അനന്തഭദ്രം: ഭാഗം 76

anantha badhram

എഴുത്തുകാരി: മയിൽപീലി

രാത്രിയിൽ അനന്തൻ വിഷ്ണുവിനോട് കാര്യം പറഞ്ഞതിന് ശേഷം മുറിയിലേക്ക് വന്നതും കാണുന്നത് കണ്ണ് നിറച്ച് വയറിൽ കൈ അമർത്തി നിൽക്കുന്ന ഭദ്രയെ ആണ്... അവളുടെ മുഖം കാണെ അനന്തൻ കാറ്റ് പോലെ അവൾക്കരുകിൽ എത്തിയിരുന്നു... ""ഭദ്രേ...എന്താ... എന്താ പറ്റിയെ...?? വെപ്രാളത്തോടെ ചോദിക്കുന്നവന് ഉത്തരം നൽകാൻ കഴിയാതെ നിന്നവൾ. ""'നിനക്ക് എന്താ പ.... മുഖം ചുളിച്ച് മിണ്ടാതെ നിൽക്കുന്നവളോട് പിന്നെയും ചോദിക്കാൻ തുടങ്ങിയപ്പോൾ ആണ് അറിയാതെ പാറി വീണ നോട്ടത്തിൽ നിലത്ത് പൊട്ടുപോലെ പടർന്ന രക്തത്തുള്ളികൾ കാണുന്നത്. ആദ്യം എന്താണെന്ന് മനസ്സിലായില്ലെങ്കിലും പിന്നീട് മനസ്സിലായത് പോലെ അനന്തൻ അവളെ നോക്കി. """വാ ഇവിടെ ഇരിക്ക്... അനന്തൻ അവളെ താങ്ങി പിടിച്ച് ബെഡിൽ ഇരുത്താൻ ശ്രമിച്ചു.ആദ്യം ഒന്ന് മടിച്ചെങ്കിലും വയ്യാത്തത് കാരണം ഭദ്ര അവിടെ ഇരുന്നു. """ഇവിടെ ഇരുന്നോ ട്ടോ.. ഞാൻ ഇപ്പോ വരാം... ഞാൻ വരത്തെ പുറത്തിറങ്ങേണ്ട.. ഭദ്ര അവശതയോടെ തലയാട്ടി. അനന്തൻ അവളെ അവിടെ ഇരുത്തി വേഗത്തിൽ പുറത്തേക്കിറങ്ങി. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

""വിഷ്ണു...വിഷ്ണു... കുറച്ച് മുന്നേ പോയവന്റെ വെപ്രാളപ്പെട്ടുള്ള സ്വരം കേട്ട് വിഷ്ണു പെട്ടെന്ന് വാതിൽ തുറന്നു. """എന്താടാ...?? എന്ത് പറ്റി. """ടാ ബൈക്കിന്റെ കീ ഒന്ന് തന്നെ. എനിക്ക് ഒന്ന് പുറത്ത് പോകണം. ""ഈ രാത്രിയിൽ നീ എവിടെക്കാ... ""മെഡിക്കൽ ഷോപ്പ് വരെ പോണം. """എന്തിനാടാ എന്താ പറ്റിയെ...?? """എടാ അത് ഭദ്രക്ക്... ""ഭദ്രയ്ക്ക് എന്താ..? അത് പിന്നെ അവൾക്ക് വയറ് വേദന.. """ഹ്മ്മ്... എന്നാ നീ ഒറ്റക്ക് പോകണ്ട ഞാനും വരാം. നീ നിൽക്ക് ഷർട്ട്‌ ഒന്ന് ഇട്ടോട്ടെ. പറയാൻ ബുദ്ദിമുട്ടുന്നവനെ കണ്ട് കാര്യം മനസ്സിലായതുപോലെ അല്പം മൗനമായി നിന്നതിന് ശേഷം വിഷ്ണു പറഞ്ഞു. ലച്ചുവിനും ഇതൊക്കെ ഉള്ള കാര്യം ആണല്ലോ... ആ സംഭവത്തിന് ശേഷം ഒറ്റയ്ക്ക് അനന്തനെ വിടാൻ വിഷ്ണുവിന് ഭയം ആയിരുന്നു... മാത്രമല്ല അവന്റെ ഈ അവസ്ഥയിൽ വണ്ടി ഓടിക്കാൻ അവന് പ്രയാസം ആണെന്നും വിഷ്ണുവിന് അറിയാമായിരുന്നു. ""ന്നാ പോകാം...?? റെഡി ആയി ഷർട്ടിന്റെ കൈ മടക്കി വച്ചുകൊണ്ട് വിഷ്ണു ചോദിച്ചു. രണ്ടുപേരും ബൈക്കും എടുത്ത് ഇറങ്ങി. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

