അനന്തഭദ്രം: ഭാഗം 75

anantha badhram

എഴുത്തുകാരി: മയിൽപീലി

"തനിക്ക് കിട്ടിയ ഏറ്റവും നല്ല ന്യൂ ഇയർ... ❤️" ലച്ചു പുഞ്ചിരിയോടെ ഓർത്തു. ശേഷം കാട്ടിലിലേക്ക് വീണു. ജനലിൽ കൂടി വരുന്ന നിലാ വെളിച്ചത്തിൽ കൈയിലെ മോതിരത്തിലേക്ക് നോക്കികൊണ്ട് ലച്ചു കഴിഞ്ഞ നിമിഷങ്ങളെ ഓർത്ത് കിടന്നു...❤️ 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 പിറ്റേന്ന് അനന്തന് ഇൻജെക്ഷൻ ഉള്ള ദിവസം ആയിരുന്നു. കൂട്ടത്തിൽ മുറിവ് ഡ്രസ്സ്‌ ചെയ്യണം. കാർത്തിക്കിന്റെ വീട്ടിൽ എത്തിയാൽ അവൻ എടുത്ത് കൊടുക്കാമെന്നു പറഞ്ഞതുകൊണ്ട് അവിടേക്ക് പോകണമായിരുന്നു. ഒരുവിധം ഭദ്രയോട് കള്ളം പറഞ്ഞ് വിഷ്ണുവും അനന്തനും കൂടി അവിടേക്ക് പുറപ്പെട്ടു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 """ഭദ്രേച്ചീ ലച്ചു... ഹാപ്പി ന്യൂ ഇയർ. """ഹാപ്പി ന്യൂ ഇയർ ദേവൂട്ടി...ഹാപ്പി ന്യൂ ഇയർ ലച്ചു. """ഹാപ്പി ന്യൂ ഇയർ ദേവൂ.ഹാപ്പി ന്യൂ ഇയർ ഭദ്രേച്ചീ. ലച്ചുവും ഭദ്രയും ദേവുവും പരസ്പരം ആശംസകൾ നൽകുകയായിരുന്നു. """ഭദ്രേച്ചിക്ക് വയ്യാത്തോണ്ടാ ഇല്ലേൽ ഇന്ന് കടുവേനെ കൊണ്ട് പോയി ഷോപ്പിംഗ് ചെയ്ത് മുടിപ്പിക്കായിരുന്നു... ദേവു പറഞ്ഞു. """ഹാ നന്നായി അങ്ങോട്ട്‌ ചെല്ല് ഇപ്പോ വരും... എന്റെ കൂടെ തന്നെ ഏട്ടൻ വല്ലപ്പോഴാ വരാ...

