അനന്തഭദ്രം: ഭാഗം 55

anantha badhram

എഴുത്തുകാരി: മയിൽപീലി

കുട്ടൻ പിന്നെയും ഞെട്ടി... അവന്റെ ആ നിൽപ്പ് കാണേ അനന്തനും വിഷ്ണുവും പരസ്പരം നോക്കി... വിഷ്ണുവിന്റെ ഓർമ ആ ദിവസത്തിലേക്ക് പോയി... ഒപ്പം ദേവുവിന്റെയും... അതോർക്കവേ അവളിൽ ഒരു ചിരി മൊട്ടിട്ടു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ""വസൂ... """ആഹ്... പറ ദേവൂ.. """ നീ ഇറങ്ങ് ഒരു കാര്യം ഉണ്ട്.. """ഞാൻ കുളിക്കാ ദേവൂ ഇപ്പോ ഇറങ്ങാം... ""ഹ്മ്മ് ശരി ഞാൻ ഇവിടെ ഇരിക്കാം. ദേവു കട്ടിലിൽ ഇരുന്ന് അവിടെ ഇരുന്ന ബുക്ക് വെറുതേ മറിച്ചു നോക്കിക്കൊണ്ടിരുന്നു.. അപ്പോഴാണ് ലച്ചുവിന്റെ ഫോൺ റിങ് ചെയ്തത്. ബുക്ക്‌ മാറ്റിവച്ച് ദേവു ഫോണിനരുകിലേക്ക് ചെന്നു. ❤️Hari ettan❤️ calling... ഹോ ഹരിയേട്ടൻ ആയിരുന്നല്ലേ...അപ്പൊ എടുത്താലും കുഴപ്പം ഇല്ല...ദേവു ഫോൺ അറ്റൻഡ് ചെയ്തു. ""ലച്ചൂ... ""ലച്ചു അല്ല ഹരിയേട്ടാ.. ദേവുവാ.. """ദേ..ദേവു.. ലച്ചു..ലച്ചു എവി.. എവിടെ...? """ഹേ ഹരിയേട്ടന് എപ്പോഴാ വിക്ക് വന്നേ...? """ഹേയ്... ഒന്നൂല്ല... ലച്ചു അവിടെ ഇല്ലേ..? ""ഉണ്ട് കുളിക്കുവാ... എന്തേലും പറയണോ... """ഹേയ് വേണ്ട ഞാൻ വിളിച്ചിരുന്നൂന്ന് പറഞ്ഞിരുന്നാൽ മതി. കുട്ടൻ പെട്ടെന്ന് ഫോൺ വച്ചു.

"""ഹരിയേട്ടന് ഇതെന്ത് പറ്റി...? ആഹ്... അതും പറഞ്ഞവൾ ഫോൺ വയ്ക്കാൻ തുടങ്ങിയിട്ട് അതുപോലെ അത് കൈയ്യിലെടുത്തു... ""അല്ല ഈ ഹരിയേട്ടന്റെ നെയ്മിന്റെ രണ്ട് സൈഡിൽ എന്താ ഹാർട്ട് ❤️ ഷെയ്‌പ്പ്...?? മാത്രല്ല ലച്ചൂ ന്ന് ഉള്ള ആ വിളിയിൽ എന്തോ സ്പെല്ലിങ് മിസ്റ്റേക്ക് ഇല്ലേ..? 🤔🤔 എന്റെ കുരുട്ട് ബുദ്ദി പ്രവർത്തിപ്പിക്കേണ്ട ടൈം ആയി... ഇന്നെല്ലാം പൊളിച്ചടുക്കിയിട്ട് കാര്യം ആദ്യം ടെസ്റ്റ്‌ ഡോസ് കൊടുക്കാം...! അപ്പോഴേക്കും ലച്ചു ഇറങ്ങി. """വസൂ... ""ഹ്മ്മ്... തല തൂവർത്തികൊണ്ട് അവൾ മൂളി. """ഹരിയേട്ടൻ വിളിച്ചിരുന്നു... "'"യെഹ്... വി... വിളിച്ചോ... """ആഹ്... """എന്നിട്ട് ന്താ ഞാൻ ഫോൺ എടുത്തു... """😳😳 ഹരി... ഹരിയേട്ടൻ എന്ത്.. എന്താ പറഞ്ഞേ... ""ഹ്മ്മ്..🧐🧐 ദേവു അവളെ ഉഴിഞ്ഞു നോക്കി... രണ്ട് പേർക്കും ഒരുപോലെ വിക്ക് തുടങ്ങിയോ..? ""എന്താ ദേവൂ... """ഹേയ് ഒന്നൂല്ല.. നീ ആണെന്ന് കരുതിയാ വിളിച്ചേ... """ഏഹ്... എന്നിട്ട്.. എന്നിട്ട് എന്താ പറഞ്ഞേ...?😥😥 ""എടുത്തപ്പോ ഞാൻ പറഞ്ഞു ലച്ചുവല്ല ദേവു ആണെന്ന്... """ഹോ.. 😌😌 ലച്ചു നെഞ്ചിൽ കൈവച്ച് ആശ്വസിച്ചു. """"അതിന് നീ എന്തിനാ എങ്ങനെ വിയർക്കുന്നേ...? 🤨 ""ഒന്നും ഒന്നുല്ലല്ലോ...!😁😁 """"ലച്ചു... """എന്താ ദേവു... """സത്യം പറ എന്താ രണ്ടും കൂടെ ഉള്ള ചുറ്റിക്കളി... ""എന്ത്...എന്ത് ചുറ്റിക്കളി...? "

