അനന്തഭദ്രം: ഭാഗം 78

anantha badhram

എഴുത്തുകാരി: മയിൽപീലി

ആ നിമിഷത്തിന്റെ ഭാവങ്ങൾ ഒട്ടും ചോർന്നുപോകാതെ ഇരുവരും അതാസ്വദിച്ചുകൊണ്ട് ഏറെനേരം അങ്ങനെ തന്നെ നിന്നു... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 രാത്രിയിൽ എല്ലാവരും കഴിക്കാൻ ഒരുമിച്ചാണ് ഇരുന്നത്. നക്ഷത്രയും ഭാരതിയും വൈകിയാണ് വന്നിരുന്നത്. """വിച്ചൂ നമ്മുടെ തറവാടിന്റെ വകയുള്ള ആ സ്ഥലം ഒന്ന് നോക്കി കൃഷിയുടെ കാര്യം ന്താന്ന് വച്ചാൽ കേശവൻ ചേട്ടനെ പറഞ്ഞ് ഏൽപ്പിക്കണം. ഇന്നും വിളിച്ചിരുന്നു. ഒരു ദിവസത്തെ മെനക്കേടാ.. """ഹ്മ്മ് ശരിയച്ചാ ഞാൻ പോകാം. """ടീ...ശ്.... """എന്താ അഭിയേട്ട... ""ഓ ആ പാത്രത്തിൽ നിന്ന് മുഖം എടുക്ക്.. """എന്താ... ഞാൻ ഈ ലെഗ് പീസ് ഒന്ന് കഴിച്ചോട്ടേ...! """ആഹ് കഴിച്ചോ അവസാനം നിന്റെ എല്ല് ആരേലും ഊരിയെടുക്കേം ചെയ്യും നീ താലോലിച്ച് വളർത്തുന്ന നിന്റെയുള്ളിലെ കോഴി കുഞ്ഞിനെ കൊന്ന് കറിവയ്ക്കണ്ട വരും. """കാര്യം ന്താന്ന് പറ... """എടി വിഷ്ണുവിനോപ്പം പോകാൻ നല്ലൊരു ചാൻസ് അല്ലേ... നീ കൂടെ വരട്ടെന്ന് ചോദിക്ക്. """"നച്ചു... നീ ഇങ്ങനെ ഇരിക്കാതെ പറ നീ കൂടെ ചെല്ലാമെന്ന്. """ആഹ്ഹ്. ""മാ.. """അച്ഛാ ഞാനും കൂടെ പോകട്ടെ വിഷ്ണുവേട്ടന്റെ ഒപ്പം...? നക്ഷത്ര ചോദിക്കും മുന്നേ ദേവു ചോദിച്ചു.

