അനന്തഭദ്രം: ഭാഗം 74

anantha badhram

എഴുത്തുകാരി: മയിൽപീലി

""അവൾക്ക് എന്റെ കറിയുടേ ടേസ്റ്റ് പോകുമെന്ന് അതോണ്ട് ഇനിയൊന്നും വേണ്ടാന്ന്... ദേവു അത് പറഞ്ഞ് ഉള്ളിൽ ചിരിച്ചു. ശേഷം അഭിയും അവളും തമ്സപ് കാണിച്ചു... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 രാത്രിയിൽ ഭദ്ര കിടക്കാൻ വരുമ്പോൾ അനന്തൻ ബാൽക്കണിയിൽ സോപാനത്തിൽ ഇരിക്കുകയായിരുന്നു. """അപ്പുവേട്ട.... ""ഹ്മ്മ്... എന്തോ ചിന്തിച്ച് ഇരിക്കുന്നവന്റെ അടുത്തേക്കിരുന്നുകൊണ്ട് ഭദ്ര വിളിച്ചു.. """എന്താ ആലോചിച്ച് ഇരിക്കണേ...?? """ഹേയ് ഒന്നൂല്ല.. """ഒന്നും ന്നോട് പറയൂല.. 😏 ആ മറുപടി ഇഷ്ടകാത്ത പോലെ ഭദ്ര മുഖം വെട്ടിച്ചിരുന്നു കൊണ്ട് പിറുപിറുത്തു. എന്നാൽ ആ സമയമത്രയും ഭദ്രയെ നോക്കി ഇരിക്കുകയിരുന്നു അനന്തൻ. പെട്ടെന്നാവൻ ഭദ്രയെ വലിച്ച് മടിയിലേക്കിരുത്തി.. ഭദ്ര അത് പ്രതീക്ഷിച്ചിരുന്നില്ല. """പിണക്കണോ....?? മുഖം താഴ്ത്തി ഇരിക്കുന്നവളുടെ ആരുകിലേക്ക് മുഖം താഴ്ത്തി പതിഞ്ഞ സ്വരത്തിൽ അനന്തൻ ചോദിച്ചു. അവന്റെ നിശ്വാസം മുഖത്ത് തട്ടിയതും ഭദ്രയ്ക്ക് രോമാഞ്ചം വരുന്നുണ്ടായിരുന്നു. എന്നാൽ ആ വെപ്രാളം മുഖത്ത് കാട്ടാതെ അങ്ങനെ തന്നെയിരുന്നു. എന്നാൽ അനന്തന് അവളുടെ ഉയർന്ന ഹൃദയമിടിപ്പ് കേൾക്കാമായിരുന്നു... അവന്റെ ചുണ്ടിൽ ഒരു കള്ളച്ചിരി മിന്നി. """ഭദ്രേ...! """വേണ്ടാ എന്നോട് ഒന്നും പറയില്ലല്ലോ...!

""എന്റെ പെണ്ണേ ഒന്നൂല്ലാ... ഞാൻ കഴിഞ്ഞ കാര്യങ്ങൾ ഒക്കെ ചിന്തിച്ചിരുന്നതാ... """എന്തിനാ പഴയതൊക്കെ ചിന്തിക്കണേ... നാളെ പുതിയ വർഷം അല്ലേ... അപ്പൊ ഇനിയുള്ളത് ചിന്തിച്ചാൽ പോരേ..? ""അയ്യടാ ആരാ ഈ പറയണേ... ഹോസ്പിറ്റൽ മൊത്തോം ഇളക്കി മറിച്ച ആളോ... അനന്തൻ അവളെ കളിയാക്കികൊണ്ട് പറഞ്ഞു. ""പിന്നെ അതപ്പോൾ അല്ലേ... ഇപ്പോ എനിക്ക് കുഴപ്പം ഒന്നൂല്യാലോ...? ഭദ്ര പരിഭവത്തോടെ പറഞ്ഞു. """ഹ്മ്മ്... അപ്പൊ ഇനിയുള്ള കാര്യങ്ങൾ ചിന്തിച്ചാൽ മതിയല്ലേ...? അനന്തൻ അവളെ നോക്കി ചോദിച്ചു. ""ഹമ്മ്മ്മ്... ഭദ്ര ഒരു പ്രത്യേക താളത്തിൽ ശെരിയെന്ന പോലെ മൂളി. """എന്നാൽ ഞാൻ ഒരു കാര്യം തീരുമാനിച്ചു...! "'"എന്താ അപ്പുവേട്ട...? """അത് പുതിയ വർഷം അല്ലേ...? അപ്പോ ഒരു പുതിയ ആളെ കൊണ്ട് വരാനുള്ള പരിശ്രമം തുടങ്ങാണ് വച്ചു. കളച്ചൊരിയോടെ മീശ തടവികൊണ്ട് അനന്തൻ പറഞ്ഞു... എന്നാൽ ഭദ്രയ്ക്ക് അത് മനസ്സിലായില്ല. അവൾ അവൻ പറഞ്ഞതെന്താണെന്ന് ആലോചിച്ചിരുന്നു. """ആരെയാ അപ്പുവേട്ടാ...? ചിന്തിച്ചിട്ട് മനസ്സിലാകാത്തപോലെ ഭദ്ര ചോദിച്ചു. അനന്തൻ അവളെ ഇടുപ്പിലൂടെ കൈയിട്ട് ഒന്നുകൂടെ അവനിലേക്ക് ചേർത്തു. മുറിവിലേക്ക് തട്ടാതെ ഇടത് ഭാഗത്തേക്ക് അവളെ അടക്കി പിടിച്ചു. ഭദ്ര അനന്തന്റെ കണ്ണുകളിലേക്ക് നോക്കി ഇരുന്നു.

