അനന്തഭദ്രം: ഭാഗം 47

anantha badhram

എഴുത്തുകാരി: മയിൽപീലി

ആ മൗന പ്രണയത്തിന് സാക്ഷിയായി നിലാവും നക്ഷത്രങ്ങളും... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 തിരികെയുള്ള യാത്രയിൽ ഭദ്ര വളരെ സന്തോഷത്തിൽ ആയിരുന്നു... അനന്തൻ പറയാതെ തന്നെ അവൾ അവനെ ഇറുകെ പുണർന്നിരുന്നു. നാട്ടിൽ എത്തുമ്പോൾ നേരം പുലർന്ന് തുടങ്ങുന്നതെ ഉണ്ടായിരുന്നുള്ളൂ... ഭദ്ര കൈകൾ വിടർത്തി മഞ്ഞിൽ തട്ടി തടഞ്ഞ് വരുന്ന കാറ്റിനെ ആവാഹിച്ചു. തറവാട്ടിൽ എത്തിയപ്പോൾ മുത്തശ്ശി ഉണർന്നിരുന്നില്ല. സമയം 5:30 ആവുന്നേ ഉണ്ടായിരുന്നുള്ളൂ. ഭദ്ര ഡ്രസ്സ്‌ മാറി കുളിച്ചുവന്നപ്പോഴേക്ക് മുത്തശ്ശിയും എഴുന്നേറ്റു. അനന്തനും ഭദ്രയും അമ്പലത്തിൽ പോകാൻ തയ്യാറെടുത്തു. 7:00 ആയപ്പോൾ മുത്തശ്ശിയോട് പറഞ്ഞ് ഇരുവരും അമ്പലത്തിലേക്കിറങ്ങി. ഇനിയൊന്നും ഉണ്ടാക്കേണ്ട എന്ന് പറഞ്ഞ് അനന്തൻ പുറത്തുനിന്ന് ദോശയും ചമ്മന്തിയും വാങ്ങി. വീട്ടിൽ ചെന്ന് മുത്തശ്ശിക്ക് കൂടി വിളമ്പി എല്ലാവരും അത് കഴിച്ചു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

" Happy birthday " ഭദ്ര മേശയിൽ നിന്ന് പാത്രങ്ങൾ എടുക്കുമ്പോഴാണ് പിന്നിൽ നിന്നും ഉച്ചത്തിലുള്ള കോറസ് കേട്ടത്... നോക്കുമ്പോൾ പടകൾ എല്ലാം ഉണ്ട്.. വിഷ്ണു ആണ് മുന്നിൽ. കൂടെ ലച്ചുവും ദേവുവും കുട്ടനും ഉണ്ടായിരുന്നു. എല്ലാവരുടെയും കൈയ്യിൽ കുറേ സാധനങ്ങളും. ഇന്നലെ അനന്തൻ വിഷ്ണുവിനോട് പറഞ്ഞിരുന്നു ഭദ്രയുടെ ബര്ത്ഡേ ആണെന്ന്. അവന്റെ പണിയാണ് ഇതൊക്കെ. ലച്ചു ഓടി വന്ന് അവളെ കെട്ടിപിടിച്ചു. ദേവുവിനെയും പരിചയപ്പെടുത്തി. """ഇന്ന് ഞങ്ങളുടെ വകയാണ് പാചകം...എന്നും സദ്യ അല്ലെ... ഇന്ന് ഒരു വേറെയ്റ്റിക്ക് ബിരിയാണി ആണ്. ലേഡീസ് ഒക്കെ സഹായിച്ചാൽ മാത്രം മതി. പിന്നെ ഭദ്രയ്ക്ക് ഇന്ന് ഫുൾ റസ്റ്റ്‌... വിഷ്ണു പറഞ്ഞതും എല്ലാവരും അതിന് സപ്പോർട്ട് ആയി. അനന്തനും ഒപ്പം കൂടി. എല്ലാവരും കൂടി അടുക്കളയിലേക്ക് വിട്ടു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

