അനന്തഭദ്രം: ഭാഗം 77

anantha badhram

എഴുത്തുകാരി: മയിൽപീലി

അനന്തൻ അവളുടെ കാലുകൾ പതിയെ ഉഴിഞ്ഞു കൊടുക്കാൻ തുടങ്ങി... അവൻ പകർന്ന ആശ്വാസത്തിൽ ഭദ്ര ഉറക്കത്തിലേക്ക് വഴുതി വീണു... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 രാവിലെ ഭദ്ര ഉണരുമ്പോൾ കാലിൽ എന്തോ ഭാരം അനുഭവപ്പെട്ടു... ജനാലകളെ കീറിമുറിച്ച് കണ്ണിലേക്ക് എത്തിയ സൂര്യപ്രെകാശ്യത്തിൽ മുഖം ചുളിച്ചുകൊണ്ട് ഭദ്ര പതിയെ എഴുന്നേറ്റ് നോക്കിയതും കാണുന്നത് തന്റെ കാലുകളിൽ കിടന്നുറങ്ങുന്ന അനന്തനെ ആണ്.... ആ കാഴ്ച ഒരേ സമയം അവളിൽ സന്തോഷവും സങ്കടവും ഉണ്ടാക്കി.... ഇന്നലെ കാലുകൾ ഉഴിഞ്ഞ് എപ്പോഴോ ഉറങ്ങി പോയതാവും... നേരെ കിടന്ന് ഉറങ്ങാൻ പറ്റിയിട്ടുണ്ടാകില്ല... എല്ലാ മാസവും ഈ ചുവന്ന് പൊട്ടുകൾ കടന്നുവരുന്ന ദിവസങ്ങളിൽ ഒരുപോള കണ്ണടയ്ക്കാൻ കഴിയാതെ ഇരിക്കുന്ന താൻ ഇന്നലെ അനന്തന്റെ പരിചരണത്തിൽ ഒട്ടും അസ്വസ്ഥതകൾ അറിയാതെ ഉറങ്ങിയിരുന്നു.... ഭദ്രയുടെ ചൊടികളിൽ നിർവൃതിയുടെ പുഞ്ചിരി വിരിഞ്ഞു... കണ്ണും മനസ്സും അവനിലേക്ക് മാത്രം ചുരുങ്ങി.... ഹൃദയം അവനുവേണ്ടി തുടിച്ചു... അവനായി മാത്രം....! ❤️❤️

ഭദ്ര അവനെ കട്ടിലിലേക്ക് കിടത്തി.. അവന്റെ ഉറക്കത്തിന് ഭംഗം വരാതെ അവന്റെ തല പൊക്കി തലയിണ വച്ചുകൊടുത്തു.... നിഷ്കളങ്കമായ അവന്റെ മുഖത്തേക്ക് തന്നെ നോക്കി ഇരുന്നവൾ... """ഈ ഉറക്കം കണ്ടാൽ പറയുമോ ദേഷ്യം വന്നാൽ കാട്ടുപൂച്ചയാണെന്ന്...! ഭദ്ര പതിയെ അവന്റെ മുഖത്തേക്ക് നോക്കി ഒരു കുസൃതിയോടെ പറഞ്ഞു. ശേഷം അവന്റെ ആരുകിലേക്കടുത്ത് അവന്റെ മുടിയിഴകളിൽ കൂടി വിരലോടിച്ചു.... നെറുകിൽ ചുണ്ടുകൾ ചേർത്തു... അവന്റെ ഉറക്കം നഷ്ടപ്പെടുത്താതെ ഇരിക്കാൻ ഭദ്ര എഴുന്നേറ്റ് മാറിക്കിടന്ന കർട്ടൻ സൂര്യപ്രകാശം കടക്കാത്ത രീതിയിൽ മറച്ചിട്ടു. അവനെ ഒന്ന് നോക്കി ഭദ്ര ഫ്രഷ് ആവാൻ കയറി. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ""ഇപ്പോ എങ്ങനെ ഉണ്ട് മോളേ...?? കുളിച്ച് അവൾ ഹാളിലേക്ക് വന്നതും ജയപ്രഭ ചോദിച്ചു. """കുഴപ്പമില്ല ജയമ്മേ... അല്ല അമ്മ ഇങ്ങനെ അറിഞ്ഞു..?? """അതോ ഇന്നലെ രാത്രി ഞാൻ വെള്ളം എടുക്കാൻ വന്നപ്പോ ഒരാൾ വെള്ളവും അടുപ്പത്ത് വച്ച് കൈയ്യിൽ രണ്ട് ഡെപ്പിയുമായി നിൽക്കുകയാ... ഭദ്ര സംശയത്തോടെ അവരെ നോക്കി...