അവളുടെ ശ്വാസഗതി വർദ്ദിച്ചു വന്നു. അനന്തൻ അവളുടെ തോളിലേക്ക് മുഖം ചേർത്ത് വച്ചു. """അതോ... ദേ ഇവിടെ... ഈ ഉണ്ണിവയറിൽ ഒരു കുഞ്ഞ് ഭദ്രയെ...! കാതോരം ചേർന്നവൻ പറഞ്ഞതും ഭദ്രയുടേ ഉള്ളിലൂടെ ഒരു തരിപ്പ് കടന്നുപോയി... ""'എന്തേ... വേണ്ടേ...? വീണ്ടും ആർദ്രമായ സ്വരം കേട്ടതും ഭദ്ര അവന്റെ ഇടുപ്പിനോട് ചേർത്ത് വച്ച കൈകളിലേക്ക് അമർത്തിപ്പിടിച്ചു. """പറ പെണ്ണേ...! """പോ അപ്പുവേട്ടാ... ഭദ്ര നാണത്തോടെ മുഖം കുനിച്ചു... അവളുടെ കവിളുകൾ ചുവക്കുന്നത് നിലാവിന്റെ നേരിയ വെട്ടത്തിൽ അനന്തൻ കണ്ടു... അനന്തൻ പതിയെ കവിളിൽ നോവത്ത കണക്കെ ഒന്ന് കടിച്ചെടുത്തു... അവന്റെ ചുണ്ടിലെ ചൂട് ഭദ്രയെ വിവശയാക്കിയിരുന്നു... മൂക്ക് കൊണ്ട് കാതിൽ ഉരുമ്മിയതും ഭദ്ര പിടച്ചിലോടെ അനന്തനെ നോക്കി... അവളുടെ വിടർന്ന ചുണ്ടുകൾ കാണെ അനന്തന് സ്വയം നഷ്ടമാകുന്നപോലെ തോന്നി. അനന്തൻ അവളിലേക്ക് മുഖം താഴ്ത്തി. ഭദ്രയുടെ കണ്ണുകൾ തനിയെ അടഞ്ഞുപോയി... "അല്ലെങ്കിലും അവനെക്കാൾ പ്രീയമുള്ളതൊന്നും അവൾക്ക് വേറെ ഇല്ലല്ലോ...❤️"

