അനന്തഭദ്രം: ഭാഗം 42

anantha badhram

എഴുത്തുകാരി: മയിൽപീലി

അതിൽ എന്താണെന്നറിയാൻ ഉള്ള ആകാംഷയിൽ ഭദ്ര ആ ബാഗ് തുറന്ന് നോക്കി... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 കുറേ നാളുകകയി തുറക്കാതെ വച്ചിരുന്നത് കൊണ്ട് ബാഗ് തുറക്കാൻ ഭദ്ര കുറച്ച് പാട് പെട്ടു. തുറന്നപ്പോൾ ആദ്യം കണ്ടത് അനന്തന്റെ കുഞ്ഞുനാളിലെ ഒരു ഫോട്ടോ ആയിരുന്നു. ഒരു അരിഞ്ഞാണം മാത്രം ഇട്ട് കൈയ്യിലുള്ള എന്തോ കടിച്ചുകൊണ്ട് നിൽക്കുന്ന ഒരു ഫോട്ടോ... കണ്ടപ്പോൾ തന്നെ ഭദ്രയ്ക്ക് ഒരേസമയം ചിരിയും വാത്സല്യവും തോന്നി. അവൾ ആ ഫോട്ടോ തുടച്ച് കൗതുകത്തോടെ നോക്കി.. ""ഇതൊക്കെ കൊണ്ട് ഒളിപ്പിച്ച് വച്ചേക്കുകയായിരുന്നല്ലേ കള്ള കാട്ടുപൂച്ച..! ഭദ്ര ഫോട്ടോയിൽ ഒന്ന് തലോടി ചിരിയോടെ അതിലെ കുഞ്ഞനന്തനെ നോക്കി പറഞ്ഞു... പിന്നെ അത് മാറ്റി വച്ച് അടുത്തത് നോക്കി... ഒരു കൊച്ച് പൊടിമീശക്കാരൻ....!

അമ്മായിയുടെയും മാമയുടേയും കൂടെ ചിരിച്ച് നിൽക്കുന്ന ഫോട്ടോ...! അവിടവിടായി ചെറിയ പൂപ്പൽ വന്ന് മാഞ്ഞുപോയിട്ടുണ്ട്... പക്ഷെ മുഖം ഒക്കെ നല്ല ക്ലിയർ ആണ്. അവന്റെ കവിളിലെ ചിരിക്കുമ്പോൾ തെളിയുന്ന നുണക്കുഴിയിലേക്ക് ഭദ്ര വെറുതേ വിരലോടിച്ചു... ഇന്നത്തെ ആ ഗൗരവം ഒരു തരിപോലും ആ മുഖത്തില്ല... അല്ലെങ്കിലും അച്ഛനും അമ്മയ്ക്കും ഒപ്പം നിൽക്കുമ്പോൾ ഉള്ള സന്തോഷം പിന്നീട് കിട്ടില്ലലോ.. ഇന്ന് തനിച്ചായപ്പോൾ തനിയേ മാഞ്ഞു പോയതാവാം ആ ചിരി... ചെറിയ പ്രായത്തിൽ ഒറ്റയ്ക്ക് എന്തുമാത്രം മാനസിക സംഘർഷം അവൻ അനുഭവിച്ചിരിക്കണം എന്ന് ഭദ്ര ഓർത്തു.... ആ ഫോട്ടോയും മാറ്റി വച്ചവൾ അടുത്തത് അതിൽ എന്താണെന്ന് നോക്കാൻ തുടങ്ങി. അവന്റെ കുറേ സാധനങ്ങൾ അതിൽ ഉണ്ടായിരുന്നു. അപ്പോഴാണ് മറ്റൊരു കാര്യം ഭദ്രയുടെ ശ്രദ്ധയിലുടക്കിയത്... അവളത് അത്ഭുതത്തോടെ കൈയ്യിലെടുത്തു. "ചെണ്ടക്കോൽ..." അവളതിലെ പൊടിയൊക്കെ തുടച്ചെടുത്തു.