""അനന്താ കടയൊക്കെ അടച്ചല്ലോ...? """കവലയ്ക്ക് അപ്പുറം ഉള്ള റോഡിൽ പോകടാ.. """മ്മ്മ് """ടാ ദാ അവിടെ നിർത്ത്. കുറച്ച് ദൂരം പിന്നിട്ടതും ഒരു ഓപ്പൺ ആയിട്ടുള്ള മെഡിക്കൽ ഷോപ്പ് കണ്ട് അനന്തൻ വിഷ്ണുവിനെ തട്ടി വിളിച്ച് വണ്ടി നിർത്തിച്ചു. """ഞാൻ പോയി വാങ്ങിയിട്ട് വരാം. അനന്തൻ വിഷ്ണുവിനോട് പറഞ്ഞ് റോഡ് ക്രോസ്സ് ചെയ്ത് ഷോപ്പിലേക്ക് കയറി. """എന്താ സാറേ വേണ്ടേ?? """അത്... പിന്നെ എന്ത്‌ പറയണമെന്നറിയാതെ നിന്ന് കഥകളി കളിച്ചു. """കട അടക്കാറായി സാറേ... ഇപ്പോ തന്നെ വൈകി എന്താ വേണ്ടതെന്ന് പറഞ്ഞാൽ... അതിന്റെ പേരെങ്കിലും പഠിക്കേണ്ടതായിരുന്നു എന്നോർത്തു അനന്തൻ. ശേഷം റോഡിന് അപ്പുറം നിൽക്കുന്ന വിഷ്ണുവിനെ കൈ കാണിച്ച് വിളിച്ചു. വിഷ്ണു എന്താണെന്ന് ആംഗ്യത്തിൽ ചോദിച്ചു. ഒടുവിൽ അവനും ക്രോസ്സ് ചെയ്ത് ഷോപ്പിൽ എത്തി. """എന്താടാ.. കിട്ടീലെ...?? """അല്ലടാ അതിന്റെ പേര്... """ഓ അതാണോ.. ഇതൊക്കെ അറിയണ്ടേ... ചേട്ടാ ഒരു സാനിട്ടറി നപ്കിൻ.

"""ഏതാ വേണ്ടേ..? സ്റ്റേ ഫ്രീ, വിസ്‌പേർ, കംഫി... കടക്കാരൻ നീണ്ട ലിസ്റ്റ് പറയുന്നത് കേട്ട് അനന്തൻ വായും തുറന്ന് നിന്നു. ""ഇതിനൊക്കെ പേരും നാളും ഒക്കെ ഉണ്ടോ..? അനന്തൻ സ്വയം പറഞ്ഞു. """അലോവേര വിസ്‌പേർ ഒരു പാക്കറ്റ്. ""അഹ് ലോങ്ങ്‌ ആണോ നോർമൽ ആണോ..? ""അങ്ങനെയും ഉണ്ടോ...? വീണ്ടും അനന്തൻ ആലോചിച്ചു. ഒരു മടിയും കൂടാതെ പറയുന്ന വിഷ്ണുവിനെ കണ്ട് അനന്തൻ അവനെത്തന്നെ നോക്കി നിന്നു. """ഇതിനാണോ ഈ സാറ് കിടന്ന് തിത്തിത്താരാ കളിച്ചത്...? കടക്കാരൻ ചോദിച്ചതും അനന്തൻ ഇളിഞ്ഞ ഒരു ചിരി ചിരിച്ചു. '""അവനിതൊന്നും അറിയതോണ്ടാ ചേട്ടാ... ""ആഹാ വൈഫിന് ആയിരിക്കും അല്ലേ...?? ഇതൊക്കെ ഇപ്പോ ആർക്കാ സാറേ അറിയാത്തെ... ഇതൊക്കെ അറിഞ്ഞരിക്കണം. കൂടെ കൂടുന്നവരുടെ കാര്യങ്ങൾ അറിഞ്ഞു ചെയ്യണ്ടേ...! അയാൾ ചിരിയോടെ പറഞ്ഞു. അനന്തൻ അതിനൊന്ന് ചിരിച്ചു. """എന്നാ ശരി. അതും പറഞ്ഞവർ ഇറങ്ങി. """ഇതൊക്കെ എങ്ങനെയാടാ...?? എന്തോ ഇവറസ്റ്റ് കീഴടക്കിയ പോലെ അനന്തൻ വിഷ്ണുവിനെ നോക്കി. '"""എനിക്കും ആദ്യം ഇതൊന്നും അറിയില്ലായിരുന്നടാ... പിന്നെ വസൂന് വാങ്ങി മനസ്സിലാക്കിയതാ...

