അനന്തഭദ്രം: ഭാഗം 73

anantha badhram

എഴുത്തുകാരി: മയിൽപീലി

അവൻ പോകുന്നതും നോക്കി ലച്ചു അവിടെത്തന്നെ നിന്നു... കുട്ടൻ പോയിക്കഴിഞ്ഞിട്ടും ആ ഞെട്ടലിൽ നിന്നും അവൾ മുക്തയായിരുന്നില്ല... പോയ നിമിഷങ്ങൾ ഓർക്കേണ്ട ഹൃദയം അധിവേഗത്തിൽ മിടിച്ചുകൊണ്ടിരുന്നു... അപ്പോഴും കവിളിലെ ചുവപ്പ് രാശി മാഞ്ഞിരുന്നില്ല...! 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ഭദ്രയെ ജയപ്രഭ ഇടം വലം തിരിയാൻ സമ്മതിക്കാതെ കഴിപ്പിക്കലും മരുന്ന് കൊടുക്കലും ഒക്കെ ആയിരുന്നു. ദേവുവും ലച്ചുവും പുറകേ തന്നെയുണ്ട്.. ഇന്നലെ മായയും ശങ്കരൻമാമയും കിച്ചൂട്ടനും ഒക്കെ വന്നിരുന്നു... കിച്ചൂട്ടൻ ഭദ്രയുടെ നെറ്റിയിൽ തൊട്ട് നോക്കി ചുണ്ട് പുളുത്തി കരച്ചിലായിരുന്നു... ഒരുവിധം ആയിരുന്നു അവനെ പറഞ്ഞ് സമദനിപ്പിച്ചത്... വൈകിട്ടാണ് അവർ പോയത്... ഭദ്രയുള്ളപ്പോൾ മുറിവ് മാറ്റി ഡ്രസ്സ്‌ ചെയ്യാൻ അനന്തൻ നന്നേ ബുദ്ദിമുട്ടിയിരുന്നു... ഭദ്രയ്ക്ക് ഒരു സംശയത്തിനും ഇടവരുത്താതെ അനന്തൻ ശ്രദ്ദിച്ചിരുന്നു. ഈ ദിവസങ്ങളിൽ എല്ലാം അനന്തനാണ് അവൾക്ക് ചോറ് വാരിക്കൊടുത്തിരുന്നത്... അവരുടെ സ്‌നേഹം കാണെ മറ്റുള്ളവർക്ക് മനസ്സ് നിറഞ്ഞിരുന്നു...! """എന്താണ് എല്ലാരും കൂടെ എവിടെ പരിപാടി..? ഭദ്രയുടെ തലയിൽ കാച്ചെണ്ണ പുരട്ടുകയിരുന്നു ജയപ്രഭ.. ""ഇത് നോക്കിക്കേ അനന്താ ആശുപത്രിയിൽ കിടന്ന് എന്റെ മോൾടെ മുടിയൊക്കെ ഒരു കോലമായി...

എണ്ണമയം തീരെ ഇല്യ... വാത്സല്യത്തോടെ അവളുടെ മുടിയിൽ തലോടിക്കൊണ്ട് പറഞ്ഞു. """ആഹാ അമ്മ ഭദ്രേച്ചിയെ ഏറ്റെടുത്തിരിക്കുകയാണോ...? ലച്ചുവായിരുന്നു... """പിന്നല്ലാതെ... ഇവളും എന്റെ മോളല്ലേ... അവർ ചിരിയോടെ പറഞ്ഞു. എല്ലാവരും ആ കാഴ്ച കണ്ട് സന്തോഷത്തോടെ ഇരുന്നു... """ഓഹ് ഇത്രയും ദിവസം നീ ഇവിടെ ഉണ്ടായിട്ട് നിന്നെ ഇതുപോലെ ആരേലും പരിചരിച്ചോ..?? എല്ലാം കണ്ട് നിന്ന ഭാരതി ഈർഷ്യയോടെ നക്ഷത്രയോട് പറഞ്ഞു. """ഹോ അല്ലെങ്കിലും എനിക്ക് ഇതൊന്നും ഇഷ്ടമല്ല...ഈ കാച്ചെണ്ണ ഒക്കെ ആരെങ്കിലും തെയ്ക്കുമോ... എനിക്ക് ഇതിന്റെ ഒന്നും സ്മെല്ലേ ഇഷ്ടല്ല... ഒരിക്കെ ആ അച്ഛമ്മ കാലിൽ തൈലം ഇട്ട് കൊടുത്ത് ഞാൻ ഒരു വക അന്ന് കഴിച്ചില്ല... എന്ത്‌ സ്മെൽ ആണ്... വിചുവേട്ടൻ അടുത്തിരുന്നോണ്ടാ ഞാൻ ഇട്ട് കൊടുത്തത്... ബ്ലാഹ്ഹ്... നക്ഷത്ര ശർദ്ദിക്കാൻ വരുന്നപോലെ കാണിച്ചു. """ഹ്മ്മ് എന്തായാലും നമ്മൾ എവിടൊരു ഇടാം നേടിയേ പറ്റു നച്ചു...! ഭാരതി പറഞ്ഞതും നക്ഷത്രയും അത് ശരിവച്ചു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

