അനന്തഭദ്രം: ഭാഗം 60

anantha badhram

എഴുത്തുകാരി: മയിൽപീലി

കുട്ടൻ അവളോട് ഹായ് പറഞ്ഞ് വീണ്ടും കെട്ടിപിടിച്ച് നിന്നിട്ട് പെട്ടെന്ന് ഞെട്ടിയപോലെ കൈ വിട്ടു... ""ലച്ചൂ... അപ്പൊ ഇതാരാ... പെട്ടെന്ന് കർട്ടന് പിന്നിലുള്ള ആള് പുറത്തേക്ക് വന്നതും കുട്ടൻ ഞെട്ടിത്തരിച്ചു നിന്നു. """ഏഹ്ഹ്...ലച്ചൂ... നീ ആണായോ... 😲😲 ""ഞാനല്ലേ മനുഷ്യാ ഇവിടെ നിൽക്കുന്നത്... 🤨 """അയ്യോ അപ്പൊ ഇവൻ ഏതാണ് ഈ വതൂരി...? """അങ്ങോട്ട് മാറ്... വതൂരി നിന്റെ.. 😤😤 """ഹരിയേട്ടാ...ലച്ചു എന്താ ഇവിടെ പ്രശ്നം...? ദേവു അങ്ങോട്ട് ചാടിത്തുള്ളി വന്നു. """അല്ല ഇവൻ.. """അതാണോ ഞാൻ പറയാറില്ലേ ഹരിയേട്ടാ എന്റേം കടുവയുടേം ഒരു ഫ്രണ്ട് അഭിയേട്ടനെ കുറിച്ച്..! ആ പുള്ളിയാണിത്... ""അഭിയേട്ട ഇതാണ് നമ്മുടെ ലച്ചുവിന്റെ ഭാവി വരനും പ്രെസെന്റ് ക്യാമുകനും ആയ ഹരിയേട്ടൻ.. ഇതിനാണോ ഇവിടെ പ്രശ്നം...? ദേവു എല്ലാവരെയും മാറി മാറി നോക്കികൊണ്ട്‌ ചോദിച്ചു. """"എനിക്ക് മതിയായി...!😤 ""എന്ത്...? """കഷ്ടകാലം മൊത്തോം എന്റെ പുറകെയാണ്.... വന്ന അന്ന് തൊട്ട് ഇവിടെയുള്ള രണ്ടെണ്ണത്തിന്റെ ചവിട്ടും ഇടിയും തൊഴിയും കൊണ്ട് മതിയായി അതിന്റെ കൂടെ ബലാത്സംഗവും... 😩😩

"'""ഏഹ്ഹ് യു മീൻ റേപ്പ് അറ്റെപ്ന്റ്...? 🧐🧐 """ആഹ്... കുറച്ചുകൂടി കഴിഞ്ഞിരുന്നെങ്കിൽ ഇവൻ എന്റെ ചാരുഥാർഥ്യം നശിപ്പിച്ചേനെ.... """അത് ചാരുഥാർഥ്യം അല്ല ചരിത്രം ആണ്... '""ഓഹ് ചരിത്രം അല്ല ചാരിത്ര്യം...! """എന്ത് കോപ്പ് ആണെങ്കിൽ എന്താ നഷ്ടം എനിക്കല്ലായിരുന്നോ... ഇവനത് ഊറ്റിയെടുത്തിരുന്നെങ്കിൽ...? 😕😕 """"അയ്യേ ഞാൻ അത്തരക്കാരൻ അല്ല... ഞാൻ ഇവളാണെന്ന് വച്ച്... """ഹേ അപ്പൊ കല്യാണത്തിന് മുന്നേ ഫസ്റ്റ് നൈറ്റ്‌ നുള്ള പ്ലാൻ ആയിരുന്നല്ലേ... """ഓഹ് എന്റെ പൊന്ന് ദേവു... ഞാൻ ഒന്ന് കെട്ടിപ്പിടിച്ചൂന്നെ ഉള്ളൂ... ""അപ്പൊ നീ എന്റെ കഴുത്തിൽ വച്ച ഉമ്മയോ...? 🤨 """നാറ്റിക്കരുത് ഒന്ന് മിണ്ടാത്തെ നിൽക്കോ... """അഭിയേട്ടൻ ഒന്ന് ഒച്ച വച്ചിരുന്നെങ്കിൽ ഹരിയേട്ടൻ ഉണരില്ലായിരുന്നോ...? """എങ്ങനെ വയ്ക്കാനാണ്... ഈ തെണ്ടി എന്റെ വാ പൊത്തി പിടിച്ചേക്കുകയല്ലായിരുന്നോ... എന്നാലും ഞാൻ വഴങ്ങിയില്ല ട്ടോ... """ഹ്മ്മ് എന്തായാലും പ്രശ്നം കഴിഞ്ഞല്ലോ... ""ഹ്മ്മ് വന്ന് വന്ന് ജീവിക്കാൻ വയ്യേണ്ടന്നായി...