ആദ്യം എനിക്ക് ഇതൊക്കെ മടി ആയിരുന്നു. ഒരിക്കൽ രാത്രിയിൽ അവൾക്ക് വാങ്ങി വരാൻ പറഞ്ഞപ്പോൾ പറ്റില്ലാന്ന് പറഞ്ഞു. അപ്പോൾ അച്ഛനാ പറഞ്ഞത് നാളെ എപ്പോഴെങ്കിലും ഇത് ചെയ്യേണ്ടി വന്നാൽ അറിയാതെ പോകരുത്... നാളെ നിന്റെ ഭാര്യയ്ക്ക് ചെയ്ത് കൊടുക്കുമ്പോൾ പെങ്ങൾക്ക് ചെയ്ത് കൊടുക്കാഞ്ഞതോർത്ത് വിഷമിക്കരുതെന്ന്... അനന്തൻ ഒരു ചിരിയോടെ അത് കേട്ടു. """സത്യത്തിൽ അവളെന്റെ മോളല്ലേടാ... ഏട്ടനുപരി അവളുടെ അച്ഛനെപോലെയല്ലേ ഞാൻ... പ്രായത്തിൽ ഇളയതെങ്കിലും ചിലപ്പോൾ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുമെങ്കിലും എനിക്കും ഇടയ്ക്കൊക്കെ അവളൊരു അമ്മയെ പോലെയാ... പനി വന്നാലോ മറ്റോ ഏട്ടാ ഏട്ടാ ന്ന് വിളിച്ച് പുറകേ നടക്കും. പിന്നെ കിടന്ന് ഭരണവാ മുത്തിയമ്മ കണക്ക്. എന്റെ കൂടെ അടിയും ഉണ്ടാക്കും എന്നാ എന്റെ എല്ലാ കാര്യത്തിനും കൂട്ടും നിൽക്കും . വീട്ടിൽ ആരെങ്കിലും എന്തേലും എന്നെ പറഞ്ഞാൽ പെണ്ണ് അവരോട് പോരടുക്കും. അതാ അമ്മ പറയുന്നത് ആരെങ്കിലും ഉണ്ടെങ്കിൽ കീരിയും പാമ്പും അല്ലെങ്കിൽ അടയും ചക്കരയും ആണെന്ന്. ഉള്ളത് പറഞ്ഞാൽ അവളെ ചെന്നൈയിൽ പഠിക്കാൻ വിടാനേ എനിക്ക് ഇഷ്ട്ടം അല്ലായിരുന്നു.

