അനന്തഭദ്രം: ഭാഗം 81

anantha badhram

എഴുത്തുകാരി: മയിൽപീലി

അനന്തന്റെ വേദനയാൽ ചുളുങ്ങിയ മുഖവും പടരുന്ന രക്തവും കണ്ട് ശ്വാസം വിലങ്ങിയത് പോലെ നിന്നവൾ...! ശരീരത്തിൽ ഒരു തരിപ്പ് പടർന്നു കയറിയപോലെ ഭദ്ര ശബ്ദിക്കാനാവാതെ നിന്നു. """അപ്പു... ആ.. പ്പു ഏട്ടാ....! ഭദ്രയ്ക്ക് ആകെ വിറയ്ക്കുന്നുണ്ടായിരുന്നു... ഒരു താങ്ങിനായി മേശമേൽ പിടിച്ചവൾ. അനന്തന് മുറിവിൽ പടരുന്ന വേദനയേക്കാൾ അവളുടെ അവസ്ഥ കണ്ടാണ് വേദന തോന്നിയത്. ഭദ്ര സ്തംഭിച്ചത് പോലെ നിന്നു. കണ്ണുകൾ നിറഞ്ഞൊഴുകുന്നതിനൊപ്പം ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുന്നതുപോലെ തോന്നി അവൾക്ക്. """"അപ്പു ഏട്ടാ... ഇ.. ത്... പ്പു ഏ... ""ഭദ്രേ...! രക്തത്തിലേക്ക് തന്നെ ഉറ്റു നോക്കി ആകെ വിയർത്തു കുളിച്ചവൾ മയങ്ങി വീഴാനാഞ്ഞതും ഒരു കൈയ്യാൽ അനന്തനവളെ താങ്ങി. ഒരു കൈകൊണ്ട് വയറിൽ അമർത്തിപ്പിടിച്ച് മാറുകൈയ്യാൽ ഭദ്രയേയും ചേർത്തു പിടിച്ചു. ""ഭദ്രേ.... മോളേ... അനന്തൻ വിതുമ്പുകയായിരുന്നു... ഇടാത്തവവില്ലാതെ കണ്ണുനീർ കാഴ്ചയെ മറച്ചു... എന്താണോ അവളൊരിക്കലും അറിയരുതെന്ന് കരുതിയത് അതറിഞ്ഞതിൽ അവൾക്ക് ഉണ്ടായ വേദനയാണ് അപ്പോൾ അവന്റെ ചിന്തയിൽ ഉണ്ടായിരുന്നത്. """വിഷ്ണൂ....! സകല ശക്തിയുമെടുത്ത് അനന്തൻ അലറി വിളിച്ചു. """"ഭദ്രേ... എഴുന്നേൽക്കടാ... രക്തം പടർന്ന കൈകൾ കൊണ്ട് അവളെ അനന്തൻ തട്ടി വിളിച്ചുകൊണ്ടിരുന്നു. """അനന്താ... അപ്പോഴേക്കും വാതിലിൽ തള്ളി തുറന്നുകൊണ്ട് വിഷ്ണു അവിടേക്ക് വന്നിരുന്നു.