രാത്രിയിൽ ദേവുവിന്റെയും ലച്ചുവിന്റെയും വകയായിരുന്നു പാചകം... """വസൂ... ഇത് പൊളിക്കും.. """ഞാൻ കരുതിയത് ഇത് പൊളിഞ്ഞു പോകുമെന്നാ... ന്തായാലും സംഭവം കലക്കി... ദേവൂ... നിന്റെ കറിക്ക് അപാര ടേസ്റ്റ് ആണുട്ടാ... ""ഓ താങ്ക് യു... 😍😍 അല്ലടി നമ്മൾ ഇങ്ങനെ നമ്മുടെ പാചകത്തെ പുകഴ്ത്താതെ വേറെ ആരോടേലും ചോദിക്കണ്ടേ...?? """ഹേയ് ഇതെല്ലാർക്കും ഇഷ്ടപ്പെടും...! """" ന്നാ പിന്നെ എല്ലാരേം വിളിച്ചോ.. """വോക്കെ... ലച്ചു ചിരിയോടെ എല്ലാരേം കഴിക്കാൻ വിളിച്ചു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ""ഇന്ന് ഞങ്ങളുടെ സ്പെഷ്യൽ ആണേ... ദേവു ഗമയോടെ പറഞ്ഞു. """അമ്മേ അനന്തനും ഭദ്രയും ഇവിടെ നിൽക്കുമ്പോൾ അവരുടെ ജീവന്റെ സുരക്ഷിതത്വം നമ്മുടെ കടമയാണ്... ഇത് ഇവർക്ക് കൊടുക്കണോ...? ദേവു പറഞ്ഞത് കേട്ട് വിഷ്ണു അവളെ ചൊറിയാൻ പറഞ്ഞു... ""അത്ര പേടിയുള്ളോര് കഴിക്കണ്ട... ദേവു ചുണ്ട് കോട്ടികൊണ്ട് പറഞ്ഞു. """ ഹാ ഇനിയിപ്പോ കഴിച്ചല്ലേ പറ്റൂ... ഇവിടെ വേറെ ഒന്നും ഇല്ലല്ലോ... """ഓഓഓ.... ദേവു ഇഷ്ടമില്ലാതെ പറഞ്ഞു. എല്ലാരും കഴിക്കാൻ ഇരുന്നതും പെട്ടെന്ന് വിഷ്ണുവിന്റെ അടുത്തുള്ള സീറ്റിൽ നക്ഷത്ര ഓടി വന്നിരുന്നു... കറി വിളമ്പിയിട്ട് തിരിഞ്ഞ ദേവു കാണുന്നത് നക്ഷത്ര അവനരുകിൽ വന്നിരിക്കുന്നതാണ്... """

