അനന്തഭദ്രം: ഭാഗം 86

anantha badhram

എഴുത്തുകാരി: മയിൽപീലി

അവളുടെ നെറ്റിയിൽ ഒന്ന് മുകരാൻ തുനിഞ്ഞു... പെട്ടെന്ന് അഭിയുടെ വാക്കുകൾ ഓർമ്മ വന്നതും അതിൽ നിന്നും അവൻ പിന്തിരിഞ്ഞു... അവളുടെ മുന്നിൽ നിൽക്കാനുള്ള അർഹത പോലും ഇല്ലെന്ന് ഓർക്കേ പതിയെ മുറിക്ക് പുറത്തേക്ക് നടന്നു. അവളെ ഒന്നുകൂടി നോക്കി വാതിലടച്ച് മുറിയിലേക്ക് നടന്നു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ""നച്ചു... """എന്താ വിച്ചേട്ടാ... ബാൽകണിയിൽ നിന്ന നച്ചുവിനെ വിഷ്ണു വിളിച്ചു. """10 മിനിറ്റ് അതിനുള്ളിൽ താഴേക്ക് വന്നേക്കണം. അതും പറഞ്ഞ് വിഷ്ണു താഴേക്ക് പോയി. നക്ഷത്ര എന്തോ ആലോചിച്ച് നിന്നു.. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 """എന്താ വിച്ചു എല്ലാരേം പിടിച്ചിവിടെ നിർത്തിയേക്കണേ...? ""വെയിറ്റ്.. വരാനുള്ളവർ കൂടി വരട്ടേ... ഹാ വന്നല്ലോ... നക്ഷത്രയും ഭാരതിയും വന്നതും വിഷ്ണു പറഞ്ഞു. ലച്ചു പറഞ്ഞിട്ട് ദേവു അവിടേക്ക് വരുമ്പോൾ അവൾക്ക് അവിടെ നടക്കുന്നതൊന്നും മനസ്സിലായിരുന്നില്ല. ""ഇവിടെ ചിലര് ഇന്നലെ എനിക്കിട്ടു നല്ല പണി തന്നിരുന്നു... ദേവുവിനെ പാളി നോക്കികൊണ്ട്‌ അവൻ പറഞ്ഞു. നക്ഷത്രയിൽ പുഞ്ചിരി വിരിഞ്ഞു.

""ഇന്നലെക്കൊണ്ട് അതിന്റെ ശിക്ഷ കഴിഞ്ഞെന്ന് ആരും കരുതണ്ടാ... ""വിച്ചൂ.. ജയമ്മ ഇനിയും പ്രശ്നങ്ങൾ ഉണ്ടാകുമെന്ന ധാരണയിൽ വിഷ്ണുവിനെ വിളിച്ചു. """അമ്മേ... ഉപ്പു തിന്നവർ വെള്ളം കുടിക്കണം. ""മതിയടാ... ഇനിയും... ജയമ്മ എന്തോ പറയാൻ തുടങ്ങിയതും വിഷ്ണു കൈ ഉയർത്തി അത് തടഞ്ഞു. """ഞാൻ തീരുമാനിച്ചു. വിഷ്ണു വലിഞ്ഞു മുറുകിയ മുഖത്തോടെ ദേവു നിൽക്കുന്നിടത്തേക്ക് നടന്നു. അവൾക്ക് പിന്നെയും അടി കിട്ടുന്നത് കാണാൻ നക്ഷത്ര പുഞ്ചിരിച്ചുകൊണ്ട് നോക്കികൊണ്ടിരുന്നു... """തെറ്റ് ചെയ്താൽ ശിക്ഷ കൊടുക്കുന്നതിൽ നിനക്കെന്താ നച്ചു അഭിപ്രായം...? ദേവുവിനെ നോക്കികൊണ്ട്‌ അവൻ നക്ഷത്രയോട് ചോദിച്ചു. """ഏട്ടൻ ചെയ്യുന്നത് തന്നെയാ ശെരി... കൊടുക്കണ്ടത് അപ്പപ്പോൾ തന്നെ കൊടുക്കണം.. """ഹ്മ്മ്... """"അമ്മേ....! പെട്ടന്ന് നക്ഷത്ര കവിളിൽ കൈയും വച്ച് ഇരുന്നു... എന്താണ് സംഭവിച്ചതെന്ന് അവൾക്ക് മനസ്സിലാക്കാൻ പറ്റിയില്ല.. ഇപ്പോൾ ദേവുവിനെ അടിക്കും എന്ന് പ്രതീക്ഷിച്ച നച്ചു ആകെ ഞെട്ടി... ദേവുവിന് അരികിൽ നിന്ന നക്ഷത്രയുടേ കരണം പുകച്ച് വിഷ്ണു ഒന്ന് കൊടുത്തു. നക്ഷത്രയ്ക്ക് കവിള് പറിഞ്ഞുപോയത് പോലെ തോന്നി. അവിടമാകെ പുകയുന്ന പോലെ...! """കൊടുക്കാനുള്ളത് അപ്പപ്പോ കൊടുക്കണം... വിഷ്ണു പറഞ്ഞതും അഭിയും ലച്ചുവും അമർത്തി ചിരിച്ചു...