"""ഹാ എന്നാ മോള് കൂടെ പോട്ടേ ഏട്ടാ.. എന്നായാലും അവളും കാണണ്ടതല്ലേ... """മാമേ... ഞാനും കൂടെ...ഞാനവിടം കണ്ടിട്ടില്ലലോ... നിങ്ങളെ ഒറ്റയ്ക്ക് ഞാൻ വിടില്ല.... പോയാൽ പിന്നെ നിന്നെ ഞാൻ തിരികെ എത്തിക്കില്ല ദേവൂ...! നക്ഷത്ര ദേഷ്യം കടിച്ചമർത്തി പറഞ്ഞു. ഒറ്റയ്ക്കവരെ വിടില്ലെന്ന പോലെ.ഒപ്പം മനസ്സിൽ പദ്ധതികൾ മെനഞ്ഞു. """എന്നാ മോള് കൂടെ പൊയ്ക്കോ. മറ്റെന്നാൾ എക്സമിന് തിരികെ വരാലോ... നക്ഷത്ര വിജയത്തോടെ ചിരിച്ചു. """ ട്രിങ്... ട്രിങ്... """ജയേ ആരാന്ന് നോകിയെ... """ആഹ്ഹ്... ഹലോ.... ആ കൊടുക്കാം... കേശവൻ ചേട്ടനാ... """ആഹ് ദാ വരുന്നു... ജയമ്മ ഫോൺ അയാൾക്ക് കൈ മാറി. ""ആഹ്ഹ് ആണോ... ഹ്മ്മ് ശെരി... ആഹ്... """വിച്ചൂ... ""എന്താ അച്ഛാ... """"അത് നാളെ പോകണ്ട മറ്റെന്നാൾ വൈകിട്ട് പോയാൽ മതി. നാളെ കേശവൻ ചേട്ടന്റെ ഇളയ മോളേ പെണ്ണ് കാണാൻ ആരോ വരണുണ്ടെന്ന്.. ""ഹ്മ്മ് ശരിയച്ചാ... """അയ്യോ... നാച്ചുമോൾക്ക് അന്ന് എക്സാമല്ലേ...? നച്ചു... ""എന്താ മാമേ... """മോള് ഒരുപാട് പോകാൻ ആഗ്രഹിച്ചതല്ലേ... ഒരു കാര്യം ചെയ് മറ്റെന്നാൾ അവര് പോയി വരട്ടെ... അത് കഴിഞ്ഞ് ഞാനും ജയയും പോകുമ്പോൾ മോളെയും കൂട്ടാം...

"""ശെരി... മാമേ...! മുറുകിയ മുഖത്തോടെ വരുത്തിയ ചിരിയിൽ നക്ഷത്ര സമ്മതം പറഞ്ഞു. ദേവുവും അഭിയും പരസ്പരം നോക്കി ചിരിച്ചു 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 """ഓഹ് എന്തൊരു ചൂടാണ്... വെള്ളവും ഇല്ല. ന്നാ പോയി എടുത്ത് കുടിക്കാം... ദേവു അടുക്കളയിലേക്ക് നടന്നു. """യ്യോ എന്താ അത്...! ദേവു അടുക്കകയിലേക്ക് വന്നതും കാണുന്നത് ഹാളിൽ ഒരു കറുത്ത രൂപം...! അമ്മച്ചി... ദേവു ഓടി സ്റ്റോർ റൂമിൽ കയറി. """ഈശ്വരാ എങ്ങനെ രക്ഷപെടും...! ദേവു പേടിച്ച് നിൽക്കുകയാണ്. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 """ഈ അമ്മ വെള്ളം വച്ചില്ലേ...? വിഷ്ണു എഴുന്നേറ്റ് അടുക്കളയിലേക്ക് നടന്നു. അപ്പോഴാണ് ഹാളിൽ ജനലിന്റെ അടുത്ത് ഒരു രൂപത്തെ അവനും കണ്ടത്. വിഷ്ണു പെട്ടെന്ന് സ്റ്റോർ റൂമിന്റെ വാതിലെന്റടുത്തേക്ക് മറഞ്ഞു നിന്നു. '""ദൈവമേ രക്ഷസ് വല്ലോം ആവോ... എനിക്ക് വയ്യ... ഇനി എ... ഇഗ്... ഇഗ്... സ്റ്റോർ റൂമിന്റെ വാതിലിനടുത്ത് രൂപത്തെ കണ്ടതും ദേവുവിന് ഇക്കിള് വന്നുപോയി. """അയ്യയ്യോ എന്റെ രക്‌തം കുടിക്കാൻ വന്നതാ... ദേവു നിന്ന് വിറയ്ക്കാൻ തുടങ്ങി. """എന്താ ചെയ്യാ... ഒച്ച വച്ചാലോ... വേണ്ടാ അപ്പോ എന്നേ കണ്ട് പിടിക്കും... ഇനി എന്താ... ആഹ്... ദേവു ചുറ്റും തിരഞ്ഞതും ഒരു തടി കക്ഷണം കിടക്കുന്നത് കണ്ട് അവളതെടുത്തു.

"""നീ തീർന്നാടാ രക്ഷസേ... എന്റെ രക്‌തം വേണം അല്ലേ തരാ... ദേവു പതുങ്ങി പതുങ്ങി ചെന്ന് അതിന്റെ പുറത്ത് നോക്കി ഒറ്റയടി. """ഔ.... """അയ്യോ എന്നേ ഒന്നും ചെയ്യല്ലേ... എനിക്ക് രക്‌തം കുറവാണേ... മുകളിൽ ആ ജിമ്മൻ കടുവ കിടപ്പുണ്ട് അങ്ങേർക്ക് കണ്ണിൽ ഐ ബ്ലഡ്‌ ഇല്ലെങ്കിലും ആവശ്യം പോലെ ബോഡിയിൽ ബ്ലഡ്‌ ഉണ്ട്... എന്നേ കൊല്ലല്ലേ... 😭😭 ഏഹ്ഹ്... നിങ്ങളോ...?? """നീയോ...? ഡയലോഗ് പറഞ്ഞ് കഴിഞ്ഞ് നോക്കിയതും കാണുന്നത് വിഷ്ണുവിനെ...! """നീ എന്താ ഇവിടെ...? """നിങ്ങൾ എന്താ ഇവിടെ..?? നിങ്ങളാണോ പ്രേതം... """അവള്ടെ അമ്മൂമ്മേടെ പ്രേതം... മനുഷ്യന്റെ പുറം പൊളിച്ചു. ""അല്ല അത് പിന്നെ... ഒരു കയ്യബദ്ദം 😌😌... """😡😡😡.. """നോക്കി പേടിപ്പിക്കണ്ട എന്തിനാ ഇവിടേക്ക് വന്നേ...?? """വെള്ളം കുടിക്കാൻ...! """അഹ് ഞാനും അതിനാ വന്നേ... അപ്പോഴാ പ്രേതം... ഇപ്പോളല്ലേ നിങ്ങളാണെന്ന് മനസ്സിലായെ.. ""അത് ഞാനൊന്നും അല്ല... ""ഏഹ്ഹ് അല്ലേ... 😳😳

""അല്ല വാ നോക്കാം... രണ്ടാളും കൂടെ പുറത്തേക്ക് തലയിട്ടു നോക്കി... ദേവു നഖം കടിച്ച് ടെൻഷനോടെ നോക്കുകയായിരുന്നു... അതിന് മുകളിൽ വിഷ്ണുവും... അപ്പോൾ ജനലിൽ കൂടി കടന്ന് വന്ന കാറ്റേറ്റ് അവളുടെ മുടിയിഴകൾ അവന്റെ നെഞ്ചിലും മുഖത്തുമായി അലഞ്ഞു നടന്നു. ഒരു നിമിഷം ആ മുടിയിലെ ഗന്ധം അവൻ ശ്വാസത്തിനൊപ്പം ഉള്ളിലേക്ക് വലിച്ചെടുത്തു... എന്തോ അവളിലേക്ക് അടുപ്പിക്കും പോലെ...! '"""നിങ്ങൾ ന്താ ആലോചിച്ച് നിക്കുന്നേ...? ദേവുവിന്റെ ചോദ്യത്തിൽ ആണ് അവൻ ബോധത്തിൽ വന്നത്. """ആഹ്ഹ് അത് നോക്കുവാ... ""ഹ്മ്മ്... യ്യോ... ദേ നിക്കുന്നു... അത് അങ്ങോട്ടാണല്ലോ പോകുന്നേ... വിഷ്ണുനോട് പറഞ്ഞ് നോക്കിയതും കണ്ടത് ആ രൂപത്തെയാണ്... """ദേ ഇങ്ങോട്ട് വരുന്നു... പ്രേതം...! ദേവു വിഷ്ണുവിനെ ഇറുകെ പുണർന്നു... ഒരു വേള അവന്റെ ഹൃദയത്തുടിപ്പ് പോലും നിലച്ചുപോയി... അവളുടെ ചുടു നിശ്വാസം നെഞ്ചിൽ തട്ടും തോറും അവന്റെ രോമകൂപങ്ങൾ എഴുന്ന് നിന്നു. ദേവു അവന്റെ ഷർട്ടിൽ ആള്ളിപ്പിടിച്ച് നിന്നു. """അത് പോയോ... വിഷ്ണു എന്തോ ഒരുൾപ്രേരണയിൽ അവളെ തിരികെ പുണരാൻ കൈകൾ ഉയർത്തിയപ്പോൾ ആണ് ദേവു അത് ചോദിച്ചത്.

