അനന്തഭദ്രം: ഭാഗം 56

anantha badhram

എഴുത്തുകാരി: മയിൽപീലി

രാജശേഖരൻ കൂടെ അത് പറഞ്ഞതും ഇരുവരും ശരി വച്ച് അവിടെ നിന്നിറങ്ങി... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ""ഭദ്രേ... ""ഹ്മ്മ്... ""ഇന്ന് വിഷ്ണുവിന്റെ അച്ഛനും അമ്മയും പറഞ്ഞത് നീ കേട്ടില്ലേ...? """എ... എന്ത്... ബെഡ് വിരിക്കുമ്പോൾ ആയിരുന്നു അനന്തൻ അത് ചോദിച്ചത്. """അത് മറ്റേ കാര്യം. ""ആ എനിക്ക് ഓർമയില്ല. """ഓ ഇവള്... ഭദ്രേ.... അവർക്ക് ഒരു കുറുമ്പിയേയോ കുറുമ്പനെയോ കൊടുക്കുന്ന കാര്യം. അനന്തൻ അത് പറഞ്ഞപ്പോഴേക്കും ഭദ്രയുടെ കവിളുകൾ ചോര തൊട്ടെടുക്കാൻ പാകത്തിന് രക്‌തവർണ്ണം ആയിരുന്നു. """അതിന്... അതിന്പ്പോ എന്താ... """അല്ല ഞാൻ മാത്രം വിചാരിച്ചാൽ അത് നടക്കില്ല... കുറുമ്പോടെ പറയുന്നവനെ ഭദ്ര ഒളികന്ണ്ണിട്ട് നോക്കി.എന്നിട്ട് തന്റെ ജോലി തുടരുന്നുകൊണ്ടിരുന്നു... അനന്തൻ ആണെങ്കിൽ അവളെ തന്നെ നോക്കി ഇരിക്കുകയായിരുന്നു. """ഓഹ് ഇവൾ ഒന്നും കേൾക്കുന്നില്ലേ ആവോ...? കുട്ടിക്ക് സഹകരണ മനോഭാവം തീരെ കുറവാ... അനന്തൻ അവളുടെ പ്രതികരണം ഒന്നും ഇല്ലാതെ ഇരുന്നപ്പോൾ ചിന്തിച്ചു.

ഇടയ്ക്ക് ഭദ്ര നോക്കുമ്പോൾ എന്തോ ചിന്തിച്ച് താടയ്ക്ക് കൈയും കൊടുത്ത് മേശയ്ക്കരുകിൽ ചുളിഞ്ഞ മുഖത്തോടെ ഇരിക്കുന്ന അനന്തനെ കാണെ ഭദ്രയ്ക്ക് ചിരി പൊട്ടുന്നുണ്ടായിരുന്നു... അവള് നോക്കുന്നത് കണ്ടതും അനന്തന്റെ മുഖത്ത് പിന്നെയും കുറുമ്പ് നിറഞ്ഞു. അത് കാണെ ഭദ്ര വേഗം നോട്ടം മാറ്റി. """മഹാദേവാ... ഈ അപ്പുവേട്ടന്റെ മനസ്സിൽ എന്താണാവോ... മുഖത്തേക്ക് നോക്കാനേ വയ്യല്ലോ... ""പെണ്ണേ... ചിന്തിച്ച് കഴിയുമ്പോഴേക്കും കാതരുകിൽ അവന്റെ ചുടു നിശ്വാസം അറിഞ്ഞതും ഭദ്ര ശ്വാസം എടുക്കാൻ മറന്നപോലെ നിന്നു. അവൻ അരുകിൽ വന്നത് അവൾ അറിഞ്ഞിരുന്നില്ല. പിന്നിൽ നിന്നും അവന്റെ കരങ്ങൾ ഇടുപ്പിൽ മുറുകുന്നത് ഭദ്ര അറിഞ്ഞു... അനന്തൻ താടി അവളുടെ തോലിന്മേൽ വച്ചു... അവന്റെ താടി രോമങ്ങൾ അവിടെ ഇക്കിളിപ്പെടുത്തുന്നുണ്ടായിരുന്നു... ഇടുപ്പിൽ മുറുകിയ കൈകളിലൊന്ന് മെല്ലെ സാരിക്കിടയിലൂടെ ഇഴഞ്ഞ് അവളുടെ നഗ്നമായ അണിവയറിൽ വിരലോടിച്ചതും ഭദ്രയുടെ ശ്വാസഗതി കൂടി...ഒപ്പം കൈയിലെ ബെഡ്ഷീറ്റ് അറിയാതെ തറയിൽ പോയിരുന്നു.

