അനന്തഭദ്രം: ഭാഗം 58

anantha badhram

എഴുത്തുകാരി: മയിൽപീലി

"""അപ്പൊ ഇനി മിഷൻ "വിഷ്ണു മഹാദേവ് " സ്റ്റാർട്ട്... രണ്ടുപേരും പരസ്പരം ഷേക്ക്‌ ഹാൻഡ് കൊടുത്തു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 """അപ്പുവേട്ട... """അപ്പുവേട്ട... ""എന്താണ് പെണ്ണേ കിടന്ന് കൂവുന്നത്... അമ്പലത്തിലെ കണക്കുകൾ നോക്കുന്ന തിരക്കിൽ കൈയിലെ കണക്ക് ബുക്കിൽനിന്നും കണ്ണെടുക്കത്തെ അനന്തൻ ചോദിച്ചു. """ഞാൻ വിളിച്ചാൽ വിളി കേട്ടാൽ ന്താ... ""ഞാൻ മൂളിയല്ലോ.. """ഹ്മ്മ് സ്വപ്നത്തിലാവും.. 😏 """എന്താ കാര്യം പറയ്.. """മറ്റെന്നാൾ ഉത്സവാണ്.. ""അതെനിക്ക് അറിയാലോ.. ""അതല്ല സാധനങ്ങൾ എടുത്തില്ല. നാളെ ഒരു ദിവസം കൊണ്ട് ഇങ്ങനെയാ ഒക്കെയും കൂടെ... ഓർമയിൽ ആദ്യ ഇത്രയും താമസിക്കണേ....! പരിഭവിച്ചുകൊണ്ട് ഭദ്ര അനന്തനെ നോക്കി പറഞ്ഞു. അനന്തൻ അവളെ തന്നെ അടിമുടി നോക്കി ഇരിക്കുകയായിരുന്നു. """ന്താ ഏട്ടൻ ഇങ്ങനെ നോക്കണേ... ""

"ഹ്മ്മ് മ്മ്.... നേരെത്തെ ഒക്കെ അപ്പുവേട്ട എന്ന് വിളികേട്ടാൽ തന്നെ ചുറ്റും നോക്കണമായിരുന്നു എവിടുന്നാ ആ വിളി വന്നതെന്ന്...! അപ്പോൾ മാത്രമേ കാണുള്ളായിരുന്നു കതകിന്റെ പിന്നിൽ നിന്ന് ഈ കുഞ്ഞിത്തല... """അത് അന്ന് അപ്പുവേട്ടൻ എന്റെ മുറച്ചെറുക്കൻ മാത്രം ആയിരുന്നില്ലേ...പിന്നെ എനിക്ക് പേടിയായിരുന്നു. എന്തെങ്കിലും ചോദിച്ചാൽ തിന്നാൻ വരില്ലേ... ഇപ്പൊ.. """ഇപ്പോ എന്റെ എല്ലാമല്ലേ.... """ആണോ.. """പിന്നല്ലാതെ... കള്ള ഗൗരവത്തിൽ അവൾ അവനെ കോർപ്പിച്ചുനോക്കികൊണ്ട് പറഞ്ഞു. ""അപ്പോ ഇപ്പോ എന്നേ പേടിയില്ലേ... """ഇല്ലല്ലോ.. എനിക്ക് ഇപ്പോ ഈ കാട്ടുപൂച്ചയെ പേടിയില്ല...! ""ഒട്ടും...ഇല്ലേ..? കൈയിലെ ബുക്ക്‌ മേശമേൽ മടക്കി വച്ച് മീശ ഒന്ന് പിരിച്ചുകൊണ്ട് ഒരു പ്രത്യേക ഭാവത്തിൽ അനന്തൻ ചോദിച്ചു. ഒരു ചെറിയ പരവേശം അവളിൽ ഉടലെടുത്തു. പക്ഷെ അത് ഭയം ആയിരുന്നില്ല...

