അനന്തഭദ്രം: ഭാഗം 57

anantha badhram

എഴുത്തുകാരി: മയിൽപീലി

അച്ഛമ്മ എന്തോ അവളുടെ ചെവിയിൽ പറഞ്ഞതും ദേവു കണ്ണുകൾ വിടർത്തി അവരുടെ കവിളിൽ അമർത്തി ചുംബിച്ചു... ഇനിയാണ് മോനെ വിഷ്ണുമഹാദേവ് വിശ്വാനന്ദാ... (വിഷ്ണുവിന് അമ്മയുടെ അച്ഛന്റെ പേരാണ് ഒപ്പം ചേർത്തിരിക്കുന്നത് ) ഈ ദേവുവിന്റെ കളികൾ നിങ്ങള് കാണാനിരിക്കുന്നത്. ദേവു ഒരു ഗൂഢമായ ചിരിയോടെ ഇരുന്നു. ശേഷം ഫോൺ എടുത്ത് ഒരു നമ്പറിലേക്ക് വിളിച്ചു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 """അളിയാ... രാവിലെ വിഷ്ണു വീടിന് പുറത്തേക്ക് ഇറങ്ങിയതും എന്തോ വന്നവന്റെ നെഞ്ചിലേക്ക് ഇടിച്ചു നിന്നു. """നീ.. നീയോ.. വിഷ്ണു വന്ന ആളെ അടിമുടി നോക്കി.. അഭിമന്യു... വിഷ്ണുവിന്റെ തിരുവന്തപുരത്ത് വർക് ചെയ്യുന്ന കൂട്ടുകാരൻ ആണ്... ഡിഗ്രി ക്കും അവരൊന്നിച്ചായിരുന്നു... """നിന്നേ ഇന്നലെ അല്ലേ ഞാൻ ഉത്സവത്തിന് വിളിച്ചത്. അതിനുള്ളിൽ... """അത് എനിക്കിവിടം വരെ വരേണ്ട ഒരാവശ്യം ഉണ്ടായിരുന്നു. അപ്പോ പിന്നെ ഉത്സവം കൂടിയിട്ട് പോകാമെന്നു വച്ചു. 😁😁 """ആഹ്ഹ് എന്നാ നീ അകത്തേക്ക് വാ.. """അഭിയേട്ടാ...! ദേവു ഓടി വന്നവനെ കെട്ടിപ്പിടിച്ചു.

""ദേവൂട്ടി... അവനവളെ എടുത്ത് കറക്കി. വിഷ്ണുവിനെ കണ്ട നാൾ മുതൽ ഇവര് തമ്മിൽ കൂട്ടാണ്... അവനെ കാണാൻ വേണ്ടി അവസരമൊരുക്കുന്നതും അവൻ എവിടൊക്കെ പോകുന്നെന്ന് അപ്‌ഡേഷൻ കൊടക്കുന്നതും അഭിയാണ്... വിഷ്ണുവിനോടുള്ള ദേവുവിന്റെ ഇഷ്ട്ടം ആദ്യം പൊക്കിയത് അഭിയാണ്... എന്നാൽ അഭിക്ക് ഇതറിയാമെന്ന് വിഷ്ണുവിന് അറിയില്ല. ദേവുവിന് വിഷ്ണുവിന്റെ അഡ്രെസ്സ് കൊടുത്തത് തന്നെ അഭിയാണ്. എന്നിട്ട് അവൾ ഇവിടെ വന്ന കാര്യം വിഷ്ണു പറഞ്ഞപ്പോൾ അഭി നിഷ്ക്കുവായി സംസാരിച്ചതേ ഉള്ളൂ... ഇതൊക്കെ കണ്ട് എന്തുകൊണ്ടോ വിഷ്ണുവിന് ഇതുവരെയില്ലാത്ത ഒരു വിമ്മിഷ്ടം അനുഭവപ്പെട്ടു. ദേവു മാക്സിമം അഭിയോട് ഒട്ടിനിന്ന് സംസാരിച്ചു. """അഭി...! വിഷ്ണുവിന്റെ ഉച്ചത്തിലുള്ള ശബ്ദം കേട്ട് ദേവുവും അഭിയും അവനെ ഞെട്ടി നോക്കി... ""അത്.. നീ വന്നതല്ലേ ഉള്ളൂ... അകത്ത് പോയി റസ്റ്റ്‌ എടുക്കാൻ... ""ഹോ അതിനാണോ നീ ഇങ്ങനെ ഒച്ചയിട്ട് പേടിപ്പിക്കുന്നേ.. ''""ആഹ്ഹ് നീ ചെല്ല് ഞാൻ അമ്പലത്തിൽ പോയിട്ട് വരാം...

