അനന്തഭദ്രം: ഭാഗം 68

anantha badhram

എഴുത്തുകാരി: മയിൽപീലി

ആഹാരം കഴിഞ്ഞ് അനന്തനോട് കുറച്ച് നേരം റസ്റ്റ്‌ എടുക്കാൻ പറഞ്ഞിട്ട് ഭദ്രയ്ക്കുള്ളതുമായി കുട്ടൻ അവിടേക്ക് പോയി... വിഷ്ണു അനന്തനൊപ്പം റൂമിൽ തന്നെ ബൈസ്റ്റാൻഡേഴ്സിനുള്ള ബെഡിൽ ഇരുന്നു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ഇൻജെക്ഷൻ കഴിഞ്ഞ് ഭദ്ര ഉണർന്നപ്പോൾ തന്നെ അനന്തനെ പിന്നെയും തിരക്കാൻ തുടങ്ങി. ഡ്രസ്സ്‌ എടുക്കാൻ വീട്ടിൽ പോയെന്ന് വിഷ്ണു കള്ളം പറഞ്ഞു. കുട്ടൻ അവർക്കുള്ള ഡ്രസ്സ്‌ എടുക്കാൻ പോയിരുന്നു... മായ ഡ്രസ്സ്‌ മാണിക്യശ്ശേരിയിൽ പോയി എടുത്ത് കൊണ്ട് വയ്ക്കാമെന്ന് പറഞ്ഞിരുന്നു. ആഹാരം ജയമ്മയും മായയും ആശുപത്രിയിൽ കൊടുത്തയക്കാനായി തയ്യാറാക്കിയിരുന്നു.... അതും വാങ്ങിയിട്ടേ കുട്ടൻ തിരികെ പോകുള്ളൂ... മുത്തശ്ശി രണ്ട് പേരെയും കാണാതെ വിഷമിക്കാൻ തുടങ്ങിയപ്പോൾ ഭദ്രയ്ക്ക് സുഖമില്ലാതെ വന്നെന്നും വീണപ്പോൾ തലയക്ക് ചെറുതായി പരിക്ക് പറ്റിയെന്നും അതുകൊണ്ട് ഹോസ്പിറ്റലിൽ ആണെന്നും പറഞ്ഞ് മായ അവരെ സമാധാനിപ്പിച്ചു.... അത്രയും കേട്ടപ്പോൾ തന്നെ ആ വൃദ്ധയുടെ ഉള്ള് പിടച്ചിരുന്നു... പിന്നെ കൂടെ വിഷ്ണുവും കുട്ടനും ഉള്ളത് അവരുടെ മനസ്സിനെ ചെറിയ തോതിൽ തണുപ്പിക്കാൻ കാരണമായി... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

