അനന്തഭദ്രം: ഭാഗം 52

anantha badhram

എഴുത്തുകാരി: മയിൽപീലി

""" ഹരി.. നിന്നോട് ഒരു കാര്യം പറയാൻ ഇരിക്ക ആയിരുന്നു... വിഷ്ണു അത് പറഞ്ഞതും കുട്ടൻ കാര്യം അറിയാനായി വിഷ്ണുവിന്റെ മുഖത്തേക്ക് ഉറ്റു നോക്കി... """അത് ലച്ചുവിന് ഒരു ആലോചന വന്നിട്ടുണ്ട്... അവർ അവളെ കാണാൻ മറ്റെന്നാൾ വരുന്നെന്ന് പറഞ്ഞു. നീ കൂടെ എവിടെ ഉണ്ടാവണെടാ... വിഷ്ണു പറഞ്ഞതൊക്കെ കുട്ടൻ ഒരു നടുക്കത്തോടെ ആണ് കേട്ട് നിന്നത്... നെഞ്ചിൽ എന്തോ ഭാരം കയറ്റി വച്ച പോലെ... """ഹരീ... """ഹാ.. """നീ ഇത് ഏത് ലോകത്താ..! """ ഒന്നുമില്ലടാ... എന്നാ വാ ഇനിയും തമാസിച്ചാൽ ശരിയാവില്ല... വിഷ്ണു ബൈക്ക് എടുത്തതും കുട്ടനും പുറകേ ബൈക്കിലേക്ക് കയറി... യന്ത്രികമായി ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു. ലച്ചു ഓടി ഉമ്മറത്ത് വന്നപ്പോഴേക്കും അവർ പോയിരുന്നു... അവൾ നിരാശയോടെ അവിടെ നിന്നു. അമ്പലത്തിൽ ചെന്ന് വിഷ്ണു അനന്തനോടും കാര്യം പറഞ്ഞു. ഭദ്രയുമായി എത്തിയേക്കാമെന്ന് പറഞ്ഞു അവൻ. കുട്ടൻ എല്ലാം ഏതോ ലോകത്തെന്നപോലെ ചെയ്തു... മനസ്സ് ഒന്നിലും നിൽക്കുന്നില്ല... ലച്ചുവിന്റെ മുഖം മാത്രം തെളിഞ്ഞു നിന്നു മുന്നിൽ... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

"""എന്താ ചേച്ചി...എന്താ നച്ചുമോളെ...? രണ്ടാളും അടുക്കളയിൽ കിടന്ന് തിരിഞ്ഞും മറിഞ്ഞും കളിക്കുന്നത് കണ്ട് ജയപ്രഭ ചോദിച്ചു. ""അത് പിന്നെ ജയേ... മോള് നേരത്തെ മുകളിലെ മുറിയിൽ അല്ലെ കിടന്നിരുന്നേ... അവൾക്കെന്തോ താഴെ കിടന്നിട്ട് ശരിയാവുന്നില്ലെന്ന്. """അയ്യോ അതിപ്പോൾ ദേവു മോള് അവിടെ അല്ലെ.. ആ കുട്ടിയോട് എന്ത് പറയും... """അത് സാരമില്ല അമ്മായി ഞാൻ പറയാം ദേവൂനോട് അമ്മായി കൂടെ നിന്നാൽ മതി. നക്ഷത്ര ആവേശത്തോടെ പറഞ്ഞു...എന്നാൽ അടുക്കള വഴി പാസ്സ് ചെയ്ത ദേവു ഇത് നല്ല വൃത്തിക്ക് കേട്ടു... """ഓഹ് അപ്പൊ അതാണ് മോൾടെ മനസ്സിലിരുപ്പ് ശരിയാക്കി തരാം... ഇവള് എന്റെ കൈക്ക് റസ്റ്റ്‌ കൊടുക്കില്ല... ദേവു നേരെ ഹാളിലെ സെറ്റിയിൽ ചെന്നിരുന്ന് നെയിൽ പോളിഷ് അടിക്കാൻ തുടങ്ങി. """ദേവു... """എന്താ നക്ഷത്ര... """അത് എനിക്ക് താഴെ കിടന്നിട്ട് ഉറക്കം വരുന്നില്ല. നീ ഒന്ന് ആ മുകളിലെ മുറി ഒഴിഞ്ഞു തന്നെ... ദേവു ജയയെ നോക്കി.. "