ബാക്കി ആർക്കും ഒന്നും മനസ്സിലായില്ല. """നീ എന്ത് കരുതി എല്ലാരേയും പറ്റിക്കാമെന്നോ.. അതോ ആരും ഒന്നും അറിയില്ലെന്നോ... ""വിച്ചുവേട്ടാ ഞാൻ... ""അതേ നീ തന്നെയാ ഇന്നലെ ആ പേപ്പറിന്റെ കാര്യത്തിൽ കുറ്റക്കാരി. """ഞാനോ ഞാൻ അല്ല... ദേ ഇവൾ.. ഇവളായിരിക്കും അല്ലേ ഇതൊക്കെ പറഞ്ഞത്... ദേവുവിനെ നോക്കി ദേഷ്യത്തിൽ നച്ചു അലറി.. """നിർത്തടി... ഞാൻ പൊട്ടനാണെന്ന് കരുതിയോ... ദാ നോക്ക് നീ തന്നെ കുറ്റം ഏറ്റ് പറഞ്ഞത്... വിഷ്ണു വീഡിയോ എല്ലാവരെയുമായി കാണിച്ചു. എല്ലാവർക്കും അവളോട്‌ വല്ലാത്ത ദേഷ്യം തോന്നി.. ഇനി പിടിച്ച് നില്കാൻ ആവില്ല എന്നപോലെ പൂർണമായും പിടിക്കപ്പെട്ടതുപോലെ നിന്നു നക്ഷത്ര. """ഇനി ഇതിൽ ഉള്ളതും നീ അല്ലെന്ന് പറയുമോ..? വിഷ്ണു അവൾക്ക് നേരെ ചീറി. """കണ്ടില്ലേ വിഷ്ണു അവള് മിണ്ടില്ല... എല്ലാം ഒപ്പിച്ച് വച്ചിട്ട് നിൽക്കുന്നത് കണ്ടില്ലേ.. അഭി അവളെ ദേഷ്യത്തിൽ നോക്കി പറഞ്ഞു. നക്ഷത്ര അത് പറയാൻ തോന്നിയ നിമിഷത്തെ ശപിച്ചു... ലച്ചുവിന്റെ ഫോണിൽ ആണ് അത് കണ്ടതെന്ന് മനസ്സിലാക്കി നക്ഷത്രയ്ക്ക് അവളോട്‌ പക തോന്നി.. അവൾ പല്ല് കടിച്ചു നിന്നു. ഭാരതി ശരിക്കും പരിഭ്രമിച്ചിരുന്നു. """നിന്റെ ഉള്ളിൽ ഇത്രയും വിഷം ഉണ്ടെന്ന് അറിഞ്ഞില്ല... വിഷ്ണു അവളെ നോക്കി പറഞ്ഞു.

