അനന്തഭദ്രം: ഭാഗം 41

anantha badhram

എഴുത്തുകാരി: മയിൽപീലി

അവൾ മെല്ലെ അടുത്തേക്ക് കിടന്ന് അവന്റെ മുടിയിൽ മെല്ലെ തഴുകി. ശേഷം അവന്റെ നെറുകിൽ മുകർന്നു... അവനോട് ചേർന്ന് കിടന്ന് ഭദ്ര ഉറക്കത്തിലേക്ക് വീണു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 രാവിലെ നിർത്താതെയുള്ള കോണിങ് ബെല്ല് കേട്ട് വിഷ്ണു ഉറക്കം മുറിഞ്ഞ ദേഷ്യത്തിൽ മുകളിൽ നിന്ന് ദൃതിയിൽ ഇറങ്ങി വന്നു. """ഹോ ഇവിടെ ആർക്കും ചെവികേൾക്കില്ലേ... അതും പറഞ്ഞ് ദേഷ്യത്തോടെ വാതിൽ തുറന്നതും വിഷ്ണുവിന്റെ കണ്ണുകൾ തള്ളിവന്നു. "ദേവു...!" അങ്ങോട്ട് മാറ് അവനെ തള്ളി മാറ്റി ബാഗുമായി അവള് അകത്തേക്ക് കയറി. ""എടി... നീ ന്താ ഇവിടെ...?? """ ഒന്ന് പോടെർക്കാ...😏😏 """ചെറുക്കാന്നാ...! ""നിക്കടി അവിടെ... അവനവളുടെ പുറകേ ചെന്നു. """ടീ...ഇങ്ങോട്ട് ഇറങ്ങടി. ""എന്താ വിച്ചു അവിടെ...?? ശബ്ദം കേട്ട് അമ്മ അടുക്കളയിൽ നിന്ന് ചട്ടുകവും ആയി ഇറങ്ങി വന്നു. അവനെയും ദേവുവിനെയും മാറി മാറി നോക്കി. ഒരു ജീൻസും ബേബി പിങ്ക് കളറിൽ ഉള്ളൊരു ഉടുപ്പും ഒരു സ്കാർഫും. അതാണ് വേഷം. ""അമ്മ എന്നേ അനുഗ്രഹിക്കണം. അവളോടി ചെന്ന് അവരുടെ കാലിൽ വീണു. അമ്മയാണെങ്കിൽ ഇപ്പൊ ആരാ ഇവിടെ പടക്കം പൊട്ടിച്ചേ എന്ന ഭാവത്തിൽ ഞെട്ടി നിൽക്കുകയാണ്.

അപ്പോഴേക്കും ലച്ചുവും അച്ഛമ്മയും ഓക്കെ ഇറങ്ങി വന്നു. """മോള് ഏതാ...?? ""അമ്മ ക്ഷമിക്കണം.. എന്റെ പേര് ദീക്ഷിത എല്ലാവരും ദേവൂന്ന് വിളിക്കും... ഒരു ദുർബല നിമിഷത്തിൽ ഞങ്ങൾ തമ്മിൽ പ്രേമിച്ച് പോയി...! വിഷ്ണുവിനെ നോക്കി അവളത്രയും പറഞ്ഞതും ജയപ്രഭ ( വിഷ്ണുവിന്റെ അമ്മ ) വിഷ്ണുവിനെ തറപ്പിച്ച് നോക്കി. """എന്റമ്മേ ഇവള് ചുമ്മാ പറയുന്നതാ.. ഞാൻ ഈ ചുള്ളികമ്പിനെ പ്രേമിച്ചിട്ടൊന്നും ഇല്ല.... സത്യം. """അങ്ങേര് ഉടായിപ്പാണെമ്മേ. തിരുവനന്തപുരത്ത് ജോലിക്ക് വന്നപ്പോഴേ അവിടെ വച്ച് ഉണ്ടായ പ്രേമമാ... കൂടെ വരുന്നെന്ന് പറഞ്ഞപ്പോ പിറ്റേന്ന് പറയാണ്ട് മുങ്ങിയതാ... പിന്നെ ഞാൻ കഷ്ടപ്പെട്ടാ തേടി കണ്ടുപിടിച്ച് ഇവിടെ വരെ വന്നത്...! ദേവു ഇല്ലാത്ത കണ്ണുനീര് തുടച്ചുകൊണ്ട് പറഞ്ഞു.