അനന്തഭദ്രം: ഭാഗം 61

anantha badhram

എഴുത്തുകാരി: മയിൽപീലി

പിന്നെ ചുണ്ടിൽ വിരിഞ്ഞ ചിരിയോടെ ദൂരെ വഴിയിൽ ബൈക്കിനു പിന്നിൽ കയറി പോകുന്ന അനന്തനെ നിറഞ്ഞ പ്രണയത്തോടെ നോക്കി തൂണിൽ ചാരി നിന്നു.... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 രാത്രിയിൽ ഒരു മേളം തന്നെ ആയിരുന്നു... അനന്തൻ വരാൻ ഒരുപാട് വൈകിയിരുന്നു... നാളെയും നേരത്തെ പോകണം. മായയും ഭദ്രയും ചേർന്ന് ഇലയൊക്കെ വെട്ടി വച്ചു. പിന്നെ പരിപ്പിനുള്ള പയറും അത്യാവശ്യം വേണ്ട പച്ചക്കറികൾ അരിഞ്ഞും വച്ചു. അനന്തൻ വന്നതും കിച്ചൂട്ടൻ അവന്റെ പിന്നാലെ ആയിരുന്നു.. ആഹാരം കഴിക്കാൻ വന്നെങ്കിലും അത് കഴിഞ്ഞ് അനന്തന്റെ ഒപ്പം കളിച്ച് അവന്റെ നെഞ്ചിൽ കിടന്നുറങ്ങി. ഇതിനിടയ്ക്ക് ശരത് എല്ലാരേയും വിളിച്ചിരുന്നു. അനന്തൻ വന്നപ്പോൾ ശങ്കരൻ മാമയെയും കൊണ്ടാണ് വന്നത്... എല്ലാവരും കിടന്നപ്പോൾ ഏകദേശം 12 നോടടുത്തിരുന്നു... ക്ഷീണം കാരണം എല്ലാവരും കിടന്നപ്പോൾ തന്നെ ഉറങ്ങി പോയി... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 പിറ്റേന്ന് രാവിലെ ഭദ്രയും മായയും കിച്ചൂട്ടനും കൂടെ അമ്പലത്തിൽ പോയി. ശങ്കരൻ മാമ വൈകിട്ട് പൊയ്ക്കോളാമെന്ന് പറഞ്ഞിരുന്നു. അമ്പലത്തിൽ നിന്നിറങ്ങിയപ്പോൾ അനന്തനെ തിരഞ്ഞിരുന്നു... കുട്ടനെ മാത്രേ കണ്ടുള്ളൂ..

വിഷ്ണുവും അനന്തനും കൂടെ എവിടെയോ എന്തോ വാങ്ങാൻ പോയിരുന്നെന്ന് പറഞ്ഞു. പിന്നെ വേഗത്തിൽ വീട്ടിലേക്ക് നടന്നു. ചെന്നപാടെ അമ്പലത്തിൽ നിന്ന് കഴിപ്പിച്ച പായസം എല്ലാവർക്കും കൊടുത്തു. മുഖത്ത് മൊത്തോം പായസം ആക്കി നിൽക്കുന്ന കിച്ചൂട്ടനെ കാണെ എല്ലാവരും ചിരിച്ച് പോയിരുന്നു. വേഷം മാറി പെട്ടെന്ന് തന്നെ പാചകം തുടങ്ങിയിരുന്നു. മായയും കൂടെ ഉള്ളതുകൊണ്ട് ഒക്കെയും ഒരു 10:30 യോടെ തീർന്നു. അവസാനമായി പാലട കൂടെ ഉണ്ടാക്കിയതും ആഹാരം പൂർത്തിയായിരുന്നു. അനന്തൻ 11:00 യോടെ വന്നു. പിന്നെ സദ്യ കഴിക്കാൻ തുടങ്ങി. വിളമ്പാൻ നിന്നെങ്കിലും അനന്തന്റെയും ഭദ്രയുടെയും വിവാഹം കഴിഞ്ഞുള്ള ആദ്യ ഉത്സവം ആയതുകൊണ്ട് മായ അവളെ കഴിക്കാനായി അനന്തന്റെ അരുകിൽ പിടിച്ചിരുത്തി. പരസ്പരം വാരി കൊടുക്കുകയും ചെയ്യിച്ചു. ഭദ്രയുടെ രണ്ട് കൂട്ടുകാരികൾ കൂടെ വന്നിരുന്നു... അവർ കഴിച്ചിട്ട് പെട്ടെന്ന് തന്നെ പോയി. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