ക്യാഷ് തരും പോയി എടുത്തോളാൻ പറയും. അമ്മേടേം എന്റേം കൂടെ ഏട്ടൻ ഷോപ്പിംഗ് നു വരില്ല...ഞങ്ങൾക്കൊപ്പം വന്നാൽ തൊട്ടടുത്ത ഹോട്ടലിൽ റൂം എടുത്ത് താമസിക്കേണ്ട വരുമെന്നാ അച്ഛൻ പറയാ... """ഹ്മ്മ് അത് ശരിയാ ലച്ചു. അവിടേം അതുപോലെയാ... പിന്നെ കുറച്ച് കാര്യം ഉണ്ട് കേട്ടോ... ഡ്രസ്സ്‌ ആയാലും ചെരുപ്പയാലും കുറേ വാരിവലിച്ച് നോക്കും.. പക്ഷെ ആദ്യം എടുത്തതെ അവസാനം സെലക്ട്‌ ചെയ്യൂ... (നിങ്ങൾക്കും ഉണ്ടോ പിള്ളേരെ ആ സ്വഭാവം🤭🤭 ) ഭദ്ര അനന്തനെ കുറിച്ചാണ് ഓർത്തത്... തനിക്ക് ചേരുന്നത് തന്നെക്കാൾ നന്നായി അറിയുന്നതും തന്റെ അപ്പുവേട്ടനാണ്... കൊണ്ട് പോയി ഓരോന്ന് വച്ചു നോക്കി വാങ്ങി തരും... താൻ എടുത്താൽ പോലും ഇത്ര സെലെക്ഷൻ ഉണ്ടാവില്ല. കാട്ടുപൂച്ച പോലെ സ്വഭാവം ഉള്ളപ്പോഴും വിശേഷ ദിവങ്ങൾ അല്ലാത്തപ്പോൾ പോലും വരുമ്പോൾ പ്രതീക്ഷിക്കാതെ കൈയ്യിൽ തനിക്കായി ഡ്രസ്സ് ഉണ്ടാകും.. പക്ഷെ മുഖത്ത് നോക്കി തരില്ല... "നിനക്കാ എന്ന് മാത്രം പറഞ്ഞ് തന്നിട്ട് ഒരു പോക്കാ.... ഒരിക്കൽ കൂട്ടുകാർക്കൊപ്പം കോളേജ് ഫങ്ഷന് ഡ്രസ്സ്‌ എടുക്കാൻ ടെസ്റ്റൈൽസിൽ കയറിയപ്പോൾ കണ്ട് ഇഷ്ടപ്പെട്ടൊരു സാരി ഉണ്ടായിരുന്നു...

കൃഷ്ണന്റെ പ്രിന്റിംഗ് ഉള്ള മയിൽ‌പീലി ഡിസൈൻ ഉള്ളൊരു സെറ്റ് സാരി... പൈസ തികയാത്തത് കാരണം ആ മോഹം നാലായി മടക്കി മനസ്സിൽ വച്ച് വേറൊന്നെടുത്തു. വൈകുന്നേരം അപ്പുവേട്ടൻ വന്ന് ഒരു കവർ നീട്ടുമ്പോൾ ഒരിക്കലും അത് ആ സാരി ആയിരിക്കുമെന്ന് പ്രതീക്ഷിച്ചില്ല...! """നിനക്ക് കോളേജ് ഫങ്ക്ഷന് സാരി എടുക്കണം എന്ന് പറഞ്ഞില്ലേ അതാ... """എനിക്ക് പൈസ തന്നിരുന്നു... ഞാൻ വൈകിട്ട് ഒരെണ്ണം എടുത്താരുന്നു. ""ആഹ് ഞാൻ അത് മറന്ന് പോയി. അതും പറഞ്ഞ് ആള് കയറി പോയി.. പിറ്റേന്ന് അത് തന്നെ ഉടുത്ത് ഒരുങ്ങി മുന്നിൽ ചെല്ലുമ്പോഴേക്കും ആള് പോയിരുന്നു... കാണാൻ പോലും നിക്കാതെ പോയപ്പോൾ ഒരു സങ്കടം വന്നിരുന്നു... അത് ഉടുത്ത് ആദ്യം അമ്പലത്തിൽ പോയിട്ടാണ് കോളേജിലേക്ക് പോയത്...! """ഭദ്രേച്ചീ... ""ആഹ്... """എന്താ മിണ്ടാതെ ഇരിക്കുന്നെ?? ""ഒന്നൂല്ല ദേവു. എന്തോ ഓർത്ത് ഇരുന്നതാ.. """ഹ്മ്മ്... അങ്ങനെ ഓരോന്ന് പറഞ്ഞ് സംസാരം നീണ്ടു. """അനന്തേട്ടൻ ഗിഫ്റ്റ് ഒന്നും തന്നില്ലേ ചേച്ചി...?? ദേവു ചോദിച്ചതും ഭദ്രയ്ക്ക് തലേന്നത്തെ കാര്യങ്ങൾ ഓർമ്മ വന്നു... അതിന്റെ പ്രതിഫലനം എന്നോണം കവിളുകൾ ചുമന്നു...

