അനന്തഭദ്രം: ഭാഗം 72

anantha badhram

എഴുത്തുകാരി: മയിൽപീലി

അത് പറഞ്ഞ് അനന്തൻ അവളുടെ മൂക്കുത്തിയിൽ അമർത്തി ചുംബിച്ചു... ഭദ്ര അത് കണ്ണടച്ച് സ്വീകരിച്ചു... പിന്നീട് നാണത്തോടെ അനന്തന്റെ നെഞ്ചിലേക്ക് മുഖം ഒളിപ്പിച്ച് കിടന്നു... അവരുടേത് മാത്രമായ ലോകത്തായിരുന്നു അനന്തനും ഭദ്രയും... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 രണ്ട് ദിവസം കൂടി പെട്ടെന്ന് കടന്ന് പോയി... അനന്തന് ഇനിയും ഭേദം ആയിട്ടില്ലെങ്കിലും ഭദ്രയ്ക്ക് അവിടെ നിൽക്കാൻ വയ്യെന്ന് പറഞ്ഞ് ഡോക്ടറിനോട് റിക്വസ്റ്റ് ചെയ്ത് ഇന്നാണ് അവരെ ഡിസ്ചാർജ് ചെയ്യുന്നത്... അവിടെ നിൽക്കേണ്ടി വന്നാൽ അനന്തന്റെ മുറിവിന്റെ കാര്യം അവൾ അറിയും എന്നുള്ളതുകൊണ്ടാണ് അനന്തനെയും ഡിസ്ചാർജ് ചെയ്തത്... അനന്തനെ ഡിസ്ചാർജ് ചെയ്യുന്നതിൽ വിഷ്‌ണുവിനായിരുന്നു ടെൻഷൻ... ഇൻജെക്ഷൻ മുടങ്ങിയാൽ അത് അവന്റെ ആരോഗ്യത്തെ ബാധിക്കുമോ എന്നുള്ള കാര്യം അവനെ അലട്ടിയിരുന്നു... എന്നാൽ അനന്തന് ഇൻജെക്ഷൻ കാർത്തിക്കിന്റെ വീട്ടിൽ ചെന്ന് എടുത്താൽ മതിയെന്ന് അവൻ പറഞ്ഞതുകൊണ്ട് അതിനും ഒരു തീരുമാനമായി...

മണിക്യശ്ശേരിയിലേക്ക് പോകാമെന്ന് അനന്തൻ പറഞ്ഞെങ്കിലും വിഷ്ണുവിന്റെ വീട്ടിലേക്ക് പോകാമെന്ന് വിഷ്ണു വാശിപിടിച്ചു. മാണിക്യശ്ശേരിയിൽ ആണെങ്കിൽ അനന്തൻ ഭദ്രയുടെ കാര്യം മാത്രം നോക്കികൊണ്ടിരിക്കും അവന്റെ ആരോഗ്യം ശ്രദ്ദിക്കില്ല എന്ന് വിഷ്ണു പറഞ്ഞതോടെ കുട്ടനും അതിനെ അനുകൂലിച്ചു. പിന്നെ അനന്തൻ ഒന്നും മറുത്തു പറഞ്ഞില്ല. എല്ലാവരും വിഷ്ണുവിന്റെ വീട്ടിലേക്ക് പോയി. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 അവരെയും കാത്ത് വിഷ്ണുവിന്റെ കുടുംബവും മുത്തശ്ശിയും ഒക്കെ ഉണ്ടായിരുന്നു... മായയും ശങ്കരൻ മാമയും തിരികെ പോയിരുന്നു. ഇന്ന് അവർ വിഷ്ണുവിന്റെ വീട്ടിലേക്ക് വരും. അനന്തനും ഭദ്രയും വന്നതും ജയപ്രഭ ഇരുവരെയും ആരതിയുഴിഞ്ഞു. """മോളൊത്തിരി ക്ഷീണിച്ചു. ആശുപത്രി വാസവും ഭക്ഷണവും നേരെ ആകാഞ്ഞിട്ടാ... ഇനി ഞാൻ നോക്കിക്കോളാം... ജയ ഭദ്രയുടെ കവിളിൽ തലോടിക്കൊണ്ട് പറഞ്ഞു. അനന്തന്റെ കാര്യം അറിയാതെപോലും ആരുടേയും വായിൽ നിന്നും വീണില്ല...