""ദാ മര്യാദയ്ക്ക് പറഞ്ഞോ... ഇല്ലെങ്കിൽ ഞാൻ ഹരിയേട്ടനോട് ചോദിക്കും... ഒടുവിൽ ദേവു വിടില്ലെന്നായതും ലച്ചു ഭദ്രയുടെ കാര്യം ഒഴികെ ബാക്കി ഒക്കെ പറഞ്ഞു... ചെന്നൈയിൽ പോയത് ഉൾപ്പെടെ... """എടി ദുഷ്ട്ടെ... എന്റെ പാത്രമെന്നോ നിന്റെ പാത്രമെന്നോ ഇല്ലാതെ കൈയ്യിട്ട് വാരി കഴിച്ച എന്നോട് പറയാരുന്നു... """സോറി ടീ... പേടിച്ചിട്ടാ... """ഹ്മ്മ് ശരി..എന്തായാലും ഞാൻ സപ്പോർട്ട് ഉണ്ട്... നിന്റെ ഏട്ടൻ കടുവയെ വളയ്ക്കാൻ ഹെൽപ്പ് ചെയ്താമതി... """വോക്കെ... 😁😁 രണ്ടും കൂടെ കൈ കൊടുത്തു... """രണ്ടും കൊള്ളാം... എന്ത് രഹസ്യമായിട്ടാ കൊണ്ട് നടന്നത്... ഹരിയേട്ടന് ഞാൻ ഒരു കുഞ്ഞ് ഡോസ് കൊടുക്കുന്നുണ്ട്.... ദൈവമേ... ""എന്താ ദേവു...?? സൈലന്റ് ആയിട്ടിരുന്നവൾ വോയ്‌ലന്റ് ആയത് കണ്ട് ലച്ചു ചോദിച്ചു... ""ഒന്നുമറിയാതെ ഇതുങ്ങളെ കഴിഞ്ഞ ആഴ്ച ഞാൻ ഇണക്കുരുവികളെ പോലെ ബൈക്കിൽ പറക്കാൻ വിട്ടില്ലേ...! സത്യം പറ എന്തെങ്കിലും നടന്നോ...? """അയ്യേ പോടീ... """അങ്ങനെ ഒന്നും ചെയ്യല്ലേടി... ഞാനിവിടെ കന്യക ആയി പുരനിറഞ്ഞ് നിൽക്കുവാണ്... 😪😪 """ഞാൻ അങ്ങനെ ചെയ്യോ... ""അതാ ഒരാശ്വാസം.. അല്ലാണ്ട് ഈ അടുത്തെന്നും നിന്റെ കോട്ടൻ വളയും എന്ന് തോന്നുന്നില്ല.... എന്റെ രോദനം ആരും കാണുന്നില്ലേ ആവോ... 😣😣 "

