അനന്തഭദ്രം: ഭാഗം 87

anantha badhram

എഴുത്തുകാരി: മയിൽപീലി

വിഷ്ണു അത് പറഞ്ഞതും ഭാരതി നിസ്സഹായമായി ജയമ്മയെ നോക്കി.. ജയമ്മ അത് കാണാത്തത് പോലെ പോയി.. എല്ലാവരും പോയതും ഭാരതി പല്ല് കടിച്ച് ദേഷ്യത്തിൽ മുറിയിലേക്ക് പോയി. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 """ഹോ ഏത് നേരത്താണാവോ ഇങ്ങനെ ഒരു ബുദ്ധി തോന്നിയത്... ഇന്നലെ ആ സംസാരം ഉണ്ടായില്ലായിരുന്നെങ്കിൽ ആരും ഒന്നും അറിയില്ലായിരുന്നു. നീ എന്താ ഒന്നും മിണ്ടാത്തെ നച്ചു. മുറിയിലേക്ക് വന്ന ഭാരതി സ്വയം പഴിച്ചുകൊണ്ട് ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അതൊന്നും കേൾക്കാത്ത മട്ടിൽ ഇരിക്കുന്ന നാച്ചുവിന്റെ തോളിൽ പിടിച്ച് തള്ളിക്കൊണ്ട് ഭാരതി ദേഷ്യത്തിൽ ചോദിച്ചു. ""ഞാൻ എന്ത് പറയാനാ..??? ഇങ്ങനെ ഒക്കെ ആവുമെന്ന് ഞാൻ അറിഞ്ഞോ.. ആ വസുവാ എല്ലാത്തിനും കാരണം.. വെറുതേ വിടില്ല ഞാൻ നോക്കിക്കോ.. """ഓഹ് ഇനി അതുകൂടി ആയാൽ തൃപ്തിയാകും... നിനക്ക് വെറുതേ ഇരുന്ന് കൂടേ..?നീ ഓരോന്ന് ഒപ്പിക്കുന്നതിന്റെ ഫലം ഞാനും കൂടിയാ അനുഭവിക്കുന്നത്. എന്തെങ്കിലും ചെയ്യുന്നെങ്കിൽ എന്നേ ഒഴിവാക്കിയേക്ക്.. നേരത്തെ പറഞ്ഞാൽ ഞാൻ ഇവിടുന്ന് പോയേക്കാം അത് കഴിഞ്ഞ് നീ എന്താന്ന് വച്ചാൽ ചെയ്തോ...! ഇന്നവർ ഇറക്കി വിടാഞ്ഞത് ഭാഗ്യം. അറിയാമല്ലോ വീട്ടിൽ ചെന്നാൽ കടക്കാരുടെ മേളം ആയിരിക്കും. എനിക്ക് വയ്യ നാട്ടുകാരുടെ തല്ല് കൂടി കൊള്ളാൻ.

ഇന്നാ ചെക്കെൻ നിന്നെ കൊല്ലുമെന്നാ ഞാൻ കരുതിയെ... ദേവൂന് നീ ഇങ്ങനെ ചെയ്തിട്ട് അവന്റെ പ്രതികരണം ഇങ്ങനെ ആണെങ്കിൽ അവന്റെ രക്തവാ വസു.. പിന്നെ നിന്നെ ബാക്കി വയ്ക്കുമോ...?? ""മതി ഇതുകൊണ്ടൊന്നും തളരുന്ന ആളല്ല ഞാൻ...! ഒരു ലഖ്യവുമായിട്ട് ആണ് ഞാൻ ഇവിടേക്ക് വന്നതെങ്കിൽ അത് നടത്തിയിട്ടേ പോകൂ... അതിന് ഏത് നെറികെട്ട കളിയും ഞാൻ കളിക്കും. ഇവിടുന്ന് ഇറക്കി വിടുമെന്ന ഭയം എനിക്കില്ല... വിട്ടാലും ഞാൻ ദീപുവിന്റെ കൂടെ പോകും. കൂടെ നിന്നാൽ നമുക്കുള്ളതൊക്കെ സ്വന്തമാക്കി രാജാവിനെ പോലെ ഇവിടുന്ന് പോകാം... അല്ലെങ്കിൽ ഈ നക്ഷത്ര ഒറ്റയ്ക്ക് മതി... ആരുടെയും സഹായം ഇല്ലെങ്കിലും ഞാൻ വിചാരിച്ചത് ഞാൻ നടത്തും. ഹമ്.. ദേവുവിന്റെ കാര്യത്തിൽ എനിക്ക് പിഴച്ചു. അവളെ വിച്ചുവേട്ടന്റെ മനസ്സിൽ നിന്നും ഇറക്കി വിടാൻ ഉള്ള ശ്രമം പാഴായി. പക്ഷെ ഇനി വിച്ചുവേട്ടനെ ദേവുവിന്റെ മനസ്സിൽ നിന്നും എന്നുന്നേക്കുമായി ഇറക്കി വിടുന്ന കാര്യത്തിൽ എനിക്ക് പിഴക്കില്ല. പിന്നീട് അവള് തന്നെ ഇവിടുന്ന് പൊയ്ക്കോളും.. 😏😏

