അനന്തഭദ്രം: ഭാഗം 51

anantha badhram

എഴുത്തുകാരി: മയിൽപീലി

"""കള്ള കാട്ടുപൂച്ച... സ്വയം പറഞ്ഞവൾ ചുണ്ട് കോട്ടി. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 കുളിച്ചിട്ട് ഭദ്ര കണ്ണാടിക്ക് മുൻപിൽ നിന്ന് തല തുവർത്തുമ്പോൾ ആണ് കഴുത്തിൽ പല്ല് പതിഞ്ഞ പാട് കണ്ടത്. ചുവന്ന് കിടപ്പുണ്ട്... എന്തോ അറിയാതെ അവളിൽ ഒരു ചിരി മിന്നി മാഞ്ഞു. അനന്തൻ അമ്പലത്തിലേക്ക് പോയിരുന്നു. മുത്തശ്ശി ഉമ്മറത്ത് ആരോടോ കാര്യം പറഞ്ഞിരിപ്പാണ്... ഭദ്ര ഓരോ ജോലികളിൽ ഏർപ്പെട്ടു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 വൈകുന്നേരം അനന്തൻ വരുമ്പോൾ ഭദ്രയെ അവിടെ എങ്ങും കണ്ടില്ല.. അടുക്കളയിൽ ചെല്ലുമ്പോൾ ഉണ്ട് ഒരുത്തി തന്നത്താനെ നിന്ന് പിറുപിറുക്കുകയാണ്.തിരിഞ്ഞ് നിൽക്കുന്നത് കൊണ്ട് തന്നെ അനന്തൻ വന്നതവൾ അറിഞ്ഞില്ല. """ഔ... ന്ത്‌ കൊതുകാണിത്... എല്ലാത്തിനേം ഞാൻ ചുട്ട് കൊല്ലും നോക്കിക്കോ... കൈയ്യിൽ രണ്ടും മാവാണ്... അതുകൊണ്ട് തന്നെ അവൾ കൈ മുട്ടുകൊണ്ട് വയറിൽ കൊതുക് കടിച്ച ഭാഗം ചൊറിയാൻ ശ്രമിക്കുന്നുണ്ട്... അനന്തൻ മിണ്ടാത്തെ അവളുടെ അരുകിൽ വന്നു...

"""ഭദ്രേ... അവൾ തിരിഞ്ഞു നോക്കിയതും അനന്തൻ അവളുടെ കോലം കണ്ട് ഒരു പൊട്ടിച്ചിരി ആയിരുന്നു.. മുഖം മുഴുവൻ അവിടെയും ഇവിടെയും ആയി ഹോളിക്ക് കളർ തേച്ച പോലെ അരിമാവ് പറ്റിയിരിക്കുന്നുണ്ട്... """ഹഹഹ അയ്യോ എനിക്ക് വയ്യായെ.. അനന്തൻ വയറ് പൊത്തി ചിരിക്കുന്ന കണ്ട് ഭദ്ര എന്താണെന്ന ഭാവത്തിൽ നിന്നു. അനന്തൻ അവിടിരുന്ന സ്റ്റീൽ പാത്രം എടുത്ത് അവളുടെ മുഖത്തിന്‌ നേരെ കാണിച്ചു.. അപ്പോഴാണവൾ മുഖത്തിന്റെ കോലം ശ്രദ്ധിച്ചത്. """എന്തോ ഒരു കുറവുണ്ടല്ലോ... ഹ്മ്മ്.... വെയിറ്റ്.. അനന്തൻ അത് പറഞ്ഞതും അവൾ അവനെന്താ ചെയ്യാൻ പോകുന്നതെന്ന് നോക്കി. അനന്തൻ മാവിൽ നിന്നും കുറച്ച് വിരലിൽ തൊട്ടെടുത്ത് ഭദ്രയുടെ മൂക്കിൽ തൊട്ടു.. ""അഹ് ഇപ്പൊ ശരിയായി.. """ഹ്മ്മ് മ്മ്... അപ്പുവേട്ടാ..... അവൻ സൂപ്പർ എന്ന് കൈകൊണ്ട് കാണിച്ചതും ഭദ്ര നിന്ന് ചിണുങ്ങി... അനന്തൻ അപ്പോഴും ചിരിക്കുക ആയിരുന്നു.