കുറച്ച് കഴിഞ്ഞ് ഭദ്ര അടുക്കളയിലേക്ക് ചെല്ലുമ്പോ തകർത്ത് പാചകം ആയിരുന്നവിടെ... ലച്ചു ആരി കഴുകുന്നു. വിഷ്ണു ആണെങ്കിൽ കരഞ്ഞുകൊണ്ട് സവാള അരിയുന്നു. അനന്തൻ ക്യാരറ്റ് അരിയുന്നു. അവൾക്ക് പെട്ടെന്ന് അന്നത്തെ ആ സംഭവം ഓർമവന്നു. അവളകത്തേക്ക് നടന്ന് അനന്തന്റെ അടുത്ത് സ്ലാബിൽ ചാരി നിന്നു. ""ഓഹ് ഇനി ഇതിൽ ഉപ്പിടണ്ട അനന്ത ഇവന്റെ കണ്ണുനീര് തന്നെ ധാരാളം. കണ്ണുനീര് തുടച്ച് സവാള അരിയുന്ന വിഷ്ണുവിനെ നോക്കി കുട്ടൻ പറഞ്ഞു. ""പോടാ തെണ്ടി... എല്ലാവരും അത് കേട്ട് ചിരിച്ചു. അവിടേക്കും ഇവിടേക്കും പോകുമ്പോ കുട്ടനും ലച്ചുവും കണ്ണുകൊണ്ട് പ്രണയിച്ചു. കുട്ടൻ അനന്തൻ അരിയുന്ന ക്യാരറ്റ് ഒരു പീസ് എടുത്തു... പോകുന്ന വഴിക്ക് ആരും കാണാതെ പകുതി ലച്ചുവിന്റെ വായിൽ വച്ചുകൊടുക്കാനും മറന്നില്ല. ""നീ ന്ത്‌ ചെയ്യാ... ദേവുവിനെ നോക്കി വിഷ്ണു ചോദിച്ചു. """മിണ്ടാതിരി മനുഷ്യാ ആയുധം വച്ചുള്ള കളിയാ...

വിഷ്ണു അവള് ചെയ്യുന്ന കണ്ട് അന്തംവിട്ട് നിന്നു. കുട്ടി പച്ചമുളക് കൊത്തിയരിയുകയാണ് ""എടി എടി... ഇതെന്തോന്നാ... ""കണ്ടില്ലേ പച്ചമുളക് അരിയാ... """നിന്നെ ആരാ ഇത്ര നന്നായി അരിയാൻ പഠിപ്പിച്ചത്...?? """ആര് പഠിപ്പിക്കാൻ ഞാൻ സ്വയം ചെയ്യുന്നതാ... """നീ ഇത്ര നാളും വായ കൊണ്ടല്ലേ ആഹാരം കഴിച്ചത്...? ""ഹോ നിങ്ങൾ എന്നേ പുച്ഛിക്ക ഒന്നും വേണ്ട.. ഞങ്ങൾ പേയിങ് ഗസ്റ്റ് ആയി താമസിക്കുമ്പോൾ ഞാനാ അവിടെ എല്ലാവർക്കും ആഹാരം ഉണ്ടാക്കുന്നെ... എന്ത് പിടിവലി ആണെന്നോ എന്റെ ഫുഡിന് അവിടെ.. """ബെസ്റ്റ്... ഒന്നുങ്കിൽ അവര് വേറെ ആഹാരം കഴിച്ചിട്ടുണ്ടാവില്ല.. അല്ലെങ്കിൽ ഗതികേട് ആയിരിക്കും. ഇത് രണ്ടും അല്ലെങ്കിൽ അവരും നിന്നെപ്പോലെ പൊട്ടത്തികൾ ആകും... വിഷ്ണു അത് പറഞ്ഞതും അവിടാകെ മലപ്പടക്കത്തിന് തീ കൊടുത്തപോലെ പൊട്ടിച്ചിരി ആയി... അനന്തൻ വിഷ്ണുവിനെ വഴക്കും പറഞ്ഞു. """