വൈകുന്നേരം ഭദ്ര കുളി കഴിഞ്ഞ് വന്നതും അനന്തൻ അവളെ പിന്നിലൂടെ പുണർന്നിരുന്നു... """മ്മ്...? കണ്ണാടിയിൽ കൂടി ആവൾ പുരികം ഉയർത്തി ചോദിച്ചു. മറുപടിക്ക് പകരമായി അവൻ അവളുടെ ജിമ്മിക്കിയും ചേർത്ത് കാതിലൊന്ന് കടിച്ചു വിട്ടു. """അപ്പുവേട്ടാ...സമയം പോണു ട്ടോ... """ഹ്മ്മ്... ഞാൻ പിന്നെ എടുത്തോളാം... 😉 """ഞാൻ എന്നാൽ ഇറങ്ങുവാ... മായേച്ചിയേം കൂട്ടി വൈകാതെ വന്നേക്കണം... """ഹ്മ്മ്.. """ആ പിന്നെ മുത്തശ്ശിക്ക് ഞാൻ ഓട്ടോ പറഞ്ഞിട്ടുണ്ട്. """ഹ്മ്മ് ശരി... """പോവാണേ... """അപ്പുവേട്ടാ... ഞാൻ മായേച്ചിയോട് പറഞ്ഞു. ഇന്നൊരു സർപ്രൈസ് ഉണ്ടെന്ന്...! അനന്തൻ അതിനൊന്ന് ചിരിച്ചു കാണിച്ചു. പിന്നെ ഭദ്രയോട് പറഞ്ഞിട്ട് ഇറങ്ങി. ഭദ്ര മായ മുൻപ് വാങ്ങി കൊടുത്ത ചുവന്ന ബ്ലൗസും സ്വർണക്കര സെറ്റ് സാരിയും ഉടുത്തു. അനന്തൻ വാങ്ങി കൊടുത്തത് രാവിലെ ഇട്ടിരുന്നു. കാതിൽ അത്യാവശ്യം വലിയ ജിമിക്കിയും. കഴുത്തിൽ ചെറിയ ഒരു നെക്ലൈസും ഇട്ടു.... കൈയ്യിൽ സ്വർണവളയാണിട്ടത്... മുടി രണ്ട് സൈഡിൽ നിന്നും കൊളിപ്പിന്നൽ ഇട്ടു. കണ്ണുകൾ നന്നായി വരച്ചു. ഒരു സ്റ്റോൺ പൊട്ടുമിട്ട് നെറുകിൽ സിന്ദൂരം അണിഞ്ഞു.... ആ വേഷത്തിൽ സുന്ദരി ആയിരുന്നു ഭദ്ര. അവസാനമായി മുല്ലപ്പൂവ് കൂടി വച്ചു. താഴേക്ക് ചെല്ലുമ്പോൾ മായ അവളെ അന്തം വിട്ട് നോക്കി.

