അനന്തഭദ്രം: ഭാഗം 83

anantha badhram

എഴുത്തുകാരി: മയിൽപീലി

"""വേണമെങ്കിൽ മുടങ്ങിപ്പോയ ഉമ്മ പൂർത്തീകരിക്കാം...! അനന്തൻ അവളെ പാളി നോക്കികൊണ്ട് പറഞ്ഞതും ഭദ്ര അവന്റെ നെഞ്ചിൽ ചെറുതായി കുത്തി. അനന്തൻ പൊട്ടിച്ചിരിച്ചു. ഭദ്രയെ ഒന്നുകൂടി നെഞ്ചിലേക്ക് ചേർത്ത് കിടത്തി. അവന്റെ പ്രണയച്ചൂടിൽ മുങ്ങി അവളും മയക്കത്തിലേക്ക് വീണു... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 പിന്നീടുള്ള ദിവസങ്ങളിലെല്ലാം അനന്തന്റെ പിന്നിൽ നിന്നും മാറാതെ ഭദ്ര അവനെ പരിചരിച്ചുകൊണ്ടിരുന്നു. ഇടയ്ക്കിടെ അനന്തന്റെ കുസൃതികളും തുടർന്നു. കുറച്ച് ദിവസങ്ങൾ അങ്ങനെ കടന്നുപോയി. ഇന്ന് അനന്തനും ഭദ്രയും മുത്തശ്ശിയും വീട്ടിലേക്ക് പോകുവാണ്. വിഷ്ണുവും കുടുംബവും അവരെ ഇവിടെ തന്നെ നിൽക്കാൻ കുറേ നിർബന്ധിച്ചെങ്കിലും അനന്തന്റെ വാശി കാരണം പിന്നീട് സമ്മതിക്കേണ്ടിവന്നു. വിഷ്ണു തന്നെ അവരെ കൊണ്ടാക്കാൻ പോയി. തിരികെ റൂമിൽ വന്ന് ഷർട്ട്‌ മാറാൻ നേരത്താണ് വിഷ്ണു ബാത്‌റൂമിൽ ഒരു ശബ്ദം കേട്ടത്. പകുതി ഊരിയ ഷർട്ടുമായി അവൻ ബാത്റൂം തുറന്ന് നോക്കിയതും ഒരുത്തി എന്തോ കാര്യമായി തിരയുകയാണ്.. വേറെ ആരുമല്ല നമ്മുടെ ദേവു...

തിരഞ്ഞത് കിട്ടാത്ത സങ്കടത്തിൽ നഖവും കടിച്ച് തിരിഞ്ഞ ദേവു പെട്ടെന്ന് അവിടെ വിഷ്ണുവിനെ കണ്ടോന്ന് ഞെട്ടി. ഒരു കൈ വാതിലിൽ പിടിച്ച് കൊണ്ട് നിൽക്കുന്നവനെ കണ്ട് ആദ്യം പരിഭ്രമിച്ചെങ്കിലും പിന്നീട് അവൾ അതിന് പുച്ഛിച്ച് നിന്നു. """നീ എന്താ ഇവിടെ..? """ഞാനൊരു ക്യാമറ വയ്ക്കാൻ വന്നതാ നിങ്ങളുടെ കുളിസീൻ എടുക്കാൻ. 😏😏 ""നീ ആയതുകൊണ്ട് പറയാൻ പറ്റില്ല. """പിന്നേ കണ്ടാലും മതി.. അങ്ങനെ ആണെങ്കിൽ ഏതെങ്കിലും നല്ല ചെക്കന്മാരുടെ ബാത്‌റൂമിൽ വയ്ക്കില്ലേ ഞാൻ..! അവൾ പറഞ്ഞുതീർന്നതും വിഷ്ണു കാറ്റ് പോലെ അവൾക്കരുകിൽ എത്തിയിരുന്നു. ദേവു ഭിത്തിയോട് ഒട്ടി നിന്നു. """എന്താടി എനിക്ക് ഒരു കുഴപ്പം. ഞാൻ നല്ല ചെക്കൻ അല്ലേ.? """ആവോ എനിക്ക് എങ്ങനെ അറിയും.. """ഞാൻ തെളിയിച്ച് തരണോ..? അത് കേട്ടതും ദേവു കണ്ണും മിഴിച്ച് അവനെ നോക്കി. """മാറങ്ങോട്ട് തെളിയിക്കാൻ വന്നേക്കുന്നു. അതുവരെ അവന്റെ നിഴൽ കണ്ടാൽ പിന്നിൽ നിന്നും മാറാത്തവൾ ഉള്ള ധൈര്യം സംഭരിച്ച് അവനെ തള്ളി മാറ്റാൻ നോക്കി. """അതൊക്കെ മാറാം പക്ഷെ നീ ഇവിടെ എന്തെടുക്കുവായിരുന്നെന്ന് ആദ്യം പറയ്... അത്രമേൽ നേർത്ത ശബ്ദത്തിൽ അവൻ ചോദിച്ചതും ദേവു മിഴികൾ ചലിക്കാത്ത പോലെ അവനെ നോക്കി. മുഖത്ത് അവന്റെ ചുടു നിശ്വാസം പതിക്കുന്നുണ്ടായിരുന്നു...!

