അനന്തഭദ്രം: ഭാഗം 62

anantha badhram

എഴുത്തുകാരി: മയിൽപീലി

അവനൊന്ന് നോക്കിയിരുന്നെങ്കിൽ എന്നവൾ ആത്മാർഥമായി പ്രാർത്ഥിച്ചു.. അനന്തൻ അവിടുന്ന് പോയതും നിസ്സഹായായി നിൽക്കാനേ ആ പെണ്ണിന് കഴിഞ്ഞുള്ളൂ... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 അനന്തൻ പോയെന്ന് തോന്നിയതും വന്യമായ ഭാവവത്തോടെ മഹീന്ദ്രൻ ഭദ്രയുടെ സാരിത്തുമ്പിൽ പിടിത്തമിട്ടു. പിൻ അവളുടെ തോളിൽ പൊട്ടി കുത്തിക്കയറിയിരുന്നു.... സാരി പിടിച്ചു വലിച്ചതും നെഞ്ചിൽ ഊക്കൊടെ ചവിട്ടേറ്റവൻ പുറകിലേക്ക് തെറിച്ചുവീണിരുന്നു.... മുന്നിലേക്ക് നോക്കിയപ്പോൾ തീ പാറുന്ന കണ്ണുകളുമായി ചുട്ടെരിക്കാൻ പാകത്തിന് നിൽക്കുന്നവനെ കാണെ മഹീന്ദ്രൻ ഒന്ന് പതറി. അറിയാതെ ആ നാമം ഉരുവിട്ട് പോയി... "അനന്തൻ." അനന്തൻ ഭദ്രയെ വാരിയെടുത്ത് നെഞ്ചോട് ചേർത്തിരുന്നു... ""ഭദ്രേ... അവൻ ഭദ്രയുടെ കവിളിൽ തട്ടി വിളിച്ചു... അപ്പോഴേക്കും അവൾ കുഴഞ്ഞു പോയിരുന്നു. വാടിയ താമരത്തണ്ട് പോലെ തന്റെ നെഞ്ചിൽ ചേർന്ന് കിടക്കുന്നവളെ കാണെ അനന്തന്റെ നെഞ്ച് വിങ്ങി... ഒരേ സമയം അവന് സങ്കടവും അടുത്ത നിമിഷം മഹീന്ദ്രനെ കൊല്ലാനുള്ള ദേഷ്യവും ഉണ്ടായി...

""മോളേ... ഭദ്രേ.. ""അഹ്.. അപ്പു.. അ.. അടഞ്ഞുപോകുന്ന കണ്ണുകളെ വലിച്ച് തുറന്നു ഭദ്ര... മുന്നിൽ തന്റെ പാതിയെ കണ്ടതും മുഖത്ത് ആശ്വാസം നിറഞ്ഞു... മുറിഞ്ഞുപോകുന്ന വാക്കുകൾ ചേർത്തവൾ അവനെ വിളിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.. വിളിച്ച് മുഴുവിക്കും മുന്നേ ഭദ്രയുടെ ബോധം മറഞ്ഞിരുന്നു... "അനന്താ... വിഷ്ണു അപ്പോഴേക്കും അവിടേക്ക് വന്നിരുന്നു. """ഭദ്രയെ ഞാൻ നോക്കിക്കോളാം... വിടരുത് ആ നായിന്റെ മോനെ...! നുരഞ്ഞു പൊന്തിയ ദേഷ്യത്തോടെ വാക്കുകൾ പല്ലിനിടയിൽ ഇട്ട് ഞെരിച്ചുകൊണ്ട് വിഷ്ണു പറഞ്ഞു. """വിഷ്ണു ഭദ്രയെക്കൊണ്ട് നീ മാറി നിൽക്ക്... എന്തോ ഉറപ്പിച്ചപ്പോലെ അനന്തൻ ഭദ്രയെ വിഷ്ണുവിനെ ഏൽപ്പിച്ച് കൊണ്ട് പറഞ്ഞു. വിഷ്ണു അവളുമായി മാറി നിന്നു. ""ഞാൻ വരില്ലെന്ന് കരുതി അല്ലേടാ പന്ന #@&&*##മോനെ...! സർവ്വ ശക്തിയും എടുത്ത് അനന്തൻ മഹിയുടെ അടിവയറ്റിൽ തൊഴിച്ചു... ഒപ്പം കുറച്ച് മുന്നേ നടന്ന കാര്യങ്ങൾ മനസ്സിലൂടെ പോയി... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ഭദ്രയെ തിരഞ്ഞ് മുന്നോട്ട് നടക്കുമ്പോൾ ആണ് താൻ അവൾക്ക് സമ്മാനിച്ച പാദസരം കിടക്കുന്നത് കണ്ടത്....

