അനന്തഭദ്രം: ഭാഗം 71

anantha badhram

എഴുത്തുകാരി: മയിൽപീലി

കുറച്ച് കഴിഞ്ഞ് റൂമിലേക്ക് മാറ്റുന്നത് അവിടെ വരുമ്പോൾ കാണാമെന്നു പറഞ്ഞവർ ഇറങ്ങി... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 അനന്തന്റെ ഒപ്പം മാറ്റിയാൽ അവന് മുറിവ് പറ്റിയത് അവൾ മനസ്സിലാക്കും എന്നുള്ളത് കൊണ്ട് ഭദ്രയെ വേറെ മുറിയിലേക്കാണ് ഷിഫ്റ്റ്‌ ചെയ്തത്... അവളുടെ ഒന്നിന് പുറകേ ഒന്നായുള്ള ചോദ്യങ്ങൾക്ക് വിഷ്ണുവും കുട്ടനും ആണ് ബലിയാടായത്... ചിലതിനൊക്കെ കുട്ടനും വിഷ്ണുവും പരസ്പര ബന്ധം ഇല്ലാത്ത ഉത്തരങ്ങൾ ഒരുമിച്ച് പറയുമ്പോൾ അതിൽ നിന്ന് രക്ഷപെടാൻ രണ്ടും കൂടെ കിടന്ന് കഥകളി കളിക്കുന്നത് കണ്ട് അനന്തൻ പൊട്ടിവരുന്ന ചിരി അമർത്തി പിടിച്ചു. ഇനിയിപ്പോൾ ബൈസ്റ്റാൻഡേഴ്സിനുള്ള റൂമിൽ കിടക്കേണ്ട അവളുടെ ഒപ്പം മതി എന്ന് വാശി പിടിച്ചു ഭദ്ര... ഒടുവിൽ ഡോക്ടറെ കൊണ്ട് തന്നെ ഇൻഫെക്ഷൻ ഉണ്ടാകും വേറെ ആരും നിൽക്കണ്ട എന്ന് പറയിപ്പിച്ചു. അതോടെയാണ് അവൾ അടങ്ങിയത്...! റൂമിലേക്ക് മാറ്റിയപ്പോൾ തൊട്ട് ലച്ചുവും ദേവുവും കലപിലാന്ന് പറഞ്ഞ് പുറകേ ഉണ്ടായിരുന്നു..

അതുകൊണ്ട് ഭദ്രയ്ക്ക് ബോറടിച്ചില്ല... ദേവു ആണെങ്കിൽ വായിൽ നാക്കിടാതെ കിടന്ന് അലപ്പാണ്... ലച്ചു ആണെകിൽ ഇതിനിടയ്ക്ക് കുട്ടനുമായി സൊള്ളലും... കുട്ടൻ ഒന്ന് പുറത്ത് പോയപ്പോൾ പിന്നേ ദേവുവിന്റെ കൂടെ കൂടി രണ്ടും കൂടെ അലമ്പായി... ഒടുവിൽ വിഷ്ണു വന്ന് ഒച്ച ഇട്ടപ്പോൾ രണ്ടും വായടച്ചു. 🤐🤐 വിഷ്ണു ഫോണിൽ നോക്കുന്ന സമയം ദേവു എന്തോ പറയാൻ ആഞ്ഞതും വിഷ്ണു നോക്കുന്ന കണ്ടപ്പോൾ ഉയർത്തിയ കൈ അവൾ സ്വയം തലയിൽ പൊടി തട്ടുന്നപോലെ ആക്കി എങ്ങോട്ടൊക്കെയോ നോക്കി ഇരുന്നു.... 2 മിനിറ്റ് കഴിഞ്ഞതും അടക്കം പറയുന്ന പോലെ ദേവു പതിയെ എന്തോ പറഞ്ഞതും വിഷ്ണു തല ഉയർത്തി നോക്കി. എന്നാൽ ദേവു ഇതൊന്നും കാണാതെ എന്തൊക്കെയോ പറയുകയാണ്... ലച്ചു ഇത് കണ്ടിട്ട് ദേവൂനെ വിളിച്ച് കാണിക്കാൻ നോക്കുന്നുണ്ട്. എവിടെ.. ലവള് തകർക്കുവാ... വിഷ്ണു മെല്ലെ എഴുന്നേറ്റ് അവളുടെ പിറകിലായി നിന്നു. ""എന്തോന്നാടി... സംസാരം മുറിഞ്ഞ ദേഷ്യത്തിൽ ദേവു ലച്ചുവിനോട് ചോദിച്ചു. ലച്ചു കണ്ണ് കാണിച്ചതും ദേവു സൈഡിലൂടെ നോക്കി... """ഹാവു കടുവ പോയോ... ഹി ഹി ഹി. നീ എന്താ നേരത്തെ പറയാഞ്ഞേ...