നീ വാ എന്തേലും കഴിക്കാം കുറച്ച് കഴിഞ്ഞ് മറ്റേ തെണ്ടിയുടെ കൈയ്യിൽ നിന്ന് വാങ്ങി കൂട്ടാൻ ഉള്ളതാണ്...സ്റ്റാമിന വേണ്ടേ...! അതും പറഞ്ഞ് അഭി ദേവുവിനെ കൂട്ടി അവിടുന്ന് നടന്നു. എന്നിട്ട് വേഗം കുട്ടന്റെ അടുത്ത് വന്നു... ""എന്റെ പൊന്നളിയാ ഫസ്റ്റ് നൈറ്റിൽ അവളെയൊന്നും ഇങ്ങനെ കേറി പിടിച്ചേക്കല്ലേ... അവള് ഇറങ്ങി ഓടും... മനുഷ്യന് ഇത്രയും ആക്രാന്തം പാടില്ല... കുറച്ച് കുറക്കാം... """😬😬 അവന്റെ ചെവിക്കരുകിൽ പറഞ്ഞിട്ട് അഭി പോയി. """ലച്ചൂ... അഭി പോയതും കുട്ടൻ ലച്ചുവിനെ വിളിച്ചു. ""കുച്ചൂ... 😡😡 """ഡീ... പിണങ്ങല്ലേ...! """എന്തെ വൻസുന്ദര ചേച്ചിയുടെ കൈയ്യിൽ നിന്ന് ഉമ്മ കിട്ടിയില്ലേ... ""എന്റെ ലച്ചൂ... ഉമ്മ ചോദിച്ചപ്പോൾ നീ അങ്ങനെ പറഞ്ഞതുകൊണ്ടല്ലേ ഞാൻ അങ്ങനെ പറഞ്ഞത്... ""വേണ്ട ഹരിയേട്ടന് എന്നോട് ഒരു സ്‌നേഹോം ഇല്ല.☹️☹️ ""നിന്നോട് സ്‌നേഹം ഇല്ലാത്തോണ്ടാണോ ഞാൻ രാവിലെ തന്നെ നിന്റെ പിണക്കം മാറ്റാൻ ഇങ്ങോട്ട് വന്നത്... """അപ്പൊ ഇഷ്ട്ടം ഉണ്ടല്ലേ... """നിന്നോട് മാത്രേ ഇഷ്ടമുള്ളൂ പെണ്ണേ.. കുട്ടൻ അവളെ കെട്ടിപ്പിടിച്ചു.ആവൾ തിരികയും..

