അനന്തഭദ്രം: ഭാഗം 79

anantha badhram

എഴുത്തുകാരി: മയിൽപീലി

രൂപത്തിന്റെ മുഖത്ത് മറഞ്ഞു കിടന്ന കരിമ്പടം എടുത്തു മാറ്റിയത്തും ബോധം മറഞ്ഞു കിടക്കുന്ന ആളെ കണ്ട് വിഷ്ണുവും ദേവുവും ഒരുപോലെ ഞെട്ടി ശ്വാസം നിലച്ചപോലെ നിന്നു. "ഹരി...!" ""എന്താ അമ്മേ അവിടെ...? അപ്പോഴാണ് ലച്ചു ഉറക്കം മുറിഞ്ഞപോലെ അങ്ങോട്ട് വന്നത്. """ഹരിയേട്ടൻ...! ഇത് എന്ത് പറ്റിയതാ...😲 ദേവുവും വിഷ്ണുവും കൈയ്യിൽ വടിയും പൊടിച്ചുകൊണ്ട് പരസ്പരം നോക്കി പറ്റിപ്പോയി എന്നപോലെ കരയാണോ ചിരിക്കണോ എന്നാ ഭാവത്തിൽ ചിരിച്ചു. """ആള് മാറിയതാ... വിഷ്ണു പതിയെ അനന്തന്റെ പിന്നിൽ ഒളിച്ചു. """നോക്കി നിൽക്കാതെ വെള്ളം കൊണ്ട് വാ ജയേ.. അച്ഛൻ പറഞ്ഞതും ജയമ്മ പെട്ടെന്ന് അടുക്കളയിലേക്കോടി. വെള്ളവുമായി വന്നു. """"ഹരീ എഴുന്നേൽക്കടാ.... ടാ... അനന്തൻ തട്ടി വിളിചിട്ടും കുട്ടന് അനക്കം ഒന്നും ഇല്ലായിരുന്നു. """അനന്തേട്ടാ..അനക്കം ഇല്ലല്ലോ... കാറ്റ് പോയോ... 😬 ദേവു ചോദിച്ചതും അനന്തൻ രണ്ടണത്തെയും കൂർപ്പിച്ച് നോക്കി. """അയ്യോ... എന്റെ ഹരിയേട്ടനെ വിച്ചുവേട്ടൻ കൊന്നേ... 😭😭 കല്യാണം പോലും കഴിഞ്ഞില്ലല്ലോ... ലച്ചു നെഞ്ചത്തടിച്ച് കരഞ്ഞു. """മിണ്ടാതെ ഇരിക്കടി... ബോധം പോയതാ...! രണ്ട് വട്ടം കൂടി വെള്ളം മുഖത്ത് തളിച്ചതും ഹരിക്ക് ബോധം വന്നു. """ഹേ അമ്മയ്ക്ക് എങ്ങനെയാ മീശ വന്നേ...?? 🧐 ബോധം വന്ന കുട്ടൻ ലച്ചുവിന്റെ അച്ഛനെ നോക്കി ചോദിച്ചു. ""അയ്യോ അയ്യോ അയ്യോ... ഇങ്ങേരുടെ ഉള്ള ബോധവും പോയേ... എഗൈൻ ലച്ചൂസ്... 😂 """ടാ.... ""