രാത്രിയിൽ ആണ് അനന്തൻ പിന്നേ ഭദ്രയെ കാണാൻ ചെന്നത്... ഭദ്രയെ തത്കാലം രാവിലെ റൂമിലേക്ക് മാറ്റിയാൽ മതിയെന്ന് വിഷ്ണു ഡോക്റ്ററോഡ് റിക്വസ്റ്റ് ചെയ്തിരുന്നു... ഇല്ലെങ്കിൽ അവൾ അനന്തന്റെ പിന്നിൽ നിന്നും മാറില്ലെന്ന് വിഷ്ണുവിന് അറിയാമായിരുന്നു... '""ഇത്രയും നേരം എവിടാരുന്നു അപ്പുവേട്ടാ...? ""ഞാൻ വീട് വരെ... """ഹ്മ്മ് വിഷ്ണുവേട്ടൻ പറഞ്ഞിരുന്നു... അപ്പുവേട്ടാ... മുത്തശ്ശിക്ക് കുഴപ്പം ഒന്നുല്ലലോ...? """ഇല്ല ഭദ്രേ അവിടെ മായേച്ചിയും ശങ്കരൻമാമയും ഒക്കെ ഉണ്ട്... പോരാത്തേന് എല്ലാവരും വിഷ്ണുവിന്റെ വീട്ടിലാ... """ആണോ...? """ഹ്മ്മ്... """"അപ്പുവേട്ടാ.... ഭദ്ര അനന്തനോട് ചേർന്നിരുന്ന് അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു... '""ഹ്മ്മ്... ഭദ്രേ... അവൾ ഒന്നും പറയാത്തത് കണ്ട് അവൻ പിന്നെയും വിളിച്ചു. ഷർട്ടിൽ നനവ് തട്ടിയപ്പോൾ ആണ് അവൾ കരയുകയാണെന്ന് അനന്തന് മനസ്സിലായത്... """ഭദ്രേ.. അനന്തൻ പെട്ടന്നവളെ നേരെ ഇരുത്തി... """എന്തിനാ ഇപ്പോ കരയണേ... വേദനിക്കുന്നുണ്ടോ...? ഭദ്ര നിറകണ്ണാലേ നിഷേധാർത്ഥത്തിൽ തല ചലിപ്പിച്ചു. """പിന്നെയെന്താടാ...? """ അപ്പുവേട്ടൻ ന്നേ വിട്ട് പോവോ...?

"""ഇപ്പോ ന്താ അങ്ങനെ...? """പറ... """ഞാൻ ഇവിടെ പോവാനാ പെണ്ണേ...! """എങ്ങും... എങ്ങും പോവല്ലേ അപ്പുവേട്ടാ ന്നേ വിട്ട്... """ നീ കരയാതെ... ഇപ്പോ അതിന് ഒന്നും ഉണ്ടായില്ലല്ലോ... """നിക്ക്... നിക്ക് പേടിയാവാ അപ്പുവേട്ടാ... അപ്പുവേട്ടൻ ഇല്ലെങ്കിൽ പിന്നേ നിക്ക്... """" പെട്ടെന്ന് ന്ത്‌ പറ്റി നിനക്ക്... ""അത്... """പറ ഭദ്രേ...! """ഞാൻ സ്വപ്നം കണ്ടു അപ്പുവേട്ട... അയാള്... അയാള് ന്റെ അപ്പുവേട്ടനെ കൊല്ലാൻ നോക്കിയെന്ന്...! എനിക്ക്... നിക്ക് പേടിയാവാ... അത് കേട്ടതും അനന്തൻ ഒന്ന് ഞെട്ടി...! തനിക്ക് സംഭവിക്കുന്ന ഒരു ചെറിയ പരിക്ക് പോലും അവളിൽ എത്രമാത്രം ആഘാതം സൃഷ്ടിക്കുമെന്ന് അവൻ ഓർത്തു... കൂടാതെ തന്റെ ശരീരത്തിൽ ഒരു പോറൽ വീണാൽ പോലും അവളുടെ മനസ്സത് തിരിച്ചറിയുന്നു എന്നത് അവനിൽ അത്ഭുതം സൃഷ്‌ടിച്ചു. അനന്തൻ അവളെ മാറോട് ചേർത്തു. """അങ്ങനെ ഒന്നും ഉണ്ടാവില്ല പെണ്ണേ... അതൊക്കെ ഓർത്ത് കിടന്നിട്ടാ... നിന്നെ വിട്ട് ഞാൻ എവിടേക്കും പോകില്ല...! ഭദ്ര ഒന്നുകൂടി അവനിലേക്ക് ചേർന്നു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 "

