അനന്തഭദ്രം: ഭാഗം 59

anantha badhram

എഴുത്തുകാരി: മയിൽപീലി

വിഷ്ണു പോയി കഴിഞ്ഞ് ദേവുവും അഭിയും അത്രയും നേരം അടക്കി വച്ചിരുന്ന ചിരിയെ സ്വാതന്ത്രമാക്കി... രണ്ടാളും വയറ് പൊത്തി ചിരിക്കാൻ തുടങ്ങി. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 """ഹും പരിചയം ഉണ്ടെങ്കിൽ എന്താ അവനോട് ഒട്ടിയേ ഇരിക്കാവോ... എന്താണാവോ ഫോണിൽ ഇത്ര ആസ്വദിച്ച് കാണാൻ ഇരിക്കുന്നത്. അതോ പോട്ടെ... ഞാൻ വന്നിട്ട് ഒന്ന് മൈൻഡ് ചെയ്തോ അവള്. മുറിയിൽ ചെന്ന് തന്റെ അമർഷം തീർക്കുകയാണ് വിഷ്ണു... ഉണ്ടാനേ ടെൻഡിസ്റ്റിനെ കാണിക്കേണ്ടി വരും ചൂർത്തുക്കളെ....🤭🤭 മുഖത്തുന്ന് ഇപ്പോൾ ചോര തൊട്ടെടുക്കാം... അവൻ പോലും അറിയാതെ അവന്റെ ഉള്ളിൽ കുശുമ്പ് വന്ന് നിറഞ്ഞു. """അളിയാ... ""ആഹ്... 😏😏 """നീ എന്താടാ തേക്കിനിയിലെ നാഗവല്ലിയെ പോലെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നെ...? വിഷ്ണു അവനെ ഒന്ന് കണ്ണുരുട്ടി നോക്കി. """ഓഹ് യൂട്യൂബിൽ വീഡിയോ കണ്ട് ചിരിച്ച് ചിരിച്ച് മടുത്തു. """ ഒരുപണിയും ഇല്ലാത്തോർക്ക് ചിരിക്കാലോ...! വിഷ്ണു പിറുപിറുത്തു. ""'എന്താടാ... """എനിക്ക് കുളിക്കണം... """ഏഹ്ഹ്...? """എനിക്കിപ്പോ കുളിക്കണം. """നീ കുളിച്ചോ ""

"ആഹ്ഹ്... വിഷ്ണു അവിടെ കിടന്ന ടവലും എടുത്ത് ആരെയോ അടിയ്ക്കാൻ പോകുന്നപോലെ പോയി... """ഹോ ഞാൻ വിചാരിച്ചപോലെ മദാമ്പള്ളിയിലെ ആ മനോരോഗി ദേവു അല്ല.. അത് വിഷ്ണു ആണ്... 😩😩 ഈ പോക്ക് പോയാൽ എന്തായാലും എന്റെ വൺ വേ ടു വേ ആകില്ല... അതിന് മുൻപ് ഇതുങ്ങളുടെ ഇടയ്ക്ക് കിടന്ന് ഞാൻ ചാകും... ഇവൻ എന്നേ തട്ടിയാൽ എന്റെ നിധ വിധവയാകുമല്ലോ ദൈവമേ... 😩😩 അഭി അവിടെ നിന്ന് സ്വയം പറഞ്ഞു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 """"ലച്ചൂ... """ഹ്മ്മ്.... """വൈകുന്നേരം ഞാൻ വിളിച്ചപ്പോൾ നീ എവിടെ ആയിരുന്നു... """സോറി ഹരിയേട്ടാ ഞാൻ അമ്മ വിളിച്ചിട്ട് പോയതാ... ""ഹ്മ്മ്... ലച്ചൂമ്മ... """ഹ്മ്മ്... """എനിക്കൊരു ഉമ്മ താടി... """ഉമ്മയോ... ഞാനോ...? """അല്ല അപ്പുറത്തെ വീട്ടിലെ വസന്ത ചേച്ചി...!😤 """ഏഹ്ഹ് അപ്പൊ ഹരിയേട്ടന് അവരുമായി ബന്ധം ഉണ്ടല്ലേ... ""എന്ത് ബന്ധം... """എനിക്ക് മനസ്സിലായി... ഞാൻ ഉമ്മ താരത്തോണ്ടല്ലേ... """ലച്ചൂ... 😰😰 """പോ എന്നോട് മിണ്ടണ്ട... """ലച്ചൂ ടീ മോളേ... പോയോ.. എനിക്ക് എന്തിന്റെ കേടായിരുന്നു ദൈവമേ... കെട്ടും മുൻപേ ഇവളെന്നെ ഡിവോഴ്സ് ആക്കും. കുട്ടൻ തലയ്ക്ക് കൈ വച്ച് പോയി.. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

