അനന്തഭദ്രം: ഭാഗം 69

anantha badhram

എഴുത്തുകാരി: മയിൽപീലി

പിടിക്കപ്പെടാൻ പോകുന്നപോലെ കുട്ടൻ ഇതിൽ നിന്നും എങ്ങനെ ഊരാം എന്ന ചിന്തയുമായി നിന്നു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 """എന്താടാ വിഷ്ണു നീ എന്നേ ഇങ്ങനെ നോക്കുന്നെ....?? """"മോനെ... സത്യം പറ നീ അല്ലേ ആ മഹീന്ദ്രനെ പഞ്ഞിക്കിട്ടത്...? """"ഞാനോ...? """അതേ നീ തന്നെ. """ നീ ന്താ അങ്ങനെ ചോദിച്ചേ...? """അല്ല നീ പണ്ടേ അങ്ങനെ ആണല്ലോ... എന്നെയോ അനന്തനെയോ ആരേലും നോവിച്ചാൽ അവർക്കിട്ട് കൊടുത്തിട്ട് ഞാൻ ഒന്നും അറിഞ്ഞില്ലേ രാമ നാരായണാ എന്ന ഭാവത്തിൽ നിൽക്കും. ഞങ്ങളോട് ഒന്നും പറയേം ഇല്ല. """അഹ്. ഞാൻ ഒന്നുമല്ല നീ പോയേ... """ഞാൻ.... ടാ നോക്കിക്കേ... വിഷ്ണു എന്തോ പറയാൻ തുടങ്ങിയപ്പോൾ ആണ് മഹീന്ദ്രനെ കൊണ്ട് വരുന്നത് കണ്ടത്. അവരുടെ മുന്നിൽ കൂടി പോയിട്ടും കണ്ണുകൾ ചലിക്കുന്നതല്ലാതെ മറ്റൊരു ഭാവവും മഹീന്ദ്രനിൽ ഉണ്ടായിരുന്നില്ല. """ഇവൻ ഇനി ഒരിക്കലും നേരെ ആവുമെന്ന് എനിക്ക് തോന്നുന്നില്ല...! വിഷ്ണു ഒരു നെടുവീർപ്പോടെ പറഞ്ഞു. """"

ആഹ്ഹ് നടന്നിട്ടും ഗുണം ഒന്നുമില്ല... ഇനി ഒരു പെണ്ണിനേയും അവൻ തൊടില്ല. """ നീ ന്തേലും പറഞ്ഞോ... """ ഞാൻ ഒന്നും പറഞ്ഞില്ല... """ഹ്മ്മ്... കുട്ടൻ നടക്കാനൊരുങ്ങി... """ഹരീ.... വിഷ്ണു ഗാംഭീര്യം കലർന്ന ശബ്ദത്തോടെ വിളിച്ചു. കാര്യം അറിയാൻ കുട്ടൻ വിഷ്ണുവിനെയും അവന്റെ നോട്ടം നീണ്ട ഭാഗത്തേക്കും നോക്കി... കുട്ടന്റെയും വിഷ്ണുവിന്റെയും കുറച്ച് മാറി ഡോക്ടറിനരുകിൽ നിന്നിട്ട് വീൽചെയറിൽ ഇരുന്ന മഹീന്ദ്രനെ കൂടെ ഉള്ള ആള് തള്ളിക്കൊണ്ട് പോകുന്നതാണ് കണ്ടത്. """ എന്തിനാ വിഷ്ണു നീ വിളിച്ചേ...? """നീ അല്ല അവനെ ആ അവസ്ഥയിൽ ആക്കിയത് അല്ലേ...? """അത് ..... അത് ഞാൻ നിന്നോട് പറഞ്ഞല്ലോ...! """പിന്നെ എങ്ങനെയാടാ നമുക്ക് മൂന്നാൾക്കും ഒരുപോലെയുള്ള മോതിരത്തിന്റെ ഷേപ്പ് മാഹീന്ദ്രന്റെ കവിളിൽ പതിഞ്ഞു കിടക്കുന്നത്...? അത് കേട്ടതും കുട്ടൻ ഞെട്ടി... """ഞാൻ തന്നെയാ അവനെ അങ്ങനെ ആക്കിയത് വിഷ്ണു. ഒരു മൗനത്തിന് ശേഷം കുട്ടൻ പറഞ്ഞതും വിഷ്ണുവിൽ ഒരു ചിരി നിറഞ്ഞു. ഇനിയൊന്നും മറയ്ക്കാനില്ലെന്നപോലെ വിഷ്ണുവിനോട് പറയാനായി അവന്റെ ഓർമ്മകൾ ആ ദിവസത്തിലേക്ക് പോയി... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

