അനന്തഭദ്രം: ഭാഗം 43

anantha badhram

എഴുത്തുകാരി: മയിൽപീലി

ആ രാത്രി അവർക്ക് മാത്രമായി ആരോ സമ്മാനിച്ച പോലെ...! 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 """ഭദ്രേ... കുറേ നേരം കഴിഞ്ഞ് ഭദ്രയുടെ അനക്കം ഒന്നുമില്ലാതായപ്പോൾ അനന്തൻ അവളെ തട്ടി വിളിച്ചു. ""ഹ്മ്മ് ഉറക്കത്തിൽ ഒന്ന് ചിണുങ്ങിക്കൊണ്ട് ഭദ്ര അവന്റെ ഷർട്ടിൽ ഒന്നുകൂടി ചുരുട്ടിപിടിച്ച് ചേർന്നിരുന്നു. പിന്നെ ഉണർത്തണ്ടെന്ന് കരുതി അവൻ അവളെയും കൊണ്ട് ഊഞ്ഞാലിൽ തന്നെ ഇരുന്നു... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 രാത്രിയിൽ ഒരേ രീതിയിൽ ഇരുന്നതുകൊണ്ട് അനന്തന് കഴുത്ത് വേദനിക്കുന്നുണ്ടായിരുന്നു. അവൻ ഉറക്കത്തിൽ നിന്നും എഴുന്നേറ്റു. ഭദ്ര അപ്പോഴും അവന്റെ നെഞ്ചിലെ ചൂടിലേക്ക് പറ്റിയിരുന്ന് ഉറങ്ങുകയായിരുന്നു. """ഭദ്രേ... പെണ്ണേ... ""ഹ്മ്മ് "" എണീക്കടി നേരം വെളുത്തു. """കുറച്ച് കൂടി കഴിയട്ടെ അപ്പുവേട്ട.. ബെഡിൽ ആണെന്നുള്ള ധാരണയാണ് കുട്ടിക്ക്. ""ഭദ്രേ...ഇത് ബെഡ് അല്ല പെണ്ണേ... "" ഹ്മ്മ്... ഏഹ്ഹ്...! അപ്പോഴാണ് അവൾക്ക് ബോധം വന്നത്... ഭദ്ര ഞെട്ടി കണ്ണ് തുറന്നു.

"""അയ്യേ മുത്തശ്ശി കണ്ടോ ആവോ.. ഈ അപ്പുവേട്ടന് ഒന്ന് നേരത്തെ വിളിച്ചൂടാരുന്നോ..?? """ഹാ ബെസ്റ്റ്... ഇത്രനേരം ഞാൻ കിടന്ന് വിളിച്ചിട്ടാണ് നീ ഇപ്പോൾ എഴുന്നേറ്റത്... നേരത്തെ വെളുപ്പിനെ എഴുന്നേറ്റിരുന്ന പെണ്ണാ... ഇപ്പൊ മടിച്ചി ആയി.. """മടി ഒന്നുലാ... അന്നൊക്കെ ചിലപ്പോ അമ്മയെ സ്വപ്നം കണ്ട് എണീക്കുമായിരുന്നു... മാത്രല്ല കെട്ടിപിടിച്ച് കിടക്കാൻ ആരുമില്ലല്ലോ... ഒറ്റക്ക് കിടക്കുന്നോണ്ട് നേരെ ഉറക്കം വരില്ല... """അപ്പൊ ഇപ്പോഴോ...?? അവൻ കുസൃതിയോടെ ഊഞ്ഞാലിൽ കൈകൾ കുത്തിയിരുന്ന് ചോദിച്ചു. """ഇപ്പോ നിക്ക് അമ്മ അടുത്തുള്ളപോലൊരു ഫീലാ.. പിന്നെ അപ്പുവേട്ടന്റെ നെഞ്ചിലെ ചൂടിൽ കിടക്കുമ്പോൾ എഴുന്നേൽക്കാൻ തോന്നില്ല. """ആണോ... ഹ്മ്മ്.. ഹ്മ്മ് ""യ്യേ... പോ അവിടുന്ന് അനന്തൻ മുഖം അടുപ്പിച്ച് കൊണ്ട് വന്നതും അവൾ നാണിച്ച് അവിടെ നിന്നും പോയി.. അനന്തൻ പിന്നെയും കുറച്ച് നേരം അവിടെയിരുന്നു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

