അനന്തഭദ്രം: ഭാഗം 50

anantha badhram

എഴുത്തുകാരി: മയിൽപീലി

രാത്രിയിൽ വിരിഞ്ഞ മുല്ലപ്പൂവിന്റെ ഗന്ധം ഇരുവരെയും പൊതിഞ്ഞു... തണുത്ത കാറ്റ് അവിടമാകെ ഒഴുകി നടന്നു... നക്ഷത്രങ്ങളെ നോക്കി ഭദ്ര അനന്തന്റെ നെഞ്ചിൽ ചാരിയിരുന്നു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 രാവിലെ ലച്ചു അടുക്കളയിൽ വരുമ്പോൾ ദേവു അവിടെ ചായ ഉണ്ടാക്കുകയായിരുന്നു.... ഉണ്ടാക്കുന്നത് ചായ ആണെങ്കിലും ഷേക്ക്‌ ഉണ്ടാക്കുന്ന പോലെ ആയിരുന്നു അവളുടെ മുഖഭാവം... """ദേവു നീ ആർക്കാ ചായ ഉണ്ടാക്കുന്നെ..? ""വിഷ്ണുവേട്ടന്.. 😁 """ആഹാ...നീ ഇതൊക്ക പഠിച്ചോ... """എനിക്ക് ഇതൊക്കെ നേരത്തെ അറിയാം.. ഇന്ന് എന്റെ ചായ കുടിച്ച് നിന്റെ ഏട്ടൻ എന്നേ തലയിൽ വച്ച് നടക്കും... അതും പറഞ്ഞവൾ ചായയും ആയി പോയി.. """തലയിൽ വയ്ക്കുന്നതിന് പകരം അവളെ എടുത്ത് തറയിൽ അടിക്കാതെ ഇരുന്നാൽ മതിയായിരുന്നു... ദേവു കാവടി തുള്ളി പോകുന്നത് കണ്ട് ലച്ചു ആത്മഗതം പറഞ്ഞു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

""നീ എവിടെക്കാ... ദേവു സ്റ്റെയർ കയറാൻ നിൽക്കുമ്പോൾ ആയിരുന്നു നക്ഷത്ര അവിടേക്ക് വന്നത് ചോദിച്ചത്.... ""വിഷ്ണു ഏട്ടന് ചായ കൊടുക്കാൻ. ""ഹോ എന്നാൽ ആ ചായ ഇങ്ങു തന്നേക്ക് ഞാൻ കൊടുത്തോളം... """അയ്യ... ഇതേ ഞാൻ ഉണ്ടാക്കിയ ചായയാ... നിനക്ക് കൊടുക്കണമെങ്കിൽ നീ ഉണ്ടാക്കി കൊടുക്ക്... അതും പറഞ്ഞ് ദേവു മുകളിലേക്ക് പോയതും ദേഷ്യത്തോടെ നച്ചുവും അവൾക്ക് പുറകേ പോയി... ദേവു വിഷ്ണുവിന്റെ മുറിയിൽ ചെല്ലുമ്പോൾ അവൻ അലമാരയിൽ നിന്ന് എന്തോ എടുക്കുകയായിരുന്നു.. എന്താണവിടെ നടക്കുന്നതെന്നറിയാൻ നക്ഷത്ര വാതിലിനരുകിൽ പതുങ്ങി നിന്നു. ""ചായ... """നിന്നോടാരാ ചായ കൊണ്ട് വരാൻ പറഞ്ഞേ.. """ആരും പറഞ്ഞില്ല ഞാൻ സ്വയം കൊണ്ട് വന്നതാ... """നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ എന്റെ മുറിയിൽ കയറരുതെന്ന്.. നച്ചു അവൻ പറയുന്നത് കേട്ട് ഉള്ളിൽ സന്തോഷിച്ചു.

