അനന്തഭദ്രം: ഭാഗം 54

anantha badhram

എഴുത്തുകാരി: മയിൽപീലി

ഗൗരവത്തോടെ കുട്ടനെ ശ്രദ്ദിക്കാതെ നിൽക്കുന്ന വിഷ്ണുവിനെ കുട്ടൻ കണ്ണിമയ്ക്കാതെ നോക്കി... സങ്കടമോ ദേഷ്യമോ നിരാശയോ എന്തൊക്കെയോ കൂടിക്കലർന്ന ഒരുതരം സമ്മിശ്ര വികാരം തന്നെ പൊതിയുന്നത് കുട്ടനറിഞ്ഞു. അപ്പോഴും വിഷ്ണു അതേ നിൽപ്പ് തന്നെ ആയിരുന്നു. """വിഷ്ണു... ആ ശബ്ദത്തിൽ ദയനീയത നിറഞ്ഞു. """ഒരിക്കൽ പല കാര്യങ്ങൾ ഓർത്ത് ഞാൻ എന്റെ ലച്ചുവിനെ വേണ്ടെന്ന് വച്ചതാ... സത്യത്തിൽ അവളുടെ സ്‌നേഹത്തിന് ഞാൻ അർഹനാണോ എന്നുപോലും എനിക്കറിയില്ല. അവളുടെ കാത്തിരിപ്പിനും സ്‌നേഹത്തിനും ഞാൻ എന്ത് കൊടുത്താലും പകരം ആവില്ല... എന്നാണോ ഞാൻ അവളെ സ്‌നേഹിച്ച് തുടങ്ങിയത് അന്നുമുതൽ അവൾക്കും തൃക്കോട്ട് കരയപ്പനും ഞാൻ വാക്ക് കൊടുത്തതാ ഒന്നിന്റെ പേരിലും അവളെ ഞാൻ വിട്ട് പോകില്ലെന്ന്.... അതിനേക്കാൾ ഉപരി ലച്ചു ഇല്ലാതെ ഇനി ഹരിക്ക് ഒരു ജീവിതം ഇല്ല. മനസ്സ് കൊണ്ട് അവളെ എന്നേ ഞാനെന്റെ ഭാര്യയായി സ്വീകരിച്ചു കഴിഞ്ഞു. ഇനി എന്തൊക്കെ പറഞ്ഞാലും അവൾക്ക് എന്റെ സ്ഥാനത്ത് നീ കൊണ്ട് വരുന്ന ആരാണെങ്കിലും അവരെ സ്വീകരിക്കാൻ പറ്റില്ല.

അറിഞ്ഞു കൊണ്ട് ബന്ധങ്ങളുടെ പേരിൽ അവളെ ഇഷ്ടമില്ലാത്ത ഒരു ജീവിതത്തിലേക്ക് തള്ളി വിട്ട് എനിക്കും സമാധാനം ഇല്ലാതെ അവളും ഉരുകി ജീവിക്കാൻ ഞാൻ സമ്മതിക്കില്ല. ലച്ചു ഹരിയെ സ്‌നേഹിച്ചിട്ടുണ്ടെങ്കിൽ അവളെന്റെ ഒപ്പം തന്നെ ജീവിക്കും... ഒരു കാരണം കൊണ്ടും അവളെ ഒഴിവാക്കി പോകാൻ എനിക്ക് വയ്യ. എന്നോട് നീ ക്ഷമിക്കണം... എന്റെ സുഹൃത്ത് എന്നതിലുപരി എന്റെ ലച്ചുവിന്റെ ചേട്ടൻ എന്ന സ്ഥാനത്ത് ഞാൻ പറയുവാ.... ഞാൻ വിളിച്ചാൽ ആ നിമിഷം അവളിറങ്ങി വരും എന്നെനിക്കറിയാം. പക്ഷെ നിങ്ങളിൽ നിന്നും അവളെ പറിച്ചെടുത്ത് കൊണ്ട് പോകാൻ എനിക്ക് ആഗ്രഹം ഇല്ല. കാരണം എത്രതന്നെ അച്ഛന്റെയും ആങ്ങളയുടെയും ഒക്കെ സ്‌നേഹം ഞാൻ അവൾക്ക് കൊടുക്കാൻ ശ്രമിച്ചാലും നിങ്ങളുടെ സ്ഥാനത്ത് നിങ്ങൾ തന്നെ വേണം. നിങ്ങൾ ഒക്കെ സമ്മതിക്കും വരെ ഞാൻ കാത്തിരിക്കും വേണമെങ്കിൽ ഈ ജന്മം മുഴുവൻ.

