അനന്തഭദ്രം: ഭാഗം 66

anantha badhram

എഴുത്തുകാരി: മയിൽപീലി

കുട്ടൻ ഡോക്ടറോട് സംസാരിക്കാൻ പോയി... അനന്തൻ വാശി പിടിച്ചതുകൊണ്ടും വലിയ കുഴപ്പം ഇല്ലാത്തതുകൊണ്ടും കുറച്ച് കഴിഞ്ഞ് റൂമിലേക്ക് മാറ്റം എന്ന് പറഞ്ഞു... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 """അനന്താ... വേദന ഉണ്ടോടാ...? """കുഴപ്പം ഇല്ല ഹരി. അനന്തനെ റൂമിലേക്ക് മാറ്റി ബെഡിൽ കിടത്തുന്നതിനിടയിൽ കുട്ടൻ ചോദിച്ചു. """പിന്നേ ഇതൊക്കെ നിസാരം... വിഷ്ണു അനന്തനെ നോക്കി കുട്ടനോട് പറഞ്ഞു. """ഉവ്വ് ഉവ്വേ... കുറച്ച് മുന്നേ വരെ കരഞ്ഞൊലിപ്പിച്ചു പ്രാന്തനെ പോലെ ഇരുന്നവനാ ഈ പറയുന്നേ. കുട്ടൻ അവനെ കളിയാക്കി. """എന്താടാ... അനന്തൻ കുട്ടനോട് സംശയം എന്നാ വണ്ണം ചോദിച്ചു. അപ്പോഴേക്കും കുട്ടൻ ഇന്നലെതൊട്ടുള്ള വിഷ്ണുവിന്റെ അവസ്ഥ അനന്തനോട് പറഞ്ഞു. അത് കേട്ടതും അനന്തൻ ഞെട്ടി വിഷ്ണുവിനെ നോക്കി... അവൻ എന്ത് മാത്രം അനന്തന്റെ കാര്യത്തിൽ സെൻസിറ്റീവ് ആണെന്ന് ചിന്തിക്കുകയായിരുന്നു അവൻ. വിഷ്ണുവിനെയും കുട്ടനെയും പോലെ രണ്ട് സൗഹൃദങ്ങൾ കിട്ടിയതാണ് തന്റെ ഈ ജന്മത്തിൽ പുണ്യം എന്ന് ഓർക്കേ അനന്തന്റെ കണ്ണ് നിറഞ്ഞു.

"""പിന്നേ ഞാൻ കരഞ്ഞോന്നുല നീ ചുമ്മാ ഓരോന്ന് പറയണ്ട. എന്താടാ വേദനിക്കുന്നോ... കുട്ടനോട് അതും പറഞ്ഞ് അനന്തനെ നോക്കുമ്പോൾ അവന്റെ കണ്ണ് നിറഞ്ഞിരിക്കുന്നത് കാണെ വിഷ്ണു ശരവേഗത്തിൽ അനന്തന്റെ അടുത്തെത്തി. """ഇല്ലെടാ... """പിന്നേ എന്താ നിന്റെ കണ്ണ് നിറഞ്ഞിരിക്കുന്നത്...? """ഒന്നൂല്ലടാ... എനിക്ക് നിങ്ങളെ രണ്ടാളേം കിട്ടിയല്ലോ.... അതിനുമാത്രം എന്ത് പുണ്യം ആവോ ഞാൻ ചെയ്തേ... """ഒന്ന് പോടാ പിന്നേ നിന്നെ ഞങ്ങൾക്ക് കിട്ടിയതല്ലെടാ പുണ്യം... വിശന്നിരുന്നാൽ വായിൽ വയ്ക്കാൻ തുടങ്ങുന്ന ഉരുള കിട്ടിയാൽ മുന്നിൽ ഒരാൾ വന്നാൽ അത് അയാൾക്ക് നേരെ നീട്ടുന്ന നീ ആട ഞങ്ങൾടെ ഭാഗ്യം... കുട്ടൻ അവന്റെ തലയിൽ തലോടിക്കൊണ്ട് പറഞ്ഞു... """ വിഷ്ണു... വിഷ്ണുവിന്റെ വീട്ടിൽ നിന്നായിരുന്നു... അച്ഛനാണ് വിളിച്ചത്. """അനന്താ... എങ്ങനെ ഉണ്ട് മോനെ... ആയാൾ സ്‌നേഹത്തോടെ അനന്തന്റെ ആരുകിലേക്കിരുന്നു... ""എന്റെ കുഞ്ഞിനെ തൊട്ട ആ ദ്രോഹി ഗതി പിടിക്കില്ല. ജയ കരച്ചിലോടെ പറഞ്ഞു. അവർക്ക് കുട്ടനും വിഷ്ണുവും അനന്തനും ഒന്നായിരുന്നു...

