അനന്തഭദ്രം: ഭാഗം 44

anantha badhram

എഴുത്തുകാരി: മയിൽപീലി

വിഷ്ണു നെറ്റിയിൽ പൊടിഞ്ഞ വിയർപ്പ് തുടച്ച് കൊണ്ട് നെഞ്ചിൽ കൈവച്ച് പറഞ്ഞു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ""ഏട്ടാ... ""ന്താ വസൂ..?? """ന്നേ ഒന്ന് അനന്തേട്ടന്റെ അവിടെ ആക്കുവോ..? എല്ലാരേം കണ്ടിട്ട് ഒത്തിരി ആയില്ലേ... """ഹ്മ്മ് എന്നാ നീ ഒരുങ്ങിക്കോ ഞാൻ പോകുന്ന വഴി ആക്കിക്കോളാം. ""ഹ്മ്മ് ശരി ഏട്ടാ. ലച്ചു സന്തോഷത്തോടെ ഒരുങ്ങാനായി പോയി. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 """എവിടെക്കാ വസൂ പോണേ...? മുറിയിൽ ഒരുങ്ങുന്ന ലച്ചുവിന്റെ അടുത്ത് കട്ടിലിൽ ഇരുന്ന് കൊണ്ട് ദേവു ചോദിച്ചു.ഇതിനോടകം തന്നെ അവര് തമ്മിൽ നല്ല കൂട്ടായി കഴിഞ്ഞിരുന്നു. """അനന്തേട്ടന്റെ വീട്ടിൽ. """അതാരാ..? അന്ന് ഇവിടെ വന്ന ആ പുള്ളിയാണോ..? ""അത്... അതൊന്നും അല്ല. ഇവർക്ക് മൂന്നാമത് ഒരു കൂട്ടുകാരൻ കൂടിയുണ്ട്. കൂട്ടുകരേക്കാൾ ഉപരി ഒരമ്മപെറ്റപോലെയാ മൂന്നാളും... """ ത്രിമൂർത്തികൾ അല്ലെ..??അല്ല ഇപ്പൊ ന്താ അവിടെ വിശേഷം..? ""

വിശേഷം അനന്തേട്ടന്റെയും ഭദ്രേച്ചിയുടെയും വിവാഹം കഴിഞ്ഞു. എനിക്ക് പോകാൻ പറ്റിയില്ല. പിന്നെ അവരെയൊക്കെ കണ്ടിട്ട് ഒത്തിരി ആയി. """അപ്പൊ ഇനി ഇവര് രണ്ട് പേരൂടയേ ഉള്ളൂ...? """ഹ്മ്മ് ഉള്ളൂ. """ഹോ ഞാൻ ഇവിടെ ഇങ്ങനെ നിന്ന് മൂത്ത് നരച്ചു പോവുകയെ ഉള്ളൂ... അങ്ങേര് മസ്സില് പിടിച്ച് നിക്കാ.... വീട്ടിൽ നിന്ന് പ്രൊജക്റ്റ്‌ ന്ന് പറഞ്ഞിറങ്ങിയതാ... അവർക്കറിയില്ലലോ എന്റെ പ്രൊജക്റ്റ്‌ ഇതാണെന്ന്. """സത്യം പറ വിച്ചുവേട്ടനും ദേവും തമ്മിൽ പ്രേമത്തിലാ..?? ശരിക്കും അടിയുണ്ടാക്കി പിണക്കത്തിൽ തന്നെ ആണോ..? ""മ്മ് ച്ചും ""ഹേ അല്ലെ..? """അല്ല. 😁😁 ""എടി സാമദ്രോഹി ന്റെ ഏട്ടനിട്ട് പണി കൊടുത്തതാണല്ലേ...?? പാവം ഞാനും തെറ്റിദ്ധരിച്ചല്ലോ...! """ഈ... അത് പിന്നെ ഇത്രയും സുന്ദരിയും സൽഗുണ സമ്പന്നയും ആയ എന്നെ അങ്ങേര് മൈൻഡ് ചെയ്യത്തോണ്ടല്ലേ...?? """അത് ശരി.. അല്ല എങ്ങനെയായിരുന്നു ഈ പ്രേമം സ്റ്റാർട്ട്‌ ആയത്..? """