രക്തം പടർന്ന മുറിവുമായി നിൽക്കുന്നവനെ കണ്ട് വിഷ്ണുവിന്റെ നാടി ഞരമ്പുകൾ അത്രയും തളർന്നു പോയിരുന്നു. വിഷ്ണു ഓടിച്ചെന്ന് അനന്തനെ താങ്ങി എഴുന്നേൽപ്പിച്ച് കട്ടിലിൽ ഇരുത്തി. """വിഷ്ണു... എന്റെ ഭദ്ര...! """ഇല്ലടാ അവൾക്കൊന്നുമില്ല... """ മോനെ എന്താ... അനന്തന്റെ ഉച്ചത്തിലുള്ള ശബ്ദം കേട്ട് വീട്ടിലെ മറ്റുള്ളവരും വന്നിരുന്നു. ""'അച്ഛാ... എന്റെ അനന്തൻ... നോക്കച്ഛാ... രക്തം. വിഷ്ണുവിന് എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. ലച്ചുവും ജയമ്മയും ചേർന്ന് ഭദ്രയെ കാട്ടിലിലേക്ക് കിടത്തി. ലച്ചു ഭദ്രയ്ക്കരുകിലായി ഇരുന്നു. ""'വാ മോനെ ആശുപത്രിയിൽ പോകാം. """"ഭദ്ര... ഭദ്രയ്ക്ക്... """അവൾക്കൊന്നുമില്ലടാ... നീ വാ... വിഷ്ണു അനന്തന്റെ താങ്ങി എഴുന്നേൽപ്പിച്ചു. ""വിഷ്ണു... ഇത്... ഇതൊന്ന് കെട്ട്. ഇട്ടിരുന്ന ഷർട്ട്‌ ഊരി മുറിവിലേക്ക് കെട്ടാൻ പറഞ്ഞു അനന്തൻ. """"ആഹ്ഹ്.... വിഷ്ണു അത് മുറിവിൽ കെട്ടിയതും വേദനയാൽ അനന്തൻ നിലവിളിച്ചു പോയി. """സോറി ടാ... നമുക്ക്... നമുക്ക് ഇപ്പോ ഹോസ്പിറ്റലിൽ പോകാം... വാ... ലച്ചൂ... ഹരിയെകൂടി വിളിക്ക്. അച്ഛാ ഞാൻ വണ്ടിയെടുക്കാം..അഭി അനന്തനെയും കൊണ്ട് വാ. അത്രയും പറഞ്ഞ് വിഷ്ണു താഴെക്കോടി. അച്ഛനും അഭിയും ചേർന്ന് അനന്തനെ താങ്ങി താഴേക്ക് പോയി. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

വിഷ്ണു പെട്ടെന്ന് തന്നെ അനന്തനുമായി ഹോസ്പിറ്റലിൽ എത്തി. അച്ഛനും അഭിയും ചേർന്ന് അനന്തനെ കൂട്ടി അകത്തേക്ക് വന്നപ്പോഴേക്കും വിഷ്ണു ഡോക്ടറോട് കാര്യങ്ങൾ പറഞ്ഞ് വീൽ ചെയറുമായി വന്നു. അനന്തനെ അതിലേക്കിരുത്തി ഡ്രസിങ് റൂമിലേക്ക് പോയി. ഡോക്ടർ അവിടേക്ക് വന്ന് മുറിവ് നോക്കി. """സ്റ്റിച്ച് ഇളകിയതാണ്... ഇത് എന്ത് പറ്റിയതാ..? ""അത്... ഡോക്ടർ.. """മേശയിൽ ഇടിച്ചതാ... വിഷ്ണു പറയാൻ തുടങ്ങിയപ്പോഴേക്കും അനന്തൻ പറഞ്ഞു. """ഓപ്പറേഷൻ തീയറ്ററിലേക്ക് കൊണ്ട് പോകണം. മുറിവ് ക്ലീൻ ചെയ്ത് ഡ്രസ്സ്‌ ചെയ്യണം.പിന്നെ സ്റ്റിച്ചും ചെയ്യേണ്ടതുണ്ട്. അനന്തനെ ഓപ്പറേഷൻ തീയറ്ററിലേക്ക് വിഷ്ണുവും അഭിയും ചേർന്ന് കൊണ്ട് പോയി. ശേഷം വിഷ്ണു അവനെ താങ്ങി ബെഡിൽ കിടത്തി. """ഒരാൾ നിന്നാൽ മതി. ഡോക്ടർ പറഞ്ഞതും അഭി പുറത്തേക്ക് നടന്നു. നഴ്സ് അനന്തന് ഇൻജെക്ഷൻ കൊടുത്തു. ശേഷം ഡോക്ടർ മുറിവ് വൃത്തിയാക്കാൻ തുടങ്ങി. ""ഞാൻ.. ഞാൻ പുറത്ത് നിൽക്കാം. എന്തെങ്കിലും ഉണ്ടെങ്കിൽ വിളിച്ചാൽ മതി. അത്രയും പറഞ്ഞ് വിഷ്ണു പുറത്തേക്കിറങ്ങി. അനന്തന്റെ ശരീരത്തിൽ കുത്തിക്കെട്ടുന്നത് കാണാൻ വിഷ്ണുവിന് ത്രാണി ഇല്ലായിരുന്നു. """വിഷ്ണു... അവൻ പുറത്തേക്ക് ഇറങ്ങിയതും കുട്ടൻ അവിടേക്ക് വന്നതും ഒരുമിച്ചായിരുന്നു.

