അനന്തഭദ്രം: ഭാഗം 46

anantha badhram

എഴുത്തുകാരി: മയിൽപീലി

""ലച്ചു പറഞ്ഞു എന്നോടെല്ലാം.... അത് കേൾക്കേ കുട്ടന്റെ ഉള്ളിൽ ഒരു പിടപ്പ് അനുഭവപ്പെട്ടു... അവള് ക്കെ പറഞ്ഞോ എന്നാ ചിന്തയിൽ അവന്റെ നെഞ്ചോന്ന് കാളി... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 കുട്ടൻ ശ്വാസം ഒന്ന് വലിച്ചു വിട്ട് വീണ്ടും വിഷ്ണുവിനോട് സംസാരിക്കാൻ തുടങ്ങി. ""വിഷ്ണു... ലച്ചു എന്ത് പറഞ്ഞൂന്നാ...? """എടാ വഴിയിൽ വച്ച് ബൈക്ക് കേടായതുകൊണ്ടാ നിങ്ങൾ വീട്ടിലെത്താൻ വൈകിയതെന്ന്. ""ഓ... ആഹ്ഹ..അത് ശരിയ.. ""ഹ്മ്മ് എന്നാ ശരിയടാ ഞാൻ നീ എത്തിയോന്നറിയാൻ വിളിച്ചതാ... ഇവിടുന്ന് ഇറങ്ങാൻ പോണേ ഉള്ളൂ... വയ്ക്കട്ടെ.. """ആഹ്ഹ് ശരിയടാ സൂക്ഷിച്ച് പോ.. ""ഒക്കെ ടാ.. ""ഓഹ് പെണ്ണെനിക്ക് അറ്റാക്ക് വല്ലോം വരുത്തും... അതും പറഞ്ഞ് കുട്ടൻ നെഞ്ചിൽ ഒന്ന് തടവി. ഒപ്പം വിഷ്ണു ഇതറിയുമ്പോൾ എങ്ങനെ പ്രതികരിക്കും എന്നുള്ള ആശങ്കയും മനസ്സിൽ നിറഞ്ഞു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 വിളക്ക് വച്ച് കഴിഞ്ഞാണ് അനന്തൻ വീട്ടിലേക്ക് വന്നത്. കൈയ്യിൽ ഒരു കവർ ഒക്കെയായി ആണ് വന്നത്.

""ഭദ്രേ... ചായ... അനന്തൻ അകത്തേക്ക് വിളിച്ചുകൊണ്ട് ഊഞ്ഞാലിലേക്ക് ഇരുന്നു. """ഭദ്... എന്താ പെണ്ണേ ഇത്.. രണ്ടാമത് വിളിക്കും മുന്നേ രണ്ട് കൈകൾ അവന്റെ കണ്ണുകൾ പൊത്തിയിരുന്നു. വിളിക്കുന്നത് മുഴുവിക്കാതെ അവൻ കണ്ണിനു മേൽ വച്ച കൈകൾ അടർത്തി മാറ്റാൻ ശ്രമിച്ചു. """അപ്പുവേട്ട... കണ്ണ് തുറക്കാതെ വന്നേ.. ""ഇവള്.. അനന്തൻ മെല്ലെ തപ്പി തടഞ്ഞ് എഴുന്നേറ്റു. ഭദ്രയ്ക്ക് അവൻ എഴുന്നേറ്റപ്പോൾ കണ്ണ് പൊത്താൻ പറ്റുന്നുണ്ടായിരുന്നില്ല. എങ്കിലും കണ്ണുകൾ പറ്റുന്ന രീതിയിൽ പൊത്തി. അനന്തൻ ചിരിയോടെ അവൾക്കൊപ്പം നടന്നു. """ഹ്മ്മ് ഇനി തുറന്നോ... കണ്ണ് തുറന്നതും അവന്റെ കണ്ണുകൾ മിഴിഞ്ഞു വന്നു... നേരത്തെ ഭദ്ര എടുത്തുവച്ചിരുന്ന അവന്റെ ചെറുപ്പത്തിലേ ഫോട്ടോകൾ ആയിരുന്നു... വിഷ്ണുവിന്റെ കൈയ്യിൽ കൊടുത്തത് അവള് ഫ്രെയിം ചെയ്ത് കൊണ്ടുവന്നു. അച്ഛനോടും അമ്മയോടും ഒപ്പം നിൽക്കുന്ന ആ ഫോട്ടോയിൽ തന്നെ അനന്തന്റെ കണ്ണുകൾ കുരുങ്ങി നിന്നു.