ഒരു തരം വെപ്രാളം ആയിരുന്നു... ""ഏയ്... എനിക്ക്... പേടി.. ഒന്നുമില്ലല്ലോ.. പതർച്ച പുറത്ത് കാണിക്കാതെ അവൾ ഒരുവിധം പറഞ്ഞൊപ്പിച്ചു. ഒരു നിമിഷം അവളെ നോക്കി നിന്നിട്ട് തൊട്ടടുത്ത നിമിഷം അനന്തൻ അവളെ വലിച്ച് മടിയിൽ ഇരുത്തി... കൈകൾ കൊണ്ട് അവളെ വട്ടം പിടിച്ചിരുന്നു. ഭദ്ര അതോട്ടും പ്രതീക്ഷിച്ചിരുന്നില്ല. """അപ്പു.. അപ്പുവേട്ട.... എന്താ... """എന്ത്... """അത് വിട്ടേ എനി... എനിക്ക് അടുക്കളയിൽ ജോലി.... ജോലിയുണ്ട്. """എന്ത് ജോലിയാ... അവളുടെ മുഖത്തേക്ക് മുഖം അടുപ്പിച്ചുകൊണ്ട് വളരെ മൃദുലമായ സ്വരത്തിൽ അവൻ ചോദിച്ചു. """അത്... പിന്നെ... ""എന്താ എന്റെ പൊണ്ടാട്ടി ഇങ്ങനെ വിയർക്കുന്നേ... പേടിയില്ലെന്ന് പറഞ്ഞിട്ട്...? അവളുടെ ചുണ്ടിന്മേലും കഴുത്തിലും പൊടിഞ്ഞ വിയർപ്പ് തുള്ളികളെ സാകുതം വീക്ഷിച്ചുകൊണ്ട് വീണ്ടും അവൻ ചോദിച്ചു. അവന്റെ കണ്ണുകൾ അവളുടെ മുഖമാകെ ഓടിനടക്കുന്നുണ്ടായിരുന്നു...

അത് കാണെ ഭദ്രയ്ക്ക് വെപ്രാളം കൂടാൻ തുടങ്ങി. """അത്... ഞാൻ... അപ്പുവേട്ടൻ... """ഞാൻ അതിന് ഒന്നും ചെയ്തില്ലല്ലോ...? അവളുടെ ചുണ്ടിൽ വിരലോടിച്ച് അനന്തൻ പറഞ്ഞതും ഭദ്രയുടെ ശ്വാസഗതി കൂടി വന്നു... അത്രയും അടുത്ത് അവനോട് ചേർന്നുള്ള ആ ഇരുപ്പിൽ ഭദ്രയ്ക്ക് സ്വയം നഷ്ടമാകുന്നപോലെ തോന്നി. അവന്റെ നിശ്വാസം മുഖത്തേക്ക് ഇടതടവില്ലാതെ തട്ടിക്കൊണ്ടിരുന്നു. """ ഭദ്രേ... അവൾ മുഖം ഉയർത്തുന്നതിനൊപ്പം അനന്തൻ അവളുടെ മുടിയിഴകളിലേക്ക് മുഖം പൂഴ്ത്തി. ഭദ്ര ഒന്നേങ്ങി കൊണ്ട് അവന്റെ മുടിയിഴകളിൽ കൈകൾ ചേർത്തു. അവളിൽ നിന്നുയിരുന്ന ഗന്ധം അവനെ മറ്റേതോ ലോകത്തേക്ക് കൊണ്ട് പോകുന്നുണ്ടായിരുന്നു... മുടിയിൽ നിന്നും അനന്തന്റെ മുഖം അവളുടെ കഴുത്തിൽ സ്ഥാനം പിടിച്ചു... കഴുത്തിൽ പൊടിഞ്ഞ വിയർപ്പുത്തുള്ളികളെ അനന്തൻ ചുണ്ടിനാൽ ഒപ്പിയെടുത്തു.