ലച്ചുവിന്റെ അവസ്ഥയും മറിച്ചല്ലായിരുന്നു. കുട്ടന്റെ ഓർമ്മകൾ ഉള്ളിൽ ഇരച്ചെത്തി. എന്തോ ഓർത്തവണ്ണം ദേവുവിന്റെ കൈകൾ അറിയാതെ കഴുത്തിലേക്ക് നീണ്ടു. ഒപ്പം ഹൃദയം വേഗത്തിൽ മിടിച്ചു... മൂന്ന് പേരും അവരവരുടെ ലോകത്ത് ദേവു ചോദിച്ച ഒരേ ചോദ്യത്തിന്റെ ഉത്തരം തിരഞ്ഞു... അവരവർക്ക് കിട്ടിയ ഏറ്റവും നല്ല ന്യൂ ഇയറിന്റെ ചിന്തകളിൽ മുഴുകിയിരുന്നു... """എവിടെന്താ മഹിളാ സമാജത്തിന്റ മീറ്റിംഗ് ഓ.. അഭിയുടെ ശബ്ദമാണ് മൂവരെയും ചിന്തകളിൽ നിന്ന് ഉണർത്തിയത്... """അങ്ങനെ ഒന്നൂല്ല അഭിയേട്ട...! ""നീ പറഞ്ഞതിൽ സത്യം ഉണ്ടാവും... പക്ഷെ ദേ ഈ ഇരിക്കുന്ന കുരുപ്പ് ഉണ്ടല്ലോ... ഇവളെ എനിക്ക് തീരെ വിശ്വാസം ഇല്ല... കുരുട്ട് ബുദ്ദിയുടെ ആശാൻ ആണ്... ഹമ്മോ...! അഭി പറഞ്ഞതും ദേവു അവന്റെ പുറത്ത് ഒന്ന് കൊടുത്തു. """എന്തോന്നാടി... നിന്റെയും നിന്റെ മറ്റവന്റെയും കൈയ്യിന്ന് ദിവസവും കണക്കിന് വാങ്ങുന്നില്ലേ... എന്നോട് തന്നെ വേണം... """ചുമ്മാതെ അല്ലാലോ... പകരം നിധയെ ഞാൻ അങ്ങ് തരും... """പിന്നെ അല്ലെങ്കിൽ എന്താ ഞാൻ അവളോട് പറയില്ലേ... പിന്നെ നിന്റെ ഹെല്പ് ചോദിച്ചതിന് ... കാരണം ഹെല്പ് കിട്ടില്ലെങ്കിലും ഒള്ള വഴി മുടക്കല്ല്...