ഭദ്രയോട് എന്ത് പറയണം എന്നറിയാതെ ഒരു നിമിഷം നിന്നിട്ട് അവളെ ഇറുകെ പുണർന്നു. ""ഭദ്രേ... """ഹ്മ്മ്... """വീണ്ടും താങ്ക്സ്... ഭദ്ര അവനെ ഒന്നുകൂടി പുണർന്നു. ""അപ്പു വന്നോ മോളേ... മുത്തശ്ശിയുടേ ശബ്ദം കേട്ട് ഇരുവരും വിട്ട് നിന്നു.ഭദ്ര അടുക്കളയിലേക്ക് പോയി. ""ഹാ... വന്നു മുത്തശ്ശി.. അനന്തൻ വിളിച്ചു പറഞ്ഞു. ഭദ്ര അവന് ചായ കൊണ്ടു വന്നു. അവൻ ചായ കുടിച്ച് കഴിഞ്ഞതും ഭദ്ര അവന് തോർത്ത് നീട്ടി. ""ചെല്ല് അപ്പുവേട്ട കുളിക്ക്.. അനന്തന്റെ കൈയ്യിൽ നിന്നും കപ്പ്‌ വാങ്ങിക്കൊണ്ട് ഭദ്ര പറഞ്ഞു. അവൾ പോകാൻ നിന്നതും അനന്തൻ അവളെ തോർത്ത്‌ ഇടുപ്പിലൂടെ ഇട്ട് അവനിലേക്ക് ചേർത്തു. ""അപ്പുവേട്ട...വിട്ടേ.. അവൾ മുത്തശ്ശി വരുന്നുണ്ടോ എന്ന് നോക്കികൊണ്ട് പറഞ്ഞു. അനന്തൻ ഇതൊന്നും തന്നെ ബാധിക്കില്ല എന്ന രീതിയിൽ ചുണ്ട് കൂട്ടിപിടിച്ചു ചിരിച്ചുകൊണ്ട് നിന്നു. """ഹ്മ്മ്..?? ""ഹ്മ്മ് മ്മ്മ്.. അവൻ ഒന്നുമില്ലെന്ന് തലയനക്കി. ""ദേ മുത്തശ്ശി... അവൻ മുഖം അടുപ്പിക്കുന്നത് കാണേ ഭദ്ര വെറുതേ പറഞ്ഞു.

അനന്തൻ അപ്പോൾ തന്നെ അവളിലെ പിടി അയച്ചു. ""എവിടെ... അനന്തൻ ചുറ്റും നോക്കികൊണ്ട് ചോദിച്ചു. ഭദ്ര അത് കണ്ട് ഉറക്കെ ചിരിച്ചു. ""എടി നിന്നെ ഞാൻ... അനന്തൻ പിടിക്കാൻ വന്നതും ഭദ്ര ഒഴിഞ്ഞു മാറി... """പോയേ ചെല്ല്.... അവൾ തള്ളിയതും അവൻ പിണങ്ങിയ ഭാവത്തിൽ തിരിഞ്ഞു നടന്നു... രണ്ടടി വച്ച് പിന്നെയും തിരിഞ്ഞ് അവൾക്കരുലേക്ക് മുഖമിടിപ്പിച്ചു വന്നു.. ""അയ്യേ ഈ അപ്പുവേട്ടൻ എന്താ ഇങ്ങനെ... "" ഭദ്രേ... അനന്തൻ ദയനീയമായി അവളെ വിളിച്ചു. ""പോ പോ പോയി കുളിക്ക്... ഭദ്ര അവനെ തള്ളിവിട്ടു. അനന്തൻ മനസ്സില്ലാ മനസ്സോടെ തിരികെ നടന്നു... ഭദ്ര ഒരു ചിരിയോടെ അവൻ പോകുന്നതും നോക്കി നിന്നു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 രാത്രി ആഹാരം ഒക്കെ കഴിച്ച് ബെഡ് കുടഞ്ഞു വിരിക്കുമ്പോൾ ആയിരുന്നു അനന്തൻ വന്നത്... ""കിടക്കാൻ പോവാണോ... """പിന്നെ...? """നമ്മൾ ഇന്ന് ഉറങ്ങുന്നില്ല.