ഭദ്രയുടെ കൈകൾ അനന്തന്റെ ഷർട്ടിൽ ചുളിവുകൾ വീഴ്ത്തി.. അടുത്ത നിമിഷം അവൻ അവളുടെ അധരങ്ങളെ സ്വന്തമാക്കിയിരുന്നു...! ഏറെനേരത്തെ ചുംബബത്തിന് ശേഷം അവൻ വിട്ടുമാറുമ്പോൾ ഭദ്ര ആഞ്ഞു ശ്വാസം വലിച്ചുകൊണ്ടിരുന്നു... """കൃത്രിമ ശ്വാസം വേണ്ടി വരോ പെണ്ണേ...?? ശ്വാസം വലിച്ചു വിട്ടുകൊണ്ട് മീശ പിരിച്ച് കുറുമ്പോടേ അനന്തൻ ചോദിച്ചതും ഭദ്ര നെഞ്ചിൽ കൈവച്ച് അവനെ കപട ദേഷ്യത്തോടെ നോക്കി. അത് മനസ്സിലായപോലെ അനന്തൻ അവളെ ഒറ്റക്കണ്ണിറുക്കി കാണിച്ചു. ഭദ്ര പെട്ടെന്ന് അവിടുന്ന് എഴുന്നേറ്റ് പോകാൻ തുണിഞ്ഞതും വീണ്ടും അനന്തൻ അവളെ മടിയിലേക്കിരുത്തി കൈകൾ കൊണ്ട് ലോക്ക് ചെയ്തു. """എനിക്കുള്ള മറുപടി പറയ്...! തോളിൽ താടി ചേർത്ത് വച്ച് അനന്തൻ ചോദിച്ചു. ഭദ്ര ഒന്നവനെ നോക്കി... പിന്നെ ഇത്തിരി ഇറങ്ങി അവന്റെ നെഞ്ചിലേക്ക് ചാരി കിടന്നു. ""എനിക്ക്.... ""എനിക്ക്..?? """എനിക്കെന്റെ അപ്പുവേട്ടനെപോലെ ഒരു കുറുമ്പൻ മതി... """ഏഹ്...? അവളുടെ ആ മറുപടി അവൻ പ്രതീക്ഷിച്ചിരുന്നില്ല... അനന്തൻ അതിശയത്തോടെ നോക്കിയതും ഭദ്ര അവന്റെ നെഞ്ചിൽ മുഖം ഒളിപ്പിച്ചുകിടന്നു. അനന്തൻ ചിരിയോടെ അവളെ ഒന്നുകൂടെ ചേർത്ത് പിടിച്ച് അവളുടെ തലയിൽ ചുണ്ടുകൾ ചേർത്തു...

ഏറെ നേരം രണ്ടുപേരും നിലാവിനെയും നക്ഷത്രത്തെയും നോക്കി കിടന്നതും പുതു വർഷത്തെ സ്വീകരിച്ചുകൊണ്ടുള്ള ആഘോഷത്തിന്റെ അകമ്പടിയായി മാനത്ത് പൂത്തിരി വിരിഞ്ഞു...❤️ 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 """ടിക് ടിക്... വാതിലിൽ മുട്ട് കേട്ടതും വിഷ്ണു ഒന്ന് മൂരി നിവർന്ന് എഴുന്നേറ്റ് വാതിൽ തുറന്നു. മുന്നിൽ ഇളിയോടെ ദേവു. ""എന്താടി... ഉറക്കം ഒന്നുല്ലെ...?? """ happy New year ❤️ """ഇത് പറയാൻ ആണോ ഇവിടെ വരെ വന്നേ...?? നിനക്ക് ഒരു മെസ്സേജ് ഇട്ടാൽ പോരേ..? """ആള് അടുത്തുള്ളപ്പോ എന്തിനാ മെസ്സേജ് അയച്ച് പറയണേ...? നേരിട്ട് പറഞ്ഞാൽ പോരേ... '""എങ്കിൽ നേരം വെളുത്തിട്ട് പറഞ്ഞാൽ പോരേ... """12:00 ക്കുള്ളത് അപ്പോ തന്നെ പറയണം. """ഓ ഇല്ലെങ്കിൽ എന്താ ഇപ്പോ..?? ""ഓ ഒരു ഹാപ്പി ന്യൂ ഇയർ പറഞ്ഞതിനാണോ ഇങ്ങനെ ചോദ്യം ചെയ്യുന്നേ...? എന്റെ ന്യൂ ഇയർ ഗിഫ്റ്റ് ഇങ്ങു താ...! """പിന്നേ ഗിഫ്റ്റ് ഇരിക്കല്ലേ... പാതിരാത്രി... """പറ്റില്ല നിക്ക് ഗിഫ്റ്റ് വേണം...! """ഗിഫ്റ്റും കൊണ്ടേ മോള് പോകാത്തൊള്ളോ..?? """എന്നാ പിന്നേ നേരം വെളുത്തിട്ട് മതി. അവന്റെ സ്വരം മാറിയതും അവൻ എടുത്തിട്ട് അലക്കുമൊന്നുള്ള പേടിയിൽ ദേവു പറഞ്ഞു. എന്നിട്ട് തിരികെ നടക്കാൻ ഒരുങ്ങിയിട്ട് പിന്നെയും വിഷ്ണുവിന്റെ ആരുകിലേക്ക് നടന്നു. """നിങ്ങൾ അല്ലേ ഗിഫ്റ്റ് തരാതെയുള്ളൂ...