അത് കണ്ട് അമ്മയ്ക്ക് അവളോട് അലിവ് തോന്നി. ""ടീ...ടീ നുണച്ചീ..നുണ പറയരുത്.. എന്റമ്മേ എന്റെ പുറകെ ഇഷ്ടമാണെന്ന് പറഞ്ഞ് കൂടിയതാ ഇവള്... ഇവൾക്ക് വട്ടാണ്. """ എന്തായാലും അത് ഇവിടെ വരെ തേടിപ്പിടിച്ച് വന്നതല്ലേ... അതിന്റെ മുഖം കണ്ടാൽ അറിയാം പാവം. ദാ മുകളിൽ ഒരു മുറി ഒഴിവുണ്ട് മോള് അതെടുത്തോ... അമ്മ അതും പറഞ്ഞ് അടുക്കളയിലേക്ക് പോയി.

കേൾക്കേണ്ട താമസം അവള് ബാഗും എടുത്ത് മുകളിലേക്ക് പോയി. """അമ്മേ അമ്മ ഇതന്തോന്നാ...?? വിഷ്ണു അവള് പോയ വഴിയേ നോക്കി പല്ല് കടിച്ചു. ലച്ചു ആണെങ്കിൽ അടക്കി ചിരിക്കുന്നുണ്ട്. """"അച്ഛമ്മേ അച്ഛമ്മ എങ്കിലും ഒന്ന് വിശ്വസിക്ക്... അവള് കള്ളം പറഞ്ഞതാ... """ഹ്മ്മ് നിന്റെ അച്ഛൻ ഇവിടെ ഇല്ലാത്തത് നന്നായി. ആ മോളേ കാണാൻ നന്നായിട്ടുണ്ടടാ... നിനക്ക് ചേരും. അതും പറഞ്ഞ് അവരും അകത്തേക്ക് പോയി.. വിഷ്ണു അതവിടുന്നും പോയെന്ന വിഷമത്തിൽ ഇരുന്നു. """ശൂ.. ശൂ... അച്ഛമ്മ പറഞ്ഞത് കേട്ടോ...?? മുകളിലേക്ക് കയറിപോയവൾ താഴേക്ക് തലയിട്ടുകൊണ്ട് പറഞ്ഞു. """പോടീ... വിഷ്ണു കലിപ്പോടെ തലയിൽ കൈവച്ച് സെറ്റിയിൽ ഇരുന്നു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 രാവിലെതന്നെ ഭദ്രയും അനന്തനും വീട്ടിലേക്ക് പുറപ്പെട്ടു. ശങ്കരൻ മാമയെ ഓക്കെ ഉത്സവത്തിന് ക്ഷണിച്ചാണ് അവർ മടങ്ങിയത്. അന്ന് പോകാൻ പറ്റാത്തതുകൊണ്ട് പോകുന്ന വഴിയിൽ സൂരജിന്റെ വീട്ടിലും കയറി ഉച്ചയോടെ ആണ് അവർ വീട്ടിൽ എത്തിയത്. ചെന്നതും കഴിക്കാൻ നിൽക്കാതെ അനന്തൻ പുറത്തേക്ക് പോയി. ഭദ്ര വന്നപ്പോൾ സുമതിയമ്മ പോകാൻ ഇറങ്ങി..അവിടുത്തെ വിശേഷങ്ങൾ ഓക്കെ പറഞ്ഞിരുന്നിട്ട് കുറച്ച് കഴിഞ്ഞ് അവരവിടുന്നിറങ്ങി.