അവൻ അങ്ങനെ പറഞ്ഞതും ദേവു പുച്ഛിച്ചുകൊണ്ട് തിരികെ നടക്കാൻ ഒരുങ്ങി. അപ്പോഴാണ് വാതിലിന്റെ അടുത്ത് നക്ഷത്രയുടെ ടോപിന്റെ ഒരു ഭാഗം ദേവു കണ്ടത്. """ഓഹ് അമ്മച്ചി ഇവിടെ നടക്കുന്നതറിയാൻ നിൽക്കുവാണല്ലേ... ശരിയാക്കി താരാട്ടാ...😬😬 """എന്താ വിഷ്ണുവേട്ട ഇത് പിണക്കം ഉണ്ടെന്ന് കരുതി എങ്ങനെയാണോ...? വിഷ്ണു ആണെങ്കിൽ ഇവളെന്ത് തേങ്ങയാണ് ഈ പറയുന്നതെന്ന എക്സ്പ്രഷൻ ഇട്ട് അവളെ നോക്കി.. """ദാ ചായ കുടിച്ചേ... ദേവു അവന്റെ അരുകിൽ കുറച്ചു കൂടി ചേർന്ന് നിന്ന് പറഞ്ഞു... ശേഷം അവന്റെ നെഞ്ചിലൂടെ വിരലോടിച്ചു... നക്ഷത്ര ഒക്കെ കണ്ട് മുഖവും ചുവപ്പിച്ച് നിൽക്കുകയായിരുന്നു. ആദ്യത്തെ പകപ്പിന് ശേഷം വിഷ്ണു എന്തോ പറയാൻ നിന്നതും അവൾ ചുണ്ടിൽ വിരൽ വച്ചു. """ശേ അതിന് എങ്ങനെ പിണങ്ങാമോ...? വിഷ്ണു ഇവളെന്തിന്റെ കാര്യമാണ് പറയുന്നതെന്ന് നോക്കി നിന്നു. ദേവു ആണെങ്കിൽ നക്ഷത്രയേ കണ്ണാടിയിൽ കൂടി കാണുന്നുണ്ടായിരുന്നു.

അവൾ മുഷ്ടി ചുരുട്ടി നിൽക്കുന്നത് കണ്ട് ദേവു ഉള്ളിൽ ഊറിച്ചിരിച്ചു. വിഷ്ണു ദേവുവിന്റെ കൈ മാറ്റി... ""ദേവു.. പുറത്ത് പോ... ""വിഷ്ണുവേട്ട... ചായ.. ""എനിക്ക് വേണ്ട... ""ശോ കുടിക്ക് ഏട്ടാ.. """നിക്ക് വേണ്ടന്നല്ലേ പറഞ്ഞേ.. ഹോ ഇപ്പോൾ ഇവിടെ ഒരു ഷോ നടത്തിയാൽ അവളെ ഇവിടുന്ന് ഔട്ട്‌ ആക്കുകയും ചെയ്യാം വിച്ചുവേട്ടന്റെ മനസ്സിൽ കയറുകയും ചെയ്യാം... """എന്താ വിഷ്ണുവേട്ട പിണങ്ങല്ലേ... ഈ പെണ്ണിത് എന്ത് ഭാവിച്ചാണ്... ഇവളെന്നെ ബാലൻ കെ നായർ ആക്കുമോ... വിഷ്ണു കണ്ണും മിഴിച്ച് നിന്നു. അവൻ എന്തോ പറയാൻ വന്നതും നക്ഷത്ര അകത്തേക്ക് വരാൻ ഒരുകുന്നത് ദേവു കണ്ടു.അവൾ വിഷ്ണുവിനെ കബോർഡിനോട് ചേർത്ത് കാലിൽ ഉയർന്ന് അവന്റെ തല പിടിച്ച് താഴ്ത്തി ഒരു ആടാറ് ലിപ്‌ലോക് അങ്ങ് കൊടുത്തു...

