അനന്തഭദ്രം: ഭാഗം 84

anantha badhram

എഴുത്തുകാരി: മയിൽപീലി

ഒടുവിൽ വിഷ്ണു അത് അവളിൽ നിന്നും വാങ്ങി. """നോക്കിക്കോ ആ പേപ്പർ ഞാൻ എടുത്ത് വെള്ളത്തിൽ ഇടും. ഹും 😤 ദേഷ്യത്തിൽ പറഞ്ഞ് ദേവു അവിടുന്ന് പോയി. എന്നാൽ ഇതൊക്കെ പുറത്ത് നിന്ന് കേട്ട ഒരാളുടെ ചുണ്ടിൽ ഗൂഢമായ ഒരു ചിരി വിരിഞ്ഞു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ദിവസങ്ങൾ പിന്നെയും കടന്നുപോയി... """ഭദ്രേ....ഭ.. ഡെയിനിങ് ടേബിളിൽ ഇരുന്ന് കഴിക്കുന്നതിനിടെ അനന്തൻ വിളിക്കാൻ തുടങ്ങിയതും ഭദ്ര ചായയും കൊണ്ട് വന്നിരുന്നു. """മുത്തശ്ശി എഴുന്നേറ്റില്ലേ..? """ഇല്ല... """ഹ്മ്മ്... അനന്തൻ കഴിച്ച് പെട്ടെന്ന് എഴുന്നേറ്റ് കൈ കഴുകി. അപ്പോഴേക്കും ഭദ്ര ടവൽ എടുത്തുകൊണ്ട് അനന്തന്റെ അരുകിൽ എത്തിയിരുന്നു. """എന്താണ് ഇവിടെ കടന്നല് കുത്തിയോ..? കൈ തുടക്കുന്നതിനിടെ വീർത്ത മുഖത്തോടെ നിൽക്കുന്ന ഭദ്രയുടെ കവിളിൽ പിച്ചി വലിച്ചുകൊണ്ട് അനന്തൻ പറഞ്ഞു. ""ഔ ... നിക്ക് നൊന്തു ട്ടോ..! ഹും. ഭദ്ര അപ്പോഴേക്കും മുഖം വെട്ടിച്ച് നിന്നു. """എന്താ എന്റെ കൊച്ചിന്റെ മുഖം ഇപ്പോ പൊട്ടുമല്ലോ...! ""മതി.. ഞാൻ ന്ത്‌ പറഞ്ഞാലും കാര്യമല്ലല്ലോ...! """

എന്റെ പെണ്ണേ നീ പറയുന്നത് കേൾക്കാത്തൊണ്ടല്ലടാ... ഇപ്പൊ തന്നെ രണ്ട് മാസമായി ഷോപ്പിൽ പോയിട്ട്. എല്ലാം ശ്രീരാഗിനെ ഏൽപ്പിച്ചിരുന്നതല്ലേ.. എന്നും അവനെ ബുദ്ദിമുട്ടിക്കാൻ പറ്റുവോ..? ഇപ്പോൾ മുറിവൊക്കെ ഏറെക്കുറേ ഉണങ്ങിയില്ലേ... ഇനിയെങ്കിലും പോയില്ലേൽ ശരിയാകാത്തൊണ്ടാ...! ഭദ്രയുടെ കഴുത്തിലൂടെ കൈയ്യിട്ട് അനന്തൻ പറഞ്ഞു. ഇന്ന് കടയിലേക്ക് പോകണമെന്ന് പറഞ്ഞതിന് ഇന്നലെ മുതൽ പിണക്കമാണ് അവൾ.വയ്യാതെ അനന്തനെ വിടാനുള്ള മടി ആയിരുന്നു. അതിലുപരി അന്നത്തെ പോലെ വീണ്ടും മുറുവിൽ താങ്ങുകയോ മറ്റോ ചെയ്താലോ എന്നുള്ള ഭയവും. """നോക്ക്... ഇങ്ങോട്ട് നോക്ക് പെണ്ണേ.. ഭദ്ര വാടിയ മുഖത്തോടെ അനന്തനെ നോക്കി. """മാറിയില്ലേ പിണക്കം...?? '"നിക്ക് പിണക്കം ഒന്നുല്യാ..! """ആണോ... എന്നാ ദാ ഇവിടെ ഒരു സമ്മാനം തന്നേ...! ""പോ അപ്പുവേട്ടാ അവിടുന്ന്. കവിളിൽ തൊട്ട്കാണിച്ച് അനന്തൻ പറഞ്ഞതും അതുവരെ വാടിയിരുന്ന മുഖം നാണത്താൽ ചുവന്നു. ""ഹാ ഒരെണ്ണം താടി...! """ഞാൻ പോവാ.. ഭദ്ര നടക്കാനാഞ്ഞതും അനന്തൻ പിടിച്ചു വച്ചു.