വീട്ടിൽ നിന്ന് വയലരുകിലുള്ള ചെമ്മൺ പാത കഴിഞ്ഞ് റോഡിൽ എത്തിയപ്പോഴാണ് കുട്ടൻ മൊബൈൽ എടുക്കാൻ മറന്നെന്ന് ഓർത്തത്. ബൈക്ക് അവിടെ വച്ചവൻ തിരികെ നടന്നു. അപ്പോഴാണ് ദൂരെ നിന്നും ലച്ചുവും അവളുടെ കൂട്ടുകാരി മാളുവും വരുന്നത് കണ്ടത്... അവളോട് ഒന്ന് മിണ്ടണം എന്ന് തോന്നി കുട്ടന്. അവൻ പകുതി എത്തുമ്പോഴേക്കും അവരരുകിൽ എത്തിയിരുന്നു. ""ഹാ ഹരിയേട്ടാ.. മാളു അവനെ വിളിച്ചു. """നിങ്ങൾ എവിടെ പോയതാ..? ചോദിക്കുന്നത് മാളുവിനോട് ആണെങ്കിലും നോട്ടം ലെച്ചുവിലേക്ക് പാറിവീണുകൊണ്ടിരുന്നു... എന്നാൽ അവൾ ഒന്ന് നോക്കുകയോ മിണ്ടുകയോ ചെയ്തില്ല. """ദേവി അമ്പലത്തിൽ പോയതാ... ""'ആണോ നിങ്ങള് ന.. ""മാളു വൈകുന്നു... അവൻ എന്തോ ചോദിക്കാൻ തുടങ്ങിയതും സംസാരത്തിന് താല്പര്യം ഇല്ലാത്തപോലെ അവൾ അവനെ നോക്കാതെ പറഞ്ഞു... """ശരി നിങ്ങള് ചെല്ല് കുട്ടൻ അതും പറഞ്ഞ് മുന്നോട്ട് നടന്നു. ഇടക്ക് അവളെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു... എന്നാൽ അവളുടെ നോട്ടം പോലും തന്നിലേക്കെത്തുന്നില്ലെന്നത് അവനിൽ നിരാശ നിറച്ചു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

""നീ ന്തിനാ വസു ഇങ്ങനെ ധൃതി കാട്ടണേ.. നീയല്ലേ നേരത്തെ പതിയെ പോകാന്ന് പറഞ്ഞേ... """ഹാ ഇപ്പൊ വേഗം പോകാൻ തോന്നി.. ""നീ ഹരിയേട്ടനോട് ഒന്നും സംസാരിച്ചില്ലല്ലോ..?? മറ്റേത് വാ തോരാതെ ഹരിയേട്ടൻ ഹരിയേട്ടൻ പറയുമായിരുന്നല്ലോ..?? """നീ ഒന്ന് മിണ്ടാണ്ട് വരണുണ്ടോ മാളൂ... പിന്നെ മാളു ഒന്നും മിണ്ടാത്തെ അവളുടെ കൂടെ നടന്നു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ""വിച്ചുവേട്ട ... ചായ. """അവിടെ വച്ചേക്ക് വസു... ""വാസുവല്ല ദേവു.. അപ്പോഴാണ് വിഷ്ണു തലയുയർത്തി നോക്കിയത്. ""തറപ്പിച്ച് നോക്കണ്ട വസു അമ്പലത്തിൽ പോയി. കുറച്ച് പുച്ഛം വാരിവിതറി ചായക്കപ്പ് നീട്ടിയവൾ പറഞ്ഞു.. """അതിന് നീ ന്തിനാ കൊണ്ട് വന്നേ ഞാൻ നിന്നോട് ചായ ചോദിച്ചോ..?? ""പിന്നെ ഞാൻ ഇഷ്ടപ്പെട്ട് കൊണ്ട് വന്നതൊന്നുമല്ല. അച്ഛമ്മ തന്ന് വിട്ടതാ...പിന്നെ ഇതെന്റെ കടമയല്ലേ..