ഒപ്പം അവന്റെ കൈകൾ ഭദ്രയുടെ ഇടുപ്പിൽ മുറുകി ഭദ്രയുടെ കണ്ണുകൾ കൂമ്പി അടഞ്ഞു. അവളുടെ ഉയർന്നുതാഴുന്ന നെഞ്ച് അനന്തനിൽ അമർന്നിരുന്നു.... വിട്ട് പിരിയാൻ മനസ്സില്ലാതെ ഇരുവരും മറ്റേതോ ലോകത്തെന്ന പോലെ ഇരുന്നു... (പോയി ജോലി നോക്ക് പിള്ളേരെ..😜😜 അന്യരുടെ റൊമാൻസിൽ എത്തി നോക്കുന്നോ..അവരവിടിരുന്ന് റൊമാൻസിച്ചോട്ടെ...സാധനം എടുക്കാൻ ഇന്നും പോകുന്ന ലക്ഷണം ഇല്ല.) 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 വൈകുന്നേരം വിഷ്ണു വരുമ്പോൾ ദേവുവും അഭിയും ഫോണിൽ നോക്കി ഇരിപ്പുണ്ടായിരുന്നു.. അത്രയും ചേർന്ന് ആണ് അവരിരിക്കുന്നത്. കൈയ്യിൽ ഒരു പാത്രത്തിൽ ചിപ്സും ഉണ്ട്... രണ്ടും കൂടെ തകർത്ത് എന്തോ പറയുന്നുണ്ട്. അവള് കഴിക്കുന്നതിനൊപ്പം അവനും വാരികൊടുക്കുന്നുണ്ട്. വിഷ്ണുവിന് ഇതൊക്കെ കണ്ട് വല്ലാത്ത ഒരു ദേഷ്യം വരുന്നുണ്ടായിരുന്നു...

"""ഞാൻ വന്നത് പോലും അറിയാതെ ഇരിക്കാ... കുരുപ്പ്... അല്ലാത്തപ്പോ വന്ന് കേറിയാൽ വിഷ്ണുവേട്ട എന്നും പറഞ്ഞ് പുറകേ വരുന്നവളാ... അവന്റെ കൂട്ട് കിട്ടിയപ്പോൾ എന്നേ വേണ്ട... വിഷ്ണു സ്വയം മനസ്സിൽ പറഞ്ഞു. അതനുസരിച്ച് കണ്ണുകൾ കൂർത്ത് വരികയും മുഖത്ത് പലവിധ ഭാവങ്ങൾ മിന്നി മറയുന്നും ഉണ്ടായിരുന്നു. എന്നാൽ ദേവു ഇതൊക്കെ ഇടം കണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു. """ഹ്മ്മ് ദേവു മോളേ നീ തകർത്ത്... ഏൽക്കുന്നുണ്ട് ഏൽക്കുന്നുണ്ട്... ദേവു മനസ്സിൽ പറഞ്ഞു. """വസൂ....! വിഷ്ണു ഉച്ചത്തിൽ വിളിച്ചു. ദേവുവും അഭിയും അവനെ മുഖമുയർത്തി നോക്കി... """മ്മ് ച്ച്... പിന്നില്ലേ.. പെട്ടെന്ന് തന്നെ അത് വിട് എന്നുള്ള ഭാവത്തിൽ രണ്ട് പേരും സംസാരം തുടർന്നു. (നമ്മുടെ ബാംഗ്ലൂർ ഡെയ്‌സിൽ നസ്രിയയും ഡി ക്യു വും കൂടി അടിയുണ്ടാക്കുമ്പോൾ നിവിൻ ഹെയർ സ്റ്റൈൽ കാണിക്കാൻ വരില്ലേ... അത് പോലെ.)