അതൊരു വലിയ കഥയാണ് മോളേ... ഞങ്ങളെ ചേർത്ത് വച്ചത് അവനാ... """ആര്..? ""കപ്പലണ്ടി...! ""ഹേ കപ്പലണ്ടിയോ...?? ""അതേ... അതായത് ഒരു വൈകുന്നേരം ഞാനും എന്റെ കൂട്ടുകാരിയും ബീച്ചിൽ കൂടി ഇങ്ങനെ കപ്പലണ്ടി കൊറിച്ചുകൊണ്ട് പോവുകയായിരുന്നു... അപ്പോഴാണ് ഒരുത്തൻ എതിരെ വന്ന് ഇടിച്ച് എന്റെ കൈയ്യിലെ കപ്പലണ്ടി തറയിൽ കളഞ്ഞത്.. ഞാൻ സഹിക്കുമോ.. പിന്നെ ഒരു വഴക്ക് ആയിരുന്നു... അങ്ങേരൊന്ന് മിണ്ടാൻ പോലും സമ്മതിക്കാതെ ഞാൻ തകർത്ത് വഴക്കിട്ടു. അങ്ങനെ വഴക്കിടുന്നതിന്റെ ഇടയ്ക്കാണ് ഒരു കൈ എന്റെ നേർക്ക് ഒരു പൊതി കപ്പലണ്ടി നീട്ടിയത്... അത് നീട്ടിയ ആളെ ഞാൻ കുറച്ച് നേരം നോക്കി നിന്നു.... അയാളാണ് മോളേ നിന്റെ ഏട്ടൻ 😍😍. പക്ഷെ അങ്ങേര് പറഞ്ഞ ഒറ്റ ഡയലോഗ് എന്നേ തളർത്തി കളഞ്ഞ്...! ""അതെന്താ ഡയലോഗ്..? """സുഖം ഇല്ലാത്ത കുട്ടിയാന്ന് തോന്നുന്നടാ വഴക്കിന് പോകണ്ടാന്നു..😌😌

എന്നാലും എനിക്ക് കപ്പലണ്ടി വാങ്ങി തന്ന ആ മനസ്സ് എന്റെ ഹൃദയത്തിൽ കേറി മോളേ... ഇതെല്ലാം കേട്ട് ലച്ചു ആണെങ്കിൽ 😦വായും തുറന്ന് നിൽക്കുവാണ്... ""നിനക്കും സങ്കടം ആയല്ലേ... എന്ത് ചെയ്യാൻ...! """ഹോ വല്ലാത്ത പ്രേമം ആയിപ്പോയി.. എന്നാലും പാവം ന്റെ അമ്മ ഒക്കെ വിശ്വസിച്ചിരിക്കുകയാ... ""ഹാ അപ്പോഴല്ലേ ഞാനാ നഗ്ന സത്യം മനസ്സിലാക്കിയത്...! """എന്ത്..? """തറയിൽ പോയ കപ്പലണ്ടി അങ്ങേരുടെ തന്നെയായിരുന്നു... ഫ്രണ്ടിന്റെ കപ്പലണ്ടി ഊറ്റി തിന്ന് എന്തോ ആലോചിച്ച് വന്നതുകൊണ്ട് അത് ഞാൻ ശ്രദ്ദിച്ചില്ല. പിന്നെ ഫോൺ നോക്കാൻ ജീൻസിന്റെ പോക്കറ്റിൽ തപ്പിയപ്പോഴല്ലേ കണ്ടത്.. എന്റെ കപ്പലണ്ടി അതിൽ ഇരിക്കുന്നത്... ""അടിപൊളി.. അയാൾക്ക് പറയാൻ സാവകാശം കൊടുത്താൽ അല്ലെ അറിയാൻ പറ്റൂ. ""അതും ഒരു പോയിന്റ് ആണ് 😌😌 എന്തായാലും കപ്പലണ്ടി ഞങ്ങളെ ചേർത്തുവച്ചു... പിന്നീട് അങ്ങോട്ട് ഞാൻ അങ്ങേരുടെ പുറകേ കൂടി.