""എങ്ങനെ ഉണ്ടടാ അവൾക്കിപ്പോ...? വീട്ടിൽ നിന്ന് വന്ന കുട്ടൻ അനന്തൻ ഭദ്രയുടെ അടുത്താണെന്ന് അറിഞ്ഞ് അങ്ങോട്ട് വന്നിരുന്നു. """കുഴപ്പമില്ല പക്ഷെ മനസ്സിൽ നന്നായി പേടി തട്ടിയിട്ടുണ്ട്... ""എന്താടാ... അനന്തൻ അവൾ പറഞ്ഞത് കുട്ടനോട് പറഞ്ഞു. """എടാ അവൾക്ക് സംശയം ഒന്നൂല്ലാലോ...? ""ഇല്ലെടാ അവളറിഞ്ഞിട്ടില്ല. """ഹ്മ്മ്... ""അനന്താ... തങ്ങളിലേക്ക് വെപ്രാളംത്തോടെ ഓടി അടുക്കുന്ന വിഷ്ണുവിനെ കുട്ടനും അനന്തനും ആശങ്കയോടെ നോക്കി.... """എന്താടാ... എന്താ പ്രശ്നം... കുട്ടൻ പെട്ടെന്ന് വിഷ്ണുവിനോട് ചോദിച്ചു. ""ടാ... ആഹ് ത്... അവിടെ.. വിഷ്ണു കിടന്ന് അണയ്ക്കുകയായിരുന്നു... """ഓഹ് നീ ഒന്ന് ശ്വാസം വിട്... എന്നിട്ട് പറ. """ഇത് ശ്വാസം പിടിച്ച് നിർത്തി പറയേണ്ടുന്ന കാര്യാ... ""എന്താന്ന് പറ നീ... അനന്തൻ പറഞ്ഞു. """ടാ ആ മഹീന്ദ്രൻ ഇല്ലേ... അവനെ ആരോ വീണ്ടും ശെരിക്ക് പെരുമാറിയിട്ടുണ്ട്.. """ഏഹ്ഹ്...? """ആടാ... ദാ ഇപ്പോഴാ അവനെ ഇങ്ങോട്ട് കൊണ്ട് വന്നേ... ദേഹത്തിനി പഞ്ഞി ചുറ്റാൻ സ്ഥലം ഇല്ല... മാത്രല്ല തല മാത്രമേ ചലിക്കൂ... കൊടുത്തവൻ ന്തായാലും ജീവൻ ദാനം കൊടുത്തതാ..... അവൻ അവനിനി എഴുന്നേറ്റ് നടക്കാൻ പറ്റില്ല. കഴുത്തിന് താവറം തളർന്നുപോയി... രണ്ട് ദിവസം വേറെ ഹോസ്പിറ്റലിൽ ആയിരുന്നു... അവിടുത്തെ ചികിത്സ പറ്റാഞ്ഞതുകൊണ്ട് ഇപ്പോ ഇവിടേക്ക് കൊണ്ട് വന്നതാ...!