അത് കൂടെ കാണെ വിഷ്ണുവിന് ദേഷ്യം ഇരട്ടിച്ചു. മുഖം ഒക്കെ ചുമക്കാൻ തുടങ്ങി. """എനിക്കൊരു ചായ തരാൻ ഇവിടെ ആരൂലെ...! """എന്തിനാ വിച്ചു സന്ധ്യ നേരത്ത് കിടന്ന് ഒച്ച വയ്ക്കുന്നത്... '"""പിന്നെ ഞാൻ വന്നിട്ട് ആരെങ്കിലും ഒന്ന് മൈൻഡ് ചെയ്യുന്നുണ്ടോ..? വിഷ്ണു ഇടംകണ്ണിട്ട് ദേവുവിനെ നോക്കി പറഞ്ഞു. അത് നിന്നേ ഉദ്ദേശിച്ചാണ്.. നിന്നേ തന്നെ ഉദ്ദേശിച്ചാണ്... വിഷ്ണു ദേവൂന് മാത്രം കേൾക്കാൻ പാകത്തിന് പറഞ്ഞു. """അത് ഏറ്റ് പിടിച്ച പോലെ വേറെ ഒരു കഴുതയും. അത് നിന്നേ ഉദ്ദേശിച്ചാണ്... നിന്നേ മാത്രം ഉദ്ദേശിച്ചാണ്. ദേവു കഴുത്ത് ചൊറിയുന്നപോലെ നൈസ് ആയിട്ട് അഭിയോട് പറഞ്ഞു. """😌😌 എനിക്കിത് വേണം...! """അതിന് നീ വന്നത് ഞാൻ കണ്ടോ...? """അത് പിന്നെ വസുവിനെ ഞാൻ വിളിച്ചല്ലോ... """ഏട്ടൻ വിളിച്ചായിരുന്നോ... കൈയ്യിൽ മൊബൈലും പിടിച്ച് ലച്ചു ഇറങ്ങി വന്നു... കുട്ടി കേട്ടില്ല വിളിച്ചത്...

എങ്ങനെ കേൾക്കും ലൈസെൻസ് ആയതോടെ കുട്ടനുമായി കുറുകലോട് കുറുകൽ... വിഷ്ണു അവളെ ഒന്ന് തറപ്പിച്ച് നോക്കി. ലച്ചു അത് കാണെ ദേവുവിനെ എന്താന്ന് ആക്ഷൻ ഇട്ട് ചോദിച്ചു. ദേവു കണ്ണടച്ച് കാണിച്ചു. വിഷ്ണു നോക്കാൻ പോകുന്നെന്ന് തോന്നിയതും ഒന്നുമറിയാത്തപോലെ പഴയപോലെ കുനിഞ്ഞിരുന്നു. """നീ ബഹളം വയ്ക്കാതെ ഞാൻ ചായ കൊണ്ട് വരാം... """എനിക്ക് വേണ്ട ഇനി ചായ... """എന്നാ ഞാൻ ഏട്ടന് ജൂസ് ഉണ്ടാക്കി കൊണ്ട് വരട്ടെ... """എനിക്ക് ഒരു കുന്തവും വേണ്ട.. അപ്പോളും ദേവുവും അഭിയും മുഖം ഉയർത്തി നോക്കിയില്ല. ദേഷ്യപ്പെട്ട് പറഞ്ഞിട്ട് വിഷ്ണു നടക്കാൻ തുടങ്ങി. എന്നിട്ട് പെട്ടെന്ന് തിരിഞ്ഞ് ലച്ചുവിന്റെ അടുത്തു വന്നു.

"""നിന്റെ ഫോൺ ഉണ്ടല്ലോ... അത് ഞാൻ തല്ലി പൊട്ടിക്കും നോക്കിക്കോ... വിഷ്ണു അതും പറഞ്ഞ് മുകളിലേക്ക് കയറിപ്പോയി.. ലച്ചു വായും തുറന്ന് നിന്നു. """ഹല്ലേ... ഈ ചെക്കാനിതെന്താ കലി ദേഹത്ത് കൂടിയോ..! ജയപ്രഭ മുഖം ചുളിച്ച് ഇതെന്ത് കൂത്ത് എന്നുള്ള മട്ടിൽ അടുക്കളയിലേക്ക് പോയി... വിഷ്ണു പോയി കഴിഞ്ഞ് ദേവുവും അഭിയും അത്രയും നേരം അടക്കി വച്ചിരുന്ന ചിരിയെ സ്വാതന്ത്രമാക്കി... രണ്ടാളും വയറ് പൊത്തി ചിരിക്കാൻ തുടങ്ങി.....തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story