വൈകിട്ട് മുത്തശ്ശിക്ക് ചായ ഇട്ട് കൊടുത്ത് ഭദ്ര അത്താഴത്തിനുള്ളതൊക്കെ ഒരുക്കി. പിന്നെ കുളിച്ച് കാവിലൊക്കെ വിളക്ക് വച്ച് വന്നു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ഉത്സവത്തിന്റെ എന്തോ കാര്യത്തിനായി വിഷ്ണുവിന്റെ വീട്ടിലേക്ക് വന്നതാണ് കുട്ടൻ. ഉമ്മറത്തേക്ക് കയറിയതും ഒരു പെൺകുട്ടി ഓടി ഉമ്മറത്ത് വന്നു. പുറകെ അവളെ ചീത്തവിളിച്ച് വിഷ്ണുവും വന്ന് നിന്നു. """ഈ വിഷ്ണുവേട്ടന്റെ ഒരു കാര്യം. കുട്ടനെ കണ്ടതും അവള് നാണം അഭിനയിച്ച് വിഷ്ണുവിന്റെ കൈയ്ക്കൊരു കുത്തും കൊടുത്ത് അകത്തേക്ക് പോയി. കുട്ടനാണെങ്കിൽ ഇതൊക്കെ കണ്ട് അന്തംവിട്ട് നിൽക്കുകയാണ്. """വിഷ്ണു... ആരാടാ അത്.?? """ ഇങ്ങേരുടെ കെട്ട്യോളാ... ""നിന്നെ ഞാനിന്ന്... അകത്തേക്ക് പോകാതെ വാതിലിൽ നിന്ന് തല പുറത്തേക്കിട്ട് പറയുന്നവളെ വിഷ്ണു അടിക്കാനോങ്ങിയതും അമ്മേ എന്ന് വിളിച്ചവൾ അകത്തേക്കോടി... വിഷ്ണു പിന്നെ ഉണ്ടായ കാര്യം മൊത്തോം പറഞ്ഞു. """ഈ കുരിപ്പ് കാരണം വീട്ടുകാരുടെ മുന്നിലുള്ള സകല ഇമേജും പോയി. കുട്ടൻ അത് കേട്ട് ചിരിയോട് ചിരി. """ചിരിയടാ ചിരി.. മനുഷ്യൻ ഇവിടെ മുള്ളിന്മേൽ നിക്കുമ്പോഴാ അവന്റെ ഒലക്കമേലെ ഒരു കൊലച്ചിരി.. കുട്ടൻ പാട് പെട്ടന്ന് ചിരിയടക്കി പിടിച്ചു.

ലച്ചു അപ്പോഴാണ് ചായയും കൊണ്ട് വന്നത്. കുട്ടനെ കണ്ടിട്ടും അവളൊന്ന് നോക്കിയത് പോലും ഇല്ല. അതവനിൽ ഒരു നൊമ്പരം സൃഷ്ടിച്ചു. ഒപ്പം പണ്ട് തന്റെ അവഗണ അവളെ എത്രമേൽ നോവിച്ചുകാണും എന്നൊരു ചിന്തയും. """വസൂ... ( ലച്ചുവിനെ കുട്ടൻ ഒഴികെ വീട്ടിൽ എല്ലാവരും വസു എന്നാണ് വിളിക്കുന്നത്.) """എന്താ ഏട്ടാ.. പോകാൻ തുടങ്ങിയ ലച്ചു അവന്റെ വിളി കേട്ട് നിന്നു. """ നീ എന്താ ഇങ്ങനെ മിണ്ടാതെ പോകുന്നെ..?? """ഒന്നൂല്ല്യ ഏട്ടാ.. തലവേദന പോലെ... സാധരണ കുട്ടനെ കണ്ടാൽ അവിടുന്ന് മാറാത്ത ലച്ചു അവനോട് ഒന്ന് മിണ്ടുകപോലും ചെയ്യാഞ്ഞത് വിഷ്ണുവിൽ സംശയം ജനിപ്പിച്ചു. പിന്നെ അവൾക്ക് തലവേദന ആണെന്ന് കരുതി അത് വിട്ടു. """കുടിക്കടാ... എന്തോ ചിന്തിച്ചിരിക്കുന്ന കുട്ടനെ നോക്കി വിഷ്ണു പറഞ്ഞു. ""'ആഹ്.. കുട്ടൻ ചായ കുടിക്കാൻ തുടങ്ങി. """അനന്തൻ ആരുന്നേൽ അവളിപ്പോൾ മണിയടിച്ച് അവന്റെ പോക്കറ്റ് കാലിയാക്കിയേനെ... എന്റെ അടുത്ത് കുരുത്തക്കേട് നടക്കാത്തതുകൊണ്ട് അവനാ അവളുടെ ചേട്ടൻ എന്നാ അവള് പറയുന്നേ... അവനും അങ്ങനെ തന്നെ..! അവനെ കുപ്പിയിലാക്കി എന്ത് കാര്യം ആണേലും സാധിക്കാമല്ലോ...

"""ഹരീ... """ന്താടാ..?? """നീ എന്താ മിണ്ടാത്തെ...?? """ ഒന്നൂല്യടാ... ഞാനെന്നാ ഇറങ്ങുവാ... ഇത് തരാൻ വന്നതാ.. ഉത്സവത്തിന്റെ നോട്ടീസിന്റെ പ്രൂഫാ.. എന്തേങ്കിലും തെറ്റോ...കൂട്ടിച്ചേർക്കനോ ഉണ്ടേൽ നോക്കാൻ പറയാൻ സുരേഷേട്ടൻ നിന്നെ ഏൽപ്പിക്കാൻ തന്നതാ... അതും കൊടുത്ത് കുട്ടൻ അവിടുന്ന് ഇറങ്ങി... പോകുന്നതിന് മുന്നേ ലച്ചുവിനെ അവന്റെ കണ്ണുകൾ തിരഞ്ഞു... നിരാശ ആയിരുന്നു ഫലം. എന്നാൽ വാടിയ മുഖത്തോടെ തല കുനിച്ച് ഇറങ്ങി പോകുന്നവനിലായിരുന്നു വിഷ്ണുവിന്റെ ശ്രദ്ധ. ""ഇവനിത് എന്ത് പറ്റിയാവോ...! നോട്ടീസും കൈയ്യിൽ പിടിച്ച് വിഷ്ണു കുട്ടനെ നോക്കി സ്വയം പറഞ്ഞു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 മുറിയിൽ വന്ന് വളകൾ ഊരി പെട്ടിയിൽ വയ്ക്കുകയായിരുന്നു ഭദ്ര.. ഒരെണ്ണം അവളുടെ കൈവഴുതി തറയിൽ പോയി... അതുരുണ്ട് കട്ടിലിനടിയിലേക്കും... ഭദ്ര പെട്ടെന്ന് അതെടുക്കാൻ ടോർച്ചെടുത്ത് കട്ടിലിനടിയിലേക്ക് നോക്കി... വള തപ്പിയെടുത്ത് ഇറങ്ങാൻ നേരമാണ് കട്ടിലിനടിയിൽ ഇരിക്കുന്ന ഒരു ബാഗ് അവളുടെ ശ്രദ്ധയിൽ പെട്ടത്. ഭദ്ര കൈയ്യെത്തിച്ച് ആ ബാഗ് വലിച്ച് പുറത്തേക്കെടുത്തു. ശേഷം അതിലെ പൊടിയും മാറാലയും ഒക്കെ തട്ടിക്കളഞ്ഞു. അതിൽ എന്താണെന്നറിയാൻ ഉള്ള ആകാംഷയിൽ ഭദ്ര ആ ബാഗ് തുറന്ന് നോക്കി... തുടരും.... ❤️അനന്തഭദ്രം ❤️ ഭാഗം -41 അവൾ മെല്ലെ അടുത്തേക്ക് കിടന്ന് അവന്റെ മുടിയിൽ മെല്ലെ തഴുകി.