എന്റെ ദൈവമേ... അവർക്കൊക്കെ പണി കൊടുത്തിട്ടാണോ ഇവളിങ്ങോട്ട് പോന്നത്... ഹോ ഹാർപ്പിക് കമ്പനിക്കാർക്ക് എന്തൊരു ലാഭം ആയിരുന്നിരിക്കും... വിഷ്ണു വയറുപൊത്തി ചിരിക്കാൻ തുടങ്ങി... കുട്ടൻ ചിരിക്കാതിരിക്കാൻ മാക്സിമം ശ്രമിക്കുന്നുണ്ട്... അനന്തൻ വിഷ്ണുവിനെ നോക്കി കണ്ണുരുട്ടുകയാണ്. ഒടുവിൽ വിഷ്ണു ദേവുവിനെ നോക്കി പൊട്ടിവന്ന ചിരി വാ കൊണ്ട് പൊത്തി പിടിച്ച് പിടിച്ച് പിന്നെയും പൊട്ടിച്ചിരി ആയി. ദേവുവിന്റെ മുഖം ഇപ്പോ പൊട്ടും എന്നപോലെ ചുവന്ന് വീർത്തു. ഒടുവിൽ ഭദ്ര ഇടപെട്ടു. """ഇയാള് തന്നെ അരിഞ്ഞോ... അതും പറഞ്ഞ് ദേവു പച്ചമുളകും പാത്രവും വിഷ്ണുവിന് കൊടുത്തു. """എല്ലാം കണ്ട് പഠിച്ചോ.. എനിക്ക് ബിരിയാണി ഭയങ്കര ഇഷ്ട്ടാ... കുട്ടൻ രഹസ്യമായി ലച്ചുവിന്റെ ചെവിയിൽ പറഞ്ഞു. അവള് നാണത്തോടെ മുഖം കുനിച്ചു. """അനന്തേട്ട... എനിക്ക് എന്തെങ്കിലും അരിയാൻ തായോ... ""

എന്റെ പൊന്നളിയാ അവളിത് കുളമാക്കും ചതിക്കരുത്... ദേവു മുഖം വീർപ്പിച്ച് വിഷ്ണുവിനെ കോക്രി കാണിച്ചു.. അവൻ തിരികെയും. മോള് ഒരു കാര്യം ചെയ്യ്... ദേ അതിന്റെ മുകളിൽ ഗ്രീൻ ബീൻസ് ഇരിപ്പുണ്ട് അതിങ്ങെടുക്ക്.. ദേവു ഉത്സാഹത്തോടെ കസേര വലിച്ചിട്ട് അതെടുക്കാൻ തുടങ്ങി. ""അനന്തേട്ട... ഇതല്ലേ... ""ആഹ് അതന്നെ.. അവള് അതെടുത്ത് ഇറങ്ങിയതും അടുത്തിരുന്ന അരിപ്പൊടി കൈതട്ടി കറങ്ങി കറങ്ങി താഴേക്ക് വീണു. ഹോ ഒന്നും പറ്റിയില്ല എന്നോർത്ത് ദേവു തിരിഞ്ഞു. ""അയ്യോ വെള്ളഭൂതം...! അതും പറഞ്ഞവൾ സൂക്ഷിച്ച് നോക്കിയതും കാണുന്നത് കൈയ്യിൽ കത്തിയും പിടിച്ച് അരിപ്പൊടിയിൽ കുളിച്ചുനിൽക്കുന്ന വിഷ്ണു. ദേവു ഞെട്ടി നാവ് കടിച്ച് അവനെ നോക്കി അവിടെ നിന്നു. പെട്ടെന്നാണ് അവിടെ പൊട്ടിച്ചിരി ഉയർന്നത്... നോക്കുമ്പോൾ കുട്ടനാണ്.. പിന്നെ എല്ലാവരും അതേറ്റു പിടിച്ചു. വിഷ്ണു വായിലെ അരിപ്പൊടി പുറത്തേക്ക് തുപ്പി. അനന്തൻ പോലും ചിരിച്ച് ചിരിച്ച് ഒരു വഴിയായി...

"""ഇതാടോ.. എനിക്കിട്ട് പണിതാൽ ഇങ്ങനെ ഇരിക്കും..! വിഷ്ണു കണ്ണിലെ പൊടി കൈകൊണ്ട് വടിച്ചെടുത്തു... """നീ ഇത് മനഃപൂർവം ചെയ്തയല്ലെടി കുട്ടിപിശാശ്ശെ നിന്നെ ഇന്ന്... ഞാൻ... ""അയ്യോ കടുവ കൊല്ലാൻ വരണേ... അവൻ ഇരുവശവും വടി തിരഞ്ഞതും ദേവു നിലവിളിച്ചുകൊണ്ട് ഓടി. ""നിക്കടി അവിടെ... വിഷ്ണു അവളുടെ പുറകേ ഓടി. ""അയ്യോ ഒന്നും ചെയ്യല്ലേ വിഷ്ണുവേട്ട... വിഷ്ണു അവളുടെ കൈ രണ്ടും പിന്നിലേക്ക് തിരിച്ച് പിടിച്ചു. അത്രയും ചേർന്നാണ് അവൻ നിൽക്കുന്നത്.. """കള്ള കിളവാ വിട്... വിഷ്ണു ഒരു തരം വശ്യതയോടെ നോക്കിയതും ദേവു ഞെട്ടി നിൽക്കാണ്... അവൻ മുഖം അടുപ്പിച്ചുകൊണ്ടിരുന്നു. അവന്റെ ശ്വാസം മുഖത്ത് തട്ടുന്നുണ്ട്. അവനെന്താണ് ചെയ്യുന്നതെന്ന് നോക്കുമ്പോഴേക്കും വിഷ്ണു തലകുടഞ്ഞു... മുടിയിലെ അരിപ്പൊടി മിഴുവൻ അവളുടെ മേലെ ആക്കി. ശേഷം പിടി വിട്ടു. ""ഹമ് ഹമ്.. ദേവു നിന്ന് ചിണുങ്ങി...