അതിനൊപ്പം അനന്തൻ അവളുടെ തോളിൽ ചുണ്ടുകൾ അമർത്തിയതും അവന്റെ നിശ്വാസത്തിന്റെ ചൂട് താങ്ങാൻ ആവാതെ ഭദ്രയുടെ ഒരു കൈ സാരിയിൽ തിരുത്ത് പിടിച്ചു... അനന്തൻ മെല്ലെ അവളുടെ കമ്മലിൽ കടിച്ചുവിട്ടു... ഭദ്രയുടെ മറുകൈ താലിയിൽ മുറുകി... അനന്തൻ അവളെ തിരിച്ച് നിർത്തിയതും ഭദ്രയ്ക്ക് ആ നോട്ടം താങ്ങാൻ ആവാതെ മിഴികൾ താഴ്ത്തി... അവളിൽ നിന്നും വമിക്കുന്ന കാച്ചെണ്ണയുടെ മണം അനന്തന്റെ നിയന്ത്രണം തെറ്റിക്കുന്നുണ്ടായിരുന്നു... അവളുടെ നെറ്റിൽ ഒന്ന് മുകർന്ന് കണ്ണുകളിൽ ചുണ്ട് ചേർത്ത് ഒടുവിൽ അത് ചുണ്ടുകളിലേക്കെത്തി നിന്നു. അറിയാതെ ഭദ്രയുടെ കൈകൾ അവന്റെ ഷർട്ടിൽ മുറുകി. അടുത്ത നിമിഷം അനന്തൻ അവളുടെ ചുണ്ടുകളെ സ്വന്തമാക്കിയിരുന്നു... ആ ചുംബനത്തിൽ ഇരുവരും അലിഞ്ഞുചേർന്നിരുന്നു... ശ്വാസം തടസമായി വന്നപ്പോൾ ഭദ്ര അവനെ ഊക്കോടെ തള്ളി മാറ്റി...

അവൾ നിന്ന് കിതയ്ക്കുന്നുണ്ടായിരുന്നു... അനന്തൻ കിതാപ്പോടെ തന്നെ അവളെ കുറുമ്പോടേ നോക്കി... ഞൊടിയിടയിൽ അവളുടെ ഇടുപ്പിലൂടെ കൈയിട്ട് അനന്തൻ അവളെ തന്നോട് ചേർത്തു... ഭദ്ര അവന്റെ കാപ്പി കണ്ണുകളിലേക്ക് പരവേശത്തോടെ നോക്കി... """ഈ ടേക്ക് ഒന്നൂടെ ഓക്കേ ആവാനുണ്ട്...! അനന്തൻ കുറുമ്പോടേ പറഞ്ഞതും ഭദ്ര അവനെ മിഴിച്ച് നോക്കി... അവൻ വീണ്ടും മുഖം അടുപ്പിക്കുന്നത് കണ്ടതും ഭദ്ര അവനെ വീണ്ടും തള്ളി മാറ്റി പുറത്തേക്കോടി.. ""ഛേ...! അനന്തൻ ചുണ്ട് കടിച്ചുകൊണ്ട് സ്വയം പറഞ്ഞ്. """അതേ... ഇനി എന്നേ ഇങ്ങനെ ശ്വാസം മുട്ടിക്കാനാ ഉദ്ദേശം എങ്കിലേ... ഞാൻ മുത്തശ്ശിയുടെ കൂടെ കിടക്കും ട്ടോ.. വാതിലിന് മറവിൽ നിന്നു കൊണ്ട് ഭദ്ര പറഞ്ഞു.. """യ്യോ ചതിക്കല്ലേടി... അനന്തൻ പറഞ്ഞതും ഭദ്ര ചിരിച്ചുകൊണ്ട് ഓടിയിരുന്നു... """ആകെ കൂടെ മനുഷ്യന് വല്ലപ്പോഴും കിട്ടുന്നത് ഇതേ ഉള്ളൂ... ഒടുക്കത്തെ കണ്ട്രോൾ ഇല്ലായ്‌മ കൊണ്ട് ഉള്ളതുകൂടി ഇല്ലാണ്ടാവോ..! ആകെ പെണ്ണ് നെഞ്ചിൽ ചേർന്ന് ഉറങ്ങുന്നതാ ഒരാശ്വാസം... ഉള്ളത് കൊണ്ട് ഓണം പോലെ 😌😌...

