അനന്തഭദ്രം: ഭാഗം 67

anantha badhram

എഴുത്തുകാരി: മയിൽപീലി

അവന്റെ മുഖം കാണെ വിഷ്ണുവിന് എന്തോ പ്രശ്നം തോന്നി... അവൻ പാതിയെ അനന്തന്റെ അടുത്ത് നിന്ന് എഴുന്നേറ്റ് കുട്ടനരുകിലേക്ക് ചെന്നു. ""എന്താ ടാ...? ""വിഷ്ണു ആകെ പ്രശ്നം ആണ്... """ഹരീ എന്താടാ...? അനന്തനാണ് അത് ചോദിച്ചത്... ഉറക്കം ഉണർന്ന അനന്തൻ കാണുന്നത് മുഖത്ത് ടെൻഷനോടെ നിൽക്കുന്ന കുട്ടനെയും കാര്യം തിരക്കുന്ന വിഷ്ണുവിനെയും ആണ്... ""അനന്താ അത്. ഭദ്രയ്ക്ക് ബോധം വന്നു. '""ഹോ ഇതിനാണോ നീ കിടന്ന് വെപ്രാളം കൊണ്ടത്...? അത് നല്ല കാര്യം അല്ലേ...? ""അതല്ല വിഷ്ണു അനന്തന് പരിക്ക് പറ്റിയ കാര്യം അവൾക്കറിയില്ല. അവളോട് ഒന്നും പറയണ്ട എന്ന് ഞാൻ പ്രത്യേകം നഴ്സിനോട് പറഞ്ഞിരുന്നു. ""ഇപ്പോ എന്തുണ്ടായി...? ""അനന്താ ബോധം വന്നപ്പോൾ മുതൽ അവൾ നിന്നെ അന്വേഷിക്കുവാ... തലയ്ക്ക് മുറിവുള്ളതുകൊണ്ട് ഇപ്പോ പുറത്ത് പോകാൻ പറ്റില്ലെന്ന് പറഞ്ഞതിന് ബഹളം വച്ച് ഹോസ്പിറ്റലിൽ കീഴ്മേൽ മറിച്ചോണ്ട് ഇരിക്കുകയാണെന്നാ നഴ്സ് പറഞ്ഞത്. """അനന്താ ഇപ്പോ എന്താ ചെയ്യാ...? വിഷ്ണു ആശങ്കയോടെ ചോദിച്ചു. ""എനിക്ക് എന്റെ പെണ്ണിനെ കാണണം വിഷ്ണു... """നീ എന്താ പറയുന്നേ അവള് നിന്നെ ഇങ്ങനെ കണ്ടാൽ...? """അറിയില്ല വിഷ്ണു നീ ആ ഷർട്ട്‌ എങ്ങെടുക്ക്...

""അനന്താ... """ഒന്നൂല്യ ഹരീ ഷർട്ട്‌ ഇട്ടാൽ മുറിവ് കെട്ടിയത് അവൾ കാണില്ലല്ലോ... അനന്തന് മാറി ഇടാൻ കൊണ്ട് വന്ന ഷർട്ട്‌ ചൂണ്ടി അവൻ പറഞ്ഞു. കുട്ടൻ അതെടുത്തു. വിഷ്ണുവും കുട്ടനും ചേർന്ന് അനന്തനെ അതിടാൻ സഹായിച്ചു. പതിയെ അവനെ ബെഡിൽ നിന്നിറങ്ങാൻ സഹായിച്ചു. ""പിടിക്കേണ്ട ടാ ഞാൻ നടന്നു നോക്കട്ടെ... വേദന ഉണ്ടെങ്കിലും അത് വക വയ്ക്കാതെ അനന്തൻ മെല്ലെ നടന്നു തുടങ്ങി. പിടിക്കേണ്ടെന്ന് പറഞ്ഞെങ്കിലും കുട്ടനും വിഷ്ണുവും ഇടവും വലവും നിന്നു. ഒന്ന് ഇടറിയാൽ പോലും താങ്ങാൻ അവർ ഒപ്പം തന്നെ ഉണ്ടായിരുന്നു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 """എനിക്കിപ്പോൾ കാണണം... ഒന്ന് പറ എന്റെ അപ്പുവേട്ടനോട് വരാൻ... ""കുട്ടി ഒന്ന് സമാധാനിക്ക്... ""പറ്റില്ല നിക്ക് കാണണം... I C U വിന്റെ വാതിൽ തുറന്നതും കാണുന്നത് സിസ്റ്ററിനോട് വഴക്കിടുന്ന ഭദ്രയെ ആണ്... കുഞ്ഞുങ്ങളെ പോലെ വാശി പിടിച്ച് ഒടുക്കം കരച്ചിലിന്റെ വാക്കോളം എത്തിയിരുന്നു... """എനിക്ക് കാണ.... അപ്പുവേട്ട... പിന്നെയും വാശി പിടിക്കാൻ തുടങ്ങിയിട്ട് വാതിൽക്കലേക്ക് നോക്കിയതും അനന്തന്നെയാണ് കണ്ടത്... അവനെ കണ്ട മാത്രയിൽ തന്നെ അവളുടെ മുഖം വിടർന്നു...!