മായയും പച്ച ബ്ലൗസും സെറ്റും മുണ്ടും ആയിരുന്നു. മുത്തശ്ശി നേരത്തെ പോയിരുന്നു. ശങ്കരൻ മാമയും മുത്തശ്ശിക്ക് ഒപ്പം പോയി. കിച്ചൂട്ടൻ അനന്തനോട് വാശി പിടിച്ച് ഒരു കുഞ്ഞ് മുണ്ട് ഒപ്പിച്ചെടുത്തിരുന്നു. അതും ബ്രൗൺ കളർ കുഞ്ഞ് കുർത്തയും ഇട്ട് ആള് വലിയ ഗമയിൽ ആണ്.... """എന്റെ മോളേ... ഇന്നെല്ലാവരുടെയും കണ്ണ് നിന്റെ മോളിൽ ആകും... അപ്പുവിന് പണിയാകുമോ...? ""ഒന്ന് പോ മായേച്ചി... ഞാൻ എന്നാൽ കാവിൽ വിളക്ക് വച്ച് വരാം... """ഹ്മ്മ് പെട്ടെന്ന് വാ.. ഭദ്ര വീട്ടിൽ വിളക്ക് കൊളുത്തി. എന്നിട്ട് ദീപത്തിൽ നാളം പകർന്ന് കാവിലേക്ക് പോയി... കാവിൽ നാഗതയ്ക്ക് മുന്നിൽ നിന്ന് പ്രാർത്ഥിക്കുമ്പോൾ തനിക്ക് തന്ന സൗഭാഗ്യത്തിന് നിറഞ്ഞ മനസോടെ ഭദ്ര നന്ദി പറഞ്ഞു. അനന്തനെ തന്റെ പാതിയായി നൽകിയതിന്... ഈ താലി തന്റെ നെഞ്ചോട് ചേർന്ന് എന്നും ഉണ്ടാകണം എന്നവൾ മനമുരുകി പ്രാർത്ഥിച്ചു... അനന്തന്റെ ആയുസ്സിനും ആരോഗ്യത്തിനും മുത്തശ്ശിക്കും മായയ്ക്കും കിച്ചൂട്ടനും പിന്നെ അവളെ സ്‌നേഹിക്കുന്ന എല്ലാവർക്കും വേണ്ടി അവൾ പ്രാർത്ഥിച്ചു. ശേഷം വിളക്കുമായി തിരികെ പോകാൻ ഒരുങ്ങിയതും ഒരു പൊതി കണ്ടവൾ നിന്നു... വിളക്ക് താഴെ വച്ച് ഭദ്ര ആ പൊതി തുറന്ന് നോക്കി... ചുവന്ന കുപ്പിവളകൾ... ❤️ ഭദ്രയ്ക്ക് അത്ഭുതം തോന്നി.. തന്റെ വേഷത്തിന് ചേരുന്നവ....

ഒരടിക്കുറുപ്പും... " എന്റെ മൂക്കുത്തി പെണ്ണിന്.... എന്റെ ഉത്സവ സമ്മാനം... ❣️ " ഭദ്രയ്ക്ക് എന്തോ ഒരു വീർപ്പുമുട്ടൻ തോന്നി... അന്ന് അവസാനമായി ആ കുറിപ്പ് വച്ചതിൽ പിന്നെ ഇങ്ങനെ ഒന്നും തനിക്കായി ഇവിടെ ഉണ്ടായിരുന്നില്ല... എന്നാൽ ഇന്ന്... പക്ഷെ മഞ്ചാടിക്കുരു ഉണ്ടായിരുന്നില്ല... പകരം മയിൽപ്പീലി തുണ്ടുകൾ... എന്തോ ഭദ്രയ്ക്ക് അതെടുക്കാൻ തോന്നിയില്ല... ആ മയിൽപ്പീലി എടുക്കാതിരിക്കാൻ തോന്നിയില്ല... അതുമാത്രം എടുത്ത് പൊതി അവിടെ വച്ച് ഭദ്ര വിളക്കുമായി തിരികെ നടന്നു.... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 വീട്ടിൽ എത്തി വിളക്ക് പൂജമുറിയിൽ വച്ച് മയിൽപ്പീലി മുറിയിൽ കൊണ്ട് വച്ച് ഭദ്ര താഴേക്കിറങ്ങി... വീട് പൂട്ടി ഭദ്രയും മായയും അമ്പലത്തിലേക്ക് നടന്നു.... ചെന്നപ്പോൾ ചെണ്ട മേളം ഉണ്ടായിരുന്നു... ചെണ്ടമേളത്തിന് മുന്നിൽ നിൽക്കുന്ന ആളെക്കാണേ ഭദ്രയോഴികെ എല്ലാവരും ഞെട്ടി... ❤️അനന്തൻ ❤️ ഭദ്രയുടെ നിർബന്ധപ്രകാരം ആയിരുന്നു അനന്തൻ ഈ പ്രാവശ്യം മേളത്തിന് കൂടിയത്... വിഷ്ണുവും കുട്ടനും ഒക്കെ അപ്പോഴാണ് അറിഞ്ഞത്....