"""എന്നാലും ആരവും വിഷ്‌ണു അവനെ ഇങ്ങനെ ആക്കിയത്...? അതും ഈ രണ്ട് ദിവസത്തിനുള്ളിൽ...! """ഇത് അവൻ ഇരന്ന് വാങ്ങിയതാ... ഇനി ഒടിയാൻ അവന്റെ ദേഹത്ത് ഒരു എല്ലുപോലും ബാക്കി ഉണ്ടാവില്ല....! """അതെന്താ നീ അങ്ങനെ പറഞ്ഞേ...? """ അത്...പിന്നേ അവന്റെ കയ്യിലിരുപ്പിന് ആരെങ്കിലും ക്യാഷ് അവാർഡ് കൊടുക്കുമോ...? """അതൊക്കെ ശെരി തന്നെ.... പക്ഷെ അവന്റെ ദേഹത്ത് ഇനി ഒടിയാൻ എല്ലൊന്നും ബാക്കി ഉണ്ടാവില്ലെന്ന് നിനക്ക് എങ്ങനെ അറിയാം... നീ അതിന് അവനെ കണ്ടോ... """എന്റെ വിഷ്ണു... നീ തന്നെയല്ലേ ഇപ്പോ പറഞ്ഞത് അവന്റെ അവസ്ഥയെ പറ്റി.... അത് വച്ച് ഞാൻ പറഞ്ഞതാ... ഒന്ന് പരുങ്ങിയിട്ട് കുട്ടൻ കൂളായി പറഞ്ഞു. """ഹ്മ്മ്.... """അവൻ ഇവനോടും ഭദ്രയോടും ചെയ്തതിന് ദൈവം കൊടുത്തതാ അവന്... കൊടുത്തപ്പോ നല്ല ഒട്ടും കുറയാതെ തന്നെ കൊടുത്തു. """ ആഹ്.... ആയിരിക്കും... വിഷ്ണു എന്തോ അർത്ഥം വച്ച് പറഞ്ഞു. """എന്തെങ്കിലും ആവട്ടേ... അവനെ എന്റെ കൈയ്യിൽ കിട്ടിയില്ലല്ലോ...! അനന്തൻ പല്ല് കടിച്ചുകൊണ്ട് പറഞ്ഞു. """ഹ്മ്മ് അത് ശരിയാ... """എന്നാ ഞാൻ ഒന്ന് കിടക്കട്ടേടാ.... അനന്തൻ അതും പറഞ്ഞ് റൂമിലേക്ക് നടക്കാൻ തുടങ്ങി. """ഞാനും വരണോടാ... കുട്ടൻ അനന്തനോട് തിരക്കി. """"വേണ്ടടാ... കുറച്ച് പോയാൽ പോരെ...!

"""ഹ്മ്മ് ശരിയടാ..... """ഞാൻ പോയി ഒന്ന് കാർത്തിക്കിനെ കണ്ടിട്ട് വരാം.. അനന്തനോട് പറഞ്ഞ് തിരിഞ്ഞതും വിഷ്ണുവിനെ നോക്കിയിട്ട് ഒരു പരുങ്ങലോടെ നടക്കാൻ തുടങ്ങി.... """നീ ഒന്നവിടെ നിന്നേ.... """എ... എന്താടാ... """ഹ്മ്മ്...?? വിഷ്ണു കുട്ടനെ ആപാധ ചൂടം ഉഴിഞ്ഞു നോക്കി... """ നീ ന്താ ഇങ്ങനെ നോക്കുന്നെ...? """അല്ല ഹരീ നീ ആ മഹീന്ദ്രനെ ആര് ശിക്ഷിച്ചു എന്നാ പറഞ്ഞേ...? """അത്...ദൈവം അല്ലാണ്ടാര്... കുട്ടൻ ഭാവ വ്യത്യാസം ഇല്ലാതെ പറഞ്ഞു... """"അല്ല ആ ദൈവത്തിന്റെ പേര് ഹരിനന്ദൻ എന്നാണോ എന്നെനിക്കൊരു സംശയം.... """ ഏഹ്ഹ്... നിനക്കെന്താ... ഞാൻ ആ കാർത്തിക്ക് പോകുന്നെന് മുൻപ് ഒന്ന് കാണട്ടെ... കുട്ടൻ മുങ്ങാനായി നോക്കി.. """ഹരി ദേവൻ അവിടൊന്ന് നിന്നേ....! വിഷ്ണു അർത്ഥം വച്ച് വിളിച്ചതും നടന്ന് നീങ്ങിയ കുട്ടൻ പരുങ്ങലോടെ നിന്നു. ഒരു ക്രോസ് വിസ്താരത്തിന് എന്നപോലെ കുറേ ചോദ്യങ്ങളും മനസ്സിൽ അടുക്കി വച്ചുകൊണ്ട് വിഷ്ണു ഒരു ചിരിയോടെ കുട്ടനരുകിലേക്ക് നടന്നു. പിടിക്കപ്പെടാൻ പോകുന്നപോലെ കുട്ടൻ ഇതിൽ നിന്നും എങ്ങനെ ഊരാം എന്ന ചിന്തയുമായി നിന്നു........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story