അനന്തഭദ്രം: ഭാഗം 82

anantha badhram

എഴുത്തുകാരി: മയിൽപീലി

ഒഴുകിയറങ്ങുന്ന കണ്ണുനീരിനെ തുടയ്ക്കാൻ പോലും മറന്നവൾ വാശിപിടിച്ചു. കരയാൻ പോലുമുള്ള ത്രാണി അവൾക്കുണ്ടായിരുന്നില്ല... ലച്ചുവിനോട് ദയനീയമായി അവൾ കരഞ്ഞുകൊണ്ടിരുന്നു. ആ പെണ്ണിന് മുന്നിലപ്പോൾ തന്റെ പ്രാണനായവന്റെ മുഖം മാത്രമേ ഉണ്ടായിരുന്നുള്ളൂ... ആനന്തന്റെ...! 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 """അനന്തേട്ടാ... ഹാളിലെ സോഫയിൽ ഇരിക്കുന്ന അനന്തനെ ലച്ചു വിളിച്ചു. """എന്താ ലച്ചു...? ലച്ചുവിന്റെ മുഖം കണ്ട് ദേവു ചോദിച്ചു. """ഭദ്രേച്ചി ഉണർന്നു... അനന്തേട്ടനെ കാണണം എന്ന് പറഞ്ഞ് വാശി പിടിക്കുന്നുണ്ട്. ഞാൻ എന്ത് പറഞ്ഞിട്ടും കേൾക്കുന്നില്ല. ""ഞാൻ... ഞാൻ വരാം... അനന്തൻ മെല്ലെ എഴുന്നേറ്റു. അഭി അവനെ ഭദ്ര കിടക്കുന്ന മുറി വരെ ആക്കി. അവരുടെ സങ്കടങ്ങൾ അവർതന്നെ പറഞ്ഞ് തീർക്കട്ടെ എന്നുകരുതി ആരും അവിടേക്ക് പോയില്ല... കാൽപെരുമാറ്റം കേട്ട് ഭദ്ര തല ഉയർത്തി നോക്കിയതും അനന്തനെ കണ്ട് പെയ്യാൻ വെമ്പി നിൽക്കുന്ന കാർമേഘം പോലെയവൾ വിതുമ്പി...! """അപ്പുവേട്ടാ.... ആദ്യം ചെറു മഴ പോലെ വിതുമ്പിയവൾ അനന്തനിലേക്ക് അണഞ്ഞു കൊണ്ട് ആർത്തലച്ച് പെയ്തിരുന്നു... """ഭദ്രേ...! ഏങ്ങലിടിച്ചു കരയുന്നവളുടെ മുഖം നെഞ്ചിൽ നിന്നും ഉയർത്താൻ അനന്തൻ ശ്രമിച്ചുകൊണ്ടിരുന്നു.

അടരാൻ കഴിയില്ലെന്ന പോലെ ഭദ്ര അനന്തന്റെ ഷർട്ടിൽ അള്ളി പിടിച്ച് മുഖം അമർത്തി നിന്നു. "" ഭദ്രേ... മോളേ... എന്നെ നോക്ക്... ഞാൻ പറയുന്നത് ഒ.. ആഹ്. മുറിവിൽ ഒരു കൊളുത്തി വലി അനുഭവപ്പെട്ടതും അനന്തൻ അറിയാതെ കരഞ്ഞുപോയി. അവന്റെ ആ ഒരൊറ്റ നിലവിളിയിൽ ഭദ്ര അവനിൽ നിന്നും പിടഞ്ഞു മാറി. മുറിവിൽ ഒരു കൈ ചേർത്ത് നിൽക്കുന്നവനെ കണ്ട് ഭദ്ര പതറിപ്പോയി.. """വാ അപ്പുവേട്ടാ... ഇവിടെ ഇ.. ഇരിക്ക്. സ്വബോധം വന്ന കണക്ക് ഭദ്ര അവനെ മെല്ലെ പിടിച്ച് കട്ടിലിൽ ഇരുത്തി. """വേദനിക്കുന്നുണ്ടോ അപ്പുവേട്ടാ... നല്ല നോവുന്നുണ്ടോ... ഞാൻ... ഞാൻ കാരണം അല്ലേ എന്റെ... എന്റെ അപ്പുവേട്ടൻ ഇങ്ങനെ... സമനില തെറ്റിയ കാണക്ക് ഭദ്ര പുലമ്പി കൊണ്ടിരുന്നു. അപ്പോഴും കണ്ണുനീർ ഇടതടവില്ലാതെ കവിളിലൂടെ ഒലിച്ചിറങ്ങി. """ഇല്ലടാ... ഒന്നുമില്ല... നോക്ക് സ്റ്റിച്ച് ഒന്ന് പൊട്ടിയതാ... വേറെ ഒന്നുമില്ല... കരയല്ലേ... അവളുടെ കവിളിൽ കൈ ചേർത്ത് അനന്തൻ തള്ള വിരലാൽ ഒഴുകിയിറങ്ങുന്ന കണ്ണുനീരിനെ തുടച്ചുകൊണ്ട് പറഞ്ഞു. അവളുടെ കണ്ണുനീര് അവന്റെ ഹൃദയത്തെ അത്രമാത്രം ചുറ്റുപൊള്ളിച്ചിരുന്നു...! """വേണ്ടാ... പെട്ടെന്ന് ഭദ്ര അവന്റെ കൈ തട്ടി മാറ്റി. """ഭദ്രേ... ""

