അനന്തഭദ്രം: ഭാഗം 65

anantha badhram

എഴുത്തുകാരി: മയിൽപീലി

താക്കോൽ നീട്ടികൊണ്ട് കുട്ടൻ പറഞ്ഞു. ലച്ചു കുട്ടനോട് പറഞ്ഞിട്ട് സ്കൂട്ടി എടുത്തു. പിന്നാലെ ശ്രീരാഗും. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ""വിഷ്ണു... നേരം വെളുത്തതും കസേരയിൽ ചാരി ഇരുന്ന് ഉറങ്ങുന്ന വിഷ്ണുവിനെ കുട്ടൻ തട്ടി വിളിച്ചു. ഒന്ന് മൂരി നിവർന്നുകൊണ്ട് വിഷ്ണു എഴുന്നേറ്റു. ""സമയം എത്രയായി ടാ.. """6:45 ആവുന്നു. ""ഹ്മ്മ്... ഡോക്ടർ വന്നിരുന്നോ...? """ഇല്ലെടാ അവരിനി വരാൻ സമയം എടുക്കും. നഴ്സ് 8:00 ക്ക് വരും. """ഹ്മ്മ്.. """ടാ നീ വീട് വരെപ്പോയി ഇതൊക്കെ ഒന്ന് മാറി ഫ്രഷ് ആവ്... ഷർട്ട്‌ മുഴുവൻ രക്തമാ... പോരാത്തേന്ന് മുണ്ടും കീറിയതല്ലേ...! സ്വയം ഒന്ന് നോക്കിയതും വിഷ്ണുവിന് തലേന്നത്തെ കാര്യങ്ങൾ ഓർമ്മ വന്നു. ""ടാ അനന്തൻ അവന് ബോധം വന്നിട്ട് പോരെ...? അതുമല്ല ഇപ്പോ ഞാൻ വീട്ടിൽ പോയാൽ ചോദ്യം വരില്ലേ...? """എന്തായാലും കുഴപ്പം ഒന്നും ഇല്ലല്ലോ... ഇനി വീട്ടിൽ പറയാം. മുത്തശ്ശിയെ അറിയിക്കാതെ ഇരുന്നാൽ മതി... അനന്തന് ബോധം വരുമ്പോൾ നിന്നെ ഇങ്ങനെ കണ്ടാൽ അവന് അത് സഹിക്കുമോടാ...? '"""ഹ്മ്മ് എന്നാ ഞാൻ പോയിട്ട് പെട്ടെന്ന് വരാം... ഞാൻ വരുമ്പോൾ നിനക്കുള്ള ഡ്രസ്സ്‌ കൊണ്ട് വരാം നീ ഇവിടെ ഫ്രഷ് ആയിക്കോ.. ""ഹ്മ്മ് ശരിയടാ.. ""ന്തേലും ഉണ്ടെങ്കിൽ വിളിക്കാണേടാ. ഇറങ്ങാൻ തുടങ്ങിയിട്ട് കുറച്ച് നടന്നിട്ട് തിരിഞ്ഞ് നിന്ന് വിഷ്ണു കുട്ടനോട് പറഞ്ഞു.

""എന്റെ പൊന്ന് വിഷ്ണു ഇവിടിപ്പൊ ശ്രീ ഉണ്ട് അഭിയും ഇപ്പോ വരും.നീ വന്നിട്ടേ ശ്രീ പൊകൂ...നീ സമാധാനമായി പോയിട്ട് വാ. """"ഹ്മ്മ്... ദൂരേക്ക് നടന്നകലുന്നവനെ നോക്കി കാണുകയായിരുന്നു കുട്ടൻ. ഒരു ദിവസം കൊണ്ട് തന്നെ അവനാകെ കോലം കെട്ടിരുന്നു. മുടിയൊക്കെ പാറിപ്പറന്ന് വർഷങ്ങളായി ഉറങ്ങാത്തപോലെ....! 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 വീട്ടിൽ ചെന്നപ്പോൾ തന്നെ ജയ വിഷ്ണുവിന്റെ കോലം കണ്ട് പേടിച്ചുപോയി. എല്ലാവരോടുമായി കാര്യങ്ങൾ തുറന്ന് പറഞ്ഞപ്പോൾ എല്ലാവരിലും ഞെട്ടൽ ഉണ്ടായി. അച്ഛനോട് അഭി എല്ലാം പറഞ്ഞിരുന്നു. ഇന്നലെ മായയും കുട്ടന്റെ അമ്മയും ഒക്കെ ഇവിടെ ആയിരുന്നു. നക്ഷത്രയ്ക്കും ഭാരതിക്കും മാത്രം പ്രത്യേകിച്ച് ഭാവവ്യത്യാസം ഒന്നും ഉണ്ടായിരുന്നില്ല. വിഷ്ണു വേഗം തന്നെ ഫ്രഷ് ആയി കുട്ടനുള്ള ഡ്രസ്സുമായി ഹോസ്പിറ്റലിലേക്ക് പോയി. ബാക്കി ഉള്ളവരൊക്കെ പുറകേ വരാമെന്ന് പറഞ്ഞു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 അര മണിക്കൂർ ആകും മുന്നേ വിഷ്ണു തിരികെ എത്തി. അഭി അപ്പോഴേക്കും എത്തിയിരുന്നു. വിഷ്ണു വരുന്നേന് 5 മിനിറ്റ് മുന്നെയാണ് ശ്രീ പോയത്.