മേളം ഭദ്രയൊക്കെ നിൽക്കുന്നതിനരികെ വന്നതും അനന്തൻ അവളെ നോക്കി കൊട്ടാൻ തുടങ്ങി... ആവേശത്തോടെയും സന്തോഷത്തോടെയും അനന്തൻ അതിൽ ലയിച്ച് കൊട്ടുന്നത് ഭദ്രയുൾപ്പടെ എല്ലാവരും നിർവൃതിയോടെ കണ്ട് നിന്നു.... മേളം അമ്പലത്തിലേക്ക് നടന്നതും ഭദ്രയെ നോക്കി ഒന്ന് കണ്ണ് ചിമ്മിക്കൊണ്ട് അനന്തനും അവർക്കൊപ്പം അമ്പലത്തിനുള്ളിലേക്ക് നടന്നു. അമ്പലത്തിനകത്ത് എത്തിയപ്പോൾ അകത്തെ മണ്ഡപത്തിൽ കളമെഴുത്തും പാട്ടും നടക്കുകയായിരുന്നു.... എല്ലാവരും അത് കണ്ട് പ്രാർത്ഥിച്ചു നിന്നു. ചുറ്റും ശംഖുനാദം മുഴങ്ങുന്നുണ്ടായിരുന്നു... ഒപ്പം കർപ്പൂരത്തിന്റെയും ചന്ദനത്തിരിയുടെയും ഗന്ധവും അവിടെ നിറഞ്ഞു... മൊത്തത്തിൽ ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ അവിടം ലയിച്ചു നിന്നു... അമ്പലം മുഴുവൻ ദീപപ്രഭയാൽ മുങ്ങി നിൽക്കുകയായിരുന്നു... """"അയ്യോ... ഭദ്രേ അമ്പലത്തിലേക്കുള്ള പൂവും എണ്ണയും ഒക്കെ വച്ച പാത്രം മറന്നല്ലോ... """ശോ... ദീപാരാധന തുടങ്ങാൻ ഇനി 20 മിനിട്ടേ ഉള്ളൂ... ഒരു കാര്യം ചെയ്യാം ഞാൻ പോയി എടുത്തിട്ട് വരാം... """നീ ഒറ്റയ്ക്കോ....? ഇരുട്ടി തുടങ്ങിയില്ലേ ഭദ്രേ... ഞാനും കൂടി വരാം... """വേണ്ട മായേച്ചി ഞാൻ പോയിട്ട് പെട്ടെന്ന് വരാം ദീപാരാധന ആകുമ്പോഴേക്ക് ഞാനിങ്ങേത്തും...! """

ഹ്മ്മ് എന്നാൽ പെട്ടെന്ന് വരണേ... ഭദ്ര അത് ശരിവച്ചുകൊണ്ട് വീട്ടിലേക്ക് നടന്നു... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ചെണ്ട കമ്മറ്റി ഓഫീസിൽ വച്ച് അനന്തൻ പുറത്തേക്കിറങ്ങി... അപ്പോഴാണ് കടകളിൽ കാണ്ണുടക്കിയത്.... നേരെ അവിടേക്ക് ചെന്നു. കുറച്ച് നേരം പല സാധനങ്ങളിൽ കൂടി കണ്ണോടിച്ചിട്ട് ഒടുവിൽ അത് ഒരുസെറ്റ് ജിമിക്കിയിൽ എത്തി നിന്നു. അനന്തൻ ഒരു ചിരിയോടെ അത് വാങ്ങി... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 വീട്ടിൽ നിന്ന് പൂവും മറ്റും അടങ്ങിയ പാത്രം എടുത്ത് ഭദ്ര വേഗത്തിൽ നടന്നു... അമ്പലത്തിൽ നിന്നുയരുന്ന ദീപാരാധനയുടെ മേളം കേൾക്കാമായിരുന്നു.... വയലിനടുത്തുള്ള റോഡിലേക്ക് ചെന്നപ്പോൾ മുന്നിൽ നിൽക്കുന്ന ആളെ കാണെ ഭദ്രയ്ക്ക് പെരുവിരലിൽ നിന്ന് ഒരു തരിപ്പ് കടന്നു പോയി... ബൈക്കിൽ ചാരി നിന്ന് എരിയുന്ന സിഗ്ഗരറ്റ് കൈയ്യിൽ പിടിച്ച് നിൽക്കുന്ന മഹീന്ദ്രൻ...! ഭദ്രയുടെ കാലുകൾ നിശ്ചലമായി... തൊണ്ട വരളുന്ന പോലെ... കൈയിലെ പാത്രം നിലമ്പതിച്ചു.. കൈയിലെ സിഗ്ഗരറ്റ് നിലത്തിട്ട് ചവിട്ടികൊണ്ട് മഹീന്ദ്രൻ ഭദ്രയ്ക്കരുകിലേക്ക് നടന്നു...