എന്നോട്... എന്നോട് മറച്ചു വ.. വച്ചില്ലേ... ഒരു.. ഒരു വാക്ക് എന്നോട്... പ... പറഞ്ഞില്ലല്ലോ... ഞാ... ഞാൻ ആരുമല്ലല്ലോ... എനിക്ക്... എനിക്ക്... നോവുന്നത് അ.. അറിയില്ലലോ... """ഞാൻ പറയട്ടേ... """വേണ്ടാ... എന്റെ... എന്റെ ജീവനാ ഒരുനിമിഷം ഇല്ലാണ്ടായത്... മുറിവ് അവിടെയാണെങ്കിലും നൊന്തത് എനിക്കാ... എനിക്ക് വേറെ ആരുലാ അപ്പുവേട്ടാ... എന്റെ.. പ്രാണനാ.. നിങ്ങൾ... അപ്പുവേട്ടൻ ഇല്ലെങ്കിൽ... ഞാൻ... ഞാൻ പിന്നെ ഉണ്ടാവില്ലാന്ന് അരിഞ്ഞും ...എന്നിട്ടും... എന്നോട്... പറഞ്ഞില്ലല്ലോ ... പൊയ്ക്കോ... ഭദ്ര അനന്തന്റെ കൈകൾ തട്ടിയെറിഞ്ഞു കൊണ്ടിരുന്നു... ഉള്ളിൽ അടക്കി വച്ചിരുന്ന നൊമ്പരമെല്ലാം അണപ്പൊട്ടി ഒഴുകി. അഴിഞ്ഞുല മുടിയും.. കരഞ്ഞു വീർത്ത മുഖവുമായി ഇരിക്കുന്ന അവളെ കണ്ട് അനന്തന്റെ ഉള്ളം വിങ്ങി. അവളുടെ ആശ്വാസവും മരുന്നും താനാണെന്ന ഉത്തമ ബോധ്യത്താൽ വാശിപോലെ കൈകൾ തട്ടി എറിയുന്നവളുടെ കൈകൾ അനന്തൻ കൂട്ടിപ്പിടിച്ച് അവളെ ഇട നെഞ്ചിലേക്ക് അണച്ചു പിടിച്ചു. തളർന്ന ആ പെണ്ണിന് അവന്റെ നെഞ്ചിലെ ചൂട് അപ്പോൾ ആവശ്യമായിരുന്നു... തന്റെ സങ്കടങ്ങളും സന്തോഷങ്ങളും ഇറക്കി വയ്ക്കുന്നിടം...! ആ നെഞ്ചിലേക്ക് അവൾ പെയ്തൊഴിഞ്ഞു. ആ നേരം ഉടുക്ക് കൊട്ടുന്ന കണക്ക് അനന്തന്റെ ഹൃദയം മിടിച്ചുകൊണ്ടിരുന്നു. """

