അനന്തഭദ്രം: ഭാഗം 80

anantha badhram

എഴുത്തുകാരി: മയിൽപീലി

ഇത്രയും നിഷ്കളങ്കമായ സ്‌നേഹത്തെ തന്നിലേക്ക് ചേർത്ത വിധിയോട് നന്ദി പറയുകയിരുന്നു കുട്ടനപ്പോൾ... ഒപ്പം കുറച്ച് നാളെങ്കിലും അവളെ വേദനിപ്പിച്ചതിന് ഈ ഒരു ജന്മം മുഴുവൻ അവളെ സ്‌നേഹത്താൽ മൂടുമെന്നും അവൻ മനസ്സുകൊണ്ടവൾക്ക് വാക്ക് കൊടുത്തു. അതിന്റെ പ്രതിഫലനമെന്നോണം ലച്ചുവിന്റെ കൈയ്യിൽ ചേർത്ത അവന്റെ കൈകൾകൊണ്ട് ഒന്നുകൂടി അവളുടെ കൈകളിൽ മുറുകെ ചേർത്തുപിടിച്ചു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 രാവിലെ ഉണർന്നതും ആ വീട്ടിൽ ഒരു ഉത്സവത്തിന്റെ പ്രേതീതി ആയിരുന്നു. ദേവുവും ഭദ്രയും ലച്ചുവും അമ്പലത്തിൽ പോയി. കുട്ടൻ അവിടേക്ക് വന്നിരുന്നു. രാവിലെ തന്നെ ജയമ്മ കാപ്പിക്ക് ശേഷം സദ്യ ഉണ്ടാക്കാനുള്ള ഒരുക്കത്തിൽ ആയിരുന്നു. എല്ലാവരും അതിന് സഹായിക്കാനും ഉണ്ടായിരുന്നു. അനന്തനായിരുന്നു തേങ്ങ ചിരക്കുന്നത്. അപ്പുറത്ത് തന്നെ വിഷ്ണു പപ്പടം കാച്ചുകയായിരുന്നു. അച്ഛൻ പായസം ഉണ്ടാക്കുകയായിരുന്നു. സ്ത്രീ ജനങ്ങളെല്ലാം കറികൾ ഒരുക്കുന്നുണ്ടായിരുന്നു.

ദേവുവുന്റെ കരിക്കാരിയൽ വിഷ്ണുവിന് ബോധ്യം ആയതുകൊണ്ട് അവളെ ആ ഉദ്യമത്തിൽ നിന്നവൻ പിന്തിരിപ്പിച്ചു. ഇല്ലെങ്കിൽ കൊച്ച് അടുക്കള പൂരപ്പറമ്പക്കിയേനെ.... ലച്ചുവിന്റെ പിറന്നാൾ ആയതുകൊണ്ട് അവൾ ഒന്നും ചെയ്യണ്ടെന്ന് പറഞ്ഞതുകൊണ്ടും ലച്ചു ടി വി കാണാൻ പോയി. ദേവുവിനെ വിഷ്ണു കളിയാക്കിയത് കൊണ്ട് അവളും ലച്ചുവിനോപ്പം പോയിരുന്നു. ഭാരതിയും നക്ഷത്രയും ഇതൊക്കെ ഇഷ്ടപ്പെടാത്ത രീതിയിൽ ഇരിക്കുന്നുണ്ടായിരുന്നു. അനന്തനും വിഷ്ണുവും ആ കുടുംബത്തിലുള്ള സ്‌നേഹവും അവർക്ക് ദഹിക്കുന്നുണ്ടായിരുന്നില്ല. ഇതൊക്കെ കലക്കാൻ നക്ഷത്ര പ്ലാൻ ചെയ്തെങ്കിലും ഇപ്പോൾ എന്തെങ്കിലും ചെയ്താൽ അത് ഇവിടുത്തെ നിലനിൽപ്പിനെ ബാധിക്കുമെന്ന് ഭാരതി പറഞ്ഞതുകൊണ്ട് തല്ക്കാലം അതിന് മുതിർന്നില്ല. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ഉച്ചയ്ക്ക് വലിയ സദ്യ തന്നെ നടത്തി. എല്ലാവർക്കും വളരെ സന്തോഷം ആയിരുന്നു. ലച്ചുവിന് രണ്ട് ഏട്ടൻ മാരെ ഒന്നിച്ച് കിട്ടിയ സന്തോഷം ആയിരുന്നു. കുട്ടന് ഉച്ചയ്ക്ക് വരാൻ പറ്റിയില്ല.