അവൾ അടുത്ത് എവിടെയോ ഉണ്ടെന്ന് ഉറപ്പിച്ച് തിരികെ നടന്നു... കുറച്ച് മുന്നോട്ട് പോയതും ഭദ്രയുടെ സാരിയുടെ കീറിയ ഒരു ഭാഗം ഒരു കുറ്റിച്ചെടിയിൽ ഉടക്കി ഇരിക്കുന്നത് കണ്ടു.ഒപ്പം കാട്ടിലേക്ക് എന്തോ വലിച്ചിഴച്ചപോലെ പോച്ച ചവിട്ടി മെതിച്ച പാടും... പിന്നീട് ഒരു നിമിഷം ചിന്തിക്കാതെ കാട്ടിനുള്ളിലേക്ക് പായുകകയിരുന്നു... ചെന്നതും കണ്ടത് കുഴഞ്ഞ് കിടക്കുന്ന തന്റെ പെണ്ണും അവളുടെ സാരിയിൽ പിടുത്തമിട്ടിരിക്കുന്ന മഹീന്ദ്രനും...! 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ""ടാ.... ചാടി എഴുന്നേറ്റ് അനന്തന്റെ നേർക്ക് അടുത്തവനെ അനന്തൻ മരത്തിലേക്ക് ചേർത്ത് നിർത്തി കഴുത്തിൽ കൈ വച്ചിരുന്നു... മഹീന്ദ്രന്റെ കണ്ണുകൾ ചുവന്ന് നിറഞ്ഞ് മിഴിഞ്ഞു വന്നിരുന്നു... ശ്വാസം എടുക്കാൻ പറ്റാതെയായി മഹിക്ക്... അനന്തൻ അവനിലെ പിടി വിട്ടു... ""എന്റെ പെണ്ണിന്റെ മേലെ കൈ വച്ചവനെ ഞാൻ അത്ര വേഗം വിടുമോ... നിന്നോട് ഞാൻ അന്നേ പറഞ്ഞതാ എന്റെ പെണ്ണിന്റെ ദേഹത്ത് നിന്റെ ഒരു നഖം പോറിയാൽ നിന്നെ ഞാൻ കുഴിച്ചു മൂടുമെന്ന്.... "അവളെന്റെ പെണ്ണാ... മാണിക്യശ്ശേരിയിൽ അനന്തന്റെ പെണ്ണ്...!

അതും പറഞ്ഞ് അനന്തൻ മഹീന്ദ്രനെ മർദ്ദിച്ചുകൊണ്ടിരുന്നു... മഹിയുടെ മൂക്കിൽ നിന്നും വായിൽ നിന്നും രക്തം തെറിച്ചുകൊണ്ടിരുന്നു... ശക്തിയായി അനന്തൻ കാതടച്ച് ഒരടി കൊടുത്തതും മഹിക്ക് ചെവിയിൽ ഒരു നേർത്ത മൂളൽ മാത്രം കേട്ടു... അടികൊണ്ട് കുഴഞ്ഞ് മഹീന്ദ്രൻ നിലത്തേക്ക് വീണു... സർവ്വവും ചുട്ടെരിക്കാൻ പാകത്തിന് വലിഞ്ഞുമുറുകിയ മുഖവുമായി വീണ്ടും നടന്നടുക്കുന്നവനെ കാണെ മതിയെന്ന രീതിയിൽ മഹീന്ദ്രൻ കൈകൾ ഉയർത്തി... """ഒരിക്കൽ നിനക്ക് നിന്റെ ജീവൻ ഭിക്ഷയായി തന്നതാണ് ഞാൻ...വീണ്ടും എന്റെ പെണ്ണിന്റെ തൊട്ട നിന്നോട് ക്ഷമിക്കാൻ മാത്രം മഹാമനസ്കൻ അല്ല ഞാൻ... അതും പറഞ്ഞ് അനന്തൻ ഒന്നുകൂടി മഹീന്ദ്രന്റെ വയറ്റിൽ ചവിട്ടി... മഹി ചോര ഛർദ്ദിച്ചു... """ഇനി ഒരിക്കൽ കൂടി എന്റെ പെണ്ണിന്റെ മേൽ നിന്റെ നിഴൽ എങ്കിലും വീണെന്ന് ഞാനറിഞ്ഞാൽ... പച്ചയ്ക്ക് കത്തിച്ചു കളയും അനന്തൻ...! മഹീന്ദ്രനിരികിലേക്ക് ഒരു കാലിൽ മുട്ട് കുത്തി ഇരുന്നുകൊണ്ട് അങ്ങേയറ്റം ദേഷ്യത്തോടെ അവന്റെ നേർക്ക് വിരൽ ചൂണ്ടി പതിഞ്ഞ സ്വരത്തിൽ അനന്തൻ പറഞ്ഞു.