എന്തോ ഉറപ്പിച്ച പോലെയുള്ള അവളുടെ പോക്ക് കണ്ട് ഭാരതിക്ക് ടെൻഷൻ ആവാൻ തുടങ്ങി... തന്റെ വളർത്തു ദോഷത്തെ പഴിച്ചു... മൂടിന് വളമിടാതെ തലയ്ക്ക് വളം വച്ചിട്ട് എന്താ കാര്യം... ഇങ്ങനെ പോയാൽ തലയ്ക്ക് തളം വയ്ക്കേണ്ടി വരും... കൂടെ നിൽക്കാതെ നിവർത്തിയും ഇല്ല. കടക്കാരൊക്കെ തന്നെ കൊല്ലും. ആകെ ഉള്ള പിടിവള്ളി ഈ വീടിന്റെ സ്വത്തുക്കളാ... ഇനി ഉണ്ടാവാൻ പോകുന്നത് എന്തായിരിക്കും എന്നോർത്തവർ വിഷമിച്ചുനിന്നു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 """"അമ്മേ...! പിറ്റേന്ന് രാവിലെ മുഖത്ത് ശക്തിയിൽ വെള്ളം വീണിട്ടാണ് നച്ചു ഞെട്ടി എഴുന്നേറ്റത്. """എന്തിനാ വിച്ചുവേട്ടാ മുഖത്ത് വെള്ളം ഒഴിച്ചത്...?? ""അല്ല നിന്നെ ഞാൻ താരാട്ട് പാടി ഉറക്കാം... എണീക്കടി അങ്ങോട്ട് ഇന്നലെ പറഞ്ഞതൊക്കെ മറന്നോ...?? ""അതിന് നേരം വെളുത്തില്ലല്ലോ..?? ""സമയം നോക്ക് 5:00 ആവുന്നു... വെറുതേ ഇരുന്ന് തിന്ന് ആർക്കെങ്കിലും പണി കൊടുക്കാൻ ആലോചിക്കുമോൾ ഒക്കെ ഓർക്കണം.. ഇങ്ങനെ ഒരു സമയം നീ കണ്ടിട്ടുണ്ടാവില്ലല്ലോ... പെട്ടെന്ന് ആവട്ടേ എനിക്ക് ഒരു ചായ വേണം... 10 മിനിറ്റിനുള്ളിൽ ചായ കിട്ടിയിരിക്കണം... പിന്നെ കുളിച്ചിട്ട് അടുക്കളയിൽ കയറിയാൽ മതി. അത്രയും പറഞ്ഞ് വിഷ്ണു വേഗത്തിൽ മുറിവിട്ട് പോയി നക്ഷത്ര ആണെങ്കിൽ അങ്ങേ അറ്റം ദേഷ്യത്തിൽ ഇരുന്നു. ഇന്നലെ രാത്രിയിൽ കിടന്നപ്പോൾ തന്നെ സമയം 12 ആയിരുന്നു...

ഉറക്ക ക്ഷീണം നന്നേ അലട്ടുന്നുണ്ടായിരുന്നു. വിഷ്ണുവിന്റെ ആജ്ഞ ഓർമ്മ വന്നതും മടിച്ചാണെങ്കിലും അവൾ പെട്ടെന്ന് എഴുന്നേറ്റു. കുളിക്കാൻ മുഖത്ത് വെള്ളം വീണതും ഇന്നലത്തെ അടിയുടെ വേദന കാരണം നക്ഷത്ര എരിവ് വലിച്ചു... കൂടെ ദേഷ്യം കൊണ്ട് മുഖം വലിഞ്ഞു മുറുകി. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 """ആഹ് ഇനി വേഗം പോയി മുറ്റം അടിച്ചോ...! വിഷ്ണുവിന് പെട്ടന്ന് ചായ ഉണ്ടാക്കികൊടുത്തു പോകാൻ നിന്നതും വിഷ്ണു പറഞ്ഞു. അത് കെട്ട് നക്ഷത്രയുടെ മുഖം ഇരുണ്ടു... ചവിട്ടിതുള്ളി അവൾ നടന്നു.. ചായ കുടിച്ചുകൊണ്ട് തന്നെ വിഷ്ണു അമർത്തി ചിരിച്ചു. അപ്പോഴാണ് ദേവു അവിടേക്ക് വന്നത്... വിഷ്ണു അവിടെ ഇരിക്കുന്നത് കണ്ടിട്ടും അവൻ അവിടെ ഉണ്ടെന്ന ഭാവം പോലും അവൾ കാണിച്ചില്ല. അവളെ കണ്ടപ്പോൾ തന്നെ സോറി പറയാൻ ഒരു ചാൻസ് കിട്ടിയത് പോലെ അവന് സന്തോഷം തോന്നി. എങ്ങനെ തുടങ്ങും എന്നാലോചിച്ച് ഇരുന്നതും നച്ചു ഫ്ലാസ്ക്കിൽ കൊണ്ട് വച്ച ചായ കണ്ട് ഒരു ഐഡിയ കിട്ടിയപോലെ അവൻ ഒരു കപ്പ്പെടുത്ത് അതിലേക്ക് ചായ പകർന്ന് അവൾക്ക് നേരെ നീട്ടി വച്ചു. അവൾ ടേബിളിലേക്ക് കൈ കൊണ്ട് വരുന്നത് കണ്ട് അവൻ പ്രതീക്ഷയോടെ അവളെ നോക്കി.എന്നാൽ അവൾ കപ്പിലേക്കൊന്ന് നോക്കി അടുത്തിരുന്ന പേപ്പറും എടുത്ത് പോയി....