"""വേറെ ആരും അല്ല. അനന്തൻ തന്നെ...! ഒരുകയ്യിൽ ഉലുവയും മറ്റെകൈയ്യിൽ ഉളവാപ്പൊടിയും ആയിരുന്നു ആൾക്ക് കൺഫ്യൂഷൻ ഉലുവാ വെള്ളത്തിന്‌ പൊടിയാണോ മുഴുവൻ ഉലുവയണോ ഇടുന്നതെന്ന്... ഇപ്പോ എന്തിനാണെന്ന് ചോദിച്ചപ്പോ പറയാ ഭദ്രയ്ക്ക് വയ്യാന്ന്... അപ്പോ ഞാൻ ഊഹിച്ചു... പിന്നെ ഞാൻ പറഞ്ഞു കൊടുത്തു. പാവം ആ നിൽപ്പ് ഒന്ന് കാണണമായിരുന്നു... ജയമ്മ പറയുന്നത് കേട്ട് ഭദ്ര തനിക്ക് കിട്ടിയ ഭാഗ്യത്തെ ഓർത്ത് മനസ്സ് നിറഞ്ഞ് ചിരിച്ചു. """പാവ ന്റെ കുട്ടി... എപ്പോഴും അവൻ അങ്ങനെയാ... പുറമേ ഗൗരവക്കാരൻ ആണെന്ന് തോന്നിയാലും സ്‌നേഹിക്കുന്നവർക്ക് വേണ്ടി എന്തും ചെയ്യും... നല്ല മനസ്സാ അവന്റെ... ജീവിതത്തിൽ ഒരു സുഖവും അവനറിഞ്ഞിട്ടില്ല... മകനെയൊത്തുള്ള വേദന അവരുടെ വാക്കുകളിൽ നിറഞ്ഞു നിന്നു. താനും അറിഞ്ഞതാണല്ലോ കാട്ടുപൂച്ചയ്ക്കുള്ളിലെ കാമുകനെ... അതിലെ സ്‌നേഹത്തിന് വേണ്ടി അലയുന്ന ഒരു 16 വയസ്സുകാരനെ...! ഭദ്രയുടെ ഉള്ളിൽ നിറയെ അപ്പോൾ അവളുടെ പ്രണയം ആയിരുന്നു.. ഒപ്പം ഇനി അവന് നഷ്ടമായ അമ്മയുടെ സ്‌നേഹം നൽകാൻ അവളുടെ ഉള്ളം തുടികൊട്ടി. """രണ്ടാളും എന്താ ചർച്ചാ...? ചിന്തകളിൽ മുഴുകി നിൽക്കുമ്പോൾ വിഷ്ണു അവിടേക്ക് വന്നു. """അനന്തന്റെ കാര്യം പറഞ്ഞതാ...