"""അമ്മ ഇങ്ങനെ കരയാതെ... എനിക്ക് ഒന്നുലമ്മേ...! അനന്തൻ അവരോടായി പറഞ്ഞു. """അപ്പൂ.... മോനെ... ശങ്കരൻ മാമയും വിങ്ങി പൊട്ടിയിരുന്നു... അയാൾക്ക് അനന്തൻ സ്വന്തം മകൻ ആയിരുന്നു. """നിക്ക് ഒന്നുമില്ല ശങ്കരൻ മാമേ ഒന്നും പറ്റിയില്ലല്ലോ... """മോനെ ഭദ്ര..? """അവൾക്കും കുഴപ്പം ഇല്ല സടെഷൻ കൊടുത്തേക്കുവാ അതാ... ഹരിയാണ് പറഞ്ഞത്.. മായയോട് കുഞ്ഞ് ഉള്ളതുകൊണ്ട് വരേണ്ടെന്ന് പറഞ്ഞു. പിന്നെ മുത്തശ്ശിക്കും സംശയം വന്നാലോ.. കൂട്ടിന് ലെച്ചുവിനെയും ദേവുവിനെയും ഇരുത്തി. ഇവർ തിരികെ ചെല്ലുമ്പോൾ അവർ ഇങ്ങോട്ടേക്ക് വരാമെന്ന് കരുതി. ഒരുപാട് പേര് നിൽക്കേണ്ടെന്ന് നഴ്സ് വന്ന് പറഞ്ഞതും എല്ലാവരും പോകാനായി ഇറങ്ങി... ആഹാരം ഒക്കെ ജയപ്രഭ കൊണ്ട് വന്നിരുന്നു... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 """ഡീ നീ ഇങ്ങനെ ഇരുന്നോ നിനക്ക് കൂടി ഹോസ്പിറ്റലിൽ പൊയ്ക്കൂടായിരുന്നോ...? ""ദീപു one min...ഞാൻ തിരികെ വിളിക്കാം. """എന്താണാമ്മേ...? ഫോൺ കട്ട്‌ ചെയ്തുകൊണ്ട് നക്ഷത്ര ഭാരതിക്ക് നേരെ തിരിഞ്ഞു. """

ഏത് നേരവും അവനെ വിളിച്ചിരുന്നാൽ ഈ സ്വത്തൊക്കെ കൈയ്യിൽ താനെ വരില്ല. ""ഹോ അതിന് ഞാൻ ഇപ്പോ എന്ത് ചെയ്യാനാ...! ഫോൺ വിളിക്കാൻ പറ്റാത്തതിന്റെ ഈർഷ്യയോടെ നക്ഷത്ര ദേഷ്യത്തോടെ പറഞ്ഞു. ""ഓ വന്നിട്ട് ഇപ്പോ മൂന്നാല് ആഴ്ചയായി. എന്നിട്ട് ഇതുവരെ നിനക്ക് ആ വിഷ്ണുവിന്റെ മനസ്സിൽ കേറാൻ പറ്റിയോ...? """ഇപ്പോ അവർ ഹോസ്പിറ്റലിൽ അല്ലേ...? """എടി നീ പോയി അവന്റെ കൂടെ അവിടെ നിൽക്കണം... അവന്റെ ഉറ്റ സുഹൃത്ത് അല്ലേ...? """ഹോ എനിക്ക് വയ്യ അവിടെ പോയി നിൽക്കാൻ.. മാത്രമല്ല അയാള് ആ അനന്തൻ ചത്താലും എനിക്ക് കുഴപ്പം ഇല്ല. വിച്ചുവേട്ടൻ എന്നേ അടുപ്പിക്കാത്തതിന് ആയാളും കാരണമാണ്... എന്നെയും ദീപുവിനെയും ഒരിടത്ത് വച്ച് കണ്ടത്തിന് അയാൾ വിച്ചുവേട്ടനോട് പറഞ്ഞിരുന്നു... ഫ്രണ്ട് ആണെന്ന് പറഞ്ഞ് ഒഴിഞ്ഞെങ്കിലും അത് വിശ്വസിച്ച മട്ടില്ല... """പല്ല് കടിച്ചുകൊണ്ട് നക്ഷത്ര പറഞ്ഞു. """ ഈ സ്വത്ത്‌ കിട്ടും വരെ സഹിച്ചാൽ മതിയല്ലോ ഇതൊക്കെ... """അല്ല അമ്മേ... വിഷ്ണുവേട്ടന്റെ കൂടെ ഒരു മാസം എങ്കിലും എനിക്ക് താമസിക്കണം...