""" അഭി... വിളിച്ചതും അവൻ ഓടി വന്നു... ""എന്താ ഹരിയേട്ടാ... ""നീ വിഷ്ണുവിന്റെ കൂടെ ഇവിടെ ഉണ്ടാവണം... ഞാനും ശ്രീയും ഇപ്പൊ വരാം.. ""എവിടെക്കാ ഹരീ... വിഷ്ണു സംശയത്തോടെ ചോദിച്ചു. അതിന് കുട്ടൻ ഒന്ന് കണ്ണ് ചിമ്മി കാണിച്ച് ശ്രീരാഗുമായി നടന്നു. അവർ നേരെ ചെന്നത് പുതിയതായി പണി നടന്നുകൊണ്ടിരിക്കുന്ന അമ്പാട്ടെ ബിൽഡിങ്ങിന് മുന്നിൽ ആയിരുന്നു. കുട്ടന് അറിയാമായിരുന്നു അവൻ അവിടെത്തന്നെ ഉണ്ടാകുമെന്ന്. അകത്തേക്ക് കയറിയതും കണ്ടിരുന്നു കൈയിലെ ഗ്ലാസിൽ നിന്നും മദ്യം സിപ് ചെയ്യുന്ന മഹിയെ...! """ആഹ്ഹ്.... ആരിത്.... അനന്തന്റെ പാതി ജീവനോ...മറ്റേ പകുതി എവിടെ..? പരിഹാസത്തോടെ കുട്ടന്റെ പുറകിലേക്ക് ഒന്നെത്തി നോക്കികൊണ്ട് മഹീന്ദ്രൻ ചോദിച്ചു... അത് കേട്ട് അവന്റെ കൂടെ ഉള്ളവർ ചിരിച്ചു. കുട്ടൻ മൗനത്തിൽ നിന്നു. """ശേ...അവൻ വന്നില്ലേ... വിഷ്ണു മഹാദേവൻ...! നീ കൂട്ടിന് ഈ പീക്കിരി ചെക്കനെയാണോ കൊണ്ട് വന്നേ...? മഹീന്ദ്രനോട്‌ മുട്ടാൻ വരുമ്പോൾ എന്റെ ലെവലിനുള്ള ഒരുത്തനെ കൊണ്ട് വരണ്ടേ...

ഹാ പിന്നേ നിന്റെ ബോഡി ഇവിടുന്ന് കൊണ്ട് പോകാൻ ഇവൻ തന്നെ ധാരാളം... ഇരുന്ന ടേബിളിൽ നിന്നിറങ്ങി ചുണ്ട് തുടച്ചുകൊണ്ട് കുട്ടനരുകിലേക്ക് നടന്നുകൊണ്ട് മഹി പുച്ഛത്തോടെ പറഞ്ഞു. """" അല്ല ഇപ്പോ എന്തിനാ നീ ഇങ്ങോട്ട് വന്നേ... കണക്ക് ചോദിക്കാൻ ആണോ... എന്തേ അവൻ ചത്തോ .. മാണിക്യശ്ശേരിയിൽ അനന്ത പദ്മനാഭൻ...! പറഞ്ഞു തീർന്നതും ചവിട്ടേറ്റ് ടേബിളും മറിച്ചിട്ട് മഹി തെറിച്ചു പോയതും ഒരുമിച്ചായിരുന്നു.. ""നിന്നെപോലെയുള്ള ഒരു പുഴുത്ത നായ വിചാരിച്ചാൽ തീരുന്നതല്ലടാ എന്റെ അനന്തൻ...! പിന്നിൽ നിന്ന് കുത്താൻ അല്ലാതെ അവന്റെ രോമത്തിൽ പോലും നേരെ നിന്ന് തൊടാൻ നിനക്ക് പറ്റില്ല.... ഹ്മ്മ്...! അവൻ തറപ്പിച്ച് നോക്കിയാൽ അവിടെ നിന്ന് കാര്യം സാധിക്കാനുള്ള കെൽപ്പേ നിനക്കുള്ളു മഹി... കുറച്ച് രോമം മുഖത്തും നെഞ്ചിലും ഉണ്ടായാൽ മാത്രം ആണാവില്ലടാ... അതിന് ചങ്കൂറ്റം വേണം... അതുണ്ടാവണമെങ്കിൽ നല്ല തന്തക്ക് ജനിക്കണം... കേട്ടോടാ @##@**&@#@.. മോനെ...! പിന്നേ അവന്റെ ജീവൻ എടുക്കണമെങ്കിൽ നീ ഇനിയൊരു നൂറ് ജന്മം എങ്കിലും വീണ്ടും ജനിക്കണം... കാരണം നീ പറഞ്ഞപോലെ അവന്റെ ജീവന്റെ കാവലായി ഇടവും വലവും ഞാനും വിഷ്ണുവും ഉണ്ടാവും...!