""ഞാൻ.. നോക്കാൻ.. എടുക്കാൻ.. ""എന്താ എന്താ...? """എന്റെ ക്ലിപ്പ് എടുക്കാൻ.. ""ക്ലിപ്പോ..? """ആഹ് ലച്ചുവിന് മുടികുത്താൻ കൊടുത്തതാ അവള് ഈ ബാത്‌റൂമിൽ കുളിക്കാൻ വന്നപ്പോൾ ഇവിടെ വച്ച് മറന്നു. സൗമ്യമായി ദേവു പറഞ്ഞു. """ഹ്മ്മ്... ഒന്നമർത്തി മൂളി വിഷ്ണു വിട്ടു നിന്നു. ദേവു പെട്ടെന്ന് ബാത്‌റൂമിൽ നിന്നിറങ്ങി. """അതേ... ബാത്‌റൂമിൽ നിന്നിറങ്ങി ഒന്ന് തിരിഞ്ഞു നിന്നിട്ട് ദേവു അവനെ വിളിച്ചു. വിഷ്ണു എന്തേ ന്നുള്ള ഭാവത്തിൽ അവളെ നോക്കി... """ഇങ്ങനെ ഷർട്ടും തുറന്നിട്ട്‌ നിന്നിട്ട് ഞാൻ കേറി പീഡിപ്പിച്ചെന്ന് പരാതി പറയല്ലേ... അതും പറഞ്ഞ് ദേവു ഓടി. വിഷ്ണു അവളുടെ ഡയലോഗും കേട്ട് വായും തുറന്ന് നിന്നു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 വൈകിട്ട് വിഷ്ണു റൂമിൽ നിന്നും താഴെ വരുമ്പോൾ കാണുന്നത് സോഫയിൽ ഇരുന്ന് തല്ല് കൂടുന്ന ദേവുവിനെയും അഭിയേയും ആണ്. അഭിയുടെ കൈക്കുള്ളിൽ ഇരിക്കുവാണ് ദേവുവിന്റെ കഴുത്ത്‌. എന്തോ അവനോട് ദേവു അങ്ങനെ ചേർന്നിരിക്കുന്നത് കണ്ട് വിഷ്ണുവിന് ഉള്ളിൽ വല്ലാത്ത ഒരു ദേഷ്യം വന്നു. അവൻ അവിടെ വന്നിരുന്നിട്ടും രണ്ടു പേരും തല്ല് കൂടുന്നത് നിർത്തിയില്ല.

