അനന്തഭദ്രം: ഭാഗം 63

anantha badhram

എഴുത്തുകാരി: മയിൽപീലി

അപ്പോഴേക്കും ദൂരെ നിന്നും ഒരു വണ്ടിയുടെ ഹെഡ് ലൈറ്റ് വെളിച്ചം അവരുടെ അടുത്തേക്ക് വരുന്നുണ്ടായിരുന്നു... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ""ഹരീ.... ഇവിടെ... വണ്ടിയിൽ നിന്നും ഇറങ്ങി കുട്ടൻ തിരയുന്നത് കണ്ടതും വിഷ്ണു ഉച്ചത്തിൽ വിളിച്ചു... """ശ്രീരാഗേ വാടാ... കുട്ടൻ കൂടെ ഉള്ളവരെയും വിളിച്ച് വെപ്രാളത്തോടെ വിഷ്ണു വിളിച്ചിടത്തേക്ക് പോയി. അവിടെ എത്തിയതും കണ്ട കാഴ്ച്ചയിൽ കുട്ടനും മറ്റുള്ളവരും തറഞ്ഞു നിന്നു... ചോരയിൽ കുതിർന്ന് അനന്തനും ഇട്ടിരിക്കുന്ന ഷർട്ട്‌ മുഴുവൻ ചോരയോടെ നിൽക്കുന്ന വിഷ്ണുവും... കുട്ടൻ ഓടിച്ചെന്ന് അനന്തനെ താങ്ങി. ""വിഷ്ണു... എന്താടാ ഇത്... ഇതെങ്ങനെയാ സംഭവിച്ചേ.... """ഹരീ ഇപ്പോ ഒന്നും പറയാൻ എനിക്ക് പറ്റില്ലടാ... അനന്തനെ ഹോസ്പിറ്റലിൽ എത്തിക്കണം... """ അഭിജിത്തേ ഒന്ന് പിടിച്ചേടാ... ശ്രീരാഗും മറ്റുള്ളവരും ചേർന്ന് അവനെ താങ്ങി.. """ടാ ഒന്ന് നിൽക്ക്... അതും പറഞ്ഞ് വിഷ്ണു എങ്ങനെയൊക്കെയോ ഉടുത്തിരുന്ന മുണ്ടിന്റെ ഒരറ്റം കീറി അനന്തന്റെ മുറിവിന് മീതെ മുറുക്കെ കെട്ടി... """"ഹരിയേട്ടാ... പൾസ് ലോയാ.... ശ്രീരാഗാണ് അത് പറഞ്ഞത്...

അവൻ ഹൗസ് ഏജൻസി കഴിഞ്ഞതാണ്. """നിങ്ങൾ വേഗം കാറിനടുത്തേക്ക് പോയിക്കോ... ഞങ്ങൾ ബൈക്കിൽ വരാം... """ഹരീ എന്റെ അനന്തൻ...! അനന്തനെ കൊണ്ട് പോകുന്നത് കണ്ട് വിഷ്ണു പൊട്ടികരഞ്ഞുകൊണ്ട് പറഞ്ഞു... വിഷ്ണു അപ്പോഴേക്കും മാനസികമായി തളർന്നിരുന്നു... """വിഷ്ണു നീ ഇപ്പോ തളരല്ലേ... ധൈര്യമായി ഇരിക്കേണ്ട സമയമാ.. നമ്മുടെ അനന്തന് ഒന്നും വരില്ലടാ... അത്രയും മാനസിക സംഘർഷത്തോടെ നിൽക്കുന്നവനോട് എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണം എന്ന് കുട്ടനറിയില്ലായിരുന്നു.... """വിഷ്ണു... ഭദ്ര എവിടെ...? പെട്ടെന്ന് എന്തോ ഓർത്തപോലെ കുട്ടൻ ചോദിച്ചു. ""അത് ഭദ്ര... ഹരീ ഞാൻ ഭദ്രയെ അവിടെ മരത്തിനോട് ചേർന്ന തറയിൽ ചാരി ഇരുത്തിയടാ... """ശരി ഞാൻ നോക്കിക്കോളാം...നീ അവരുടെ അടുത്തേക്ക് പൊയ്ക്കോ... അതും പറഞ്ഞ് കുട്ടൻ വിഷ്ണു പറഞ്ഞിടത്തേക്ക് പോയി... ഫോണി ലച്ചുവിന്റെയും ദേവുവിന്റെയും മായയുടെയും ഒക്കെ കാൾ വരുന്നുണ്ടായിരുന്നു.... കുട്ടൻ ഭദ്രയുടെ അടുത്തേക്ക് ചെല്ലുമ്പോഴും അവൾക്ക് ബോധം ഉണ്ടായിരുന്നില്ല... """ഭദ്രേ.... ഭദ്രേ.... കുട്ടൻ അവളുടെ കവിളിൽ തട്ടി വിളിച്ചു. എന്നിട്ടും അനക്കം ഇല്ലെന്ന് കണ്ടതും പിന്നീട് ചിന്തിച്ച് നിൽക്കാതെ കുട്ടൻ അവളെ കോരിയെടുത്തു... ശേഷം കാറിനടുത്തേക്ക് നടന്നു.