""ശെരിയടാ...എന്തേലും കഴിക്കട്ടെ. അമ്മേ... അതും വിളിച്ച് അഭി അകത്തേക്ക് പോയി. മുൻപും വന്നിട്ടുള്ളത് കൊണ്ട് അവിടെ എല്ലാവർക്കും അവനെ അറിയാം. """ഹ്മ്മ് അപ്പൊ അച്ഛമ്മയുടെ മരുന്ന് ഏറ്റ് തുടങ്ങി...ഇത്ര വേഗം ആകുമെന്ന് കരുതിയില്ല...! വിഷ്ണു പോകുന്നത് നോക്കി അവൾ ഊറി ചിരിച്ചുകൊണ്ട് മനസ്സിലോർത്തു. പിന്നീട് അകത്തേക്ക് പോയി... പോകുന്ന പോക്കിൽ അച്ഛമ്മയ്ക്ക് ഒരു തമസ്ആപ് കാണിക്കാനും അവൾ മറന്നില്ല. അച്ഛമ്മയും കൊള്ളാമെന്നു കാണിച്ചു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 റൂമിലേക്ക് നടക്കും വഴിയാണ് ഒരു കൈ അവളെ പിടിച്ച് വലിച്ചത്... """ഹോ അഭിയേട്ടൻ ആയിരുന്നോ... മനുഷ്യൻ പേടിച്ച് പോയി. """പോടീ കുരുപ്പേ.. ഇന്നലെ നട്ടപ്പാതിരയ്ക്ക് വിളിച്ച് രാവിലെ ഇവിടെ ഉണ്ടാവണം എന്ന് പറഞ്ഞ് നിലവിളിച്ചതും പോരാ... പാതിരാതിക്കാ ഞാൻ വണ്ടി പിടിച്ച് വന്നത്. ഇനി കാര്യം പറ എന്താ അന്റെ ഉദ്ദേസം 🤨..? ദേവു അതിനൊന്ന് ഇളിച്ചു കാണിച്ചു... അച്ഛമ്മ പറഞ്ഞ് കൊടുത്ത ഐഡിയ ഓർമ്മ വന്നു...അത് അഭിയോട് പറയാൻ തുടങ്ങി. """അതിനൊരു വഴിയുണ്ട്...! "