വിഷ്ണുവിന്റെ കണ്ണുകൾ പുറത്തേക്ക് മിഴിഞ്ഞു വന്നു.... നെഞ്ച് കിടന്ന് പിടക്കാൻ തുടങ്ങി... ഇത് കണ്ട് നക്ഷത്ര അവിടെ തറഞ്ഞു നിന്നു. ദേവു ഇങ്ങനെ ചെയ്യുമെന്ന് അവൾ കരുതിയില്ല... ദേവുവിനെ കൊല്ലാൻ പാകത്തിന് ദേഷ്യം അവളിൽ ഉറഞ്ഞു കൂടി... മുന്നിലേക്ക് വച്ച കാല് അവൾ പിന്നിലേക്ക് വച്ചു. വിഷ്ണു അവളോട് ദേഷ്യപ്പെടും എന്ന ഉറപ്പിൽ അവൾ ദേഷ്യം നിയന്ത്രിച്ച് അവിടെ തന്നെ നിന്നു. ദേവു വിട്ടുമാറാൻ തുടങ്ങിയതും വിഷ്ണു അവളെ ചേർത്ത് നിർത്തി ആ ചുംബനം തുടർന്നു... ഈ പ്രാവശ്യം ദേവുവിന്റെ കണ്ണുകളാണ് പുറത്തേക്ക് വന്നത്.... ആ ചുംബനം തീരാൻ ആഗ്രഹിക്കാത്ത പോലെ അവൻ കൂടുതൽ ആഴത്തിൽ ചുംബിച്ചുകൊണ്ടിരുന്നു.... അതനുസരിച്ച് ദേവുവിൽ ഉള്ള അവന്റെ പിടി മുറുകിക്കൊണ്ടിരുന്നു...

ഹൃദയം ഇപ്പോൾ പുറത്ത് ചാടും എന്ന കണക്കായി... നക്ഷത്രയ്ക്കിട്ട് ഒരു ഡോസ് കൊടുക്കണം എന്ന് മാത്രം ഉദ്ദേശിച്ചാണ് ദേവു അങ്ങനെ ചെയ്തത്... ഒപ്പം അവൻ എന്തെങ്കിലും പറയുമെന്ന് കരുതിയാണ് പെട്ടെന്ന് ഉമ്മവച്ചത്... പക്ഷെ വിഷ്ണുവിൽ നിന്ന് ഇങ്ങനെ ഒരു നീക്കം അവൾ പ്രതീക്ഷിച്ചില്ല... വിഷ്ണു അവളോട് ഇപ്പോൾ ചൂടാകും എന്ന് കരുതിയ നക്ഷത്രയ്ക്ക് അതൊരു ഷോക്ക് ആയി. അവളുടെ ഉള്ളിൽ ഒരഗ്നിപർവ്വതാം തിളച്ചു മറിഞ്ഞുകൊണ്ടിരുന്നു... ദേവുവിനെ ചുട്ടെരിക്കാൻ പാകത്തിന് പക ആളിക്കത്തി... ശ്വാസം വിലങ്ങിയതും ദേവു അവനെ ആഞ്ഞു തള്ളി.... ദേവുവിന്റെ കിളികൾ ഒക്കെ രാജ്യം വിട്ടോടിയിരുന്നു... വിട്ട് നിന്ന് ശ്വാസം എടുക്കാൻ പാടുപെടുന്നവളെ നോക്കി നിന്നു വിഷ്ണു...

അങ്ങനെ ചെയ്യണം എന്ന് കരുതിയതല്ല... പറ്റിപ്പോയി..താൻ എന്താണ് ചെയ്തതെന്ന് ഓർക്കേ വിഷ്ണുവിന് സ്വയം ചമ്മല് തോന്നി.. ഇതുവരെ ഉള്ള ബിൽഡപ്പ് ഒക്കെ കാറ്റഴിച്ചുവിട്ട ബലൂൺ പോലെ ആയെന്ന് തോന്നി വിഷ്ണുവിന്... വിഷ്ണുവിനെ നോക്കാൻ ധൈര്യം ഇല്ലാതെ ദേവു പുറത്തേക്കോടി... അപ്പോഴാണ് നച്ചു അവിടെ നിൽക്കുന്ന കാര്യം അവളോർത്തത്... """ഹോ ഈ വിഷ്ണുവേട്ടന്റെ ഒരു കാര്യം... ഇന്നലെ ഉമ്മ കൊടുക്കാത്തതുകൊണ്ട് ഇങ്ങനെ പിണങ്ങുമോ..? അയ്യോ നീ ഇവിടെ നിൽപ്പുണ്ടായിരുന്നോ...? അല്ല ഒന്നും കണ്ടില്ലല്ലോ അല്ലെ..? അഥവാ കണ്ടെങ്കിൽ ആരോടും പറയല്ലേ... വിഷ്ണുവേട്ടൻ അങ്ങനെയാ കണ്ട്രോളേ ഇല്ല.. മാക്സിമം നാണം വാരി നഖം കടിച്ച് ദേവു പറയുന്നത് കേട്ട് നക്ഷത്ര പല്ല് കടിച്ചു. """എന്നാൽ ഞാൻ പോട്ടെ... ദേവു നാണിച്ച് ഓടി പോകുന്നത് കണ്ട് നക്ഷത്ര ചവിട്ടി തുള്ളി പോയി... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