ഇങ്ങനെ കഷ്ടപ്പെട്ട് സംസാരിക്കാണോ... അല്ലെങ്കിലും എനിക്ക് പേടി ഒന്നൂല്ല പിന്നേ ആ കാ... പറഞ്ഞ് ബാക്കിലോട്ട് നോക്കിയതും കൈയും കെട്ടി ഗൗരവത്തിൽ നിൽക്കുന്ന വിഷ്ണുവിനെ കണ്ട് ദേവുവിന്റെ കണ്ണ് തള്ളി... ഏകദേശം ഹാപ്പി ഹസ്ബൻഡ്സ് സിനിമയിലെ ഭാവനയെ കാണുമ്പോൾ ഉള്ള ജയറാമിന്റെ എക്സ്പ്രഷൻ...😰😰 കുറച്ച് നേരം അവൾ അങ്ങനെതന്നെ ഇരുന്നു... """ദൈവമേ കാറ്റ് പോയോ...! """ദേവു.... ലച്ചു തട്ടി വിളിച്ചു.. അവള് പെട്ടെന്ന് സ്വബോധത്തിൽ വന്നു. പതിയെ വിഷ്ണുവിനെ നോക്കി... പിന്നെ പതിയെ ഇളിച്ചു കൊടുത്തു... """ഇങ്ങേര് ഉറഞ്ഞു പോയോ...? അവിടെ ഒരു ഭാവവും ഇല്ലെന്ന് കണ്ടതും ദേവു കഴുത്ത് ചൊറിഞ്ഞുകൊണ്ട് പിറുപിറുത്തു... ഭദ്രയ്ക്കും ലച്ചുവിനും ഒക്കെയും കണ്ട് ചിരി വരുന്നുണ്ടായിരുന്നു.... ദേവു അവനെഏറു കണ്ണിട്ട് ഒന്നൂടെ നോക്കി... വിഷ്ണു ഗൗരവത്തോടെ പുരികം ഉയർത്തി... ""ഹോ അനക്കം ഉണ്ട്... """ദേവൂ... എന്താടി... ലച്ചു പതിയെ ചോദിച്ചു... ""അല്ലടി അങ്ങേര് നിൽക്കുന്ന കണ്ടപ്പോ ഞാൻ കരുതി ഉരുട്ടിക്കേറ്റിയ മസ്സിൽ എല്ലാം കൂടെ ദേഷ്യത്തിൽ ഉച്ചിയിൽ കേറി പിടിച്ച് എന്റെ പിള്ളേർക്ക് തന്ത ഇല്ലാണ്ടായെന്ന്...! ""ഹേ അതിന് നിങ്ങൾക്ക് കുഞ്ഞായോ... എന്നോട് പറഞ്ഞില്ലല്ലോ... ഞാനിവിടെ പുരനിറഞ്ഞ് നിന്നിട്ട്...