എന്താ ദേവൂ നോക്കി നിൽക്കുന്നെ എനിക്കും കറി വിളമ്പിക്കൊ... നക്ഷത്ര ഒരു വിജയചിരിയോടെ പറഞ്ഞു. ദേവു താല്പര്യം ഇല്ലാത്തപോലെ അവൾക്ക് കറി വിളമ്പി. """ഹോ നല്ല ടേസ്റ്റ് ഉണ്ടല്ലോ എനിക്ക് കുറച്ച് കൂടി വേണം.. ദേവൂനെകൊണ്ട് മനഃപൂർവം വിളമ്പിക്കാനായി നച്ചു പറഞ്ഞു. """ആണോ ഇതിലെ കറി തീർന്നു ഇപ്പോ എടുത്തോണ്ട് വരാമേ... ദേവു ഒരു പ്രത്യേക ചിരിയോടെ പറഞ്ഞു കൊണ്ട് അടുക്കളയിലേക്ക് നടന്നു. അത് കണ്ട് നക്ഷത്ര ഭാരതിയെ നോക്കി ചിരിച്ചു. ""നിനക്ക് കറി വേണമല്ലേ... തരാട്ടോ...ദൈവം എനിക്കിങ്ങനെ അവസരം തരുവാണല്ലോ...! അതും പറഞ്ഞ് ദേവൂ 4 സ്പൂൺ ഉപ്പും 3സ്പൂൺ മുളക് പൊടിയും അവൾക്കായി എടുത്ത കറിയിൽ ഇട്ടിളക്കി. ഫോൺ വന്നപ്പോൾ എഴുന്നേറ്റ് വന്ന അഭി കാൾ വച്ച് തിരിഞ്ഞപ്പോഴാണ് ദേവു ചെയ്യുന്നതൊക്കെ കാണുന്നത്. """അടിപ്പാവി.. അഭി താടയ്ക്ക് കൈക്കൊടുത്തു നിന്നുകൊണ്ട് സ്വയം പറഞ്ഞു. """ടീ """യ്യോ... അഭിയേട്ടൻ ആയിരുന്നോ... എനിക്കിപ്പോ അറ്റാക്ക് വന്നേനെ... ഞാൻ കരുതി ആ കടുവയാണെന്ന്...! ""ഓഹോ അല്ല എന്താ ഇവിടെ പരിപാടി... ആർക്കുള്ള പണിയാ ഇത്... ""വേറെ ആർക്ക് ആ നക്ഷത്രയ്ക്ക്... """ഓ അങ്ങനെയോ എന്നാൽ ഇതുകൂടെ ഇരിക്കട്ടെ എന്നോട് അവൾക്ക് കുറച്ച് ചൊറിച്ചിൽ ഉണ്ട് അതൊക്കെ ഒന്ന് അടങ്ങട്ടെ...

അതും പറഞ്ഞ് അഭി കുറച്ച് കുരുമുളക് പൊടി കൂടി അതിൽ തട്ടി... """ഓ ഇങ്ങനെ ചോദിച്ച് പണിവാങ്ങാൻ അവളെക്കഴിഞ്ഞേ ഉള്ളൂ... ""നീ മുന്നേ പൊയ്ക്കോ ആർക്കും ഡൗട്ട് വരണ്ടാ.... അഭി പറഞ്ഞതും ദേവു അതുമായി മുന്നേ പോയി.. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ""നച്ചൂ...കറി വിളമ്പട്ടെ...?? """ആഹ് വിളമ്പിക്കൊ ദേവൂ... അവളെ ചെറുതായി പുച്ഛിച്ചുകൊണ്ട് വിഷ്ണുവിനോട് ഒന്നുകൂടി ചേർന്നിരുന്നുകൊണ്ട് നച്ചു പറഞ്ഞു. ദേവു കറി വിളമ്പിയതും നച്ചു എന്തോ നേടിയ പോലെ ചിരിച്ചുകൊണ്ട് ഒരു മുറി ചപ്പാത്തി കറിയിൽ മുക്കി വായിൽ വച്ചതും അവളുടെ കണ്ണുകൾ നിറഞ്ഞുവന്നു... """ദൃതി പിടിക്കേണ്ട നച്ചു ഈ കറി മൊത്തോം നിനക്കുള്ളതാ... അവൾ എന്തോ പറയാൻ തുടങ്ങിയതും ദേവു പറഞ്ഞു. നച്ചു അതല്ല എന്ന് തല ചലിപ്പിച്ചു. """ശോ നിനക്ക് ഈ കറി ഇത്രയും ഇഷ്ടയോ... ഇന്നാ കുറച്ചൂടെ കഴിക്ക്... ദേവു അവൾ പറയാൻ സമ്മതിക്കാതെ കറി അവളുടെ പാത്രത്തിൽ തട്ടി... അഭി ഒക്കെ കണ്ട് വായപൊത്തി ചിരിച്ചു. """നീ എന്തിനാ കരയുന്നെ? എരിവുണ്ടോ..? വിഷ്ണു സംശയത്തോടെ ചോദിച്ചു. """വിഷ്ണുവേട്ടൻ കഴിച്ചിട്ട് എരിവുണ്ടായിരുന്നോ...? ഇത് സന്തോഷത്തിന്റെയാ... അവൾ ലൈഫിൽ ഇത്രയും നല്ല കറി കഴിച്ചിട്ടുണ്ടാവില്ല അതാ...! നക്ഷത്ര കണ്ണുനിറച്ച് പല്ല് കടിച്ചു...

