അനന്തഭദ്രം: ഭാഗം 48

anantha badhram

എഴുത്തുകാരി: മയിൽപീലി

എല്ലാവരും കൂടി ചേർന്ന് അന്നത്തെ ദിവസം മനോഹരമാക്കി... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 വൈകിട്ട് കുട്ടനും വിഷ്ണുവും ചേർന്ന് കേക്ക് വാങ്ങി വന്നു. മായയെ ഒക്കെ വിളിച്ചെങ്കിലും കിച്ചൂട്ടന് പനിയായതുകൊണ്ട് അവര് വന്നില്ല. ഭദ്ര കേക്ക് മുറിച്ച് ആദ്യം അനന്തന് കൊടുത്തു. അവൻ തിരികെയും... ""ആഹ് ഇനി രണ്ടാൾക്കും എന്റെ വക സ്പെഷ്യൽ ടാസ്ക് ഉണ്ടേ.. കേക്ക് ഒക്കെ കഴിച്ച് നിൽക്കുമ്പോൾ ആണ് ദേവു അത് പറഞ്ഞത്. എല്ലാരും അവളെ അതെന്താണെന്നറിയാൻ നോക്കി. ""ആദ്യത്തെ ടാസ്ക് അനന്തേട്ടൻ കണ്ണ് കെട്ടി നിൽക്കണം. എന്നിട്ട് നീട്ടി പിടിച്ച കൈകളിൽ നിന്ന് ഭദ്രേച്ചിയെ കണ്ട് പിടിക്കണം. അനന്തൻ കണ്ണ് കെട്ടി.. ശേഷം ലച്ചുവും ദേവുവും അവിടെ നിന്നു. ഭദ്രയെ മാറ്റി നിർത്തി. ആദ്യം ദേവു ആയിരുന്നു നിന്നത്.. അനന്തൻ അവളുടെ കൈപിടിച്ച് നോക്കി. എന്നിട്ട് അതല്ലെന്ന രീതിയിൽ അടുത്ത ലച്ചുവിന്റെ കൈകളിൽ തൊട്ടുനോക്കി...അതല്ലെന്നും അവന് മനസ്സിലായി...

അപ്പൊ ഉടനെ വിഷ്ണു കൈ നീട്ടിപിടിച്ചു... ""അയ്യേ ഇത് ഏതാ ഒരു വൃത്തികെട്ട കൈ...! അനന്തൻ പറയുന്ന കേട്ട് ദേവു ചിരിയും തുടങ്ങി... വിഷ്ണു ആകെ ചമ്മി. അത് കഴിഞ്ഞ് അനന്തൻ പുറകിലേക്ക് നടന്ന് മുത്തശ്ശിയുടെ അടുത്ത് നിന്ന ഭദ്രയെ പിടിച്ചു.എന്നിട്ട് കണ്ണിലെ കെട്ട് മാറ്റി. ""ഇത് എന്തോ കള്ളക്കളിയാ... അനന്തേട്ടന് കാണാം. ""നീ തന്നെയല്ലേ കെട്ടി തന്നെ പോരെങ്കിൽ നീ കെട്ടി നോക്ക്... ദേവു അതെടുത്ത് കെട്ടി നോക്കി. ഇരുട്ടല്ലാതെ ഒന്നും കാണുന്നില്ല. ""ശെടാ ശരിയാണല്ലോ... പിന്നെ എങ്ങനെയാ ഇത് കണ്ട് പിടിച്ചേ... '"അതേ... ഒരു സീക്രെട് ആ... 😉 അത് പറഞ്ഞവൻ ഭദ്രയെ നോക്കി... ദേവു അപ്പോഴും അതെന്തായിരിക്കും എന്ന് ആലോചിച്ച് നിന്നു. അടുത്തത് കസേര കളിയാണ്... ദേവു തന്നെ ചെയർ ഒക്കെ സെറ്റ് ചെയ്തു...