.""പ്പാ... ഞാൻ സ്വപ്നത്തിലെ കാര്യാ പറഞ്ഞേ... 5മത്തെ കുഞ്ഞിന് 28 ഉം കഴിഞ്ഞ്...നേരിൽ വല്ലോം നടക്കോ... അങ്ങേർക്ക് ഒരിളക്കവും ഇല്ല 😒😒.. """ഓഹ് അങ്ങനെ... ദേവു പിന്നെയും വിഷ്ണുവിനെ നോക്കി... അവൻ അവളെത്തന്നെ നോക്കി നില്കുവാണ്... ഒരു സ്കൈ ബ്ലൂ ഷർട്ടും മുണ്ടുമാണ് വിഷ്ണുവിന്റെ വേഷം. ""ഓഹ് മുടിഞ്ഞ ലുക്ക്‌ ആണല്ലോ കള്ള കടുവയ്ക്ക്... ദൈവമേ കൺട്രോൾ തരണേ...! യ്യോ ഇവിടെ യങ് നഴ്സ് ഓകെയാ ഉള്ളേ... ദൈവമേ പിടക്കോഴികളിൽ നിന്ന് കാത്തോണേ...! ദേവൂ മനസ്സിൽ പറഞ്ഞു... """വീണ്ടും അനക്കം ഇല്ലാലോ കാലു കഴക്കില്ലേ... ന്തായാലും വലിഞ്ഞേക്കാം... ദേവൂ അതും വിചാരിച് മെല്ലെ എഴുനേറ്റ് പോകാൻ തുനിഞ്ഞു... """യ്യോ.... വിഷ്ണു അവളുടെ ചെവിക്ക് പിടിച്ചു... """മിണ്ടാതിരിക്കാൻ പറഞ്ഞാൽ കേൾക്കേം ഇല്ല... പോരാത്തേന് ഞാൻ കടുവ അല്ലേടി.... അടക്കാക്കുരുവി...! """അയ്യോ എന്നേ വിടണേ... നോവുന്നു കടുവേ.. ""എന്തോ... ""അയ്യോ അല്ലല്ലാ വിഷ്ണുവേട്ടാ... ദേവൂ നിന്ന് തുള്ളുവാണ്... വിഷ്ണുവേട്ടാ... വിട്ടേക്ക് അവളെ... ""ഇവൾക്ക് കഴുത്തിന് ചുറ്റും നാക്കാ ഇന്ന് ഞാനത് കൂട്ടിക്കെട്ടും... """എന്തോന്നാടാ ഇത്...? കുട്ടനും അനന്തനും അങ്ങോട്ടേക്ക് വന്നു...

"""ഹരിയേട്ടാ ഇങ്ങേരോട് വിടാൻ പറയേ... '""ടാ നിങ്ങളുടെ അടിയും തല്ലുകൂടലും വീട്ടിൽ ചെന്നിട്ട് ആവട്ടെ ഇത് ഹോസ്പിറ്റൽ ആണ്.. കുട്ടൻ പറഞ്ഞു. ""വിഷ്ണു വിടടാ അവളെ... അനന്തൻ കൂടി പറഞ്ഞതും വിഷ്ണു പിടിവിട്ടു. """ഊ.... ഇപ്പോ ചോര വരും... ലച്ചു വാപൊത്തി ചിരിച്ചു. """കിണിക്കടി കിണിക്ക് എന്റെ ചെവി...! ദേവു ചെവി തടവിക്കൊണ്ട് പറഞ്ഞു. കുറച്ച് നേരം കൂടി എല്ലാവരും സംസാരിച്ചിരുന്നു... പിന്നീട് ദേവുവും ലച്ചുവും പോകാൻ ഇറങ്ങി... വിഷ്ണു അവരെ യാത്രയാക്കാൻ ഹോസ്പിറ്റലിനു പുറത്തു വരെ വന്നു... ദേവു സ്കൂട്ടിക്ക് അടുത്തു വരെ വന്നിട്ട് എന്തോ ചിന്തിച്ചു നിന്നു... """വസൂ ഒരു ഡോസ് മരുന്ന് ഒരാൾക്ക് കൊടുക്കാൻ ഉണ്ട് നീ ഗേറ്റിൽ നിൽക്കെ ഞാൻ ദാ വരുന്നു...! അതും പറഞ്ഞ് ദേവു തിരിഞ്ഞോടി... """കൂയ്... ആശുപത്രിക്ക് അകത്തേക്ക് നടന്ന വിഷ്ണു ദേവുവിന്റെ വിളി കേട്ട് തിരിഞ്ഞു നോക്കി. """എന്താടി... നീ പോയില്ലേ...? """അത് എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്... """എന്തോന്നാ...? """അത് ഇവിടെ വച്ച്... കുറച്ച് സീക്രെടാ... നമുക്ക് അങ്ങോട്ട്‌ നിൽക്കാം... ദേവു അടുത്തുള്ള ഒരു കാറിന്റെ അടുത്തേക്ക് ചൂണ്ടിക്കാണിച്ചു കൊണ്ട് പറഞ്ഞു.