ഞാൻ കൊണ്ട് വന്ന ഗിഫ്റ്റ് എനിക്ക് തരാലോ...? """എന്താന്ന് വച്ചാൽ തന്നിട്ട് പോ... """ഓ ഗിഫ്റ്റ് ഇഷ്ടയില്ലെങ്കിൽ കളയുവോ...? വിഷ്ണു അവളെ കൂർപ്പിച്ചു നോക്കി.. """പറ.. ""ഇല്ല നീ ഒന്ന് താ... ""ശെരി കണ്ണടയ്ക്ക്. വിഷ്ണു ദേഷ്യം അടക്കി കണ്ണുകൾ അടച്ച് കൈ നീട്ടി. ദേവു അവനരുകിലേക്ക് ചേർന്ന് നിന്നു. 2 ദിവസം മുന്നേ കവിളിൽ താൻ തീർത്ത പാടിന്റെ അടയാളം മാഞ്ഞിരുന്നില്ല. ദേവു ഒന്നേന്തി വലിഞ്ഞ് വിഷ്ണുവിന്റെ കവിളിൽ ചുണ്ടുകൾ ചേർത്തു. കവിളിൽ ചൂട് തട്ടിയതും മിഴിഞ്ഞ കണ്ണോടെ അവൻ കണ്ണുകൾ തുറന്നു. """നേരത്തെ തന്ന ഗിഫ്റ്റിനുള്ള മരുന്നാ.. ഒറ്റക്കണ്ണിറുക്കി പറഞ്ഞുകൊണ്ട് ദേവു ഓടാൻ തുടങ്ങിയതും വിഷ്ണു അവളെ പൊക്കിയെടുത്ത് ചുമരിൽ ചേർത്തു. ദേവു അത് പ്രതീക്ഷിച്ചില്ല. അവന്റെ കണ്ണുകളിൽ നിറഞ്ഞ ഭാവം കാണെ വേണ്ടിയിരുന്നില്ലെന്ന് തോന്നിപോയി ദേവുവിന്. ""നീ ഗിഫ്റ്റ് ചോദിച്ചതല്ലേ... ഇങ്ങോട്ട് വാങ്ങിയിട്ട് അങ്ങോട്ട് തരാതെ വിടുന്നെ മോശമല്ലേ...! ഒരു പ്രത്യേക ചിരിയോടെ അവൻ പറഞ്ഞതും ദേവു ചലിക്കാൻ ആവാതെ നിന്നു. ""ഗിഫ്റ്റ് വേണ്ടേ...? ദേവു വേണം വേണ്ടാ എന്ന് തലകുലുക്കി നിന്നു. കൈകൾ ഇരുവശത്തായും കുത്തി നിർത്തി തന്നിലേക്ക് അമർന്ന് നിൽക്കുന്നവന്റെ ശരീരത്തിന്റെ ചൂടിൽ ഉരുകുന്നപോലെ തോന്നി ദേവുവിന്..