കുട്ടൻ അവളുടെ കവിളിൽ കൈ വച്ച് നെറ്റിമുട്ടിച്ച് നിന്ന് അവളോട് കൊഞ്ചിക്കൂണ്ടിരുന്നു... """എന്റെ കൃഷ്ണാ...!😧😧 അച്ഛമ്മ അങ്ങോട്ട് വന്നതും കുട്ടനും ലച്ചുവും ഞെട്ടി മാറിനിന്നു... """അത്.. പിന്നെ അച്ഛമ്മ.. ഇപ്പോ വന്നു... ഞങ്ങൾ... കുട്ടൻ തപ്പി തടഞ്ഞ് കർട്ടനിലൊക്കെ പിടിച്ച് അവിടെയും ഇവിടെയും നോക്കി നിന്നു... ലച്ചു അപ്പോഴേക്കും ഓടിയിരുന്നു... """എന്നാ അച്ഛമ്മേ ഞാനങ്ങോട്ട്... 😬😬 കുട്ടൻ ഒരു വളിച്ച ചിരിയോടെ പോകാൻ ആഞ്ഞതും അച്ഛമ്മ അവന്റെ ചെവിക്ക് പിടിച്ചു. """യ്യോ അച്ഛമ്മേ വേദനിക്കുന്നു... വിട് വിട്.. ""രണ്ടും കൂടെ കുരുത്തക്കേട് കാണിച്ചതും പോരാ... ""ആഹ് വേദനിക്കുന്നു... അച്ഛമ്മ അവന്റെ ചെവിയിലെ പിടി വിട്ടു. ""ദേ രണ്ടും കൂടെ ഒളിച്ച് നിന്ന് പ്രേമിക്കാതെ ഉത്സവം കഴിഞ്ഞ് അവളെയും കെട്ടി പൊക്കോണം... """ഹ്മ്മ്...😬 കുട്ടൻ പോകാൻ നിന്നിട്ട് പതിയെ തിരിഞ്ഞ് അച്ഛമ്മയ്ക്കരുകിൽ വന്നു. """അച്ഛമ്മേ അതുപിന്നില്ലേ.. ""ഉരുണ്ട് കളിക്കണ്ട ഞാൻ ആരോടും പറയുന്നില്ല... ""ഹ്മ്മ് ന്നാ ഞാൻ... കുട്ടൻ ചമ്മി അവിടുന്ന് പോയി...

അച്ഛമ്മ അവന്റെ പോക്ക് കണ്ട് ഒരുചിരിയോടെ നിന്നു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ഭദ്രയും മായയും ചേർന്ന് നാളത്തേക്കുള്ളതൊക്കെ ഒരുക്കുകയായിരുന്നു... കിച്ചൂട്ടനും ഉണ്ടൊപ്പം... മുത്തശ്ശിയും ഇപ്പോ ഉത്സാഹത്തിലാണ്... അനന്തൻ രാവിലെത്തന്നെ അമ്പലത്തിലേക്ക് പോയി. """ഭദ്രേ... ആ ഭരണി ഒന്നിങ്ങേടുത്തെ... അച്ചാർ ഉണ്ടാക്കുകയായിരുന്നു മായ ഭദ്ര ഭരണി കൊണ്ട് കൊടുത്തു. """ഇതൊക്കെ ഞാൻ എന്നേ ഇട്ട് വച്ചേനെ മായേച്ചി.. അതെങ്ങനാ അപ്പുവേട്ടനെ ഒന്ന് കിട്ടണ്ടേ...! മായ അതിനൊന്ന് ചിരിച്ചു. """ഈ പ്രാവശ്യം ഉത്സവത്തിന് ഒരു സർപ്രൈസ് ഉണ്ട്ട്ടോ... ""ഏഹ്ഹ് അതെന്താ... '"""അതല്ലേ സർപ്രൈസ്... ഭദ്ര ചിരിയോടെ പറഞ്ഞു. """കിച്ചൂ... ഫോൺ ഇങ്ങു കൊണ്ട് വന്നേ... ഫോൺ കിട്ടിയാൽ പിന്നെ അതിനകത്താ... ആദ്യമൊക്കെ എന്റെ ജോലി നടക്കാൻ ഞാൻ കൊടുക്കുമായിരുന്നു... ഇപ്പോ അങ്ങനെ കൊടുക്കത്തോണ്ട് ചെക്കൻ കണ്ണ് തെറ്റിയാൽ ഉടനെ എടുക്കും. """മ്മേ... ""ആഹ്ഹ് വന്നോ കുട്ടിക്കുറുമ്പൻ... """ഇന്നാ പിച്ചോ ഫോൺ.. കിച്ചൂട്ടൻ പിണങ്ങി നിന്നു. അപ്പോഴേക്കും ഫോൺ റിങ് ചെയ്തു.