"അത് മോളേ നച്ചു നേരത്തെ വരുമ്പോൾ അവിടെയാ കിടന്നിരുന്നേ.. അതാ.. """ഹ്മ്മ് ശെരി ഞാൻ താഴെ കിടക്കാം... നച്ചുവിന് അവൾ എതിര് പറയാത്തത് അതിശയം ആയി തോന്നി... ജയ അവൾക്ക് എന്ത് തോന്നി കാണും എന്ന ചിന്തയിൽ ആയിരുന്നു... നാത്തൂനെയും മോളെയും പിണക്കാനും വയ്യ. നക്ഷത്രയും ഭാരതിയും പരസ്പരം മുഖത്തോട് മുഖം നോക്കി... ശേഷം ദേവുവിനെ നോക്കി വിജയച്ചിരി ചിരിച്ചു. നച്ചു വേഗം തന്നെപ്പോയി സാധനങ്ങൾ ഒക്കെ എടുത്ത് വന്നു. എന്നിട്ട് ഒരു പുച്ഛത്തോടെ സ്റ്റെയർ കയറാൻ തുടങ്ങി... എന്നാൽ നാലാമത്തെ പടിയിൽ കാല് വച്ചതും ദേ പോണു... കയറിയത് പോലെ നിലത്ത് ലാൻഡ് ആയി... """ആഹ്ഹ് അമ്മേ... ""അയ്യോ... നച്ചു... ഭാരതി ഓടിച്ചെന്നു. നച്ചു വീഴുന്നതിനൊപ്പം അവളുടെ കൈയ്യിൽ ഉണ്ടായിരുന്ന മേക്കപ്പ് സെറ്റ് പൊട്ടി തുറന്നു... അതിലെ ഐഷാഡോയും എല്ലാം കൂടെ നച്ചു ഉരുണ്ടപ്പോൾ മുഖത്തും ദേഹത്തും ആയി.. അത് കണ്ട് ദേവുവിന് ചിരി അടക്കാൻ ആയില്ല....

എന്നാൽ നിലവിളി കേട്ട് ജയ വരുന്നത് കാണെ ദേവു വിഷമത്തോടെ അവളെ പിടിച്ച് എഴുന്നേൽപ്പിച്ചു... ""അയ്യോ എങ്ങനെയാ വീണേ മോളേ.. ""നച്ചു സ്റ്റെയറിൽ തട്ടി വീണതാ അമ്മേ... ദേവു വിത്ത്‌ നിഷ്കു ഭാവം... """എന്താ അമ്മേ... ഇവിടെ..? എന്തോ ആവശ്യത്തിനായി വീട്ടിലേക്ക് വന്ന വിഷ്ണു കാണുന്നത് സെറ്റിയിൽ ഇരുന്ന് നിലവിളിക്കുന്ന നച്ചുവിനെയും ചുറ്റും നിൽക്കുന്ന എല്ലാവരെയും... """അത് നച്ചുമോള് സ്റ്റെയറിൽ നിന്ന് വീണു. വിഷ്ണു നക്ഷത്രയ്ക്കരുകിൽ വന്നിരുന്നു... ""നച്ചു... വേദന ഉണ്ടോ...? ""ഹ്മ്മ്...അമ്മേ.. """നിനക്ക് നോക്കി നടന്നുകൂടായിരുന്നോ...? ""ഇവള് എന്തോ ചെയ്തതാ... ഞാൻ മുകളിലെ മുറിയിൽ കിടക്കുന്നതിന്.. ""ഞാനോ.. ഇഷ്ട്ടം ഇല്ലെങ്കിൽ എനിക്ക് അപ്പോഴേ പറയരുന്നല്ലോ...! ""അതേ നച്ചു സ്റ്റെയർ കയറുമ്പോൾ ദേവു മോള് താഴെ ഇരിക്ക അല്ലായിരുന്നോ... ജയയും പറഞ്ഞു. ""ഹോസ്പിറ്റലിൽ പോണോ നച്ചൂ.. """വേണ്ട കിടന്നാൽ മതി... """ആഹ്ഹ്... വിഷ്ണു അവളെ എടുക്കും എന്ന് തോന്നിയതും ദേവു നിലവിളിച്ചു. എന്താ ദേവുമോളെ... """അറിയില്ല കാല് വേദനിക്കുന്നു...

