അനന്തഭദ്രം: ഭാഗം 7

anantha badhram

എഴുത്തുകാരി: മയിൽപീലി

തനിക് ഇത്രേം ധൈര്യം ഉണ്ടാരുന്നോ?? അവൾ സ്വയം ഓർത്തു പോയി! 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 രാത്രി കഞ്ഞി ഉണ്ടാക്കി വച്ചു... അച്ചാർ ഉള്ളോണ്ട് വേറൊന്നും ഉണ്ടാക്കീലാ.. മാനത്തു നല്ല കോളുണ്ട്, ഒപ്പം കാറ്റും വീശി തുടങ്ങി. മുറ്റത്തെ മാവിൽ പടർന്ന മുള്ളവള്ളിയിൽ നിന്നും കാറ്റടിച്ചു മുല്ലപ്പൂക്കൾ കൊഴിഞ്ഞു വീഴുന്നുണ്ട്.... തറവാടിന്റെ പിന്നിലെ ചെമ്പക മരത്തിൽ നിന്നും ചെമ്പക പൂക്കളുടെ മനംമയക്കുന്ന സൗരഭ്യം കാറ്റിൽ ഒഴുകിയെത്തി.... """മഴക്കാറുണ്ട് മുത്തശ്ശി ഉമ്മറ വാതിലിൽ കൂടെ പുറത്തേക്ക് നോക്കികൊണ്ടാണ് ചോദ്യം. കൈകൾ കൊണ്ട് ദാവണി ഷോളിന്റെ അറ്റം വിരലിൽ ഇട്ട് കറക്കുന്നുണ്ട് ഭദ്ര ... """അപ്പു ഇതുവരെ എത്തീല്ലല്ലോ കുട്ട്യേ.... ഉള്ളിൽ ഒരു പേടി നിറഞ്ഞു... വൈകിട്ടത്തെ ആ മഹീന്ദ്രന്റെ കാര്യം കൂടി ഓർത്തപ്പോ അത് കൂടി വന്നു. എന്താകും ഇത്രേം താമസിക്കുന്നത്? ഓർക്കുമ്പോഴേക്കും കാറ്റിനൊപ്പം ആദ്യത്തെ മഴതുള്ളി മണ്ണിൽ പതിച്ചിരുന്നു.... പിന്നീട് ഒരിരമ്പലോടെ മഴ ആർത്തലച്ചു പെയ്തു... "ഡിങ് ഡിങ് ഡിങ്... ഡിങ് ഡിങ് "

മൊബൈൽ റിംങ് ചെയ്യുന്ന കേട്ടാണ് അവൾ മേശക്കരുകിലേക്ക് ചെന്നത്. ഫോൺ എടുത്തപ്പോ അപ്പുവേട്ടനാണ്.. "ഹലോ.... ""ഹലോ ""കേൾക്കാമോ?? "ആഹ്ഹ്.. കേൾക്കാം അപ്പുവേട്ട പറഞ്ഞോ.... ""ഞാൻ വരുമ്പോ താമസിക്കും.. ""ആഹ്.. """നീയും മുത്തശ്ശിയും കഴിച്ചു കിടന്നോ ഒരു കീ എന്റെ കയ്യിലുണ്ട് ""ഹലോ ശോ കേൾക്കുന്നില്ലലോ ഫോണിലേക്കു ഒന്ന് നോക്കിയവൾ പറഞ്ഞു ""ഹലോ ഒന്നും കേൾക്കുന്നില്ല അപ്പുവേട്ട... ""ഹലോ നീയും മുത്ത... കി.. ന്നോ.. വാ.. ൽ അട... ""ശോ ന്ത്‌ കഷ്ടാണ് മുറിഞ്ഞു പോവണല്ലോ പറയണതൊക്കെ... """അപ്പുവേട്ട ഇവിടെ ഭയങ്കര മഴയാ ഒന്നും കേൾക്കുന്നില്ല.... "ടൂ..ടൂ..ടൂ കട്ടായല്ലോ ഭദ്ര ഫോണിലേക്കു നോക്കി... ന്താവും ഈശ്വര ബാക്കി പറഞ്ഞിട്ടുണ്ടാകാ?? അവൾ സ്വയം ഓർത്തു 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ഹോ ഇങ്ങനെ ഒരു പൊട്ടിക്കാളി ഇത്ര തവണ പറഞ്ഞതാ വേറെ ഫോൺ വാങ്ങി താരാന്ന്... കേൾക്കില്ല... അതുംപറഞ്ഞവൻ ഫോൺ പോക്കറ്റിലേക്കിട്ടു. """ആരാ കുട്ട്യേ വിളിച്ചേ? """ അപ്പുവേട്ടനാ മുത്തശ്ശി ""എന്താ മോളെ അവൻ പറഞ്ഞെ? ""