"""ആരിത്... ഭദ്ര തമ്പുരാട്ടിയോ...? ഒരു പുച്ഛചിരിയോടെ അവൻ ചോദിച്ചു... """ഹ്മ്മ് നീ ഒട്ടും ഉടഞ്ഞിട്ടില്ലല്ലോ... ഒന്നുകൂടി സുന്ദരി ആയിട്ടുണ്ട്...! വശ്യമായ ചിരിയോടെ താടി ഉഴിഞ്ഞുകൊണ്ടുള്ള അവന്റെ ഉഴിഞ്ഞുള്ള നോട്ടത്തിൽ വിവസ്ത്രയാക്കപ്പെടുന്ന പോലെ തോന്നി ഭദ്രയ്ക്ക്... ആവൾ അറപ്പോടെ മുഖം തിരിച്ചു... """എന്നേ ഒട്ടും പ്രതീക്ഷിച്ചില്ലല്ലേ...? എന്നും മഹീന്ദ്രൻ എണ്ണത്തോണിയിൽ കാലം കഴിച്ചുകൂട്ടുമെന്ന് കരുതിയോ നീയും നിന്റെ മറ്റവനും... മാണിക്യശ്ശേരിയിൽ അനന്തന്റെ കെട്ടിലമ്മയായിട്ട് സുഖിച്ച് വാഴമെന്ന് കരുതിയല്ലേ... നിന്നെയും നിന്റെ മറ്റവനെയും വിടില്ല ഞാൻ അങ്ങനെ... ""ആഹ്ഹ് ... പല്ല് കടിച്ചുകൊണ്ട് മഹീന്ദ്രൻ ചുവന്ന കണ്ണുകളോടെ ഭദ്രയുടെ കവിളിൽ കുത്തിപ്പിടിച്ചു.... വേദനകൊണ്ട് ഭദ്രയുടെ കണ്ണുകൾ നിറഞ്ഞു....! ""നിന്നെ ഒന്ന് തൊട്ടതിന് എന്റെ ശരീരത്തിന്റെ ഒരു ഭാഗം പോലും ബാക്കി വയ്ക്കാതെ എന്നേ ഒരു ജീവച്ഛവം പോലെ കിടത്തിയപ്പോൾ അന്ന് ഞാൻ മനസ്സിൽ കണക്ക് കൂട്ടിയതാ... അവന്റെ അവസാനം... അതിന് വേണ്ടിയാ വീണ്ടും ഇത്ര നാൾ കാത്തിരുന്ന് ഞാൻ വന്നത്.... ഞാൻ അനുഭവിച്ചതൊക്കെ അവനെക്കൊണ്ട് അനുഭവിപ്പിക്കാൻ...

കണ്ണിൽ ആളിയ പകയോടെ ക്രൂര ഭാവത്തിൽ അവളുടെ മുഖത്തിന്‌ നേരെ മുഖം അടുപ്പിച്ചുകൊണ്ട് അവൻ പറഞ്ഞു. ""അപ്പൊ അപ്പുവേട്ടൻ ആയിരുന്നോ ഇയാളെ അങ്ങനെ ആക്കിയത്...! ഭദ്രയ്ക്ക് ആ ഭീതിക്ക് ഇടയിലും ഒരു സന്തോഷം നിറഞ്ഞു. """ഹ്മ്മ്.... ആവനെ അവസാനിപ്പിക്കാനാ ഞാൻ വന്നേ... പക്ഷെ അപ്പോഴാ ഓർത്തെ... അവനെ തൊട്ടാൽ അവന് വേദനിക്കുന്നതിനേക്കാൾ നിന്നെ തൊട്ടാലാ അവന് പൊള്ളുക... അവനെന്താ പറഞ്ഞത് നിന്റെ ദേഹത്ത് ഒരു പോറൽ വീണാൽ എന്നേ കൊന്ന് കളയുമെന്നോ...? ഞാൻ തിരഞ്ഞ്ഞെടുത്തതാ ഈ ദിവസം... പക്ഷെ ഇങ്ങനെ നീ തന്നെ ഒരു അവസരം തരുമെന്ന് ഞാൻ കരുതിയില്ല... നിന്നെ നഷ്ടപ്പെട്ട വേദനയിൽ ഇനിയുള്ള ജീവിതം അവൻ ഉരുകി ജീവിക്കണം.. ഞാൻ ഈ കാലയളവിൽ അനുഭവിച്ചതൊക്കെ അവനെക്കൊണ്ട് ഈ ആയുഷ്കാലം മുഴുവൻ അനുഭവിപ്പിക്കും ഈ മഹീന്ദ്രൻ....! ഇരയെ കൈയ്യിൽ കിട്ടിയ ഭാവത്തിൽ അവൻ പറഞ്ഞു. ഭദ്ര ആവന്റെ കൈകൾ തട്ടിമാറ്റാൻ ശ്രമിച്ചുകൊണ്ടിരുന്നു... അനന്തൻ വന്നിരുന്നെങ്കിൽ എന്നവൾ വിഭലമായി ആഗ്രഹിച്ചുപോയി... കൈയ്യിൽ നിന്ന് അവളെ വിടുവിച്ച് ഭദ്രയുടെ കവിളിൽ മഹീന്ദ്രൻ ആഞ്ഞടിച്ചു... ഭദ്ര ഒരൽർച്ചയോടെ മണ്ണിലേക്ക് വീണു... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