ദേവു ആണെങ്കിൽ അവൾ ആഹാരം തുപ്പിക്കളയാൻ സമ്മതിക്കാതെ കഴിപ്പിച്ചികൊണ്ടിരുന്നു. നക്ഷത്രയ്ക്ക് വയറൊക്കെ പുകയുന്നപോലെ തോന്നി. ""വെ.... വെള്ളം. അവളെങ്ങനെയോ പറഞ്ഞൊപ്പിച്ചു... """ഇപ്പോ തരാട്ടോ. ദേവു വെള്ളം ഒഴിച്ച് ഗ്ലാസ്‌ അവൾക്കരുകിൽ വച്ച് അറിയാത്തപോലെ അത് തട്ടി അവളുടെ മേലെ ഒഴിച്ചു.... """ആഹ്ഹ് ... """അയ്യോ ഞാൻ കണ്ടില്ലാട്ടോ സോറി നച്ചു.. എവിടേലും പൊള്ളിയോ...? ദേവു ചോദിച്ചതും നച്ചു കത്തുന്ന കണ്ണോടെ നോക്കി എഴുന്നേറ്റ് സിംഗിന്റെ ആരുകിലേക്കോടി... """നച്ചു ഒന്നും കഴിച്ചില്ലലോ.... ഇവിടിരിക്ക് മോളെ അമ്മായി ബ്രെഡും ജാമും എടുത്ത് തരാം.. നക്ഷത്ര വന്നതും ജയ പറഞ്ഞു.ജയ പറഞ്ഞത് നിരസിക്കാൻ വയ്യാത്തോണ്ടും ജാം മധുരം ഉള്ളതുകൊണ്ടും നച്ചു അവിടിരുന്നു... ദേവൂനെ കാണിക്കാൻ അവൾ ദേഷ്യത്തിന് വിഷ്ണുവിന്റടുത്തേക്ക് കുറച്ചുകൂടി നീങ്ങി ഇരുന്നു...

എന്നാൽ വിഷ്ണു കഴിച്ച് കഴിഞ്ഞ് അവിടുന്ന് എഴുന്നേറ്റു. അപ്പൊ തന്നെ ദേവു അവിടെ വന്നിരുന്നു.. എന്നിട്ട് അവൻ കഴിച്ചതിന്റെ ബാക്കി ആസ്വദിച്ച് കഴിക്കാൻ തുടങ്ങി... """ആഹാ എന്താ ടേസ്റ്റ്...! ദേവു ഏറുകണ്ണിട്ട് നച്ചുവിനെ നോക്കികൊണ്ട്‌ പറഞ്ഞു. അതുകൂടി ആയതും നക്ഷത്ര ചവിട്ടി തുള്ളി എഴുന്നേറ്റ് പോയി... ""നാച്ചുമോള് പോയോ... ഇത് കഴിച്ചില്ലലോ... കൈയ്യിലുള്ള ബ്രെഡും ജാമും കാണിച്ച് അവർ പറഞ്ഞു. ""അവൾക്ക് എന്റെ കറിയുടേ ടേസ്റ്റ് പോകുമെന്ന് അതോണ്ട് ഇനിയൊന്നും വേണ്ടാന്ന്... ദേവു അത് പറഞ്ഞ് ഉള്ളിൽ ചിരിച്ചു. ശേഷം അഭിയും അവളും തമ്സപ് കാണിച്ചു........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story