വൈകിട്ടത്തെ ആഘോഷത്തിൽ എത്താമെന്ന് പറഞ്ഞു. ആഹാരം കഴിഞ്ഞ് അനന്തനും വിഷ്ണുവും പുറത്തേക്ക് പോയിരുന്നു. ലച്ചുവിന് ഗിഫ്റ്റ് വാങ്ങാൻ. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 വൈകിട്ടത്തേക്ക് ഭദ്രയും ദേവുവും കൂടിയാണ് വീട് മുഴുവൻ അലങ്കരിച്ചത്. വിഷ്ണുവിന്റെയും ലച്ചുവിന്റെയും ഒന്ന് രണ്ട് ഫ്രണ്ട്സ് കൂടി വരുന്നുണ്ട്. അപ്പോഴേക്കും അനന്തനും വിഷ്ണുവും വന്നിരുന്നു. ദേവു കസേരയിൽ കയറി നിന്ന് ബലൂൺ ചുവരിൽ ഒറ്റയ്ക്കുമ്പോൾ ആണ് വിഷ്ണു ഹാളിലേക്ക് വന്നത്. അവൻ വന്നപ്പോൾ തന്നെ ആദ്യം കണ്ണുകൾ പതിഞ്ഞത് ബലൂൺ ടേപ്പ് കൊണ്ട് ചുവരിൽ ഒറ്റയ്ക്കുമ്പോൾ അവൾ ഉന്തി നിൽക്കുന്നതിനനുസരിച്ച് ഉയർന്നുപോങ്ങുന്ന ഉടുപ്പിനിടയിലൂടെ കാണുന്ന അണിവയറിലേക്കാണ്. നേർത്ത സ്വർണ അരഞ്ഞാണം ചുറ്റി പിണഞ്ഞു കിടക്കുന്ന ഇടുപ്പ് കാണെ അറിയാതെ വിഷ്ണുവിന്റെ കണ്ണുകൾ വിടർന്നു.... തൊണ്ടയിൽ നിന്നും ഉമിനീര് പ്രയാസപ്പെട്ട് ഇറങ്ങുന്ന പോലെ... പെട്ടെന്ന് ബോധം വന്നപോലെ വിഷ്ണു ചുറ്റും നോക്കി. ""ആരേലും കണ്ടാൽ...! ഈ പെണ്ണ് നോക്കിയും കണ്ടും നിൽക്കരുതോ. ആ ചിന്ത വന്നതും അത് അവളോട് പറയാൻ തുടങ്ങിയിട്ട് പിന്നെ പാതിവഴിയിൽ നിർത്തി. ""ഞാൻ പറഞ്ഞാൽ ഇത്രയും നേരം ഞാൻ നോക്കി നിന്നത് അവൾ മനസ്സിലാക്കില്ലേ...?

കുറച്ച് ചിന്തിച്ച് നിന്നിട്ട് വിഷ്ണു ഒരു ഐഡിയ കിട്ടിയ പോലെ ചിരിച്ചു. വിഷ്ണു വാതിലിന്റെ സൈഡിലേക്ക് നിന്നു. ദേവു ബലൂൺ ഫിറ്റ്‌ ചെയ്യുന്ന തിരക്കിലാണ്. വിഷ്‌ണു അവൾക്കടുത്തേക്ക് നിന്നിട്ട് ഉടുപ്പ് ഒന്ന് ഉയർന്നതും അവളുടെ ഇടുപ്പിൽ ഒരു പിച്ച് വച്ചുകൊടുത്തു. ശേഷം പെട്ടെന്ന് വാതിലിന്റെ മറവിലേക്ക് നിന്നു. ഞെട്ടിയ ദേവു അന്തം വിട്ട് ചുറ്റും നോക്കി. ""ദൈവമേ ആരാണാവോ എന്റെ ഇടുപ്പിൽ നുള്ളിയത്...? വല്ല ഗന്ധർവനും ആയിരിക്കുമോ...! ഇതെല്ലാം കേട്ട് ചിരി കടിച്ചു പിടിച്ച് വിഷ്ണു നിന്നു. """ആണെടി ഈ വിഷ്ണു ഗന്ധർവ്വൻ ആണ് പിച്ചിയത്...! അവൻ മനസ്സിൽ പറഞ്ഞു. ദേവു ചുറ്റും ഒന്ന് നോക്കിയിട്ട് അവിടുന്ന് സ്ഥലം വിട്ടു. അവൾ പോയതും അത് കണ്ട് വിഷ്ണു അടക്കി വച്ചിരുന്ന ചിരിയെ സ്വാതന്ത്രമാക്കി. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 വൈകുന്നേരം കേക്ക് കട്ട്‌ ചെയ്യാൻ എല്ലാരും വന്നിരുന്നു. ലച്ചു കസവിന്റെ പാവാടയും റെഡ് വർക്ക്‌ ചെയ്ത ഉടുപ്പും ആണ് ഇട്ടത്. കുട്ടനും അമ്മയും എത്തിയിരുന്നു. അമ്മയുടെ വക ലച്ചുവിന് ഒരു മോതിരം ഇട്ട് കൊടുത്തു. ലച്ചു കേക്ക് അച്ഛനും അമ്മയ്ക്കും വിഷ്ണുവിനും കുട്ടനും അനന്തനും ഒക്കെ കൊടുത്തു.