ശേഷം അവന്റെ നെറുകിൽ മുകർന്നു... അവനോട് ചേർന്ന് കിടന്ന് ഭദ്ര ഉറക്കത്തിലേക്ക് വീണു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 രാവിലെ നിർത്താതെയുള്ള കോണിങ് ബെല്ല് കേട്ട് വിഷ്ണു ഉറക്കം മുറിഞ്ഞ ദേഷ്യത്തിൽ മുകളിൽ നിന്ന് ദൃതിയിൽ ഇറങ്ങി വന്നു. """ഹോ ഇവിടെ ആർക്കും ചെവികേൾക്കില്ലേ... അതും പറഞ്ഞ് ദേഷ്യത്തോടെ വാതിൽ തുറന്നതും വിഷ്ണുവിന്റെ കണ്ണുകൾ തള്ളിവന്നു. "ദേവു...!" അങ്ങോട്ട് മാറ് അവനെ തള്ളി മാറ്റി ബാഗുമായി അവള് അകത്തേക്ക് കയറി. ""എടി... നീ ന്താ ഇവിടെ...?? """ ഒന്ന് പോടെർക്കാ...😏😏 """ചെറുക്കാന്നാ...! ""നിക്കടി അവിടെ... അവനവളുടെ പുറകേ ചെന്നു. """ടീ...ഇങ്ങോട്ട് ഇറങ്ങടി. ""എന്താ വിച്ചു അവിടെ...?? ശബ്ദം കേട്ട് അമ്മ അടുക്കളയിൽ നിന്ന് ചട്ടുകവും ആയി ഇറങ്ങി വന്നു. അവനെയും ദേവുവിനെയും മാറി മാറി നോക്കി. ഒരു ജീൻസും ബേബി പിങ്ക് കളറിൽ ഉള്ളൊരു ഉടുപ്പും ഒരു സ്കാർഫും. അതാണ് വേഷം. ""അമ്മ എന്നേ അനുഗ്രഹിക്കണം. അവളോടി ചെന്ന് അവരുടെ കാലിൽ വീണു. അമ്മയാണെങ്കിൽ ഇപ്പൊ ആരാ ഇവിടെ പടക്കം പൊട്ടിച്ചേ എന്ന ഭാവത്തിൽ ഞെട്ടി നിൽക്കുകയാണ്. അപ്പോഴേക്കും ലച്ചുവും അച്ഛമ്മയും ഓക്കെ ഇറങ്ങി വന്നു. """മോള് ഏതാ...?? ""അമ്മ ക്ഷമിക്കണം.. എന്റെ പേര് ദീക്ഷിത എല്ലാവരും ദേവൂന്ന് വിളിക്കും... ഒരു ദുർബല നിമിഷത്തിൽ ഞങ്ങൾ തമ്മിൽ പ്രേമിച്ച് പോയി...! വിഷ്ണുവിനെ നോക്കി അവളത്രയും പറഞ്ഞതും ജയപ്രഭ ( വിഷ്ണുവിന്റെ അമ്മ ) വിഷ്ണുവിനെ തറപ്പിച്ച് നോക്കി.