താമസിക്കൂന്ന പറഞ്ഞെ,പിന്നേം ന്തോ പറഞ്ഞു പക്ഷെ ശെരിക്കും കേട്ടില്ല! ""ഹാ എന്നാ നമുക്ക് കിടക്കാം കുട്ടിയെ അവൻ വരുമ്പോ വാതിൽ തുറന്ന് കൊടുത്താൽ മതീലോ! ""വേണ്ട മുത്തശ്ശി വിളിച്ചാ കേൾക്കില്യ... ഞാനിവിടെ ഇരുന്നോളാം മുത്തശ്ശി കിടന്നോ., മരുന്ന് കഴിച്ചതല്ലേ.... """എന്നാ ശെരി കുട്ടി ഞാൻ കിടക്കട്ടെ മുട്ടിനും നല്ല വേദന.... അതും പറഞ്ഞവർ കിടക്കാൻ പോയി. അപ്പുവേട്ടൻ എന്തായിരികും പറഞ്ഞെ? ഒന്നും കെട്ടില്യ.! ഭദ്ര നഖം കടിച്ചു . എങ്ങനെ കേൾക്കാന നോക്കിയേടെ ഒരു പഴയ ഫോണ..... പോരാത്തേന് മഴയും. ന്നോട് അപ്പുവേട്ടൻ പറഞ്ഞതാ പുതിയത് ഒരെണ്ണം വാങ്ങി തരാന്ന്... ഒന്നാമത് നിക്ക് ആ കുന്ത്രാണ്ടത്തിന്റെ A b c d അറിയൂല...പഠിപ്പിക്കാൻ അപ്പുവേട്ടൻ തുടങ്ങിയാ പിന്നെ അലർച്ച മാത്രെ ഉണ്ടാകൂ..പിന്നെ അതിനൊക്കെ ഒത്തിരി പൈസയാകും... ന്തിനാ വെറുതേ? 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

സെറ്റിയിലേക്ക് ചാരിയിരുന്നു... കുറച്ചു നേരം കഴിഞ്ഞപ്പോ അറിയാതെ ഉറങ്ങി പോയി ഭദ്ര... മഴ പിന്നെയും ശക്തി പ്രാപിക്കാൻ തുടങ്ങിയപ്പോൾ ഞെട്ടി ഉണർന്നു.. അയ്യോ 10:30 ക്ക് ഇനി 5 മിനിറ്റ് ! ഈ അപ്പുവേട്ടൻ എവിടെയാ പോയി കിടക്കണേ! പതിയെ വാതിൽ തുറന്നു.... മഴ കൂടികൊണ്ടിരിക്കുവാണ്.... ,,,,കാലാവർഷം നേരത്തെ തുടങ്ങിയോ? തണുത്ത കാറ്റ് ദേഹത്തെ തട്ടി തഴുകി പോയി... പതിയെ ഉമ്മറത്തിണ്ണയിലെ തൂണിലേക്ക് ചാരിയിരുന്നു... ഓടിൽ നിന്നും വീഴുന്ന മഴത്തുള്ളികളെ കൈകുമ്പിളിലാക്കി..... കയ്യിലെ തണുപ്പ് ശരീരമാകെ പകരുന്ന പോലെ... പെട്ടെന്ന് മഴയെ കീറിമുറിച്ചുകൊണ്ട് ഒരു ബുള്ളറ്റിന്റെ മഞ്ഞ വെളിച്ചം തറവാടിന്റെ മുറ്റത്തേക്ക് അടുത്തുകൊണ്ടിരുന്നു.... അതിലെ ആളെ കണ്ടതും ഭദ്ര ഇരുന്നിടത്തൂന്ന് ചാടി എണീറ്റു...തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story