""ശരത്തേട്ടനാ... ഭദ്രേ ഇതൊന്ന് നോക്കിക്കോണേ... മായ അതുമായി പുറത്തേക്ക് നടന്നു. ഒപ്പം കിച്ചൂട്ടനും.. """മ്മ്മ്... മ്മ്... മ്മ്മ്മ്... മ്മ്മ്മ്... ഭദ്ര വെറുതേ പാട്ടിന്റെ ഈണം മൂളിക്കൊണ്ടിരുന്നു... പെട്ടെന്നാണ് പിന്നിൽ നിന്ന് രണ്ട് കൈകൾ ചുട്ടിപ്പിടിച്ചത്... """ആഹ്ഹ്.. ""ഒച്ച വയ്ക്കല്ലേ പെണ്ണേ... """ഇതെപ്പോ വന്നു... വാതിലിൽ എത്തി നോക്കികൊണ്ട് അനന്തന്റെ കരവാലയത്തിനുള്ളിൽ നിന്നുകൊണ്ട് ഭദ്ര ചോദിച്ചു. """ഇപ്പോ... അനന്തൻ കുസൃതിയോടെ പറഞ്ഞു. ""എന്നിട്ട് ബുള്ളറ്റിന്റെ സൗണ്ട് കേട്ടില്ലല്ലോ...! """വണ്ടി ശ്രീരാഗിന്റെ കൈയ്യിലാ...അവനിപ്പോ വരും... ഞാനെ ആ കണക്ക് ബുക്ക്‌ ഇവിടേ വച്ച് മറന്നു. """അല്ല എന്തെ അടുക്കള വഴി...? ഭദ്ര കള്ള ഗൗരവത്തോടെ ചോദിച്ചു.. ""എന്റെ പെണ്ണിനെ കാണാൻ... നീ ഇവിടെ ആകുമെന്ന് എനിക്കറിയാം.. """യ്യോ മായേച്ചി എങ്ങാനും വന്നാൽ മാറിയേ അപ്പുവേട്ടാ.. ""മായേച്ചി അകത്തേക്ക് പോകുന്നകണ്ടാ ഞാൻ വന്നേ... നീ ഒന്ന് അടങ്ങ് പെണ്ണേ... """എന്താ മോനെ ഉദ്ദേശം...? അതും കള്ള പൂച്ചയെ പോലെ പതുങ്ങി... """നീ അല്ലേ എനിക്ക് കാട്ടുപൂച്ചയെന്ന് പേരിട്ടത്...?

കാട്ടുപൂച്ചയ്ക്കേ ഇങ്ങനെ ആരും കാണാതെ കട്ട് തിന്നാനാ ഇഷ്ട്ടം... ഒരുകൈയ്യാൽ മീശ പിരിച്ചുകൊണ്ട് അനന്തൻ പറഞ്ഞു. """ദേ അപ്പുവേട്ടാ.... വേണ്ടാട്ടോ...! അനന്തൻ മുഖം അടുപ്പിക്കുന്നത് കണ്ട് ഭദ്ര പറഞ്ഞു. ""ഓ മൂഡ് കളയാതെ പെണ്ണേ... ഇന്നലയെ കിച്ചു കുരുപ്പ് കാരണം എനിക്ക് ഒന്നും കിട്ടിയില്ല... ഒരെണ്ണം താടി.. കണ്ണുകൾ കുറുക്കി തന്നോട് കെഞ്ചുന്നവനെ കാണെ ഭദ്രയ്ക്ക് ചിരിപൊട്ടി. """കി... കീ..... അനന്തൻ മുഖം ചുണ്ടിനോട് അടുപ്പിച്ചതും ബുള്ളറ്റിന്റെ ഹോൺ മുഴങ്ങിയിരുന്നു... """ഓഹ് തെണ്ടി നശിപ്പിച്ച്... അനന്തൻ പല്ല് കടിച്ചു... ഭദ്ര പൊട്ടി വന്ന ചിരി അടക്കാൻ പാട് പെട്ടു.. ""ടി.. ടീ... പ്ലീസ് ടി കഷ്ടപ്പെട്ട് വന്നതല്ലേ ഒരെണ്ണം... """കീ... """ഓഹ് ഇവൻ സമ്മതിക്കൂല... ""അപ്പുവേട്ടാ... നടന്നെ...... ""ടി.. അനന്തൻ അവളെ ദയനീയമായി നോക്കി.. ""മ്മ്ച്ച്... പോയെ.. ഭദ്ര കണ്ണുരുട്ടികൊണ്ട് പറഞ്ഞു. """ഞാൻ പോവൂല.. ""ദേ അപ്പുവേട്ടാ കളിക്കാതെ പോയെ... ഭദ്ര അവനെ പുറത്തേക്ക് തള്ളിക്കൊണ്ട് നടന്നു... """ഓഹ് കഴിഞ്ഞ ജന്മം ഈ കാര്യത്തിൽ ഞാൻ ആർക്കോ പണി കൊടുത്തു അതാ കറക്റ്റ് സമയത്ത് ഇങ്ങനെ തടസം... അനന്തൻ പിറുപിറുത്തു. """ഭദ്രേ... ഭദ്ര കൂർപ്പിച്ചു നോക്കി. ""നിനക്കൊരു താല്പര്യം ഇല്ല. """നടന്നെ നടന്നെ... വണ്ടി പോട്ടെ... ഭദ്ര അവനെ ഉന്തി തള്ളി നടന്നു.