അവളെറിയാതെ ഉമിനീരിരക്കി പോയി... ഷർട്ട്‌ ഇടാത്ത അവന്റെ ദൃഢ ശരീരത്തിലെ വിയർപ്പുത്തുള്ളികൾ ഉള്ളിലേക്ക് കടന്ന പുറത്തെ ബൾബിന്റെ നേരിയ വെട്ടത്തിൽ തിളങ്ങുന്നുണ്ടായിരുന്നു... വിഷ്ണു മുഖം താഴ്ത്തുന്നത് കണ്ടതും ദേവു കണ്ണുകൾ ഇറുകെ അടച്ചു. ഏറെ നേരം കഴിഞ്ഞിട്ടും അനക്കം ഒന്നുമില്ലാത്തത് കണ്ട് ദേവു കണ്ണുകൾ തുറന്നു. ഇമ വെട്ടാതെ നോക്കി നിൽക്കുന്ന വിഷ്ണുവിനെ ദേവു ഹൃദയമിടിപ്പോടെ നോക്കി നിന്നു. വിഷ്ണു അവളുടെ വിടർന്ന ചുണ്ടുകളിലേക്ക് നോക്കിയതും ദേവു ആകെ തണുത്തു പോയി... ഇപ്പോ ഉമ്മ വയ്ക്കും എന്ന് കരുതി നിന്ന ദേവുവിന്റെ പ്രതീക്ഷൾ അപ്പാടെ തെറ്റിച്ചുകൊണ്ട് വിഷ്ണു അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി. ദേവു അറിയാതെ അവന്റെ തോളിൽ നഖങ്ങൾ ആഴ്ത്തി.അവളൊന്ന് ഉയർന്നുപോങ്ങി.. അവൾ പെട്ടെന്ന് ബോധം വന്നപോലെ വിഷ്ണുവിനെ തള്ളി... ദേവു ഓടാൻ നിന്നതും വിഷ്ണു കൈകൾ വച്ച് അവളെ തടഞ്ഞു. പെട്ടെന്ന് തോന്നിയ ബുദ്ദിയിൽ ദേവു അവന്റെ നെഞ്ചിലെ രോമത്തിൽ പിച്ചി വലിച്ചു.. """ഔ... വിഷ്ണു നെഞ്ച് തടവി.. ആ നേരം കൊണ്ട് ദേവു അവിടുന്ന് പുറത്തേക്കോടി... """ഈ പെണ്ണ്...! അകലുന്ന ചിരിയൊലികൾ കേട്ടുകൊണ്ട് വിഷ്ണു സ്വയം പറഞ്ഞു. എന്തിനോ അവന്റെ ചുണ്ടിൽ ഒരു ചിരി മിന്നിമറഞ്ഞു....! 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

"""ടീ....ശ്... ശ്... ലച്ചു ഉറക്ക ചെവിടോടെ കണ്ണു തുറന്ന് ചുറ്റും നോക്കി... """ടി ഇവിടെ... ഇങ്ങോട്ട്... ലച്ചു ഞെട്ടി എഴുന്നേറ്റ് ജനലിനോരം വന്നു. """ഹരിയേട്ടൻ എന്താ ഇവിടെ.... ബൈക്കിൽ ആണോ വന്നേ സൗണ്ട് കേട്ടില്ല...! """കേട്ടാൽ ഉണരാൻ പാകത്തിന് ബോധം ഉണ്ടല്ലോ...? """ ഞാൻ ഉണരും... അല്ല കുറേ നേരായോ... """എന്റെ പെണ്ണേ ഇങ്ങനെ ചോദ്യം ചെയ്തോണ്ട് ഇരിക്കാതെ ആ വാതിലിൽ ഒന്ന് തുറക്ക്...! ""ആഹ് ഇപ്പോ തുറക്കവേ... ലച്ചുവിന്റെ മുറിയിൽ പുറത്തേക്ക് ഒരു വാതിൽ കൂടി ഉണ്ട്... ലച്ചു അത് ശബ്ദം ഉണ്ടാക്കാതെ തുറന്നു. """എന്താ ഈ രാത്രിയിൽ.. ലച്ചു പതിഞ്ഞ സ്വരത്തിൽ ചോദിച്ചു. ""എന്റെ അമ്മായിയാമ്മയെ കാണാൻ വന്നതാ... ""അമ്മയെയോ... എന്തിനാ ഹരിയേട്ടാ... """ഓ ഇങ്ങനെ ഒരു പൊട്ടത്തി... ന്യൂ ഇയർ ആടി ലച്ചു... എനിക്ക് നിന്നെ കാണാൻ തോന്നിട്ട് വിഷ് കൂടെ ചെയ്യാൻ വന്നതാ... """അച്ചോ... ഞാൻ അറിയണ്ടേ...? എന്നേ അത്രയും ഇഷ്ട്ടാ..? """പിന്നില്ലേ...! എനിക്കെന്റെ ലച്ചുകുട്ടനെ എന്റെ ജീവനേക്കാൾ ഇഷ്ട്ടാ... ലച്ചു നാണത്തോടെ കുട്ടന്റെ നെഞ്ചിലേക്ക് ചേർന്നു. കുട്ടനും അവളെ ചേർത്തു പിടിച്ചു. """Happy New year ലച്ചു പെണ്ണേ... ❤️ """Love you ഹരിയേട്ടാ... ❣️ ""Love you too... ❤️ """ അല്ല new year ഗിഫ്റ്റ് ഒന്നുല്ലേ...? മുഖം ഉയർത്തി അവൾ കുട്ടനെ നോക്കി...