ഒക്കെയും കണ്ട് എല്ലാവരിലും സന്തോഷം ആണെങ്കിൽ ഭാരതിയും നക്ഷത്രയും പുച്ഛത്തോടെ നിന്നു. അവരുടെ സ്വഭാവം ഏറെക്കുറെ അറിയുന്നതുകൊണ്ട് ആരും അവരോട് അനന്തന്റെ കാര്യം പറഞ്ഞില്ല... അധികനേരം അവിടെ നിൽക്കാതെ രണ്ടും അകത്തേക്ക് പോയി... അനന്തനും ഭദ്രയും സന്തോഷത്തോടെ ഉള്ളിലേക്ക് നടന്നു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 """ഹോ ഇവരെ എന്തിനാ ഇങ്ങോട്ട് കൊണ്ട് വന്നത്... ഇനി വിച്ചുവേട്ടൻ ഇവിടെത്തന്നെ ഉള്ളതുകൊണ്ട് കാര്യങ്ങൾ ഒക്കെ നമ്മുടെ വഴിക്ക് വരുമെന്നാ കരുതിയെ... ആ അനന്തൻ ഇവിടെ ഉണ്ടെങ്കിൽ ഒന്നും നടക്കാൻ പോകുന്നില്ല... നച്ചു ദേഷ്യത്തോടെ കട്ടിലിൽ മുഷ്‌ടി ചുരുട്ടി ഇടിച്ചുകൊണ്ട് പറഞ്ഞു. """നീ സമാധാനിക്ക് ഒക്കെ നടക്കും... പിന്നെ ഇനി നേരത്തെ പോലെയല്ല വിഷ്ണു ഇവിടെ ഉണ്ടാകും.... അതുകൊണ്ട് ആ ചെറുക്കന്റെ കൂടെയുള്ള കറക്കം തല്കാലത്തേക്ക് നിർത്തിയേക്ക്...! """ഓ ഞാൻ ശ്രമിക്കാം... ഈ കഴിഞ്ഞ രണ്ട് ദിവസം മാത്രമല്ലെ ഞാൻ ദീപുവിന്റെ ഫ്ലാറ്റിൽ നിന്നുള്ളൂ...??

"""ഇനിയെന്തായാലും അത് വേണ്ടാ... ലക്ഷ്യങ്ങൾ മറക്കരുത് നച്ചു... നിനക്കറിയാലോ... എന്റെ ഏറെ നാളത്തെ സ്വപ്നമാണ് ഈ കാണുന്ന സ്വത്തുക്കൾ...! അത് ഈ ഭാരതി നേടും... """ഹ്മ്മ് അമ്മ വിഷമിക്കണ്ട.... ഇത് എന്റെ കൂടെ ആവശ്യമാണ്... ഗൂഢമായ ചിരോയോടെ നക്ഷത്ര പറഞ്ഞു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 """ഞങ്ങൾ എത്തി.... ഹാളിൽ ഇരിക്കുകയായിരുന്നു എല്ലാവരും അപ്പോഴാണ് അഭിയും ദേവുവും അങ്ങോട്ട്‌ വന്നത്... """ഹാ ഞാൻ വിചാരിച്ചതേയുള്ളു വായാടിയെ കണ്ടില്ലലോന്ന്... """"ഈൗ... ഞങ്ങളെ ഇത് വാങ്ങാൻ പോയതാ... കുറച്ച് ലേറ്റ് ആയിപ്പോയി.. ദേവു കൈയിലുള്ള സ്വീറ്റ്സ് ബോക്സ്‌ കാണിച്ചുകൊണ്ട് പറഞ്ഞു. """ഇത് വാങ്ങാൻ ആണോ രാവിലെ നീ ഇവനെയും കൂട്ടി പോയത്...? """യാ... 😁 ന്നാ അനന്തേട്ടനും ഭദ്രേച്ചിയും കുഴപ്പമൊന്നുമില്ലാതെ തിരികെ വന്നതിന് എന്റെ വക. അതും പറഞ്ഞ് ദേവു സ്വീറ്റ്സ് ബോക്സ്‌ തുറന്ന് എല്ലാവർക്കും സ്വീറ്റ്സ് കൊടുത്തു. എല്ലാവരും സന്തോഷത്തോടെ ഓരോന്ന് സംസാരിച്ചുകൊണ്ടിരുന്നു....