കുട്ടനോട് ഫ്രഷ് ആവാൻ പറഞ്ഞ് അവൻ ഫ്രഷ് ആവാൻ പോയി. തിരികെ ഇറങ്ങുമ്പോഴേക്കും വിഷ്ണു ചായ വാങ്ങിക്കൊണ്ട് വന്നിരുന്നു. പിന്നെ എല്ലാവരും അവിടെത്തന്നെ ഇരുന്നു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 """അനന്തന് ബോധം വന്നിട്ടുണ്ട്. ഒരു നഴ്സ് വന്ന് പറഞ്ഞതും കുട്ടനും വിഷ്ണുവും ICU വിന് അടുത്തേക്ക് പോയി. """സിസ്റ്ററെ ഒന്ന് കാണാമോ...? കുട്ടനാണ് ചോദിച്ചത്. ""ഹ്മ്മ് പക്ഷെ ഒരാൾക്കെ കാണാൻ പറ്റൂ... മാത്രല്ല 5 മിനിറ്റിനുള്ളിൽ ഇറങ്ങുകയും വേണം. ഇൻഫെക്ഷൻ ആവാതെ നോക്കണം. ഡോക്ടർ കണ്ടാൽ എന്നെയാ വഴക്ക് പറയാ... കയ്യൊക്കെ കഴുകി ഇവിടുത്തെ ഡ്രസ്സ്‌ ഇട്ടേ കയറാവു. കുട്ടനും വിഷ്ണുവും പരസ്പരം നോക്കി. """നീ കണ്ടിട്ട് വാ... ഇന്നലത്തെ വിഷ്ണുവിന്റെ മാനസികാവസ്ഥ നേരിൽ കണ്ടതുകൊണ്ടും അനന്തനെ കണ്ടാൽ മാത്രമേ അവന്റെ ആധി അടങ്ങൂ എന്നുള്ള ബോധ്യം കൊണ്ടുമാണ് കുട്ടൻ പറഞ്ഞത്. കേട്ടപാതി വിഷ്ണു അകത്തേക്ക് കയറി. ആകെ അവശനായി കിടക്കുന്ന അനന്തനെ കാണെ വിഷ്ണുവിന്റെ കണ്ണ് നിറഞ്ഞു. ഒപ്പം അവന്റെ വയറിന്റെ സൈഡിലായുള്ള മുറിവ് കണ്ടതും വിഷ്ണുവിന്റെ നെഞ്ച് പൊടിഞ്ഞു. """അനന്താ.... വിഷ്ണു അനന്തന്റെ അരികിലായി ഇരുന്ന് വിളിച്ചതും ചെറിയ ഒരു ഞാറക്കത്തോടെ പ്രയാസപ്പെട്ട് കണ്ണുകൾ തുറന്നു....