അവന്റെ ചിരി കണ്ടതും ഭദ്ര കൈയ്യിൽ മാവെടുത്ത് അനന്തന്റെ ഇരുകവിളിലും തേച്ചു... എന്നിട്ട് നിന്ന് ചിരിക്കാൻ തുടങ്ങി... അനന്തന്റെ ചിരി സ്വിച്ച് ഇട്ടപോലെ നിന്നു. ശേഷം ഭദ്രയെ നോക്കി... അവൾ അനന്തനെ പുരികം പൊക്കി നോക്കി. ഞൊടിയിടയിൽ അനന്തൻ അവളെ തന്നോട് ചേർത്തു... ശേഷം അന്നത്തെ പോലെ അവളുടെ കവിളിൽ അവന്റെ ഇരു കവിളും ചേർത്ത് ഉരസി... ഭദ്രയുടെ കണ്ണുകൾ കൂമ്പി അടഞ്ഞിരുന്നു... അത് കാണെ അനന്തന് കുസൃതി തോന്നി... അവൻ അവളിൽ നിന്നടരാതെ തന്നെ കയ്യെത്തി മാവെടുത്തു. ശേഷം അവളുടെ സാരി വിടവിലൂടെ നഗ്നമായ വയറിൽ മാവ് തേച്ചു... വയറിൽ തണുപ്പ് അനുഭപ്പെട്ടതും ഭദ്ര കണ്ണുകൾ തുറന്നു നോക്കി... മുന്നിൽ കുസൃതിയോടെ നിൽക്കുന്ന അനന്തനെ കാണേ അവളിൽ പരവേശം നിറഞ്ഞു. ആ കണ്ണുകളിൽ ഇപ്പോൾ ഉള്ള ഭാവം അവളെ തളർത്തികൊണ്ടിരുന്നു. അനന്തൻ മുഖം അടുപ്പിക്കും മുന്നേ ഭദ്ര അവനെ തള്ളി മാറ്റി ഓടി.. തുറന്ന ഷർട്ടിനെ വിടവിലൂടെ അവന്റെ നഗ്നമായ നെഞ്ചിൽ കൈയ്യിൽ പറ്റിയ മാവോടുകൂടിയ അവളുടെ കൈപ്പാട് കണ്ടതും അനന്തൻ ഒരു ചിരിയോടെ അവിടം തഴുകി... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

രാത്രി ആഹാരം കഴിക്കുമ്പോൾ ദേവുവിന് ഒന്നും കഴിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല... ചുണ്ടിൽ അമ്മാതിരി കടിയാണ് വിഷ്ണു കൊടുത്തത്... """നീ എന്താ മോളേ ഒന്നും കഴിക്കാത്തെ? അവളിരുന്ന് കൊത്തിപ്പെറുക്കുന്നത് കണ്ട് ജയ പ്രഭ ചോദിച്ചു... അപ്പോഴാണവർ അവളുടെ ചുണ്ട് മുറിഞ്ഞിരിക്കുന്നത് കണ്ടത്... """ഇത് എന്ത് പറ്റിയതാ മോളേ...? അവരത് ചോദിച്ചതും നക്ഷത്ര ദേവുവിനെ പല്ല്കടിച്ചു നോക്കി.. ലച്ചു അവളെ ചിരി കടിച്ച് പിടിച്ച് നോക്കുന്നുണ്ട്... """ഒത്തിരി മുറിഞ്ഞല്ലോ...? ""'അത് ആക്രാന്തം മൂത്ത ഒരു പട്ടി ചിക്കൻ ആണെന്ന് കരുതി കടിച്ചതാണമ്മേ...! ലച്ചു പറഞ്ഞതും വിഷ്ണു നെറുകിൽ കയറി ചുമയ്ക്കാൻ തുടങ്ങി... ജയ അവന് വെള്ളം കൊടുത്ത് തലയിൽ തട്ടി കൊടുത്തു... ""'ഒന്ന് പതുക്കെ തിന്നൂടെ വിച്ചു.. ആക്രാന്തം കാണിക്കാതെ...! ""ഏട്ടന് ഈയിടയായി ആക്രാന്തം കൂടുതലാണമ്മേ...എന്ത് കിട്ടിയാലും കടിച്ച് പറിച്ച് തിന്നോളും... ദേവു സ്പീച്ച്ലസ് ആയി...

