അനന്തഭദ്രം: ഭാഗം 5

anantha badhram

എഴുത്തുകാരി: മയിൽപീലി

ഗ്രാമത്തിന്റെ നിഷ്കളങ്കത ഉള്ള പെണ്ണ്.... തുളസികതിരിന്റെ നൈർമല്യമുള്ളൊരു പെണ്ണ്...! 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 6:00 ആകാറായതും നെല്ലിപള്ളി പോയി പാല് വാങ്ങി വന്നു. ദോശ മുഴുവൻ ഉണ്ടാക്കി കഴിഞ്ഞിരുന്നു. ഇനി ചമ്മന്തി ഉണ്ടാക്കണം. നേരത്തെ ചിരകി വച്ച തേങ്ങയിൽ ഉപ്പും പച്ചമുളകും ചുവന്നുള്ളിയും ഇഞ്ചിയും ചേർത്ത് അരച്ചെടുത്തു. അപ്പുവേട്ടന്(അനന്തൻ ) വെള്ളച്ചമ്മന്തി വേണം... അതും നല്ല എരിവിൽ.... പിന്നെ ആഹാരം എപ്പോളും നല്ല ചൂടായിട്ട് വേണം.! അരച്ചെടുത്ത ചമ്മന്തി മാറ്റിവച്ച് ചീനച്ചട്ടി അടുപ്പിൽ വച്ചു ചൂടാകാൻ.... ചൂടായപ്പോ വെളിച്ചെണ്ണ ഒഴിച് കടുകും,വറ്റൽ മുളകും, അരിഞ്ഞ കൊച്ചുള്ളിയും, കറിവേപ്പിലയും ചേർത്ത് കാടുവറുത്തു അരച്ച ചമ്മന്തി അതിലേക്കിട്ട് കുറച്ചു വെള്ളവും ചേർത്ത് ചൂടാക്കി വാങ്ങി എടുത്തു..... ആ ഗന്ധം മൂക്കിലേക്ക് വലിച്ചു ശ്വസിച്ചു.....

പെട്ടെന്ന് തന്നെ ചായക്കുള്ളത് അടുപ്പിൽ വച്ചു. പഞ്ചസാരയും തേയിലയും ചേർത്തതിനൊപ്പം ഒരു ഏലക്കായും പൊട്ടിച്ചിട്ടു.... """മുത്തശ്ശി എനിക്ക് പോകാൻ നേരാവുന്നു """ അപ്പോളേക്കും ഉണു മുറിയിൽനിന്ന് വിളിയും വന്നു. ചൂട് ഏലക്ക ചായയും ദോശയും ചമ്മന്തിയും മേശമേൽ കൊണ്ട് വച്ചു.... അപ്പോളേക്കും അപ്പുവേട്ടൻ കൈകഴുകി വന്നിരുന്നു.... """ആസ്വദിച്ചു കഴിക്കണ കണ്ടു... ന്നാലും കൊള്ളാട്ടോ ഭദ്രേ എന്നൊന്ന് പറയൂല... ന്നെ ചീത്ത പറയാൻ മാത്രെ വാ തുറക്കു .,,,,,, മനസ്സിൽ പറയുന്നതിനൊപ്പം ചുണ്ട് കോട്ടി. """നിനക്ക് ചെവി കേൾക്കില്ലേ?? ""ഏഹ്ഹ് അവൾ എന്തെന്ന ഭാവത്തിൽ നോക്കി ""ചമ്മന്തി! "" എന്ത്?? കളിയാക്കിയതാവോ ഇനി ചോദിക്കുന്നതിനൊപ്പം മനസ്സിലോർത്തു ""കുറച്ചു ചമ്മന്തി ഒഴിച് തരുവോ?? "" അതെങ്ങനാ സ്വപ്നലോകത്തല്ലേ നടപ്പ്. ""പറയുന്ന നേരത്തിനു സ്വയം എടുത്താലെന്താ... കയ്യില്ലേ ഹും 😏!