""ശ്രീരാഗേ.... "" ആഹ്ഹ്... അവൻ ഭദ്രയെ കിടത്താൻ ഡോർ തുറന്ന് കൊടുത്തു.. ഭദ്രയെ കിടത്തിയതിന് ശേഷമാണ് കൈയ്യിൽ എന്തോ തണുപ്പ് അനുഭവപ്പെട്ടത്... നോക്കുമ്പോൾ ചോര... ""ശ്രീരാഗേ... അടക്കല്ലേ... കുട്ടൻ ഭദ്രയുടെ തല പിടിച്ച് നോക്കിയതും തലയുടെ പിൻഭാഗത്ത് മുറിഞ്ഞിരിക്കുന്നത് കണ്ടു. കുട്ടന് മേലാകെ പെരുക്കുന്നപോലെ തോന്നി... എന്ത് സംഭവിച്ചതാണെന്ന് വിഷ്ണു പറയാതെ അറിയാൻ കഴിയില്ല... ""ഹരീ... ഞാൻ... ഞാൻ ഇവർക്കൊപ്പം വരാടാ... """ഞാൻ ഹരിയേട്ടന്റെ ഒപ്പം ബൈക്കിൽ വരാം വിഷ്ണുവേട്ടൻ ഇതിൽ വന്നോട്ടെ... അഭിജിത്ത് പറഞ്ഞതും കുട്ടൻ ബൈക്ക് സ്റ്റാർട്ട്‌ ചെയ്ത് രണ്ടാളും കൂടെ മുന്നിൽ പോയി... വഴിയിൽ എന്തെങ്കിലും ബ്ലോക്ക്‌ ഉണ്ടായാൽ അത് മാറ്റാമല്ലോ... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 """അനന്താ... എന്നേ ഒന്ന് നോക്കടാ.... """ഭദ്രേ.. നോക്ക് മോളേ... നിന്റെ ഏട്ടനാടി... വിഷ്ണു യട്ടിറായിലുടനീളം രണ്ടാളെയും മാറി മാറി വിളിച്ചുകൊണ്ടിരുന്നു.... ""കൂടെ ഉണ്ടായിട്ടും രക്ഷിക്കാൻ എനിക്കയില്ലലോട... ഞാനാ കാരണം...