"""ഹരീ... നമ്മുടെ അനന്തൻ. കുട്ടനെ കണ്ടതും വിഷ്ണു അവനരുകിലേക്ക് ചെന്നു. മറ്റാരേക്കാളും അവനപ്പോൾ കുട്ടന്റെ സപ്പോർട്ട് ആയിരുന്നു ആവശ്യം. അവനുണ്ടെങ്കിൽ വിഷ്ണുവിന് കിട്ടുന്ന ധൈര്യം എത്രത്തോളമണെന്ന് വിഷ്ണുവിനും കുട്ടനും ഒരുപോലെ അറിയാമായിരുന്നു. അച്ഛനും അഭിയും കൂടെ ഉണ്ടായിരുന്നിട്ടും കുട്ടനെ കണ്ടപ്പോൾ ആണ് വിഷ്ണുവിന് ആശ്വാസം ആയത്. അതുവരെ ഒറ്റപ്പെട്ടപോലെ തോന്നിയിരുന്നു അവന്... ഒരാൾക്ക് വേദനിച്ചാൽ മറ്റ് രണ്ടുപേർക്കും ഒരുപോലെ വേദനിക്കുന്ന തരത്തിൽ മൂന്ന് ശരീരവും ഒരാത്മാവും ആയിരുന്നു " അനന്തവിഷ്ണുഹരിനന്ദൻ ❤️ " """എന്താടാ ഉണ്ടായത്...? ""അറിയില്ലെടാ... അനന്തൻ വിളിച്ച് റൂമിലേക്ക് ചെല്ലുമ്പോൾ ഭദ്രയ്ക്ക് ബോധം ഉണ്ടായിരുന്നില്ല... അനന്തന്റെ മുറിവിൽ രക്തമായിരുന്നു... അത് കണ്ടാവും ചിലപ്പോൾ അവൾ മയങ്ങി വീണത്. """അനന്തന്റെ കൂടെ ഉള്ളതാരാ..? നേഴ്സ് ചോദിച്ചതും കുട്ടനും വിഷ്ണുവും അവിടേക്ക് നടന്നു. """ഞങ്ങളാ. """മുറിവ് സ്റ്റിച്ച് ചെയ്തിട്ടുണ്ട്. ഡോക്ടറെ ഒന്ന് കാണാൻ പറഞ്ഞു. നേഴ്സ് പറഞ്ഞതും കുട്ടനും വിഷ്ണുവും ഡോക്ടറിനെ കാണാൻ പോയി. """ഇരിക്ക്.. """ഡോക്ടർ അവനിപ്പോൾ..? """പേടിക്കാൻ ഒന്നുമില്ല. സ്റ്റിച്ച് അധികം വിട്ടിട്ടില്ല... ജസ്റ്റ്‌ ഒന്നിളകിയതേ ഉണ്ടായിരുന്നുള്ളു...