ഏഹ്ഹ്... നീ എന്താ എന്റെ വീട്ടിൽ...? വിഷ്ണു അവനെ തട്ടി വിളിച്ചതും പിന്നെയും കുട്ടൻ പിച്ചും പേയും പറഞ്ഞു. അനന്തൻ കുറച്ച് വെള്ളം കൂടി അവന്റെ മുഖത്ത് തളിച്ചു. കുട്ടൻ ഒന്ന് തല കുടഞ്ഞു. """ആഹ്ഹ്... അമ്മേ... കുട്ടൻ പുറത്ത് തടവിക്കൊണ്ട് നിലവിളിച്ചു. എല്ലാരും ചേർന്നവനെ പൊക്കി സോഫയിൽ ഇരുത്തി. """ഏതവനാ എന്റെ ഈ സൈഡിൽ തലക്കടിച്ചത്...? കുട്ടൻ ചോദിച്ചതും ദേവു ഏറുക്കണ്ണിട്ട് അവനെ നോക്കികൊണ്ട് ഭദ്രയുടെ പുറകിലേക്ക് മറഞ്ഞു നിന്നു. """അവനല്ല അവളാ... ദോ... ലവിടെ ലവിടെ.... അഭി ദേവൂനെ കണ്ണുകൊണ്ട് കുട്ടന് കാണിച്ചു കൊടുത്തു. കുട്ടൻ അവളെ നമ്മുടെ ബിജുക്കുട്ടന്റെ സ്റ്റിക്കർ പോലെ എടാ.. എന്നുള്ള ഭാവത്തിൽ പല്ല് കടിച്ചു നോക്കിയതും ദേവു അവനെ ജഗദീഷ് ഇൻ ഹരിഹർ നഗറിൽ മായെടെ മുത്തശ്ശൻറെ തൈലം തട്ടിക്കളഞ്ഞിട്ട് നോക്കുന്ന നോട്ടം പോലെ ഒന്ന് ചിരിച്ചു കാണിച്ചു. """അല്ല നീ ഈ രാത്രിയിൽ എനന്തിനാ ഇവിടെ വന്നേ...? """ലച്ചുവിന് ഒരു സർപ്രൈസ് മെമ്മറി ഡേ കൊടുക്കാൻ വന്നതാ ഇപ്പോ ഞാൻ മെമ്മറി ആയേനെ...! """എന്നുവച്ചാൽ...? """ഇന്ന് അവളുടെ ബർത്ത്ഡേ അല്ലേ.. ഒരു സർപ്രൈസ് ആയിട്ട് 12:00 ക്ക് വന്ന് വിഷ് ചെയ്ത് കേക്ക് കട്ട്‌ ചെയ്യിക്കാൻ വന്നതാ... """എങ്കിൽ പറഞ്ഞിട്ട് വന്നുകൂടായിരുന്നോ...? "

""പിന്നെ എന്തിനാടി അടക്കാ കുരുവി സർപ്രൈസ് എന്ന് പറയുന്നത്... വിഷ്ണു ദേവുവിനെ പല്ല് കടിച്ച് നോക്കി.. ""വോ... 😒 എന്നിട്ട് കേക്ക് എന്തിയെ ഹരിയേട്ടാ... """ഇവള്... കുട്ടനും ദേവുവിനെ പല്ല് കടിച്ച് നോക്കി. "" വേദന ഉണ്ടോ ഹരിയേട്ടാ... ലച്ചു വിഷമത്തിൽ ചോദിച്ചു. """ശത്രുക്കളോട് പോലും ഇങ്ങനെ ചെയ്യരുത്... രണ്ടെണ്ണവും അടിയാണെങ്കിലും ഈ കാര്യത്തിൽ നല്ല ആത്മാർത്ഥത ആയിരുന്നു... ഈ അടക്കാ കുരുവി എത്തി ചാടി അടിച്ചത് എന്റെ പെടലിക്കാ... രണ്ടിനും നല്ല ഉന്നം. കുട്ടൻ പറഞ്ഞപ്പോൾ വിഷ്ണു കഴുത്തിൽ ചൊറിഞ്ഞുകൊണ്ട് എങ്ങോട്ടോ നോക്കി നിന്നു. """എന്തായാലും വന്നതല്ലേ കേക്ക് ഞാൻ ടേബിളിൽ വച്ചിട്ടുണ്ട്... മുറിക്കാം... ""മോനെ നിനക്ക് കുഴപ്പം ഒന്നൂല്ലോ... ""ഇല്ലമ്മേ.. എല്ലാരും കൂടി ലച്ചുവിനെക്കൊണ്ട് കേക്ക് മുറിപ്പിച്ചു. """"ഹാപ്പി ബര്ത്ഡേ ടു യൂ... എല്ലാവരും കോറസ് പാടി... ആദ്യത്തെ പീസ് ലച്ചു കുട്ടന് വായിൽ വച്ചു കൊടുത്തു. അവൻ തിരികയും. പിന്നെ എല്ലാവർക്കും അവൾ കേക്ക് കൊടുത്തു. """ലച്ചൂ... കണ്ണടയ്ക്ക്... ""ഗിഫ്റ്റാ..? മിഴികൾ വിടർത്തി ലച്ചു ചോദിച്ചു.

