അനന്തഭദ്രം: ഭാഗം 53

anantha badhram

എഴുത്തുകാരി: മയിൽപീലി

അന്നത്തെ ദിവസം കുട്ടന് ഒന്നും കഴിക്കാൻ തോന്നിയില്ല... ദേവകിയമ്മ നിർബന്ധിച്ചിട്ടും തലവേദന കാരണം പറഞ്ഞവൻ കിടന്നു. തിരക്കുകളിൽ ഓടി നടക്കുന്നത് കൊണ്ട് അവർ കൂടുതൽ അവനെ നിർബന്ധിച്ചില്ല... രാത്രി മുഴുവൻ അവന്റെ കണ്ണുനീർ തലയിണയെ നനയിച്ചുകൊണ്ടിരുന്നു... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 പിറ്റേന്ന് രാവിലെ തന്നെ ഭദ്ര എഴുന്നേറ്റു... ഇന്ന് പറ ആയതുകൊണ്ട് അനന്തൻ 4:00 ആയപ്പോൾ തന്നെ പോയിരുന്നു. വിഷ്ണു അമ്പലത്തിൽ എത്തിക്കോളാം എന്ന് പറഞ്ഞിരുന്നു. മുത്തശ്ശിയും നേരത്തെ എഴുന്നേറ്റ് കുളിച്ച് പൂജമുറിയിൽ കയറി പ്രാർത്ഥിച്ചു. ഭദ്ര രാവിലെതന്നെ വിളക്കൊക്കെ കത്തിച്ചിരുന്നു. അനന്തനെ കൊണ്ട് തട്ടിൻ പുറത്ത് നിന്നും ഇന്നലെ വിളക്കും പറയും ഒക്കെ ഭദ്ര എടുപ്പിച്ചിരുന്നു. അതുകൊണ്ട് എല്ലാം ഒരുക്കാൻ കഴിഞ്ഞു. ഭദ്ര ഇന്നലെ ചാണകം മെഴുകിയ മുറ്റത്ത് അരിപ്പൊടിക്കോലം ഭംഗിയായി വരച്ചു. വിഷ്ണുവിന്റെ വീട്ടിലും ഇത് തന്നെയായിരുന്നു രാവിലത്തെ പരിപാടി. ദേവു എല്ലാത്തിനും നല്ല ഉത്സാഹത്തോടെ കൂടെ നിന്നു. ലച്ചുവാണ് കോലം വരച്ചത്. ദേവു അടുത്തിരുന്ന് ഒക്കെയും നോക്കിക്കാണുന്നുണ്ട്... ഇപ്പോഴേ ഒക്കെ പഠിച്ച് വയ്ക്കുവാണ് കുട്ടി... വിഷ്ണു തട്ടിയില്ലെങ്കിൽ ഇതൊക്കെ പ്രയോജനപ്പെടും... 🤭🤭 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

10 :30 ആയപ്പോഴേക്കും പറ എത്താറായെന്ന് അനന്തൻ ഭദ്രയെ ഫോണിൽ വിളിച്ച് പറഞ്ഞിരുന്നു. ഭദ്ര വാഴയിലയിൽ നേരത്തെ തന്നെ തേങ്ങ വച്ച് മലരിട്ട് പഴവും വച്ച് കൽക്കണ്ടവും വിതറി ഇന്നലെ ഉണ്ടാക്കി വച്ചിരുന്ന അടയും വച്ചു. ഗണപതി ഹോമിതിന്റെ അടുത്തായി ചന്ദനത്തിരിയും വിളക്കും കൊളുത്തി വേറെ വാഴയിലയിൽ പറയും ചാക്കിലെ നെല്ലും വച്ചു. കുറച്ച് കഴിഞ്ഞ് ജീവിതയും (ഭഗവാന്റെ വിഗ്രഹം.) ആയി തിരുമേനിമാർ വന്നു. മുൻപിൽ കുത്ത് വിളക്കും കൊണ്ട് വേറെ ഒരാളും... ഒപ്പം വാദ്യ മേളവും ഉണ്ട്.അനന്തനും ഉണ്ടായിരുന്നു ഒപ്പം. അനന്തനും ഭദ്രയും ചേർന്ന് വാഴയില കൈയ്യിൽ വച്ച് മൂന്ന് വട്ടം പറയിൽ നെല്ലിട്ടു... മുത്തശ്ശി പറ ഇട്ടപ്പോൾ കുരവ ഇട്ടു. തിരുമേനി നെല്ല് വാരി എറിഞ്ഞ് എല്ലാവരെയും അനുഹ്രഹിച്ചു. അനന്തൻ ഭദ്രയെ കൊണ്ട് ദക്ഷിണ പൈസ ഇടുവിച്ചു... അനന്തൻ അവരുടെ ഒപ്പം തന്നെ അടുത്ത വീട്ടിലേക്ക് പോയി. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 രാത്രി ഒരുപാട് നേരം വൈകിയാണ് അനന്തൻ വന്നത്... നന്നായി ക്ഷീണിച്ചിരുന്നു. ഭദ്രയോട് ഒരുങ്ങാൻ പറഞ്ഞ് അനന്തൻ കുളിക്കാൻ പോയി. തിരികെ അവൻ വരുമ്പോഴേക്കും ഭദ്ര ഒരുങ്ങി അവനുള്ള ചായയുമായി വന്നിരുന്നു... ചായ വാങ്ങി കുടിച്ച് അനന്തൻ റെഡി ആയി വരാമെന്ന് പറഞ്ഞ് പോയി. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