"""എന്റമ്മേ ഇവള് ചുമ്മാ പറയുന്നതാ.. ഞാൻ ഈ ചുള്ളികമ്പിനെ പ്രേമിച്ചിട്ടൊന്നും ഇല്ല.... സത്യം. """അങ്ങേര് ഉടായിപ്പാണെമ്മേ. തിരുവനന്തപുരത്ത് ജോലിക്ക് വന്നപ്പോഴേ അവിടെ വച്ച് ഉണ്ടായ പ്രേമമാ... കൂടെ വരുന്നെന്ന് പറഞ്ഞപ്പോ പിറ്റേന്ന് പറയാണ്ട് മുങ്ങിയതാ... പിന്നെ ഞാൻ കഷ്ടപ്പെട്ടാ തേടി കണ്ടുപിടിച്ച് ഇവിടെ വരെ വന്നത്...! ദേവു ഇല്ലാത്ത കണ്ണുനീര് തുടച്ചുകൊണ്ട് പറഞ്ഞു.അത് കണ്ട് അമ്മയ്ക്ക് അവളോട് അലിവ് തോന്നി. ""ടീ...ടീ നുണച്ചീ..നുണ പറയരുത്.. എന്റമ്മേ എന്റെ പുറകെ ഇഷ്ടമാണെന്ന് പറഞ്ഞ് കൂടിയതാ ഇവള്... ഇവൾക്ക് വട്ടാണ്. """ എന്തായാലും അത് ഇവിടെ വരെ തേടിപ്പിടിച്ച് വന്നതല്ലേ... അതിന്റെ മുഖം കണ്ടാൽ അറിയാം പാവം. ദാ മുകളിൽ ഒരു മുറി ഒഴിവുണ്ട് മോള് അതെടുത്തോ... അമ്മ അതും പറഞ്ഞ് അടുക്കളയിലേക്ക് പോയി. കേൾക്കേണ്ട താമസം അവള് ബാഗും എടുത്ത് മുകളിലേക്ക് പോയി. """അമ്മേ അമ്മ ഇതന്തോന്നാ...?? വിഷ്ണു അവള് പോയ വഴിയേ നോക്കി പല്ല് കടിച്ചു. ലച്ചു ആണെങ്കിൽ അടക്കി ചിരിക്കുന്നുണ്ട്. """"അച്ഛമ്മേ അച്ഛമ്മ എങ്കിലും ഒന്ന് വിശ്വസിക്ക്... അവള് കള്ളം പറഞ്ഞതാ... """ഹ്മ്മ് നിന്റെ അച്ഛൻ ഇവിടെ ഇല്ലാത്തത് നന്നായി. ആ മോളേ കാണാൻ നന്നായിട്ടുണ്ടടാ... നിനക്ക് ചേരും. അതും പറഞ്ഞ് അവരും അകത്തേക്ക് പോയി.. വിഷ്ണു അതവിടുന്നും പോയെന്ന വിഷമത്തിൽ ഇരുന്നു. """ശൂ.. ശൂ... അച്ഛമ്മ പറഞ്ഞത് കേട്ടോ...?? മുകളിലേക്ക് കയറിപോയവൾ താഴേക്ക് തലയിട്ടുകൊണ്ട് പറഞ്ഞു.

"""പോടീ... വിഷ്ണു കലിപ്പോടെ തലയിൽ കൈവച്ച് സെറ്റിയിൽ ഇരുന്നു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 രാവിലെതന്നെ ഭദ്രയും അനന്തനും വീട്ടിലേക്ക് പുറപ്പെട്ടു. ശങ്കരൻ മാമയെ ഓക്കെ ഉത്സവത്തിന് ക്ഷണിച്ചാണ് അവർ മടങ്ങിയത്. അന്ന് പോകാൻ പറ്റാത്തതുകൊണ്ട് പോകുന്ന വഴിയിൽ സൂരജിന്റെ വീട്ടിലും കയറി ഉച്ചയോടെ ആണ് അവർ വീട്ടിൽ എത്തിയത്. ചെന്നതും കഴിക്കാൻ നിൽക്കാതെ അനന്തൻ പുറത്തേക്ക് പോയി. ഭദ്ര വന്നപ്പോൾ സുമതിയമ്മ പോകാൻ ഇറങ്ങി..