""""ടാ.... തീർക്കടാ അവനെ... """അനങ്ങി പോവരുത് ഒറ്റയൊരെണ്ണം...! കൂടെ ഉള്ളവന്മാർ അടിക്കാൻ മുന്നിലേക്ക് വന്നതും കുട്ടൻ പറഞ്ഞു. അത് ശെരിക്കും ഒരൽർച്ചയായിരുന്നു.... അവന്റെ ആ ഗർജ്ജനത്തിൽ മഹീന്ദ്രൻ ഉൾപ്പടെ എല്ലാവരും ഭയന്നിരുന്നു... അവന്റെ കണ്ണിലെ തീക്ഷണതയ്ക്ക് എല്ലാത്തിനെയും ചുട്ടെരിക്കാനുള്ള ശക്തി ഉണ്ടായിരുന്നു അപ്പോൾ... """നോക്കി നിൽക്കാതെ അടിക്കടാ... ആദ്യത്തെ സ്തംഭനത്തിന് ശേഷം നിലത്ത് കിടന്നുകൊണ്ട് തന്നെ മഹീന്ദ്രൻ അലറിയതും ഒരുത്തൻ കുട്ടനെ അടിക്കാൻ അവനിലേക്കടുത്തു. കുട്ടൻ അവന്റെ പെടലി പിടിച്ച് തിരിച്ച് മുന്നിലെ ഭിത്തിയിൽ പിടിച്ച് അടിച്ചതും അവൻ തൊട്ടടുത്ത നിമിഷം നിലമ്പതിച്ചു...! അത് കണ്ടതും ബാക്കി ഉള്ളവന്മാർ അവിടുന്ന് ഓടിയിരുന്നു. """നിന്നെപ്പോലെ ഉള്ള ഒരുത്തനെ നേരിടാൻ നീ പോറ്റികൊണ്ട് നടക്കുന്ന ഇവന്മാരെപോലെയുള്ള നരുന്തുകളുടെ ഒന്നും ആവശ്യമില്ല ഹരി നന്ദന്...! കൊണ്ട് നടക്കുമ്പോൾ ഒരു പത്തടി എങ്കിലും കൊള്ളാനുള്ള കെൽപ്പുള്ളവന്മാരെ കൊണ്ട് നടക്കണ്ടേ മഹീ... വലത് കയ്യൊന്ന് കുടഞ്ഞുകൊണ്ട് മഹിക്കരുകിലേക്ക് നടന്നുകൊണ്ട് കുട്ടൻ പറഞ്ഞു.