എന്റെ പെണ്ണിനോടുള്ള ഇഷ്ട്ടം കൊണ്ടാ... മറച്ചു വച്ചത്... നീ അറിഞ്ഞാൽ നിന്നെ അത് എന്ത് മാത്രം നോവിക്കുമെന്ന് അറിയുന്നത് കൊണ്ടാ പറയാതെ ഇരുന്നത്... ഏറെ നേരത്തെ മൗനത്തിന് ശേഷം അവളുടെ എങ്ങലടി ഒന്നടങ്ങിയെന്ന് തോന്നിയതും അവളുടെ തലയിൽ തഴുകികൊണ്ട് അനന്തൻ പറഞ്ഞു. """അതിന്... ഒറ്റയ്ക്ക് ഈ വേദന ഒക്കെയും സഹിക്കണമായിരുന്നോ...? അപ്പോഴത്തേക്കാളും വേദനയല്ലേ എനിക്കിപ്പോ...! ലച്ചു ഒക്കെയും പറഞ്ഞു. അപ്പുവേട്ടൻ അഗ്നി സാക്ഷിയായി ഈ താലി എന്റെ കഴുത്തിൽ ചാർത്തിയത് സന്തോഷവും സങ്കടവും ഇരുവരും പകുത്തെടുക്കും എന്ന് പറഞ്ഞ് അല്ലേ...? എന്നിട്ട് സങ്കടം മാത്രം എന്തേ എന്നിൽ നിന്ന് മറച്ചത്...? സന്തോഷത്തിൽ അവകാശം ഉള്ളപോലെ ഇതിലും ഇല്ലെ..? എല്ലാരോടും പറഞ്ഞിട്ട് ഞാൻ..ഞാൻ മാത്രം പൊട്ടത്തി... എന്നോടല്ലാതെ വേറെ ആരോടാ അപ്പുവേട്ടൻ പറയണ്ടേ...ഏഹ്ഹ്..? എന്റെ നെഞ്ചുരുകിയത് അറിഞ്ഞോ...? നെഞ്ചിൽ നിന്നും മുഖം ഉയർത്താതെ തന്നെ ഭദ്ര പറഞ്ഞു. """സോറി ടാ... നിനക്ക് വേദനിക്കുമെന്ന് മാത്രമേ ഞാനപ്പോൾ ചിന്തിച്ചുള്ളൂ...

എന്റെ മോള് എന്നോട് ക്ഷമിക്ക്...! അത്രയും പറഞ്ഞവൻ അവളുടെ തലയിൽ ചുണ്ടുകൾ ചേർത്തു... അവന്റെ ആ ചുംബനം മതിയായിരുന്നു അതുവരെ ഉള്ള വേദനയ്ക്ക് ആശ്വാസം കിട്ടാൻ... ഉള്ളിൽ എറിഞ്ഞുകൊണ്ടിരുന്ന നേരിപ്പോടിൽ കുളിർ മഴ പെയ്ത പോലെ പരസ്പരം ഒക്കെയും തുറന്ന് പറഞ്ഞപ്പോൾ ഇരുവരിലും ആശ്വാസം വന്ന് നിറഞ്ഞു. ഏറെ നേരം ഇരുന്നത് കൊണ്ട് അനന്തന് വേദന തോന്നിയപ്പോൾ ഭദ്ര തന്നെ അവനെ ബെഡിൽ കിടത്തി. ഫ്രഷ് ആയി വരാമെന്ന് പറഞ്ഞവൾ വാഷ് റൂമിലേക്ക് പോയി. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 """കെട്ടിയോനും കെട്യോളും കൂടി ഈ വീട് വെള്ളത്തിൽ മുക്കുവോ...? അനന്തന്റെ അരുകിൽ വന്ന് വിഷ്ണു കളിയായി ചോദിച്ചതും അനന്തൻ അവനെ ഉറ്റു നോക്കി. """അല്ല രണ്ടാളും മത്സരം വച്ച് കരച്ചിൽ അല്ലായിരുന്നോ...? ""പോടാ... അവളെ ഒന്ന് സമാധാനിപ്പിക്കാൻ ഞാൻ പെട്ട പാട് എനിക്കേ അറിയൂ.. """എന്നിട്ട് എന്തായി പാകീസ്ഥാനും ഇന്ത്യയും സന്ധിയിൽ എത്തിയോ...? """"ഹ്മ്മ് ഒരുവിധം... അവളുടെ കരച്ചിലാടാ എനിക്ക് സഹിക്കാൻ പറ്റാത്തത്. """" എന്തായാലും എല്ലാം കലങ്ങി തെളിഞ്ഞല്ലോ.. അത് മതി.. """രണ്ടാളും കൂടെ എന്താ പറയുന്നേ...? """ബാത്‌റൂമിൽ നിന്നും ഇറങ്ങി വന്ന ഭദ്ര വിഷ്ണുവിനെ നോക്കി ചോദിച്ചു. ""ഹേയ് ഞങ്ങൾ ഇങ്ങനെ ഓരോന്ന്..