"""നിനക്ക് നാണം ആണെങ്കിൽ ഞാൻ ഞാൻ എടുത്തോളാം... മീശ പിരിച്ച് കുറുമ്പോടേ അവളുടെ താടിത്തുമ്പ് പിടിച്ച് ഉയർത്തി അനന്തൻ പറഞ്ഞു. ""വേണ്ട ഞാൻ തന്നോളാം.. """ആഹ് എന്നാ വേഗം പോന്നോട്ടെ.. """ഹ്മ്മ്... കണ്ണടയ്ക്ക്.. """ഹ്മ്മ് ശെരി.. ഭദ്ര ആരുകിലേക്ക് മുഖം അടുപ്പിച്ചു. """ശെരിക്ക് അടയ്ക്ക്. കുസൃതി ചിരിയോടെ ഒളിക്കണ്ണിട്ട് നോക്കുന്നവന്റെ നെഞ്ചിലായി കുത്തി അവൾ പറഞ്ഞു. അനന്തൻ ചിരി കടിച്ച് പിടിച്ച് അല്പം കുനിഞ്ഞ് അവൾക്ക് നേരയായി നിന്നു. ഭദ്ര ഒന്ന് മടിച്ചുകൊണ്ട് കൊണ്ട് അവന്റെ മുഖം പിടിച്ച് ആ നുണക്കുഴി കവിളിൽ ചുണ്ടമർത്തി. """അയ്യേ... ഇതെന്ത് ഉമ്മയാ... കവിളിലോ.... """പിന്നേ...? ""എനിക്കേ ദേ ഇവിടെ മതി. ചുണ്ടിൽ വിരലുകൊണ്ട് ഒന്ന് തൊട്ട് കാണിച്ചുകൊണ്ട് പറഞ്ഞതും വീണ്ടും ഭദ്രയുടെ കവിലുകളിൽ രക്തം ഇരച്ചു കയറി. """പോയേ അപ്പുവേട്ടാ... """പോണോ..? അനന്തൻ അവളിലേക്ക് അടുത്തു. ഭദ്ര ചുമരിൽ തൊട്ട് നിന്നതും അനന്തൻ അവളിലേക്ക് ചുണ്ടുകൾ ചേർക്കാൻ ഒരുങ്ങി... ഭദ്രയും അത് സ്വീകരിക്കാനായി കണ്ണുകൾ അടച്ചു.

"""നിന്റെ നൂപുര മർമ്മരം... അപ്പോഴേക്കും ഫോൺ റിങ് ചെയ്തതും അനന്തൻ പല്ല് കടിച്ചു. (റൊമാൻസ് ഒളിഞ്ഞു നോക്കാൻ വന്നവർ എവിടെ?? 🤭🤭😜) """ദാ ഞാൻ എത്തിയടാ... അതും പറഞ്ഞ് അനന്തൻ ഫോൺ വച്ചു. ഇവൻ ഞാൻ ഒന്ന് ജീവിക്കാൻ സമ്മതിക്കില്ല. അനന്തൻ പറഞ്ഞുകൊണ്ട് ഭദ്രയെ നോക്കി. ""മതി മതി ഞാൻ പോവാ.. വീണ്ടും അവളിലേക്ക് അടുത്തതും ഭദ്ര അവനെ തള്ളി മാറ്റി പോയി.. ""ഹോ ദേവു പറഞ്ഞപോലെ ഇനി എന്നാവോ എന്റെ മാവ് പൂക്കുന്നത്.. ഇപ്പോഴും മര്യാദയ്ക്ക് ഉമ്മ കൂടി കിട്ടണില്ല. ഭദ്ര പോയ വഴിയേ നോക്കി അനന്തൻ വിളിച്ചു പറഞ്ഞു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 """ശേ ഇതെവിടെപോയി... കാണുന്നില്ലല്ലോ..! ""ഹ്മ്മ്.. കടുവ എന്താണാവോ അരിച്ചു പെറുക്കുന്നത്.. വിഷ്ണുവിന്റെ മുറിക്ക് മുന്നിലൂടെ ചാടിത്തുള്ളി പോയ ദേവു അവൻ എന്തോ തിരയുന്നത് കണ്ട് അങ്ങോട്ടേക്ക് നോക്കി ആത്മഗതം പറഞ്ഞു. """എന്താ സേട്ടാ... തിരക്കിലാണല്ലോ.. കൈ പുറകിൽ കെട്ടി ദേവു അവനോട് ചോദിച്ചു. എന്നാലവൻ അവളെ ഒന്ന് നോക്കി അതൊന്നും ശ്രദ്ധിക്കാതെ തിരച്ചിൽ തുടർന്നു. ""ഹാ പറയെന്നേ...!