നാണം വാരിവിതറി അവൾ പറഞ്ഞു. അവളിന്നലെ കൊടുത്ത കടി ഓർമ്മവന്നതും അവൻ ദേഷ്യത്തോടെ അവിടുന്ന് ചാടി എഴുന്നേറ്റു. """അച്ഛമ്മേ... പിന്നെയൊരു അലർച്ചയായിരുന്നു... ""അച്ഛമ്മേ... അച്ഛമ്മേ... അവൻ താഴേക്ക് ഇറങ്ങി. ""എന്തിനാ വിച്ചു കിടന്ന് ബഹളം വയ്ക്കുന്നത്..? ""അച്ഛമ്മ ന്തിനാ ഇവളുടെ കൈയ്യിൽ ചായ കൊടുത്ത് വിട്ടേ... ""ചായ അല്ലെ വിച്ചൂട്ടാ... അല്ലാണ്ട് വിഷം ഒന്നുമല്ലലോ... """ഹോ എന്തിനാ വിഷം ദേ നിൽക്കുന്നു ഇവള് തന്നെ ഒരു ഒന്നൊന്നര മുതലല്ലേ.. ദേവു അതിന് ചുണ്ട് ചുളുക്കി. """പോട്ടെടാ വിച്ചൂട്ടാ... അവള് കുഞ്ഞല്ലേ... നോക്കിയേ പാവം അതിന്റെ മുഖം.... ""അയ്യ... കണ്ടാലും മതി.. """എന്താ വിച്ചു... നിന്റെ പെണ്ണല്ലേ ചായ കൊണ്ട് വന്നത്.. പിണക്കം ന്തേലും ഉണ്ടെന്ന് കരുതി ഇങ്ങനാണോ...

"""ഈ അടക്കാകുരുവിയോ?? എല്ലാരും കാണക്കാ.. എടുത്ത് തലയിൽ വച്ചോ...ഹും. അതും പറഞ്ഞ് അവൻ ചാടിത്തുള്ളി പോയി.. """ഹലോ ഒന്ന് നിന്നേ.. മുകളിലേക്ക് സ്റ്റെപ്പ് കയറാൻ നിന്ന വിഷ്ണുവിനെ അവൾ പിറകിൽനിന്ന് വിളിച്ചു. """ന്താടി... പെട്ടെന്നവൾ അവനെ സ്റ്റയറിനടുത്തുള്ള ചുമരിൽ പിടിച്ച് ചേർത്തു. ""നി നിനക്കെന്താ... വേ.. വേണ്ടേ.. അവളുടെ ആ നീക്കത്തിൽ വിഷ്ണു ഒന്ന് ഞെട്ടി. ""ഇന്നലെ ഞാനൊന്ന് പേടിച്ചെന്ന് കരുതി പിന്മാറിയെന്ന് കരുതിയോ മോൻ... ഹ്മ്മ്..?? അവന്റെ മുഖത്തുകൂടി വിരലോടിച്ചുകൊണ്ടവൾ ചോദിച്ചു. ""മോനേ വിച്ചൂട്ടാ.... ദേ നേരെയാണെങ്കിൽ ഞാനും അങ്ങനെ... വെറുതേ വേല ഇറക്കാൻ നിന്നാൽ ഉണ്ടല്ലോ.. ഓർമയുണ്ടല്ലോ...?? അവൾ കവിളിൽ തൊട്ടതും വിഷ്ണു കവിളിൽ കൈവച്ച് യാന്ത്രികമായി തലയാട്ടി...

""മര്യാദയ്ക്ക് എന്നെ കെട്ടി എന്റെ 5 പിള്ളേരുടെ തന്ത ആയിക്കോണം... മനസ്സിലായോ...?? അപ്പൊ ദാ ചായ കുടിച്ചേ... വിഷ്ണു അപ്പോൾ തന്നെ ആ ചായ വാങ്ങി ഒറ്റവലിക്ക് കുടിച്ച് കപ്പ്‌ അവളുടെ കൈയ്യിൽ കൊടുത്തു. """അപ്പൊ സേച്ചി പോകട്ടെ... അവന്റെ കവിളിൽ ഒന്ന് തട്ടി ചിരിച്ചുകൊണ്ടവൾ അവിടെ നിന്നും പോയി... """ഹോ ഇവളെന്റെ പോക കണ്ടേ അടങ്ങൂ.. ഞാൻ പെണ്ണും ഇവള് ആണും ആയിരുന്നേൽ ഇവളെന്നെ പീഡിപ്പിച്ചേനെ....! വിഷ്ണു നെറ്റിയിൽ പൊടിഞ്ഞ വിയർപ്പ് തുടച്ച് കൊണ്ട് നെഞ്ചിൽ കൈവച്ച് പറഞ്ഞു......തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story