അവളുടെ കൈയ്യിലെ ബെഡ്ഷീറ്റ് കട്ടിലിലേക്കിട്ടുകൊണ്ട് അവൻ അവളെ ഇടുപ്പിലൂടെ കൈയ്യിട്ട് നിർത്തി. ""പിന്നെ ഈ രാത്രിയിൽ എന്ത് ചെയ്യാനാ..? ""അതോ പറയാം... നീ ഒന്ന് റെഡി ആയിക്കേ... ""എവിടെ പോകാനാ... """പോയി ഡ്രസ്സ്‌ മാറ്റി വാടി ഉണ്ടക്കണ്ണി.. ഭദ്ര ഒന്ന് ആലോചിച്ചിട്ട് അലമാര തുറന്ന് ഒരു സാരി എടുത്തു. """ഇത് അല്ല.. അനന്തൻ അവളുടെ കൈയ്യിൽ നിന്നും സാരി തിരികെ അലമാരയിൽ വച്ചു... എന്നിട്ട് ഒരു കവർ അവൾക്ക് നേരെ നീട്ടി. ""ഇത് ഇട്ട് താഴേക്ക് വാ... ഭദ്ര അത് തുറന്ന് നോക്കി ഒരു നേവി ബ്ലൂ കളർ ടോപ്പും വെള്ള ലെഗ്ഗിൻസും. ടോപിന്റെ നെഞ്ചിന്റെ ഇടത് ഭാഗത്ത്‌ സിൽവർ കളറിൽ എംബ്രോടറി ഡിസൈൻ ഉണ്ടായിരുന്നു. അവളതും കൊണ്ട് ബാത്‌റൂമിൽ പോയി ഡ്രസ്സ്‌ മാറ്റി വന്നു. തിരികെ ഇറങ്ങുമ്പോൾ അനന്തൻ മുറിയിൽ ഉണ്ടായിരുന്നില്ല. ഉമ്മറത്തിറങ്ങി നോക്കിയപ്പോൾ അനന്തനെ കണ്ടവൾ ഞെട്ടി.ഒരു ജീൻസും ടീ ഷർട്ട്‌ ബനിയനും ആയിരുന്നവന്റെ വേഷം.

ആദ്യമായാണ് അവനെ അങ്ങനെ ഒരു വേഷത്തിൽ കാണുന്നത്. ""ആ കതക് അടച്ച് വാ... ഭദ്ര ഉടനെ കതക് അടച്ച് വന്നു. അനന്തൻ അവളെ മൊത്തത്തിൽ നോക്കി സൂപ്പർ എന്ന് കാണിച്ചു. ""വാ കയറ്... ""മുത്തശ്ശി..? ""വിളിച്ചിട്ട് വാ ഇതിന്റെ ഫ്രണ്ടിൽ ഇരുത്താം.. ""അതല്ല... മുത്തശ്ശി തിരക്കില്ലേ...? ""ഓഹ് എന്റെ പെണ്ണേ മരുന്ന് കഴിച്ചാൽ രാവിലെയേ ബോധം വരുള്ളൂ നീ ഒന്ന് വന്നേ.. ഭദ്ര അവന്റെ കൂടെ ബുള്ളറ്റിൽ കയറി. അവൾ കയറിയതും അനന്തൻ വണ്ടിയെടുത്തു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 """എങ്ങോട്ടാ അപ്പുവേട്ട നമ്മള് പോണേ...? ഗ്രാമം വിട്ട് വണ്ടി റോഡിലേക്ക് കടക്കുന്നത് നോക്കി ഭദ്ര അവനോട് ചോദിച്ചു. ""ഒന്ന് ക്ഷമിക്ക് പെണ്ണേ... ബുള്ളെറ്റ് പോക്കറ്റ് റോഡ് കടന്ന് അടുത്ത ഗ്രാമത്തിലേക്ക് കടന്നു.... അവിടെ നിന്നും ബുള്ളറ്റ് മെയിൻ റോഡിലേക്ക് കടന്നു. സമയം ഏതാണ്ട് 11:30 ആവാറായി. ഭദ്രയ്ക്ക് തണുക്കുന്നുണ്ടായിരുന്നു. ""തണുക്കുന്നോ.. ""ഇല്ല... എന്തോ അവൾക്കപ്പോൾ അങ്ങനെ പറയാനാണ് തോന്നിയത്. ""