വൈകുന്നേരം അനന്തനും ഭദ്രയും സാധനങ്ങൾ വാങ്ങി വരുമ്പോൾ മായയും കിച്ചൂട്ടനും വന്നിരുന്നു. """അപ്പു മാമേ... കിച്ചൂട്ടൻ ഓടി അനന്തന്റെ കൈയ്യിൽ കയറി. അവനിപ്പോൾ അനന്തനെ വല്യ കാര്യമാണ്. അനന്തൻ അവനെ കോരി എടുത്തു. """ആഹാ.. നീ കൊള്ളാലോ... എന്നേ കണ്ടാൽ എന്റെ പിന്നിൽനിന്ന് മാറാത്തവനാ... ഇപ്പോ നിനക്ക് നിന്റെ അപ്പുമാമയെ മതിയല്ലേ...? ഭദ്ര കള്ളപ്പരിഭവം കാണിച്ചു കൊണ്ട് കിച്ചൂട്ടനോട് ചോദിച്ചു. """നിന്റെ ചിറ്റയ്ക്ക് ഒട്ടും കുശുമ്പില്ല അല്ലേ കിച്ചൂട്ടാ.. അനന്തൻ ചുണ്ട് കടിച്ച് പിടിച്ച് ഭദ്രയെ നോക്കി പറഞ്ഞു. """രണ്ടാളും ഒറ്റ കെട്ടായിക്കോ... ഞാൻ പോവാ... ഇനി വരണേ അമ്മ അടിക്കാൻ വരണു ചിറ്റേ രക്ഷിക്കെന്ന് പറഞ്ഞ്. കിച്ചൂട്ടൻ അനന്തന്റെ മുഖത്തേക്ക് നോക്കി...അനന്തൻ കണ്ണുകൊണ്ട് എന്തോ കാണിച്ചു. """തിത്തേ... സോറി തിത്തേ... ഭദ്ര ഉണ്ടനെ പൊട്ടിവന്ന ചിരി അമർത്തി പിടിച്ചുകൊണ്ട് ഗൗരവത്തിൽ നിന്നു. ഉടനെ കിച്ചൂട്ടന് അനന്തന്റെ കയ്യിലിരുന്ന് തന്നെ അവളിലേക്ക് ചാഞ്ഞുകൊണ്ട് ഭദ്രയുടെ കവിളിൽ ഉമ്മ കൊടുത്തു.

ഭദ്ര ചിരിയോടെ അത് വാങ്ങി തിരികെ അവനും കൊടുത്തു. """വന്നിട്ട് കൊറേ ആയോ മായേച്ചി...? """ഇല്ലടി ഇത്തിരി നേരം ആയെ ഉള്ളൂ. മുത്തശ്ശി ചായ തരാന്ന് പറഞ്ഞ് പോയിട്ടുണ്ട്... ഞാൻ ഉണ്ടാക്കാമെന്ന് പറഞ്ഞ് കേട്ടില്ല. """ആണോ എങ്കിൽ ഞാൻ പോയി ഉണ്ടാക്കികൊണ്ട് വരാം... ഭദ്ര അകത്തേക്ക് പോയി.. """ശങ്കരൻ മാമ വന്നില്ലേ... """അച്ഛൻ നാളെ വരും അപ്പൂ... അവിടെ ഏതോ കൂട്ടുകാരന്റെ മോൾടെ കല്യാണം ഉണ്ട്... അവിടെ ഇന്നൊന്ന് തലകാണിച്ചിട്ട് വരാമെന്ന് പറഞ്ഞു. ""ഹ്മ്മ് എന്നാ വാ അകത്തേക്ക് പോകാം.. മായ ചിരിയോടെ അകത്തേക്ക് പോയി... ഒപ്പം കിച്ചുട്ടനെ കൊണ്ട് അനന്തനും. കിച്ചൂട്ടൻ അവന്റെ താടിയിൽ പിടിച്ച് കളിക്കുകയായിരുന്നു... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 രാത്രി കഴിക്കാൻ ഇരിക്കുകയായിരുന്നു എല്ലാവരും. ദേവു അഭിയുടെ അടുത്ത് തന്നെ ഇരുന്നു. ""ദാ മോനെ കഴിക്ക് ജയപ്രഭ ചപ്പാത്തിയിലേക്ക് കുറച്ചുകൂടി കറി ഒഴിച്ച് കൊടുത്തു. """കഴിക്ക് അഭിയേട്ടാ... വല്ലാണ്ട് ക്ഷീണിച്ച് പോയി. """ഓഹ് തടിച്ച് അമൂൽ ഡബ്ബ പോലെ ഇരിക്കുന്ന ഇവനാണോ..

