അനന്തഭദ്രം: ഭാഗം 64

anantha badhram

എഴുത്തുകാരി: മയിൽപീലി

കുട്ടൻ ശ്രീരാഗുമായി മാറി നിന്നു... വിഷ്ണു അപ്പോഴും പ്രജ്ഞയറ്റവനെപ്പോലെ ഇരിക്കുകയായിരുന്നു... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 """അനന്തന്റെ കൂടെ ഉള്ളവരാരാ...? ഒരു നഴ്സ് ICU വിന് പുറത്തേക്ക് വന്ന് കൊണ്ട് പറഞ്ഞു. """ഞങ്ങളാ... അപ്പോഴേക്കും കുട്ടനും ശ്രീരാഗും അങ്ങോട്ടേക്ക് വന്നിരുന്നു. ""ബ്ലഡ്‌ കുറച്ച് പോയിട്ടുണ്ട്...A+ ബ്ലഡ്‌ ആവശ്യം ഉണ്ട്... """എന്റെ A+വാ ഞാൻ കൊടുക്കാം ബ്ലഡ്‌. അഭിജിത്ത് പറഞ്ഞു... ""അല്ല അനന്തനും ഭദ്രയ്ക്കും...? കുട്ടൻ നഴ്സിനോട് ചോദിച്ചു. ""ഡോക്ടറിനോട് ചോദിച്ചാലെ അറിയൂ... നിങ്ങൾ വരൂ... നഴ്സ് അതും പറഞ്ഞ് കുട്ടനെയും കൂട്ടി അവിടുന്ന് ബ്ലഡ്‌ ഡോണേഷൻ റൂമിലേക്ക് പോയി... ദീർഘ നേരത്തിന് ശേഷം അഭിജിത്ത് വന്നു. അപ്പോൾ തന്നെ കാർത്തിക് പുറത്തേക്ക് വന്നു. ""ഹരിയേട്ടാ... ""ആഹ്ഹ് കാർത്തി. "" ഡോക്ടറിനോട് ഞാൻ പറഞ്ഞ് പോലീസിൽ റിപ്പോർട്ട്‌ ചെയ്യുന്നതിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.. ഡോക്ടർ ഇപ്പോ വരും. കാർത്തിക് പറഞ്ഞ് തീർന്നതും ഡോക്ടർ പുറത്തേക്ക് വന്നു. """ Dr. കാർത്തിക് എന്നോട് കാര്യങ്ങൾ ഒക്കെ പറഞ്ഞു. ""ഡോക്ടർ അനന്തനും ഭദ്രയ്ക്കും...?

"""പേടിക്കാൻ ഒന്നുമില്ല he is in a safe stage. മുറിവ് കുറച്ച് ആഴത്തിലേ ഉണ്ടായിരുന്നുള്ളു.. ബട്ട്‌ ബ്ലഡ്‌ കുറച്ചധികം പോയിട്ടുണ്ടായിരുന്നു. മുറിവ് കുത്തികെട്ടിയിട്ടുണ്ട്. ബോധം വന്നിട്ടില്ല. പിന്നെ ആ കുട്ടി ഇടയ്ക്ക് പിച്ചും പേയും പറയുന്നുണ്ടായിരുന്നു.. തലയുടെ പിറക്കുവശം കല്ലിലോ മറ്റോ ഇടിച്ചതാണെന്ന് തോന്നുന്നു.. അധികം ബ്ലഡ്‌ പോയിട്ടില്ല... സടേഷൻ കൊടിത്തിരിക്കുവാ.. ബോധം വരാൻ സമയം എടുക്കും... അത്രയും പറഞ്ഞവർ പോയി. രണ്ടാൾക്കും കുഴപ്പം ഒന്നുമില്ലെന്ന് കേട്ടതും എല്ലാവർക്കും സമാധാനമായി. കുട്ടൻ വിഷ്ണുവിനെ നോക്കി... അവന്റെ കോലമായിരുന്നു കുട്ടന് സഹിക്കാൻ കഴിയാഞ്ഞത്. ചെറുപ്പത്തിൽ എന്തെങ്കിലും ജയമ്മ ഉണ്ടാക്കിയാൽ അത് കഴിക്കാതെ തങ്ങളുടെ അരികിലേക്ക് ഓടി വരുന്ന ആ 16 വയസ്സ് കാരന്റെ മുഖം മനസ്സിലൂടെ മിന്നിമാഞ്ഞു. തന്നെക്കാൾ ഒരുപടി അവന് അനന്തനെ ഇഷ്ടമാണെന്ന് അറിയാം...! അതിൽ താനും സന്തോഷിച്ചിരുന്നു. കുട്ടന്റെ കണ്ണുകൾ നിറഞ്ഞു. വിഷ്ണു അപ്പോഴും ദൂരെ കസേരയിൽ മുഖം കുനിച്ച് കണ്ണിമ ചിമ്മാതെ ഇരിക്കുകയായിരുന്നു.