"""ഹേ നീ എങ്ങനെ അകത്തുന്ന് വരുന്ന് അപ്പൂ... """അത് ഞാൻ ഒരു സാദനം എടുക്കാൻ വന്നതാ... പക്ഷെ കിട്ടിയില്ല...! അനന്തൻ പരിഭവത്തോടെ ഭദ്രയെ ഏറുകണ്ണിട്ട് നോക്കികൊണ്ട്‌ പറഞ്ഞു. ""ഹ്മ്മ് ഭദ്രേ ഞാൻ അടുക്കളയിൽ കാണും.. ""ഹ്മ്മ്.. അപ്പുവേട്ടാ... ഞാൻ പോയി ബുക്ക്‌ എടുത്തിട്ട് വരാം... ""എന്നാ ഞാനും കൂടെ..? ""വേണ്ട മോൻ ഇവിടേ നിന്നേച്ചാൽ മതി ട്ടോ... ""ഓ... 😏 ഭദ്ര വേഗം പോയി ബുക്കുമായി വന്നു. "" ഭദ്രേ... 😁😁 """ചെല്ല് ചെല്ല്... അനന്തൻ പുറത്തേക്ക് നടന്നു. ഭദ്ര തൂണിൽ ചാരി അവൻ പോകുന്നത് ചിരിയോടെ നോക്കി... പ്രതീക്ഷിക്കാതെ അവൻ തിരികെ വന്ന് ഭദ്രയുടെ കവിളിൽ അമർത്തി ചുംബിച്ചു... ഭദ്ര വാ തുറന്ന് കവിളിൽ കൈ വച്ച് പോയി... ""കട്ട് തിന്നാൻ വന്നാലേ തിന്നിട്ടെ ഞാൻ പോകൂ... ഇതെങ്കിലും തന്നില്ലെങ്കിൽ എനിക്കൊരു സമാധാനം കാണില്ല... 😉 ഒരു കണ്ണിറുക്കിക്കൊണ്ട് കുറുമ്പോടേ അവളോട് പറഞ്ഞുകൊണ്ട് വേഗത്തിൽ പുറത്തേക്കോടി.. ഞെട്ടലിൽ നിന്ന് മുക്തയായതും ഭദ്ര ആരെങ്കിലും കണ്ടോ എന്ന് ചുറ്റും ഒന്ന് കണ്ണോടിച്ചു... പിന്നെ ചുണ്ടിൽ വിരിഞ്ഞ ചിരിയോടെ ദൂരെ വഴിയിൽ ബൈക്കിനു പിന്നിൽ കയറി പോകുന്ന അനന്തനെ നിറഞ്ഞ പ്രണയത്തോടെ നോക്കി തൂണിൽ ചാരി നിന്നു..........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story