""'അച്ചോ... ഞാൻ മറന്നല്ലോ... ഒന്നും കൊണ്ട് വന്നില്ല... ലച്ചു പിണക്കത്തോടെ കട്ടിലിൽ ചെന്നിരുന്നു. """ലച്ചൂസേ... അവൾ കുട്ടനെ ഒന്ന് നോക്കി പിന്നെയും മുഖം തിരിച്ചിരുന്നു... പെട്ടെന്ന് അവളുടെ മുന്നിലേക്ക് ഒരു ഡയറി മിൽക്ക് ബബ്ലിയുടേ പാക്കറ്റ് നീണ്ടു വന്നു... അവളുടെ കണ്ണുകൾ വിടർന്നു വന്നു... അവൾ കുട്ടനെ ഇറുകെ പുണർന്നു. കുട്ടൻ ചിരിയോടെ ഇരുന്നു. ഇത്ര നാളും കാണാതെ പോയത് അവളുടെ ഈ നിഷ്കളങ്ക സ്‌നേഹമാണല്ലോ എന്ന് ഓർത്തു പോയി അവൻ... കൂടെ അത് തനിക്ക് തന്നെ സ്വന്തമാതിയിൽ ഉള്ള സന്തോഷവും. ""ഇന്നവളെക്കാൾ പ്രീയമുള്ള മറ്റൊന്നും തന്റെ മനസ്സിൽ ഇല്ലെന്ന് കുട്ടൻ അറിഞ്ഞു. ❤️❤️"" അവൾ അത് പൊട്ടിച്ച് കുട്ടന് ഒരു പീസ് നീട്ടി... അവൻ അവളുടെ കൈപിടിച്ച് അവളുടെ വായിൽ തന്നെ വച്ച് കൊടുത്തു ശേഷം അതിന്റെ ബാക്കി കഴിച്ചു. കുറേ നേരം നോക്കി ഇരുന്നിട്ട് കുട്ടൻ അവളുടെ കവിളിൽ പറ്റിയ ചോക്ലേറ്റ് മെല്ലെ നുകർന്നെടുത്തു. ലച്ചു കരിമഷി പടർന്ന കണ്ണുകളോടെ അവനെ നോക്കി. അവളുടെ മൂക്കിൻ തുമ്പിൽ പൊടിഞ്ഞ വിയർപ്പുത്തുള്ളികളെ സ്വന്തമാക്കാൻ തോന്നി കുട്ടന്... പക്ഷെ അവൻ സ്വയം നിയന്ത്രിച്ചു. """ലച്ചൂ... ""മ്മ്.. ""കണ്ണടച്ച് കൈ നീട്ടിക്കേ... ""'എന്തിനാ ഹരിയേട്ടാ... "