കുട്ടൻ അവനരികിലേക്ക് നടന്നു. """വിഷ്ണു... """ആഹ്ഹ്.. അടുത്തിരുന്ന് കുട്ടൻ തോളിൽ കൈവച്ച് വിളിച്ചതും വിഷ്ണു ഞെട്ടി അവനെ നോക്കി... ""ഹരീ... അനന്തൻ...? """അനന്തനും ഭദ്രയ്ക്കും കുഴപ്പം ഒന്നുമില്ലടാ... ഡോക്ടർ ഇപ്പോ പറഞ്ഞേ ഉള്ളൂ.. ""നീ എന്നേ സമാധാനിപ്പിക്കാൻ പറയുവല്ലല്ലോ...? കൊച്ച് കുഞ്ഞിനെപ്പോലെ ചോദിക്കുന്നവനെ കാണെ കുട്ടൻ അറിയാതെ പുഞ്ചിരിച്ചു. ""സത്യമായും... നീ വേണമെങ്കിൽ ഡോക്ടറോട് ചോദിച്ച് നോക്ക്... പെട്ടെന്ന് നിർവികാരനായി ഇരുന്നവൻ കുട്ടനെ ഇറുക്കെ പുണർന്നു... ആദ്യം ഒന്ന് ഞെട്ടിയെങ്കിലും കുട്ടനും തിരികെ അവനെ ചേർത്ത് പിടിച്ചു. ഷർട്ടിൽ നനവ് തട്ടിയപ്പോഴാണ് അവൻ കരയുകയായിരുന്നെന്ന് കുട്ടന് മനസ്സിലായത്... """വിഷ്ണൂ...! """ഞാൻ... ഞാൻ... പേടിച്ച് പോയടാ... അവൻ... അവൻ എന്നേ വിട്ട് പോകുമോ എന്ന് ഞാൻ പേടിച്ച് പോയടാ... എങ്ങലടിച്ചു പറയുന്നവനെ കുട്ടൻ കൂടുതൽ പുണർന്നു... കുട്ടനും കൂടെ കരഞ്ഞു. ""അവന് അങ്ങനെയൊന്നും നമ്മളെ വിട്ട് പോകാൻ പറ്റില്ലടാ...! കുട്ടൻ അവനെ സമാധാനിപ്പിച്ചു. പുറമേന്ന് നോക്കുന്നവർക്ക് അവന്റെ മസിൽ ഉള്ള ബോഡിയും ദേഷ്യവും ഒക്കെ കണ്ടാൽ ആള് വളരെ ബോൾഡ് ആണെന്ന് തോന്നുമെങ്കിലും ശരിക്കും അവന്റെ മനസ്സിന് ഒരു കൊച്ച് കുഞ്ഞിന്റെ മനസ്സിന്റെ വലിപ്പമേ ഉണ്ടായിരുന്നുള്ളൂ...

