അനന്തഭദ്രം: ഭാഗം 85

anantha badhram

എഴുത്തുകാരി: മയിൽപീലി

നിർവികാരയായി ലച്ചുവിനെ നോക്കാതെ തന്നെ ദേവു പറഞ്ഞു. എപ്പോഴും കുറുമ്പ് നിറഞ്ഞ അവളുടെ ഈ നിൽപ്പ് എല്ലാവരിലും വേദന നിറച്ചു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 """ദേവൂ... വേദനിച്ചോടാ... പുറത്ത് പോയി വന്ന അഭി ബാൽകണിയിൽ നിർവികാരയായി ഇരിക്കുന്ന ദേവുവിന്റെ അടുത്തേക്ക് വന്ന് അവളുടെ ചുവന്നു വീങ്ങിയ കവിളിൽ തലോടികൊണ്ട് ചോദിച്ചു... അവളുടെ കണ്ണുനീർ മാത്രം ഇറ്റു വീണുകൊണ്ടിരുന്നു... എപ്പോഴും വഴക്കിട്ടു നടക്കുന്നവൾ മൗനമായി ഇരിക്കുന്നത് അവനെ അത്രമേൽ നോവിച്ചിരുന്നു. """നിക്ക്...കവിളിലെ വേദനയേക്കാൾ മനസ്സാണ് നോവുന്നത് അഭിയേട്ടാ... ഞാൻ.... ഞാൻ ഒരു തരം താഴ്ന്ന പെണ്ണാണോ... ഒരാളുടെ ജീവിതം വച്ച് കളിച്ച് പ്രേതികാരം തീർക്കുമോ...?? അഭി അപ്പോഴേക്കും അവളെ നെഞ്ചോട് ചേർത്തിരുന്നു... ഒരേട്ടന്റെ വാത്സല്യം അവനിൽ നിന്നും കിട്ടിയത് അവൾക്കും ആശ്വാസമായിരുന്നു. കുറേ നേരം ഇരുവരും മൗനമായി അങ്ങനെ ഇരുന്നു... അല്പ സമയം കഴിഞ്ഞ് അഭി അവളെ അടർത്തി മാറ്റി... ""ദേവൂ... നീ കുറച്ച് നേരം പോയി കിടന്നോ... ചെല്ല്...

ദേവുവിനെ എഴുന്നേൽപ്പിച്ച് അഭി റൂമിലേക്ക് പറഞ്ഞു വിട്ടു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ലച്ചു മുകളിൽ ദേവുവിന്റെ റൂമിലേക്ക് നടക്കുമ്പോൾ ആയിരുന്നു നക്ഷത്രയുടെ മുറിയിൽ നിന്നും ഭാരതിയും നക്ഷത്രയും കൂടി കാര്യമായി സംസാരിക്കുന്നത് കേട്ടത്... ഒരു സംശയം തോന്നി അവൾ ജനൽ വഴി അവരുടെ സംസാരം ശ്രദ്ധിച്ചു... അവര് പറഞ്ഞു തുടങ്ങുന്ന കാര്യങ്ങൾ കേട്ടതും പെട്ടെന്ന് ഫോൺ എടുത്ത് വീഡിയോ ഓൺ ആക്കി.. വേണ്ടത് കിട്ടിയതും ചുവന്ന മുഖത്തോടെ ദേഷ്യം നിയന്ത്രിച്ച് ദേവുവുന്റെ മുറിക്ക് പകരം വിഷ്ണുവിന്റെ മുറിയിലേക്ക് നടന്നു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 """നീ മനുഷ്യനാണോടാ...! എന്ത് അടിയാടാ ആ കൊച്ചിനെ അടിച്ചത്... അതിന്റെ മുഖം കണ്ടോ നീ...? """നോക്ക് അഭി... അവളുടെ വക്കാലത്തും കൊണ്ട് വരണ്ട... അവള് ചെയ്തതിന് ഉള്ളതാ അവൾക്ക് കിട്ടിയത്...! """ഓഹ്... നീ കണ്ടിരുന്നോ അവളാണ് അങ്ങനെ ചെയ്തതെന്ന്.?? """പിന്നേ ആര് ചെയ്യാനാ...?? """ചെയ്തത് വേറെ ഒരാളാണ്...! ലച്ചു അപ്പോഴേക്കും അവിടേക്ക് വന്നിരുന്നു... """ഏട്ടൻ ഇങ്ങനെ നോക്കണ്ട... കാര്യം അറിയാതെയാണ് ആ പാവത്തിനെ ഏട്ടൻ നോവിച്ചത്...