എന്നാ എനിക്ക് തണുക്കുന്നു.. അതും പറഞ്ഞവൻ അവളുടെ കൈപിടിച്ച് വയറിലേക്ക് ചേർത്തുവച്ചു. ഭദ്ര അപ്പോൾ ഒന്നുകൂടി നീങ്ങി അവന്റെ പുറത്തേക്ക് ചാഞ്ഞ് കിടന്ന് അവനെ കെട്ടിപ്പിടിച്ചിരുന്നു. വണ്ടി ഒരു ഇടവഴി കടന്ന് കാട്ടിലേക്കുള്ള ചെറിയ പാതയിലേക്ക് നീങ്ങി.ഭദ്ര തലയുയർത്തി നോക്കി.അവൾ ആദ്യമായിട്ടാണ് ആ സ്ഥലം കാണുന്നത്. ഒരു മനുഷ്യ ജീവിപോലും ഇല്ലാത്ത കാട്ടിലേക്കാണ് പോയ്കൊണ്ടിരിക്കുന്നത്. കൂരിരുട്ട് മാത്രം....! അനന്തന്റെ ബുള്ളറ്റിന്റെ വെളിച്ചം കൂരിരുട്ടിനെ മുറിച്ചുകൊണ്ട് മുന്നോട്ട് പോയി.. """അപ്പുവേട്ട.. ഇനി എങ്കിലും പറ എങ്ങോട്ടാ പോകുന്നെ...? ഉത്തരം പറയാതെ അനന്തൻ ബുള്ളെറ്റ് ഒതുക്കി. ""ഇറങ്ങ്.. ഭദ്ര ചുറ്റുമൊന്ന് നോക്കി വണ്ടിയിൽ നിന്നിറങ്ങി. ""വാ.. അനന്തൻ അവൾക്ക് നേരെ കൈ നീട്ടി. അവളവന്റെ കൈകളിൽ കൈ ചേർത്ത് അവന്റെയൊപ്പം നടന്നു. പകുതിയെത്തിയപ്പോ അനന്തൻ പോക്കറ്റിൽ നിന്നും ഒരു തുണിയെടുത്തു.

"""കണ്ണടയ്ക്ക്... ""അതെന്തിനാ.. ""നീ നേരത്തെ പറഞ്ഞപ്പോൾ ഞാൻ കണ്ണടച്ചില്ലേ... അപ്പൊ എന്നോടും ചോദിക്കരുത്. ഭദ്ര കണ്ണടച്ചു. അനന്തൻ തുണികൊണ്ട് അവളുടെ കണ്ണ് കെട്ടി.ശേഷം അവളെ പിടിച്ച് നടക്കാൻ തുടങ്ങി. കുറച്ച് കഴിഞ്ഞ് അവൾ എന്തിന്റെയോ ശബ്ദം കേട്ടു. അനന്തൻ അവളുടെ കണ്ണിലെ കെട്ടഴിച്ചു. മുന്നിൽ കണ്ട കാഴ്ച്ചയിൽ അവളുടെ കണ്ണുകളിൽ ആയിരം നക്ഷത്രങ്ങൾ ജ്വലിച്ചു. അനന്തൻ അവളുടെ മുഖത്തെ ഭാവങ്ങൾ ഓരോന്നും ഒപ്പിയെടുകൊണ്ടിരുന്നു. ഒരു വെള്ളച്ചാട്ടത്തിന്റെ മുന്നിലാണിപ്പോൾ അവരുള്ളത്. പാറകളെ നനച്ചുകൊണ്ട് വെള്ളമേഘ തുണ്ടുകൾ പൊഴിഞ്ഞുവീഴും പോലെ ഉള്ള ആ ജലാധര കാണെ അവൾക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി. നിലാവും നക്ഷത്രങ്ങളും ആ കാഴ്ചയ്ക്ക് കൂടുതൽ മനോഹാരിത ഏകി... ""അപ്പുവേട്ട. ഇത്.. പറഞ്ഞിട്ട് തിരിഞ്ഞ് നോക്കുമ്പോൾ പിന്നിൽ അനന്തൻ ഇല്ല. ""അപ്പുവേട്ട... അപ്പുവേട്ട... പുറകിലേക്കും മുന്നിലേക്കും അവൾ മാറി മാറി നോക്കി.