അവിടുത്തെ വിശേഷങ്ങൾ ഓക്കെ പറഞ്ഞിരുന്നിട്ട് കുറച്ച് കഴിഞ്ഞ് അവരവിടുന്നിറങ്ങി. വൈകിട്ട് മുത്തശ്ശിക്ക് ചായ ഇട്ട് കൊടുത്ത് ഭദ്ര അത്താഴത്തിനുള്ളതൊക്കെ ഒരുക്കി. പിന്നെ കുളിച്ച് കാവിലൊക്കെ വിളക്ക് വച്ച് വന്നു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ഉത്സവത്തിന്റെ എന്തോ കാര്യത്തിനായി വിഷ്ണുവിന്റെ വീട്ടിലേക്ക് വന്നതാണ് കുട്ടൻ. ഉമ്മറത്തേക്ക് കയറിയതും ഒരു പെൺകുട്ടി ഓടി ഉമ്മറത്ത് വന്നു. പുറകെ അവളെ ചീത്തവിളിച്ച് വിഷ്ണുവും വന്ന് നിന്നു. """ഈ വിഷ്ണുവേട്ടന്റെ ഒരു കാര്യം. കുട്ടനെ കണ്ടതും അവള് നാണം അഭിനയിച്ച് വിഷ്ണുവിന്റെ കൈയ്ക്കൊരു കുത്തും കൊടുത്ത് അകത്തേക്ക് പോയി. കുട്ടനാണെങ്കിൽ ഇതൊക്കെ കണ്ട് അന്തംവിട്ട് നിൽക്കുകയാണ്. """വിഷ്ണു... ആരാടാ അത്.?? """ ഇങ്ങേരുടെ കെട്ട്യോളാ... ""നിന്നെ ഞാനിന്ന്... അകത്തേക്ക് പോകാതെ വാതിലിൽ നിന്ന് തല പുറത്തേക്കിട്ട് പറയുന്നവളെ വിഷ്ണു അടിക്കാനോങ്ങിയതും അമ്മേ എന്ന് വിളിച്ചവൾ അകത്തേക്കോടി...

വിഷ്ണു പിന്നെ ഉണ്ടായ കാര്യം മൊത്തോം പറഞ്ഞു. """ഈ കുരിപ്പ് കാരണം വീട്ടുകാരുടെ മുന്നിലുള്ള സകല ഇമേജും പോയി. കുട്ടൻ അത് കേട്ട് ചിരിയോട് ചിരി. """ചിരിയടാ ചിരി.. മനുഷ്യൻ ഇവിടെ മുള്ളിന്മേൽ നിക്കുമ്പോഴാ അവന്റെ ഒലക്കമേലെ ഒരു കൊലച്ചിരി.. കുട്ടൻ പാട് പെട്ടന്ന് ചിരിയടക്കി പിടിച്ചു. ലച്ചു അപ്പോഴാണ് ചായയും കൊണ്ട് വന്നത്. കുട്ടനെ കണ്ടിട്ടും അവളൊന്ന് നോക്കിയത് പോലും ഇല്ല. അതവനിൽ ഒരു നൊമ്പരം സൃഷ്ടിച്ചു. ഒപ്പം പണ്ട് തന്റെ അവഗണ അവളെ എത്രമേൽ നോവിച്ചുകാണും എന്നൊരു ചിന്തയും. """വസൂ... ( ലച്ചുവിനെ കുട്ടൻ ഒഴികെ വീട്ടിൽ എല്ലാവരും വസു എന്നാണ് വിളിക്കുന്നത്.) """എന്താ ഏട്ടാ.. പോകാൻ തുടങ്ങിയ ലച്ചു അവന്റെ വിളി കേട്ട് നിന്നു. """ നീ എന്താ ഇങ്ങനെ മിണ്ടാതെ പോകുന്നെ..?? """ഒന്നൂല്ല്യ ഏട്ടാ.. തലവേദന പോലെ... സാധരണ കുട്ടനെ കണ്ടാൽ അവിടുന്ന് മാറാത്ത ലച്ചു അവനോട് ഒന്ന് മിണ്ടുകപോലും ചെയ്യാഞ്ഞത് വിഷ്ണുവിൽ സംശയം ജനിപ്പിച്ചു. പിന്നെ അവൾക്ക് തലവേദന ആണെന്ന് കരുതി അത് വിട്ടു. """കുടിക്കടാ... എന്തോ ചിന്തിച്ചിരിക്കുന്ന കുട്ടനെ നോക്കി വിഷ്ണു പറഞ്ഞു. ""'ആഹ്.. കുട്ടൻ ചായ കുടിക്കാൻ തുടങ്ങി. """അനന്തൻ ആരുന്നേൽ അവളിപ്പോൾ മണിയടിച്ച് അവന്റെ പോക്കറ്റ് കാലിയാക്കിയേനെ... എന്റെ അടുത്ത് കുരുത്തക്കേട് നടക്കാത്തതുകൊണ്ട് അവനാ അവളുടെ ചേട്ടൻ എന്നാ അവള് പറയുന്നേ... അവനും അങ്ങനെ തന്നെ..!