മഹി അവിടുന്ന് ചാടി എഴുന്നേറ്റു. """ടാ... വീണ്ടും അവൻ അടിക്കാൻ ഓങ്ങിയതും മൂക്കിന്റെ പാലത്തിന് രണ്ടാമത്തെ അടി വീണിരുന്നു... ശേഷം കുട്ടൻ അവനെ വലിച്ചിഴച്ചു തൂണിൽ ഇടിപ്പിച്ചു. തുടർന്ന് കുട്ടൻ അവനെ അടിച്ച് ഒരു പരുവം ആക്കിയിരുന്നു... അവന്റെ ശരീരത്തിൽ ഒടിയാൻ എല്ലുകൾ ഒന്നും ബാക്കിയുണ്ടായിരുന്നില്ല.... """എന്നെ... കൊ... ല്ലരുത്... അവശനായി മഹീന്ദ്രൻ പറഞ്ഞു. """ഹേയ് ഞാൻ അങ്ങനെ ചെയ്യുമോ... നിന്നെപ്പോലെ വൃത്തികെട്ട ഒരുത്തനെ കൊന്നിട്ട് ഞാൻ എന്തിനാ വെറുതേ ജയിലിൽ പോകുന്നെ...? പക്ഷെ എന്റെ അനന്തന് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ.... നിന്റെ അച്ഛന് കർമ്മം ചെയ്യാൻ നിന്റെ നഖം പോലും ബാക്കി വയ്ക്കില്ലാരുന്നു ഞാൻ.... നിന്റെ ജീവൻ ഞാനെടുക്കില്ല മഹീ... എന്റെ അനന്തനെ തൊട്ട നീ ശിഷ്ടകാലം ഇങ്ങനെ പരസഹായം കൊണ്ട് മാത്രം ജീവിക്കണം...! ഒന്ന് മരിച്ചെങ്കിൽ എന്ന് നീ തന്നെ ആഗ്രഹിക്കും... നിന്റെ തന്തയുടെ സ്വത്ത്‌ മൊത്തോം കൂട്ടി വച്ചാലും നീ ഇനി നേരെ എഴുന്നേറ്റ് നിൽക്കില്ല... അങ്ങേർക്ക് ഒരു മോനെ ഉള്ളല്ലോ എന്ന ഒരു സങ്കടമേ ഉള്ളൂ... അത് അങ്ങേരും ഓർക്കണമായിരുന്നു...

മോനെ നേരെ വളർത്തണമായിരുന്നു... ഇനി എന്റെ അനന്തന്റെ നേരെ നോക്കാൻ പോലും നിന്റെ തല ഉയരരുത്... അത് പറഞ്ഞ് ഒരടികൂടി കുട്ടൻ കൊടുത്തു. ശേഷം തിരികെ നടന്നിട്ട് ഒന്ന് നിന്നു. """ഒരു കണക്ക് കൂടി ബാക്കി ഉണ്ട് മോനെ.... എന്റെ അനന്തന്റെ പെണ്ണ്... അതായത് ഞങ്ങളുടെ പെങ്ങൾ ഭദ്ര... അവളുടെ നേരെ നിന്റെ വൃത്തികെട്ട കൈകൾ ഉയർന്നു.... പല പാവപ്പെട്ട പെണ്പിള്ളേരുടെയും ജീവിതം നശിപ്പിച്ചിട്ടുള്ളവനാ നീ... കേസ് തെയ്ച്ചു മായ്ച്ചു കളയാൻ നിന്റെ തന്ത എന്ന് പറയുന്ന ആ നാറിയും... ആ പെൺകുട്ടികളുടെ ആരേലും ചോദിക്കാൻ വന്നാൽ അവരെ പെരുമാറുന്ന അങ്ങേരുടെ കുറേ ശിങ്കിടികളും... ഇവരെല്ലാം ഉണ്ടായിട്ടും നിനക്ക് ഈ ഗതി വന്നെന്ന് ഓർത്ത്.. ഒന്നും ചെയ്യാൻ ആയില്ലെന്ന് ഓർത്ത് നിന്നെയുംകൊണ്ട് ആശുപത്രിയായ ആശുപത്രി അത്രയും കേറി നടക്കണം അയാൾ... ഒടുവിൽ നിന്നെ ഇങ്ങനെ കാണാൻ ആവാതെ നിന്നെ ഇങ്ങനെ വളർത്തിയ അയാള് തന്നെ നിന്നെ കൊല്ലും... അതിന് വേണ്ടി ഇതുകൂടി....