വിഷ്ണുവിന്റെ ഫോൺ റിങ് ചെയ്തപ്പോഴാണ് അവൻ കുട്ടനിൽ നിന്നും വിട്ട് മാറിയത്... ""വസുവാ... കണ്ണ് തുടച്ചുകൊണ്ട് വിഷ്ണു ഇടറിയ സ്വരത്തോടെ പറഞ്ഞു. ""ഹ്മ്മ് നീ എടുക്ക്... എന്നെയും വിളിച്ചിരുന്നു... എടുക്കാൻ പറ്റിയ അവസ്ഥ ആയിരുന്നില്ലല്ലോ... ""ഹ്മ്മ്... ഹലോ... """എന്താ ഫോൺ എടുക്കാഞ്ഞേ... അപ്പുറത്ത് നിന്നും സ്വരം കേട്ടതും വിഷ്ണുവിന് മനസ്സിലായി അത് ദേവു ആണെന്ന്. ""ഹലോ.... ""ഹ്മ്മ്... """ഇവിടെയാ.. ഭദ്രേച്ചിയെ കണ്ടോ... അനന്തേട്ടൻ എവിടെ... ആരും എന്താ ഫോൺ എടുക്കാഞ്ഞേ...? ഒരു ശ്വാസത്തിൽ ഒരായിരം ചോദ്യങ്ങൾ ചോദിക്കുന്നവളോട് എന്ത് പറയണമെന്ന് അറിയാതെയിരുന്നു വിഷ്ണു. ""ഹലോ... വിഷ്ണുവിന്റെ കൈയ്യിൽ നിന്നും ഫോൺ വാങ്ങി കുട്ടൻ സംസാരിച്ചു. ഉണ്ടായതെല്ലാം പറഞ്ഞു. """ഇപ്പോ എങ്ങനെ ഉണ്ട് ഹരിയേട്ടാ അവർക്ക്... ""കുഴപ്പം ഒന്നുമില്ല ദേവു. നീ തൽകാലം ആരോടും പറയണ്ട. ''""ഹ്മ്മ് ശരി എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്കണേ... അവസ്ഥ മനസ്സിലാക്കിയത് പോലെ ദേവു ഫോൺ വച്ചു. """ അഭി... വിളിച്ചതും അവൻ ഓടി വന്നു... ""എന്താ ഹരിയേട്ടാ... ""നീ വിഷ്ണുവിന്റെ കൂടെ ഇവിടെ ഉണ്ടാവണം...

ഞാനും ശ്രീയും ഇപ്പൊ വരാം.. ""എവിടെക്കാ ഹരീ... വിഷ്ണു സംശയത്തോടെ ചോദിച്ചു. അതിന് കുട്ടൻ ഒന്ന് കണ്ണ് ചിമ്മി കാണിച്ച് ശ്രീരാഗുമായി നടന്നു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ഏകദേശം 11:00 ആകാറായപ്പോൾ ദേവുവും ലച്ചുവും ഹോസ്പിറ്റലിലേക്ക് വന്നു. ചുറ്റും തിരഞ്ഞ് ഒടുവിൽ വിഷ്ണുവിൽ കണ്ണുകൾ എത്തി നിന്നു. ""ഏട്ടാ... "" വസൂ... ഈ രാത്രിയിൽ എന്താ ഇവിടെ...? വിഷ്ണു ചാടി എഴുന്നേറ്റ് ചോദിച്ചു. "" ഫോൺ വച്ചപ്പോൾ ഇവൾക്ക് കാര്യം അറിയാതെ വിടില്ലെന്ന വാശി... അറിഞ്ഞപ്പോ വരണമെന്ന് ഒരേ നിർബന്ധം അതാ പോന്നത്... പേടിക്കണ്ട വീട്ടിൽ ആരോടും ഇതാ കാര്യം എന്ന് പറഞ്ഞില്ല... ഒരു ഫ്രണ്ടിന് ആക്‌സിഡന്റ് ആയെന്നാ പറഞ്ഞേ.ലച്ചുവിന്റെ സ്കൂട്ടി ഉണ്ടായിരുന്നു. അഭിയേട്ടനോട് പറഞ്ഞിട്ടാ വന്നേ... ദേവു പറഞ്ഞു തീർത്തു. """ഏട്ടാ ഡോക്ടർ എന്താ പറഞ്ഞേ... ""വസൂ കുഴപ്പം ഒന്നുമില്ല. ബോധം വന്നിട്ടില്ലെന്നേ ഉള്ളൂ... """ഹരിയേട്ടൻ എവിടെ...? ചുറ്റും പരതി ലച്ചു ചോദിച്ചു. അവൻ പുറത്ത് പോയതാ വരും... ""ഹ്മ്മ്... അല്ല അവരെ കാണാൻ പറ്റുവോ ഏട്ടാ.. ""ഇപ്പോ പറ്റില്ല വസൂ...