"""ആഹ് അപ്പോ അറിയാലോ... """വോ.. ഏത് നേരത്താ അവൾക്ക് നിന്റെ കൂട്ടുകാരി അവാൻ തോന്നിയെ ആവോ... അവളെയും സെറ്റ് ആക്കി അവളുടെ വീട്ടിലും സെറ്റ് ആക്കി വരുമ്പോഴേക്കും ഞാൻ കന്യകനായി മരിക്കേണ്ടിവരുമെന്നാ എനിക്ക് തോന്നുന്നേ... നെഞ്ചിൽ കൈ വച്ച് അഭി മേലോട്ട് നോക്കി സ്വയം പറഞ്ഞു.. """ഹാ അത്രേം വേണ്ടി വരില്ലെന്ന് തോന്നുന്നു... ഇന്നലെ അവള് വിളിച്ചിരുന്നു... ഞാൻ അഭിയേട്ടൻ ഇവിടെ ഉണ്ട് എന്ന് പറഞ്ഞപ്പോ പെണ്ണിന് ഒരിളക്കം ഒക്കെ ഉണ്ട്... ഞാൻ കുറച്ച് പൊക്കി പറഞ്ഞിട്ടുണ്ട്.. തിരിക്കിയെന്ന് പറഞ്ഞ് ഒരു മെസ്സേജും പിക്കും ഇട്ടിട്ടുണ്ട്... ""ഏഹ്ഹ്.... ആണോ...നേരത്തെ പറയണ്ടേ ഇതൊക്കെ... ഒന്ന് കാണിക്കടി ഫോട്ടോ... """പിന്നെ ഈ ദേവു വിചാരിച്ചാൽ നടക്കാത്ത കാര്യം ഉണ്ടോ... """എന്റെ ഏട്ടൻ ഉണ്ട്... ലച്ചു വാപൊത്തി ചിരിച്ചുകൊണ്ട് പറഞ്ഞു. """ആഹ് ആ കാര്യത്തിൽ മാത്രമാടി ഞാൻ തോറ്റ് പോയത്... 😌😌 ഇങ്ങനെ പോയാൽ അഭിയേട്ടന്റെ കല്യാണം കഴിഞ്ഞാലും ഞാൻ കന്യകയായി ഇരിക്ക ഉള്ളൂ... """പോട്ടെ വിധിയാണെന്ന് ഓർത്ത് സമാധാനിക്കാം. """പ്ഫാ... അഭി മൂക്ക് പിഴിയുന്നപോലെ കാണിച്ച് അവളുടെ തോളിൽ തട്ടി പറഞ്ഞതും ദേവു നല്ല ആട്ട് വച്ച് കൊടുത്തു.

"""നിങ്ങൾക്ക് പിക് വേണോ വേണ്ടയോ...😤😤?? ""വേണം...😁 """ന്നാ പുറത്ത് പോകുമ്പോൾ എനിക്കൊരു ഡയറി മിൽക്ക് ബാക്കി ലിസ്റ്റ് പിന്നെ കമ്മോൺ ഫോളോ മീ... ദേവു പോയതും അഭിയും പിന്നാലെ പോയി. ലച്ചുവും ഭദ്രയും ഓരോന്ന് പറഞ്ഞിരുന്നു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 വൈകുന്നേരം കുട്ടന് വന്നിരുന്നു... ലച്ചുവും കുട്ടനും അധികം മിണ്ടാൻ പറ്റിയില്ലെങ്കിലും കണ്ണുകൊണ്ട് പ്രണയം കൈമാറി ഇരുവരും...! അനന്തനോടും വിഷ്ണുവിനോടും സംസാരിച്ചിക്കുമ്പോഴും ലച്ചുവിനെ ഇടയ്ക്കിടെ നോക്കികൊണ്ടിരുന്നു.... ഇടയ്ക്കവൻ ഒന്ന് കണ്ണിറുക്കി കാണിച്ചതും ലച്ചുവിന്റെ മുഖം നാണത്താൽ താണു പോയി... ദേവു തലേന്നത്തെ കാര്യങ്ങൾ ഓർത്ത് വിഷ്ണുവിന്റെ മുന്നിലേക്കെ പോയില്ല.. കണ്ണടച്ചാൽ മീശ പിരിച്ചുള്ള അവന്റെ കള്ളച്ചിരി ആണവൾക്ക് ഓർമ്മ വരിക.... അന്നത്തെ പകൽ അങ്ങനെ കൊഴിഞ്ഞു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 രാത്രിയിൽ അനന്തൻ വിഷ്ണുവിനോട് കാര്യം പറഞ്ഞതിന് ശേഷം മുറിയിലേക്ക് വന്നതും കാണുന്നത് കണ്ണ് നിറച്ച് വയറിൽ കൈ അമർത്തി നിൽക്കുന്ന ഭദ്രയെ ആണ്... അവളുടെ മുഖം കാണെ അനന്തൻ കാറ്റ് പോലെ അവൾക്കരുകിൽ എത്തിയിരുന്നു... .......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story