വിഷ്ണു കുളിക്കുമ്പോൾ ആയിരുന്നു കുട്ടൻ അവിടേക്ക് വന്നത്. ""കയറി ഇരിക്ക് ഹരി... അവൻ കുളിക്കുവാ... """ഇലമ്മേ ഞാൻ ഇവിടെ നിക്കാം... ""എന്നാ ഞാൻ ചായ എടുക്കാം. ജയ അതും പറഞ്ഞ് അകത്തേക്ക് പോയി... ഇന്നലെ ആ വാർത്ത കേട്ടതിൽ പിന്നെ ലച്ചുവിനെ വിളിച്ചില്ല... അവളെ കണ്ടതും ഇല്ല... """ഹരീ... ""ആഹ്... വിഷ്ണു കുളി കഴിഞ്ഞ് ഷർട്ടും ഇട്ട് പുറത്തേക്ക് വന്നു. """നീ എന്താ ഇവിടെ തന്നെ നിൽക്കുന്നെ.. അകത്തേക്ക് വാ... ""അത്....വിഷ്ണു... """എന്താടാ... ""എടാ... എനിക്കൊരു കാര്യം പറയാൻ... ""നീ പറയ്... എന്തോ വിഷ്ണുവിന്റെ പ്രതികരണം എന്തായിരിക്കുമെന്നോർത്ത് കുട്ടന് വാക്കുകൾ പുറത്തേക്ക് വരുന്നുണ്ടായിരുന്നില്ല. """വിഷ്ണു നമുക്ക് കുറച്ച് മാറി നിൽക്കാം.... കുട്ടൻ മുറ്റത്തേക്കിറങ്ങി നിന്നു. പിറകെ വിഷ്ണുവും. ""ഇനി പറ എന്താ നിനക്ക് പറയാൻ ഉള്ളേ...? ""വിഷ്ണു... ഞാൻ പറയാൻ പോകുന്നത് നീ എങ്ങനെ എടുക്കും എന്ന് എനിക്ക് അറിയില്ല.... പക്ഷെ എനിക്കിത് പറയാതിരിക്കാൻ ആവില്ലടാ.... """എനിക്ക് ലച്ചുവിനെ ഇഷ്ടമാണ്... തിരികെ അവൾക്കെന്നെയും...!

ഒരിക്കൽ അവളെ അവഗണിച്ച് ഞാൻ വേദനിപ്പിച്ചതാ... ഇനിയും എനിക്കതിന് കഴിയില്ലെടാ... അവൾക്കെന്നെ അത്രയ്ക്ക് ഇഷ്ടമാ... എനിക്കും അവളില്ലാതെ ഇപ്പോ പറ്റില്ലെടാ... എനിക്ക് വേണം അവളെ... എനിക്ക് തന്നേക്കടാ... പൊന്നുപോലെ പറ്റില്ലെങ്കിലും എന്റെ ഹൃദയം നിലക്കുന്ന വരെ അവളുടെ കണ്ണ് നനയാൻ ഇടവരാതെ നോക്കിക്കോളാമെടാ... കുട്ടൻ എങ്ങോട്ടോ മിഴികൾ പായിച്ച് പറഞ്ഞു. """സാധ്യമല്ലെന്ന് ഞാൻ പറഞ്ഞാൽ...! കുട്ടൻ ഞെട്ടലോടെ വിഷ്ണുവിനെ നോക്കി... എന്തോ അതുവരെ ഉണ്ടായിരുന്ന പ്രതീക്ഷയുടേ തിരിനാളം അണയുന്ന പോലെ... ഗൗരവത്തോടെ കുട്ടനെ ശ്രദ്ദിക്കാതെ നിൽക്കുന്ന വിഷ്ണുവിനെ കുട്ടൻ കണ്ണിമയ്ക്കാതെ നോക്കി... സങ്കടമോ ദേഷ്യമോ നിരാശയോ എന്തൊക്കെയോ കൂടിക്കലർന്ന ഒരുതരം സമ്മിശ്ര വികാരം തന്നെ പൊതിയുന്നത് കുട്ടനറിഞ്ഞു. അപ്പോഴും വിഷ്ണു അതേ നിൽപ്പ് തന്നെ ആയിരുന്നു......തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story