""അയ്യോ... നച്ചുവിനെ പിടിച്ച് എഴുന്നേൽപ്പിച്ചപ്പോൾ ഉളുക്കിക്കാണും... ജയ പറഞ്ഞു... എന്നാൽ വേദനക്കിടയിലും അത് കേട്ട് നക്ഷത്രയ്ക്ക് സന്തോഷം തോന്നി... എന്നാൽ അത് മായാൻ അധിക നേരം വേണ്ടി വന്നില്ല... ""അയ്യോ അമ്മേ... ദേവു നിലവിളിയോട് നിലവിളി... ""മോനെ വിച്ചു നച്ചുവിനെ ഞങ്ങൾ താങ്ങി കിടത്തിക്കോളാം താഴെ അല്ലെ.. മോൻ ദേവുമോളെ ഒന്ന് മുകളിൽ കിടത്തടാ... വിഷ്ണുവിന് അപ്പോൾ തന്നെ അതവളുടെ അടവാണെന്ന് കത്തി... എന്നാലും അവൻ ദേവുവിനെ കൈകളിൽ കോരി എടുത്തു... ദേവു അവന്റെ കഴുത്തിലൂടെ കയ്യിട്ട് കിടന്നു... ഒപ്പം പോകുന്ന പോക്കിൽ നക്ഷത്രയെ നോക്കി ഗോഷ്ടി കാണിക്കാനും മറന്നില്ല... എന്നാൽ വിഷ്ണു അത് ശ്രദ്ധിച്ചു. അറിയാതെ അവന്റെ ചുണ്ടിൽ ഒരു ചിരി മൊട്ടിട്ടു... ദേവു ഒരു ചിരിയോടെ അവനെ നോക്കി ആ നെഞ്ചിൽ ചാഞ്ഞ് കിടന്നു. നക്ഷത്ര ഒരുതരം പകയോടെ ആ കാഴ്ച്ച നോക്കി അമ്മയോടും ജയയോടും ഒപ്പം മുറിയിലേക്ക് പോയി.. ദേവുവിനെ മുറിയിൽ കിടത്തി താഴേക്ക് ഇറങ്ങുമ്പോൾ ആണ് ചെറിയ തെറ്റൽ തോന്നിയത്... അവൻ പടിയിൽ തൊട്ട് മൂക്കിലെക്കടുപ്പിച്ച് മണത്ത് നോക്കി.. "

"ഹെയർ ക്രീം...! " നാച്ചുവിന്റെ മേക്കപ്പ് സാധനങ്ങൾ കിടക്കുന്നത് കണ്ടപ്പോൾ അവളുടെയാണെന്ന് കരുതി... എന്നാൽ പുതിയത് പൊട്ടിക്കുമ്പോൾ ഉള്ള സിൽവർ കവറിങ് കിടക്കുന്നത് കണ്ടു... ഒപ്പം ഇന്നലെ ദേവൂനോട് ചേർന്ന് നിന്നപ്പോൾ അവളുടെ മുടിയിഴകളിൽ നിന്ന് വമിച്ച ഗന്ധവും ഇത് തന്നെ ആണെന്ന് ഓർത്തു...വിഷ്ണുവിന് സംശയം തോന്നി... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 വൈകുന്നേരം അനന്തൻ പറയ്ക്കുള്ള നെല്ലൊക്കെ കൊണ്ട് വന്നു. അനന്തനും ഭദ്രയും ചേർന്ന് എല്ലാം ഒരുക്കികൊണ്ടിരുന്നു... രണ്ടാളും ആദ്യമായി ഒന്നിച്ചുള്ള ഉത്സവം ആണ്... ഓരോന്ന് ഒരുക്കുമ്പോഴും അനന്തന്റെ കുസൃതികൾ തുടർന്നുകൊണ്ടിരുന്നു... അതനുസരിച്ച് ഭദ്രയുടെ കൂർപ്പിച്ചുള്ള നോട്ടവും... എവിടെ ഏൽക്കാൻ.. അവന്റെ കുറുമ്പ് നിറഞ്ഞ നോട്ടം ഒന്ന് മതിയായിരുന്നു ഭദ്രയ്ക്ക് അവന്റെ കാപ്പി കണ്ണുകളിൽ കരുങ്ങിക്കിടക്കാൻ...! 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