മാനസിക നില തെറ്റിയപോലെ വിഷ്ണു എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു... """വിഷ്ണുവേട്ട... ഇങ്ങനെ കരയല്ലേ.. അനന്തേട്ടനും ഭദ്രേച്ചിക്കും ഒന്നും വരില്ല... ഇപ്പോ എത്തും... വിഷ്ണുവിന്റെ ആ അവസ്ഥ കാണെ ശ്രീരാഗ് ആശ്വസിപ്പിച്ചു... എന്നിരുന്നാലും നേരിയ ഒരു ഭയം അവനിലും ഉടലെടുത്തിരുന്നു... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 പത്തുമിനിറ്റിനുള്ളിൽ ഹോസ്പിറ്റലിൽ എത്തി... കുട്ടനും അഭിജിത്തും നേരത്തെ തന്നെ ചെന്ന് സ്‌ട്രെച്ചർ കൊണ്ട് വന്നിരുന്നു.... അനന്തനെയും ഭദ്രയേയും അകത്തേക്ക് കൊണ്ട് പോയി... രണ്ട് പേരെയും കാഷ്വാലിറ്റിയിലേക്ക് കൊണ്ട് പോയി... """ഒന്ന് ഒന്ന്.. പെട്ടെന്ന് ഡോക്ടർ... എന്റെ... എന്റെ അനന്തൻ...അവന് ഒന്നും വരില്ലല്ലോ അല്ലേ...? """ഇയാളാരാ പേഷ്യന്റിന്റെ...? ലേഡി ഡോക്ടർ ആയിരുന്നു അവർ... വിഷ്ണുവിന്റെ ബഹളം കണ്ട് അവർ കുട്ടനോട് ചോദിച്ചു. ""ഫ്രണ്ട് ആണ് ഡോക്ടർ... ""ഹ്മ്മ് ഇവിടെ നിന്നാൽ മതി.. അകത്തേക്ക് കയറ്റില്ല...പേഷ്യന്റിനെ നോക്കിയിട്ടേ പറയാൻ പറ്റൂ... പിന്നെ കൂടെ ഉള്ള പെൺകുട്ടി...? ""അവന്റെ വൈഫ്‌ ആണ്... """ഓക്കേ ഞാൻ നോക്കട്ടെ...

അതും പറഞ്ഞവർ അകത്തേക്ക് കയറിപ്പോയി... വിഷ്ണു മുടിയിൽ കോർത്തു വലിച്ചുകൊണ്ട് അവിടെ ഇരുന്നു... ""വിഷ്ണു... ഒന്നുമില്ലടാ... ""ഹരിയേട്ടാ... പുറകിൽ നിന്നും ഒരു ശബ്ദം കേട്ട് കുട്ടൻ തിരിഞ്ഞു നോക്കി. """ കാർത്തിക്... ഹരിയുടെ ഒരു സുഹൃത്തിന്റെ അനുജൻ ആയിരുന്നു കാർത്തിക്.. ""നീ ഇവിടെ...? ""ഞാൻ ഇപ്പോ ഇവിടെയാ പ്രാക്ടീസ് ചെയ്യുന്നേ... ഇവിടെ ഡോക്ടർ സന്തോഷ് സർ ന്റെ ജൂനിയർ ആയി... ""ആഹ്... ""അല്ല എന്ത് പറ്റി... എന്താ ഇവിടെ...? കുട്ടനെയും ഷർട്ട്‌ മുഴുവൻ രക്തവുമായി ഇരിക്കുന്ന വിഷ്ണുവിനെയും മാറി മാറി നോക്കി കാർത്തി ചോദിച്ചു... ""അനന്തൻ... അവനെയും വൈഫിനേയും ഇവിടെ അഡ്മിറ്റ്‌ ചെയ്തിരിക്കുവാ... അനന്തന് കുത്തേറ്റിട്ടുണ്ട്... ഭദ്രയുടെ തലയക്ക് പിന്നിൽ മുറിവുണ്ട്... ""നമ്മുടെ അനന്തേട്ടനോ...? കാർത്തിക്ക് ആശ്ചര്യത്തോടെ ചോദിച്ചു. ""ഹ്മ്മ്... ""പക്ഷെ എങ്ങനെ ഇതൊക്കെ...? ""അത്... കൃത്യമായി എനിക്കറിയില്ലടാ... ഒക്കെയും ഇവനെ അറിയൂ... ഞാൻ എങ്ങനെ ഈ അവസ്ഥയിൽ അവനോട് ചോദിക്കും..? ""ശരിയാണ്..പക്ഷെ ഹോസ്പിറ്റലിൽ റിപ്പോർട്ട്‌ കൊടുക്കേണ്ടി വരും...