എനിക്ക് തന്നെ ദേഷ്യം തോന്നുന്നുണ്ട് ഏട്ടനോട്...! ""നീ കാര്യം തെളിച്ചു പറ... ""പറയുന്നില്ല... കാണിക്കാം.. ലച്ചു വീഡിയോ ക്ലിപ്പ് അഭിക്കും വിഷ്ണുവിനും ആയിട്ട് നീട്ടി.. അതിൽ നക്ഷത്രയുടെയും അമ്മയുടെയും സംസാരം ആയിരുന്നു. 🔹_____🔹 ""ഹോ ഇന്ന് ഞാൻ സമാധാനം ആയിട്ട് ഉറങ്ങും... അവൾക്കിട്ട് ഒന്ന് പണിയണം എന്ന് വിചാരിച്ചിട്ട് നടന്നത് ഇപ്പോഴാ... എന്നാലും ഇത്രയ്ക്കും പ്രതീക്ഷിച്ചില്ല. I am so happy... നക്ഷത്ര ചിരിയോടെ പറഞ്ഞു. """എന്നാലും നീ ഇതെപ്പോൾ ഒപ്പിച്ചു.എന്നോട് ഒന്നും പറഞ്ഞില്ലല്ലോ...! """"അമ്മയോട് പറഞ്ഞാൽ കാണുന്നതിന്റെ ത്രില്ല് അങ്ങ് പോകില്ലേ..?? കഴിഞ്ഞ ദിവസം ആ ദേവു വിച്ചൂവേട്ടനോട് വഴക്കിടുന്നതും അത് ഇമ്പോര്ടന്റ് പേപ്പർസ് ആണെന്ന് വിച്ചുവേട്ടൻ പറയുന്നതും കേട്ടിരുന്നു... അതിനിടയ്ക്ക് അവള് ആ ദേഷ്യത്തിൽ അതെടുത്ത് വെള്ളത്തിലിടും എന്ന് പറഞ്ഞ ആ ഒറ്റ വാക്ക് വച്ചാണ് ഞാൻ ഈ കളിയൊക്കെ കളിച്ചത്... """എന്തായാലും കൊള്ളാം.. അവൾക്കൊരു എല്ല് കൂടുതലാ... ""'ഇനി അവളെ ഞാൻ താമസിയാതെ ഇവിടുന്ന് കെട്ട് കെട്ടിക്കും അമ്മേ...

അതും പറഞ്ഞ് ഇരുവരും ആർത്തു ചിരിച്ചു. 🔹______🔹 വീഡിയോ കണ്ടതും വിഷ്ണുവിന്റെയും അഭിയുടെയും മുഖം വലിഞ്ഞു മുറുകി... """ആഹ് പന്ന ..........മോളേ ഞാൻ ഇന്ന് കൊല്ലും നോക്കിക്കോ... സമാധാനം ആയില്ലേടാ ഇപ്പോൾ.... വഴക്കിടാൻ ഓരോന്ന് പറയുമെങ്കിലും ആരെയും ദ്രോഹിക്കില്ലടാ അവൾ... നീ ചോദിച്ചില്ലേ ഒരിക്കെ അവളെ എനിക്ക് ഇഷ്ട്ടം ആണോന്ന്... അതേടാ ഇഷ്ടവാ... പക്ഷെ അത് കരുതും പോലെ പ്രണയം അല്ല... എന്റെ കുഞ്ഞു പെങ്ങളാ അവള്... നിന്റെ വായിൽ നിന്നും ഇഷ്ട്ടം ആണെന്ന് ഒരു വാക്ക് കേൾക്കാനാ എന്നെയും കൊണ്ട് അവളീ കോപ്രായങ്ങൾ ഒക്കെ കാട്ടിക്കൂട്ടിയത്...! അവളെ പേടിച്ചിട്ട് ഒന്നുമല്ല ഞാനിതിനൊക്കെ കൂട്ട് നിന്നത്... അവളുടെ സന്തോഷം കാണാനാ... നിന്നെ കിട്ടിയാൽ അവള് സന്തോഷവതി ആയിരിക്കുമെന്ന് ഉറപ്പിച്ചിട്ടാ.... പക്ഷെ നീ അവളെ അർഹിക്കുന്നില്ല... അവൾക്കേ വേറെ ചെക്കന്മാരെ കിട്ടാത്തോണ്ടല്ല നിന്റെ പുറകേ വന്നത്... അവൾക്ക് നിന്നെ അത്രക്കും ഇഷ്ട്ടം ആയതുകൊണ്ടാ... നിന്റെ ഓരോ കാര്യങ്ങളും..