"""അപ്പുവേട്ട..... അവൾ എഴുന്നേൽക്കാൻ തുടങ്ങിയതും അനന്തൻ നടന്ന് അവൾക്കരുകിൽ എത്തി അത് തടഞ്ഞിരുന്നു... ""അപ്പുവേട്ടൻ ന്താ മുടന്തണേ...? സംശയത്തോടെ ഭദ്ര ചോദിച്ചു. """കാല് ഉളുക്കിയതാ പെണ്ണേ... """വേദന ഉണ്ടോ അപ്പുവേട്ട... എവിടെ നോക്കട്ടെ...! ""അയ്യോ എനിക്ക് ഒന്നൂല്യ ഭദ്രേ.. അതിപ്പോ മാറും... നിനക്ക് നിനക്ക് വേദന ഉണ്ടോ... അവളെ സമദനിപ്പിച്ച് അവളുടെ കവിളിൽ തലോടി അനന്തൻ ചോദിച്ചു. """ചെറിയ വേദനയെ ഉള്ളൂ അപ്പുവേട്ട... എന്താ... എന്താ എന്നേ കാണാൻ വരാഞ്ഞേ... ഞാൻ ഞാനെത്ര തിരക്കിയെന്നോ... ഇവരെന്നെ പുറത്ത് വിട്ടില്ല. മുഖം പരിഭവത്താൽ ചുവന്നു ... കണ്ണുകൾ നിറഞ്ഞു. """അത്... അത് ഇവിടേക്ക് കടത്തി വിടതോണ്ടല്ലേ...? """ന്നാലും എനിക്ക് കാണണമെന്ന് അറിയില്ലേ... ""പോട്ടെ പിണങ്ങാതെ... """അപ്പുവേട്ടന് എന്തേലും പറ്റിയോ...? മുറിവ് ഉണ്ടോ... പെട്ടെന്ന് ഭാവം മാറി മുഖത്തും ദേഹത്തും കണ്ണുകൾ പായിച്ചു ചോദിക്കുന്നവളെ കാണെ അനന്തന്റെ ഉള്ളുലഞ്ഞു... അവൾ മുറിവ് കണ്ടുപിടിക്കുമോയെന്ന് അവൻ ഭയപ്പെട്ടു. """എനിക്ക്...എനിക്ക് ഒന്നും പറ്റിയില്ലെടാ.. ""ഞാൻ... ഞാൻ പേടിച്ച് പോയി അപ്പുവേട്ട..... അയാള്...അയാള്..ന്തേലും ചെയ്യോന്ന്...

ഏട്ടൻ വന്നില്ലാരുന്നെങ്കിൽ.... ഞാൻ... നിക്ക് അറിയാരുന്നു... വരുമെന്ന്... ഇല്ലാരുന്നെങ്കിൽ പിന്നേ പിന്നേ ഭദ്ര ഉണ്ടാവില്ലാരുന്നു... കാണാതെ പോയപ്പോ ഞാൻ കരുതി... പതം പറയുന്നവളെ കാണെ അനന്തന്റെ കണ്ണുകൾ കലങ്ങി... """ഞാൻ അങ്ങനെ പോവോ പെണ്ണേ... നീ അടുത്തുണ്ടെങ്കിൽ എന്റെ ഹൃദയത്തിന് അതറിയാം... ന്റെ ശ്വാസം പോലും നീയല്ലേ പെണ്ണേ... ഒരു നിമിഷം വൈകിക്കാതെ..., വയ്യായ്ക പോലും വക വയ്ക്കാതെ അനന്തൻ അവളെ നെഞ്ചോട് ചേർത്തു. അവളും ആ ചൂട് ആഗ്രഹിച്ച പോലെ പൂച്ചക്കുഞ്ഞിനെ പോലെ അവന്റെ ഷർട്ടിൽ അള്ളിപ്പിടിച്ച് നെഞ്ചിലേക്ക് കിടന്നു.... അവളുടെ എങ്ങലടി ഉയരുന്നുണ്ടായിരുന്നു... ""ഭദ്രേ.... അനന്തൻ അവളെ അടർത്തി മാറ്റി... ""എന്തിനാ പെണ്ണേ ഇങ്ങനെ കരയുന്നെ...? """ന്നേ അയാള് കൊന്നാലും എനിക്ക് കുഴപ്പമില്ല.. പക്ഷെ... പക്ഷെ അപ്പുവേട്ടന് എന്തേലും പറ്റിയിരുന്നെങ്കിൽ ഞാനും വരുമായിരുന്നു ഒപ്പം.... തനിച്ച്... തനിച്ച് അപ്പുവേട്ടൻ ഇല്ലാത്ത ലോകത്ത് ഞാൻ ജീവിച്ചിരിക്കില്ല അപ്പുവേട്ട... ന്റെ ന്റെ ജീവനാ... ഒരുകൈയ്യാൽ താലിയിൽ കൂട്ടിപ്പിടിച്ച് ഭദ്ര വിങ്ങി വിങ്ങി പറഞ്ഞു.... കണ്ണുകളും അതിനനുസരിച്ച് നിറഞ്ഞൊഴുകി...