എന്തായാലും ഞാൻ ഒന്ന് പോയി നോക്കട്ടെ... കാർത്തി അതും പറഞ്ഞ് ICU വിനുള്ളിലേക്ക് കയറിപ്പോയി... അവൻ പോയതും കുട്ടൻ വിഷ്ണുവിനരുകിലേക്കിരുന്നു... ""വിഷ്ണു... വിഷ്ണു... """ആഹ്ഹ്... ഞെട്ടിയപോലെ അവൻ വിളി കേട്ടു... ""ടാ... എന്താ ഉണ്ടായത്...? വിഷ്ണു നിറ കണ്ണുകളോടെ ഹരിയെ നോക്കി. ശേഷം മഹീന്ദ്രൻ വന്നതും ബാക്കി നടന്നതും കുട്ടനോട് പറഞ്ഞു.... അതൊക്കെ കേൾക്കേ കുട്ടന്റെ മുഖം വലിഞ്ഞു മുറുകി... """ടാ ഭദ്രയ്ക്ക് എങ്ങനെയാ മുറിവ് പറ്റിയെ...? ഒരു നിമിഷത്തിന് ശേഷം കുട്ടൻ വിഷ്ണുവിനോട് ചോദിച്ചു... വിഷ്ണു സംശയത്തോടെ നോക്കി... """ടാ അവളുടെ തലയ്ക്ക് പിറകിൽ മുറിവുണ്ട്... വിഷ്ണു അത് കേട്ട് ഒന്നമ്പരന്നു... അവനപ്പോഴാണ് അത് അറിഞ്ഞത്... ""അത് എനിക്കറിയില്ലടാ... മഹീന്ദ്രൻ തള്ളിയപ്പോഴോ മറ്റോ തല ഇടിച്ചതാവും... ഒരു പക്ഷെ അവളെ അവിടെ ഇരുത്തുന്നത് വരെ ബ്ലഡ്‌ പുറത്തേക്ക് ഒരുപാട് ഒഴുകിയിട്ടുണ്ടാവില്ല... അതാ ഞാനറിയാതെ പോയത്... ""ഹ്മ്മ് നീ ധൈര്യമായി ഇരിക്ക് അവർക്ക് രണ്ടാൾക്കും ഒന്നും വരില്ല... ""ഹരിയേട്ടാ... ലക്ഷ്മി വിളിച്ചിരുന്നു... ഞാൻ എടുത്തില്ല...

എന്താ അവരോട് പറയുക... ശ്രീരാഗ് കുട്ടന്റടുത്തേക്ക് ഓടി വന്നുകൊണ്ട് പറഞ്ഞു. """അനന്തന്റെ കൂടെ ഉള്ളവരാരാ...? ഒരു നഴ്സ് വന്ന് ചോദിച്ചതും എല്ലാവരും അങ്ങോട്ട് നോക്കി... ""ഞങ്ങളാ... വിഷ്ണു പറഞ്ഞു. """ബ്ലഡ്‌ കുറച്ച് പോയിട്ടുണ്ട് .. ബ്ലഡ്‌ വേണ്ടി വരും A+ ബ്ലഡ്‌ ഗ്രൂപ്പ്‌ ഉള്ള ആരേലും ഉണ്ടോ... ""എന്റെ A+ ആണ് ഞാൻ കൊടുത്തോളം... അഭിജിത്ത് അതും പറഞ്ഞ് നഴ്സിനൊപ്പം പോയി... ""ഹരിയേട്ടാ... വീട്ടിൽ എന്താ പറയണ്ടേ...? """ഹ്മ്മ് ഇപ്പോ ഒന്നും പറയണ്ട... നീ വന്നേ ഒരു കാര്യം സംസാരിക്കാനുണ്ട്... കുട്ടന്റെ ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകിയ മുഖം കാണെ എന്തോ സീരിയസ് കാര്യമാണെന്ന് തോന്നി ശ്രീരാഗിന്... """എന്താ ഹരിയേട്ടാ...? ""മഹീന്ദ്രൻ വന്നിട്ടുണ്ട്...! കുട്ടന്റെ കണ്ണിൽ എരിയുന്ന കനൽ കാണെ കാര്യങ്ങളുടെ ഏകദേശ രൂപം ശ്രീരാഗിനും മനസ്സിലായി.... അവന്റെ മുഖവും അങ്ങേയറ്റം ദേഷ്യം കൊണ്ട് ചുവന്നു... അനന്തൻ അവർക്കെല്ലാം അത്രമാത്രം പ്രീയപ്പെട്ടവനായിരുന്നു...❤️❤️ കുട്ടൻ ശ്രീരാഗുമായി മാറി നിന്നു... വിഷ്ണു അപ്പോഴും പ്രജ്ഞയറ്റവനെപ്പോലെ ഇരിക്കുകയായിരുന്നു..........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story