എന്തോ അവളുടെ അവഗണ വിഷ്ണുവിന്റെ ഉള്ളിൽ ഒരു നൊമ്പരം തീർത്തു. എന്നും പിന്നാലെ ബഹളം വച്ച് നടക്കുന്നവളുടെ മൗനം അത്രമേൽ അവനെ നോവിച്ചു.. ""നഷ്ട്ടപ്പെടുമെന്ന് അറിയുമ്പോഴേ ഇഷ്ടത്തിന്റെ വിലയറിയൂ... 💔 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 കുട്ടൻ ലച്ചുവിനെ കാണാൻ അവിടേക്ക് വന്നതും കാണുന്നത് നിലം തുടയ്ക്കുന്ന ഭാരതിയെയാണ്. എന്താ സംഭവം എന്ന് സെറ്റിയിൽ ഇരുന്ന ലച്ചുവിനോട് ചോദിച്ചതും അവള് കണ്ണുകൊണ്ട് ഇന്നലെ പറഞ്ഞത് എന്ന് ആക്ഷൻ കാണിച്ചു. """"ഓഓഓ.... അവള് പറഞ്ഞതും ഓർമ്മ വന്നത് പോലെ കുട്ടൻ തിരികെ കണ്ണ് കാണിച്ചു.പിന്നെ വായ പൊത്തി ചിരിച്ചു. അഭിയും അന്നേരം അങ്ങോട്ടേക്ക് വന്നു. അവര് നിലം തുടയ്ക്കുന്നത് കണ്ടിട്ട് അഭി പെട്ടന്ന് ഒരു കുസൃതിച്ചിരി ചിരിച്ചുകൊണ്ട് പുറത്തേക്ക് പോയി പെട്ടന്ന് അകത്തേക്ക് വന്നു എന്നിട്ട് മണ്ണ് പറ്റിയ കാലോടെ തുടച്ചിട്ട നിലത്തുകൂടി നടന്നു. """അയ്യയ്യോ... സോറി ആന്റി... തറ തുടച്ചിട്ടത് ഞാൻ കണ്ടില്ല കേട്ടോ... ഭാരതി അവശതയോടെ നിന്നു. അത് കണ്ട് കുട്ടൻ അവനെ നോക്കി. അഭി ഒന്ന് ചിരിച്ചു കാണിച്ചു. കുട്ടനും അഭിയും എല്ലാം കൂടെ സെറ്റിയിൽ ഇരുന്നു.

"""നച്ചു 3 ചായ. ലച്ചു അകത്തേക്ക് വിളിച്ചു പറഞ്ഞു. അത് കേട്ട് അകത്ത് സാമ്പാർ ഉണ്ടാക്കിയിട്ട് അത് കരിഞ്ഞു പിടിച്ച് എന്ത് ചെയ്യണമെന്ന് അറിയാതെ നിന്ന നക്ഷത്ര പല്ല് കടിച്ചു. ഇവിടെ നിൽക്കേണ്ടത് ആവശ്യം ആയതിനാൽ അവൾ ദേഷ്യം കടിച്ചമർത്തി. ഇല്ലെങ്കിൽ ചിലപ്പോൾ വിഷ്ണുവിൽ നിന്നും മാത്രം ആയിരിക്കില്ല തനിക്ക് സമ്മാനം കിട്ടുക എന്നോർത്ത് തല്കാലം ചായയുമായി ഹാളിലേക്ക് നടന്നു. """"ആന്റി ദേ അവിടെ തുടയ്ക്ക്... ശരിക്കും അമർത്തി തുടയ്ക്ക്. കുട്ടൻ ഭാരതിയെ നോക്കി പറഞ്ഞു. അവർ ദേഷ്യം ഉള്ളിലൊതുക്കി അവന് വരുത്തിതീർത്ത ഒരു ചിരി നൽകി തുടയ്ക്കാൻ തുടങ്ങി. നച്ചു ചായ കൊണ്ട് കൊടുത്തിട്ട് തിരിഞ്ഞു നടന്നതും അഭി അവൾക്കിട്ട് എന്തെങ്കിലും കൊടുത്തിട്ട് വരാമെന്ന രീതിയിൽ കുട്ടനും ലച്ചുവിന് സൈറ്റ് അടിച്ച് കാണിച്ചിട്ട് അടുക്കളയിലേക്ക് നടന്നു.......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story