പെണ്ണിരുന്ന് ഞെളിപിരി കൊണ്ടു. എല്ലാവരും ആക്രാന്തം എന്ന് പറയുന്ന കേട്ട് വിഷ്ണുവിന്റെ മുഖം ഒക്കെ ചുവന്നു... അവൻ കഴിപ്പ് നിർത്തി എഴുന്നേറ്റു.. ""യ്യോ ഇതുകൂടെ കഴിച്ചിട്ട് പോടാ... """എനിക്കെങ്ങും വേണ്ട അതുകൂടെ അവളുടെ വായിൽ തിരുകിക്കൊടുക്ക്.. ലച്ചുവിനെ നോക്കി പറഞ്ഞു. """അവള് തമാശ പറഞ്ഞതല്ലേടാ എനിക്ക് അറിയാം നിനക്ക് ആക്രാന്തം ഒന്നുമില്ലന്ന്..നീ കഴിക്ക് """ഓഹ്... എനിക്ക് വേണ്ട.. അതും പറഞ്ഞ് വിഷ്ണു എഴുന്നേറ്റ് പോയി.... """ശെടാ... ഇതെന്ത് കൂത്ത്... ഈ ചെറുക്കന് കിറുക്കായോ...? ജയപ്രഭ താടയ്ക്ക് കൈക്കൊടുത്ത് അവൻ പോയ വഴിയേ നോക്കി നിന്നു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 """ഓഹ് കുട്ടിപ്പിശാശ് എല്ലാരോടും പറഞ്ഞെന്ന് തോന്നുന്നു... ഇനി ഈ പഞ്ചായത്തിൽ ഇതറിയാൻ ആരേലും ബാക്കി ഉണ്ടാവോ ആവോ... വിഷ്ണു മുറിയിൽ വന്ന് അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി...

ഈ സമയം ആണ് നക്ഷത്ര അങ്ങോട്ട് വന്നത്.. ദേവൂനോട് ദേഷ്യം ഉണ്ടാക്കാൻ ഇത് തന്നെ പറ്റിയ അവസരം എന്നവൾ കണക്ക് കൂട്ടി... """വിച്ചു ഏട്ടാ... വിഷ്ണു നടത്തം നിർത്തി തിരിഞ്ഞു നോക്കി.. ""എന്താ നച്ചു...? ""വിച്ചു ഏട്ടന്റെ ദേഷ്യത്തിൽ ആണല്ലേ...? എല്ലാത്തിനും കാരണം അവളാ ആ ദേവു.. അവളാ ഓരോന്ന് പറഞ്ഞ് വിഷ്ണുവേട്ടനെ നാണം കെടുത്തുന്നത്... വിച്ചു ഏട്ടന്റെ അവ... """നീ ഒന്ന് നിർത്തുന്നുണ്ടോ...! നക്ഷത്ര പറഞ്ഞ് പൂർത്തിയാക്കും മുന്നേ വിഷ്ണു പറഞ്ഞു. ""വിച്ചു ഏട്ടാ ഞാൻ... """ഇവിടെ നിന്ന് ഒന്ന് പോകുമോ നച്ചു.. എനിക്ക് കുറച്ച് സമാദാനം വേണം.. വിചാരിച്ച കാര്യം നടക്കാത്ത ദേഷ്യത്തിൽ നച്ചു നുരഞ്ഞു പൊന്തിയ ദേഷ്യം കടിച്ചമർത്തി മുറിക്ക് പുറത്തേക്കിറങ്ങി... മുറിക്ക് പുറത്തിറങ്ങുമ്പോൾ ദേവു അവിടെ നിൽപ്പുണ്ടായിരുന്നു... അവളുടെ മുഖ ഭാവത്തിൽ നിന്നു തന്നെ അവളെല്ലാം കേട്ടെന്ന് നക്ഷത്രയ്ക്ക് മനസ്സിലായി... ""ദിൽ വാലെ പുച്നെ നെ ക്യാ... ഓ ഓ ഓ ഓ ഓ ഓ. ഓഹ്.. ഓഹ്... ദേവു ഒരു കളിയാക്കലോടെ കൈകൾ കൂട്ടിയടിച്ച് നക്ഷത്രയെ പാളി നോക്കി അവിടെ നിന്നും പോയി.. നക്ഷത്ര അവളുടെ ആ പുച്ഛം കണ്ട് ചവിട്ടി തുള്ളി താഴേക്ക് പോയി... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