പക്ഷെ അവളുടെ നല്ല പ്രായത്തിൽ അവൾക്ക് എന്റെ കൂടെ ജീവിക്കാൻ പറ്റാതെ അവളുടെ ജീവിതം കളയാൻ എനിക്കവില്ല. നീ വേറെ ഒരാൾക്ക് കൊടുക്കുമെന്നായാൽ അവൾക്ക് പിടിച്ച് നില്കാൻ പറ്റില്ലെങ്കിൽ എന്റെ പെണ്ണ് പറഞ്ഞാൽ ഞാൻ അവളെ കൊണ്ട് പോകും വിഷ്ണു.... അവളീ ഹരിനന്ദന്റെ പെണ്ണാ...❤️❤️ മറ്റൊരാൾക്ക്‌ അവളെ ഞാൻ വിട്ട് കൊടുക്കില്ല...! കുട്ടൻ ഉറച്ച ശബ്ദത്തോടെ പറഞ്ഞു. """കഴിഞ്ഞോ...? വിഷ്ണു ചോദിച്ചതും കുട്ടൻ നിറ കണ്ണുകളോടെ വിഷ്ണുവിനെ തിരിഞ്ഞു നോക്കിയതും വിഷ്ണു കുട്ടനെ ഇറുകെ പുണർന്നിരുന്നു... കുട്ടൻ എന്താ എന്ന് മനസ്സിലാവാതെ ശില കണക്ക് നിന്നു. ""ഹരീ... ഞാനാഗ്രഹിച്ചതും നീ ഇങ്ങനെ പറയണം എന്നാടാ... വിഷ്ണുവിന്റെ കണ്ണുകളും നിറഞ്ഞിരുന്നു. ""വിഷ്ണു... """അതേടാ... ഈ ഒരാഗ്രഹം നീയും ലച്ചുവുമൊക്കെ ആഗ്രഹിക്കുന്നതിന് മുന്നേ ഞാൻ ആഗ്രഹിച്ചിരുന്നതാ... നിന്നെപ്പോലെ ഒരാളെ എന്റെ ലച്ചുവിന് വേറെ കിട്ടില്ല.

ഞാനവൾക്ക് എത്ര നല്ല ജീവിതം നേടിക്കൊടുത്താലും നിന്നെപ്പോലെ മനസ്സിൽ നന്മയുള്ള ഉള്ള ഒരാളെ അവൾക്ക് കിട്ടില്ല... കുട്ടൻ വിഷ്ണു പറഞ്ഞതൊക്കെ അമ്പരപ്പോടെ കേട്ടു നിന്നു. """അപ്പോ നീ നേരത്തെ പറഞ്ഞത്...? """എനിക്കറിയണമായിരുന്നു എന്തിന്റെ പേരില്ലെങ്കിലും നീ അവളെ കളയുമോന്ന്... ഇന്ന് അവളെ കളയാത്ത നീ നാളെയും അവളെ ചേർത്ത് പിടിക്കുമെന്ന് എനിക്ക് ബോധ്യമായി... ഞാൻ അവളുടെ ഏട്ടൻ അല്ലേടാ... നീ അവളെ നമ്മുടെ സുഹൃത്ത് ബന്ധത്തിന്റെ പേരിൽ വേണ്ടെന്ന് വയ്ക്കുമോ എന്ന് ഞാൻ പേടിച്ചു... അങ്ങനെ നീ പറഞ്ഞിരുന്നെങ്കിൽ നിന്നേ ഞാൻ കൊന്നേനെ...! പക്ഷെ നീ എന്റെ പെണ്ണ് എന്റെ പെണ്ണ് എന്ന് അധികാരത്തോടെ പറഞ്ഞപ്പോൾ നിറഞ്ഞത് എന്റെ ഉള്ളമാടാ... ഇത്രെയും മതി എനിക്കവളെ ധൈര്യമായി നിന്റെ കൈയ്യിൽ ഏൽപ്പിക്കാൻ...! കുട്ടന്റെ കണ്ണുകൾ നിറഞ്ഞൊഴുകി... അവൻ വിഷ്ണുവിനെ ശക്തിയിൽ കെട്ടിപ്പിടിച്ചു... തോളിൽ നനവ് തട്ടിയപ്പോൾ ആയിരുന്നു അവൻ കരയുകയാണെന്ന് വിഷ്ണുവിന് മനസ്സിലായത്. """ഹരീ... എന്നേ ഇങ്ങനെ ഞെക്കി കൊല്ലാതടാ... ഞാനിതുവരെ കല്യാണം കഴിച്ചിട്ടില്ല...