2 ആഴ്ച പൂർണമായും റസ്റ്റ്‌ വേണം. മുറിവ് ശരിക്കും ഉണങ്ങുന്നത് വരെ വെയ്റ്റ് എടുക്കുകയോ മുറിവ് താങ്ങുകയോ ചെയ്യരുത്. ഇൻഫെക്ഷൻ ആവാതെ നോക്കണം. തന്ന മരുന്ന് തന്നെ കണ്ടിന്യൂ ചെയ്തോളൂ. ഇൻജെക്ഷൻ മുടക്കണ്ട. """ഒക്കെ ഡോക്ടർ. '""ഇപ്പോ വീട്ടിലേക്ക് പൊയ്ക്കോളൂ... എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയാൽ കൊണ്ട് വന്നാൽ മതി. ഡോക്ടർ പറഞ്ഞതും വിഷ്ണുവും കുട്ടനും പുറത്തേക്കിറങ്ങി. """എന്താ മോനെ ഡോക്ടർ പറഞ്ഞേ... അവരെ കണ്ടതും അച്ഛൻ ചോദിച്ചു. """കുഴപ്പം ഇല്ലച്ഛാ...വീട്ടിൽ പോകാമെന്ന് പറഞ്ഞു. അനന്തനെ ഒന്ന് കാണട്ടെ. അനന്തന് ബോധം ഉണ്ടായിരുന്നു. ഹരിയും വിഷ്ണുവും അനന്തനടുത്തേക്ക് ചെന്നു. """എന്താടാ ഉണ്ടായത്...? കുട്ടൻ ചോദിച്ചതും വിഷ്ണുവും അതറിയാനായി അവനെ നോക്കി. അനന്തൻ ഉണ്ടായതൊക്കെ പറഞ്ഞു. """അവൾക്ക് താങ്ങാൻ ആയിട്ടുണ്ടാവില്ല. പ്രേതീക്ഷിച്ചു കാണില്ലല്ലോ...? കുട്ടൻ പറഞ്ഞു. ""എന്നോട് ദേഷ്യമായിരുമോടാ അവൾക്ക്...? ഇതൊക്കെ മറച്ചു വച്ചതിൽ...! """നീ ടെൻഷൻ ആവണ്ട. പെട്ടെന്ന് കണ്ടതിന്റെ ഷോക്കാ... അവൾക്ക് ഉൾകൊള്ളാൻ സമയം എടുക്കും. പെട്ടെന്ന് ഷർട്ടിൽ രക്തം കണ്ടപ്പോൾ പേടിച്ചതാവും. വിഷ്ണുവും കൂട്ടിച്ചേർത്തു. അനന്തനും അവന്റെ വാക്കുകളിൽ ആശ്വാസം തോന്നി. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

എല്ലാവരും വീട്ടിലേക്കെത്തി. കുട്ടൻ കൂടെ വരാൻ നിന്നെങ്കിലും അഭിയും അച്ഛനും ഒക്കെ ഉള്ളതുകൊണ്ട് അവനോട് പൊയ്ക്കോളാൻ പറഞ്ഞു. നാളെ വരാമെന്ന് പറഞ്ഞ് അവൻ വീട്ടിലേക്ക് പോയി. """അമ്മേ... ഭദ്ര...? വിഷ്ണുവും അഭിയും ചേർന്ന് അനന്തനെ വീടിന്റെ അകത്തേക്ക് കൊണ്ട് വന്നതും ആദ്യം അവൻ തിരക്കിയത് ഭദ്രയെപറ്റിയായിരുന്നു. ""ബോധം വന്നിരുന്നു... ക്ഷീണം കാരണം മയക്കത്തിലാ.. ബി പി കുറഞ്ഞതാവും. ജയമ്മ അനന്തനോടായി പറഞ്ഞു. അഭിയും വിഷ്ണുവും അനന്തനെ താങ്ങി സോഫയിലേക്കിരുത്തി. ജയമ്മ അവന് കുടിക്കാൻ വെള്ളം കൊടുത്തു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 """അപ്പുവേട്ട....! ഭദ്ര മയക്കത്തിൽ നിന്നും ഞെട്ടി ഉണർന്നു. അവൾ കിതയ്ക്കുന്നുണ്ടായിരുന്നു. """ഭദ്രേച്ചീ... ഒന്നൂല്ലാ... അനന്തേട്ടന് ഒന്നും പറ്റിയില്ല. ""എന്റെ അപ്പുവേട്ടൻ എവിടെ..? എനിക്ക്.. എനിക്ക് കാണണം... ""'ചേച്ചി ഇവിടെ ഇരിക്ക്.... നമുക്ക് കുറച്ച് കഴിഞ്ഞ് അനന്തേട്ടനെ ഇങ്ങോട്ട് വിളിക്കാം. """ഇല്ല ലച്ചു നിക്ക് ഇപ്പോ കാണണം അപ്പുവേട്ടനെ...! ഒഴുകിയറങ്ങുന്ന കണ്ണുനീരിനെ തുടയ്ക്കാൻ പോലും മറന്നവൾ വാശിപിടിച്ചു. കരയാൻ പോലുമുള്ള ത്രാണി അവൾക്കുണ്ടായിരുന്നില്ല... ലച്ചുവിനോട് ദയനീയമായി അവൾ കരഞ്ഞുകൊണ്ടിരുന്നു. ആ പെണ്ണിന് മുന്നിലപ്പോൾ തന്റെ പ്രാണനായവന്റെ മുഖം മാത്രമേ ഉണ്ടായിരുന്നുള്ളൂ... ആനന്തന്റെ...! ......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story