""നീട്ട് പെണ്ണേ... ലച്ചു കണ്ണുകളടച്ച് കൈ നീട്ടിയതും കുട്ടൻ നിലത്തേക്കിരുന്നുകൊണ്ട് അവളുടെ വിരലിലേക്ക് താഴെയും മുകളിലും അറ്റത് ഇല വരുന്ന ഫാഷനിൽ വളഞ്ഞ കമ്പികളെ തട്ടി നിൽക്കുന്ന ലവ് എന്ന് കൂട്ടക്ഷരത്തിൽ എഴുതിയ സിൽവർ ഗോൾഡിൽ ഉള്ള (വൈറ്റ് ഗോൾഡ് ) റിങ്ങ് അണിയിച്ചു. കൈയ്യിൽ തണുപ്പ് തോന്നിയതും ലച്ചു കണ്ണുകൾ തുറന്നു. കൈയിലെ മോതിരത്തിൽ നോക്കി ലച്ചു ചിരിച്ചുകൊണ്ട് നിറഞ്ഞ കണ്ണുകളോടെ കുട്ടനെ നോക്കി. ""എന്തിനാടാ കരയുന്നെ...? കുട്ടൻ എഴുന്നേറ്റ് അവളുടെ അടുത്തേക്കിരുന്ന് അവളുടെ മുഖം കൈകുമ്പിളിൽ എടുത്തുകൊണ്ട് ചോദിച്ചു. """ സ...സന്തോഷം കൊണ്ടാ ഹരിയേട്ടാ... നിക്ക്... നിക്ക് കിട്ടുമെന്ന് കരുതിയതല്ലലോ എന്റെ ഏട്ടനെ...! അവളുടെ വാക്കുകൾ ഇടരുന്നുണ്ടായിരുന്നു... തൊണ്ടക്കുഴിയിൽ എന്തോ തങ്ങി നിൽക്കുമ്പോലെ...! """ഞാനല്ലെടാ നിന്നെ കാണാതെ പോയേ...? ക്ഷമിക്ക് എന്നോ.. പറഞ്ഞു പൂർത്തിയാക്കും മുന്നേ ലച്ചു അവന്റെ വായ പൊത്തി. അരുതെന്ന പോലെ കാണിച്ചു. ""എനിക്ക് തന്നെ കിട്ടിയില്ലേ...എന്നേ മനസ്സിലാക്കിയില്ലേ... എന്റെ പ്രണയത്തെ സ്വീകരിച്ചില്ലേ.... എന്റേതല്ലേ...അത് മതി ""ഹ്മ്മ് നിന്റേതാ... നിന്റേത് മാത്രം...! കുട്ടൻ അവളുടെ നെറുകിൽ മുകർന്നു.

ലച്ചു നിറഞ്ഞ മനസ്സോടെ അത് സ്വീകരിച്ചു. കുട്ടൻ അവളെ ഇറുകെ പുണർന്നു... അവന്റെ നെഞ്ചിലെ ചൂടിൽ ചേർന്ന് അവളും... """ലച്ചൂമ്മ... """മ്മ്... ""ടൈം ഒരുപാടായി... ലച്ചു അവനിൽ നിന്നകന്നു. """ഞാൻ പോട്ടേ... വൈകിട്ട് വരാമേ... '"""ഹ്മ്മ്.. അവളുടെ കവിളിൽ ഒന്ന് തട്ടി കുട്ടൻ പോകാനിറങ്ങി... വാതിലിനടുത്തെത്തിയതും ഒന്ന് തിരഞ്ഞുനിന്നു. """ടീ എന്തേലും ഒന്ന് താടി... """പോ അവിടുന്ന്... ""എന്താടി... അവന്റെ കൊഞ്ചൽ കേൾക്കേ ലച്ചു ചിരോയോടെ അവന്റെ കഴുത്തിലൂടെ കൈയിട്ട് ഒന്നുയർന്ന് കവിളിൽ ചുണ്ട് ചേർത്തു... """ പോകണോ..?? കുട്ടൻ കള്ളച്ചിരിയോടെ ചോദിച്ചും ലച്ചു അവന്റെ കൈയ്യിൽ ചൂണ്ട് വിരൽ കൊണ്ട് കുത്തി. """ലച്ചൂ... """ചെല്ല് ഹരിയേട്ടാ... കുട്ടൻ അവളെ നോക്കി ഇറങ്ങിയിട്ട് പെട്ടെന്ന് വന്ന് കവിളിൽ ഒരുമ്മ കൊടുത്തു. ലച്ചു കവിളിൽ കൈ വച്ചു പോയി... ""പോവാണേ...കതകടച്ചോ... പതുക്കെ പറഞ്ഞുകൊണ്ടവൻ പോയി... തലയാട്ടികൊണ്ട് അവൻ പോകുന്നത് നേരിയ വെട്ടത്തിൽ ലച്ചു നോക്കി.. അകത്തുകയറി വാതിൽ അടച്ച് അതിൽ ചാരി നിന്നു.. "തനിക്ക് കിട്ടിയ ഏറ്റവും നല്ല ന്യൂ ഇയർ... ❤️" ലച്ചു പുഞ്ചിരിയോടെ ഓർത്തു. ശേഷം കാട്ടിലിലേക്ക് വീണു. ജനലിൽ കൂടി വരുന്ന നിലാ വെളിച്ചത്തിൽ കൈയിലെ മോതിരത്തിലേക്ക് നോക്കികൊണ്ട് ലച്ചു കഴിഞ്ഞ നിമിഷങ്ങളെ ഓർത്ത് കിടന്നു...❤️ .......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story