""കണ്ണടയ്ക്ക്... ലച്ചു കണ്ണടച്ചതും കുട്ടൻ ഡോറിന് പുറകിലായി വച്ചിരുന്ന വലിയ ടെഡി ബിയർ അവൾക്ക് മുന്നിലായി കൊണ്ട് വന്നു. ""കണ്ണ് തുറക്കട്ടെ...? ""ഹമ്മ്മ്... ലച്ചു കണ്ണ് തുറന്നതും മുന്നിലെ പിങ്ക് നിറത്തിലെ വലിയ ടെഡി ബിയർ കണ്ട് അവളുടെ മുഖം പ്രകാശിച്ചു. ലച്ചു പരിസരം മറന്ന് കുട്ടനെ കെട്ടിപിടിച്ചു.തിരികെ അവനും എല്ലാവരും ആ കാഴ്ച കണ്ട് സന്തോഷത്തോടെ നിന്നു. അവന് ലച്ചുവിനോടുള്ള സ്‌നേഹം കണ്ട് അച്ഛന്റെയും അമ്മയുടെയും മനസ്സ് നിറഞ്ഞിരുന്നു. അവർ പുഞ്ചിരിച്ചികൊണ്ട് മുഖം കുനിച്ചു. """ഹ്മ്മ് ഹ്മ്മ്.. ഇരുവരും വിട്ടുമാറാതെ നിൽക്കുന്നത് കണ്ട് അച്ഛൻ ചെറുതായി മുരടനക്കി. പെട്ടെന്ന് ബോധം വന്നപോലെ ഇരുവരും ചമ്മലോടെ വിട്ട് നിന്നു. """ഹാ ഇനിയിപ്പോ എല്ലാരും പോയി കിടന്നോ... ഹരി ഇന്നിനി പോകുന്നോ..? ""പോകണം അച്ഛാ... """ഹ്മ്മ് എന്നാ രണ്ടുപേരും സംസാരിച്ചിട്ട് പോയിക്കോ... അച്ഛൻ രണ്ടുപേർക്കും കുറച്ച് പ്രൈവസി കൊടുത്തുകൊണ്ട് പറഞ്ഞതും എല്ലാവരും ചിരിയോടെ അവരവരുടെ മുറിയിലേക്ക് പോയി... """ടോ... നമുക്കും ഇങ്ങനെ ആഘോഷിക്കണ്ടേ...?? ""ഒന്ന് പോയേ ഏട്ടാ... വയസാം കാലത്താണ് പ്രേമം..! ജയപ്രഭ നാണത്തോടെ അച്ഛനോട് പറഞ്ഞു. """മുടി നരച്ചെന്നേ ഉള്ളടി... മനസ്സിപ്പോഴും ചെറുപ്പാ... വേണേൽ അംഗസംഖ്യ കൂട്ടാനുള്ള ആബിയർ ഒക്കെ ഇപ്പോഴും ഉണ്ട്... "'അയ്യേ ഈ മനുഷ്യന് നാണോം ഇല്ലെ... ചെറുക്കനെ കെട്ടിക്കാറായി....

""ഹാ എല്ലാത്തിനെയും കെട്ടിച്ചിട്ട് വേണം എന്റെ ഭാര്യയുടെ ഒപ്പം ഒന്ന് സമാധാനമായി ഇരിക്കാൻ... """ഹാ ഹാ... അപ്പോഴേക്കും കൊച്ചുമക്കള് ഇങ്ങു വന്നോളും.. അവർ ചിരിയോടെ പറഞ്ഞു. """ഡീ... ഒരുമ്മ..? ""പോ അവിടുന്ന്... അവർ അയാളെ തള്ളി മാറ്റി.. """ഓ... 😏 അയാള് തിരിഞ്ഞു പോയിട്ട് തിരികെ വന്ന് അവരുടെ കവിളിൽ ചുണ്ടുകൾ ചേർത്തു. ജയമ്മ ഞെട്ടിപ്പോയി... പതിയെ അവർ കൈകൾ കവിളിൽ വച്ചു. ഒരു പുഞ്ചിരിയോടെ അവർ നിന്നു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 """ശരിക്കും വേദനിച്ചോ ഹരിയേട്ടാ... """ഞാൻ അവിടെക്കിടന്ന് കഥകളി കളിച്ച് കൈയ്യും കാലും കാണിച്ച് വിളിച്ചപ്പോൾ നീ ഒന്ന് ഉണർന്നെങ്കിൽ ഞാൻ ഈ അടി കൊള്ളേണ്ടി വരുമായിരുന്നോ... """സോറി ഹരിയേട്ടാ... ഏട്ടൻ കരിമ്പട പുതച്ച് വന്നിട്ടല്ലേ...? """ഹാ ആരും കാണണ്ടെന്ന് കരുതിയിട്ടാ... ഇപ്പോ തൃപ്തിയായി... ""ഹരിയേട്ടന് എങ്ങനെ അറിയാം ഇന്നെന്റെ പിറന്നാൾ ആണെന്ന്...? ""ഇതുപോലും അറിഞ്ഞില്ലെങ്കിൽ ഞാൻ പിന്നെ എങ്ങനെയാടി നിന്റെ ഭർത്തു ആവുന്നത്...? മാത്രമല്ല പണ്ടും നിന്റെ പിറന്നാളിന് ഇവിടെ വരുമ്പോൾ ഞാൻ ഡയറി മിൽക്ക് കൊണ്ട് വരില്ലായിരുന്നോ... അന്ന് നീ എനിക്ക് കൂട്ടുകാരന്റെ പെങ്ങളായിരുന്നു.മുറപ്പെണ്ണായി കണ്ടില്ലലോ... ഇന്ന് എന്റെ എല്ലാമായ എന്റെ പെണ്ണല്ലേ നീ... എന്റെ പെണ്ണായിട്ടുള്ള നിന്റെ ആദ്യത്തെ പിറന്നാൾ... ❤️ """ലച്ചു അവന്റെ നെഞ്ചോരം ചേർന്നു. ""ഹരിയേട്ടാ... """ഹ്മ്മ്... അവളെ നെഞ്ചിൽ നിന്നും അടർത്തി മാറ്റാതെ തന്നെ മൂളി...