""ഏഹ്ഹ്...! ഒരു നിമിഷം അവൻ ജയപ്രഭയിലേക്ക് നോട്ടം ഏയ്തു... അനന്തന്റെ മുറിവിന്റെ കാര്യം ആകുമോ എന്ന് ഭയന്ന്. വിഷ്ണുവിന്റെ നോട്ടം കണ്ട് ജയപ്രഭ ഭദ്രയോട് പറഞ്ഞത് അവനോടും പറഞ്ഞു. അപ്പോഴാണ് അവനും ആശ്വാസമായത്. """അല്ലെങ്കിലും എന്റെ അനന്തൻ അങ്ങനെയാ... ഞാൻ കരുതി മഹിളകൾ രണ്ടും കൂടി എന്റെ ചെക്കനെകുറിച്ച് നുണ പറയാണെന്ന്...! ""പോടാ അവിടുന്ന്... അവനെ എന്റെ മോനാ..! വിഷ്ണു കുറുമ്പോടേ പറഞ്ഞതും ജയ അവന്റെ കൈയ്യിൽ ഒരടി കൊടുത്തു. അവൻ ഭദ്രയ്ക്ക് കണ്ണ് ചിമ്മി കാണിച്ചു. """അമ്മേ... ദേവു അപ്പോഴാണ് ഉറക്ക ചെവിടോടെ അവർക്കിടയിലേക്ക് വന്നത്... അവൾ വന്ന് ജയമ്മയെ കെട്ടിപിടിച്ച് അവരുടെ തോളിൽ മുഖം ചേർത്ത് നിന്നു. """നേരത്തെ എഴുന്നേറ്റോ ദേവൂട്ടി...! ""'വിശപ്പടിച്ചു കാണും. വിഷ്ണു എങ്ങോട്ടോ നോക്കി പറഞ്ഞു. ""ജയമ്മേ... അവൾ അവനെ കെറുവിച്ച് നോക്കി ജയയെ പരിഭവത്തോടെ വിളിച്ചു. ""നിനക്കെന്താ വിഷ്ണു... അവള് കുഞ്ഞല്ലേ...? അവരവനെ ശാസിച്ചു. ""പിന്നെ കുഞ്ഞാ... കുഞ്ഞിന്റെ കയ്യിലിരുപ്പൊന്നും അല്ല. """തനിക്ക് എന്താ അതിന്... 😏😏

""'നീ പോടി അടയ്ക്കാ കുരുവീ... """അത് തന്റെ കെട്ട്യോള്... ""ആഹ് അത് തന്നെയാ വിളിച്ചേ ... വിഷ്ണുവിന്റെ വായിൽ നിന്നും അറിയാതെ വീണതാണത്... പറഞ്ഞു കഴിഞ്ഞണവൻ അത് ഓർത്തത്.. """എന്താ പറഞ്ഞേ...?? ""ഞാൻ ഒന്നും പറഞ്ഞില്ല...! ""ഞാൻ കേട്ടല്ലോ... ""നീ കെട്ടില്ലെങ്കിലേ ഉള്ളൂ അതിശയം... """ഓഹ് മോന്റെ മനസ്സിലിരുപ്പ് അതാണല്ലേ..! കാണിച്ച് തരാം. ദേവു ആത്മഗതം പറഞ്ഞു. """അപ്പൊ പെട്ടെന്നാവട്ടെ എല്ലാം...! ""എന്തോന്ന്... """നമ്മുടെ കല്യാണം...! ദേവു നാണം വരുത്തി പറഞ്ഞു. ""അയ്യടാ... ഞാനെ നല്ല പൊക്കം ഉള്ള പെണ്ണിനേ കെട്ടു... വിഷ്ണു അവളെ കളിയാക്കി പറഞ്ഞു. ""ഓഹോ താൻ കേട്ടോ..?? ന്നാ ബുർജി ഖലീഫയെ പോയി കേട്ടഡോ... അത് കൊണ്ട് വന്ന് ഇവിടെ അങ്ങ് സ്ഥാപിച്ചോ...! ദേവു കലിപ്പായി... """അഹ് ടി ഞാൻ കെട്ടും എന്തേയ്... ""ആഹ്ഹ് കെട്ട് അവസാനത്തെ കെട്ടായിരിക്കും അത്... തന്നേം തന്റെ മറ്റേവളേം ഞാൻ കൊല്ലും... ഫസ്റ്റ് നൈറ്റിൽ പാലിൽ വിമ്മ് കലക്കുവടോ... അങ്ങനെ ലോകത്ത് ആദ്യമായി 2 പേര് ലൂസ്മോഷൻ വന്ന് തട്ടിപ്പോയെന്ന് പത്രത്തിൽ വരും... ന്നിട്ട് ഞാൻ അന്തസായി ജയിലിൽ പോയി ചിക്കനും പൊറോട്ടയും തിന്നും. ഹും.😤😤 ഒറ്റ ശ്വാസത്തിൽ അത്രയും പറഞ്ഞ് മുന്നിലേക്ക് വീണു കിടന്ന മുടി ഊതി പറപ്പിച്ച് അമർഷം തീർത്തു.