കുറച്ച് നടന്നപ്പോൾ ദൂരെ നിൽക്കുന്ന മായയേയും മുത്തശ്ശിയെയും കണ്ടു. ""എന്ത് പറ്റി...? അടുത്തേക്ക് ചെന്നതും അവരുടെ പരിഭ്രമം നിറഞ്ഞ മുഖം കാണെ അനന്തൻ ചോദിച്ചു. ""അനന്തേട്ടാ... അപ്പോഴേക്കും അവർക്കരുകിലേക്ക് ലച്ചുവും ദേവുവും അവർക്കൊപ്പം വിഷ്ണുവും വന്നിരുന്നു... """എന്താ എല്ലാരും ഇവിടേ നിൽക്കുന്നെ... ദേവു ചോദിച്ചു. മായ വെപ്രാളം നിറഞ്ഞ മുഖത്തോടെ അനന്തനെ നോക്കി. ""അത് അപ്പൂ... """എന്തെണെന്ന് പറ...! """അത് പൂ ഒക്കെ അടങ്ങിയ പാത്രം എടുക്കാൻ ദീപാരാധനയ്ക്ക് കുറേ മുന്നേ പോയതാ ഭദ്ര... ഇതുവരെ വന്നില്ല... അത് കേട്ടതും അനന്തന്റെ ഉള്ളിൽ ഒരു വെള്ളിടി മിന്നി... ആകാരണമായ ഒരു ഭയം ആവന്റെ ഉള്ളിൽ നിറഞ്ഞു. ""അവളെ എന്തിനാ ഒറ്റയ്ക്ക് വിട്ടത്... """ഞാൻ കൂടെ പോകാമെന്നു പറഞ്ഞതാ...പെട്ടെന്ന് വരാമെന്ന് പറഞ്ഞപ്പോ... അനന്തൻ കണ്ണുകളടച്ച് ഒന്ന് ആഞ്ഞു ശ്വാസമെടുത്തു... പിന്നെ എന്തോ ഉറപ്പിച്ചപോലെ വിഷ്ണുവിനെ നോക്കി.. ""വിഷ്ണു.... വാടാ... """അനന്താ എന്താടാ എല്ലാവരും ഇങ്ങനെ നിൽക്കുന്നെ... കുട്ടൻ അപ്പോഴേക്കും അവിടേക്ക് വന്നു. """ഹരീ ഭദ്ര ഇതുവരെ വന്നില്ല...നീ ഇവരുടെ കൂടെ ഇവിടെ ഉണ്ടാവണം... അനന്തനും വിഷ്ണുവും കൂടി ബുള്ളറ്റെടുത്ത് പാഞ്ഞു... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