ബാഗ് അടച്ച് കട്ടിലിനടിയിലേക്ക് നീക്കി വച്ച് നേരത്തെ എടുത്ത ഫോട്ടോയും ആയി അവിടുന്നെഴുന്നേറ്റു... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 """മുത്തശ്ശി.... ഭദ്ര ഹാളിൽ ഇരുന്ന് എന്തോ വായിക്കുന്ന മുത്തശ്ശിയുടെ അടുക്കലേക്ക് ചെന്നു. """നീ ന്തിനാ കുട്ട്യേ ഇങ്ങനെ ഓടിപ്പാഞ്ഞു വരണേ... """മുത്തശ്ശി ഇതാരുടെയാ..?? മുകുന്ദൻ മാമേടെയാ..? ( അനന്തന്റെ അച്ഛൻ ) കൈയ്യിലെ ചെണ്ടക്കോൽ അവർക്ക് നേരെ കാണിച്ചുകൊണ്ടവൾ ചോദിച്ചു. """ഹേയ് ഇത് അപ്പുവിന്റെയാ... ""അപ്പുവേട്ടന് ഇതൊക്കെ അറിയുമായിരുന്നോ..?? """പിന്നേ ന്റെ കുട്ടി എല്ലാത്തിലും മിടുക്കൻ ആയിരുന്നു... പാവം ഇപ്പോ എല്ലാം ഉള്ളിൽ കൊണ്ട് നടക്കുവല്ലേ... മേശമേൽ താളം പിടിക്കുന്ന കണ്ട് ഒരിക്കെ ശങ്കരനും അവന്റെ അച്ഛനും കൂടി വാങ്ങി കൊടുത്തതാ... ഇതിന്റെ അരങ്ങേറ്റത്തിന്റെ അന്നാ അവന്റെയും നിന്റെയും അച്ഛനും അമ്മയും... പറയാൻ വന്നത് പാതി വഴിയിൽ നിർത്തിയവർ..

"""അതിന് ശേഷം അവനത് തൊട്ടിട്ടില്ല.. ""അപ്പൊ ഇതിന്റെ ചെണ്ട എവിടെ? അല്പനേരത്തെ മൗനത്തിന് ശേഷം ഭദ്ര വീണ്ടും ചോദിച്ചു. ""മുകളിൽ പഴയ സാധനങ്ങളൊക്കെ വച്ചിരിക്കുന്ന തുറക്കാത്ത ഒരു മുറിയില്ലേ..?? അതിലുണ്ടാകും... അവന്റെ സന്തോഷങ്ങളും ഓർമകളും ഒക്കെ അതിലല്ലേ അവൻ പൂട്ടി വച്ചിരിക്കുന്നെ...! """അതിന്റെ താക്കോൽ ഇവിടെയാ മുത്തശ്ശി...?? """നിങ്ങളുടെ മുറിയിൽ അവന്റെ അലമാരയിൽ ഉണ്ടാകും... """സൂക്ഷിച്ച് വേണോട്ടോ കുട്ട്യേ... കുറേ ആയില്ലേ തുറന്നിട്ട്‌... അതിൽ വല്ല ശുദ്രജീവികളും ഉണ്ടാകും... കേൾക്കേണ്ട താമസത്തിൽ മുറിയിലേക്കൊടുന്നവളോട് അവർ വിളിച്ചുപറഞ്ഞു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 """ഹ്മ്മ് കൊള്ളാലോ...നല്ല വൃത്തിയൊക്കെ ഉണ്ട്...ബൂട്ടിഫുൾ...!

വിഷ്ണുവിന്റെ മുറിയാകെ ചുറ്റും നോക്കി സ്വയം പറയുകയാണ് നമ്മുടെ ദേവു. ""അയ്യ്... അവന്റെ മുറിയിലെ മിന്നി കത്തുന്ന ഒരു നീല ലാമ്പ് കൈയ്യിലെടുത്തവൾ അത് തിരിച്ചും മറിച്ചും നോക്കി.. ബബ്ബ്ൾസ് വരുന്ന ഡോൾഫിൻ ഒക്കെ സെറ്റ് ചെയ്ത കടൽപോലെ തോന്നിക്കുന്ന നല്ല ഭംഗിയുള്ള ലാമ്പ്..! കുളിച്ചിട്ട് ബാത്‌റൂമിൽ നിന്നും തലയും തുവർത്തി വന്ന വിഷ്ണു കാണുന്നത് തന്റെ മുറിയിൽ ലാമ്പും കൈയ്യിൽ പിടിച്ച് നിൽക്കുന്നവളെയാണ്. """ഡീ... ""യ്യോ... കൈയ്യിൽ നിന്നും വഴുതിയ ലാമ്പ് തറയിൽ പോകാതെ ക്യാച്ച് പിടിച്ചവൾ മേശമേൽ വച്ചു. """ഹോ എന്തിനാ ഇങ്ങനെ കിടന്ന് അലറുന്നത്?? എന്റെ പിഞ്ച് ഹൃദയം ഇപ്പൊ പൊട്ടിപോയേനെ.. """നിനക്ക് എന്താടി എന്റെ മുറിയിൽ കാര്യം...??