പിന്നീട് അവിടുന്ന് എഴുന്നേറ്റ് നടന്നു... അനന്തൻ തിരിഞ്ഞതും അരയിൽ കരുതിയിരുന്ന കത്തിയിലേക്ക് മഹീന്ദ്രന്റെ കൈകൾ നീണ്ടു... പകയോടെ അവൻ അനന്തന്റെ പുറകിലൂടെ ചെന്ന് ആഞ്ഞ് കുത്തി... """ആഹ്ഹ്... '"""അനന്താ...! ഭദ്രയെ ഒരുഭാഗത്ത് ഇരുത്തി അവിടേക്ക് വന്ന വിഷ്ണു കാണുന്നത് അനന്തനെ പിന്നിൽ നിന്നും കുത്തിയ മഹിയെ ആണ്... വിഷ്ണുവിനെ കണ്ടതും ഉള്ള ആരോഗ്യം വച്ചവൻ ഓടിയിരുന്നു... """ടാ.... മഹിയുടെ പുറകേ പോകാൻ നിന്നെങ്കിലും വേച്ചു വീഴാൻ പോകുന്നവനെ വിഷ്ണു കൈയ്യിൽ താങ്ങിയിരുന്നു... അനന്തനെയും കൊണ്ട് വിഷ്ണു നിലത്തേക്കിരുന്നു... ""അനന്താ... വേദനകൊണ്ട് അനന്തന്റെ മുഖം ചുളിയുന്നുണ്ടായിരുന്നു... അനന്തൻ കത്തി സ്വയം വലിച്ചൂരി. പൈപ്പ് തുറന്നപോലെ രക്തം പുറത്തേക്ക് ചീറ്റി... """വി... വിഷ്ണു... എന്റെ... ഭ.. ഭദ്രയെ... നോ... നോക്കിക്കോ.. ണേടാ... """അനന്താ... ഒന്നുല്ലടാ... നിനക്ക് ഒന്നും പറ്റില്ലടാ... ഞാനില്ലേ... മെല്ലെ അനന്തന്റെ ബോധം മറഞ്ഞു തുടങ്ങിയിരുന്നു... എല്ലായിടത്തും കരുത്തോടെ നിൽക്കുന്ന വിഷ്ണുവിന് അപ്പോൾ എന്ത് ചെയ്യണമെന്ന് അറിയാൻ വയ്യായിരുന്നു...