പെട്ടെന്ന് പിന്നിൽ ഒരു സാമിപ്യം അറിഞ്ഞു. തിരിഞ്ഞു നോക്കുന്നതിന് മുൻപ് മെഴുകുതിരി വച്ച ഒരു കുഞ്ഞ് കേക്ക് മുന്നിലേക്ക് വന്നിരുന്നു. ""Many many happy returns of the day my dear പൊണ്ടാട്ടി..❤️❤️❤️ ഒപ്പം കാതിൽ ആ നനുത്ത സ്വരം കേട്ടതും അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു... ആദ്യമായാണ് അവൾക്ക് ഇങ്ങനെ ഒരു പിറന്നാൾ...! """ഇന്ന്... ഇന്ന് ന്റെ birthday ആണോ...? നിറകണ്ണാലെ അവളത് ചോദിച്ചതും അനന്തൻ ആ കണ്ണുനീർ തുടച്ചു. ""കരയാതെ കേക്ക് മുറിച്ചെ... 12:00 ആയി. ഭദ്ര സന്തോഷത്തോടെ കേക്ക് മുറിച്ച് ഒരു പീസ് എടുത്ത് അവന്റെ വായിൽ വച്ചു കൊടുത്തു. തിരികെ അനന്തനും. ശേഷം അവളുടെ നിറഞ്ഞ കണ്ണുകളിൽ അനന്തൻ ചുണ്ട് ചേർത്തു. ഭദ്ര നിറഞ്ഞ മനസ്സോടെ അത് സ്വീകരിച്ചു. ""ചിരിക്കടി ഉണ്ടക്കണ്ണി.... അവനത് പറഞ്ഞതും ഭദ്ര അറിയാതെ ചിരിച്ചു പോയി. ""എങ്ങനെയാ എന്റെ പിറന്നാൾ ഓർത്തു വച്ചേ...?

""ഹ്മ്മ് നീ എന്റേത് ഓർത്ത് വയ്ക്കുമ്പോൾ എനിക്ക് പാടില്ലെ..? ഭദ്ര പിന്നെ ഒന്നും ചോദിച്ചില്ല. ഏറെ നേരം അവരാ വെള്ളച്ചാട്ടത്തിലേക്ക് നോക്കി നിന്നു. അനന്തൻ അവളെ പിന്നിൽ നിന്ന് കെട്ടിപിടിച്ചു. അവൻ ചേർത്തുപിടിച്ച കൈകൾക്കുമേൽ കൈ ചേർത്ത് ഭദ്ര അവനോട് ചേർന്നുനിന്നു. കുറച്ച് കഴിഞ്ഞ് കഴുത്തിൽ ഒരു തണുപ്പ് അനുഭവപെട്ടപ്പോൾ ആയിരുന്നു അവൾ കഴുത്തിലേക്ക് നോക്കിയത്... A ഉം B ഉം അക്ഷരങ്ങൾ ഒരു ഹാർട്ട് ഷെയപ്പിൽ കൊരുത്ത ലോക്കറ്റ് ഉള്ള ഒരു മാല അനന്തൻ അവളുടെ കഴുത്തിൽ അണിയിച്ചിരുന്നു. ഭദ്ര അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി അവനെ ഇറുകെ കെട്ടിപിടിച്ചു. തിരികെ അനന്തനും ഒരു പുഞ്ചിരിയോടെ അവളെ പുണർന്നു. അത്രമേൽ പ്രണയത്തോടെ.. ❤️❤️❤️ ആ മൗന പ്രണയത്തിന് സാക്ഷിയായി നിലാവും നക്ഷത്രങ്ങളും............തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story