അനന്തൻ സ്വയം പറഞ്ഞ് കാട്ടിലിലേക്ക് മലർന്നു കിടന്നു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 രാത്രിയിൽ അച്ഛമ്മയ്‌ക്കൊപ്പം ഇരുന്ന് mrs Hitler കാണുകയാണ് നമ്മുടെ ദേവു... ഹോ മനുഷ്യൻ ഇപ്പോ റൊമാൻസ് വരും ഇപ്പോ റൊമാൻസ് വരും എന്ന് കരുതുമ്പോഴേക്കും ഈ DK കലമുടയ്ക്കും. അച്ഛമ്മ അത് കേട്ട് ചിരിച്ചുകൊണ്ടിരുന്നു. ""ഹോ എന്നാലും ഇങ്ങേർക്ക് എന്ത് ഗ്ലാമർ ആണല്ലേ അച്ഛമ്മേ...? ആ മീശയും ഉഫ്...! """ഹാ എന്റെ ദാമോതരേട്ടനും ഇങ്ങനെ വല്യ മീശ ഉണ്ടായിരുന്നു. എന്തൊരു കട്ടി മീശ ആയിരുന്നെന്നോ... """അമ്പടി അച്ഛമ്മക്കള്ളി.... ഇപ്പോഴും ഉള്ളിലെ ക്യാമുകി പോയിട്ടില്ല അല്ലേ..! """ഒന്ന് പോ കുട്ടി.. """അച്ചോടി നാണം വന്നോ... """ഹോ അന്നൊക്കെ ഞാൻ ആ മനുഷ്യന്റെ മീശയിൽ പിടിച്ച് വലിക്കുമായിരുന്നു....അന്നിതുപോലെ ഫോണൊന്നും ഇല്ലല്ലോ... കാണുന്നത് തന്നെ ഒളിച്ചാണ്... അന്ന് ഏട്ടൻ രണ്ട് ഞായറാഴ്ച കൂടുമ്പോ എനിക്ക് അമ്പലകുളത്തിന്റെ അടുത്ത് വന്ന് കത്ത് തരും... അടുത്ത തവണ തരുന്ന വരെ അത് വായ്ച് സമയം നീക്കും എന്നിട്ട് പെട്ടിയിൽ തുണികൾക്കിടയിൽ ഒളിച്ച് വയ്ക്കും...കാരണം പ്രണയം വീട്ടിൽ പിടിച്ചാലോന്ന് പേടിയാ..

"""ഹേ... അപ്പൊ നിങ്ങൾ പ്രേമിച്ചാണോ കെട്ടിയെ...? """ആന്നെ... """കേൾക്കട്ടെ ലോവ് സ്റ്റോറി..! """ഒരിക്കെ എന്റെ തുണികൾ എടുത്ത അമ്മ ഏട്ടന്റെ കത്ത് കണ്ടു... അന്നൊക്കെ അമ്മാവൻ മാരല്ലേ കാർന്നൊൻ സ്ഥാനത്... വീട്ടിൽ അമ്മാവൻ അറിഞ്ഞു. വഴക്കായി. അച്ഛൻ അന്ന് പത്രമില്ലിൽ ജോലിയായിരുന്നു ആള് സ്ഥലത്തില്ല. അച്ഛൻ വീട്ടിൽ വന്നപ്പോ എന്നേ അടിച്ചതിന്റെ പാടൊക്കെ കണ്ട് നേരെ ദാമു ഏട്ടന്റെ അടുത്ത് പോയി മറക്കണം എന്ന് പറഞ്ഞു. ജീവനുണ്ടേൽ എന്നെയേ കെട്ടു എന്ന് തറപ്പിച്ചു പറഞ്ഞു വിചുവിന്റെ അച്ഛച്ചൻ. പിന്നെ ഞാൻ കൊറേ പട്ടിണി ഒക്കെ കിടന്നു. അമ്മാവൻ എന്നേ വേറെ കെട്ടിക്കാനുള്ള പ്ലാൻ വരെ ഉണ്ടാക്കി. ""എന്നിട്ട്..? ""എന്നിട്ടെന്താ ഞാൻ അച്ഛന്റെ കാലിൽ വീണ്‌ കരഞ്ഞു. അച്ഛൻ അമ്മാവനോട് പറഞ്ഞു അവൾക്കിഷ്ട്ടം ഉള്ള ആളോടൊത്തു ജീവിക്കട്ടേന്ന്. പക്ഷെ എന്ത് പറയാൻ ഈ കല്യാണം നടന്നാൽ കുടംബക്കാര് ആരും കൂടുല എന്ന് പറഞ്ഞു. അച്ഛൻ പറഞ്ഞിട്ടോ എന്തോ പിറ്റേന്ന് വിചുവിന്റ അച്ഛച്ചൻ വന്ന് വിളിച്ചു. എല്ലാരും എതിർത്തപ്പോ ന്റെ അച്ഛൻ എന്റെ കൈ പിടിച്ച് ഏട്ടന്റെ കൈയ്യിൽ ചേർത്ത് വച്ചു...