"""നിന്റെ മറ്റേവൻ നിന്നെ രക്ഷിക്കാൻ വരുന്നത് എനിക്കൊന്ന് കാണണം.. ഇന്ന് നീ ഈ മഹീന്ദ്രന്റെ കൈയ്യിൽ ഞെരിഞ്ഞമരാൻ ഉള്ളതാ.... വാടി എവിടെ... ""വിട്.... എന്നേ വിടാൻ... ഭദ്ര കുതറിക്കൊണ്ടിരുന്നു ഒപ്പം ആവന്റെ പിടി വിടുവിക്കാൻ നോക്കി... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ""വിഷ്ണു ഇറങ്... ബുള്ളെറ്റ് ഓഫ്‌ ആക്കി അനന്തനും വിഷ്ണുവും കൂടി ഇടവഴിയിലേക്ക് ഓടി നടന്നു.... ഭദ്ര മഹീന്ദ്രന്റെ കൈയ്യിൽ കടിച്ചു... വേദനകൊണ്ട് അവൻ പിടിവിട്ട നേരത്തിന് ഭദ്ര ഇരുട്ടിലൂടെ ഓടി... ദൂരെ നിന്നും ഒരാളനക്കം കണ്ടതും ഭദ്ര അവിടെ ലക്ഷ്യമാക്കി ഓടി... അമ്പലത്തിലെ കമ്പത്തിന്റെ വെളിച്ചത്തിൽ അത് അനന്തൻ ആണെന്ന് ഭദ്ര തിരിച്ചറിഞ്ഞു... തന്റെ പ്രാണനെ കണ്ട ആശ്വാസത്തിൽ ഭദ്ര ഇടരുന്ന കാലുകളോടെ അവിടേക്ക് ഓടി... ശ്വാസം കിട്ടാത്തതുകൊണ്ട് അവനെ വിളിക്കാൻ ശബ്ദം പുറത്തേക്ക് വരുന്നുണ്ടായിരുന്നില്ല... """അപ്പു... ആവൾ വിളിക്കാൻ തുടങ്ങിയതും പെട്ടെന്ന് പിന്നിലൂടെ മഹീന്ദ്രൻ അവളെ പിന്നിലൂടെ ചുറ്റി പിടിച്ചിരുന്നു... ഒപ്പം അവളുടെ വായ പൊത്തിയിരുന്നു...

അനന്തൻ അവിടേക്ക് അടുക്കുന്നത് കണ്ടതും മഹീന്ദ്രൻ അവളെ പിടിച്ചു വലിച്ചു... അനന്തനും വിഷ്ണുവും അരികിലെത്തിയതും മഹി അവളെ അടുത്ത കുട്ടിക്കാട്ടിലേക്ക് വലിച്ചിഴച്ചിരുന്നു.... """മ്മ്മ്... ഹമ്.. മ്മ്മ്.. പിടഞ്ഞുകൊണ്ട് ഭദ്ര അനന്തനെ വിളിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.... എന്നാൽ ശബ്ദം പുറത്തേക്ക് വന്നില്ല... നിറഞ്ഞ കണ്ണുകളോടെ പിടയുന്ന മനസ്സോടെ ഭദ്ര അവനെ ആവുന്നത്ര വിളിച്ചു... തൊട്ട് മുന്നിൽ തന്റെ പ്രാണനെ കണ്ടിട്ടും അവൾക്ക് ശബ്ദിക്കാൻ കഴിഞ്ഞില്ല... അനന്തൻ ഇതേ സമയം ചുറ്റും തിരഞ്ഞുകൊണ്ടിരുന്നു... """വിഷ്ണു.. നീ ആ വഴിക്ക് നോക്ക്... ഞാൻ ഇതിലെ നോക്കാം... അതും പറഞ്ഞ് മുന്നോട്ട് നടക്കുന്നവനെ കാണെ ഭദ്രയ്ക്ക് തന്റെ പ്രാണൻ വിട്ടകലുന്ന പോലെ തോന്നി... അനന്തൻ മുന്നോട്ട് നടക്കുംതോറും ആവൾ മഹിയുടെ കൈ വിടുവിക്കാൻ നോക്കികൊണ്ട് ഉള്ളിൽ ഉച്ചത്തിൽ അലറിക്കൊണ്ടിരുന്നു.... അവനൊന്ന് നോക്കിയിരുന്നെങ്കിൽ എന്നവൾ ആത്മാർഥമായി പ്രാർത്ഥിച്ചു.. അനന്തൻ അവിടുന്ന് പോയതും നിസ്സഹായായി നിൽക്കാനേ ആ പെണ്ണിന് കഴിഞ്ഞുള്ളൂ.........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story