ഗൗരവത്തോടെ ഒറ്റപ്പുരികം പൊക്കി വിഷ്ണു അവളോട് ചോദിച്ചു. """ഹോ അതിൽ ന്താ ഇത്ര ചോദിക്കാൻ എന്നായാലും എനിക്കും കൂടിയുള്ള മുറിയല്ലേ... """ആഹാ അത് മോള് ഒറ്റയ്ക്ക് അങ്ങ് തീരുമാനിച്ചാൽ മതിയോ...? ""മതിയാരുന്നെങ്കിൽ ഇങ്ങേരുടെ പുറകേ ഇങ്ങനെ നടക്കണോ....! എങ്ങോട്ടാ നോക്കി കഴുത്തും ചൊറിഞ്ഞ് അവൾ പതിയെ പറഞ്ഞു. ""എന്താ.. പിറുപിറുക്കാതെ നേരെ പറയടി...! ""പിന്നെ നേരെ... അവനെ നോക്കിയതും ദേവുവിന്റെ വായ താനേ തുറന്നു വന്നു. കണ്ണുകൾ ഇപ്പോൾ പുറത്തേക്ക് വരുമെന്ന കണക്കായി... പറയാൻ വന്നത് താനെ പാതിവഴിയിൽ നിന്നുപോയി... ഒരു ടർക്കി മാത്രം ഉടുത്ത് നിൽക്കുന്നവനിൽ കണ്ണ് തറഞ്ഞു നിന്നു.. ദൃഢമായ അവന്റെ ശരീരത്തിൽ നിന്നും വെള്ളത്തുള്ളികൾ ഒഴുകിയിറങ്ങുന്നത് അവൾ സ്വപ്നത്തിൽ എന്ന വണ്ണം നോക്കികൊണ്ടിരുന്നു... ""ഇവളിപ്പോ എന്നേ നോക്കി പീഡിപ്പിക്കുവോ..?? അവളുടെ നോട്ടം കണ്ട് ഒന്ന് നെറ്റി ചുളിച്ചവൻ ആത്മഗതിച്ചു.

വിഷ്ണു അവൾക്ക് നേരെ വിരൽ ഞൊടിച്ചു.. ""ഏഹ്ഹ്... ""എന്ത് നോക്കി നിൽക്കുവാ... പുറത്ത് പോടി.. """പിന്നേ ഞാനിവിടെ നിൽക്കും... ആദ്യം ഒന്ന് ഞെട്ടിയെങ്കിലും അത് മറച്ചവൾ അവന് നേരെ പുച്ഛിച്ച് കൈയ്യും കെട്ടി ടേബിളിൽ ചാരി നിന്നു. """നിന്നോടാ പറഞ്ഞത് ഇറങ്ങാൻ.. വിഷ്ണു പല്ലുകടിച്ചുകൊണ്ട് അവളോട് പറഞ്ഞു. """ഇല്ലെങ്കിൽ താൻ എന്തോ ചെയ്യും...?? ഞാൻ ഇവിടെ ഇരിക്കും വേണേ കിടക്കും അല്ലെങ്കിൽ ദേ ഇവിടെ നിൽക്കും... ബെഡിന്റെ സൈഡിയിൽ ചാരി നിന്നവൾ പറഞ്ഞു. ഞൊടിയിടയിൽ വിഷ്ണു അവളെ പിടിച്ച് ബഡിലേക്ക് തള്ളിയിരുന്നു... എന്താ സംഭവിച്ചതെന്ന് മനസ്സിലാക്കും മുന്നേ വിഷ്ണു അവളുടെ മുകളിലായി കൈകുത്തി നിന്നു ... തന്റെ മുകളിൽ മുഖത്തേക്ക് കണ്ണ് നട്ട് കിടക്കുന്നവനെ ഉമിനീരിരക്കി ദേവു വർദ്ദിച്ച ഹൃദയമിടിപ്പോടെ നോക്കി... അവന്റെ നെറ്റിയിൽ വീണു കിടക്കുന്ന മുടിയിഴകളിൽ നിന്നും ഇറ്റ് വീഴുന്ന വെള്ളത്തുള്ളിയിലും ... നഗ്നമായ നെഞ്ചിലും നോട്ടം എത്തി നിന്നു...