ദേവു എല്ലാവർക്കും കൊടുത്ത് അവസാനം സ്വീറ്റ്സ് ബോക്സും കൊണ്ട് അവൾ സെറ്റിയിൽ ഇരുന്നു. """ടീ എന്നേ രാവിലെ കുത്തിപ്പൊക്കി കൊണ്ട് പോയി ഇതൊക്കെ വാങ്ങിയിട്ട് നീ എനിക്ക് തന്നോ തെണ്ടി... അഭി അവളുടെ അടുത്ത് വന്നിരുന്നുകൊണ്ട് ചോദിച്ചു... """"അഭിയേട്ടന് ഷുഗർ അല്ലേ അതാ... 😌 ദേവു നിഷ്‌കുവായി പറഞ്ഞു. """അയ്യടി മോളേ എനിക്ക് ഷുഗർ ഒന്നൂല്ലാ... എന്റെ ബോഡിയിൽ അതൊന്നും ഏൽക്കില്ല... അഭി ഗമയോടെ കൈയിലെ മസ്സിൽ ഉയർത്തി കാണിച്ചു... """ വൗ നിങ്ങൾക്ക് ഇത്രയും മസ്സിൽ ഉണ്ടായിരുന്നോ... ദേവു അവന്റെ കൈയിലെ മുസ്സിലിൽ കുത്തി നോക്കികൊണ്ട്‌ പറഞ്ഞു... """പിന്നല്ല... 😎😎 അങ്ങനെ അവരോരോന്ന് സംസാരിക്കുന്നതൊക്കെ എല്ലാവരോടും സംസാരിക്കുന്നതിനിടയിലും വിഷ്ണു ശ്രദ്ദിക്കുന്നുണ്ടായിരുന്നു. """ടീ താടി ഇവിടെ... അഭി അതും പറഞ്ഞ് ലഡു അവളുടെ കൈയ്യിൽ നിന്ന് തട്ടിപ്പറിക്കാൻ തുടങ്ങി. രണ്ടും കൂടെ അടിയിട്ട് എകദേശം എല്ലാം തീർത്തു.

അവസാനം ഒരെണ്ണം ബാക്കി വന്നതും രണ്ടും കൂടെ ഒരുപോലെ അതിലേക്ക് ഫോക്കസ് ചെയ്തു... തൊട്ടടുത്ത നിമിഷം അഭി അത് എടുത്ത് വായിൽ വച്ചതും ദേവു അവന്റെ വായിൽ നിന്നും പുറത്തേക്ക് ഇരുന്ന പകുതി മുറിച്ചെടുത്തു... അഭി എന്തൊക്കെയോ പറയുന്നെങ്കിലും വായിൽ ലഡു ഇരിക്കുന്നത് കൊണ്ട് ഒന്നും പറയാൻ പറ്റുന്നുണ്ടായിരുന്നില്ല... പകുതി മുക്കാലും ദേവു അവന്റെ വായിൽ നിന്നെടുത്തു. അഭി അവളെ പൊടിക്കാഞ്ഞഞ്ഞതും ദേവു ഓടിയിരുന്നു... അവളുടെ പോക്കും നോക്കി അഭിയിൽ ചെറു ചിരി വിടർന്നു... അത് വിഷ്ണു കൃത്യമായി കണ്ടു. അവന്റെ വായിൽനിന്നും അവൾ ലഡു എടുക്കുന്നതും അഭിയോട് അത്രയും ക്ലോസ് ആയിരിക്കുന്നതും ഒക്കെ കണ്ട് വിഷ്ണുവിന് എവിടുന്നെല്ലാമോ ദേഷ്യമോ കുശുമ്പോ ഒക്കെയും വന്നു. അവൻ പല്ല് കടിച്ചുടക്കുകയായിരുന്നു.. """ടാ ഒരു കാൾ ചെയ്യാനുണ്ട് ഇപ്പോ വരാമേ... അതും പറഞ്ഞ് വിഷ്ണു മുകളിലേക്ക് പോയി... """ഹോ ഒരു മസ്സിൽ... ഇവളിതുവരെ മസ്സിൽ കണ്ടിട്ടില്ലേ...