ദേവു പറയുന്ന കേട്ട് വിഷ്ണു മനസ്സിലോർത്തു. """ആഹ്ഹ് അഹ്.. ആഹ്ഹ്.. അയ്യോ ആ വെള്ളം എങ്ങെടുത്തെ... നെറുകിൽ കയറി എന്ന് തോന്നുന്നു. അഭി ചുമയ്ക്കുന്ന കണ്ട് ദേവു പറഞ്ഞു. വിഷ്ണു അത് നീക്കി വച്ച് കൊടുത്തു. ദേവു അവൻ കാണാനായി അഭിയ്ക്ക് വെള്ളം ചുണ്ടോട് അടുപ്പിച്ച് കൊടുത്തു. വിഷ്ണു ഇസ്തപ്പെടാത്ത പോലെ കുനിഞ്ഞിരുന്ന് ചപ്പാത്തി കഴിക്കാൻ തുടങ്ങി... ""അയ്യോ മാറുന്നില്ലല്ലോ... ദേവു അവസരം മുതലാക്കി അഭിയുടെ തലയ്ക്കിട്ട് കൊട്ടാൻ തുടങ്ങി.. """യ്യോ... അമ്മച്ചി... ദേവു നിർത്തുന്നില്ലായിരുന്നു... വിഷ്ണു ആണെങ്കിൽ ചപ്പാത്തിയോടാണ് ദേഷ്യം കാണിക്കുന്നത്... '"""ഡീ ഡീ... മതി ലവൻ വലിച്ച് കീറുന്നത് ചപ്പാത്തിയല്ല എന്നെയാണ്... ചുമ ഒന്നടങ്ങിയതും അഭി രഹസ്യമായി പറഞ്ഞു. ദേവു അടി നിർത്തി... വിഷ്ണു അവളെ നോക്കാതെ ഇരിക്കുന്നത് കാണെ എന്തോ ആലോചിച്ചു. ശേഷം ഐഡിയ കത്തിയ പോലെ കയ്കൾ കരിപാത്രത്തിലേക്ക് നീണ്ടു. കറി വിളമ്പുന്ന പോലെ ആവൾ കുറച്ചെടുത്ത് അഭിയുടെ ഷർട്ടിൽ തട്ടി. """ശോ... കറി വീണല്ലോ... സോറി അഭിയേട്ടാ... ""