""ഹ്മ്മ് കൊള്ളാം ബെസ്റ്റ്. """ഹാ അടുത്തകാലത്തൊന്നും എന്റെ മാവ് പൂക്കുമെന്ന് തോന്നുന്നില്ല.. ഈ കടുവ അവിടെ വരുന്നതിന് പകരം അന്ന് കണ്ട ആ പുള്ളി വന്നാൽ മതിയായിരുന്നു.. കണ്ടിട്ട് പാവം ആണെന്ന് തോന്നുന്നു... """പിന്നെ പാവം... ലച്ചു മുറുമുറുത്തു. ""അല്ല ഇനിയും ഒരു ചാൻസ് ഉണ്ടല്ലേ..? ""അങ്ങനെ ചാൻസ് ഒന്നുമില്ല. വേണമെങ്കിൽ എന്റെ ഏട്ടനെ കെട്ടിക്കോ.. ഹരിയേട്ടന് ഈ പ്രേമം ഒന്നും ഇഷ്ടല്ല.. അത് നോക്കേം വേണ്ട. അതും പറഞ്ഞ് ലച്ചു കലിപ്പിച്ച് ഇറങ്ങി പോയി.. കാര്യം ചെണ്ട മണ്ട തലമണ്ട നീയും ഞാനും കൂട്ടില്ല എന്നാണിപ്പോൾ കുട്ടിയുടെ നിലപാടെങ്കിലും പോസസ്സീവ്നെസ്സ് ഒരൽപ്പം കൂടുതൽ ആണ്. 🤭🤭 ""ശെടാ ഇവൾക്കിത് എന്ത് പറ്റി.. ദേവു അതും ആലോചിച്ച് നിന്നു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ഭദ്ര ഉമ്മറത്ത് മാറാല അടിച്ചുകൊണ്ടിരിക്കുമ്പോഴാണ് വിഷ്ണുവും ലച്ചുവും അവിടേക്ക് എത്തിയത്. അവളെ കണ്ട പാടെ ഭദ്ര സന്തോഷത്തോടെ ചെയ്യുന്ന ജോലി നിർത്തി മുറ്റത്തേക്കിറങ്ങി.

""വസൂ നിന്നെ കണ്ട് എത്ര നാളായി... അപ്പുവേട്ടൻ പറഞ്ഞിരുന്നു നീ വന്നിട്ടുണ്ടെന്ന്. ഭദ്ര അവളുടെ കൈപിടിച്ച് പറഞ്ഞു. """ഹലോ മേടം ഞാനും ഉണ്ട് കൂടെ.. ""ഓ പിന്നെ ഈ തിരുമോന്ത ഞാൻ എപ്പോഴും കാണുന്നതല്ലേ... """ആഹ്ഹ് ഇപ്പോ അങ്ങനെ ആയല്ലേ... ""അയ്യോടാ ഞാൻ ചുമ്മാ പറഞ്ഞതല്ലേ ന്റെ വിഷ്ണുവേട്ടൻ കഴിഞ്ഞല്ലേ ഉള്ളൂ എനിക്ക് ഇവള്. ""ഹ്മ്മ്.. ദാ നീ ഏൽപ്പിച്ച ജോലി ഞാൻ തീർത്തിട്ടുണ്ട്. അതും പറഞ്ഞ് വിഷ്ണു അവൾക്ക് നേരെ ഒരു കവർ നീട്ടി. ഭദ്ര ഒരു സന്തോഷത്തോടെ അത് വാങ്ങി. """എന്നാ ശരി ഞാൻ പോകട്ടെ നീ ഇറങ്ങുമ്പോൾ വിളിച്ചാൽ മതി ട്ടോ. ലച്ചുവിനോട് പറഞ്ഞ് വിഷ്ണു അവിടുന്ന് ഇറങ്ങി ലച്ചു ഭദ്രയോടൊപ്പം അകത്തേക്കും.. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ലച്ചു മുത്തശ്ശിയുടേ അടുത്ത് കാര്യം പറഞ്ഞിരുന്ന നേരം കൊണ്ട് ഭദ്ര അവൾക്ക് ചായയും പലഹാരവും ആയി വന്നിരുന്നു... മുത്തശ്ശി കിടക്കാൻ പോയപ്പോൾ ലച്ചു അതുമായി ഭദ്രയുടെ പുറകേ അടുക്കളയിലേക്ക് പോയി.

