അനന്തഭദ്രം: ഭാഗം 70

anantha badhram

എഴുത്തുകാരി: മയിൽപീലി

അതും പറഞ്ഞ് വിഷ്ണു കുട്ടനെ കെട്ടിപ്പിടിച്ചു... ഇരുവരിലും അപ്പോൾ നിറഞ്ഞ ചിരി ഉണ്ടായിരുന്നു... അതേ ചിരിയോടെ അവർ അനന്തനരുകിലേക്ക് നടന്നു.... അനന്തനോട് അവർ മഹിയെ കുട്ടനാണ് പഞ്ഞിക്കിട്ടതെന്ന് പറഞ്ഞില്ല. ആ രാത്രിയും എന്നത്തേയും പോലെ കടന്ന് പോയി. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 രാവിലെ ഭദ്ര ഉണർന്നപ്പോൾ അനന്തൻ അരുകിൽ ഉണ്ടായിരുന്നു... """അപ്പുവേട്ടാ.... ഒരു ചിരിയോടെ അവൾ പതിയെ എഴുന്നേറ്റു. """"എപ്പോഴേ വന്നോ അപ്പുവേട്ടാ... """കുറച്ച് നേരായി.. """ എന്നിട്ട് എന്താ എന്നേ വിളിക്കാതെ ഇരുന്നേ...? """ഉറങ്ങുന്ന കണ്ടപ്പോൾ വിളിക്കാൻ തോന്നിയില്ല... നിന്നെ ഇങ്ങനെ കണ്ടോണ്ട് ഇരിക്കാൻ ഒരു രസം... """ ആണോ... """പിന്നല്ലേ... കാണാൻ ചെലൊക്കെയാ... പക്ഷെ കാണുന്നത് ഞാൻ മാത്രം ആയിരിക്കണം... """അതെന്താ. ?? ""പിന്നേ ഉറങ്ങിയാൽ പെണ്ണിന് ഒരു ബോധവും ഇല്ല.... ഞാൻ വരുമ്പോൾ എന്റെ പെണ്ണ് ദേ ഈ ആലിലവയറും കാണിച്ച് കിടക്കാരുന്നു... ഞാനാ പിന്നേ നേരെ ഇട്ടത്...!

ചുണ്ട് കടിച്ച് പിടിച്ച് കുസൃതി ചിരിയോടെ അനന്തൻ പറഞ്ഞതും ഭദ്രയ്ക്ക് നാണം വന്നിരുന്നു... """അയ്യേ അപ്പുവേട്ടന് നാണോം ഇല്യ... മുഖം കുനിച്ചവൾ പറഞ്ഞു. """അത് ശെരി എല്ലാം കാണിച്ച് കിടന്നത് നീ... നോക്കിയ ഞാൻ നാണിക്കണോ... എനിക്ക് കണ്ട്രോൾ ഉള്ളത് ഭാഗ്യം... 🤭 ""ഈ അപ്പുവേട്ടൻ... ഭദ്ര കള്ളപ്പരിഭവം നടിച്ചു... രാവിലെ ഉണർന്നപ്പോൾ സിസ്റ്റർ പറഞ്ഞിരുന്നു രാത്രി ഭദ്ര എന്തൊക്കെയോ പിച്ചും പേയും പറയുന്നുണ്ടാരുന്നു എന്ന്... അവളുടെ മനസ്സിൽ തട്ടിയ പേടി പൂർണമായും വിട്ട് പോയിട്ടുണ്ടാവില്ല എന്ന് മനസ്സിലായിരുന്നു... അതുകൊണ്ടാണ് അവൾ ഉണരും മുന്നേ വന്നത്... അടുത്ത് തന്നേക്കാണുമ്പോൾ അവൾക്കുണ്ടാവുന്ന ആശ്വാസം എത്രത്തോളം ആയിരിക്കും എന്ന് അറിയാമായിരുന്നു.... മനഃപൂർവം ആണ് സംസാരത്തിൽ കുസൃതി നിറച്ചത്... സംസാരത്തിൽ കഴിഞ്ഞ കാര്യങ്ങൾ ഒന്നും വരാതെ ഇരിക്കാൻ പ്രത്യേകം ശ്രദ്ദിച്ചത്. """ന്താ അപ്പുവേട്ട ഇങ്ങനെ നോക്കണേ... ""ഏഹ്ഹ്... അപ്പോഴാണ് ഇത്രയും നേരം അവളെ തന്നെ നോക്കി ഇരിക്കുകയായിരുന്നു എന്ന ബോധ്യം വന്നത്... ""ഞാനെ... എന്റെ പെണ്ണിനെ അല്ലേ നോക്കുന്നെ അതിന് നിനക്കെന്താ....? """ആണോ.. ""അതേലോ... """അപ്പുവേട്ടാ... ""പറ പെണ്ണേ.... ""