"""ഹ്മ്മ് ഏട്ടനും നല്ല ആളാ.. നാഴികയ്ക്ക് നൽപ്പത് വട്ടം പെങ്ങളാ പെങ്ങളാ എന്ന് പറഞ്ഞിട്ട് ഒരു വാക്ക് എന്നോട് പറഞ്ഞോ...? """അത് പിന്നെ... ക്ഷമിക്കടി... ദേ ഈ തെണ്ടി കാരണാ... """ഓഹ് നാറി അവസരത്തിനൊത്ത് കളം മാറ്റി ചവിട്ടുന്നോ... അനന്തൻ വിഷ്ണുവിനോടായി അടക്കം പറഞ്ഞു. ""എന്താ അപ്പുവേട്ടാ... ഇനിയും ഞാൻ അറിയാത്തത് വല്ലതും ഉണ്ടോ...? ""ഏയ്... ഒന്നൂല്ല... ഞാൻ അവനോട് വെറുതേ.. ""ഹ്മ്മ്.... ഭദ്ര ഇരുവരെയും കൂർപ്പിച്ചു നോക്കികൊണ്ട്‌ അർത്ഥഗർഭമായി മൂളി. ""എന്നാ നിങ്ങള് കിടന്നോ... ഞാൻ പോവാ.. വിഷ്ണു അതും പറഞ്ഞ് മുറിവിട്ട് പോയി. അവൻ പോയതും വാതിലടച്ച് ഭദ്ര അനന്തനരുകിൽ വന്നിരുന്നു. """വേദനയുണ്ടോ അപ്പുവേട്ടാ...? """സ്റ്റിച്ച് വിട്ട ഒരു വേദനയേ ഉള്ളൂ.. """"ഞാൻ കാരണം അല്ലേ മുറിവ് താങ്ങിയത്..? ഭദ്രയുടെ മുഖം വാടി. """ഇങ്ങു വന്നേ... അനന്തൻ അവളുടെ മുഖം കണ്ട് അവളെ വലിച്ച് അവനിലേക്ക് ചേർത്തു. """നോക്ക് പെണ്ണേ... ഇതിപ്പോ നീ കാരണം ഒന്നുമല്ല... സ്റ്റിച്ച് ഉള്ള കാര്യം ഞാനല്ലേ ഓർക്കണ്ടേ..? ഹാ അത് മറന്ന് പൊണ്ടാട്ടിയോട് റൊമാൻസിക്കാൻ പോയാൽ ഇങ്ങനെ ഇരിക്കും...! അവന്റെ മുറുവിൽ മെല്ലെ തഴുകി കിടന്ന ഭദ്ര ചുണ്ട് പുളുത്തി അവനെ നോക്കി... """വേണമെങ്കിൽ മുടങ്ങിപ്പോയ ഉമ്മ പൂർത്തീകരിക്കാം...! അനന്തൻ അവളെ പാളി നോക്കികൊണ്ട് പറഞ്ഞതും ഭദ്ര അവന്റെ നെഞ്ചിൽ ചെറുതായി കുത്തി. അനന്തൻ പൊട്ടിച്ചിരിച്ചു. ഭദ്രയെ ഒന്നുകൂടി നെഞ്ചിലേക്ക് ചേർത്ത് കിടത്തി. അവന്റെ പ്രണയച്ചൂടിൽ മുങ്ങി അവളും മയക്കത്തിലേക്ക് വീണു......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story