"ഡീ മഹാപാപി എന്റെ 5000 രൂപയുടെ ഷർട്ടാ നീ കറിയിൽ മുക്കിയത് 😩😩 ദേവു കാര്യമായിട്ട് ഇരുന്ന് തുടയ്ക്കാൻ തുടങ്ങി. വിഷ്ണു പല്ലൊക്കെ കടിച്ച് പൊട്ടിക്കുന്നുണ്ട്. """ശെരിയാക്കി തരാമെടി. വിഷ്ണു കാല് വച്ച് മേശയുടെ അടിയിൽ കൂടി കാലിൽ ചവിട്ടാൻ തുടങ്ങി. """ഏഹ്ഹ് ഇവൾക്ക് വേദന ഒന്നും ഇല്ലേ..? വിഷ്ണു അവളുടെ മുഖത്തെ എക്സ്പ്രഷൻ നോക്കി ഒന്നുകൂടി അമർത്തി ചവിട്ടി. """"യ്യോ.... അമ്മച്ചീ... """എന്താ മോനെ... ""കലാ.. കലാ... """കാലാനോ...? """അല്ല എന്റെ കാല്. """കാലിന് എന്ത് പറ്റി.. """ഒരു പട്ടി ചവിട്ടി ഓടിച്ചു. 😭😭 വിഷ്ണു അത് കേട്ട് മുഖം ചുളിച്ച് പറ്റിപ്പോയി എന്ന ഭാവത്തിൽ ഇരുന്നു. """എന്താ മോനെ...?? ""അത് കാല് മേശയുടെ കാലിൽ തട്ടിയെന്ന് പറഞ്ഞതാ... """അയ്യോ സൂക്ഷിക്കണ്ടേ മോനെ... """ഹ്മ്മ് ... അതും പറഞ്ഞ് അഭി എഴുന്നേറ്റു. """മോൻ എഴുന്നേൽക്കാണോ...? ഒരു ചപ്പാത്തി കൂടി കഴിക്ക്... """വേണ്ട അമ്മേ നിറഞ്ഞു. അഭി ഒരു പ്രത്യേക ടൂണിൽ ഞരങ്ങുന്ന ശബ്ദത്തോടെ പറഞ്ഞുകൊണ്ട് ഞൊണ്ടി ഞൊണ്ടി നടന്ന് പോയി. "

""ഈ കണക്കിന് പോയാൽ നിധയെ കെട്ടേണ്ടി വരില്ല അതിന് മുന്നേ ഞാൻ കന്യകനായി മരിക്കേണ്ടി വരും...! ഒരുത്തി തലയും തല്ലിപ്പൊളിച്ചു ഒരുത്തൻ കാലും ചവിട്ടി ഓടിച്ചു... അഭി സ്വയം പറഞ്ഞു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 """സേട്ടൻ അവിടൊന്ന് നിന്നേ... വിഷ്ണു പോകാനൊരുങ്ങിയതും ദേവു പിന്നിൽ നിന്നും വിളിച്ചു. """എന്താ... വിഷ്ണു ഗൗരവം വിടാതെ ചോദിച്ചു. """"എന്തിനാ ആ പാവത്തിന്റെ കാല് ചവിട്ടിയത്...? നെഞ്ചിൽ കൈ പിണച്ച് നിന്ന് ദേവു ചോദിച്ചു. """ഞാനോ... ""എന്തെ ഞാനല്ലേ...? """അത് ഞാൻ അറിയാതെ ചവിട്ടിയതാ... """ഓഹോ.. """നിനക്ക് എന്ത് വേണം ചുമ്മാ എന്നേ ചൊറിയാൻ വരണ്ട. വിഷ്ണു കള്ളം പിടിക്കാതെ ഇരിക്കാൻ വേണ്ടി പറഞ്ഞുകൊണ്ട് പോയി. """ദേവു അവൻ പോവുന്നത് നോക്കി ഇരുന്നു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 """അമ്മേ.. ഇപ്പോ വന്ന ആ ചേട്ടനും ആ ദേവുവിന്റെ ആളാ... ""ഹ്മ്മ് എനിക്കും തോന്നി... വരട്ടെ അവള് ആരേ ഇറക്കിയാലും വിഷ്ണു എന്റെ മോൾക്ക് ഉള്ളതാ... ഈ സ്വത്തുക്കളും. ""