""സാരല്ല ദേവു.. നമുക്ക് ശരിയാക്കാം. ഇല്ലെങ്കിൽ വിധിയാണ് എന്ന് സമാധാനിക്കാം.. """ഫ്ഫാ.... അങ്ങനെ ഞാൻ പോവൂല.. എന്തായാലും നിന്റെ മാവെങ്കിലും പൂത്തല്ലോ... ലച്ചുവിന്റെയും ദേവുവിന്റെയും സംസാരം നക്ഷത്ര മറഞ്ഞു നിന്ന് കേൾക്കുന്നുണ്ടായിരുന്നു... ""ഹോ അപ്പോൾ അങ്ങനെയാണ് കാര്യങ്ങൾ...! ശരിയാക്കിത്തരാം... രണ്ടും കൂടെ എനിക്കിട്ട് പണിതതല്ലേ... നക്ഷത്ര ഗൂഢമായി ചിരിച്ചുകൊണ്ട് വിഷ്ണുവിന്റെ മുറിയിലേക്ക് പോയി.. ""വിച്ചു ഏട്ടാ... """എന്താ നച്ചു...നിന്റെ വേദന ഒക്കെ പോയോ...? ""ആഹ് കുറവുണ്ട്... ഞാൻ ഒരു കാര്യം പറയാൻ... ""എന്താ..? ""അത്.. നമ്മുടെ കുടുംബത്തിന്റെ പേര് വസുവായിട്ട് ആയിട്ട് കളയും എന്ന് തോന്നുന്നു. ഒന്നുമില്ലെങ്കിലും ഇത് എന്റെയും കൂടെ വീടല്ലേ... """നീ വളച്ച് കെട്ടാതെ കാര്യം പറ നച്ചു. """അത് വിച്ചുവേട്ടന്റെ ആ പുന്നാര കൂട്ടുകാരൻ ഇല്ലെ.. ഹരിയേട്ടൻ.. ആയാളും വസുവും കൂടി നമ്മളെയൊക്കെ ചതിക്കുവായിരുന്നു. വിഷ്ണു സംശയത്തോടെ നോക്കുന്നത് കണ്ട് നച്ചു പിന്നെയും പറഞ്ഞു. ""അവര് തമ്മിൽ ഇഷ്ടത്തിലാ... "

""എന്താ... എന്താ നീ പറഞ്ഞത്.. . വിഷ്ണു ഇരുന്നിടത് നിന്ന് ചാടി എഴുന്നേറ്റു. ""ഞാൻ കേട്ടതാ വിച്ചു ഏട്ടാ ദേവുവും വാസുവും സംസാ.. """സത്യമാണോ നീ പറഞ്ഞേ..? നക്ഷത്രയെ പൂർത്തിയാക്കാൻ സമ്മതിക്കാതെ വിഷ്ണു ചോദിച്ചു. ""'സത്യം.. വിഷ്ണു മുറിയിൽ നിന്നും വേഗത്തിൽ താഴേക്ക് നടന്നു. നക്ഷത്രയും ലച്ചുവിന് പണികിട്ടുന്ന കാണാൻ അവന് പുറകേ ഒരു ചിരിയോടെ നടന്നു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ""വസൂ.. വാതിലിൽ വിഷ്ണുവിന്റെ ശബ്ദം കേട്ടാണ് ദേവുവും ലച്ചുവും തിരിഞ്ഞ് നോക്കിയത്. ""ഞാൻ അറിഞ്ഞത് സത്യാണോ.. """എന്താ ഏട്ടാ.. """നീയും ഹരിയും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ..? """അത്... അതേട്ട... എനിക്ക്.. എനിക്കിഷ്ടമാണ് ഹരിയേട്ടനെ... ലച്ചു മുഖം താഴ്ത്തി വിറയലോടെ പറഞ്ഞു. ""എത്ര നാളായി...? ""കുറേ... ആയി... """ഏട്ടന്റെ കുട്ടിക്ക് അത്രയ്ക്ക് ഇഷ്ട്ടാ അവനെ...? ഒരു മൗനത്തിന് ശേഷം വിഷ്ണു ചോദിച്ചതും ലച്ചു മുഖം ഉയർത്തി നോക്കി.. വിഷ്ണുവിൽ പുഞ്ചിരി കണ്ടതും ലച്ചു ഒന്നും മനസ്സിലാവാതെ അവനെ നോക്കി. """ഞാൻ വഴക്ക് പറയും എന്ന് കരുതിയോ നീ... """ഏട്ടാ... ഞാൻ... ലച്ചു അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു. """എന്റെ ഹരിയേക്കാൾ നല്ലൊരാളെ എന്റെ മോൾക്ക് കിട്ടില്ല... ഏട്ടന് സമ്മതാടാ.. ലച്ചുവിന് ഒരടി പൊട്ടും എന്ന് കരുതിയ നച്ചു ആകെ ചമ്മി നിന്നു. അവൾ മുഷ്ടി ചുരുട്ടി നിന്നു. ""

