അനന്തഭദ്രം: ഭാഗം 8

anantha badhram

എഴുത്തുകാരി: മയിൽപീലി

പെട്ടെന്ന് മഴയെ കീറിമുറിച്ചുകൊണ്ട് ഒരു ബുള്ളറ്റിന്റെ മഞ്ഞ വെളിച്ചം തറവാടിന്റെ മുറ്റത്തേക്ക് അടുത്തുകൊണ്ടിരുന്നു.... അതിലെ ആളെ കണ്ടതും ഭദ്ര ഇരുന്നിടത്തൂന്ന് ചാടി എണീറ്റു. അനന്തനാണ്.... മഴയത്ത് നനഞ്ഞു കുളിച്ചാണ് വരവ്... ബുള്ളറ്റ് ഒതുക്കി ഉമ്മറത്തേക്ക് ഓടി കയറി... തലക്കുടഞ്ഞു നോക്കിയപ്പോഴാണ് കണ്ടത്.. തന്നെ തന്നെ നോക്കി നിൽക്കുന്നവളെ... ""നീ ഇതുവരെ ഉറങ്ങീലെ?? ""അത് അപ്പുവേട്ടൻ വരത്തോണ്ട ""വിളിച്ചപ്പോ ഞാൻ പറഞ്ഞതല്ലേ താമസിക്കും കിടന്നോളാൻ? """താമസിക്കുന്നുള്ളത് മാത്രെ കേട്ടുള്ളു അപ്പോഴേക്ക് റേഞ്ച് പോയി! ""എന്നിട്ടാണോടി പോത്തേ കതകും തുറന്നിട്ട്‌ ഇരിക്കുന്നെ? ""അത് ഞാനിപ്പോ വന്നിരുന്നതേയുള്ളു.. "ഹ്മ്മ് ഹും അമ്പാട്ടെ മഹീന്ദ്രനെ വിറപ്പിച്ചവളാ ഈ ഭദ്ര... പക്ഷെ അപ്പുവേട്ടൻ ഒന്ന് തറപ്പിച്ചു നോക്കിയാ പൂച്ചാകുഞ്ഞായി പോകും! അവൾ ആത്മഗദിച്ചു അവളകത്തേക്ക് പോയി തോർത്ത്‌ എടുത്തുകൊണ്ടു വന്നു കൊടുത്തു..

അവനത്തുവാങ്ങി തല തോർത്താൻ തുടങ്ങി. വെള്ളത്തുള്ളികൾ പട്ടിപിടിച്ച അവന്റെ മുഖത്തേക്കും മീശത്തുമ്പിലേക്കും ഭദ്രയുടെ കണ്ണുകൾ അറിയാതെ കുരുങ്ങി കിടന്നു... നനഞ്ഞ കറുത്ത ഷർട്ട്‌ ദൃഡമായ ശരീരത്തിലേക് ഒട്ടിച്ചേർന്നിരിക്കുന്നു... നെറ്റിത്തടത്തിലേക്ക് വീണു കിടക്കുന്ന മുടിയിൽ നിന്ന് വെള്ളം ഇറ്റു വീഴുന്നുണ്ട്... മുഖത്തുനിന്നും ഒലിച്ചിറങ്ങുന്ന വെള്ളം കഴുത്തിലൂടെ നെഞ്ചിൽ പറ്റിച്ചേർന്നു കിടക്കുന്ന രുദ്രാക്ഷത്തിന്റെ ലോക്കറ്റിൽ തൂങ്ങി രോമകൂപങ്ങളിലേക്ക് മാഞ്ഞു പോകുന്നത് ഒരു കൗതുകത്തോടെ അവൾ നോക്കി നിന്നു... """ പിടിക്ക് "" ഞെട്ടികൊണ്ടവൾ തോർത്ത്‌ വാങ്ങി... ശേ മോശം മോശം... അപ്പുവേട്ടൻ കണ്ടിട്ടുണ്ടാവില്ലേ ഞാൻ നോക്കുന്നത്.. മനസ്സിലോർത്തവൾ നാക്കുകടിച്ചു ""നിന്ന് സ്വപ്നം കാണാതെ അകത്തേക്ക് പോ പെണ്ണേ... ചമ്മലോടെ അകത്തേക്ക് കേറാനൊരുങ്ങവേ കയ്യിൽ പിടിവീണു ""സ്സ് സ്സ്... അവൾ എരിവുവലിച്ചു...