""ഭദ്രേ... ഇങ്ങനെ കരയാതെ അതിന് ഒന്നും പറ്റിയില്ലല്ലോ... ഞാനില്ലേ കൂടെ...? നിന്നെ വിട്ട് ഞാനെങ്ങും പോവില്ല....! ഭദ്ര പിന്നെയും അവനിലേക്ക് ചാഞ്ഞു.. അനന്തൻ അവളെ ചേർത്ത് പിടിച്ച് നെറുകിൽ മുകർന്നു.... പിന്നീട് തലയിൽ തഴുകിക്കൊണ്ടിരുന്നു... """" അങ്ങോട്ട് വരാമല്ലോ...? ഡോക്ടറും കാർത്തിക്കും ആയിരുന്നു... അവരെ കണ്ടതും അനന്തനും ഭദ്രയും നേരെ ഇരുന്നു. """ബോധം വന്നെന്ന് രേവതി പറഞ്ഞു. ( സിസ്റ്റർ ) ഇപ്പോ എങ്ങനെ ഉണ്ട് ഭദ്ര...? """വല്യ കുഴപ്പം ഇല്ല... ""ഹ്മ്മ്... ഡോക്ടർ ഭദ്രയുടെ പൾസൊക്കെ ചെക്ക് ചെയ്ത്. കണ്ണൊക്കെ നോക്കി... """ ഭദ്രയ്ക്കുള്ള മരുന്നൊക്കെ ഞാൻ കുറിച്ചിട്ടുണ്ട്.... വേദനയ്ക്കുള്ള ഒരിൻജെക്ഷൻ കൂടി രേവതി തരും... സ്കാനിങ് റിപ്പോർട്ട്‌ ഞാൻ നോക്കി... ബ്ലഡ്‌ പോയതുകൊണ്ട് പ്രശ്നം ഒന്നും ഇല്ല. ബോഡി കുറച്ച് വീക്ക്‌ ആണ്... എന്തായാലും ഒരു രണ്ട് ദിവസം കിടക്കട്ടെ...വേറെ കുഴപ്പമില്ലാത്തതുകൊണ്ട് വാർഡിലേക്ക് മാറ്റം... ഡോക്ടർ പ്രിസ്ക്രിപ്ഷൻ എഴുതികൊണ്ട് തന്നെ പറഞ്ഞു.

അനന്തൻ അതൊക്കെ ശ്രെദ്ദിച്ചു കേട്ടു. """ഹ്മ്മ് എന്നാൽ ശെരി ഇനി റൂമിലേക്ക് മാറ്റുമ്പോൾ കാണാം അനന്തൻ പുറത്തേക്ക് പൊയ്ക്കോളൂ... ഭദ്രയ്ക്കുള്ള ഡ്രസ്സ്‌ രേവതിയെ ഏൽപ്പിച്ചേക്ക്... ""ശെരി ഡോക്ടർ. ഡോക്ടർ അതും പറഞ്ഞ് പുറത്തേക്ക് പോയി... അനന്തൻ എഴുന്നേറ്റത്തും ഭദ്ര അവനെ ദയനീയമായി നോക്കി. """പേടിക്കണ്ട ട്ടോ... ഇൻജെക്ഷൻ എടുക്കുമ്പോളേഴേക്കും ഞാൻ അരികിൽ ഉണ്ടാകും. ഇപ്പോ പുറത്ത് നിൽക്കാം... """ഹ്മ്മ് ഭദ്ര മനസ്സില്ലാ മനസോടെ തലയാട്ടി... ഡോറിനരുകിൽ എത്തിയിട്ട് അവൻ ഒന്നുകൂടി അവളെ നോക്കി... ശേഷം ഒന്ന് കണ്ണ് ചിമ്മി കാണിച്ചു. അത്രയും മതിയായിരുന്നു ഭദ്രയ്ക്ക്.... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 പുറത്തിറങ്ങിയതും അനന്തൻ ചുളിഞ്ഞ മുഖത്തോടെ അവിടെയുള്ള കസേരയിലേക്ക് ഇരുന്നു... അവനെ കാത്ത് പുറത്ത് നിന്ന കുട്ടനും വിഷ്ണുവും വെപ്രാളത്തോടെ അനന്തന്റെ ആരുകിലേക്ക് ഇരുന്നു.. """"എന്താടാ.. വിഷ്ണു ആശങ്കയോടെ അവനോട് ചോദിച്ചു...