" അല്ല എത്ര വർഷം ആയി... ഒക്കെ...? കള്ള ഹരീ... എന്നോട് ഒന്നും പറഞ്ഞില്ല തെണ്ടി. ലച്ചു ദേവുവിനോട് പറഞ്ഞതൊക്കെ വിഷ്ണുവിനോടും പറഞ്ഞു. ""ആഹാ.... '""ഞാൻ വിചാരിച്ചില്ല ഏട്ടൻ സമ്മതിക്കുമെന്ന്... """എനിക്ക് പണ്ടേ എങ്ങനെ ഒരാഗ്രഹം ഉണ്ടായിരുന്നടി... അതുകൂടെ കേട്ടപ്പോൾ ലച്ചുവിന് സന്തോഷം അടക്കാൻ ആയില്ല. """ഹ്മ്മ് അച്ഛനോടും അമ്മയോടും ഞാൻ പറയാം നാളെ ആവട്ടെ... നച്ചു പറഞ്ഞില്ലായിരുന്നവെങ്കിൽ ഞാൻ അറിയില്ലായിരുന്നു.. ""ഓഹ് അപ്പൊ അവളുടെ പണിയാണല്ലേ.. ദേവു മനസ്സിൽ ഓർത്തു. ലച്ചു ഇപ്പോൾ വരാമെന്ന് പറഞ്ഞ് പോയി.. """എന്റെ ഒരാഐശ്വര്യം കണ്ടില്ലേ... എന്നോട് പറഞ്ഞപ്പോൾ തന്നെ ഓക്കേ ആയി... അവരുടെ സ്‌നേഹം വരെ അങ്ങേർക്ക് മനസ്സിലായി... എന്നിട്ടും എന്റെ മനസ്സ് കാണുന്നില്ലല്ലോ ദൈവമേ... ""വല്ലോം പറഞ്ഞായിരുന്നു.. ദേവു പിറുപിറുക്കുമ്പോൾ ആയിരുന്നു കാതറുകിൽ ആ നനുത്ത ശബ്ദം കേട്ടത്... വിഷ്ണു ആയിരുന്നു.. """ന്താ...? """വല്ലോം പറഞ്ഞായിരുന്നോന്ന്...?? """ഞാൻ ഒന്നും പറഞ്ഞില്ല... ഞാൻ എങ്ങനെ നിന്ന് നിന്ന് ബെല്ലിമ്മ ആവേ ഉള്ളൂ...

അതും പറഞ്ഞ് പിറുപിറുത്ത് പോകുന്നവളെ കാണേ വിഷ്ണുവിന്റെ ചൊടിയിൽ ഒരു ചിരി മൊട്ടിട്ടു. പിറ്റേന്ന് തന്നെ അച്ഛനോടും അമ്മയോടും വിഷ്ണു കാര്യം പറഞ്ഞു. എല്ലാവർക്കും സമ്മതം ആയിരുന്നു. """രണ്ടിനെയും എത്രയും വേഗം പിടിച്ച് കെട്ടിക്കണം.എന്തായാലും അവന് ചെറിയ ഒരു ഡോസ് കൊടുക്കണം. അന്ന് എന്നേ ഓർത്ത് ഇത് വേണ്ടെന്ന് വച്ചപോലെ വയ്ക്കുമൊന്ന് കൂടി അറിയാലോ...! ""എങ്കിൽ എന്റെ കൈയ്യിൽ ഒരഐഡിയ ഉണ്ട്... ദേവു അതും പറഞ്ഞ് പെണ്ണുകാണാൻ ഐഡിയ പറഞ്ഞു. എല്ലാവരും അതിന് ഒക്കെ പറഞ്ഞു. ""കുരുട്ട് ബുദ്ദിക്ക് ഇവളെ കഴിഞ്ഞേ ഉള്ളൂ... വിഷ്ണു മനസ്സിലോർത്തു. എല്ലാ കാര്യവും അപ്പോൾ തന്നെ അനന്തനെ അറിയിച്ചു. പിന്നെ അത് ഇവിടം വരെ എത്തി. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 വിഷ്ണു പറഞ്ഞ് കഴിഞ്ഞതും കുട്ടൻ ഒരു പുഞ്ചിരിയോടെ നിന്നു. അവന് സന്തോഷം അടക്കാൻ വയ്യായിരുന്നു. """"നിന്റെ ഭാഗത്ത്‌ നിന്ന് ഇങ്ങനെ ഒരു വരവ് ഉണ്ടാകുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടായിരുന്നു. """അനന്താ... ലച്ചു...? """അകത്തുണ്ട്... ചെല്ല്... അനന്തൻ പറഞ്ഞതും കുട്ടൻ ഒരു ചിരിയോടെ തലയാട്ടി... """കാര്യങ്ങൾ കൈവിട്ട് പോകുവാണല്ലോ മോളേ... നമ്മൾ ചെയ്തതൊക്കെ ഇവർക്ക് അനുകൂലമായിട്ടാ വരുന്നേ...