കസേര കളി തുടങ്ങി. ആദ്യത്തെ റൗണ്ട് ദേവു തന്നെ ഔട്ട്‌ ആയി.. രണ്ടാമത്തെ റൗണ്ട് കുട്ടനും... മൂന്നാമത്തേതിൽ വിഷ്ണുവും ഔട്ട്‌ ആയി... ലാസ്റ്റ് ലച്ചു കൂടി ഔട്ട്‌ ആയതോടെ അനന്തനും ഭദ്രയും അവശേഷിച്ചു.. പാട്ടിട്ട് രണ്ടാളും ഓടാൻ തുടങ്ങി. ദേവു കയ്യടിച്ച് വിസിലടിയും തുടങ്ങി. വിഷ്ണു അവളുടെ വിസിലടി കണ്ട് അന്തം വിട്ട് നോക്കി.. 👀👀👀 എന്നിട്ട് സ്വയം ഒന്ന് വിസിലടിക്കാൻ നോക്കി... കാറ്റ് മാത്രം വരുന്നത് കണ്ട് അവനാ ശ്രമം ഉപേക്ഷിച്ചു. കറങ്ങി കറങ്ങി അവസാനം ഭദ്രയ്ക് ഇരിക്കാൻ പറ്റില്ലെന്ന് അനന്തന് മനസ്സിലായി. ഇരുവർക്കും പരസ്പരം തോൽപ്പിക്കാനും വയ്യ.. ഒടുവിൽ പാട്ട് നിന്നപ്പോൾ അനന്തൻ ഭദ്രയെ എടുത്ത് കസേരയിൽ ഇരുന്നു. അത് കണ്ട് എല്ലാവരും ഒന്ന് ഞെട്ടി... ഭദ്ര വായും തുറന്ന് ഇരിക്കുകയായിരുന്നു അനന്തൻ അതിനവളെ ഒന്ന് കണ്ണിറുക്കി കാണിച്ചു.😉 ""പൊളിച്ചു അനന്തേട്ട... ആരേ വാഹ്... ദേവു അത് കയ്യടിച്ച് പാസാക്കി.. """ഇങ്ങനെ വേണം ലൈഫ് പാട്ണർ ആയാൽ...

എനിക്കും ഉണ്ടൊന്ന് unromantic മൂരാച്ചി.. 😏😏 ദേവു വിഷ്ണുവിനെ നോക്കി പുച്ഛിച്ചു. വിഷ്ണു അവളെ കണ്ണുരുട്ടി നോക്കി... അങ്ങനെ എല്ലാവരും കൂടി ആ ദിവസം അടിച്ചു പൊളിച്ചു.. എല്ലാവരും പോകാനിറങ്ങി... ""ഹരിയേട്ടാ... ദേവു അവനെ രഹസ്യമായി വിളിച്ചു.. """എന്നേ ഒന്ന് ഹെല്പ് ചെയ്യണം. ""എന്താ...? ""അത് ഏട്ടൻ വസുവിനെ കൊണ്ട് പോകാമോ ഞാൻ കടുവയുടെ കൂടെ ഒന്ന് വന്നോട്ടെ...?? പ്ലീസ്... """അതിപ്പോ എങ്ങനെയാ... ""വഴി ഉണ്ട്.. ദേവു ലച്ചുവിനോട് കാര്യം പറഞ്ഞു. അവള് ഫോൺ വിളിച്ചുകൊണ്ടിരിക്കുന്ന വിഷ്ണുവിനെ നോക്കി തലയാട്ടി... ""വിച്ചു ഏട്ടാ.. നിക്ക് പ്രൊജക്റ്റ്‌ എഴുതാൻ ഉണ്ട് ഏട്ടൻ പതിയെ വായോ ഞാൻ ഹരിയേട്ടന്റെ കൂടെ പോവാണേ... അതും പറഞ്ഞ് ലച്ചു വിഷ്ണുവിനെ കാക്കാതെ കുട്ടന്റെ ബൈക്കിൽ കയറി പോയി... വിഷ്ണു പിന്നെ ദേവൂനെ നോക്കി ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു. ദേവു ഒന്നും അറിയാത്ത പോലെ നിന്നു.. """വരുന്നുണ്ടേൽ ഇങ്ങോട്ട് കേറടി...!