വിഷ്ണു ഒക്കെയും കേട്ട് വായും തുറന്നിരുന്നു. ഭദ്ര പൊട്ടിവന്ന ചിരി കടിച്ചു പിടിച്ചു. ജയമ്മ ഇതൊന്നും കാണാൻ വയ്യേന്നുള്ള ഭാവത്തിൽ അവിടുന്ന് പോയി. """എന്താ ഇവിടെ യുദ്ധമോ...? അഭി രംഗപ്രേവേശനം നടത്തി. """ഒന്നൂല്ല അഭിയേട്ടാ.. ചിലർക്ക് കുറച്ച് ഇൻഫർമേഷൻ കൊടുത്തതാ... അവൾ വിഷ്ണുവിനെ പാളി നോക്കികൊണ്ട് അഭിയോട് പറഞ്ഞു. ""ഹോ... അല്ല നീ ചായ കുടിക്കാൻ അല്ലേ ഇങ്ങോട്ട് വന്നേ..?? ""ആഹ്.. """ന്നാ ബാ ഞാനും കുടിച്ചില്ല.. """ഇങ്ങേര് പൊക്കം ഉള്ള പെണ്ണിനെ കെട്ടുള്ളൂന്ന്... 🤧🤧 """പോട്ടേ സാരല്ല... അവന് വേണ്ടെങ്കിൽ പോട്ടെടി ഞാൻ കെട്ടിക്കോളാം നിന്നെ... അഭി വിഷ്ണുവിനെ ചൊടിപ്പിക്കാൻ പറഞ്ഞു. """ഇങ്ങോട്ട് വാ നമ്മക്ക് കിച്ചണിലോട്ട് പോകാം.. Common... അതും പറഞ്ഞ് അഭി അവളുടെ തോളിൽ കൈയിട്ട് അടുക്കളയിലേക്ക് നടന്നു. വിഷ്ണു ദേഷ്യത്തിൽ അവിടുന്ന് ചവിട്ടി തുള്ളി പോയി... അവൻ പോയതും അടുക്കള വാതിലിൽ നിന്ന് രണ്ട് തല ഉയർന്നു വന്നു... വേറെ അരുമല്ല അഭിയും ദേവുവും... പിന്നെ അവർ പരസ്പരം നോക്കി ഹായ് ഫൈ കൊടുത്തു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ദിവസങ്ങൾ പിന്നിട്ടുകൊണ്ടിരുന്നു... ഭദ്രയുടെ ഡേറ്റ് കഴിയും വരെ അനന്തൻ അവളുടെ നിഴല് പോലെ കൂടെ ഉണ്ടായിരുന്നു... ഇടയ്ക്കിടെ മുറിവിൽ വരുന്ന വേദനയെ അവൻ മനഃപൂർവം അവഗണിച്ചു.

ഭദ്രയും അവന്റെ സ്‌നേഹതണുപ്പിൽ അലിഞ്ഞു ചേർന്നിരുന്നു. കൂടുതൽ തളിർക്കുകയായിരുന്നു അവരുടെ പ്രണയം. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 """അപ്പുവേട്ടാ... ഫോൺ.. അനന്തൻ കുളിക്കാൻ കയറിയതും ഭദ്ര അവന്റെ ഫോണിന്റെ റിങ് കേട്ട് പറഞ്ഞു. അവൻ കേൾക്കാത്തൊണ്ട് അവൾ ഫോൺ എടുക്കാൻ പോയി. അത് ചാർജറിൽ നിന്നും വേർപെടുത്തി എടുത്തു. അപ്പോഴേക്കും റിങ് കട്ടായി. അവൾ ഒരു നിശ്വാസത്തോടെ അത് താഴെ വയ്ക്കാൻ ഒരുങ്ങുമ്പോഴാണ് ഡിസ്പ്ലേയിൽ വാൾപ്പേപ്പർ ആയി കിടക്കുന്ന കണ്ണുകളുടെ ഫോട്ടോ കണ്ടത്... """ഭദ്രേ....! അതാരുടെയാണെന്ന് ചിന്തിച്ചു നിൽക്കവേ അനന്തൻ വിളിച്ചു. ഭദ്ര ഫോൺ വച്ച് ബാത്‌റൂമിനടുത്തേക്ക് നടന്നു. ""എന്താ അപ്പുവേട്ടാ... ""ആ തോർത്ത്‌ എങ്ങെടുത്തേ...? """ആഹ്... ""'അപ്പുവേട്ടാ.. തുറക്ക്... ഭദ്ര പറഞ്ഞതും അനന്തൻ ഡോർ തുറന്നു.അവൾ തോർത്ത് എടുത്ത് ബാത്‌റൂമിലേക്ക് നീട്ടിയതും തോർത്തിനൊപ്പം അനന്തൻ അവളെയും ബാത്‌റൂമിലേക്ക് വലിച്ചു. ഭദ്ര അവന്റെ ആ നീക്കം പ്രേതീക്ഷിച്ചിരുന്നില്ല. ടവൽ ഉടുത്ത് നിൽക്കുന്ന അവന്റെ ജലാംശം പറ്റിപിടിച്ച ശരീരത്തിൽ ഇടിച്ചു നിന്നു ഭദ്ര.