ഞാനിവിടെ കഷ്ടപ്പെട്ട് ഉണ്ടാക്കി വച്ചേക്കുന്നതൊന്നും മസ്സിൽ അല്ലേ...? ഹോ അവന്റെ വായിൽ നിന്നും എടുത്തേക്കുന്നു.... അവൾക്ക് അത്രയ്ക്ക് കൊതി ഉണ്ടേൽ എന്നോട് ചോദിക്കരുതോ... അല്ലെങ്കിൽ വേറെ വാങ്ങി തിന്നൂടെ... 😤😤 അവൻ ന്തിനാണാവോ അവളെ നോക്കി ഇളിക്കുന്നെ...?? ഇനി എന്തെങ്കിലും...? ഏയ്... ച്ചേ ഞാൻ ന്തൊക്കെയാ പറയണേ... ഓ എന്നാലും അവള്... ഹും... വിഷ്ണു റൂമിൽ ചെന്ന് അങ്ങോട്ടും ഇങ്ങോട്ടും നടന്ന് ഇടയ്ക്കിടെ കണ്ണാടിയിലും നോക്കി സ്വയം ഓരോന്ന് പറയുകയാണ്... കുറേ നേരം എന്തൊക്കെയോ സ്വയം പറഞ്ഞവൻ ദേഷ്യം ഒന്നടങ്ങിയിട്ട് താഴേക്ക് പോകാൻ ഇറങ്ങിയതും എതിരിൽ വന്ന ദേവുമായി തല കൂട്ടിയിടിച്ചു... """ഓ നിങ്ങൾക്ക് കണ്ണ് കാണില്ലേ.. ദേവു നെറ്റി തടവിക്കൊണ്ട് പറഞ്ഞു. """നിനക്കും ഉണ്ടല്ലോ മത്തങ്ങാ പോലെ രണ്ട് കണ്ണ്... അല്ലെങ്കിലും നീ വേണ്ടതൊന്നും കാണില്ലല്ലോ... മനുഷ്യൻ .... രാവിലേ മുതൽ .. ഉരുട്ടി കയറ്റിയിട്ട്... ഹും.. മാറങ്ങോട്ട്... അതും പറഞ്ഞ് വിഷ്ണു അവളെ തള്ളിമാറ്റി താഴേക്ക് പോയി.. """ഏഹ്ഹ് ഇങ്ങേർക്ക് ഇതിപ്പോ എന്തോ പറ്റി.... എന്തൊക്കെയാ പറഞ്ഞിട്ട് പോയേ... ദേവു തലയും ചൊറിഞ്ഞു നിന്നു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

""'എന്നാൽ ഞാനിറങ്ങട്ടേടാ... വീട്ടിൽ ഒന്ന് കേറണം..കുറേ ആയില്ലേ... """ഹ്മ്മ് ശരിയടാ എങ്കിൽ ചെല്ല്... ""ഒക്കെ ടാ ഞാൻ ഇടയ്ക്ക് വരാം... ""മ്മ്.. അതും പറഞ്ഞ് കുട്ടൻ ഇറങ്ങി... ബൈക്കിനടുത്തേക്ക് നടന്നതും പിന്നിൽ നിന്നും ഒരു കൈയ്യടി കേട്ടു. നോക്കിയപ്പോൾ ഉണ്ട് മുഖവും വീർപ്പിച്ച് കണ്ണും കൂർപ്പിച്ച് ലച്ചു അവനെ നോക്കി നിൽപ്പുണ്ട്... """ഹ്മ്മ് എന്താണ് നിന്റെ വായിൽ ആരെങ്കിലും ഹൈഡ്രെജൻ നിറച്ചോ... ഇങ്ങനെ വീർത്ത് ഇരിക്കുന്നു... ""പോ ഹരിയേട്ടൻ എന്നോട് മിണ്ടണ്ട... """ഹ്മ്മ് എന്ത് പറ്റി എന്റെ ലച്ചുകുട്ടന്...? കുട്ടൻ അവളെ തനിക്ക് നേരെ നിർത്തി ഇരുകൈകളും കഴുത്തിലൂടെ ഇട്ട് അവളുടെ കുനിഞ്ഞ മുഖത്തിലേക്ക് മുഖം താഴ്ത്തികൊണ്ട് ചോദിച്ചു... """ഞാൻ പിണക്കാ... ലച്ചു വിട്ട് അവനെ വിട്ട് നിന്ന് പറഞ്ഞു. """"ഹ്മ്മ് മ്മ്.. മ? എന്തേ എന്നുള്ള രീതിയിൽ കുട്ടൻ ചോദിച്ചു. ""പിന്നെ എത്ര ദിവസായി ഒന്ന് നേരെ മിണ്ടിയിട്ട്... അത് പിന്നെ മനസ്സിലാക്കാം... എന്നാ ഇന്നലെ അന്ന് കണ്ടിട്ട് പിന്നെ ഇവിടുന്ന് സാധനങ്ങൾ എടുക്കാൻ വന്നിട്ട് അന്നേരെ പോയി. കണ്ടത് കൂടി ഇല്ല... ഇന്നാണെങ്കിൽ വന്നിട്ട് എല്ലാരോടും പറഞ്ഞിട്ട് അങ്ങ് പോകുവാ... എന്നോട് പോകുവാണെന്ന് കൂടി പറഞ്ഞില്ല.