""വിഷ്ണു.... അനന്തൻ അവനെ ആശ്വാസത്തോടെ വിളിച്ചു. കണ്ണുകൾ തുടയ്ക്കുന്നവനെ കാണെ അനന്തൻ അവനെ നോക്കി... """എനിക്ക് ഒന്നും ഇല്ലടാ... അനന്തൻ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു. """നാണം ഇല്ലല്ലോ...സൽമാൻ ഖാന്റെ ബോഡിയും ഒന്നാം ക്ലാസ്സിലെ പിള്ളേരുടെ സ്വഭാവവും... വിഷ്ണു കരയുന്നത് നിർത്തുന്നില്ല എന്ന് കണ്ട് അനന്തൻ ചെറിയ ചിരിയോടെ പറഞ്ഞു. """"നീ ഇരുന്ന് കിണിച്ചോടാ തെണ്ടി... ബാക്കിയുള്ളോൻ ഇവിടിരുന്ന് ഉരുകിയത് നിനക്കറിയോ... ഇത്തിരി താമസിച്ചിരുന്നേ കാണാരുന്നു ഇതുപോലെ ഇളിച്ചോണ്ട് പോസ്റ്റിൽ ഇരിക്കാരുന്നു... കരച്ചിൽ നിർത്തി ദേഷ്യത്തോടെ വിഷ്ണു പറഞ്ഞു... അവന്റെ ദേഷ്യത്തിൽ നിന്ന് തന്നെ അവൻ അനുഭവിച്ച വിഷമം എന്തായിരിക്കുമെന്ന് അനന്തന് ഊഹിക്കാവുന്നതേ ഉള്ളായിരുന്നു... അനന്തൻ മനഃപൂർവമാണ് അത് പറഞ്ഞത്... കാരണം അവനെ ചൂട് പിടിപ്പിച്ചാലേ അവന്റെ മനസ്സ് ഒക്കെ ആകൂ എന്ന് അനന്തന് അറിയാം... """അനന്താ... """ഹ്മ്മ്... ""വേദന ഉണ്ടോടാ... ""കുഴപ്പമില്ലടാ...ഹ്മ്മ് ഞാൻ തട്ടിപോയിരുന്നേൽ നീ ന്ത്‌ ചെയ്തേനേടാ...? """എന്ത് ചെയ്യാൻ നിന്റെ 16 ന് അന്തസായി പ്രധമൻ കഴിച്ചേനെ.. കേറുവോടെ വിഷ്ണു പറഞ്ഞു... അത് കണ്ട് അനന്തൻ പിന്നെയും ചിരിച്ചു. """ന്തോന്നാടാ കിണിക്കുന്നെ....

ഇനി നീ വാ തുറന്നാൽ ഞാൻ തന്നെ നിന്നെ കൊല്ലും... എന്തൊരു ആവേശം ആരുന്നു... ചെല്ല് ആ മഹീന്ദ്രന്റെ വായിലോട്ട് ചെന്ന് കേറിക്കൊടുക്ക്...! """വിഷ്ണു... ഭദ്ര...? വിഷ്ണു പറഞ്ഞതും അനന്തൻ പെട്ടെന്ന് ആധിയോടെ ചോദിച്ചു. ""അവൾക്ക് കുഴപ്പം ഇല്ലെടാ...തലയ്ക്ക് ചെറിയ മുറിവേ ഉള്ളൂ..സടെഷന്റെ മയക്കത്തിലാ... ബോധം വരാൻ സമയം എടുക്കുമെന്ന് പറഞ്ഞു. """എനിക്ക് കാണാൻ...? എടാ അവള് തൊട്ടപ്പുറത്ത് തന്നെ ഉണ്ട്. പക്ഷെ നിനക്കിപ്പോ നടക്കാൻ പറ്റില്ലല്ലോ... ""ഹ്മ്മ്... """മതി ഇറങ്ങിക്കോ... ഡോക്ടർ വരുന്നു. നഴ്സ് പറഞ്ഞതും അനന്തനോട് പറഞ്ഞ് വിഷ്ണു പുറത്തേക്കിറങ്ങി. ഡോക്ടർ അപ്പോഴേക്കും ICU അകത്തേക്ക് പോയി """എങ്ങനെ ഉണ്ടടാ അവന്... ""പെയിൻ ഉണ്ടെന്ന് എനിക്ക് മനസ്സിലായടാ... എന്നാലും ഇപ്പോഴത്തേം പോലെ അവനല്ല ഇതൊന്നും പറ്റിയതെന്നുള്ള ഭവമാ... """ഹ്മ്മ്... അപ്പോഴാണ് ഡോക്ടർ ICU വിൽ നിന്ന് പുറത്തേക്ക് വന്നത്. കുട്ടൻ ഡോക്ടറോട് സംസാരിക്കാൻ പോയി... അനന്തൻ വാശി പിടിച്ചതുകൊണ്ടും വലിയ കുഴപ്പം ഇല്ലാത്തതുകൊണ്ടും കുറച്ച് കഴിഞ്ഞ് റൂമിലേക്ക് മാറ്റം എന്ന് പറഞ്ഞു...........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story