ഞാൻ ട്രിവാൻഡ്രം പോയാൽ അവളും അങ്ങനെ. എടാ ഏട്ടാ എപ്പോഴാ വരുന്നെന്ന് ചോദിച്ച്... ഒരു ദിവസം ഞാൻ മിണ്ടാതെ നടന്നതിന് ആഹാരം പോലും കഴിച്ചില്ല. ഒരു കോലം ആയി ഇരിക്കുന്നത് കണ്ട് എന്റെ ചങ്ക് തകർന്നടാ.... വിഷ്ണു പറഞ്ഞപ്പോൾ അനന്തൻ ഓർക്കുകയായിരുന്നു തനിക്കും അങ്ങനെ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്ന്... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 വീട്ടിൽ എത്തിയതും വിഷ്ണുവിനോട് പറഞ്ഞ് അനന്തൻ ഭദ്രയ്ക്കരുകിലേക്ക് പോയി. മുറിയിൽ എത്തുമ്പോഴും ഭദ്ര അതേ ഇരുപ്പായിരുന്നു. ""ഭദ്രേ... അനന്തന്റെ വിളികേട്ട് അവൾ അടച്ചിരുന്ന കണ്ണുകൾ തുറന്നു. """ദാ പോയി ഫ്രഷ് ആയി വാ.. അനന്തൻ പറഞ്ഞതും ഭദ്ര പ്രയാസപ്പെട്ട് എഴുന്നേറ്റു. പെട്ടെന്നവൾ അതുപോലെ അവിടെ ഇരുന്നു. ""എന്താടാ.... അപ്പോഴാണ് ബെഡ്ഷീറ്റിൽ പരന്ന രക്തം അവൻ ശ്രദ്ദിച്ചത്. അനന്തൻ അവൾക്കരുകിൽ ഇരുന്നു. ജാള്യതയോ സങ്കടമോ കാരണം അവൾ മുഖം കുനിഞ്ഞിരുന്നു. '"ഭദ്രേ... ഭദ്രേ.... ഞാൻ കണ്ടത് കൊണ്ടാണോ...?

ഭദ്ര മൗനമായി ഇരിക്കുന്നത് കണ്ട് അനന്തൻ അവളുടെ മുഖം പിടിച്ചുയർത്തി... നിറകണ്ണാലെ അവനെ നോക്കി... """ഭദ്രേ... ഞാൻ നിന്റെ ആരാ...? """എന്റെ.. എന്റെ അപ്പുവേട്ടൻ.. """ആണല്ലോ അപ്പോൾ പിന്നെ ഞാൻ കണ്ടാൽ എന്താ... കരയാതെ... അനന്തൻ അവളുടെ കണ്ണുകൾ തുടച്ചു. """ചെല്ല് ചെന്ന് ഫ്രഷ് ആവ്. അനന്തൻ അവളെ ബാത്‌റൂമിലേക്ക് പറഞ്ഞു വിട്ടു. കുറച്ച് കഴിഞ്ഞ് അവൾ ഇറങ്ങി. ഉടനെ അനന്തൻ ചെന്ന് ബാത്‌റൂമിൽ കയറി ബെഡ്ഷീറ്റ് കഴുകാൻ തുടങ്ങി... """അപ്പുവേട്ടാ...എന്താ ഇത്...? """ശൂ... ചെല്ല് അവിടെ പോയി ഇരിക്ക്. """അതല്ല ഇതൊക്കെ ഞാൻ... """പോയി ഇരിക്കടി... അവളെ പൂർത്തിയാക്കാൻ സമ്മതിക്കാതെ കുറച്ച് ഗൗരവത്തിൽ അനന്തൻ പറഞ്ഞതും ഭദ്ര ബെഡിൽ പോയി ഇരുന്നു. അൽപനേരം കഴിഞ്ഞ് അവൻ വന്നു. """എന്തിനാ അപ്പുവേട്ട ഇതൊക്കെ ചെയ്തേ...?? അശുദ്ദി ആ... """ഞാൻ എന്റെ ഭാര്യയുടെ കാര്യമല്ലേ നോക്കുന്നെ... അല്പം കേറുവോടെ അവൻ പറഞ്ഞു. ഭദ്ര അവനെ ചിരിയോടെ നോക്കി. ""