""എന്താ അച്ഛമ്മേ അത്.. ഈ ആണുങ്ങൾക്ക് പെണ്ണുങ്ങളെക്കാൾ കൂടുതലാണ് കുശുമ്പ് എന്ന് പറയുന്ന സാധനം. വിച്ചൂട്ടന് നിന്നോട് ഇഷ്ട്ടം ഉണ്ടെങ്കിൽ നിന്നോട് വേറെ ഒരാൺകുട്ടി അടുത്ത് ഇടപഴകിയാൽ അവന് കുശുമ്പ് കുത്തും. 🤭🤭 """തന്നെ..! പക്ഷെ ഇവിടെ ഇപ്പോ വേറെ ആൺകുട്ടി എന്ന് പറയാൻ.. അഹ് കിട്ടിപ്പോയി... ഇതിന് പറ്റിയ ഒരാൾ എന്റെ അടുത്തുണ്ട്... സൂപ്പർ അച്ഛമ്മേ... അതും പറഞ്ഞവൾ അവരുടെ കവിളിൽ ചുംബിച്ചു. """😫😫 എടി കുരുപ്പേ ബ്രോക്കർ പണിക്കാണല്ലേ നീ എന്നേ വിളിച്ച് വരുത്തിയത്...? """ചെറുതായിട്ട്... 😌😌 """ഫ്ഫാ...! """ആട്ടരുത് അഭിയേട്ട... ആട്ടരുത്...! 🤧 പ്രണയിക്കുന്നവർക്ക് വേണ്ടി ഹംസം ആകുന്നത് ഒരു പുണ്യം അല്ലേ...! കേട്ടിട്ടില്ലേ ദമയന്തിയും ദുഷ്യേന്തനും...! """ഓഹ് എടി പോത്തേ നളനും ദമയന്തിയും ആണ്... 😬😬 """ആഹ് എനിക്കത് മാറി പോകും. ആരായാലെന്താ നിങ്ങൾ മാറ്ററിൽ നിന്ന് പോകുന്നു... അപ്പോ ഹംസം... അത് ദൂതായിട്ട് പോയതറിയില്ലേ... """ഹ്മ്മ് അന്നത്തെ കാലത്ത് അത് ദൂതൻ ഇന്നലെ ബ്രോർക്കർ അത്രേ ഉള്ളൂ.. 😏😏 """അഭിയേട്ട... "

""ഹും അവൻ ഉത്സവത്തിന് വിളിച്ചതുകൊണ്ട് രക്ഷപെട്ടു. ഇല്ലെങ്കിൽ എന്ത് ചെയ്തേനെ..? ഞാനാണ് ഇതിന്റെ ഒക്കെ പിന്നിൽ എന്ന് അറിഞ്ഞാൽ അവനെന്നെ ഓടിച്ച് മടക്കി പെട്ടിയിൽ ആക്കിയേനെ.. 😩. """" നിങ്ങൾ നിധയെ വൺ വേ പ്രേമിക്കുന്നത് എനിക്കറിയില്ലെന്ന് കരുതിയോ... അഭി ഞെട്ടി.. """നിനക്ക്... എങ്ങനെ...? ""മോനെ അഭികുട്ടാ... കാള വാല് പൊക്കുമ്പോഴേ അറിയാം എന്തിനാണെന്ന്... എല്ലാ സൺ‌ഡേ യും എന്നേ വിളിച്ച് വിഷ്ണുവേട്ടൻ എവിടൊക്കെ പോകുന്നെന്ന് പറയുന്നത് ഞാൻ അങ്ങേരെ കാണാൻ വരുമെന്നും വരുമ്പോൾ ഞാൻ അവളെയും കൊണ്ടേ വരുമെന്നും നിങ്ങൾക്കറിയാം... ഓസിന് വായിനോക്കി നിങ്ങൾ അവള്ടെ രക്തം ഊറ്റുന്നത് ഞാൻ കാണുന്നില്ലെന്ന് കരുതിയോ...? """നീ കണ്ടായിരുന്നു അല്ലേ...😌😌 """ഹ്മ്മ് അപ്പൊ എന്നേ ഹെല്പ് ചെയ്താൽ അഭിയേട്ടന്റെ വൺ വേ ഞാൻ ടു വേ ആക്കാൻ ഹെല്പ് ചെയ്യാം... 😎😎 """അങ്ങനെ ആണെകിൽ... """ആണെങ്കിൽ...? ""നമുക്ക് ഒരു കൈ നോക്കാം...😁 """അപ്പൊ ഇനി മിഷൻ "വിഷ്ണു മഹാദേവ് " സ്റ്റാർട്ട്... രണ്ടുപേരും പരസ്പരം ഷേക്ക്‌ ഹാൻഡ് കൊടുത്തു........തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story