രാത്രി വിഷ്ണുവിന് കിടന്നിട്ട് ഉറക്കം വന്നില്ല..വിശപ്പ് കൂടി വന്നു... ഫ്രിഡ്ജിലെ ആപ്പിൾ ലക്ഷ്യമാക്കി അവൻ അടുക്കളയിലേക്ക് നടന്നു. ചുണ്ടിൽ വയ്ക്കാൻ ഐസ് എടുക്കാൻ അടുക്കളയിൽ വന്നപ്പോൾ ആണ് ഒരു രൂപം അടുക്കളയിലേക്ക് വരുന്നത് ദേവു കണ്ടത്... ഒരു നിമിഷം പേടിച്ചെങ്കിലും അവള് സൂക്ഷിച്ച് നോക്കി... അപ്പോഴാണ് അത് വിഷ്ണു ആണെന്ന് അവൾക്ക് മനസ്സിലായത്... ""കടുവ വെള്ളം കുടിക്കാൻ വന്നതാണോ... 🧐🧐 ദേവു ഒരു ഭാഗത്തേക്ക്‌ മാറി നിന്നുകൊണ്ട് പറഞ്ഞു. എന്നിട്ടവൻ എന്താണ് ചെയ്യുന്നതെന്ന് നോക്കി.. ""ഹോ അപ്പോ നേരത്തെ തുള്ളിക്കൊണ്ട് പോയിട്ട് ഇപ്പോ ആപ്പിൾ കട്ട് തിന്നാൻ വന്നതാണല്ലേ കള്ള കടുവ... അവൻ ഫ്രിഡ്ജിൽ നിന്നാപ്പിൾ എടുക്കുന്ന കണ്ട് ദേവു പറഞ്ഞു. ""എന്തായാലും കണ്ണിൽ പെടേണ്ട... അവൻ കാണാതെ അവന്റെ പുറകിൽ കൂടി ദേവു വലിയാൻ തുടങ്ങി.. പെട്ടെന്നാണൊരു കൈ ഇടുപ്പിലൂടെ ചുറ്റിവരിഞ്ഞവളെ എടുത്തുയർത്തിയത്...

പേടിച്ചെങ്കിലും ദേവു മനസ്സിലായി അവൾ പെട്ടെന്ന്... വിഷ്ണു ദേവുവിനെ എടുത്ത് ചുമരിൽ ചേർത്തു... ""നീ ഇവിടെ എന്ത് ചെയ്യുവായിരുന്നടി അടക്കാക്കുരുവി...? ""ഞാ.. വെള്ളം.. ദേവു പറഞ്ഞൊപ്പിച്ചു.. """നിന്നെ എന്റെ കൈയ്യിൽ കിട്ടാൻ കാത്തിരുന്നതാ... നീ ആരോടൊക്കെ പറഞ്ഞു ആ കാര്യം... """ഞാൻ ആരോടും പറഞ്ഞില്ല ലച്ചു എല്ലാം ഊഹിച്ചെടുത്തതാ.. മുഖത്തേക്ക് അവന്റെ ശ്വാസം തട്ടിയതും ദേവുവിന് എന്തൊക്കെയോ തോന്നി... ഉള്ളിലെ പതർച്ച മറച്ചു വച്ചുകൊണ്ട് അവൾ വിഷ്ണുവിനോട് പറഞ്ഞു. """ ഓഹോ... എങ്കിൽ ഒന്നൂടെ തരാം... അതവൾ കണ്ട് പിടിക്കുമോന്ന് ഞാൻ നോക്കട്ടെ...! വിഷ്ണു മീശ പിരിച്ചതും ദേവുവിന്റെ ഹൃദയം ഉച്ചത്തിൽ മിടിച്ചു... അവൾ ഉമിനീരിരക്കി... """ദാ.. എനി.. എനിക്ക് പോ.. പോണം.. ദേവു വിക്കി വിക്കി പറയുമ്പോഴും അവന്റെ ഭാവത്തിന് വ്യത്യാസം വരുന്നില്ലെന്നത് അവളിൽ വീണ്ടും പരവേശം നിറച്ചു...