വിഷ്ണുവിന്റെ വീട്ടിൽ ദേവുവും ലച്ചുവും ഒപ്പം കൂടി ഓരോന്ന് ചെയ്യാൻ.... നക്ഷത്രയ്ക്ക് അനങ്ങാൻ വയ്യായിരുന്നു... കാല് വേദന മാറിയെന്ന് ജയയോട് പറഞ്ഞ് ദേവു ഓരോ കാര്യങ്ങൾക്കൊപ്പം കൂടി. "" മേടം ഒന്ന് നിന്നേ... പാട്ട് മൂളി അത് പോകുമ്പോൾ ആണ് പിന്നിൽ നിന്ന് ആ വിളി വന്നത്... ദേവു തിരിഞ്ഞ് നോക്കി. വിഷ്ണു അവളുടെ അടുത്തേക്ക് വന്നു. """നിന്റെ കാല് വേദന പോയോ.. ""ആഹ്ഹ് പോയി.. ദേവു കൂൾ ആയി പറഞ്ഞു.. ""നച്ചു എങ്ങനെയാ വീണേന്ന്...? ""ആഹ് എനിക്ക് എങ്ങനെ അറിയാം അവള് മാനത്ത് നോക്കി നടന്നതാവും.. """എന്തോ എങ്ങനെ...?? ദേവു സംശയത്തോടെ നോക്കിയതും വിഷ്ണു ഹെയർ ക്രീം പൊക്കി കാണിച്ചു.. വിഷ്ണുവിന്റെ ഓർമ കുറച്ച് പിന്നിലേക്ക് പോയി... ദേവു കുളിക്കാൻ കേറിയ ടൈമിൽ മുറിയിൽ കയറിയതും ഹെയർ ക്രീം കണ്ട് പിടിച്ചതും... ദേവു നാവ് കടിച്ചു... അവളുടെ ആ പ്ലിങ്ങിയ ഭാവം കാണേ വിഷ്ണുവിന് ചിരി പൊട്ടുന്നുണ്ടായിരുന്നു.... "

""കാഞ്ഞ മോളാ നീ... എന്ത് കൂൾ ആയിട്ടാ പറയുന്നേ... ഇതാണ്... കണ്ണന്നറിഞ്ഞാൽ നിക്കാനും അറിയണം എന്ന് പറയുന്നത്... ഇത് ഞാൻ എല്ലാരോടും പറഞ്ഞാൽ... """വിച്ചു ഏട്ടാ... പറയല്ലേ... വിഷ്ണു വിജയത്തോടെ നിന്നു... """"പറഞ്ഞാൽ നിങ്ങൾ എന്നേ ഉമ്മിച്ചെന്ന് ഞാൻ എല്ലാരോടും പറയും...നാറ്റിക്കും... ഞെട്ടി... വിഷ്ണു ഞെട്ടി പണ്ടാരമടങ്ങി... ചിരിച്ച മുഖം ഫ്യൂസ് പോയ ബൾബ് പോലെ ആയി... """എന്ത് കുരുപ്പാടി നീ... ""ഹീ... 😁😁😁 """അപ്പൊ ഞാൻ പോകട്ടെ സേട്ടാ... ദേവു റ്റാറ്റയും പറഞ്ഞ് പോയി... വിഷ്ണു എനിക്കിത് എന്തിന്റെ കേടായിരുന്നു എന്നാ എക്സ്പ്രഷൻ ഇട്ട് നിന്നു. """ ഏട്ടാ... ലച്ചു ദേവുവിന്റെ പോക്കും വിഷ്ണുവിന്റെ നിൽപ്പും കണ്ട് നോക്കി... """ഹാ.. """എന്താ എങ്ങനെ എന്തോ പോയ അണ്ണാനെ പോലെ നിക്കുന്നേ... "

""അവളെന്റെ പോക കണ്ടേ പോകൂ വസൂ... """അത് ഏട്ടന്റെ കയ്യിലിരുപ്പ് കൊണ്ടല്ലേ... """വസൂ... യു ടു ബ്രൂട്ടസി ""😁😁 ലച്ചുവും എസ്‌കേപ്പ് ആയി... ദേവുവുന്റെ ഡയലോഗിൽ വിഷ്ണു അവിടെ ഇരുന്ന ഒരു ജഗ്ഗ്‌ വെള്ളവും തീർത്തു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 കുട്ടന് ഉറങ്ങനെ കഴിഞ്ഞില്ല... ലച്ചു അറിഞ്ഞിട്ടുണ്ടാവില്ലേ... ഇല്ലെങ്കിൽ അവൾക്കത് സഹിക്കുമോ... അന്നത്തെ ദിവസം കുട്ടന് ഒന്നും കഴിക്കാൻ തോന്നിയില്ല... ദേവകിയമ്മ നിർബന്ധിച്ചിട്ടും തലവേദന കാരണം പറഞ്ഞവൻ കിടന്നു. തിരക്കുകളിൽ ഓടി നടക്കുന്നത് കൊണ്ട് അവർ കൂടുതൽ അവനെ നിർബന്ധിച്ചില്ല... രാത്രി മുഴുവൻ അവന്റെ കണ്ണുനീർ തലയിണയെ നനയിച്ചുകൊണ്ടിരുന്നു.........തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story