""എന്താ... നിന്റെ കയ്യിലെന്താ?? അപ്പോഴാണ് ഭദ്രയും അത് ശ്രദ്‌ധിച്ചത്... വൈകിട്ട് ആ മഹീന്ദ്രൻ കയ്യിൽ കേറി പിടിച്ചപ്പോൾ കുപ്പിവള പൊട്ടി കൊണ്ടതാകും.... ""അത്... അതൊന്നൂല്യ അപ്പുവേട്ട... കൈകൾ പിന്നിലേക്ക് മറച്ചു . ""നോക്കട്ടെ.. ""കാണിക്കാൻ! പിന്നെയും കൈകൾ മറക്കുന്നത് കാണെ അല്പം ഗൗരവത്തോടെ പറഞ്ഞു. ""ഇത് എങ്ങനെയാ മുറിഞ്ഞേ? ""അത്... പിന്നെ..ഉമ്മറ പടിയിൽ തട്ടി വീഴാണാഞ്ഞപ്പോ കൈ കട്ടളപ്പടിയിൽ ഇടിച്ചു ... അപ്പൊ കുപ്പിവള കൊണ്ട് മുറിഞ്ഞതാകും ഉള്ളത് പറഞ്ഞാൽ പിന്നെ വഴക്ക് ഉണ്ടാക്കുമെന്ന് പേടിച്ചിട്ട് ....അവളെങ്ങനെയോ പറഞ്ഞൊപ്പിച്ചു... ""നിനക്കല്ലെങ്കിലും ശ്രദ്ധയില്യാലോ! വീണ് നെറ്റി വല്ലോം പൊട്ടിയിരുന്നെങ്കില്?? സ്വരം ശാന്തമായിരുന്നെങ്കിലും ശാസന ഉണ്ടായിരുന്നതിൽ! """അത് ഞാൻ പെട്ടന്ന് കണ്ടില്യ..ഇനി.. ഇനി ശ്രദ്ദിച്ചോളാം! പതിഞ്ഞ സ്വരത്തിൽ പറഞ്ഞു. "ഹ്മ്മ് "" അവനൊന്നമർത്തി മൂളി...

""വാ.. അവളെക്കൊണ്ടാവൻ അകത്തേക്ക് കയറി ""ഇരിക്ക് സെറ്റിയിലേക്ക് കാന്നുകാണിച്ചവൻ പറഞ്ഞു.. മേശക്കരുകിൽ പോയി ഫസ്റ്റ്എയ്ഡ് ബോക്സ്‌ എടുത്തുകൊണ്ടു വന്ന് അവൾക്കെതിർവശത്തായി കസേര നീക്കിയിട്ടിരുന്നു.... ""കൈ നീട്ട് പഞ്ഞിയിൽ ഐഡിൻ മുക്കി എടുത്തുകൊണ്ടു പറഞ്ഞു വേ.. വേണ്ട അപ്പുവേട്ടാ... നീറും കൈകൾ പിന്നിലേക്ക് മറച്ചു പിടിച്ചു അനന്തന്റെ ഒരു നോട്ടം കൊണ്ട് ഭദ്ര നല്ല കുട്ടിയായി.. കൈകൾ നീട്ടി.. ന്തിനാ എപ്പോളും ഇങ്ങനെ നോക്കി പേടിപ്പിക്കുന്നേ..! എപ്പോളും മുഖം ബലൂൺ വീർപ്പിച്ച പോലെ വച്ചോളും... ആകെ ആ മുറമ്പോലത്തെ ഫോണിൽ നോക്കി ചിരിക്കുന്നത് കാണാം...അതും ചെറുതായിട്ട്... നമ്മളെങ്ങാനും അടുത്ത ചെന്ന് ഒന്ന് നോക്കിയാലോ അപ്പോ ഫോൺ തിരിച്ചു പിടിച്ചു ഒരു കൂർത്ത നോട്ടമാ...! ""സ്സ്സ്... മരുന്ന് വച്ചപ്പോൾ കൈകൾ പിന്നെയും പുറകിലേക്ക് വലിച്ചു...

എവിടുന്ന് അനന്തൻ കൈ ബലമായി പിടിച്ചിരിക്കുകയാണ്.... ""നിക്ക് നീറുന്നു.. കയ്യിൽ പതിയെ ഊതുന്നവനെ അവൾ അത്ഭുതത്തോടെ നോക്കി... അത്രമേൽ ശ്രദ്ധയോടെ മരുന്ന് വാക്കുന്നവനെ....❤️❤️❤️ ""നീ മനുഷ്യനല്ലേ?? ആവൾ സംശയത്തോടെ പുരികം ചുളിച്ചു നോക്കി... ""അല്ല എത്രയും ആഴത്തിൽ വളകൊണ്ട് മുറിഞ്ഞിട്ടും നീ അറിഞ്ഞില്ലാലോ! അവളതിന്നൊന്ന് ഇളിച്ചു കാണിച്ചു... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ""എങ്കിൽ നീ പോയി കിടന്നോ... ""അപ്പുവേട്ടൻ ന്തേലും കഴിച്ചോ?? ""ഇല്ല.... വിശക്കണില്ല. ""പൊയ്ക്കോ... ഉറങ്ങാൻ കിടന്നിട്ടും എന്തുകൊണ്ടോ ഭദ്രയുടെ മനസ്സിൽ അനന്തന്റെ രൂപം മിഴിവോടെ തെളിഞ്ഞു നിന്നു.... തനിക്കായി ഉറങ്ങാതെ കാത്തിരുന്നവളുടെ മുഖം ഓർത്തുകൊണ്ട് അനന്തനും ഉറക്കത്തിലേക്ക് വഴുതി വീണു.......തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story