വിഷ്ണു ഇപ്പോൾ എങ്ങനെ ഉണ്ടെന്ന ഭാവത്തിൽ അവളെ നോക്കി. ഉടനെ അവൾ അവനെ കെട്ടിപിടിച്ച് മുഖം നെഞ്ചിൽ ഇട്ടുരച്ചു... അവളുടെ ദേഹത്തെ പൊടി അവന്റെ ഷർട്ടിൽ ആയി. ""ടീ... അവൻ അവളെ ഭിത്തിൽ ചേർത്ത് നിർത്തി. രണ്ട് സൈഡും ലോക്ക് ആക്കി... അവൾ ഉമിനീരിരക്കി നിന്നു. അവന്റെ ശരീരത്തിലെ ചൂട് അവളുടെ ശരീരത്തിലേക്ക് പടരുന്നപോലെ തോന്നി ദേവുവിന്. അടുത്ത നിമിഷം വിഷ്ണു അവളുടെ കവിളിൽ പല്ലുകളാഴ്ത്തി... ""ആഹ്ഹ്... ""ഇത് മോള് അന്ന് തന്നതിന്റെയാ... കടം ബാക്കി വയ്ക്കുന്നത് ചേട്ടന് ഇഷ്ടമല്ല... പലിശയും ചേർത്തുണ്ട് ട്ടോ.. കാതരുകിൽ അവൻ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു... ദേവുവിന്റെ കണ്ണുകൾ നിറഞ്ഞ് വന്നു. വിഷ്ണു അവളെ വിട്ട് കൈകെട്ടി നിന്ന്‌ ഒരു കൈകൊണ്ട് മീശ പിരിച്ച് ചുണ്ട് കൂട്ടിപിടിച്ച ചിരിയോടെ അവളെ നോക്കി നിന്നു. ""ഹ്മ്മ് ഹ്മ്മ്... ഒരു മുരടനക്കം കേട്ടതും രണ്ടുപേരും അങ്ങോട്ട് നോക്കി.

ഭദ്ര ആയിരുന്നു... അവൾ എന്തോ എടുക്കാൻ ഹാളിൽ വന്നതാണ്.. പെട്ടെന്ന് ദേവു അവന്റെ കവിളിൽ ചുണ്ടുകൾ ചേർത്തു... അവനത് പ്രതീക്ഷിച്ചിരുന്നില്ല... അവൻ അറിയാതെ കവിളിൽ കൈ ചേർത്തു. """ഇതിന്റെയും പലിശ ചേർത്ത് തരണേ... പോകുന്ന പോക്കിൽ അവൾ വിളിച്ചു പറഞ്ഞു. വിഷ്ണു എന്ത് ചെയ്യണം എന്നറിയാതെ നിന്നു... അവള് ഉമ്മ വച്ചതിൽ ഉപരി അത് ഭദ്ര കണ്ടതായിരുന്നു അവന് ചമ്മൽ തോന്നിയത്... ഭദ്രയെ നോക്കിയപ്പോൾ അവൾ വാ പൊത്തി ചിരിക്കുന്നു... വിഷ്ണു ഭദ്രയ്ക്ക് ഒരു ചമ്മിയ ചിരി കൊടുത്തു.... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 അടുക്കളയിലേക്ക് ചെന്നപ്പോൾ എല്ലാവരുടെയും മുഖഭാവത്തിൽ നിന്ന് ഭദ്ര ആരോടും പറഞ്ഞില്ല എന്ന ആശ്വാസത്തോടെ വിഷ്ണു ചെന്ന് ചിക്കൻ ഇളക്കാൻ തുടങ്ങി... ""ഹ്മ്മ് ഹ്മ്മ്... ""ഹ്മ്മ് ഹ്മ്മ് എല്ലായിടത്ത് നിന്നും ആക്കിച്ചുമ കേട്ടതും വിഷ്ണു ഏറുകണ്ണിട്ട് എല്ലാവരെയും നോക്കി... ഉടനെ എല്ലാവരും അവനെ നോക്കി കൂട്ടച്ചിരി ആയി... കുട്ടൻ ആണെങ്കിൽ.. "