"വിചുവേട്ടന് ആ ദേവൂനോട് എന്തോ ഉണ്ടെന്ന് എനിക്കൊരു സംശയം. """അവനങ്ങനെ ഉണ്ടെങ്കിലും അതൊന്നും നടക്കില്ല. എന്റെ ഏട്ടന്റെ പേരിലുള്ള ഈ കണക്കറ്റ സ്വത്തുക്കളും പുറത്തുന്ന് ഒരുത്തി വന്ന് അനുഭവിക്കാൻ ഈ ഭാരതി വിടില്ല. """ഹ്മ്മ് എനിക്കും അതാ വേണ്ടേത് അമ്മേ... കല്യാണം കഴിഞ്ഞ് ഈ സ്വത്തുക്കൾ എന്റെകൂടെ പേരിലായാൽ ഞാൻ തന്നെ വിഷ്ണുവേട്ടനെ ഡിവോഴ്സ് ചെയ്ത് അതിന്റെ പേരിലുള്ള കോമ്പൻസേഷനും വാങ്ങി തൊട്ടടുത്ത ദിവസം എന്റെയും ദീപുവിന്റെയും വിവാഹം...! നക്ഷത്ര ഗൂഢമായ ചിരിയോടെ പറഞ്ഞതും ഭരതി സ്വത്തുക്കളുടെ കണക്കെടുപ്പ് മനസ്സിൽ കൂട്ടിതുടങ്ങിയിരുന്നു....! 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 പിറ്റേന്ന് രാവിലെ തന്നെ ലച്ചുവിന്റെ പിണക്കം മാറ്റാൻ കുട്ടൻ വീട്ടിലേക്ക് വന്നു. ദേവുവും വിഷ്ണുവും മുകളിലത്തെ മുറിയിൽ ആണല്ലോ... മുത്തശ്ശി മുറിയിൽ ആയിരിക്കും. """ഹാ ഹരിയോ... """ആഹ് അത് ഞാൻ ലച്ചുവിനെ ഒന്ന് കാണാൻ... """ഞാൻ വിളിക്കാം മോനെ.... """വേണ്ടമ്മേ... ഞാൻ പോയി കണ്ടോളാം... """ആഹ്ഹ് എന്നാ നീ ചെല്ല് ഞാൻ ചായ എടുക്കാം... """ജയ അതും പറഞ്ഞ് അടുക്കളയിലേക്ക് പോയി... കുട്ടൻ പതിയെ ലച്ചുവിന്റെ പിണക്കം മാറ്റാൻ മുറിയിൽ കയറി... ""ഈ പെണ്ണിത് എവിടെ പോയി...!

കുട്ടൻ മുറി മൊത്തോം നോക്കിയിട്ട് വെളിയിലേക്ക് ഇറങ്ങി... അപ്പോഴാണ് ബാത്‌റൂമിന്റെ കർട്ടന് പുറകിൽ ഒരു അനക്കം കണ്ടത്... ""ഓഹ് രാവിലെ കുളിയൊക്കെ കഴിഞ്ഞ് നിൽക്കാണല്ലേ.... കൊച്ച് കള്ളി...നിന്റെ പിണക്കം ഒക്കെ ഞാൻ ഇന്ന് മാറ്റിത്തരാം... താങ്കഭസ്മ കുറിയിട്ട തമ്പുരാട്ടി.. നിന്റെ തിങ്കളാഴ്ച നോയമ്പിന്ന് മുടക്കി തരാം എന്റെ ലച്ചൂമ്മാ... കുട്ടൻ അനങ്ങാതെ പോയി കർട്ടന് പുറകിൽ കൂടി കെട്ടിപ്പിടിച്ചു. ""അഹ്... എന്തോ പറയാൻ തുടങ്ങിയതും അവൻ പുറകിലൂടെത്തന്നെ വായ പൊത്തി... ""കിടന്ന് പിടയ്ക്കാതെ പെണ്ണേ... ഒച്ചയിട്ട് ആളെ കൂട്ടുമോ...? """ഹ്മ്മ് ഹ്മ്മ്.... """എന്താ.. ദേ ചുമ്മാ പിണങ്ങി ഇരുന്നാൽ ഉണ്ടല്ലോ ഉമ്മയിലൊന്നും നിർത്തില്ല ഞാൻ... അതും പറഞ്ഞ് അവൻ കഴുത്തിൽ മുഖം ചേർത്തു... """ഹരിയേട്ടാ... """എന്തോ.... """ഇവിടേ...🤨🤨 """ഹായ് ലച്ചൂ... ""ഏഹ്ഹ് 😲😲 കുട്ടൻ അവളോട് ഹായ് പറഞ്ഞ് വീണ്ടും കെട്ടിപിടിച്ച് നിന്നിട്ട് പെട്ടെന്ന് ഞെട്ടിയപോലെ കൈ വിട്ടു... ""ലച്ചൂ... അപ്പൊ ഇതാരാ... പെട്ടെന്ന് കർട്ടന് പിന്നിലുള്ള ആള് പുറത്തേക്ക് വന്നതും കുട്ടൻ ഞെട്ടിത്തരിച്ചു നിന്നു. ......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story