"""എന്താടി.. ഇപ്പൊ നിനക്ക് ഒന്നും പറയാനില്ലേ.. ""അത്..പിന്നെ.. ഞാൻ.. """ഇരുന്ന് ബബബ്ബ അടിക്കാൻ അല്ല... ഉത്തരം പറയടി...! അവന്റെ ചുടു നിശ്വാസം മുഖത്തടിച്ചപ്പോൾ ദേവുവിന് ശബ്ദം പുറത്തേക്ക് വന്നില്ല... പേരറിയാത്തൊരു വികാരം തന്നെ പൊതിയുന്നതവൾ അറിഞ്ഞു... അവന്റെ കണ്ണുകളുടെ ആഴം തിരയാൻ മനസ്സ് വെമ്പൽ കൊള്ളുന്നതുപോലെ...! അതിലുപരി അവന്റെ ശരീരം മുഴുവൻ തന്റെ മേലെ ആണെന്നോർക്കേ അറിയാതെ ദേവുവുന്റെ കണ്ണുകൾ ഇറുകെ അടഞ്ഞു... ഇരുക്കിയടച്ച കണ്ണുകൾക്ക് മീതെ അവൻ ഊതി... ദേവു കണ്ണുകൾ മെല്ലെ തുറന്നു. """മാറി നിന്ന് വാചകം അടിക്കുന്ന പോലെയല്ല... ഉശിരുള്ള ഒരാണ് ഇങ്ങനെ മുന്നിൽ നിന്നാൽ ചോർന്നുപോകാവുന്നതേയുള്ളൂ നിന്റെ ധൈര്യം.. ദേവു അവനെ ഉറ്റുനോക്കി.

""മോള് ഈ വിഷ്ണുവിശ്വാനനന്ദിനോട് കളിക്കാറായിട്ടില്ല...! മനസ്സിലായോ...?? പതിഞ്ഞ കൂർത്ത സ്വരത്തിൽ അവൻ പറഞ്ഞു.. ഒന്ന് പകച്ചെങ്കിലും ദേവു അവനെ ഊക്കോടെ തള്ളി മാറ്റി... ഒന്നും മിണ്ടാത്തെ ഇറങ്ങി പോകുന്നവളെ അവൻ വിജയചിരിയോടെ നോക്കി... ശേഷം എന്തോ എടുക്കാനായി തിരിഞ്ഞതും പോയതിനേക്കാൾ വേഗത്തിൽ വന്ന് ദേവു അവന്റെ കവിളിൽ കടിച്ചിരുന്നു... ""ആഹ്... ""ഇതെങ്കിലും തന്നില്ലെങ്കിൽ എനിക്ക് ഉറക്കം വരില്ല മാഷേ... അതുംപറഞ്ഞ് ഓടുന്നവളെ വിഷ്ണു കവിളിൽ കൈവച്ച് നോക്കി.. ""എന്ത് കടിയ അവള് കടിച്ചത്... ഈ പട്ടിക്കുട്ടി...! കണ്ണാടിയിൽ കവിളത്തെ പല്ല് പതിഞ്ഞ പാടിൽ നോക്കി അവള് പോയവഴിയേ നോക്കി വിഷ്ണു പല്ല് കടിച്ചു.... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 അലമാരയിൽ നിന്ന് താക്കോൽ തപ്പിയെടുത്ത് ഭദ്ര ആ മുറിക്കരുകിലേക്ക് നടന്നു... അനന്തൻ ഇടക്ക് അത് തുറക്കാറുണ്ട്.. എങ്കിലും കുറേ ആയത് കൊണ്ട് കുറച്ച് പാടുപെട്ടു തുറക്കാൻ...