വിഷ്ണു പറഞ്ഞതും ദേവു ഓടി ബൈക്കിൽ കയറി. അനന്തനും ഭദ്രയ്ക്കും റ്റാറ്റാ കൊടുത്തു. അനന്തനും ഭദ്രയും ഒരു ചിരിയോടെ അവർ പോകുന്നതും നോക്കി നിന്നു... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 കുട്ടന് ആണെങ്കിൽ മരത്തിൽ കേറാൻ നിന്ന കുരങ്ങിന് ഏണി വച്ച് കൊടുത്ത പോലെ ഒരു റൊമാന്റിക് റൈഡ് തന്നെ പോയി... ലച്ചു അവനെ കെട്ടിപിടിച്ചിരുന്നു. അവൻ ലച്ചുവിന്റെ കൈകൾക്ക് മീതെ കൈകൾ വച്ചു... ""ഹരിയേട്ടാ... """ഹ്മ്മ്...? ""ഞാൻ എത്ര കൊതിച്ചിട്ടുണ്ടെന്നോ ഇങ്ങനെ ഏട്ടനോട് ചേർന്നിരുന്നൊരു യാത്ര...! കുട്ടൻ അവളുടെ കൈകൾ ഉയർത്തി അതിൽ ചുണ്ട് ചേർത്തു. ലച്ചു അവന്റെ തോളിൽ തല ചായ്ച്ചിരുന്നു... കുറച്ച് നേരത്തിനു ശേഷം അവളുടെ വീട്ടിൽ എത്തി... """കേറുന്നില്ലേ..? ""ഇപ്പൊ ഇല്ല.. പിന്നീട് അമ്മയേം കൂട്ടി ഒഫീഷ്യൽ ആയി വരാം.. ലച്ചുവിന്റെ മുഖത്ത് കുങ്കുമ ചുവപ്പ് പടർന്നു... ""ദാ.. ലച്ചു അത്ഭുതത്തോടെ അവന്റെ കൈയ്യിൽ നിന്നും അവൻ നീട്ടിയ ചോക്ലേറ്റ് വാങ്ങി. ""ഇതെപ്പോ..? "

"കേക്ക് വാങ്ങാൻ പോയപ്പോൾ...! """ഹ്മ്മ്... അവൾക്കൊരുപാട് സന്തോഷം ആയി... """അല്ല എന്താ നിന്റെ കവിളിൽ... """എന്താ..? ലച്ചു കവിള് തുടച്ചുകൊണ്ട് ചോദിച്ചു.. ""അവിടെ അല്ല ഇവിടെ.. ഇങ്ങു വാ ഞാൻ തുടച്ച് തരാം... ലച്ചു അടുത്തേക്ക് വന്നതും കവിളിൽ തുടയ്ക്കാൻ വരുന്നപോലെ ബൈക്കിൽ നിന്ന് ഒന്ന് പൊങ്ങി കുട്ടൻ അവളുടെ കവിളിൽ ചുണ്ടുകൾ ചേർത്തു... ലച്ചു കണ്ണ് മിഴിച്ച് തരിച്ചു നിന്നു. ""ലച്ചൂ... കുറച്ച് കഴിഞ്ഞിട്ടും പെണ്ണിന്റെ അനക്കം ഒന്നും ഇല്ലാത്തോണ്ട് കുട്ടൻ അവളെ വിളിച്ചു. ""ആഹ്ഹ്.. ലച്ചു ഞെട്ടി അവനെ നോക്കി. """ലച്ചൂട്ടി... ""ഹ്മ്മ്.. """ലവ്യൂടീ...😉 ലച്ചു അപ്പോഴും സ്തംഭിച്ചു നിൽക്കുകയായിരുന്നു . """എന്റെ പെണ്ണേ നീ ആ കണ്ണെടുത്ത് അകത്തിട്... ബുൾസൈ പോലെ അല്ലെ ഇരിക്കുന്നെ...! അവളവനെ നോക്കി ചുണ്ട് കോട്ടി. """ചുമ്മാ പറഞ്ഞതാ പെണ്ണേ... മുഖം ഇങ്ങനെ വീർപ്പിക്കാതെ... ഞാൻ കടിച്ചു പോകും... ""ഈ ഹരിയേട്ടൻ അവൾ അവന്റെ കൈയ്യിൽ നുള്ളി. "