""നിക്ക് ഒരു ഉമ്മ തരുവോ... ""എന്റെ പെണ്ണിന് എത്ര ഉമ്മ വേണം...? """ അനന്ത പദ്മനാഭന്റെ അനന്തമായ ചുംബനം...!❤️❤️ """ആണോ...എന്ന കോടിക്കണക്കിനു തന്ന് കളയാം .. അനന്തൻ അവളെ ചേർത്ത് പിടിച്ച് മുഖം കൈക്കുമ്പിളിൽ കോരി എടുത്ത് നെറുകിൽ അമർത്തി ഉമ്മ വച്ചു... അതിൽ നിറഞ്ഞിരുന്നു അവളോടുള്ള പ്രണയവും വാത്സല്യവും കരുതലും... """കോടികണക്കിന് എന്ന് പറഞ്ഞിട്ട് ഒന്നേ ഉള്ളല്ലോ... ""എന്റെ പ്രണയം നിറച്ച കോടിക്കണക്കിനു ചുംബനവും ഈ ഒറ്റ ഒന്നിൽ ഉണ്ട് പെണ്ണേ... ഭദ്ര നിറഞ്ഞ പ്രണയത്തോടെ അനന്തനെ നോക്കി.... അവരുടേത് മാത്രമായ നിമിഷങ്ങളിൽ കുരുങ്ങി കിടക്കുകയായിരുന്നു ഇരുവരും... തന്നോടുള്ള പ്രണയം നിറഞ്ഞു നിൽക്കുന്ന ആ കണ്ണുകളുടെ ആഴങ്ങളിൽ തേടുകയായിരുന്നു അനന്തൻ അപ്പോൾ......❤️❤️

"""ഞങ്ങൾക്ക് അങ്ങോട്ട്‌ വരാമോ...?? ശബ്ദം കേട്ടതും ഭദ്രയും അനന്തനും വിട്ടിരുന്നു... വാതുക്കലേക്ക് നോക്കി.. ദേവുവും ലച്ചുവും... """വായോ വായാടി... അനന്തൻ പറഞ്ഞതും ഇരുവരും പുഞ്ചിരിയോടെ അകത്തേക്ക് കയറി. ""'രണ്ടാളുടെയും റൊമാൻസ് ഞങ്ങൾ നശിപ്പിച്ചോ... """പോടീ അവിടുന്ന്... അനന്തൻ ദേവുവിന്റെ തലക്ക് ഇട്ട് കൊട്ടി. """ഇപ്പോ എങ്ങനെ ഉണ്ട് ഭദ്രേച്ചി...? ""കുഴപ്പം ഇല്ല ലച്ചു... ഭദ്ര ചിരിയോടെ പറഞ്ഞു... വിഷ്ണുവും കുട്ടനും പറഞ്ഞിരുന്നത് കൊണ്ട് അനന്തന്റെ കാര്യം അതിൽ വരാതെ ഇരിക്കാൻ ദേവുവും ലച്ചുവും പ്രത്യേകം ശ്രദ്ദിച്ചിരുന്നു... പിന്നെയും കുറേ നേരം സംസാരിച്ചിരുന്നു... ഒരുപാട് നേരം അതിൽ നിൽക്കാൻ പറ്റാത്തതുകൊണ്ടും മറ്റുള്ള രോഗികൾക്ക് ബുദ്ദിമുട്ട് ഉണ്ടാവുന്നതുകൊണ്ടും അവർ പെട്ടെന്ന് തന്നെ ഇറങ്ങി.... കുറച്ച് കഴിഞ്ഞ് റൂമിലേക്ക് മാറ്റുന്നത് അവിടെ വരുമ്പോൾ കാണാമെന്നു പറഞ്ഞവർ ഇറങ്ങി.......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story