"""എന്റെ ദൈവമേ... ആനക്കൊണ്ടയുടെ കണ്ണിലാണോ ഞാൻ ഇത്രയും നാൾ അവലോസുണ്ട വാരി ഇട്ടുകൊണ്ടിരുന്നത്...? അതും പറഞ്ഞ് ദേവു താഴത്തെ വാഷ് ബൈസനിന്റെ അടുത്തുള്ള കണ്ണാടിക്കരുകിൽ വന്നു... അവൾ ചുണ്ടിൽ ഒന്ന് തഴുകി.. മുറിഞ്ഞ് ചോര പൊടിഞ്ഞിട്ടുണ്ട്.. ""യ്യോ.. ഇങ്ങേര് ന്ത്‌ പണിയാ കാണിച്ചേ..! കുറച്ചുകൂടി കഴിഞ്ഞെങ്കിൽ അങ്ങേര് ഗോവിന്ദച്ചാമി ആയേനെ... ചിക്കൻ പീസ് ആണെന്ന് കരുതിയാണാവോ ഇത് കടിച്ച് പൊട്ടിച്ചത്...! 🤔🤔 """നീ എന്താ ഒറ്റയ്ക്ക് നിന്ന് പിറു പിറുക്കുന്നെ...? ലച്ചു അവൾക്കാരുകിലേക്ക് വന്നു. """ഏഹ്ഹ്... ആഹ്ഹ്.. ഒന്നുലാ.. ""അയ്യോ നിന്റെ ചുണ്ടിൽ ന്ത്‌ പറ്റി...? എങ്ങനാ മുറിഞ്ഞേ...?? """അതൊരു പട്ടി കടിച്ചതാ... """പട്ടിയോ... അതേത് പട്ടി.. അതും ഈ വീട്ടിൽ ഞാനറിയാത്ത പട്ടി.. ""നിന്റെ ഏട്ടൻ പട്ടി... ""ഏഹ്ഹ് അതും പറഞ്ഞ് പോകുന്നവളെ നോക്കി ലച്ചു വായും തുറന്ന് നിന്നു.പിന്നെയാണവൾ പറഞ്ഞതിന്റെ അർത്ഥം അവൾക്ക് മനസ്സിലായത്... എടാ.. ഏട്ടൻ തെണ്ടി 👀👀..

ഒരനുജത്തി ഇവിടെ പുര നിറഞ്ഞ് നിൽക്കുന്നത് നീ ഓർത്തില്ലലോ..😭😭... എന്റെ ഹരിയേട്ടൻ ഇങ്ങനെ പുര നിറഞ്ഞ് നിൽക്കെ ഉള്ളൂ.. 🤧🤧 തന്നെത്താൻ പറഞ്ഞുകൊണ്ട് ലച്ചു ദേവുവിന് പിന്നാലെ വച്ച് പിടിച്ചു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ശേ അവളെന്ത് കരുത്തിക്കാണും... എല്ലാം കൈവിട്ട് പോയി വിഷ്ണു... മാനം പോയി... ഇനിയാ കുട്ടിപ്പിശാശ് ഇതാരൊടെങ്കിലും പറയുമോ... ദൈവമേ ബ്ലാക്ക് മെയിൽ വല്ലോം.. 👀 വിഷ്ണു നടന്ന കാര്യങ്ങൾ ഓർത്ത് സ്വയം പതം പറഞ്ഞു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 """ഹലോ.. """പറ ലച്ചൂ.. """ഹരിയേട്ടാ എനിക്കിപ്പോ കല്യാണം കഴിക്കണം.. """ഹേ.. നിനക്ക് പെട്ടെന്ന് എന്ത് പറ്റി...? ലച്ചു നടന്ന കാര്യങ്ങൾ മൊത്തോം പറഞ്ഞു... ""ശോ ഇതായിരുന്നോ ഞാനങ് പേടിച്ചു... ഇതായിരുന്നെങ്കിൽ ഞാൻ അല്ലാതെ താരാമല്ലോ.. ""അയ്യേ നിക്ക് നാണമാ... കുട്ടൻ അത് പറഞ്ഞതും ലച്ചു നാണിച്ചു ഫോൺ കട്ട്‌ ചെയ്തു... ""അല്ല... അത്... ഏഹ്ഹ്..?? കുട്ടൻ ആണെങ്കിൽ തലക്ക് അടികിട്ടിയ പോലെ നിൽപ്പായിരുന്നു..