"എനിക്ക് സമ്മാനം ഒന്നുല്ലേ...? """ഇപ്പോ താരമേ... """ന്നാ തായോ.. കുട്ടൻ കണ്ണുകളടിച്ചിരുന്നു... """അയ്യടാ...! ലച്ചു അവനെ കവിളിൽ പിച്ചി.... ശേഷം അവിടുന്നോടി.. അതും പറഞ്ഞ് ഓടി പോകുന്നവളെ നോക്കി കുട്ടൻ ചിരിയോടെ നിന്നു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 "" ഇങ്ങേർക്ക് ഒന്ന് കെട്ടിപിടിച്ചിരിക്കാൻ പറഞ്ഞൂടെ.. 😏😏 ദേവു മനസ്സിൽ പറഞ്ഞു. ""ഒന്ന് കെട്ടിപിടിച്ചാലോ...😜 അല്ലെങ്കിൽ വേണ്ട വണ്ടിയിൽ നിന്നും ഉരുട്ടി ഇട്ടാലോ... സ്പർശനേ പാപം ദർശനേ പുണ്യം... 😌😌 ""എന്താടി ഇരുന്ന് പിറു പിറുക്കുന്നെ...? """ഒന്നുല്ലെ... ഓഹ് നമുക്ക് ഈ ജന്മത്തിൽ യോഗമില്ല അമ്മിണിയേ... 😪😪 എന്നാൽ അവളുടെ ഈ പറച്ചിൽ വിഷ്ണു കേട്ടിരുന്നു... എന്തോ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി മിന്നി മാഞ്ഞു. ""ഉണ്ടക്കണ്ണി... 😉 അവനവൾ കേൾക്കാതെ ഗ്ലാസിൽ കൂടി അവളെ നോക്കി പറഞ്ഞു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 """അപ്പുവേട്ടന് എങ്ങനെയാ ഞാൻ അവിടെ ആണെന്ന് മനസ്സിലായെ...??

അനന്തന്റെ നെഞ്ചിൽ ചാരി ബെഡിൽ ഇരിക്കുകയായിരുന്നു ഭദ്ര. ""നീ എന്റെ വൺ ആൻഡ് ഒൺലി പൊണ്ടാട്ടി അല്ലെ...!😘😘 ""പറ അപ്പുവേട്ട....! """അതോ... നിന്റെ ഗന്ധം... അവളെ ഒന്നുകൂടി ഇറുകെ പുണർന്നുകൊണ്ടവൻ പറഞ്ഞു. """ ഗന്ധമോ..? """ആടി പെണ്ണേ... നിനക്കേ...ഒരു പ്രത്യേക മണമാ...! കാച്ചെണ്ണയുടെയും തുളസിയുടെയും പിന്നെ ചന്ദനത്തിന്റെയും ഒക്കെ കൂടി കലാർന്നൊരു മണമാ... അതെവിടെ നിന്നാലും ഞാൻ കണ്ട് പിടിക്കും. ഭദ്ര മുഖം തിരിച്ച് അവനെ ഇമ വെട്ടാതെ നോക്കി. അനന്തൻ അവളുടെ നെറുകിൽ മുകർന്ന് അവളെ നെഞ്ചോട് ചേർത്തു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 വീട്ടിൽ എത്തുമ്പോഴേക്കും ദേവു ഉറങ്ങിയിരുന്നു... വിഷ്ണുവിന്റെ പുറത്ത് ഒരു കുഞ്ഞിനെ പോലെ ചാഞ്ഞു കിടന്നവൾ ഉറങ്ങി. അവളുടെ അനക്കം കേൾക്കാതെ ആയപ്പോൾ വിഷ്ണുവിന് അവൾ ഉറങ്ങിയെന്ന് മനസ്സിലായി. അവൾ വീഴാതെ ഇരിക്കാൻ വിഷ്ണു അവളുടെ കൈകൾ മുന്നിലേക്ക് വച്ച് ഒരു കൈയ് കൊണ്ട് ചേർത്ത് പിടിച്ചിരുന്നു.