അപ്പോഴാണ് അവനും ആ രൂപത്തെ പറ്റി ഓർത്തത്.. """ടീ... മാറിക്കേ... ഇനിയും ആ നിൽപ്പ് തുടർന്നാൽ എല്ലാം കൈവിട്ട് പോകുമെന്ന് തോന്നിയതും വിഷ്ണു അവളെ അടർത്തി മാറ്റി. """പ്രേതം നമ്മളെ കൊല്ലും... """എടി പൊട്ടത്തി അത് പ്രേതം ഒന്നുമല്ല. ഏതോ കള്ളനാ... നീ ഒച്ച വയ്ക്കാതിരിക്ക്... ഹ്മ്മ്.... ആഹ്.. അതെടുക്ക്... നിലാവിന്റെ വെളിച്ചത്തിൽ അവിടെ കണ്ട തടി കക്ഷണം കാണിച്ച് വിഷ്ണു പറഞ്ഞു. ദേവു രണ്ട് തടി കക്ഷണവും എടുത്ത് ഒന്ന് അവനും കൊടുത്ത് ഒന്നവളും എടുത്തു. """നോക്ക് നമുക്ക് പിന്നിൽ നിന്നും അടിക്കാം. നീ റൈറ്റിൽ നിന്നടിച്ചോ ഞാൻ ലെഫ്റ്റിൽ നിന്നടിക്കാം... വാ.. ""ഓക്കേ...! രണ്ടു പേരും കൂടെ ആ രൂപത്തിന് പിന്നിലായി വന്ന് നിന്നു. വിഷ്ണു വൺ, ടു, ത്രീ എന്ന് ആക്ഷൻ കാണിച്ച് കണ്ണ് കൊണ്ട് അടിക്കാൻ പറഞ്ഞതും രണ്ടുപേരും കൂടി ഒരുമിച്ച് അടിച്ചു. """ആഹ്ഹ്ഹ്......!

ഒരു നിലവിളിയോടെ ആ രൂപം നിലത്ത് വീണു. ദേവുവും വിഷ്ണുവും പരസ്പരം ഹൈഫൈ കൊടുത്തു. """എന്താ അവിടെ... അലർച്ച കേട്ട് എല്ലാരും അവിടേക്ക് ഓടി വന്നു. ലൈറ്റുകൾ തെളിഞ്ഞു. """അത് ഒരു കള്ളനാ... ഞാനും കടുവയും.. അല്ല വിഷ്ണുവേട്ടനും ചേർന്ന് അടിച്ചിട്ടു. """ഏഹ്ഹ്... """ആരാന്ന് അറിയില്ലലോ നിങ്ങൾ ആ മുഖത്തെ തുണി മാറ്റി നോക്ക്... രൂപത്തിന്റെ മുഖത്ത് മറഞ്ഞു കിടന്ന കരിമ്പടം എടുത്തു മാറ്റിയത്തും ബോധം മറഞ്ഞു കിടക്കുന്ന ആളെ കണ്ട് വിഷ്ണുവും ദേവുവും ഒരുപോലെ ഞെട്ടി ശ്വാസം നിലച്ചപോലെ നിന്നു..........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story