"ഹ്മ്മ് ഹ്മ്മ് നടക്കട്ടെ... എന്ന ഭാവത്തിൽ അവനെ ആക്കുന്നുണ്ട്... വിഷ്ണു നിന്ന് വിയർക്കുകയാണ്.. നോക്കുമ്പോൾ ദേവുവിന്റെ പൊടി പോലും ഇല്ല.. വിഷ്ണു ആകെ ചമ്മി... പിന്നീട് എല്ലാവരും ജോലികൾ തുടർന്നു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ഭദ്ര അനന്തന്റെ അരുകിൽ തന്നെ നിന്നു... എല്ലാവരും തകർത്ത് ജോലിയിൽ ആണെന്ന് കണ്ടതും എങ്ങോ നോക്കി നിൽക്കുന്ന ഭദ്രയുടെ വയറിൽ അനന്തൻ ഒരു പിച്ച് കൊടുത്തു... ""ആഹ്... """എന്താ ഭദ്രേച്ചി...? അത് കാലിൽ ഉറുമ്പ് കടിച്ചതാ... ലച്ചു ചോദിച്ചതും ഭദ്ര പറഞ്ഞു... പിന്നെയും ചുറ്റും നോക്കി അനന്തൻ അവളുടെ എടുപ്പിൽ പിച്ചി..ഭദ്ര അവനെ കണ്ണുരുട്ടുന്നുണ്ട്... വിഷ്ണു കൃത്യമായി അത് കണ്ടു. ""അ അ അ അ ആ.... ഇതാണല്ലേ അപ്പൊ ആ ഉറുമ്പ്... ഇത് വെറും ഉറുമ്പല്ല കട്ടുറുമ്പാ... DDT കൊണ്ട് പോലും നിൽക്കൂല... അനന്തൻ അവനെ നാക്ക് കടിച്ചു നോക്കി... ""സ്വന്തം ആങ്ങളയുടെ മുന്നിൽ തന്നെ വേണോടാ നിനക്ക് റൊമാൻസ്... പ്രായപൂർത്തി ആയ കല്യാണം കഴിക്കാത്ത ഞാനിവിടെ പുരനിറഞ്ഞ് നിൽപ്പുണ്ടെന്ന് വല്ല ചിന്തയും ഉണ്ടാ എന്റെ കളരി പരമ്പര ദൈവങ്ങളെ ...!

വിഷ്ണു അവസരം മുതലാക്കി അനന്തനിട്ട് താങ്ങി... ""അതിന് ഞാൻ ഇവിടെ റെഡി അല്ലെ... നിങ്ങളല്ലേ സമ്മതിക്കാത്തത്... അടുക്കള വാതിൽ നിന്നും ആ ശബ്ദം കേട്ടതും എല്ലാവരും അങ്ങോട്ട് നോക്കി.. ദേവു തല മാത്രം അകത്തേക്കിട്ട് ഇളിച്ചുകൊണ്ട് നിൽക്കുന്നു.. വിഷ്ണു നാവ് കടിച്ച് തവി എടുത്തതും അവള് വലിഞ്ഞു. ഭദ്ര ചമ്മല് കാരണം അവിടെ നിന്നും ഓടി. അനന്തൻ വിഷ്ണുവിനെ ക്യാപ്‌സിക്കം എടുത്തെറിഞ്ഞു. ഭദ്ര കൂടി പോയതും ലച്ചുവും അവരുടെ കൂടെ പോയി... പിന്നെ ആൺപടകൾ എല്ലാം കൂടി എല്ലാം ഉണ്ടാക്കി. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 12:30 ആയപ്പോഴേക്കും എല്ലാം റെഡി ആയി... അനന്തനും വിഷ്ണുവും കുട്ടനും ചേർന്ന് എല്ലാവർക്കും വിളമ്പി... ശേഷം എല്ലാവരും കൂടി ഒന്നിച്ചിരുന്നു. മുത്തശ്ശിയും ഉണ്ടായിരുന്നു ഒപ്പം... എല്ലാവരും കൂടി ചേർന്ന് അന്നത്തെ ദിവസം മനോഹരമാക്കി............തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story