ഒന്ന് സംശയിച്ചു നിന്നിട്ട് വിഷ്ണുവും അവൾക്കൊപ്പം അവിടേക്ക് നടന്നു. """എന്താ കാര്യം പറ... ""അതോ... ഒന്ന് ഗൂഢമായി ചിരിച്ചിട്ട് ദേവു അവന്റെ കഴുത്തിൽ പിടിച്ച് താഴ്ത്തി കവിളിൽ അമർത്തിക്കടിച്ചു... """അആഹ്... വിഷ്ണു അറിയാതെ നിലവിളിച്ചു... """കണക്കുകൾ അപ്പപ്പോ തീർക്കണം.... ഇത് തരാതെപോയാലേ എനിക്ക് ഇന്ന് കിടന്ന് ഉറങ്ങാൻ പറ്റൂല്ലാ... കടിച്ചതിന് ശേഷം ദേവു ഒറ്റക്കണ്ണിറുക്കി അവനോട് പറഞ്ഞു.. വേദനകൊണ്ട് വിഷ്ണുവിന്റെ കണ്ണൊക്കെ നിറഞ്ഞു.... ദേ ആരെയെങ്കിലും വായിനോക്കിയാലെ അപ്പോളും ഇത് ഓർമ്മവേണം...! അപ്പൊ അടുത്ത തടവ് സന്ദിക്കും വരേയ്ക്കും ഇതിരിക്കട്ടെ...! സേച്ചി പോട്ടെ... ഒറ്റക്കണ്ണിറുക്കി പറഞ്ഞുകൊണ്ട് ദേവു നടന്നു... ""പട്ടിക്കുട്ടി കടിച്ച് പറിച്ചു...! കവിളും തടവി വിഷ്ണു അവളും പോകുന്നത് നോക്കി നിന്നു... ചുറ്റും ഒന്ന് നോക്കിയിട്ട് അവൻ ചവിട്ടിതുള്ളി അകത്തേക്ക് പോയി... """"ദേവൂ... ഏട്ടൻ എന്താ ചാടി തുള്ളി പോകുന്നേ...? """അതോ... അങ്ങേർക്ക് ഞാനൊരു ഇൻജെക്ഷൻ കൊടുത്തതിന്റെ ആഫ്റ്റർഎഫക്റ്റാ... 😉😉 ""ഏഹ്ഹ്...?? ""ആന്നേ... നീ വണ്ടിയെട്... ദേവു പറഞ്ഞതും രണ്ടുപേരും അവിടുന്ന് വീട്ടിലേക്ക് വിട്ടു... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

"""വിഷ്ണു... നിന്റെ കവിളിൽ എന്ത് പറ്റി...? """ ഒന്നും പറ്റിയില്ല...😖😖😖 """നീ എന്തിനാ പല്ല് കടിക്കുന്നേ...? പല്ല് വേദനയാണോ...? """ കുന്തം.. നിനക്കിപ്പോ ന്താ വേണ്ടേ...? 😡😡 ""ഏഹ്ഹ് ശ്ശെടാ... നീ ന്തിനാ അതിന് ചൂടാകുന്നേ...? അല്ല നിന്റെ കവിളിൽ ന്താ ഒരു പാട്..? ""ഒരു പട്ടി കടിച്ചതാ.... കുട്ടിക്കുരങ്ങ്...! """ഏഹ്ഹ് പട്ടിയാണോ കുറങ്ങണോ... രണ്ടായാലും പേ ഉണ്ടാകുമെടാ... """ഇത് കടിച്ച പേ അല്ല ആള് തന്നെ തട്ടിപോകും... കുട്ടിപ്പിശാശ്...!😖😖 """"ഓ... ഇപ്പോ മനസ്സിലായി... കുട്ടൻ മനസ്സിൽ ചിന്തിച്ചു... ദേവു എന്നാണോടാ ആ പട്ടിക്കുരങ്ങിന്റെ പേര്...? അതൊരു പുതിയ ഇനം മൃഗം ആണല്ലോ...! """ഓഓഓഓ പുല്ല്..! വിഷ്ണു നിലം ചവിട്ടിപ്പൊളിച്ചു.. """നിനക്ക് നല്ല ചൂടുണ്ടല്ലോ.... കൂളായിട്ട് ഒരു കുലുക്കി സർബത്ത് വാങ്ങി തരട്ടെ അളിയാ...! അത് കേട്ടതും കുട്ടനെ കലിപ്പിച്ച് നോക്കി വിഷ്ണു ചവിട്ടികുലുക്കി പോയി... ""ഏഹ്ഹ് ഇവൻ ന്തിനാ ഇങ്ങനെ ചവിട്ടിക്കുലുക്കി പോണേ...? ഇനി കുലുക്കി സർബത്ത് വാങ്ങാൻ പോയതാണോ...? അതിന് കുലുക്കി പോണോന്ന് ഉണ്ടോ...? കുട്ടൻ ചിന്തിച്ചു നിന്നു. ""ഹരീ... വിഷ്ണു കലിപ്പിൽ വിളിച്ചതും കുട്ടൻ പെട്ടെന്ന് അവന്റടുത്തോട്ട് ഓടി... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