ഒരു വിജയ ഭാവത്തോടെ അവൻ അടുത്തേക്ക് വന്നതും ദേവു അവന്റെ നെഞ്ചിൽ പല്ലുകളാഴ്ത്തി... """ആഹ്ഹ്... വിഷ്ണു അവളിൽ നിന്ന് പിടി വിട്ടു.. ആ നിമിഷം അവളവനിൽ നിന്ന് കുതറി ഓടി... """പോടോ കടുവേ... പോകുന്ന പോക്കിൽ ദേവു വിളിച്ചു പറഞ്ഞു... """ഔ പട്ടിക്ക് ഉണ്ടായതാണോ ഇത്... എന്തൊരു മൂർച്ചയാണ് ഇവൾടെ പല്ലിന്... ഈ കുട്ടിപ്പിശാശ് എന്റെ നെഞ്ച് കടിച്ച് പറിച്ചു... വിഷ്ണു അവള് കടിച്ചടം തടവികൊണ്ട് സ്വയം പറഞ്ഞു... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ഭദ്ര രാവിലെ നേരത്തെ എഴുന്നേറ്റു... അനന്തന് രാവിലെ തന്നെ അമ്പലത്തിൽ പോകണമായിരുന്നു. ഇന്നലെ ഒന്നുകൂടി കുളിച്ചിട്ടാണ് ഭദ്ര കിടന്നത്... അനന്തനുമായി തല്ലുകൂടിയാണ് അവളിന്നലെ ഉറങ്ങിയത്... ഓരോന്ന് ഓർത്തുകൊണ്ട് തന്നെ അവൾ ജോലികളിൽ ഏർപ്പെട്ടു... വിഷ്ണുവിനും നേരത്തെ പോകണ്ടതുകൊണ്ട് റെഡി ആയികൊണ്ടിരിക്കുകയായിരുന്നു... ഇന്ന് ദേവു അവന്റെ അടുത്തേക്കേ വന്നില്ല...

അപ്പോഴാണ് ലച്ചു വന്ന് കുട്ടൻ വന്നിട്ടുണ്ടെന്ന് പറഞ്ഞത്... വന്നോളാം എന്ന് പറഞ്ഞ് വിഷ്ണു പെട്ടെന്ന് ഒരുങ്ങി താഴേക്ക് പോയി... വിഷ്ണു താഴേക്ക് ചെല്ലുമ്പോൾ ജയ വിഷ്ണുവിനും കുട്ടനും ചായ കൊണ്ടു വന്നു... ഇരുവരും അമ്പലത്തിൽ പോകാനുള്ള തിരക്കിലാണ്... ഉത്സവം അടുത്തു എനി എറിയാൽ നാലോ അഞ്ചോ ദിവസം... വിഷ്ണുവും അനന്തനും കുട്ടനും ആണ് അമ്പലത്തിലെ പ്രധാന കാര്യക്കാർ... ആ നാടിന്റെ ഏറ്റവും വലിയ ആഘോഷമാണ് മഹാദേവന്റെ അമ്പലത്തിലെ ഉത്സവം.... അന്നദാനവും മറ്റും ഒക്കെയായി കാര്യങ്ങൾ മുന്നോട്ട് പോകുകയാണ്... നാളെയാണ് പറ എഴുന്നള്ളത് അതിന്റെ കാര്യത്തിന് ഓടി നടക്കുവാണ് എല്ലാരും... കുട്ടനും വിഷ്ണുവും ചായ കുടിച്ചിട്ട് ഇറങ്ങാമെന്ന് വച്ചു. """ ഹരി.. നിന്നോട് ഒരു കാര്യം പറയാൻ ഇരിക്ക ആയിരുന്നു... വിഷ്ണു അത് പറഞ്ഞതും കുട്ടൻ കാര്യം അറിയാനായി വിഷ്ണുവിന്റെ മുഖത്തേക്ക് ഉറ്റു നോക്കി.......തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story