അനന്തഭദ്രം: ഭാഗം 40

anantha badhram

എഴുത്തുകാരി: മയിൽപീലി

ആ രാത്രി വളരെ മനോഹരമായി കടന്നുപോയി... എല്ലാവരുടെയും മനസ്സിൽ സന്തോഷം നിറച്ചുകൊണ്ട്... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 പിറ്റേന്ന് എല്ലാവരും നേരത്തെ എഴുന്നേറ്റിരുന്നു. ശങ്കരൻ മാമയും അനന്തനും കൂടി ഉമ്മറത്തിരുന്ന് ഓരോന്ന് സംസാരിക്കുകയായിരുന്നു. മായ ഉമ്മറത്തേക്ക് ചായ കൊണ്ട് വന്നു. പുറകെ ഭദ്രയും. കിച്ചൂട്ടൻ മാമയുടെ അടുത്തുണ്ട്. ""'ഭദ്രേ എന്റെ മൊബൈൽ ഒന്ന് എടുത്തിട്ട് വന്നേ... ""ഹ്മ്മ് ""മായേച്ചി ഫോൺ എടുക്കാൻ പോകാൻ തിരിഞ്ഞപ്പോഴാണ് പരിചിതമല്ലാത്ത ഒരു ശബ്ദം കേട്ടത്. ഭദ്ര തിരിഞ്ഞ് നടന്ന് മായയ്ക്കരുകിലേക്ക് വന്നു. """ആഹാ അനന്തേട്ടൻ ഇവിടെ ഉണ്ടായിരുന്നോ..?? കണ്ടിട്ട് കുറേ ആയല്ലോ..! """മായേച്ചി ആരാ ഇത്... """ ഇതാണ് ആരതി.നിനക്ക് അറിയണോ ആരാന്ന്..?? നമ്മുടെ അപ്പുവിന്റെ വൺ വേ ലോവർ...! അത് കേട്ടതും ഭദ്രയുടെ നെഞ്ചിൽ ഒരു ഇടി വെട്ടി. """അപ്പുവേട്ടന് കാമുകിയോ... """അല്ലടി... ഈ കൊച്ചിന് നമ്മുടെ അപ്പുവിനോട് മുടിഞ്ഞ പ്രേമം ആയിരുന്നു. """എന്നിട്ട്...? """അപ്പു അത് നാലായി ഒടിച്ച് മടക്കി കൈയ്യിൽ കൊടുത്തു. ""ഹോ.. ഭദ്രയ്ക്ക് അപ്പോഴാണ് ശ്വാസം നേരെ വീണത്. """എപ്പോഴാ അനന്തേട്ടൻ വന്നത്...?? """ഇന്നലെയാ.. ""

ഹോ ഒന്നിന്റെ അടുത്ത് നിന്ന് പിടിച്ചോണ്ട് വന്നപ്പോൾ ദേണ്ടെ മറ്റൊന്ന്... എന്തൊരു കഷ്ടാ ഇത്..! ഭദ്ര മനസ്സിൽ പറഞ്ഞു. ആരതിയാണെങ്കിൽ എന്തൊക്കെയോ കല പിലാ സംസാരിക്കുന്നുണ്ട്. അനന്തൻ ഇഷ്ടമില്ലാത്തപോലെ മറുപടി പറയുന്നുണ്ട്. ""അല്ല ആരതി നീ ന്തിനാ ഇപ്പൊ വന്നേ...? ""മായേച്ചി ന്റെ വണ്ടി സ്റ്റാർട്ട്‌ ആവുന്നില്ല. കിഴക്കേലെ രൂപേഷേണ്ണന്റെ നമ്പർ ഉണ്ടേൽ ഒന്ന് തരുമോ..?? ഒന്ന് പുറത്ത് പോകാനാ.. """അയ്യോ അവന്റെ നമ്പർ എന്റെ കൈയ്യിൽ ഇല്ലല്ലോ ആരതി.. """ആണോ.. ശേ ഇനിയിപ്പോ എന്താ ചെയ്യാ... ആഹ് അനന്തേട്ടൻ ഫ്രീ ആണെങ്കിൽ എന്നേ ഒന്ന് കൊണ്ടാക്കാമോ..?? അത് കേട്ടതും ഭദ്രയ്ക്ക് മേലാകെ പെരുത്തു വന്നു. അനന്തനോട് ഒട്ടി നിന്നാണ് കാര്യം പറച്ചിൽ. പോരാത്തതിന് താൻ ഇരിക്കുന്ന ബുള്ളറ്റിൽ അവൾക്ക് ഒട്ടിയിരുന്ന് പോകണം പോലും...! അനന്തൻ ഭദ്രയുടെ മുഖത്തേക്ക് ഒന്ന് നോക്കി... അവിടിപ്പോ പൊട്ടും എന്ന കണക്ക് നിൽക്കുവാ... അനന്തൻ കണ്ണുകൊണ്ട് എന്താണെന്ന് ചോദിച്ചപ്പോ ഭദ്ര ആരും കാണാതെ കഴുത്തിൽ കൂടി കത്തി വച്ച് മുറിക്കും പോലെ ആക്ഷൻ കാണിച്ചു.. എന്നാൽ മായ അത് കൃത്യം ആയി കാണുകയും ചെയ്തു. പൊട്ടിവന്ന ചിരി അവള് വാ പൊത്തി പിടിച്ച് അടക്കി നിർത്തി...