ഒരിടത്ത് പ്രാണനായവൻ... മറ്റൊരിടത്ത് കർമ്മം കൊണ്ട് പെങ്ങളായവൾ... """അനന്താ എന്നേ നോക്കടാ... നിന്റെ വിഷ്ണുവാടാ വിളിക്കുന്നെ... അനന്താ... തമാശ കളിക്കാതെ നോക്കടാ... ഭദ്ര... ഭദ്ര ഉണർന്നാൽ നീ എവിടെയെന്ന് തിരക്കും... നോക്കടാ... കൊച്ച് കുഞ്ഞിനെ പോലെ അനന്തനെ തട്ടി വിളിച്ചുകൊണ്ട് വിഷ്ണു പതം പറഞ്ഞുകൊണ്ടിരുന്നു... ""അനന്താ...നിനക്കറിയില്ലേ എനിക്ക് നീ ഇല്ലാതെ പറ്റില്ലെന്ന്... ഒന്ന് നോക്കടാ... അനന്തനെ നെഞ്ചോട് ചേർത്ത് വിഷ്ണു അലറികരഞ്ഞു... അവന് തല പെരുക്കുന്നുണ്ടായിരുന്നു... ശരീരം മുഴുവൻ തളരുന്ന പോലെ... പെട്ടെന്ന് ബോധം വന്നപോലെ പോക്കറ്റിൽ നിന്നും ചോരപുരണ്ട വിറയാർന്ന കൈകളോടെ വിഷ്ണു ഫോൺ തപ്പി എടുത്തു... ഹരി എന്നെഴുതിയ കോണ്ടാക്ടിൽ കാൾ ബട്ടൻ എടുത്തു... ""ഹലോ...വിഷ്ണു.. """ഹരീ... ""എന്താടാ.. നിന്റെ ശബ്ദം എന്താ വല്ലാതെ... """ഹരീ... കാ.. കാവിനടുത്തേക്ക്... കാറെടുത്ത് ഒന്ന് പെ പെട്ടെന്ന് വാടാ... """എന്ത് പറ്റിയടാ .. ""വേഗം വാടാ... എന്റെ അനന്തൻ... മറുപടിയൊന്നും പറയാതെ അലറിക്കൊണ്ട് പറയുന്നവന്റെ ശബ്ദം കേൾക്കേ കുട്ടൻ തരിച്ചു നിന്നു... ഇതുവരെ കെട്ടിട്ടില്ലാത്ത രീതിയിൽ ഉള്ള അവന്റെ ശബ്ദത്തിന്റെ മാറ്റം കൊണ്ട് തന്നെ കാര്യം ഗൗരവം ഉള്ളതാണെന്ന് കുട്ടന് മനസ്സിലായി... എന്തോ അപകടം തോന്നി...

ചിന്തിച്ച് നിൽക്കാതെ ഉയരുന്ന ചോദ്യങ്ങളെ അവഗണിച്ചുകൊണ്ട് രണ്ട് മൂന്ന് പേരെയും കൂട്ടി മറ്റുള്ളവരോട് പറഞ്ഞ് കുട്ടൻ ഇറങ്ങി... അവന്റെ ബൈക്കിനു പിന്നാലെ കാറുമായി ബാക്കി ഉള്ളവരും.. ബൈക്ക് ഓടിക്കുമ്പോഴും കുട്ടന്റെ കൈകൾ വിറക്കുകയായിരുന്നു... ബൈക്കിൽ പായുകയായിരുന്നു കുട്ടൻ... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 വിഷ്ണു അനന്തനെ താങ്ങി എഴുന്നേൽപ്പിച്ചു... മനോബലം നഷ്ട്ടപ്പെട്ടിട്ടോ ബോധം മറഞ്ഞതിനാൽ അനന്തന്റെ ഭാരം കൊണ്ടോ വിഷ്ണുവിന് അവനെ താങ്ങാൻ കഴിയുന്നില്ലായിരുന്നു... എന്നിരുന്നാലും ഒരു വിധം വിഷ്ണു അവനെ താങ്ങി നിർത്തി... ചോര വാർന്നോഴുകുന്നുണ്ടായിരുന്നു... ""അനന്താ... പോകല്ലേടാ... നോക്കടാ... ആത്മാവിൽ ഇഴുകിചേർന്നവന്റെ പ്രാണൻ തന്റെ കൈകളിൽ ആണെന്നോർക്കേ വിഷ്ണു വിങ്ങിപ്പൊട്ടി... മുൻപിൽ അനന്തന്റെ താനു മൊത്തുള്ള ചിരിച്ച മുഖം തെളിഞ്ഞു നിന്നു... ഭദ്രയുടെ കാര്യം ശരികും അവൻ മറന്നിരുന്നു... മുന്നിൽ അനന്തന്റെ ജീവൻ മാത്രം...! അപ്പോഴേക്കും ദൂരെ നിന്നും ഒരു വണ്ടിയുടെ ഹെഡ് ലൈറ്റ് വെളിച്ചം അവരുടെ അടുത്തേക്ക് വരുന്നുണ്ടായിരുന്നു...........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story