""നീ ഒന്ന് മിണ്ടാണ്ട് പോകുന്നുണ്ടോ... വെറുതേ മനുഷ്യനെ ശല്യം ചെയ്യാൻ...! """ഓ നമ്മളില്ലേ...! പെട്ടന്ന് വിഷ്ണു ദേഷ്യത്തിൽ മുറിക്ക് പുറത്തേക്ക് ഇറങ്ങിപോയി. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 കുറച്ചു നേരം ഫോണിൽ ആരോടോ സംസാരിച്ചതിന് ശേഷം അടുക്കളയിലേക്കാണവൻ പോയത്. അവിടെ ചെന്ന് ഒരു ഗ്ലാസ്‌ വെള്ളം എടുത്ത് കുടിച്ചു.. ഗ്ലാസ് തിരികെ വച്ച് തിരിഞ്ഞതും അടുപ്പിന്റെ അരുകിൽ പേപ്പേഴ്സ് കിടക്കുന്നത് കണ്ട് അവനത്തെടുത് നിവർത്തി നോക്കി.. മൂന്ന് ദിവസം ഉറക്കുളച്ച് തീർത്ത പ്രൊജക്റ്റ് ഫയലിലെ പേപ്പേഴ്സ്..! """നോക്കിക്കോ ആ പേപ്പർ ഞാൻ എടുത്ത് വെള്ളത്തിൽ ഇടും. ഹും 😤 ആകെ അഴുക്ക് പുരണ്ട് എന്തോ അത് വച്ച് തുടച്ചപോലെ ഉള്ള ആ പേപ്പർ കണ്ടതും ദേവു പറഞ്ഞ വാക്കുകൾ ആണ് അവന് ഓർമ്മ വന്നത്.അവൻ വേഗത്തിൽ അതുമായി ഹാളിലേക്ക് നടന്നു. """ദീക്ഷിത...! ആ വീടിന്റെ ചുമരുകൾ കുലുങ്ങും വിധം വിഷ്ണുവിന്റെ ശബ്ദം അവിടെ മുഴങ്ങി. ""എന്താ വിച്ചു...? അഭി ഒഴികെ അവിടെയുള്ള എല്ലാവരും അവന്റെ അലർച്ച കേട്ട് ഹാളിൽ വന്നിരുന്നു. അമ്മ ചോദിച്ചിട്ടും ഒന്നും മിണ്ടാതെ മുഷ്ടി ചുരുട്ടി ചുണ്ടോട് ചേർത്ത് കണ്ണടച്ചവൻ നിന്നു. ദേവു പെട്ടെന്ന് താഴേക്ക് ഇറങ്ങി വന്നു. അവൾ മനസ്സിലാവാത്ത പോലെ സ്റ്റെയറിനടുത്ത് തന്നെ നിന്നു.