അത്രയും നേരം അവളുടെ അടുത്ത് ഇരുന്നതിന്റെ ആകാം സ്റ്റിച്ച് ഇട്ടിടത് വേദന എടുക്കുന്നുണ്ടായിരുന്നു.... അത്രയും നേരം അവൾക്ക് മുന്നിൽ പിടിച്ച് നിൽക്കുകയായിരുന്നു... അല്ലെങ്കിൽ അവളുടെ കണ്ണിൽ കണ്ട വേദനയ്ക്ക് മുന്നിൽ തന്റെ വേദന മറന്നിരുന്നു... """അനന്താ ഡോക്ടറെ വിളിക്കട്ടേടാ... വിഷ്ണു അവനരുകിൽ നിന്ന് ചാടി എഴുന്നേറ്റു. ""വിഷ്ണു കുഴപ്പം ഇല്ലെടാ... റൂമിൽ ആക്കിയാൽ മതി. """എടാ ഡോക്ടറെ ഒന്ന് കാണിച്ചിട്ട്... ""ഇല്ലെടാ ഇരുന്നതിന്റെയാ... """മ്മ്മ്... വിഷ്ണുവും കുട്ടനും അനന്തനെ പിടിച്ച് റൂമിലാക്കി... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 """ഭദ്രയ്ക്ക് സംശയം ഒന്നുമില്ലല്ലോ...? അനന്തനെ കിടത്തി കുറേ നേരത്തിനു ശേഷം കുട്ടൻ ചോദിച്ചു. """"ഇല്ലെടാ... ദേഹത്തൊക്കെ പരതി നോക്കിയിരുന്നു... പക്ഷെ മുറിവ് കണ്ടില്ല.

"""ഹ്മ്മ് ഡോക്ടർ അകത്തോട്ട് കയറിയപ്പോൾ ഞങ്ങൾ പറഞ്ഞിരുന്നു നിന്റെ കാര്യം അവൾക്ക് മുന്നിൽ പറയല്ലേന്ന്... """അത് നന്നായി ഡോക്ടർ എന്തേലും ചോദിക്കുമോന്ന് ഞാൻ ഭയന്നു. """മ്മ്മ്... ഇനി വീട്ടിൽ ചെല്ലുമ്പോഴാ... """അതാ എന്റെയും ഭയം. """എന്തായാലും തത്കാലം നിങ്ങൾ മാണിക്യശ്ശേരിയിലേക്ക് പോകണ്ട. അവിടെ വീട്ടിൽ നിന്നാൽ മതി. """വിഷ്ണു... ""ഒന്നും ഇങ്ങോട്ട് പറയണ്ട.പറയുന്നെ കേട്ടാൽ മതി. വിഷ്ണു ഗൗരവം കലർത്തി പറഞ്ഞതും പിന്നീട് അനന്തൻ ഒന്നും പറഞ്ഞില്ല.. പറഞ്ഞാലും അവൻ എന്തേലും തീരുമാനിച്ചാൽ ആരെന്ത് പറഞ്ഞാലും മാറ്റമുണ്ടാകില്ലെന്ന് അനന്തനും കുട്ടനും അറിയാം. ആഹാരം കഴിഞ്ഞ് അനന്തനോട് കുറച്ച് നേരം റസ്റ്റ്‌ എടുക്കാൻ പറഞ്ഞിട്ട് ഭദ്രയ്ക്കുള്ളതുമായി കുട്ടൻ അവിടേക്ക് പോയി... വിഷ്ണു അനന്തനൊപ്പം റൂമിൽ തന്നെ ബൈസ്റ്റാൻഡേഴ്സിനുള്ള ബെഡിൽ ഇരുന്നു..........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story