ഭാരതി പറഞ്ഞതും ഇതൊക്കെ കണ്ട് നിന്ന നക്ഷത്ര ചവിട്ടി തുള്ളി പോയി... പുറകേ ഭാരതിയും. അച്ഛനെയും അമ്മയെയും നോക്കി കുട്ടൻ അകത്തേക്ക് ചെന്നു. മുറിയിൽ ചെല്ലുമ്പോൾ ലച്ചു ജനലരുകിൽ തിരിഞ്ഞു നിൽക്കുകയായിരുന്നു. """ലച്ചുമ്മാ... അവൻ പുറകിലൂടെ അവളേ ചേർത്ത് പിടിച്ചു. """വിട് എന്നോട് മിണ്ടണ്ടാ.. ലച്ചു കുതറിക്കൊണ്ടിരുന്നു. """ഒന്ന് അടങ്ങി നിൽക്ക് പെണ്ണേ... """വേണ്ട... രണ്ട് ദിവസം എന്നേ വിളിച്ചില്ലല്ലോ... എന്നോട് മിണ്ടിയില്ലലോ... ലച്ചു അവനെ അടിക്കാനും മാന്തനും തുടങ്ങി.. """അടങ്ങടി പെണ്ണേ... കുട്ടൻ അവളുടെ കൈകൾ കൂട്ടി പിടിച്ചു.ലച്ചു അപ്പോഴും മുഖം കുനിച്ചുതന്നെ നിന്നു. """ലച്ചൂ... നോക്കിയേ... നോക്കടി... ലച്ചു മെല്ലെ മുഖം ഉയർത്തി നോക്കി. """നമ്മുടെ കാര്യത്തിൽ ഒരു തീരുമാനം ആയിട്ടേ നിന്നേ വിളിക്കൂ എന്ന് ഞാൻ ഉറപ്പിച്ചിരുന്നു... അതാടാ.. ""എന്നേ അത്രയും ഇഷ്ട്ടാ...? """മറ്റെന്തിനേക്കാളും...! കുട്ടൻ പറഞ്ഞതും അവൾ അവനെ കെട്ടിപ്പിടിച്ചു. """എന്നാലും നീയും കൂടി പറ്റിച്ചില്ലേ എന്നേ..? ""അത് ദേവു കൂടി പറഞ്ഞോണ്ടാ..ദേഷ്യം ഉണ്ടോ എന്നോട്... """ഇല്ലെടാ... അതുകൊണ്ടല്ലേ എനിക്ക് ഇത് ഇപ്പോൾ അവരോടൊക്കെ പറയാനും നമ്മുടെ കാര്യം ഒക്കെ ആവുകയും ഒക്കെ ചെയ്തത്... നിഷ്കളങ്കമായി ചോദിക്കുന്നവളോട് പറഞ്ഞ് കുട്ടൻ അവളുടെ നെറുകിൽ മുകർന്നു. "