അവൾ ആ ദേവു അത് കണ്ട് വേദനിക്കുന്നത് എനിക്ക് കണ്ട് ആസ്വദിക്കണം... ക്രൂരമായ ചിരിയോടെ അവൾ പറഞ്ഞു. """അവളോടുള്ള ദേഷ്യം മാത്രമാണോ അതോ നിനക്ക് വിച്ചുവിനോട് എന്തെങ്കിലും...? """അങ്ങനെ ചോദിച്ചാൽ... എന്റെ ആദ്യത്തെ ഇഷ്ട്ടം അല്ലേ വിച്ചു ഏട്ടൻ... പിന്നേ അമ്മയ്ക്ക് അറിയാലോ ദീപുവിന്റെ ഫാമിലി നമ്മളെക്കാൾ മുന്നിലാണ്.... എനിക്ക് അവന്റെ അടുത്ത് പിടിച്ച് നിൽക്കാൻ ഈ സ്വത്തുക്കൾ ആവശ്യമാണ്... സ്‌നേഹം മാത്രം നോക്കിയിട്ട് കാര്യം എന്താ... പണം വേണ്ടേ...? അത് കിട്ടിയാൽ ഞാൻ തന്നെ വിച്ചു ഏട്ടനെ ഒഴിവാക്കും... പിന്നേ ഒത്തിരി മോഹിച്ചതല്ലേ... എനിക്കും ആസ്വദിക്കണം വിച്ചുവേട്ടനെ എല്ലാ അർത്ഥത്തിലും...! ദീപുവിനെ വിശ്വസിപ്പിക്കാൻ എനിക്ക് എളുപ്പമാണ്... ഒരുപക്ഷെ പിന്നീട് ആ ദേവു വിച്ചു ഏട്ടനെ കെട്ടിയാലും എന്റെ എച്ചിൽ തിന്നാൻ മതി അവൾ...! വിചാരിച്ചത് എങ്ങനെ നേടണമെന്ന് എനിക്കറിയാം...! പുച്ഛത്തോടെയും അതിലുപരി അവളുടെ പക എരിയുന്ന ക്രൂര ബുദ്ദിയോടെയും പറഞ്ഞിട്ട് എഴുന്നേറ്റ് പോകുന്നവളെ കാൺകെ ഭാരതിയുടെ ഉള്ളിൽ ഒരു വെള്ളിടി വെട്ടി....

ഇത്രയും ഒന്നും അവർ ഒരിക്കലും അവളിൽ നിന്നും പ്രതീക്ഷിച്ചിരുന്നില്ല.. അവൾ എന്തായിരിക്കും ചെയ്യാൻ പോകുന്നതെന്നോർക്കെയുള്ള ആശങ്കയിൽ അവർ അവൾ പോയ വഴിയേ നോക്കി ഇരുന്നു... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ""എക്സ്ക്യൂസ്മി... ഒന്ന് വരുമോ...? ഒരു നഴ്സ് അനന്തനെ കിടത്തിയ റൂമിന്റെ വാതിലിന്റെ അടുത്ത് വന്ന് പറഞ്ഞതും കുട്ടൻ എഴുന്നേറ്റ് പുറത്തേക്ക് പോയി. അനന്തൻ ചെറിയ മയക്കത്തിൽ ആയിരുന്നു. """എന്താടാ... പുറത്ത് നിന്ന് വന്ന കുട്ടന്റെ ടെൻഷൻ നിറഞ്ഞ മുഖം കാണെ വിഷ്ണു നെറ്റി ചുളിച്ചുകൊണ്ട് ചോദിച്ചു... '""എടാ അത്...ഭദ്ര... അനന്തനിലേക്ക് ഒന്ന് നോട്ടം പായിച്ചതിന് ശേഷം കുട്ടൻ പറയാൻ പ്രയാസപ്പെട്ട് നിന്നു. അവന്റെ മുഖം കാണെ വിഷ്ണുവിന് എന്തോ പ്രശ്നം തോന്നി... അവൻ പാതിയെ അനന്തന്റെ അടുത്ത് നിന്ന് എഴുന്നേറ്റ് കുട്ടനരുകിലേക്ക് ചെന്നു...........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story