അകത്ത് കേറിയതും ഭദ്ര തുമ്മി... എന്നാലും അത് വക വയ്ക്കാതെ അവൾ അവിടുത്തെ ഓരോ സാധനവും മാറ്റി... അവസാനം തിരഞ്ഞത് കിട്ടിയപോലെ അവളുടെ മുഖം തിളങ്ങി... ഭദ്ര മറച്ചിരുന്ന ചുവന്ന തുണി മാറ്റി... ചെണ്ട കണ്ടതും അതെടുത്തു. അത്യാവശ്യം വെയിറ്റ് ഉണ്ടായിരുന്നു. അതെടുത്ത് താഴേക്ക് കൊണ്ട് വന്നു. പിന്നെ കുറേ നാളായി ചുമരിൽ ഒതുക്കി വച്ചിരിക്കുന്ന ഊഞ്ഞാലിലേക്ക് നോട്ടം ചെന്നു. എന്തോ ഐഡിയ മനസ്സിൽ തെളിഞ്ഞ പോലെ ഒന്ന് ചിരിച്ചു. സാരിതുമ്പ് എളിയിൽ കുത്തി ഭദ്ര നെടുവീർപ്പിട്ടു...! 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ""ഭദ്രേ.... ഭ... വീട്ടിലേക്ക് ഭദ്രയെ വിളിച്ചുകൊണ്ട് കേറി വന്ന അനന്തന്റെ കണ്ണുകൾ ഒരു നിമിഷം ഊഞ്ഞാലിൽ ഇരിക്കുന്ന ചെണ്ടയിൽ ഉടക്കി... അവൻ അതിശയത്തോടെ അതിനരുകിലേക്ക് നടന്നു.... അതിലൊന്ന് തലോടി... അപ്പോൾ അവന്റെ മുഖത്ത് കളഞ്ഞുപോയ കളിപ്പാട്ടം തിരികെ കിട്ടിയ ഒരു കൊച്ചു കുട്ടിയുടെ ആഹ്ലാദം ആയിരുന്നു... കണ്ണുകൾ നിറഞ്ഞു വന്നു.

അപ്പോഴാണ് വാതിൽ പടിയിൽ ചാരി സാരിത്തുമ്പ് മുന്നിലേക്ക് പിടിച്ച് വച്ച് കൈകെട്ടി ചിരിയോടെ തന്നെ നോക്കി നിൽക്കുന്ന ഭദ്രയെ കണ്ടത്... """ഇത്... ഇതെന്റെയാ... അവൻ അത്രമേൽ സന്തോഷത്തോടെ അവളെയും ചെണ്ടയും മാറി മാറി നോക്കി പറഞ്ഞു... മറവിക്ക് വിട്ട് കൊടുത്ത തന്റെ സന്തോഷങ്ങളിൽ ഒന്ന്.... കുറേ സമയം അതിൽ തന്നെ അവൻ തലോടിക്കൊണ്ടിരുന്നു. """താങ്ക്സ്.. അരികിൽ നിൽക്കുന്ന ഭദ്രയെ നോക്കിയവൻ പറഞ്ഞു... അവൾ എന്തിനെന്ന ഭാവത്തിൽ അവനെ നോക്കി... എനിക്ക് എന്നിലെ എന്നേ തിരികെ തന്നതിന്... മനസ്സിൽ കുഴിച്ചിട്ട എന്റെ ഇഷ്ടങ്ങളെ തിരികെ കൊണ്ട് വന്നതിന്... എന്നോ ഞാൻ മറന്ന എന്നെ കണ്ടത്തി തന്നതിന്... എന്നെ മനസ്സിലാക്കുന്നതിന്... അവളുടെ നോട്ടത്തിന്റെ അർത്ഥം മനസ്സിലായത് പോലെ അവൻ പറഞ്ഞു. നിറഞ്ഞ കണ്ണുകളോടെ തന്നെ നോക്കുന്നവന്റെ കവിളിലേക്ക് ഭദ്ര തന്റെ കൈകൾ ചേർത്തു. ഒന്നുയർന്ന് പൊങ്ങി അവന്റെ നെറ്റിയിൽ ചുംബിച്ചു.