"""അനന്തേട്ടൻ ഇനി എപ്പോഴാ വരാ ഭദ്രേച്ചി. ലച്ചു അടുക്കളയിലെ ചെറിയ മേശമേൽ ഇരുന്ന് പലഹാരം കഴിച്ചുകൊണ്ട് ചോദിച്ചു. ഉച്ചക്കൽത്തേക്കുള്ളത് ഉണ്ടാക്കുകയായിരുന്നു ഭദ്ര. ""ഒന്നും അറിയില്ല വസൂ.. ഉത്സവം വരുവല്ലേ അതിന്റെ തിരക്കിലാ. ചിലപ്പോ ഉച്ചക്ക് വരും... ചിലപ്പോ രാത്രിയാകും. ചിലപ്പോ വരുന്നതുപോലെ എന്തെങ്കിലും എടുത്ത് ഒറ്റ പോക്കാ. മായാവി കണക്ക്...! ""ഹ ഹ ഹ... """ഭദ്രേച്ചി... ചിരി നിർത്തി ലച്ചു എഴുന്നേറ്റ് ഭദ്രയ്ക്ക് അരുകിൽ സ്ലാബിൽ ചാരി നിന്നു. """ഭദ്രേച്ചീ... """എന്താ പെണ്ണേ...?? ""അത് അനന്തേട്ടൻ എങ്ങനെയാ റൊമാന്റിക് ആണോ..?? ""അയ്യ പെണ്ണിന്റെ ചോദ്യം കേട്ടില്ലേ...? ""അയ്യോ വിട് ഭദ്രേച്ചി നോവുന്നു. അവളുടെ ചോദ്യം കേട്ട് ഭദ്ര അവളുടെ ചെവിക്ക് പിടിച്ചു. ""ഹൗ...ആള് ഭയങ്കര ചൂടൻ അല്ലെ അതുകൊണ്ട് ചോദിച്ചതാ... """ഹ്മ്മ്... """പറ ചേച്ചി.. ""ചൂടൻ ഒക്കെ ആണേലും അപ്പുവേട്ടൻ പാവം ആടി.. ഒരുപാട് സങ്കടങ്ങൾ ഉള്ളിലൊതുക്കുന്നുണ്ട് ആ മനുഷ്യൻ.

""ഹാ എന്താ കെട്ട്യോളുടെ ഒരു സ്‌നേഹം കുറച്ച് നാൾ മുൻപ് വരെ കാട്ടുപൂച്ച ആയിരുന്നു... """ഒന്ന് പോടി.. """പിന്നെ ഭദ്രേച്ചി... വീട്ടിൽ ഒരു പുതിയ ആള് കൂടി വന്നിട്ടുണ്ട്.. ""ഹേ അതാരാ..?? കറി ഇളക്കി കൊണ്ട് നിന്ന ഭദ്ര തിരിഞ്ഞുനിന്നു. ലച്ചു നമ്മുടെ ദേവുവിന്റെ കാര്യങ്ങൾ ഒക്കെ തട്ടിവിട്ടു... """അഹ് അപ്പോൾ അങ്ങനെ ഒക്കെയാണല്ലേ.. എന്തായാലും കേട്ടിട്ട് ആള് പുലിയാണ്... വിഷ്ണുവേട്ടന് പറ്റിയ പെണ്ണാ... വൈകിട്ട് വരട്ടെ ഞാൻ കൈയ്യോടെ പിടിക്കുന്നുണ്ട് വിഷ്ണുവേട്ടനെ... ""ഹ്മ്മ് ചെല്ല്... കേൾക്കേണ്ട താമസം പിന്നെ അനന്തേട്ടനെ പോലെയാ ദുർവ്വാസവാകും... ഭദ്ര അതിന് പൊട്ടിച്ചിരിച്ചു... അങ്ങനെ ഒന്നും രണ്ടും പറഞ്ഞ് അവർ സമയം നീക്കികൊണ്ടിരുന്നു... പറഞ്ഞ് തീരാത്ത വിശേഷങ്ങൾ ഉണ്ടായിരുന്നു രണ്ടാൾക്കും. ഭദ്രയുടെ അടുത്തായപ്പോൾ ലച്ചു ആ പഴയ ലച്ചു ആവുകയായിരുന്നു...........തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story