വിഷ്ണുവിന്റെ ആ ഭാവം കണ്ട് അവളിൽ എന്തോ ഭയം നിറഞ്ഞു. അവളെ കണ്ടതും സർവ്വ നിയന്ത്രണവും വിട്ട് അവൾക്കരുകിലേക്ക് കാതുപോലെ പാഞ്ഞു ചെന്ന് അവളുടെ കവിളിൽ ആഞ്ഞടിച്ചു. ദേവുവിന് കവിള് പറഞ്ഞ് പോകുന്നത് പോലെ തോന്നി... അടികൊണ്ട കവിളിൽ കൈ വച്ച് ദേവു നിറഞ്ഞ കണ്ണോടെ വിഷ്ണുവിനെ അന്തിച്ചു നോക്കി. ചുറ്റും ഉള്ളവരെല്ലാം അത് പ്രതീക്ഷിക്കാത്തത് ആയതുപോലെ അവന്റെ പ്രവർത്തിയിൽ വായിൽ കൈ വച്ച് നിന്നു പോയി... """വിച്ചൂ...! അമ്മ അവനെ ദേഷ്യത്തിൽ വിളിച്ചു. എന്നാൽ അതൊന്നും അവനപ്പോൾ കേൾക്കുന്നുണ്ടായിരുന്നില്ല. """എന്താടി ഇത്...? കൈയിലെ പേപ്പർ ഉയർത്തി കാണിച്ച് അവൻ കത്തുന്ന കണ്ണോടെ അവളോട് ചോദിച്ചു. """പറഞ്ഞതുപോലെ ചെയ്യുമെന്ന് ഞാൻ കരുതിയില്ലെടി... Revenge എടുക്കാൻ നീ ഇത്രയ്ക്കും തരം താഴുമെന്ന് കരുതിയില്ല...! എന്റെ വിയർപ്പിന്റെ വിലയാടി നീ ഇല്ലാണ്ടാക്കിയത് ...! ഛേ...! നിന്റെ കുറുമ്പൊക്കെ ഞാൻ ആസ്വദിച്ചിട്ടേ ഉള്ളൂ... നീ ഇത്രയ്ക്കും നികൃഷ്ട ജന്മം ആണെന്നറിഞ്ഞില്ല. അതെങ്ങനാ തലയ്ക്കകത്ത് എന്തെങ്കിലും ഉണ്ടാവണം...

അല്ലലലറിയാത്തവർക്ക് ഇതിന്റെ ഒക്കെ മൂല്യം അറിയുവോ...?? അതൊന്നും പറഞ്ഞ നിനക്ക് മനസ്സിലാവില്ല... ഉള്ളിൽ നിറയെ വിഷവാ നിന്റെ..! വിഷ്ണു ദേഷ്യം കൊണ്ട് നിന്ന് വിറയ്ക്കുവായിരുന്നു """ഞാൻ... ഞാനൊന്നും... """മിണ്ടരുത് നീ... നിന്റെ ഒരു ന്യായീകരണവും കേൾക്കണ്ട എനിക്ക്...എന്റെ ഒരായുസ്സിന്റെ വലിപ്പം ഉണ്ടെടി ഇതിന്... ഇനി... ഇനി എന്റെ മുന്നിൽ നിന്നെ കണ്ടു പോകരുത്.. അത്രയ്ക്ക് വെറുപ്പാടി നിന്നോട്... ഛേ..! അത്രയും പറഞ്ഞ് അവൻ ആ പേപ്പർ അവളുടെ മുഖത്തേക്ക് വലിച്ചെറിഞ്ഞിട്ട് പുറത്തേക്ക് പോയി.... ഇതെല്ലാം ആസ്വദിച്ചുകൊണ്ട് ഒരു ചുണ്ടിൽ മാത്രം നിർവൃതിയുടെ പുഞ്ചിരി വിരിഞ്ഞു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 """ദേവു എന്താ ഇതൊക്കെ...? പ്രജ്ഞയറ്റവളെപ്പോലെ നിൽക്കുന്ന ദേവുവിന്റെ ആരുകിലേക്ക് ചെന്ന് ലച്ചു ചോദിച്ചു... ദേവുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകികൊണ്ടിരുന്നു... കവിള് പുകയുന്നുണ്ടെങ്കിലും അതിനേക്കാൾ വേദനിപ്പിച്ചത് അവന്റെ വാക്കുകൾ ആയിരുന്നു. """എനിക്ക്... എനിക്കൊന്നും അറിയില്ല ലച്ചു...! നിർവികാരയായി ലച്ചുവിനെ നോക്കാതെ തന്നെ ദേവു പറഞ്ഞു. എപ്പോഴും കുറുമ്പ് നിറഞ്ഞ അവളുടെ ഈ നിൽപ്പ് എല്ലാവരിലും വേദന നിറച്ചു.......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story