ശേഷം അവന്റെ നിറഞ്ഞ കണ്ണുകളെ തുടച്ചു. ഒരമ്മയുടെ വാത്സല്യവും ചേർത്ത് നിർത്തലും അവന്റെ മനസ്സിപ്പോൾ ആഗ്രഹിക്കുന്നുണ്ടെന്ന് ഭദ്രയ്ക്ക് മനസ്സിലായി... അനന്തൻ അവളെ ഇറുകെ പുണർന്നു. കുറേ നേരം അവരങ്ങനെ നിന്നു. """അപ്പുവേട്ട... ""ഹ്മ്മ് തോളിൽ നിന്ന് മുഖം ഉയർത്താതെ തന്നെ അവൻ മൂളി... """എനിക്ക് ഇത് അപ്പുവേട്ടൻ കൊട്ടി കേൾക്കണം... അനന്തൻ അവളെ വിട്ട് നിന്നു. ശേഷം ചെണ്ടയെടുത്ത് അതിന്റെ തുണി തോളിലേക്കിട്ട് ആവേശത്തോടെ അത് കൊട്ടാൻ തുടങ്ങി... നിറഞ്ഞ ചിരിയോടെ ചുണ്ടുകൾ കൂട്ടി പിടിച്ച് കണ്ണുകൾ അടച്ചും ഇടക്ക് തുറന്ന് പുരികം പൊക്കി ഭദ്രയെ നോക്കിയും അവൻ രസത്തിൽ കൊട്ടിക്കൊണ്ടിരുന്നു.... അരികെ അതാസ്വദിച്ച് ഭദ്രയും... എന്നോ കേട്ട് മറന്ന അവന്റെ ചെണ്ടയുടെ സ്വരം കേട്ട് വന്ന് നോക്കിയ മുത്തശ്ശി അവൻ കൊട്ടുന്നതും അരികെ അത് കേട്ട് പുഞ്ചിരിയോടെ നിൽക്കുന്ന ഭദ്രയേയും കാണേ അവരുടെ കണ്ണുകൾ നിറഞ്ഞു...

താൻ ചെരേണ്ടതാണ് ചേർത്ത് വച്ചതെന്ന ബോധ്യത്തിൽ ആ വൃദ്ധയുടെ മനം കുളിർത്തു. ഇതൊന്നും അറിയാതെ തങ്ങളുടെ ലോകത്ത് മതിമറന്ന് നിൽക്കുകയായിരുന്നു അനന്തനും ഭദ്രയും. ചെണ്ടമേളം ആ വീടാകെ അലയടിച്ചു. ജീവിതത്തിന്റെ കുത്തൊഴുക്കിൽ പെട്ട് മാറ്റി വച്ച അവന്റെ ഇഷ്ടങ്ങളോരോന്നായി തിരികെ നൽകണം എന്ന് ഭദ്ര മനസ്സിലുറപ്പിച്ചു. അവന്റെ മുഖം കാണെ ഇതിലും വലിയ ഒരു സമ്മാനം അവന് നൽകാനില്ലെന്ന ചിന്തയിൽ അവളുടെ മനസ്സ് നിറഞ്ഞു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 രാത്രിയിൽ എല്ലാം ഒതുക്കി വച്ച് ഭദ്ര ഊഞ്ഞാലിൽ കാലുകൾ നീട്ടി ഇരിക്കുന്ന അനന്തന്റെ അരുകിൽ ചെന്നു. അനന്തൻ അവളെ പിടിച്ച് മടിയിൽ ഇരുത്തി... ശേഷം രണ്ട് കൈകൊണ്ടും കെട്ടിപിടിച്ച് അവനോട് ചേർത്തിരുത്തി.. ഭദ്ര അവന്റെ നെഞ്ചിലേക്ക് ചാഞ്ഞിരുന്നു... ഇരുവർക്കിടയിലും മൗനം ആയിരുന്നു... എന്നാൽ രണ്ടുപേരും തങ്ങളുടെ മനസ്സ് പരസ്പരം അറിഞ്ഞ പോലെ മൗനം കൊണ്ട് തന്നെ പ്രണയിച്ചുകൊണ്ടിരുന്നു.. അനന്തന്റെയും ഭദ്രയുടെയും മനസ്സ് മറ്റേതോ ലോകത്തെന്ന പോലെ സഞ്ചരിച്ചുകൊണ്ടിരുന്നു.... ആ രാത്രി അവർക്ക് മാത്രമായി ആരോ സമ്മാനിച്ച പോലെ...!........തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story