ചമ്മന്തി ഒഴിച്ചോണ്ട് തന്നെ പിറുപിറുത്തു ""ഏഹ്ഹ് എന്താ?? ""ഒന്നൂല്യ ""ഹ്മ്മ് അവനൊന്നമർത്തി മൂളി 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 കഴിച്ചു കഴിഞവൻ കൈകഴുകാൻ പോയി """മുത്തശ്ശി ഒന്ന് ചോദിക്കോ.. പ്ലീസ്??? """"നീ തന്നെ ചോദിക് കുട്ടി ദേ അവൻ വരുന്നുണ്ടല്ലോ ""ഹും ഈ മുത്തശ്ശി അവൾ ചുണ്ട് ചുളുക്കി.. ""ഞാനിന്ന് ഉച്ചക്ക് ഉണ്ടാവില്ലട്ടോ മുത്തശ്ശി.... കൈ തുടച്ചുകൊണ്ടവൻ പറഞ്ഞു ""അതെ അപ്പുവേട്ട... അവൻ എന്തെ എന്നാ ഭാവത്തിൽ നോക്കി... അത് ഞാൻ വൈകുന്നേരം അമ്പലത്തിൽ വരെ ഒന്ന് പൊയ്ക്കോട്ടേ...?? """ഹ്മ്മ് പോയിക്കോ പക്ഷെ നേരത്തെ വന്നേക്കണം! ""ഹ്മ്മ് അവൾ സന്തോഷത്തോടെ മുത്തശ്ശിക്കോരം നിന്നു. അപ്പുവേട്ടനാ വീട്ടിലെയും എന്റെയും മുത്തശ്ശിടേം ഒക്കെ കാര്യം നോക്കണേ... ഒറ്റക്കായപ്പോ സഹായിക്കാൻ ആരും ഇണ്ടാരുന്നില്ല്യ!

മുത്തശ്ശി എവിടേക് കൊണ്ടുവന്ന മുതൽ എന്റെ കാര്യങ്ങൾ മുഴുവൻ നോക്കണത് അപ്പുവേട്ടനാ.... ഡിഗ്രി വരെ പഠിപ്പിച്ചതും... ഫസ്റ്റ് റാങ്ങ് ഉണ്ടാരുന്നു.... എന്നിട്ടും ഇനി പോകില്ലെന്ന് വാശി പിടിച്ചത് അപ്പുവേട്ടനെ ബുദ്ദിമുട്ടിക്കണ്ടിരിക്കാനാ... ഞാൻ എവിടേക് വരുമ്പോ അപ്പുവേട്ടന് 21 വയസാ അന്നുമുതൽ കഷ്ടപ്പെടണത് കാണണത! എല്ലാ കാര്യത്തിനും ആൾടെ അനുവാദം ചോദിച്ചേ ചെയ്യാറുള്ളു.... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 വൈകുന്നേരം നേരത്തെ കുളിച്ച് ഒരുങ്ങി. മഞ്ഞയും ചുവപ്പും ഉള്ള ദാവണി ചുറ്റി. കണ്ണ് നീട്ടി എഴുതി ഒരു കുഞ്ഞു പൊട്ടുകുത്തി. അവളുടെ മൂക്കിൻ തുമ്പിലെ ആ വൈരക്കൽ മൂക്കുത്തി മാത്രം മതിയായിരുന്നു ആ മുഖം പ്രഭായുള്ളതാക്കാൻ..

അമ്പലത്തിന്നുള്ളിൽ കയറുമ്പോൾ കുട്ടൻ കാണുന്നത് മഹാദേവനു മുന്നിൽ കണ്ണടച്ചു തൊഴുതു നിൽക്കുന്ന ഭദ്രയെയാണ്... മുന്പിലെ കൽവിളക്കിലെ ദീപത്തിന്റെ ചൈതന്യം അവളുടെ മുഖത്തിന്റെ ശോഭ കൂട്ടുന്നത് അവൻ മതിമറന്നു നോക്കി നിന്നു. അറിയാതെ ഒരു മന്ദഹാസം വിടർന്നു... കർപ്പൂരത്തിന്റെയും ചന്ദനത്തിന്റെയും ഗന്ധം അവിടാകെ നിറഞ്ഞു നിന്നു. കണ്ണ് തുറന്ന് തിരിയുന്ന ഭദ്ര കാണുന്നത് തനിക് അടുത്ത തന്നെ നോക്കി നിൽക്കുന്ന കുട്ടനെയാണ് (കുട്ടന്റെ ശെരിക്കുള്ള പേര് ഹരി എന്നാണുട്ടോ ) ...തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story