എന്ന് പറഞ്ഞ് കുട്ടൻ അവന്റെ മർമത്തിനിട്ട് ചവിട്ടി മെതിച്ചു... ഞരങ്ങാൻ മാത്രമേ മഹീന്ദ്രന് കഴിഞ്ഞുള്ളൂ... അനന്തൻ ചെയ്ത തെറ്റ് ഞാൻ ചെയ്യില്ല... അവൻ നിനക്ക് ജീവിതത്തിലേക്ക് തിരികെ വരാൻ ഉള്ള ജീവനാ തന്നത്.. പക്ഷെ ഞാൻ നിനക്ക് ജീവിക്കാൻ വേണ്ടി മാത്രമുള്ള ജീവന പിച്ചയായി തരുന്നത്... ഇനി ഒരു പെണ്ണും നീ കാരണം വേദനിക്കില്ല... അതും പറഞ്ഞ് കുട്ടൻ തിരികെ നടന്നു. """ഹരിയേട്ടാ.... നിങ്ങൾ ഇങ്ങനെ ചെയ്യരുതായിരുന്നു.... എല്ലാം കണ്ട് നിന്ന ശ്രീരാഗ് അത് പറഞ്ഞതും കുട്ടൻ അവനെ നോക്കി. ""ഞാൻ നിങ്ങളുടെ കൂടെ വന്നതല്ലേ... അടിക്കാൻ ഒരു ചാൻസ് തന്നോ...? കുട്ടൻ മീശ പിരിച്ച് ഒന്ന് ചിരിച്ചു... ഇനി അതിന്റെ കുറവ് വേണ്ട ഒരെണ്ണം നിന്റെ സംഭാവന ആയിട്ട് കൂടി കൊടുത്തോ... കണ്ണ് ചിമ്മിക്കൊണ്ട് കുട്ടൻ പറഞ്ഞു... അത് കേട്ടതും ശ്രീരാഗും അവന്റെ വക കൊടുത്തിരുന്നു... അപ്പോഴേക്കും മഹിയുടെ ബോധം മറഞ്ഞിരുന്നു... """"ചെന്ന് പെറുക്കി കൂട്ടി എടുക്കടാ... നിന്റെ ഒക്കെ കൂട്ടുകാരനെ... പിന്നേ അവന്റെ തന്തയോട് പറഞ്ഞേക്ക് ഞങ്ങളുടെ പ്രാണനായവനെ തൊട്ടതിന് ശ്രീമംഗലത്ത് ഹരിനന്ദന്റെ വക ഉത്സവ സമ്മാനം ആണെന്ന്.....!

അവിടെ മറഞ്ഞു നിന്നവന്മാരെ നോക്കി ബൈക്കിൽ കയറുന്നതിനിടെ കുട്ടൻ പറഞ്ഞു. ശേഷം ശ്രീരാഗുമായി ബൈക്കും എടുത്ത് കുട്ടൻ പോയി... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 കുട്ടൻ പറഞ്ഞതൊക്കെ കേട്ട് വിഷ്ണു അവിടെയുള്ള ക്യാനിൽ നിന്നും വെള്ളം എടുത്ത് കുടിച്ചു... അവൻ ഇത്രയും ഒക്കെ ചെയ്യുമായിരുന്നോ എന്നായിരുന്നു വിഷ്ണുവിന്റെ ചിന്ത... """നീ എന്നിട്ട് ന്താ ഒന്നും പറയാതിരുന്നേ...? """ചെയ്തത് അങ്ങനെ തന്നെ ഇരിക്കട്ടെന്ന് കരുതി... ""ശേ എനിക്ക് ഒന്നും കൊടുക്കാൻ പറ്റിയില്ലല്ലോ...! എന്നാലും സാരമില്ല എന്റെയും ചേർത്ത് നീ കൊടുത്തല്ലോ... നീ മുത്താണ്.. അതും പറഞ്ഞ് വിഷ്ണു കുട്ടനെ കെട്ടിപ്പിടിച്ചു... ഇരുവരിലും അപ്പോൾ നിറഞ്ഞ ചിരി ഉണ്ടായിരുന്നു... അതേ ചിരിയോടെ അവർ അനന്തനരുകിലേക്ക് നടന്നു......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story