വിഷയം മാറ്റാൻ വിഷ്ണു പറഞ്ഞതും ഹരി അവനെ വിട്ട് നിന്നു. സന്തോഷമോ സങ്കടമോ ഒക്കെ ഒരേ സമയം കുട്ടനെ പൊതിഞ്ഞു. """"ഞാൻ ലച്ചുവിനോട് പറയട്ടേടാ... അവൾക്ക് ആലോചന വന്നെന്ന് നീ പറഞ്ഞപ്പോൾ മുതൽ ഞാൻ അവളെ വിളിച്ചിട്ടില്ല.... ഇതിൽ ഒരു തീരുമാനം ഉണ്ടായിട്ടേ അവളെ വിളിക്കൂ എന്ന് ഞാൻ ഉറപ്പിച്ചിരുന്നു.പിണക്കം ഉണ്ടാകും...എങ്കിലും ഇത് കേൾക്കുമ്പോൾ അവൾക്കൊത്തിരി സന്തോഷം ആകും. കുട്ടൻകണ്ണ് തുടച്ചുകൊണ്ട് പറഞ്ഞു. """അവളോട് എപ്പോഴേ ഞാൻ പറഞ്ഞു. കുട്ടൻ വിശ്വാസം വരാതെ വിഷ്ണുവിനെ നോക്കി... """സത്യം ആടാ... """ഹേ.. അപ്പോഴാണ് പുറകിൽ നിന്നും കൈയ്യടി കേട്ടത് തിരിഞ്ഞു നോക്കിയ കുട്ടൻ പിന്നെയും ഞെട്ടിത്തരിച്ച് നിന്നു... വിഷ്ണുവിന്റെ മുഖാത്തൊരു കുസൃതിച്ചിരി മിന്നി മാഞ്ഞു. കുട്ടൻ ചലിക്കാനാവാതെ വിഷ്ണുവിനെയും അവിടേക്കും മാറി മാറി നോക്കി...

അവിടെ അനന്തനും ഭദ്രയും അച്ഛനും അമ്മയും ഒക്കെ ഉണ്ടായിരുന്നു. എല്ലാവരിലും നിറഞ്ഞ പുഞ്ചിരി ആയിരുന്നു... """ഇങ്ങോട്ട് വാടാ കള്ള കാമുകാ.. അനന്തൻ വിളിച്ചതും വിഷ്ണു കുട്ടനെയും കൂട്ടി വീടിന്റെ സിറ്റൗട്ടിലേക്ക് നടന്നു. ""അനന്തേട്ട... കണ്ണടച്ച് പാല് കുടിച്ചാൽ ആരും അറിയില്ല എന്നാ പൂച്ചയുടെ വിചാരം അല്ലെ... ദേവു അങ്ങനെ പറഞ്ഞതും എല്ലാവരും ഉറക്കെ ചിരിച്ചു. """ ഹ്മ്മ് പക്ഷെ ഒരിക്കൽ പിടിയിൽ ആകും കുട്ടൻ എന്ത് പറയണമെന്ന് അറിയാതെ നിന്നു. """ഞങ്ങളൊക്കെ എങ്ങനെ ഇവിടെ എന്നാകും ഇപ്പോൾ നിന്റെ ചിന്ത... ഞങ്ങളൊരു ഒളിച്ചുകളി കയ്യോടെ പിടിക്കാൻ വന്നതാ... അനന്തൻ പറഞ്ഞു നിർത്തി. എല്ലാവർക്കും കാര്യം മനാസ്സിലായെന്ന് കുട്ടന് മനസ്സിലായി... '""അയ്യയ്യേ... ഹരിയേട്ടാ.. ഞാൻ കരുതിയത് ഹരിയേട്ടൻ ഇപ്പോൾ ഈ കടുവയെ ഇടിച്ച് പരിപ്പിളക്കിയിട്ട് ലച്ചുവിനെയും കൊണ്ട് വീട്ടിൽ പോകുമെന്ന്...

എല്ലാം കരഞ്ഞ് കുളമാക്കിയല്ലോ... കുട്ടൻ ചമ്മി നിന്നു. ഭദ്ര എല്ലാം ഒരിളം ചിരിയോടെ നോക്കി നിന്നു. """അപ്പൊ എങ്ങനെയാ കേട്ടുവല്ലേ ഞങ്ങൾടെ പെങ്ങളുട്ടിയെ..? കുട്ടന്റെ മുഖം പ്രകാശിച്ചു.. പെട്ടെന്ന് അത് മാഞ്ഞു. ""അല്ല വിഷ്ണു നാളെ വരുന്നവരോട് പറയണ്ടേ..? """ നാളെ ആര് വരുന്നെന്ന്...? ""ലച്ചുവിനെ പെണ്ണ് കാണാൻ... അപ്പോഴേക്കും അവിടൊരു കൂട്ടച്ചിരി മുഴങ്ങി.. കുട്ടൻ എല്ലാവരെയും മാറി മാറി നോക്കി.. ""എടാ കാമുകാ... നിന്റെ ഈ പ്രണയം പുറത്ത് കൊണ്ട് വരാൻ ഞങ്ങൾ നടത്തിയ ഒരു ചെറിയ നാടകമാണ് ഈ പെണ്ണ് കാണൽ... മാസ്റ്റർ ബ്രയിൻ ദേ ഈ നിൽക്കുന്ന കുരിപ്പും. കുട്ടൻ പിന്നെയും ഞെട്ടി... അവന്റെ ആ നിൽപ്പ് കാണേ അനന്തനും വിഷ്ണുവും പരസ്പരം നോക്കി... വിഷ്ണുവിന്റെ ഓർമ ആ ദിവസത്തിലേക്ക് പോയി.........തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story