വണ്ടി ഓഫ്‌ ചെയ്ത് സ്റ്റാൻഡിൽ ഇട്ട് അവളെ ഒരു കൈയ്യാൽ പിടിച്ചു കൊണ്ട് തന്നെ അവൻ ഇറങ്ങി.. മുഖത്തേക്ക് കിടന്ന അവളുടെ മുടി അവൻ ചെവിയുടെ പിന്നിലേക്ക് ഒതുക്കി വച്ചു.. """ഉറക്കം നോക്ക്.. ഹോ ഇപ്പോഴത്തെ നിഷ്കളങ്കത കണ്ടാൽ പറയോ വഴിയേ പോകുന്ന അടി കാശ് കൊടുത്ത് വാങ്ങുന്ന കുരുത്തകേടാ കയ്യിലെന്ന്... കുട്ടിപ്പിശാശ്...! കാണാനൊക്കെ ഒരു ചേലുണ്ട്... പറഞ്ഞിട്ടെന്താ... അഞ്ച് പൈസയുടെ ബുദ്ദിയില്ല.. നാക്കിന് മാത്രം എട്ട് മുഴം നീളം ഉണ്ട്. അവളെ നോക്കി പറഞ്ഞു... കുട്ടി ഇതൊന്നും അറിയാതെ ഭയങ്കര ഉറക്കത്തിൽ ആയിരുന്നു. വിഷ്ണു അവളെ കൈകളിൽ കോരിയെടുത്ത് വീട്ടിലേക്ക് നടന്നു. അവളെ മുറിൽ കൊണ്ട് കിടത്തി. കിടന്നപ്പഴേ അത്രയും നേരം ഉണ്ടായിരുന്ന ചൂട് അകന്ന പോലെ കൈകൊണ്ട് അവള് കട്ടിലിൽ പരതാൻ തുടങ്ങി.

എന്നിട്ട് ഉറക്കത്തിൽ തന്നെ കൈയ്യിൽ കിട്ടിയ തലങ്ങണ എടുത്ത് കെട്ടിപിടിച്ച് കിടന്നു. വിഷ്ണു അതൊക്കെ ചിരിയോടെ നോക്കി നിന്ന് അവളുടെ ആ പോസിൽ ഉള്ള ഒരു ഫോട്ടോയും എടുത്ത് കതകടച്ച് അവന്റെ മുറിയിലേക്ക് പോയി. ഇതേ സമയം ലച്ചു ഉറങ്ങാതെ ജനലിൽ കൂടി വരുന്ന നിലാ വെളിച്ചത്തിൽ ഓരോന്ന് ആലോചിച്ച് കിടക്കുകയായിരുന്നു... അറിയാതെ അവളുടെ കൈകൾ കവിളിൽ തലോടി.. ആ ഓർമയിൽ അവൾ നാണത്തോടെ പുഞ്ചിരിച്ചു. കുട്ടനും അതോർത്തങ്ങനെ അവളെയും ചിന്തിച്ചു കിടന്നു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

രാവിലെ എഴുന്നേറ്റത്തും ദേവുവിന് ഒന്നും ഓർമ വരുന്നില്ലായിരുന്നു... ബൈക്കിൽ വന്നത് മാത്രം ഓർമയുണ്ട്... വീട് തന്നെ അല്ലേയെന്നവൾ ചുറ്റും നോക്കി. കയ്യിലിരുപ്പിന് അവൻ എടുത്തെറിഞ്ഞോ എന്നറിയാൻ. എങ്ങനെ ഇവിടെ എത്തിയെന്ന് അവൾക്ക് ഒരൂഹവും ഇല്ലായിരുന്നു... കുറേ ആലോചിച്ച് പിന്നീട് അവനോട് ചോദിക്കാമെന്ന് വച്ച് അത് വിട്ടു. കുളിച്ച് ഫ്രഷ് ആയി താഴേക്ക് ചെല്ലുമ്പോൾ ഹാളിൽ ആരും ഉണ്ടായിരുന്നില്ല. ദേവു അടുക്കളയിലേക്ക് നടക്കാൻ തുടങ്ങിയപ്പോൾ ആണ് പുറത്ത് കോണിങ് ബെല്ല് കേട്ടത്. അവൾ വാതിൽ തുറന്നതും മുന്നിൽ കണ്ടവരെ നോക്കിയവൾ സംശയപൂർവ്വം നിന്നു..........തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story