അഭിയുടെ കൈയിലുള്ള എന്തോ തട്ടിപ്പറിക്കാൻ നോക്കുന്ന തിരക്കിലാണ് ദേവു. അവൾക്കാണെങ്കിൽ എത്തുന്നുമില്ല. അപ്പോഴാണ് ലച്ചു ചായയും കൊണ്ട് വന്നത്. """ഓ ഇതുവരെ നിർത്താറായില്ലേ രണ്ടെണ്ണത്തിനും. """ ഹോ ഈ കുരുപ്പിന് ഒടുക്കത്തെ സ്റ്റാമിനയാണടി...! അഭി ശ്വാസം വലിച്ച് വിട്ടുകൊണ്ട് പറഞ്ഞു. കുട്ടൻ അന്നേരം അങ്ങോട്ടേക്ക് വന്നു. അവനെ കണ്ടതും ലച്ചു അവനും കൂടി ചായ എടുക്കാൻ പോയി. ""എന്താടാ ഇവിടെ ബഹളം. """ഹരിയേട്ടാ.. എനിക്ക് ആ കീ ചെയിൻ തരാൻ പറ.. """എന്തോന്നാടാ.. ഇത് നീയും കുഞ്ഞുങ്ങളെ പോലെ.. ദേവു ചുണ്ട് പുളുത്തി നിന്നു. ""സാരമില്ല ഏട്ടൻ നിനക്ക് വേറെ വാങ്ങിത്തരാം ട്ടോ.. കുട്ടൻ വാത്സല്യത്തോടെ അവളുടെ തലയിൽ തഴുകി. അത് കേട്ട് ദേവു അഭിയെ കൊഞ്ഞനം കുത്തി.അത് അടുത്ത വഴക്കിന് തുടക്കമായി. അഭി ദേവുവിന് കൊണ്ട് വച്ച ചായ കൂടെ എടുത്ത് കുടിച്ചതും ദേവു അവനെ അടിക്കാനും മാന്താനും തുടങ്ങി. വിഷ്ണുവിന് ഒക്കെ കണ്ട് വല്ലാതെ പൊസ്സസിവനെസ്സ് തോന്നാൻ തുടങ്ങി. ""വിഷ്ണു വീടിന്റ പണിക്ക് കുറച്ച് സാധനങ്ങൾ എടുക്കാൻ ഉണ്ട്.

കുട്ടന്റെ ശബ്ദമാണ് അവനെ അവരെ ശ്രദ്ധിക്കുന്നതിൽ നിന്ന് തിരികെ കൊണ്ട് വന്നത്. """ഹാ.. എവിടുന്നാടാ എടുക്കുന്നേ...? """ഷഫീഖിന്റെ ഷോപ്പിൽ പറഞ്ഞിട്ടുണ്ടെടാ നീയും വാ... ഇതിനിടയ്ക്ക് ലച്ചു അവന് ചായ കൊടുത്തു. "" ഒന്ന് നിർത്തുമോ.! വിഷ്ണുവിന്റെ ഒച്ച ഉയർന്നതും രണ്ടും പെട്ടെന്ന് സൈലന്റ് ആയി. അവന് ദേഷ്യം വരുന്നത് അഭിയും ദേവുവും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. സൈലന്റ് അയവർ പിന്നെയും അടി കണ്ടിന്യൂ ചെയ്തു. വിഷ്ണു അത് കണ്ട് പല്ല് കടിച്ചു. ""ഹരീ... വിഷ്ണുവിന്റെ ഒറ്റ വിളിയിൽ കുട്ടന്റെ വായിലെ ചായ പുറത്തേക്ക് പോയി. """എന്താടാ...! """വാ പോകാം.. ""ഈ ചായ ഒന്ന് കു.. """ചായ ഒക്കെ പോകുന്ന വഴിക്ക് കുടിക്കാം. """ എടാ ഞാൻ ഇത്... """നീ വരാൻ കുട്ടന്റെ കൈയിലെ ചായ പിടിച്ച് വാങ്ങി മേശമേൽ വച്ച് അവനെ അവിടുന്ന് കുത്തിപ്പൊക്കി. ""ഏട്ടാ.. ഹരിയേട്ടൻ ചായ കുടിച്ചോട്ടേ.. ""നീയെ കല്യാണം കഴിഞ്ഞ് കുടിപ്പിച്ചാൽ മതി. വിഷ്ണുവിന്റെ പെട്ടെന്നുള്ള പെരുമാറ്റം കണ്ട് ലച്ചു വായും തുറന്ന് നിന്നു. വിഷ്ണു കുട്ടനെയും വലുച്ചെടുത്തു പോയി. ദേവു അത് കണ്ട് അടക്കി ചിരിച്ചു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