""അന്ന്... അന്ന് ഞാൻ ഇഷ്ട്ടം പറഞ്ഞപ്പോൾ എന്നോട് മിണ്ടാതെ എനിക്ക് എല്ലാ പ്രാവശ്യത്തെയും പോലെ ഗിഫ്റ്റ് തരാതെ ഇരുന്നതിനേക്കാളും എനിക്ക് വേദനിച്ചത് വരാൻ പറ്റുമായിരുന്നിട്ടും എന്നേ കാണാതെ ഇരിക്കാൻ ഏട്ടൻ വെറുതേ ഒരു കാരണം പറഞ്ഞ് വരാതെ ഇരുന്നപ്പോൾ ആയിരുന്നു. ലച്ചുവിന്റെ കണ്ണുനീർ കുട്ടന്റെ നെഞ്ചിൽ തട്ടിയതും അവന് ഉള്ളം പൊള്ളി. കുട്ടൻ അവളെ അടർത്തി മാറ്റി അവളുടെ മുഖം കൈകുമ്പിളിൽ കോരിയെടുത്തു. അവളുടെ വാക്കുകളിൽ നിറഞ്ഞിരുന്ന അന്ന് അവൾ അനുഭവിച്ച വേദന നൊമ്പരം എത്രത്തോളമാണെന്നോർക്കേ ...അവന്റെ കണ്ണുകളും നിറഞ്ഞു. കുട്ടൻ ഒന്നും പറയാതെ അവളുടെ നെറ്റിയിൽ ചുണ്ടുകൾ ചേർത്തു. """ഇനി... ഇനിയൊരു വേദനയ്ക്കും ഇടം നൽകാതെ ഒരു ദുഃഖങ്ങളും നിന്നെ സ്പർശിക്കാതെ എവിടെ എന്റെ ഇടനെഞ്ചിൽ പൊതിഞ്ഞു പിടിച്ചോളാം ഞാൻ...! അത്രയും പറഞ്ഞ് കുട്ടൻ അവളുടെ കണ്ണുനീർ തള്ള വിരൽ കൊണ്ട് തുടച്ചു. ലച്ചു അവന്റെ കൈകളിൽ കൈ ചേർത്തു. കുട്ടൻ അത് മുറുകെ പിടിച്ചു. ഇത്രയും നിഷ്കളങ്കമായ സ്‌നേഹത്തെ തന്നിലേക്ക് ചേർത്ത വിധിയോട് നന്ദി പറയുകയിരുന്നു കുട്ടനപ്പോൾ... ഒപ്പം കുറച്ച് നാളെങ്കിലും അവളെ വേദനിപ്പിച്ചതിന് ഈ ഒരു ജന്മം മുഴുവൻ അവളെ സ്‌നേഹത്താൽ മൂടുമെന്നും അവൻ മനസ്സുകൊണ്ടവൾക്ക് വാക്ക് കൊടുത്തു. അതിന്റെ പ്രതിഫലനമെന്നോണം ലച്ചുവിന്റെ കൈയ്യിൽ ചേർത്ത അവന്റെ കൈകൾകൊണ്ട് ഒന്നുകൂടി അവളുടെ കൈകളിൽ മുറുകെ ചേർത്തുപിടിച്ചു........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story