അവനെ കുപ്പിയിലാക്കി എന്ത് കാര്യം ആണേലും സാധിക്കാമല്ലോ... """ഹരീ... """ന്താടാ..?? """നീ എന്താ മിണ്ടാത്തെ...?? """ ഒന്നൂല്യടാ... ഞാനെന്നാ ഇറങ്ങുവാ... ഇത് തരാൻ വന്നതാ.. ഉത്സവത്തിന്റെ നോട്ടീസിന്റെ പ്രൂഫാ.. എന്തേങ്കിലും തെറ്റോ...കൂട്ടിച്ചേർക്കനോ ഉണ്ടേൽ നോക്കാൻ പറയാൻ സുരേഷേട്ടൻ നിന്നെ ഏൽപ്പിക്കാൻ തന്നതാ... അതും കൊടുത്ത് കുട്ടൻ അവിടുന്ന് ഇറങ്ങി... പോകുന്നതിന് മുന്നേ ലച്ചുവിനെ അവന്റെ കണ്ണുകൾ തിരഞ്ഞു... നിരാശ ആയിരുന്നു ഫലം. എന്നാൽ വാടിയ മുഖത്തോടെ തല കുനിച്ച് ഇറങ്ങി പോകുന്നവനിലായിരുന്നു വിഷ്ണുവിന്റെ ശ്രദ്ധ. ""ഇവനിത് എന്ത് പറ്റിയാവോ...! നോട്ടീസും കൈയ്യിൽ പിടിച്ച് വിഷ്ണു കുട്ടനെ നോക്കി സ്വയം പറഞ്ഞു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 മുറിയിൽ വന്ന് വളകൾ ഊരി പെട്ടിയിൽ വയ്ക്കുകയായിരുന്നു ഭദ്ര.. ഒരെണ്ണം അവളുടെ കൈവഴുതി തറയിൽ പോയി... അതുരുണ്ട് കട്ടിലിനടിയിലേക്കും... ഭദ്ര പെട്ടെന്ന് അതെടുക്കാൻ ടോർച്ചെടുത്ത് കട്ടിലിനടിയിലേക്ക് നോക്കി... വള തപ്പിയെടുത്ത് ഇറങ്ങാൻ നേരമാണ് കട്ടിലിനടിയിൽ ഇരിക്കുന്ന ഒരു ബാഗ് അവളുടെ ശ്രദ്ധയിൽ പെട്ടത്. ഭദ്ര കൈയ്യെത്തിച്ച് ആ ബാഗ് വലിച്ച് പുറത്തേക്കെടുത്തു. ശേഷം അതിലെ പൊടിയും മാറാലയും ഒക്കെ തട്ടിക്കളഞ്ഞു. അതിൽ എന്താണെന്നറിയാൻ ഉള്ള ആകാംഷയിൽ ഭദ്ര ആ ബാഗ് തുറന്ന് നോക്കി..........തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story