അനന്തഭദ്രം: ഭാഗം 4

anantha badhram

എഴുത്തുകാരി: മയിൽപീലി

നാമം ജപിച്ചു അവർ ഉറങ്ങനായി പോയി... അടുക്കള പൂട്ടി ഭദ്രയും. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 രാവിലെ നേരത്തെ തന്നെ എഴുന്നേറ്റു ഭദ്ര. മുടി വരിക്കട്ടി ദാവണി നേരെയാക്കി കട്ടിലിൽ നിന്നും എഴുന്നേറ്റു.ജനലിൽ കൂടി പുറത്തേക് നോക്കി. നല്ല മഞ്ഞുണ്ട് , അമ്പിളിമാമൻ ഇപ്പോളും പോയിട്ടില്ല.... അവൾ ചുവരിലെ പഴയ ക്ലോക്കിലെ സമയം നോക്കി 5:00 കഴിഞ്ഞു. മുറിക് പുറത്തേക് ഇറങ്ങാൻ വാതിലിനടുത്തേക്ക് നടക്കവേ പൊടുന്നനെ ഒന്ന് നിന്നു. പിന്നെ തിരിഞ്ഞു മേശമുകളിലേക് കണ്ണുകൾ പായിച്ചു.... അടുത്തേക് ചെന്ന് പൊതി കയിലെടുത്തു. തലേന്ന് വന്നപ്പോ മേശക് മുകളിൽ വച്ചതാണ്.... രാത്രി വന്നപ്പോൾ ക്ഷീണം കാരണം ഉറങ്ങിപ്പോയി.... പൊതി അഴിച്ചു നോക്കി... മഞ്ചാടികുരുവിനോപ്പം *ചുവന്നകുപ്പിവളകൾ *..... """ഈശ്വര എങ്ങനെ ആവും നിക്ക് ഇപ്പൊ ചുവന്ന കുപ്പിവള വേനൊന്ന് അറിഞ്ഞിട്ടുണ്ടാക?,,,,,,

,ഭദ്ര മനസ്സിൽ ഓർത്തു കഴിഞ്ഞ മാസം മായേച്ചി വന്നപ്പോ ഒരു ചുവന്ന ബ്ലൗസ് ഉം സെറ്റുസാരിം വാങ്ങി തന്നിട്ടാ പോയെ.... ശങ്കരൻ മാമേടെ (അമ്മേടെ അനിയൻ )മോളാ മായേച്ചി...മാമേടെ കൂടെ ഇടക് വരുമ്പോ ഇതുപോലെ ന്തേലും കാണും തനിക് കയ്യിൽ... ഒരു കൊച്ചു കുറുമ്പൻ കൂടെ ഉണ്ട് ചേച്ചിക്.... ആകെ ഉള്ള ബന്ധങ്ങളിൽ അടുത്തുള്ളത്... പിന്നെ ഒരു വല്യേട്ടനാ അമ്മക്. അപ്പുവേട്ടന്റെ അച്ഛൻ എന്റേം അപ്പുവേട്ടൻറേം അമ്മേം അച്ഛനും ഒരു ആക്സിഡന്റിൽ പോയെ പിന്നെ മുത്തശ്ശി എവിടേക് കൊണ്ടൊന്നു.ഇപ്പൊ ഉള്ളത് ആ കാട്ടുപൂച്ച മാത്ര!, "മാണിക്യശേരിയിൽ അനന്തൻ"അവളൊന്ന് നെടുവീർപ്പിട്ടു മഞ്ചാടി എന്നും സൂക്ഷിക്കുന്ന ടപ്പയിലേക് ഇട്ടു വച്ചു... വള കയ്യിലെടുത്തു... ""എന്തായാലും സാരിടെ കൂടെ ചേരും ഈ വള! അതിലേക് നോക്കി ഒന്ന് ചിരിച്ചു. അയ്യോ നേരം പോയി... തലക് ഒരു മേട്ടം കൊടുത്തവൾ താഴേക്കു ഓടി.... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

മുഖം കഴുകി കാപ്പിക്കുള്ള മാവെടുത്തു ഉപ്പു ചേർത്ത് ഇളക്കി വച്ചു..6:00 കേ നെല്ലിപ്പള്ളി ന്ന് പാല് കിട്ടു.. അതും വാങ്ങി വന്നു വേണം ചായ ഉണ്ടാക്കാൻ. """ഭദ്രേ.....! പടേയ്💥 പെട്ടെന്ന് അടുക്കളവാതിലിൽ നിന്നൊരു വിളി... കയ്യിലിരുന്ന പാത്രം കയ്യിന്ന്‌ പോയി. തിരിഞ്ഞു നോക്കിയതും കണ്ടു കണ്ണുക്കൂർപ്പിച്ചു നിക്കുന്ന ആളെ. ഒരു കയ്യില്ലാത്ത ബനിയനും കവിമുണ്ടും ആണ് വേഷം... ഒരു തോർത്ത്‌ കഴുത്തിലൂടെ ഇട്ടിട്ടുണ്ട്. "എന്താടി നിനക്ക് ഒന്ന് നോക്കി ചെയ്തൂടെ 😡? ""അത് ന്റെ പിന്നീന്ന് അനങ്ങാണ്ട് ഒച്ച വച്ചിട്ടല്ലേ... ഭദ്രയും വിട്ടു കൊടുത്തില്ല... പല്ലിൽ ദേഷ്യം കടിച്ചമർത്തിയവൻ. "" ഞാൻ കുളിക്കാൻ പോവാ വരുമ്പോളേക്കും ഒരു കട്ടൻ ഇട്ട് വക്ക്. ചായ കാപ്പിക്കൊപ്പം മതി. അതും പറഞ്ഞവൻ നടന്നു """"ഹോ ഇങ്ങേരു കാരണം എനിക്ക് വല്ല അറ്റാക്കും വരും.... ഒന്ന് പതിയെ സംസാരിച്ചാൽ ന്താ??

എപ്പോളും മനുഷ്യനെ കടിച് കീറിയെ കാര്യം പറയു.!. അവൾ ജോലികളിലേക് തിരിഞ്ഞു.... അനന്തൻ തിരികെ വന്നപ്പോളേക് കട്ടൻ കൊടുത്തു. ഒരു കയ്യാൽ തല തുവർത്തി മറ്റേ കയ്യാൽ കട്ടനും വാങ്ങി ഉമ്മറത്തേക്ക് നടന്നു അവൻ. അപ്പോളേക്കും മുത്തശ്ശി എഴുന്നേറ്റിരുന്നു. ഈ സമയം എഴുന്നേറ്റ് കുളിച് 6:00 ക്ക് അവർ പൂജമുറിയിൽ കേറി പ്രാർത്ഥിക്കും. കുളി കഴിഞ്ഞാൽ ഭദ്രയും അങ്ങനെ തന്നെ. അവളുടെ ലോകമേ തറവാടും കാവും അമ്പലവും ആണ്. ഗ്രാമത്തിന്റെ നിഷ്കളങ്കത ഉള്ള പെണ്ണ്.... തുളസികതിരിന്റെ നൈർമല്യമുള്ളൊരു പെണ്ണ്...!....തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story