ലച്ചുവിന്റെയും വിഷ്ണുവിന്റെയും ഫ്രണ്ട്സ് അവൾക്ക് ഗിഫ്റ്റ് കൊടുത്തു. അനന്തൻ അവൾക്ക് ഡ്രസ്സ്‌ ആണ് കൊടുത്തത്.. വിഷ്ണു ഒരു മാലയും. എല്ലാരും ആ ദിവസം ആഘോഷമാക്കി. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 രാത്രിയിൽ ഭദ്ര മുറിയിലേക്ക് വരുമ്പോൾ അനന്തൻ കട്ടിലിൽ കിടക്കുകയായിരുന്നു. ഭദ്ര കണ്ണാടിക്ക് മുന്നിൽ വന്ന് വളയും ഒക്കെ ഊരി വയ്ക്കാൻ തുടങ്ങി. ""ഹ്മ്മ്...? കണ്ണാടിയിലൂടെ ഇമ ചിമ്മാതെ തന്നെ നോക്കി കിടക്കുന്നവനെ നോക്കി അവൾ പുരികം പൊക്കി ചോദിച്ചു. അനന്തൻ ഒന്നുമില്ലെന്ന് ചുമൽ കൂച്ചി. പതിയെ എഴുനേറ്റ് ഭദ്രയ്ക്ക് ആരുകിലേക്ക് വന്നു. പിന്നിലൂടെ അവളെ പുണർന്നു. ഭദ്ര പരവേശത്തോടെ അനന്തനെ കണ്ണാടിയിലൂടെ ഉറ്റു നോക്കി. അനന്തൻ അതൊരു കുറുമ്പായി തോന്നിയതും അവൻ ഭദ്രയുടെ കഴുത്തിലേക്ക് മുഖം ചേർത്തു. പെട്ടെന്ന് ഇക്കിളി ആയതും ഭദ്ര കൈ മുട്ടുകൊണ്ട് അനന്തനെ പിന്നിലേക്ക് തള്ളി. ""ആഹ്ഹ്... കൈ മുട്ട് വയറിന്റെ സൈഡിലായി കൊണ്ടതും അനന്തൻ വേദനയാൽ ഒച്ച വച്ചുപോയി. ഭദ്ര ഞെട്ടി തിരിഞ്ഞു നിന്നതും കാണുന്നത് ഷർട്ടിന് പുറത്തുകൂടി പടരുന്ന രക്തമാണ്. ഒരു നിമിഷം ഭദ്ര ഉറഞ്ഞതുപോലെ നിന്നു പോയി... പ്രജ്ഞയറ്റവളെ പോലെ ഭദ്ര ഒരാശ്രയത്തിന് മേശമേൽ പിടിച്ചു നിന്നു. അനന്തന്റെ വേദനയാൽ ചുളുങ്ങിയ മുഖവും പടരുന്ന രക്തവും കണ്ട് ശ്വാസം വിലങ്ങിയത് പോലെ നിന്നവൾ...! ശരീരത്തിൽ ഒരു തരിപ്പ് പടർന്നു കയറിയപോലെ ഭദ്ര ശബ്ദിക്കാനാവാതെ നിന്നു.......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story