"""ടാ... നീ എന്താ ഇവിടെ നിൽക്കുന്നെ..? രാത്രിയിൽ ബാൽകണിയിൽ നിൽക്കുന്ന അഭിയുടെ അടുത്ത് വന്ന് വിഷ്ണു ചോദിച്ചു. """ഓ വെറുതേ നിൽക്കുവാടാ.. ""ഹ്മ്മ്.. ""എടാ... അതേ.. ""നിനക്ക് എന്തേലും പറയാനുണ്ടോ..? മുട്ടായിടാൻ നിൽക്കുന്ന കോഴിയെ പോലെ തിരിഞ്ഞും പിരിഞ്ഞും നിൽക്കുന്ന വിഷ്ണുവിനെ കണ്ട് അഭി ചോദിച്ചു. """അതില്ലേ... നിനക്ക് ദേവുവിനെ ഇഷ്ടമാണോ..? ""ഓ അപ്പൊ അതാണ് കാര്യം.. ദേവു മോളേ കൊടുത്ത ഡോസ് ഏറ്റടി..! ശരിയാക്കിത്തരാം. അഭി മനസ്സിലോർത്തു. """ഹാ അവള് നല്ല കുട്ടിയല്ലേ.. ആരും ആഗ്രഹിക്കും അവളെപ്പോലെ ഒരു കുറുമ്പിയെ..! ""ഏഹ്.. അപ്പൊ നിനക്ക് ഇഷ്ട്ടം ഉണ്ടോ... """ ഹാ ഇഷ്ടപ്പെട്ടൂടെന്ന് ഇല്ലല്ലോ.... അഭി വിഷ്ണുവിനെ ഇടം കണ്ണിട്ട് നോക്കി. അവന്റെ ഭാവം കണ്ട് അഭിക്ക് ചിരി വരുന്നുണ്ടായിരുന്നു. """ നിനക്ക് പ്രേമം ആണോ.. ""ഇപ്പോ അങ്ങനെ ഒന്നൂല്ലാ... ഇനി ഉണ്ടായാൽ പറയാൻ പറ്റില്ല...! അഭിക്ക് ചിരി സഹിക്കാൻ വയ്യായിരുന്നു. """ഞാൻ എന്നാൽ താഴേക്ക് പോവാണേ.. അതും പറഞ്ഞ് ദേവുവിനോട് പറയാൻ അഭി താഴേക്ക് പോയി.

വിഷ്ണു എന്തോ കളഞ്ഞുപോയ അണ്ണാനെ പോലെ അവിടെ നിന്നു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 """ശ് ശ്.. വിഷ്ണുവിന്റെ മുറിക്കുള്ളിൽ തലയിട്ട് ദേവു വിളിച്ചു... വിഷ്ണു ലാപ്പിൽ എന്തോ വർക്ക് ചെയ്യുവായിരുന്നു. അവൻ അവളെ മൈൻഡ് ചെയ്യാതിരുന്നു. """ഒരാൾ വിളിച്ചാൽ നോക്കിക്കൂടെ... നേരത്തേ ഉള്ള പരിഭവം കാരണം അവൻ മുഖം ഉയർത്തിയില്ല. ദേവു പെട്ടെന്ന് അവന്റെ കൈയ്യിൽ ഇരുന്ന പേപ്പർ തട്ടിപ്പറിച്ചു. """ഡീ.. അതിങ്ങ് തന്നേ... ഇമ്പോരർടന്റ് പേപ്പർ ആണ്. ""അപ്പൊ മിണ്ടാൻ അറിയാം.. ""ഞാനെ എനിക്ക് സൗകര്യം ഉള്ളപ്പോ മിണ്ടും.. നീ അതിങ്ങ് താ.. ""മനസ്സില്ല..! വിഷ്ണു പെട്ടെന്ന് ചാടി എഴുന്നേറ്റ് അത് വാങ്ങാൻ നോക്കി ദേവു കൊടുക്കാതെ പേപ്പർ മട്ടിപിടിച്ചു കളിച്ചു. ഒടുവിൽ വിഷ്ണു അത് അവളിൽ നിന്നും വാങ്ങി. """നോക്കിക്കോ ആ പേപ്പർ ഞാൻ എടുത്ത് വെള്ളത്തിൽ ഇടും. ഹും 😤 ദേഷ്യത്തിൽ പറഞ്ഞ് ദേവു അവിടുന്ന് പോയി. എന്നാൽ ഇതൊക്കെ പുറത്ത് നിന്ന് കേട്ട ഒരാളുടെ ചുണ്ടിൽ ഗൂഢമായ ഒരു ചിരി വിരിഞ്ഞു.......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story