പോരാത്തേന് ആലുവാ മണപ്പുറത്തു കണ്ട പരിചയം കൂടി ഇല്ല. ലച്ചു മുഖം ഒന്നുകൂടി വെട്ടിച്ചു. """ഹമ്മോ... എന്റെ ലച്ചുമോന്റെ ഉള്ളിൽ ഇത്രയും ഒക്കെ ഉണ്ടായിരുന്നോ...?? ഒന്ന് ക്ഷേമിക്കടാ... ഇനി ആവർത്തിക്കില്ല.... പ്ലീസ്... """മ്മ് തത്കാലം ഞാൻ ക്ഷമിച്ചു. ലച്ചു കുറച്ച് ജാഡ ഇട്ട് പറഞ്ഞു. """ഹോ ആശ്വാസം ആയി... എന്നാ പോട്ടേ... വൈകിട്ട് വിളിക്കമേ... """ഹ്മ്മ്മ്... ലച്ചു സമ്മതം മൂളി... ഒന്ന് തിരിഞ്ഞ് നടന്നിട്ട് കുട്ടൻ ലച്ചുവിനടുത്തേക്ക് വന്നു... ശേഷം ചുറ്റും നോക്കിയിട്ട് അവളുടെ കവിളിൽ ചുണ്ടുകൾ ചേർത്തു... അപ്രതീക്ഷിതമായി കിട്ടിയതുകൊണ്ട് ലച്ചുവിന്റെ കണ്ണുകൾ പുറത്തേക്ക് തള്ളി വന്നു... അവൾ ഞെട്ടി കുട്ടനെ നോക്കി... """ഇത് ഇത്ര ദിവസം എന്റെ കൊച്ചിനെ വിഷമിപ്പിച്ചതിന്... ഹോ ഇങ്ങനെ കണ്ണും തള്ളി ചുണ്ടും വിടർത്തി നില്കാതെ പെണ്ണേ...

ഞാൻ ന്തേലും ചെയ്ത് പോകും... അത് കൂടി കേട്ടതും അവളുടെ ഉള്ളിൽ ഒരു പരവേശം നിറഞ്ഞു... കവിളുകൾ രക്തവർണമായി.... ""പോയിക്കോ... നിന്റെ ഈ നിൽപ്പ് കണ്ട ആരേലും തലയ്ക്കടിച്ചതാണെന്ന് കരുതും... എങ്ങാനും നിന്റെ ഏട്ടൻ എന്റെ അളിയൻ തെണ്ടിയൊ ആ ദേവു കുരുട്ടോ കണ്ടാൽ പിന്നെ അത് മതി... ലച്ചു പെട്ടെന്ന് സ്വബോധത്തിലേക്ക് വന്നു... കുട്ടൻ ബൈക്ക് സ്റ്റാർട്ട്‌ ചെയ്ത് ലച്ചുവിനെ നോക്കി ഒന്ന് കണ്ണിറുക്കി പോകുവാന്നു തല അനക്കി കാണിച്ചുകൊണ്ട് അവിടെ നിന്നും പോയി... അവൻ പോകുന്നതും നോക്കി ലച്ചു അവിടെത്തന്നെ നിന്നു... കുട്ടൻ പോയിക്കഴിഞ്ഞിട്ടും ആ ഞെട്ടലിൽ നിന്നും അവൾ മുക്തയായിരുന്നില്ല... പോയ നിമിഷങ്ങൾ ഓർക്കേണ്ട ഹൃദയം അധിവേഗത്തിൽ മിടിച്ചുകൊണ്ടിരുന്നു... അപ്പോഴും കവിളിലെ ചുവപ്പ് രാശി മാഞ്ഞിരുന്നില്ല...! ......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story