"""പെണ്ണേ.... ഉറങ്ങിയോ... ദേവുവും ലച്ചുവും പോയിക്കഴിഞ്ഞപ്പോൾ അനന്തൻ ഭദ്രയുടെ അരുകിൽ വന്നിരുന്നു... അനന്തൻ കട്ടിലിൽ ചാരി ഇരുന്നതും അവന്റെ നെഞ്ചിലേക്ക് ചാരി ഇരുന്നു ഭദ്ര... കുറേ നേരം കഴിഞ്ഞ് അവളുടെ അനക്കം ഇല്ലാതെ ഇരുന്നപ്പോൾ വിളിച്ചതാണ് അനന്തൻ... """ഇല്ല... """പിന്നെ ന്താ ഒന്നും മിണ്ടാത്തെ..? """അപ്പുവേട്ടാ... """ഹ്മ്മ്മ്...? """നമുക്ക് വീട്ടിലേക്ക് പോകാം അപ്പുവേട്ടാ.... എനിക്ക് ഇവിടെ മടുത്തു... """അതിപ്പോ നിനക്ക് വയ്യാത്തോണ്ടല്ലേ പെണ്ണേ... ഇൻജെക്ഷനും മരുന്നും കൃത്യമായി വേണ്ടേ...? """"വേണ്ട അപ്പുവേട്ടാ... എനിക്ക് ഇൻജെക്ഷനും മരുന്നും ഒന്നും വേണ്ടാ... """നോക്ക് കുറച്ചെങ്കിലും ഭേദം ആയാലേ ഡോക്ടർ വിടൂ... എന്റെ കുഞ്ഞി കറക്ടിന് മരുന്നൊക്കെ കഴിച്ചാൽ പെട്ടെന്ന് സുഖാവും... അപ്പൊ നമുക്ക് പോകാം...ഞാനില്ലേ കൂടെ...?

"""ഞാൻ കഴിക്കുന്നുണ്ടല്ലോ...! """ഹ്മ്മ് ഉണ്ട് ഉണ്ട്... എന്നോട് നഴ്സ് പറഞ്ഞിരുന്നു ഇൻജെക്ഷൻ എടുക്കാൻ വന്നപ്പോൾ നടന്ന പിടിവലി... അനന്തൻ ചിരിയോടെ പറഞ്ഞു. """കളിയാക്കാതെ അപ്പുവേട്ടാ... എനിക്ക് പേടിയായിട്ടല്ലേ... """ആണോ... ""ഹ്മ്മ്... വേദന എടുക്കും... """എങ്കിലേ... ഇനി ഇൻജെക്ഷൻ എടുത്ത് കഴിയുമ്പോ വേദനയ്ക്കുള്ള മരുന്ന് ഞാൻ തരാം... """അതെന്ത് മരുന്നാ അപ്പുവേട്ടാ... "'"അതോ... ദാ ഇത്... അത് പറഞ്ഞ് അനന്തൻ അവളുടെ മൂക്കുത്തിയിൽ അമർത്തി ചുംബിച്ചു... ഭദ്ര അത് കണ്ണടച്ച് സ്വീകരിച്ചു... പിന്നീട് നാണത്തോടെ അനന്തന്റെ നെഞ്ചിലേക്ക് മുഖം ഒളിപ്പിച്ച് കിടന്നു... അവരുടേത് മാത്രമായ ലോകത്തായിരുന്നു അനന്തനും ഭദ്രയും........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story