"ഭദ്രേ...എന്നോ ഭൂമിയിലേക്ക് വരേണ്ട എന്റെ കുഞ്ഞിനെ ഉദരത്തിൽ പേറാൻ അല്ലേ ഈ വേദനകളെല്ലാം നീ ഏറ്റുവാങ്ങുന്നത്.....?? നിന്റെ നെറുകിൽ ഞാൻ തൊടുവിച്ച കുങ്കുമത്തിനും നിന്നെ സ്ത്രീയാക്കുന്ന ഈ അടയാളത്തിനും ഒരേ ചുവപ്പല്ലേ പെണ്ണേ... അപ്പോൾ പിന്നെ ഇങ്ങനെ ഇത് അശുദ്ധി ആകും...?? ഭദ്രേ... എന്റെ പാതിയാണ് നീ... ഇവിടെ ഞാനോ നീയോ ഇല്ല... നമ്മൾ മാത്രേ ഉള്ളൂ...! നിന്റെ കാര്യം ആയാലും എന്റെ കാര്യം ആയാലും അതിന് ഒരേ മൂല്യമാണ്... ❤️❤️ അവളുടെ കൈ കവർന്നവൻ പറഞ്ഞു. ഭദ്ര അവനെ കെട്ടിപിടിച്ചു. കുറച്ച് നേരം അങ്ങനെ ഇരുന്നതിന് ശേഷം അവൾക്കരുകിൽ ഇരുന്ന് മുടിയിലെ തോർത്ത്‌ അഴിച്ച് തല തോർത്തി കൊടുക്കാൻ തുടങ്ങി. """ഇപ്പോ വരാം... തോർത്ത്‌ കുടഞ്ഞു വിരിച്ച് പറഞ്ഞവൻ പുറത്തേക്ക് പോയി. തിരികെ ഒരു ഗ്ലാസിൽ ഉലുവാ വെള്ളവുമായി വന്നു. """കുടിക്ക്... ചെറു ചൂടുള്ള വെള്ളം ചുണ്ടോടടുപ്പിച്ചു കൊടുത്തവൻ പറഞ്ഞു. ഭദ്ര അവനെ അതിശയത്തോടെ നോക്കി. """പണ്ട് അമ്മയ്ക്ക് വയ്യാണ്ടാകുമ്പോൾ അച്ഛൻ കൊടുക്കുന്നത് കണ്ടിട്ടുണ്ട്... അന്നൊക്കെ അമ്മ വേദനിച്ച് കരയുമ്പോൾ എന്തിനാണെന്നറിയാതെ ഞാനും കൂടെ കരയുമായിരുന്നു..

ഏതോ ഓർമയിൽ അനന്തൻ പറഞ്ഞതും ഭദ്ര അവനെ കണ്ണുനിറച്ച് നോക്കി.. ഇന്നും അനുഭവിച്ചു മതിയാവാത്ത സ്‌നേഹം അവന്റെ ഉള്ളിൽ വേദനയായി കിടക്കുന്നെന്ന് തോന്നി അവൾക്ക്. ഭദ്ര ഇരുകയ്യും കവിളിൽ ചേർത്ത് അവനെ തന്നോട് അടുപ്പിച്ച് നെറുകിൽ മുകർന്നു. """വേദനിക്കുന്നോ...?? അനന്തൻ അവളുടെ നിറഞ്ഞ മിഴികൾ നോക്കി ചോദിച്ചതും അവൾ ഇല്ലെന്ന് തലയാട്ടി... """പിന്നെ...?? """സന്തോഷം കൊണ്ടാ അപ്പുവേട്ടാ... ദൈവം എന്റെ അപ്പുവേട്ടനെ എനിക്ക് തന്നെ തന്നതിന്... അനന്തനും അവളെ ചേർത്ത് പിടിച്ചു. ""കിടന്നോ വയ്യാത്തല്ലേ... തലയിണ നേരെ വച്ചവൻ അവളെ കിടത്തി... """അപ്പുവേട്ടൻ കിടക്കുന്നില്ലേ...?? """നീ ഉറങ്ങിക്കോ... എന്നിട്ട് ഞാൻ കിടന്നോളാം... ഭദ്ര വേദനയോടെ കിടന്നു. അനന്തൻ അവളുടെ കാലുകൾ പതിയെ ഉഴിഞ്ഞു കൊടുക്കാൻ തുടങ്ങി... അവൻ പകർന്ന ആശ്വാസത്തിൽ ഭദ്ര ഉറക്കത്തിലേക്ക് വഴുതി വീണു........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story