അനന്തൻ കുടിച്ച ചായ ഇറക്കാൻ പാട് പെട്ടു. """എന്താ അനന്തേട്ട...?? ""ഹും നിങ്ങൾക്ക് ആ രൂപേഷിന്റെ നമ്പർ ഒന്ന് വാങ്ങി വച്ചാൽ ന്താരുന്നു മായേച്ചി... ഭദ്ര രഹസ്യം ആയി മായയോട് ചോദിച്ചു. ദൈവമേ കുശുമ്പ് മൂത്താൽ ഇങ്ങനെയും ഉണ്ടോ..?? മായ മനസ്സിൽ പറഞ്ഞു. അനന്തൻ ആണെങ്കിൽ ന്ത്‌ ചെയ്യുമെന്നോർത്ത് നിൽക്കുകയാണ്.. ""ഒരുവിധം ആണ് ഇന്നലെ അവളെ ഒന്ന് വഴിക്ക് കൊണ്ട് വന്നത്... ഇനിയൊരങ്കം കൂടി ഓർക്കാൻ വയ്യ...! അനന്തന്റെ മുഖത്ത് എക്സ്പ്രഷൻസ് മാറി മാറി വന്നുകൊണ്ടിരുന്നു. """ആഹ്ഹ് അത്.. """ഞാൻ എന്നാ റെഡി ആയി വരട്ടെ... അവൻ ഉത്തരം പറയും മുന്നേ അവൾ പറഞ്ഞു. ""'" ആന്റീടെ കിച്ചുമോൻ വരുന്നോ...?? അവള് കിച്ചൂട്ടന്റെ താടിയിൽ പിടിച്ച് കൊഞ്ചിച്ചതും അവനൊറ്റ തട്ടായിരുന്നു... ""ന്നേ തോതന്താ...നാൻ തിത്തേതെ കിത്തൂത്തനാ... അവൻ ഓടി ഭദ്രയുടെ അടുത്ത് ചെന്നു. ഭദ്രയാണെങ്കിൽ എന്തോ ഗോൾഡ് മെഡൽ വാങ്ങിയ പോലെ കിച്ചൂട്ടന് തുരുതുരാ ഉമ്മ കൊടുത്തു. ആരതിയാണെങ്കിൽ അയ്യടാ എന്നായി... ""ഇത് മായേച്ചിയുടെ സിസ്റ്റർ ആണല്ലേ...?? ഹസ്ബൻഡ് വന്നില്ലേ... ചമ്മിയത് മുഖത്ത് കാട്ടാതെ ഭദ്രയുടെ നെറുകിലെ സിന്ദൂരം കണ്ടിട്ട് ആരതി അവളോട് ചോദിച്ചു.

അനന്തന്റെയും ഭദ്രയുടെയും കല്യാണം കഴിഞ്ഞത് അവളാറിഞ്ഞില്ലെന്ന് ഭദ്രയ്ക്ക് മനസ്സിലായി. """അതേ എന്റെ അനുജത്തി തന്നെയാ... അവളുടെ കെട്ടിയോൻ ഒക്കെ വന്നു... ദേ നിൽക്കുന്നു ആള് ശരിക്ക് കണ്ടോ... മായ അനന്തനെ കണ്ണുകൊണ്ട് കാണിച്ചതും ആരതി ഇടിവെട്ട് ഏറ്റത് പോലെ അവനെ നോക്കി... """അനന്തേട്ടനോ?? ""ആന്നെ... ഇപ്പോ ഒരു മാസം കഴിഞ്ഞു. ആരതി ഒരു പുഞ്ചിരി വരുത്തി തീർത്തു. ""എന്നാ ഞാൻ ചെല്ലട്ടെ...?? """അല്ല നിനക്ക് എവിടെയോ പോകണ്ടേ... """ഹാ അത് സാരമില്ല മായേച്ചി... അനന്തേട്ടനെ ബുദ്ദിമുട്ടിക്കണ്ടല്ലോ വേറെ ഓട്ടോ ഒരു വിളിച്ച് പൊക്കോളാം.. അതും പറഞ്ഞ് ആരതി വേഗം അവിടുന്ന് പോയി.... """ഹോ എന്റെ ശങ്കരൻ മാമേ... കുശുമ്പ് കുത്തിയാൽ പെൺപിള്ളേരുടെ ഉള്ളിലെ ഭദ്രകാളി പുറത്ത് വരുമെന്നുള്ളത് ഞാനിന്ന് നേരിൽ കണ്ടു. അനന്തൻ ഏറു കണ്ണിട്ട് ഭദ്രയെ നോക്കി പറഞ്ഞതും അവള് കേറുവോടെ മുഖം കോട്ടി... """ശരിയാ അപ്പു... ഭദ്രയിപ്പോ ഭദ്രകാളിയായേനെ...അപ്പു മഹിഷാസുരനും..!😄😄 മായ പറഞ്ഞതും അനന്തനെ ഒന്ന് നോക്കി ഭദ്ര അകത്തേക്ക് പോയി. അവള് പോയതും അവിടെ ഒരു കൂട്ടച്ചിരി മുഴങ്ങി..

. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ഈ നേരം കൊണ്ട് കിച്ചൂട്ടന് അനന്തനോടുള്ള പേടി ഒക്കെ പോയിരുന്നു.. വൈകുന്നേരം ആയതും കിച്ചൂട്ടൻ വാശി പിടിച്ചതുകൊണ്ട് അനന്തൻ അവനെയും കൊണ്ട് പുറത്ത് കറങ്ങാൻ പോയി. രാത്രിയായി തിരികെ വന്നപ്പോൾ... കിച്ചൂട്ടൻ അനന്തന്റെ പോക്കറ്റ് കാലിയാക്കി. അവര് വന്നതും നേരത്തെ ആഹാരം കഴിക്കാമെന്ന് പറഞ്ഞ് അത്താഴം വിളമ്പി. കിച്ചൂട്ടന് വാങ്ങിയ ബാക്കി സാധങ്ങൾ അനന്തൻ മായയെ ഏൽപ്പിച്ചു. പൈസ വെറുതേ കളഞ്ഞെന്ന് പറഞ്ഞ് മായ അനന്തനെ വഴക്കും പറഞ്ഞു. വേറെ ആർക്ക് വാങ്ങി കൊടുക്കാനാ എന്ന് പറഞ്ഞ് അവൻ മായയുടെ വാ അടപ്പിച്ചു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ആഹാരം കഴിച്ച് കഴിഞ്ഞതും കിച്ചൂട്ടന്റെ ബഹളം കാരണം ഭദ്ര മയയോട് പൊയ്ക്കോളാൻ പറഞ്ഞു. മായ അവനെയും കൊണ്ട് റൂമിൽ പോയി..

ഭദ്ര ഒക്കെ മേശയിൽ നിന്ന് അടുക്കളയിലേക്ക് എടുത്ത് വയ്ക്കുകയായിരുന്നു. രണ്ടാമത്തെ വട്ടം കറികൾ എടുക്കാൻ വന്നപ്പോഴാണ് മേശയിൽ ഒരു ഡയറി മിൽക്ക് കിടക്കുന്നത് കണ്ടത്. ഇത്രനേരം ഇതിവിടെ ഇല്ലായിരുന്നല്ലോ..?? അതും ആലോചിച്ച് അനന്തനെ നോക്കിയതും അവിടെ ഒരു കള്ളച്ചിരിയുണ്ട്... എന്നാൽ ഒന്നും അറിയാത്ത പോലെ നിന്ന് വെള്ളം കുടിക്കുകയാണ്. ഭദ്ര വല്ലാത്തൊരു സന്തോഷത്തോടെ അത് എടുത്തിട്ട് ഓടി ചെന്ന് അനന്തന്റെ കവിളിൽ അമർത്തി ഉമ്മ വച്ചു. അവളുടെ പെട്ടെന്നുള്ള ആ പ്രവർത്തിയിൽ അനന്തൻ കുടിച്ചുകൊണ്ടിരുന്ന വെള്ളം പുറത്തേക്ക് പോയി... ഒപ്പം ഗ്ലാസും തറയിൽ പോയി.. ഭദ്ര അപ്പോഴേക്കും അവിടുന്ന് ഓടിയിരുന്നു... ഒരു മിനിറ്റ് എടുത്തു അവന് ആ ഷോക്കിൽ നിന്ന് പുറത്ത് വരാൻ... അനന്തൻ കവിളിൽ കൈവച്ച് അവൾ പോയവഴിയേ നോക്കി... പതിയെ അവൻ ചുറ്റും ഒന്ന് നോക്കി... ശേഷം ഒരു പുഞ്ചിരിയോടെ മുറിയിലേക്ക് പോയി... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ഭദ്ര മുറിയിൽ എത്തുമ്പോഴേക്കും അനന്തൻ ഉറക്കം പിടിച്ചിരുന്നു. അവൾ മെല്ലെ അടുത്തേക്ക് കിടന്ന് അവന്റെ മുടിയിൽ മെല്ലെ തഴുകി. ശേഷം അവന്റെ നെറുകിൽ മുകർന്നു... അവനോട് ചേർന്ന് കിടന്ന് ഭദ്ര ഉറക്കത്തിലേക്ക് വീണു.........തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story