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 """ഹോ എന്നോട് ഒരു സ്‌നേഹോം ഇല്ല... തുണി മടക്കുന്നതിനൊപ്പം അനന്തനെ ഏറുകണ്ണിട്ട് നോക്കി ഭദ്ര സ്വയം പറഞ്ഞു. ഭദ്ര പറയുന്നത് കേൾക്കുന്നുണ്ടെങ്കിലും അനന്തൻ അറിയാത്തപോലെ ഫോണിൽ നോക്കി ഇരുന്നു. """അപ്പുവേട്ട... """എന്താണ് പെണ്ണേ.. """ഞാനൊന്ന് പോയി വരട്ടെ.. """ഒറ്റയ്ക്ക് എങ്ങും പോകുന്നില്ല... ഞാൻ സമയം കിട്ടുമ്പോൾ ഞാനും ഒപ്പം വരാം... ഉത്സവത്തിന് സാധങ്ങൾ എടുക്കാൻ പോകാനാണ് ഭദ്ര വഴക്കിടുന്നത്... അനന്തന് ഉത്സവം പ്രമാണിച്ച് നിന്ന് തിരിയാൻ നേരം ഇല്ല. ""എങ്ങും വിടൂല.. ഞാൻ ന്താ കുട്ടിയാ... കാട്ടുപൂച്ച...! പിറുപിറുത്തതാണെങ്കിലും അനന്തൻ അത് കേട്ടു.. പുറകിൽ അവന്റെ സാമിപ്യം അരിഞ്ഞതും അവൻ കേട്ടെന്ന് ഭദ്രയ്ക്ക് മനസ്സിലായി.. അവള് വേഗം ദാവണിപിടിച്ച് വയറ് മറച്ചു.

"""അപ്പു അപ്പുവേട്ട... ഞാൻ ഇനി വിളിക്കില്ല പിച്ചല്ലേ... അനന്തൻ അത് കണ്ട് ചിരി കടിച്ച് പിടിച്ചു... അവൻ അടുത്തേക്ക് വരുന്നതിനനുസരിച്ച് ഭദ്ര പുറകിലേക്ക് പോയി... """ വേ... വേണ്ട.. അപ്പു.. ഏട്ടാ.. ഭദ്ര വിരവാലോടെ പറഞ്ഞു. """ഞാൻ അതിന് ഒന്നും ചെയ്തില്ലല്ലോ... അനന്തൻ നിഷ്കളങ്കമായി പറഞ്ഞു. """അത് എന്നേ പിച്ചാൻ അല്ലെ..? ""ഇല്ലാലോ.. ""സത്യം.. ""ആന്നെ... """ഭദ്ര ആശ്വാസത്തോടെ നിന്നതും അനന്തൻ കഴുത്തിൽ മൂഖം പൂഴ്ത്തി അവിടെ പല്ലുകളാഴ്ത്തി... ഭദ്ര ഒന്നുയർന്ന് പൊങ്ങി... കണ്ണുകൾ ഇറുകെ അടച്ചു... ചുടു നിശ്വാസം അകന്നത് അറിഞ്ഞതും ഭദ്ര കണ്ണുകൾ തുറന്ന് നോക്കി... അവളെ നോക്കി ഒരു കണ്ണിറുക്കി കുസൃതിച്ചിരിയോടെ പോകുന്നവനെ ഭദ്ര കൂർപ്പിച്ച് നോക്കി... """കള്ള കാട്ടുപൂച്ച... സ്വയം പറഞ്ഞവൾ ചുണ്ട് കോട്ടി.......തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story