""ഞാൻ അഭിയോട് ഒന്ന് സംസാരിച്ചിട്ട് വരാം. വസു അങ്ങോട്ടേക്ക് പോയതും ദേവു മെല്ലെ വിഷ്ണുവിന്റെ അരുകിൽ ഇരുന്നു. ദേവു അവളുടെ കൈ വിഷ്ണുവിന്റെ വിറയ്ക്കുന്ന ഉള്ളം കൈയ്യിലേക്ക് ചേർത്ത് വച്ചു. വിഷ്ണു പെട്ടെന്നാവളെ നോക്കി.. എന്തോ അവനപ്പോൾ ആ ചേർത്ത് പിടിക്കൽ ആവശ്യമെന്നോണം ദേവുവിന്റെ കൈകളിൽ പിടിമുറുക്കി... അവളുടെ ആ ചേർത്ത് പിടിക്കലിൽ ഉണ്ടായിരുന്നു പറയാതെ പറഞ്ഞ വാക്കുകൾ... " അല്ലെങ്കിലും ആയിരം വാക്കുകളെക്കാൾ ശക്തിയുണ്ട് ചില നേരത്തെ ചേർത്ത് പിടിക്കലിന് ❤️❤️. ലച്ചു വന്നതും വിഷ്ണുവും ദേവുവും എഴുന്നേറ്റു. """നിങ്ങൾ എന്നാ വീട്ടിലേക്ക് പോയിക്കോ. ഞങ്ങൾടെ കാര്യം ചോദിച്ചാൽ എന്തെങ്കിലും കള്ളം പറഞ്ഞാൽ മതി. മായേച്ചിയോട് മാത്രം പറഞ്ഞോ.. മുത്തശ്ശിയെ അറിയിക്കേണ്ട. """ഹ്മ്മ്... ശരി ഇറങ്ങട്ടെ..

ആശുപത്രിയ്ക്ക് പുറത്തേക്ക് ഇറങ്ങിയപ്പോൾ ആണ് കുനും ശ്രീരാഗും അവിടേക്ക് വന്നത്. ""ലച്ചൂ... സ്കൂട്ടിക്ക് അരികിലേക്ക് നടക്കാൻ ഒരുങ്ങിയതും കുട്ടൻ അവരെ വിളിച്ചു. ""നിങ്ങൾ എപ്പോ വന്നു. ""ഇപ്പോ വന്നേ ഉള്ളൂ... ഇവള് വാശി പിടിച്ചപ്പോ... വീട്ടിൽ കാര്യങ്ങൾ പറഞ്ഞിട്ടില്ല..അഭിയേട്ടനോട് മാത്രം പറഞ്ഞു. ദേവു പറഞ്ഞു. ""ഹ്മ്മ് നിങ്ങൾ ഒറ്റയ്ക്ക് പോകുവോ... ""ഹ്മ്മ് സ്കൂട്ടി ഉണ്ടല്ലോ... """എന്നാലും സമയം ഇത്രയും ആയില്ലേ... ശ്രീരാഗേ ഇവരുടെ കൂടെ ചെല്ല് ബൈക്ക് എടുത്തോ... താക്കോൽ നീട്ടികൊണ്ട് കുട്ടൻ പറഞ്ഞു. ലച്ചു കുട്ടനോട് പറഞ്ഞിട്ട് സ്കൂട്ടി എടുത്തു. പിന്നാലെ ശ്രീരാഗും..........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story