പിന്നീടാങ്ങോട്ട് ഞങ്ങളുടെ ദിവസങ്ങൾ ആയിരുന്നു. ഏട്ടന്റെ അമ്മ പാവം ആയിരുന്നു. എന്നേ വല്യ ഇഷ്ട്ടം ആയിരുന്നു... വിഷമം എന്താന്ന് വച്ചാൽ അച്ഛനെ രഹസ്യമായിട്ട് കാണുമെങ്കിലും അമ്മയെ അമ്മയുടെ അവസാനകാലത്താണ് കണ്ടത്. """മുത്തശ്ശൻ എങ്ങനാ റൊമാന്റിക് ആ..? അവരുടെ കണ്ണ് നിറഞ്ഞപ്പോൾ ദേവു വിഷയം മാറ്റി. ""ആണോന്നോ...! ആള് എന്റെ പിന്നിൽനിന്ന് മാറില്ലായിരുന്നു... അവരതും പറഞ്ഞ് ചിരിച്ചു. """അല്ല അച്ഛമ്മേ ഈ വിഷ്ണുവേട്ടൻ ഇവിടുത്തെ അല്ലേ.. അല്ല പുള്ളിക്ക് ഇതൊന്നും കാണുന്നില്ല.. മുത്തശ്ശൻറെ രക്‌തം അങ്ങേർക്ക് കിട്ടിയില്ലെന്ന് തോന്നുന്നു... """ഹഹഹ... അപ്പോഴാണ് വിഷ്ണു മുകളിനിന്ന് ഷർട്ടിന്റെ കൈയും മടക്കിക്കൊണ്ട് ഇറങ്ങി വന്നത്... """അച്ഛമ്മേ ഈ ഹിറ്റ്ലർ എന്താണ് ആ ജ്യോതിയെ നോക്കാത്തെ...? വിഷ്ണുവിനെ ഏറുക്കണ്ണിട്ട് നോക്കി ദേവു അച്ഛമ്മയോട് ചോദിച്ചു. """എന്റെ അച്ഛമ്മേ ഈ സമയം വല്ല പാട്ടോ മറ്റോ വച്ചൂടെ...ഒണക്ക സീരിയൽ. """ഹാ ഹിറ്റ്ലറെ പോലുള്ളോരൊക്കെ ഇങ്ങനെയാ... Un romantic മൂരാച്ചികൾ...

വിഷ്ണു അവളെ ഒന്ന് കൂർപ്പിച്ചു നോക്കികൊണ്ട് പുറത്തേക്ക് പോയി. """ ഹ്മ്മ്... അച്ഛമ്മേടെ വിച്ചൂട്ടൻ എന്താ ഇങ്ങനെ...? പെട്ടന്ന് ദേവു അവർക്കരുകിലേക്ക് നീങ്ങി ഇരുന്നു. """അച്ഛമ്മേ അച്ഛമ്മ എന്ത് മരുന്ന അച്ഛച്ചന് കൊടുത്തത്..? ഉണ്ടേൽ എനിക്ക് കൂടി താ... കുറച്ച് അങ്ങേർക്ക് കലക്കി കൊടുക്കട്ടെ...എന്റെ ചെരുപ്പ് തേഞ്ഞു... ദേവു ചുണ്ട് ചുളുക്കി പറഞ്ഞു. ""അത് അങ്ങനെ മരുന്നൊന്നും ഇല്ല... കളർപ്പില്ലാത്ത സ്‌നേഹം കൊടുത്താൽ മതി. """പക്ഷെ അങ്ങേര് എന്റെ സ്‌നേഹം കാണുന്നില്ലല്ലോ...! ""അവന് നിന്നോട് ഇഷ്ട്ടം ഒക്കെ ഉണ്ട്. ഇല്ലെങ്കിൽ അവൻ എന്നേ നിന്നേ പറഞ്ഞ് വിട്ടേനെ.. ""ആണോ... അപ്പൊ അതെങ്ങനെ പുറത്ത് കൊണ്ട് വരും...? """അതിനൊരു വഴിയുണ്ട്...! അച്ഛമ്മ എന്തോ അവളുടെ ചെവിയിൽ പറഞ്ഞതും ദേവു കണ്ണുകൾ വിടർത്തി അവരുടെ കവിളിൽ അമർത്തി ചുംബിച്ചു..........തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story