""ഞങ്ങൾക്ക് അങ്ങോട്ട് വരാമോ...? പുറകിൽ ഭദ്രയുടെ ശബ്ദം കേട്ടതും ഇരുവരും പിടഞ്ഞു മാറി. എല്ലാവരും ഉണ്ടായിരുന്നു. """എന്തായാലും കാര്യങ്ങൾ എത്രത്തോളം ആയ സ്ഥിതിക്ക് വേഗം അമ്മയെയും കൂട്ടി വന്നോ ഞങ്ങളുടെ പെങ്ങളെ ശ്രീമംഗലത്തേക്ക് കൊണ്ട് പോകാൻ... ലച്ചുവിനെ ചേർത്ത് പിടിച്ച് അനന്തൻ പറഞ്ഞതും എല്ലാവരും അത് ശരി വച്ചു. ""അതേ നല്ലൊരു ദിവസം നോക്കി വായോ.. """രാജശേഖരൻ ( വിഷ്ണുവിന്റെ അച്ഛൻ ) ചിരിയോടെ പറഞ്ഞു. ലച്ചുവും കുട്ടനും പരസ്പരം നോക്കി നിന്നു. അച്ഛനും അമ്മയും ഹാളിലേക്ക് നടന്നു. """എന്നാലും എന്റെ അനന്തേട്ട... എന്റെ കാര്യത്തിൽ നിങ്ങൾക്കാർക്കും ഒരു താല്പര്യം ഇല്ലാണ്ടായിപ്പോയല്ലോ...! ദേവു പറഞ്ഞതും എല്ലാവരും അവളെ നോക്കി ചിരിച്ചു. """ആദ്യം നിനക്ക് വിവരം വയ്ക്കട്ടെ പിന്നെ അല്ലേ... ""ഹരിയേട്ടാ.. 😥 ദേവു ദയനീയമായി വിളിച്ചു. """ഒന്നെറിഞ്ഞു നോക്കിയതാണല്ലേ..? """ഹ്മ്മ് ഗോൾപോസ്റ്റിൽ ആളില്ലാത്തത് കണ്ട് ഒന്ന് ട്രൈ ചെയ്തതാ ചീറ്റി പോയി...😪 ലച്ചു രഹസ്യമായി ചോദിച്ചതും ദേവു പറഞ്ഞു. """"അനന്താ... നമുക്ക് ഇവളെ മറ്റേ കടയിലെ തമിഴനെ കൊണ്ട് കെട്ടിച്ചാലോ..? "

""ഏത്.. നമ്മുടെ ചിരിക്കുമ്പോൾ മുൻപിൽ തൂമ്പാ പല്ലുള്ള വേലുച്ചാമിയോ...? ""അതന്നെ... സൂപ്പർ ആടി കാണാൻ അവൻ നടന്ന് പോയാൽ പുള്ളിയുടുപ്പും കളർ കണ്ണാടിയും പോകുന്നതേ കാണൂ... നിനക്ക് ചേരും... ( ജസ്റ്റ്‌ ഫോർ ഫൺ ) """പോ... ☹️☹️ കുട്ടൻ പറഞ്ഞതും ദേവു പിണങ്ങി... """ദേവൂ... """എന്താ അനന്തേട്ടാ... """നോക്കുന്നോ.. """ഏഹ്ഹ്...! """നിനക്ക് ആക്രി ലുക്ക്‌ ഉള്ളോണ്ട് ചേരും ടീ.. ""ആക്രി നിങ്ങൾടെ കെട്യോൾ.. പറഞ്ഞു കഴിഞ്ഞാണ് ദേവു ഭദ്രയെ നോക്കിയത്. """യ്യോ... സോറി ഭദ്രേച്ചി.. ഒരു കൈയ്യബദ്ദം ദേവു അവിടുന്ന് ഇറങ്ങി ഓടിയതും അവിടെ ഒരു കൂട്ടച്ചിരി മുഴങ്ങി. കുറച്ച് നേരം കൂടെ കഴിഞ്ഞ് കുട്ടൻ പോകാൻ ഇറങ്ങി. അവൻ പോയിക്കഴിഞ്ഞ് ഭദ്രയും അനന്തനും യാത്ര പറഞ്ഞു. """ഇനി എന്നാ ഞങ്ങൾക്ക് രണ്ടാളും കൂടി ഒരു കൊച്ച് കുട്ടിക്കുറുമ്പനെയോ കുറുമ്പിയേയോ തരുന്നേ... ജയപ്രഭ പറഞ്ഞതും അനന്തൻ ഭദ്രയെ നോക്കി... അവൾ അവന്റെ നോട്ടം നേരിടാനാകാതെ നാണത്താൽ തല താഴ്ത്തി.. """അധികം വൈകിപ്പിക്കണ്ട ട്ടോ.. രാജശേഖരൻ കൂടെ അത് പറഞ്ഞതും ഇരുവരും ശരി വച്ച് അവിടെ നിന്നിറങ്ങി.........തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story