നക്ഷത്ര പതിയെ തിരികെ നടക്കാനൊരുങ്ങി. ""എവിടെക്കാ നീ പോകുന്നത്... നിനക്കുള്ള ശിക്ഷ കഴിഞ്ഞിട്ടില്ല.. വിഷ്ണു ഗൗരവത്തിൽ പറഞ്ഞതും നക്ഷത്ര അവിടെ നിന്നു. """ഇന്ന് മുതൽ ഈ ഒരാഴ്ച ഈ വീട്ടിലെ പണികൾ മുഴുവൻ നീ ഒറ്റയ്ക്ക് ചെയ്യണം... ആ ശിക്ഷ അവൾ പ്രതീക്ഷിക്കാത്തത് കൊണ്ട് നക്ഷത്ര ശരിക്കും ഞെട്ടിപോയിരുന്നു... ""പിന്നേ...നിനക്ക് ഇന്ന് രാത്രിയിൽ മാത്രമേ നേരെ ആഹാരം തരുള്ളൂ... രാവിലെയും ഉച്ചയ്ക്കും അതുണ്ടാവില്ല. ഇതാണ് നിനക്കുള്ള ശിക്ഷ. നക്ഷത്രയുടെ ഉള്ളം പകയാൽ തിളച്ചു മറിയുകയായിരുന്നു. അവൾ ദേഷ്യത്തിൽ ഉള്ളിലേക്ക് പോയി... രംഗം പന്തിയല്ലെന്ന് കണ്ടതും ഭാരതിയും അകത്തേക്ക് നടക്കാനൊരുങ്ങി.. ഇത്രയും വേഗം പിടിക്കപ്പെടുമെന്ന് അവരും നിനച്ചില്ല. ""അമ്മായി എങ്ങോട്ടാ... അവിടെ ഒന്ന് നിന്നേ.. """അത് മോനേ ഞാൻ.. """അതെന്താ അമ്മായി... ക്രൈം ചെയ്യുമ്പോൾ ക്രൈം പാട്ണർഷിപ്പിനുള്ള പ്രതിഫലവും വേണ്ടേ...? ""ഞാൻ അവള് പറയുമ്പോഴാ അറിഞ്ഞത്.. അല്ലാതെ എനിക്ക് ഇതിൽ അറിവില്ല മോനേ..

""ഓഹ് ഓഹോ.. അതെങ്ങനെ ശരിയാകും...ഇവളിതൊക്കെ ചെയ്യാൻ വളർത്തി വിട്ടത് നിങ്ങളല്ലേ... ഒക്കെതിനും വളം വച്ച് കൊടുത്തിട്ട്.. 😏😏 അഭിയും അവരെ പുച്ഛിച്ചു വിട്ടു. ""വെറുതേ തിന്ന് ഇരിക്കുന്നത് കൊണ്ടാ എങ്ങനെയൊക്കെ ചിന്തിക്കാൻ തോന്നുന്നേ... അതുകൊണ്ട് പറമ്പിലെ പണികൾ ഓക്കെ ഇന്ന് തൊട്ട് നിങ്ങൾക്കുള്ളതാ.. ""മോനേ.. ഞാൻ ഇങ്ങനെ.. ""ദാ മൺവെട്ടി ഒക്കെ സ്റ്റോർ റൂമിലുണ്ട്.. ശരീരത്തെ കൊഴുപ്പൊക്കെ ഒന്നിളകട്ടെ... പിന്നേ അമ്മേ.. ഇന്ന് മാവ് അമ്മ അരയ്ക്കണ്ട... പിന്നാമ്പുറത്തെ ആട്ടുകല്ലിൽ അമ്മായി അരച്ചോളും. വിഷ്ണു അത് പറഞ്ഞതും ഭാരതി നിസ്സഹായമായി ജയമ്മയെ നോക്കി.. ജയമ്മ അത് കാണാത്തത് പോലെ പോയി.. എല്ലാവരും പോയതും ഭാരതി പല്ല് കടിച്ച് ദേഷ്യത്തിൽ മുറിയിലേക്ക് പോയി.......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story