അനന്തൻ അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി നിന്നു. അവന്റെ മിഴികളിൽ നിന്നുള്ള പ്രണയത്തിന്റെ കുർത്ത ശരങ്ങൾ തന്റെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്നപോലെ തോന്നി ഭദ്രയ്ക്ക്... ഭദ്രയുടെ കവിളുകൾ തുടുത്തു... നാണത്താൽ അവൾ മുഖം താഴ്ത്തിപ്പോയി...! അനന്തൻ അപ്പോഴും അവളിലെ നോട്ടം പിൻവലിച്ചുരുന്നില്ല. അവൻ ഒരു കൈയാൾ ഷവർ ഓൺ ചെയ്തു. അവൻ അവളുടെ മുഖത്തുകൂടി വിരലോടിച്ചു... അവന്റെ തണുത്ത വിരലുകൾ സ്പർശിച്ചതും ഭദ്ര ശ്വാസം ഒന്ന് വലിച്ചു വിട്ടു. അവൻ അവളുടെ വെള്ളം തട്ടി നിന്ന മൂക്ക് കുത്തിയിൽ അധരങ്ങൾ ചേർത്തു. അനന്തൻ പെട്ടന്നവളെ തിരിച്ചു നിർത്തി... അവളുടെ കമ്മലും ചേർത്ത് കാതിൽ കടിച്ചു വിട്ടു. ഭദ്ര ഇടുപ്പിൽ മുറുകിയ അവന്റെ കൈയ്യിൽ അമർത്തി പിടിച്ചു. അനന്തന്റെ ചുടു ശ്വാസം അവളുടെ കഴുത്തിൽ പതിഞ്ഞുകൊണ്ടിരുന്നു... ഭദ്രയുടെ ഹൃദയതാളം ക്രമാതീതമായി. ഭദ്രയുടെ അധരങ്ങൾ വിറച്ചു. ശരീരത്തിലേക്ക് ഒഴുകിയറങ്ങുന്ന വെള്ളത്തിന്റെ തണുപ്പിനേക്കാൾ കൊടുതൽ അവന്റെ ശരീരത്തെ ചൂട് അവളിലേക്ക് പടർന്നുകൊണ്ടിരുന്നു. നനഞ്ഞോട്ടിയ അവളുടെ ശരീരം അനന്തനിലേക്ക് ചേർന്നു നിന്നു. അനന്തൻ അവളുടെ മുടികെട്ട് അഴിച്ചു. ശേഷം കഴുത്തിൽ മുഖം ചേർത്തു. ഭദ്രയുടെ ഉമിനീർ പോലും ഉറഞ്ഞു പോയി... അവളുടെ ഉള്ളും ഉയിരും ഒരുപോലെ അവന്റെ പ്രണയചൂടിൽ അലിഞ്ഞു പോയിരുന്നു. ആ നിമിഷത്തെ മൗനത്തിലും അവരുടെ പ്രണയം നിറഞ്ഞു നിന്നു. ആ നിമിഷത്തിന്റെ ഭാവങ്ങൾ ഒട്ടും ചോർന്നുപോകാതെ ഇരുവരും അതാസ്വദിച്ചുകൊണ്ട് ഏറെനേരം അങ്ങനെ തന്നെ നിന്നു..........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story