എന്തിന് നീ ഒന്ന് ചിരിച്ചാൽ പോലും അതെന്നോട് വന്ന് പറഞ്ഞ് സന്തോഷിക്കുന്നവളാ...ഇങ്ങനെ ചിന്തിച്ച് കളഞ്ഞല്ലോ നീ... നീ ഒഴികെ ഞങ്ങൾക്ക് എല്ലാവർക്കും അവള് എന്താണെന്ന് അറിയാം.. ഇന്ന് അവള് നിറഞ്ഞ മിഴിയോടെ "ഞാൻ അത്രയും തരം താഴ്ന്നവളാണോ" എന്ന് ചോദിച്ചപ്പോൾ എന്റെ നെഞ്ച് പിടഞ്ഞു പോയി... നീ ഇത്രയ്ക്കും ക്രൂരനാണെന്ന് അറിഞ്ഞില്ല... നിനക്ക്....നിനക്ക് ഇനി അവളെ ഞാൻ തരില്ലടാ... ഛേ...! അഭി നിന്ന് വിറയ്ക്കുകയായിരുന്നു... വിഷ്ണുവിന്റെ ഷർട്ടിൽ പിടിച്ച് ഉലച്ചുകൊണ്ട് അവസാന വാക്കുകൾ പറഞ്ഞ് അവനെ ഊക്കോടെ പിന്നിലേക്ക് തള്ളി. എന്നിട്ട് വേഗത്തിൽ പുറത്തേക്ക് പോയി. വിഷ്ണു ഒന്നും മിണ്ടാതെ തല കുനിച്ചു നിന്നു. എല്ലാം കേൾക്കാൻ ബാധ്യസ്ഥൻ എന്നപോലെ... """എന്ത് പറഞ്ഞാലും ഇതിത്തിരി കടന്നുപോയി ഏട്ടാ... എല്ലാം അറിഞ്ഞിട്ട് മതിയായിരുന്നു... ഇനിയിപ്പോ ഈ തെറ്റ് തിരുത്താൻ പറ്റുമോ..? എയ്ത് വിട്ട അസ്ത്രവും വായിൽ നിന്ന് വീണ വാക്കും ഒരുപോലെയാ ഏട്ടാ...തിരിച്ച് എടുക്കാൻ പറ്റില്ല... അത്രയും പറഞ്ഞ് ലച്ചുവും മുറി വിട്ടു പോയി...

അല്പം നേരം തലയ്ക്ക് കൈ കൊടുത്ത് ഇരുന്നതിന് ശേഷം പതിയെ മുറിക്ക് പുറത്തിറങ്ങി ദേവുവിന്റെ മുറിയിലേക്ക് നടന്നു. ഡോർ ചാരിയിട്ടേ ഉണ്ടായിരുന്നുള്ളൂ... വിഷ്ണു പതിയെ അത് തുറന്നു... ബെഡിൽ തളർന്ന് ഉറങ്ങുന്നവളെ കണ്ടതും ഉള്ളിൽ ഒരു കൊളുത്തി വലി അനുഭവപ്പെട്ടു... പതിയെ അരികിലേക്ക് ചെന്നു. കവിൾതടം വീങ്ങി നിലിച്ചു കിടപ്പുണ്ട്.. കണ്ണുനീര് ഒഴുകിയ പാട് കാണാനുണ്ട്.. മെല്ലെ ആ കവിളിൽ അവനൊന്ന് തഴുകിയതും വേദനയാൽ അവളൊന്ന് ഞരങ്ങി. അറിയാതെ വിഷ്ണുവിന്റെ കണ്ണുകൾ നിറഞ്ഞു. കുറ്റബോധത്താൽ തല താഴ്ന്നു. """നീ അവളെ അർഹിക്കുന്നില്ലടാ...! അവളുടെ നെറ്റിയിൽ ഒന്ന് മുകരാൻ തുനിഞ്ഞു... പെട്ടെന്ന് അഭിയുടെ വാക്കുകൾ ഓർമ്മ വന്നതും അതിൽ നിന്നും അവൻ പിന്തിരിഞ്ഞു... അവളുടെ മുന്നിൽ നിൽക്കാനുള്ള അർഹത പോലും ഇല്ലെന്ന് ഓർക്കേ പതിയെ മുറിക്ക് പുറത്തേക്ക് നടന്നു. അവളെ ഒന്നുകൂടി നോക്കി വാതിലടച്ച് മുറിയിലേക്ക് നടന്നു.......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story